Powered By Blogger
Showing posts with label ഷെമ്പട... 2009....നജീം അര്‍ഷാദ്. Show all posts
Showing posts with label ഷെമ്പട... 2009....നജീം അര്‍ഷാദ്. Show all posts

Thursday, August 6, 2009

ചെമ്പട (2009) നജീം അര്‍ഷാദ്

എന്റെ പ്രണയത്തിന്‍ താജ് മഹലില്‍
ചിത്രം: ചെമ്പട (2009)
രചന: റോബിന്‍ തിരുമല
സംഗീതം: മുസാഫിര്‍

പാടിയതു: നജീം അര്‍ഷാദ്


എന്റെ പ്രണയത്തിന്‍ താജ് മഹലില്‍
വന്നു ചേര്‍ന്നൊരു വനശലഭമേ
എന്റെ യമുനതന്‍ തീരങ്ങളില്‍ (2)
അറിയാതെ കേഴുന്ന വേഴാമ്പലേ…
(എന്റെ പ്രണയത്തിന്‍.. )

ദൂരെ കാര്‍മേഘക്കീഴില്‍ പീലിനീര്‍ത്തുന്ന കാറ്റില്‍
ഒരു മാരിവില്‍ പൂവായ് വിരിയും(ദൂരെ…)
നീ നിലാമഴയില്‍ ഈ ഷാജഹാന്‍ നനയും
നീ മൂളുന്നരാഗത്തില്‍ ഞാന്‍ ഒഴുകും
കഥയറിയാതെ പാടുന്ന ഗന്ധര്‍വ്വനാകും
എന്റെ പ്രണയത്തിന്‍……എന്റെ പ്രണയത്തിന്‍…
എന്റെ പ്രണയത്തിന്‍… …എന്റെ പ്രണയത്തിന്‍…

ആ ….നന്ദനംതം..ആ‍ാആ‍ാ...ആനന്ദനം…
ധിരനന…ധിരനന…ധിരനാ‍നാ‍ാ‍ാ..

വെണ്ണക്കല്ലിന്റെ കൂട്ടില്‍ ഹൃത്തില്‍ പ്രേമത്തിന്‍ മുന്നില്‍
ഒരു പട്ടിന്റെ പൂമെത്ത തീര്‍ക്കാന്‍…(വെണ്ണ..)
പ്രാണപ്രിയേ നിനക്കാകും മാതളപ്പൂങ്കിളിരായ്
നീ വിരല്‍തൊട്ടാല്‍ തേങ്ങുന്ന സാരംഗിയായ്
കഥയറിയാതെ പാടുന്ന പൂങ്കുയിലായ്…
(എന്റെ പ്രണയത്തിന്‍.. )