തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി
ചിത്രം: സമൂഹം [ 1993 ] സത്യൻ അന്തിക്കാട്
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയതു: യേശുദാസ്
തൂമഞ്ഞിൻ നെഞ്ചിലൊതുക്കി മുന്നാഴി കനവു
തേനോലും സാന്ത്വനമായി ആലോലം കാറ്റു
സന്ധ്യാ രാഗവും തീരവും വെർ പിരിയും വേളയിൽ
എന്തിനിന്നും വന്നു നീ പൂന്തിങ്ക്ലേ....[ തൂമജ്ഞിൻ...
പൂത്തു നിന്ന കടമ്പിലേ പുഞ്ചിരിപ്പൂമൊട്ടുകൾ
ആരാമ പന്തലിൽ വീണു പോയെന്നോ
മദുരമില്ലതെ ന്നെയ്തിരി നാളമില്ലാതെ
സ്വർണ മാനുകളും പാടും കിളിയുമില്ലാതെ
നീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നു... { തൂ മഞ്ക്ഞിൻ
കണ്ടുവന്ന കിനാവിലേ കുംകുമപൂമ്പൊട്ടുകൾ
തുറന്നീ പൂവിരൽ തൊട്ടുപോയെന്നോ
കളഭമില്ലാതെ മാനസഗീതം,ഇല്ലാതെ
വർണ്ണ മീനുകളും ഊഞ്ഞാൽ പാട്ടുമില്ലാതെ
ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളിൽ
എതിരേൽക്കുവാൻ വന്നുവോ തിങ്കളേ... [തൂമഞ്ഞിൻ
ഇവിടെ
വിഡിയോ
Thursday, November 19, 2009
പ്രണാമം [ 1986 ] എം. ജി.ശ്രീകുമാർ
താളം മറന്ന താരാട്ടു കേട്ടെൻ
ചിത്രം: പ്രണാമം
രചന: ഭരതൻ
സംഗീതം: ഔസേപ്പച്ചൻ
പാടിയതു: എം.ജി.ശ്രീകുമാർ
താളം മറന്ന താരാട്ടു കെട്ടെൻ
തെങ്ങും മനസ്സിൻ ഒരാന്ദോളനം
ആലോലമാടാൻ ആടി തളരാൻ
അമ്മ മാറിൻ ചുണ്ടു തേടി
കൊഞ്ചി കൊഞ്ചി ചിറകുരുമ്മി
മാനത്തെ മാമന്റെ മുത്തശ്ശി കഥ കേട്ടു
മുത്തണി ചുണ്ടത്തു പാൽമുത്തം പകരാനും
{ താളം മറന്ന താരാട്ടു }
പൂത്തൂലഞ്ഞൊരു ഗീതം
ആലപിക്കും രാഗം
മൂകമാം എൻ മാനസ്സത്തിൻ വീണ മീട്ടുമ്പോൾ
അമ്മയായ് വന്നെനിക്കു നൽകി
സ്നേഹമാം ഒരു പ്രണവ മന്ത്രം
{ താളം മറന്ന താരാട്ടു }
മുഗ്ദ മോഹന ഭാവം
തൊട്ടുണർത്തിയ നേരം
പൂനിലാവിൻ വെണ്മപോലെ മൂടി നിൽക്കുമ്പോൾ
അമ്മയായ് വന്നെനിക്കു നൽകി
തേങ്ങി നിന്നെൻ സ്വപ്നമാകെ
{ താളം മറന്ന താരാട്ടു.....
ഇവിടെ
വിഡിയോ
തട്ടകം [ 1994 ] യേശുദാസ്
ശിലയായ് പിറവിയുണ്ടെങ്കിൽ...
ചിത്രം:: തട്ടകം [ 1994 ] രമേഷ് ദാസ്
രചന:: കൈതപ്രം
സംഗീതം: കൈതപ്രം
പാടിയതു:: യേശുദാസ്
ശിലയായ് പിറവിയുണ്ടെങ്കിൽ ഞാൻ
ശിവരൂപമായേനേ ആ...ആാ..
ഇലയായ് പിറവിയുണ്ടെങ്കിൽ
കൂവളത്തിലയായ് തളിർക്കും ഞാൻ... ശിലയായ്...
