Powered By Blogger
Showing posts with label സിഐ. ഡി. നസീര്‍... 1971....ജയചന്ദ്രന്‍. Show all posts
Showing posts with label സിഐ. ഡി. നസീര്‍... 1971....ജയചന്ദ്രന്‍. Show all posts

Thursday, August 6, 2009

സി.ഐ.ഡി. നസീര്‍..(1971) പി. ജയചന്ദ്രന്‍

“നിന്‍ മണിയറയിലെ നിര്‍മല ശയ്യയിലെ

ചിത്രം: സി.ഐ.ഡി. നസീര്‍ (1971)
ര ചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: എം.കെ. അര്‍ജുനന്‍

പാടിയതു; പി. ജയചന്ദ്രന്‍

നിന്‍ മണിയറയിലെ നിര്‍മല ശയ്യയിലെ
നീല നീരാളമായ് ഞാന്‍ മാറിയെങ്കില്‍
ചന്ദന മണമൂറും നിന്‍ പ്രേമ കരവല്ലി
എന്നുമെന്‍ വിരിമാറില്‍ പടരുമല്ലോ..

പുണ്യവതി നിന്റ്ഗെ പൂങ്കാ വനത്തില്‍ ഒരു
പുഷ്പ ശലഭമായ് ഞാന്‍ പറന്നുവെങ്കില്‍
ശൃംഗാര മധുവൂറും നിന്‍
രാഗ പാനപാത്രം എന്നുമെന്‍
അധരത്തോടടുക്കുമല്ലൊ.... [നിന്‍ മണിയറയിലെ

ഇന്ദു വദനേ നിന്റെനീരാട്ടു കടവിലെ
ഇന്ദീവരങ്ങളായ് ഞാന്‍ വിടരുമെങ്കില്‍
ഇന്ദ്ര നീലാഭ തൂകും നിന്‍ മലര്‍ മിഴിയുമായ്
സുന്ദരീ അങ്ങനെ ഞാന്‍ ഇണങ്ങുമല്ലോ... [ നിന്‍ മണി അറയിലെ...