Powered By Blogger
Showing posts with label ഏണിപ്പടികള്‍.. മാധുരി. Show all posts
Showing posts with label ഏണിപ്പടികള്‍.. മാധുരി. Show all posts

Thursday, August 6, 2009

ഏണിപ്പടികള്‍.....മാധുരി

“പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദ രസത്തെ
ചിത്രം: ഏണിപ്പടികൾ
രചന: ഇരയിമ്മൻ തമ്പി
സംഗീതം: ദേവരാജൻ

പാ‍ാടിയതു: മാധുരി

പ്രാണനാഥനെനിക്കു നൽകിയ
പരമാനന്ദരസത്തെ
പറവതിനെളുതാമോ (പ്രാണ..)

അങ്കത്തിലിരുത്തിയെൻ കൊങ്കത്തടങ്ങൾ
കര പങ്കജം കൊണ്ടവൻ തലോടി (2)
പുഞ്ചിരി പൂണ്ട് തങ്കക്കുടമെന്ന് കൊണ്ടാടി
ഗാഡം പുണർന്നും അങ്കുരിത പുളകം
കവർന്നെഴുമെൻ കപോലമതിങ്കലവൻ പൊടു
തിങ്കൾ മുഖത്തെയണച്ചധരത്തെ
നുകർന്നും പല ലീല തുടർന്നും (പ്രാണ..)

കാന്തനോരോരോ രതികാന്ത തന്ത്രത്തിലെന്റെ
പൂന്തുകിലഴിച്ചൊരു നേരം ,(2)

തുടങ്ങീ ഞാനും മാന്താർശരക്കടലിൽ പാരം
നീന്തി മദനഭ്രാന്തിനാലതി
താന്തയായി നിതാന്തമങ്ങിനെ
കാന്തകൃതംസുരതാന്തമഹോത്സവ
ഘോഷം പുനരെത്ര വിശേഷം (പ്രാണ...)