കലയായ് പിറന്നുവെങ്കിൽ ശിവമൌലി
ചന്ദ്രബിംബമായേനേ
ചിലമ്പായ് ചിലമ്പുമെങ്കിൽ
തിരുനാഗ കാൽ തളയാകും ഞാൻ
പനിനീർ തുള്ളിയായെങ്കിൽ
തൃപ്പാദ പുണ്യാഹമായേനേ.... [ ശിലയായ്...
അക്ഷരപ്പിരവിയുണ്ടെങ്കിലൊ ശ്രീ രുദ്ര
മന്ത്രാക്ഷരമാകും ഞാൻ
ഗോജന്മമെങ്കിൽ
നന്ദികേശ്വരനായ്
താണ്ഡവ താളം മുഴക്കും
പുണ്യാഗ്നി നാളമാണെങ്കിൽ
അവിടുത്തെ ആരതിയായ് മാറും... [ ശിലയായ്
ഇവിടെ
വിഡിയോ
ചിത്രം:: തട്ടകം [ 1994 ] രമേഷ് ദാസ്
രചന:: കൈതപ്രം
സംഗീതം: കൈതപ്രം
പാടിയതു:: യേശുദാസ്
ശിലയായ് പിറവിയുണ്ടെങ്കിൽ ഞാൻ
ശിവരൂപമായേനേ ആ...ആാ..
ഇലയായ് പിറവിയുണ്ടെങ്കിൽ
കൂവളത്തിലയായ് തളിർക്കും ഞാൻ... ശിലയായ്...
കലയായ് പിറന്നുവെങ്കിൽ ശിവമൌലി
ചന്ദ്രബിംബമായേനേ
ചിലമ്പായ് ചിലമ്പുമെങ്കിൽ
തിരുനാഗ കാൽ തളയാകും ഞാൻ
പനിനീർ തുള്ളിയായെങ്കിൽ
തൃപ്പാദ പുണ്യാഹമായേനേ.... [ ശിലയായ്...
അക്ഷരപ്പിരവിയുണ്ടെങ്കിലൊ ശ്രീ രുദ്ര
മന്ത്രാക്ഷരമാകും ഞാൻ
ഗോജന്മമെങ്കിൽ
നന്ദികേശ്വരനായ്
താണ്ഡവ താളം മുഴക്കും
പുണ്യാഗ്നി നാളമാണെങ്കിൽ
അവിടുത്തെ ആരതിയായ് മാറും... [ ശിലയായ്
ഇവിടെ
വിഡിയോ
വിഷ്ണു [ 1994 ] പി. ശ്രീകുമാർ

പനിനീരുമായ് പുഴകള്‍
ചിത്രം: വിഷ്ണു [ 1994 ] പി. ശ്രീകുമാർ
രചന: ബിച്ചു തിരുമല
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്, ചിത്ര
പനിനീരുമായ് പുഴകള്‍ നീന്തിവന്ന കുളിരേ
ഒഴുകുന്നു നിന്‍ കൊലുസ്സണിഞ്ഞ കൊഞ്ചലിതിലേ
മിഴിയാമ്പലില്‍ ശലഭവീണകള്‍
ശ്രുതി മീട്ടുമീ പ്രണയപ്പൊയ്‌കയില്‍
അല ഞൊറിഞ്ഞിറങ്ങി വരൂ
(പനിനീരുമായ്)
തിങ്കള്‍ക്കുടം നിറയെ പൊങ്കല്‍ക്കുളുര്‍നിലാവ്
ചിന്തും വസന്തരാവേ (തിങ്കള്‍ക്കുടം)
ഞങ്ങള്‍ മയങ്ങും മലര്‍മഞ്ചല്‍വിരിപ്പിലിളം
മഞ്ഞിന്‍ തണുപ്പു നല്‍കൂ (ഞങ്ങള്‍ മയങ്ങും)
അന്തിച്ചെപ്പില്‍ നിന്നും സിന്ദൂരം ചുണ്ടില്‍ തൂകി
അല്ലിച്ചെല്ലക്കന്നിക്കണ്ണങ്ങള്‍ ചായം പൂട്ടി
അരയന്നമുറങ്ങുന്ന തളിരിതള്‍ മിഴിയുടെ
ലഹരിയിലിനിയലിയാം...
(പനിനീരുമായ്)
എങ്ങോ മറഞ്ഞിരുന്നതെന്തോ
നിറഞ്ഞലിഞ്ഞ വെണ്‍ചന്ദന സുഗന്ധി
എന്നോ മനസ്സിലിട്ടു മിന്നും താലിയും കെട്ടി
നിന്നെ എന്‍ സ്വന്തമാക്കി (എന്നോ മനസ്സില്‍)
ജന്മക്കൂടിന്നുള്ളില്‍ രാപാര്‍ക്കാന്‍ ചേക്കേറുമ്പോള്‍
ജോഡി ചോലത്തത്ത കുഞ്ഞുങ്ങള്‍ ഞാനും നീയും
കിളിത്തൂവല്‍ കുരുന്നുകള്‍ ചികഞ്ഞലിഞ്ഞിനിയെന്നും
ശിശിരപ്പൂങ്കുളിരണിയാം....
(പനിനീരുമായ്)
ഇവിടെ
ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ [ 1997 ] യേശുദാസ്
ഇത്ര മധുരിക്കുമോ
ചിത്രം: ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ [ 1997 ] താഹ
രചന: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി
പാടിയതു: യേശുദാസ്
ആ...ആ...ആ..ആ...
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ (2)
ഇതു വരെ ചൂടാത്ത പുളകങ്ങള്‍
ഇതളിട്ടു വിടരുന്ന സ്വപ്നങ്ങള്‍ (ഇത്ര ...)
ഈ നീല മിഴിയില്‍ ഞാനലിയുമ്പോള്‍
സ്വര്‍ഗ്ഗം ഭൂമിയില്‍ തന്നെ (2)
ഈ മണിമാറില്‍ തല ചായ്ക്കുമ്പോള്‍
ജന്മം സഫലം തന്നെ
ആ..ആ.ആ. (ഇത്ര..)
എന്‍ മനമാകും വല്ലകിയില്‍ നീ
ഏഴു സ്വരങ്ങള്‍ ഉണര്‍ത്തീ (2)
ഏകാന്തതയുടെ പാഴ് മരുവില്‍ നീ
ഏഴു നിറങ്ങള്‍ ചാര്‍ത്തീ
ആ..ആ..ആ.. ( ഇത്ര..)
ഇവിടെ
വിഡിയോ
Wednesday, November 18, 2009
പൂനിലാ മഴ [ 1997 ] എം.ജി. ശ്രീകുമാർ & ചിത്ര

"ആട്ടുതൊട്ടിലിൽ നിന്നെ കിടത്തി ഉറക്കി മെല്ലെ
ചിത്രം: പൂനിലാമഴ [ 1997 ] സുനിൽ
രചന: ഗിരീഷ് പുത്തഞ്ചെരി
സംഗീതം: ലക്ഷ്മികാന്ത് പ്യാരെലാൽ
പാടിയതു: എം.ജി. ശ്രീകുമാർ & ചിത്ര
ആട്ടു തൊട്ടിലിൽ നിന്നെ കിടത്തി ഉറക്കി മെല്ലെ
മണി പളുങ്കു കവിൾതടങ്ങൾ
നുള്ളി നുകരും ശലഭമായ് ഞാൻ
സൂര്യ കാന്തിയിൽ മഞ്ഞു മഴയിൽ
കുതിർന്നു നിൽക്കും
നിന്റെ ചരുവിലൊഴുകി വന്നു
കുളിരരുവിയലകളായ് ഞാൻ
വെണ്ണിലാ ചിറകുല്ല രാത്രിയിൽ വെള്ളിനീർ
കടലല കൈകളാൽ
നീന്തി വാ ത്തെലിനീർ തെന്നലെ
നനയുമീ പനിനീർ മാരിയിൽ [ ആട്ടു തൊട്ടിലിൽ...
നീലാകാശ ചെരുവിൽ നിന്നെ കാണാൻ വെൺ താരമായ്
നീളെ വെണ്ണും പ്പൊവിൽ നിന്നെ തേടാൻ തേൻ തുള്ളിയായ്
മാറിൽ മിന്നും മരുകിൽ മണി ചുണ്ടായ് മുത്താൻ വരൂ
ആരോ മൂളും പാട്ടായ് മുളം തെണ്ടെ നിന്നുല്ലിൽ ഞാൻ
മായുമീ മരതക ഛായയിൽ മൌനമായ് മദുകണം ചോരവെ
കുറുകി വ കുളിർ വെൺ പ്രാക്കളെ
ഒഴുകുമീ കളിമൺ തോണിയിൽ... { ആട്ടു തൊട്ടിലിൽ....
കണ്ണിൽ ക്കാന്ത കത്തി നിൽക്കുംൻ സ്വപ്നങ്ങളേ
മെയ്യിൻ നിറം ചാർത്തും മഷിക്കൂടിൻ വർണങ്ങളെ
വേനൽ ചില്ലു പടവിൽ വെയിൽ കായും ഹംസങ്ങളെ
തനെ തുള്ളി വീഴും തണുപ്പോലും മോഹങ്ങളെ
അംബിളി തളയിട്ടു തുള്ളിവാ
ചെമ്പനീർ ചിറകുള്ല്ലള ചിന്തയിൽ
ആടു നീ പദതാളങ്ങളിൽ
പാടൂ നീ സ്വര ജാലങ്ങളിൽ.... [ ആട്ടു തൊട്ടിലിൽ....
ഇവിടെ
വിഡിയോ
മാളൂട്ടി [ 1990 ] യേശുദാസ്

മൌനത്തിൻ ഇടനാഴിയിൽ
ചിത്രം: മാളൂട്ടി [ 1990 ] ഭരതൻ
രചന: പഴവിള രമേശൻ
സംഗീതം: ജോൺസൺ
പാടിയതു: യേശുദാസ്
മൌനത്തിൻ ഇടനാഴിയിൽ ഒരു ജാലകം മെല്ലെ തുറന്നതാരോ
ചെല്ല പൂങ്കാറ്റൊപൂന്നിലാവൊ
പൂനിലാവിൻ തേരിൽ വരും ഗന്ധർവനോ
മൌനത്തിൻ ഇടനാഴിയിൽ...
ഏതൂ രാഗ ഗാനം നിന്നിൽ കൊതി ചേർക്കും നാളനഞ്ഞു
നീയരുളും സ്നേഹം ഒർ മാന്തളിരായ് എന്നും തഴുകുന്നു
നീയെന്നും എന്നുല്ലിൽ ഈണം പാറ്റും വീണാ
കണ്ണിനു നാണപ്പൂക്കൂട.. [ മൌനത്തിൻ...
വീണ്ടും നിന്നെ തേറ്റും ഞാനൊരു മലരമ്പിൻ നോവഏഇഞ്ഞു [2 ]
ഏതിരുളിൻ താരം പ്രിയ സാന്ത്വനമായ് എന്നിൽ തെളിയുന്നു
മുത്താണോ പൂവാണോ സ്വപ്നം തെഏറ്റും രൂപം
നീ വരൂ ഓണ പൂത്തുമ്പി... [ മൌനത്തിൻ...
ഇവിടെ
വിഡിയോ
മാളൂട്ടി [ 1990 ] വേണുഗോപാൽ & സുജാത
സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നം കാണും
ചിത്രം: മാളൂട്ടി [1990 ] ഭരതൻ
രചന: പഴവിള രമേശന്‍
സംഗീതം: ജോണ്‍സണ്‍
പാടിയതു: വേണുഗോപാല്‍ ജി, സുജാത
സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നം കാണും മണ്ണിന്‍ മടിയില്‍
വിടുരുന്നേതോ ഋതുഭാവങ്ങള്‍
നിറമേഴിന്‍ തുമ്പത്ത് സ്വരമേളത്തിയാട്ടം
മാരിക്കാര്‍മുഖം മാറില്‍ ചാര്‍ത്തീടും മാനം പൂമാനം
(സ്വര്‍ഗ്ഗങ്ങള്‍ )
ദൂരം ദൂതിനുപോയേ കാനന മൈനേ കൂട്ടിനു നീയോ
ഓണവില്ലില് മീട്ടാന്‍ വിരല്‍ത്തുമ്പേനീവാ
പീലിക്കാവടിയാടി പൂഞ്ചോലക്കുളിരായ് നീ വാ
(സ്വര്‍ഗ്ഗങ്ങള്‍ )
വീണാ മോഹനരാഗം ജീവിതനാദം നീയെന്‍ താളം
കാണും കണ്ണിനതോളം തേനായ് തീരുമൊരീണം
നിന്‍ പ്രിയമാനസനിന്നനുരാഗത്തിന് പൂന്തളിരായ്
(സ്വര്‍ഗ്ഗങ്ങള്‍ )
ഇവിടെ
Tuesday, November 17, 2009
വാർദ്ധക്യപുരാണം [1994 ] യേശുദാസ്
വീണപാടുമീണമായി
ചിത്രം: വാര്‍ദ്ധക്യപുരാണം
രചന: എസ് രമേശന്‍ നായര്‍
സംഗീതം: കണ്ണൂര്‍ രാജന്‍
പാടിയതു: കെ ജെ യേശുദാസ്
വീണപാടുമീണമായി
അകതാരിലൂറും വിരഹാര്‍ദ്രഗീതമേ
നാളെ നീയെന്‍ താളമായി
നിഴലായി വീണ്ടും നിറദീപനാളമേ
വീണപാടുമീണമായി ആ..........
മിഴിയോരതാളില്‍ നീളെ അനുഭൂതികള്‍
മണിച്ചെപ്പിലാരോ തൂകും നിറക്കൂട്ടുകള്‍
അനുരാഗദൂതുമായ് മുഴുതിങ്കളേ വാ (2)
നാളെ നീയെന്‍ താളമായി
നിഴലായി വീണ്ടും നിറദീപനാളമേ
വീണപാടുമീണമായി ആ......
മഴമേഘമേതോ തീരം ഉണരാനിനി
മനതാരിലെങ്ങോ മായും മലര്‍മെത്തതന്‍
ഇടനെഞ്ചിലേറിയോ രതിഭാവമേ നീ (2)
വീണപാടുമീണമായി
അകതാരിലൂറും വിരഹാര്‍ദ്രഗീതമേ
നാളെ നീയെന്‍ താളമായി
നിഴലായി വീണ്ടും നിറദീപനാളമേ
വീണപാടുമീണമായി ആ......
ക്ലിക്
വിഡിയോ
സർവേക്കല്ലു [ 1976] പി. മാധുരി
ദേവരാജൻ
വിപഞ്ചികേ വിട പറയും മുന്‍പൊരു
ചിത്രം: സര്‍വ്വേക്കല്ല് [ 1976 ] തോപ്പിൽ ഭാസി
രചന: ഓ. എന്‍. വി
സംഗീതം: ദേവരാജന്‍
പാടിയതു: പി. മാധുരി
വിപഞ്ചികേ....
വിപഞ്ചികേ... വിട പറയും മുന്‍പൊരു
വിഷാദ ഗീതം കൂടീ.. ഈ വിഷാദ ഗീതം കൂടീ
ഇത്തിരിപ്പൂക്കളും തുമ്പികളും വളപ്പൊട്ടുകളും വര്‍ണ്ണപ്പീലികളും
ഒത്തു കളിച്ച നാള്‍ പൊട്ടിച്ചിരിച്ച നാള്‍
തൊട്ടു വിളിച്ചു ഞാന്‍ അന്നു നിന്നെ
നിന്നിലെന്‍ വിരലുകള്‍ നൃത്തം വച്ചു
നിന്നിലെന്‍ നിര്‍വൃതി പൂ ചൂടിച്ചൂ... പൂ ചൂടിച്ചൂ..
(വിപഞ്ചികേ..)
പട്ടിളം കൂടി വിട്ടെന്‍ കിനാക്കള്‍ സ്വര-
ചിത്രശലഭങ്ങളായുയര്‍ന്നു
തപ്തസ്മൃതികളേ.. താരാട്ടു പാടുമ്പോള്‍
പൊട്ടിക്കരഞ്ഞു പോയ് പിന്നെ നമ്മള്‍
നിന്നിലെന്‍ നൊമ്പരം പൂത്തുലഞ്ഞൂ
നിന്നെലെന്‍ ആത്മാവുരുകി വീണു
ഗന്ധർവ ക്ഷേത്രം
വസുമതീ ഋതുമതീ
ചിത്രം: ഗന്ധര്‍വ്വക്ഷേത്രം [ 1972 ] ഏ. വിൻസെന്റ്
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയതു: യേശുദാസ്
ഓ.....ഓ....ഓ...
വസുമതീ ഋതുമതീ
ഇനിയുണരൂ ഇവിടെ വരൂ ഈ
ഇന്ദു പുഷ്പഹാരമണിയൂ (വസുമതീ..)
സ്വര്‍ണ്ണരുദ്രാക്ഷം ചാര്‍ത്തീ ഒരു
സ്വര്‍ഗ്ഗാതിഥിയെ പോലെ (2)
നിന്റെ നൃത്തമേടയ്ക്കരികില്‍ നില്പൂ
ഗന്ധര്‍വ പൌര്‍ണ്ണമി
ഈ ഗാനം മറക്കുമോ ഇതിന്റെ
സൌരഭം മറക്കുമോ ഓ...ഓ...ഓ....
ശുഭ്ര പട്ടാംബരം ചുറ്റീ ഒരു
സ്വപ്നാടകയെ പോലെ
എന്റെ പര്‍ണ്ണശാലക്കരികില്‍
നില്പൂ ശൃംഗാരമോഹിനീ
ഈ ഗാനം നിലയ്ക്കുമോ ഇതിന്റെ
ലഹരിയും നിലയ്ക്കുമോ (വസുമതീ..)
ക്ലിക്ക്
ശകുന്തള [ 1965 ] പി. സുശീല

മനോരഥമെന്നൊരു
ചിത്രം: ശകുന്തള [ 1965 ] എം. കുഞ്ചാക്കൊ
രചന: വയലാർ
സംഗീതം: ദേവരാജൻ
പാടിയതു: പി സുശീലയും സംഘവും
മനോരഥമെന്നൊരു രഥമുണ്ടൊ
അറിഞ്ഞൂടാ
മന്മഥനെന്നൊരു ദേവനുണ്ടോ
അറിഞ്ഞൂടാ
മനോരഥമെന്നൊരു രഥമുണ്ടൊ
മന്മഥനെന്നൊരു ദേവനുണ്ടോ
അറിഞ്ഞൂടാ അറിഞ്ഞൂടാ അറിഞ്ഞൂടാ
സ്വപ്നങ്ങള്‍ തെളിക്കുന്ന തേരില്‍ അവന്‍
സ്വര്‍ഗ്ഗത്തിന്നിരവില്‍ വന്നിറങ്ങാറുണ്ടോ
കമലപ്പൂക്കണ്മുനകള്‍ കാട്ടി അവന്‍
കന്യകമാരെ വന്നു മയക്കാറുണ്ടോ
ഞങ്ങള്‍ക്കറിഞ്ഞൂടാ തോഴി അറിഞ്ഞൂടാ
മോഹങ്ങള്‍ തളിര്‍ക്കുന്ന രാവില്‍ അവന്‍
ദാഹം പൂണ്ടരികില്‍ വന്നു പുല്‍കാറുണ്ടോ
തങ്കക്കൈനഖങ്ങളാല്‍ മാറില്‍ അവന്‍
ശൃംഗാരക്കവിതകള്‍ കുറിക്കാറുണ്ടോ
ഞങ്ങള്‍ക്കറിഞ്ഞൂടാ തോഴി അറിഞ്ഞൂടാ
(മനോരഥ..)
അഛൻ [ 1952 ] പി. ലീല
മധുമാസ ചന്ദ്രികയായ് എന്നുമെന്നുമെന്റെ
ചിത്രം: അച്ഛന്‍ (1952)എം.ആർ.എസ്. മണി
രചന: അഭയദേവ്
സംഗീതം: പി. എസ് ദിവാകര്‍
പാടിയതു: പി. ലീല
മധുമാസചന്ദ്രികയായെന്നുമെന്നുമെന്റെ മുന്‍പില്‍
മറയാതെ നില്‍ക്കുക നീയോമലേ
അനുരാഗചന്ദ്രനേ നീയെന്നുമെന്നുമെന്നില്‍നിന്നും
അകലാതെ വാഴുകയെന്‍ ജീവനായി
നടിയാണു ഞാന്‍-
എല്ലാമറിയുന്നു ഞാന്‍
ലോകനിയമത്തില്‍ പരിഹാസ്യയാം ഞാന്‍
നിയമത്തിനിതിലെന്തു ചൊല്ലുവാന്‍-കാര്യം
ലോകനിയമത്തിനിതിലെന്തു ചൊല്ലുവാന്‍
എന്‍ കണ്ണീര്‍ കണ്ടാനന്ദംകൊള്ളുവാന്‍
വേണ്ട ഭയമേതും എന്‍ ഹൃദയ നായികേ
മധുമാസ...
അനുരാഗ....
പിരിയായ്ക ഈ ലോകം എതിരാകിലും
എനിയ്ക്കരുളായ്ക നീ താപമെന്നാളും
അതിദീന ഞാന്‍ എന്നാലും ഒരു
ഹൃദയമുണ്ടതിലങ്ങു വാണാലും
മധുമാസ....
അനുരാഗ....
ചിത്രം: അച്ഛന്‍ (1952)എം.ആർ.എസ്. മണി
രചന: അഭയദേവ്
സംഗീതം: പി. എസ് ദിവാകര്‍
പാടിയതു: പി. ലീല
മധുമാസചന്ദ്രികയായെന്നുമെന്നുമെന്റെ മുന്‍പില്‍
മറയാതെ നില്‍ക്കുക നീയോമലേ
അനുരാഗചന്ദ്രനേ നീയെന്നുമെന്നുമെന്നില്‍നിന്നും
അകലാതെ വാഴുകയെന്‍ ജീവനായി
നടിയാണു ഞാന്‍-
എല്ലാമറിയുന്നു ഞാന്‍
ലോകനിയമത്തില്‍ പരിഹാസ്യയാം ഞാന്‍
നിയമത്തിനിതിലെന്തു ചൊല്ലുവാന്‍-കാര്യം
ലോകനിയമത്തിനിതിലെന്തു ചൊല്ലുവാന്‍
എന്‍ കണ്ണീര്‍ കണ്ടാനന്ദംകൊള്ളുവാന്‍
വേണ്ട ഭയമേതും എന്‍ ഹൃദയ നായികേ
മധുമാസ...
അനുരാഗ....
പിരിയായ്ക ഈ ലോകം എതിരാകിലും
എനിയ്ക്കരുളായ്ക നീ താപമെന്നാളും
അതിദീന ഞാന്‍ എന്നാലും ഒരു
ഹൃദയമുണ്ടതിലങ്ങു വാണാലും
മധുമാസ....
അനുരാഗ....
ഒരു മെയ് മാസ പുലരിയിൽ [ 1987] യേശുദാസ് & ചിത്ര
ഇരുഹൃദയങ്ങളില്‍
ചിത്രം: ഒരു മെയ്‌മാസപ്പുലരിയില്‍ [ 1987 } വി. ആർ. ഗോപിനാഥ്
രചന: പി ഭാസ്ക്കരന്‍
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ് കെ ജെ &ചിത്ര കെ എസ്
ഇരുഹൃദയങ്ങളില്‍ ഒന്നായ് വീശി നവ്യസുഗന്ധങ്ങള്‍
ഇഷ്ടവസന്തത്തടങ്ങളിലെത്തീ ഇണയരയന്നങ്ങള്‍
കൊക്കുകള്‍ ചേര്‍ത്തു ചിറകുകള്‍ ചേര്‍ത്തു
കോമളകൂജനഗാനമുതിര്‍ത്തു...
ഓരൊ നിമിഷവും ഓരോ നിമിഷവുംഓരോ മദിരാചഷകം
ഓരോ ദിവസവും ഓരോ ദിവസവും ഓരോപുഷ്പവിമാനം
എന്തൊരു ദാഹം എന്തൊരു വേഗം
എന്തൊരു ദാഹം എന്തൊരു വേഗം
എന്തൊരു മധുരം എന്തൊരുന്മാദം...
ഇരുഹൃദയങ്ങളില്‍ ഒന്നായ് വീശി നവ്യസുഗന്ധങ്ങള്‍
ഇഷ്ടവസന്തത്തടങ്ങളിലെത്തീ ഇണയരയന്നങ്ങള്‍...
വിണ്ണില്‍ നീളെ പറന്നു പാടീ പ്രണയകപോതങ്ങള്‍
തമ്മില്‍ പുല്‍കി കേളികളാടീ തരുണമരാളങ്ങള്‍
ഒരേ വികാരം ഒരേ വിചാരം
ഒരേ വികാരം ഒരേ വിചാരം
ഒരേ മദാലസലാസവിലാസം...
ഇരുഹൃദയങ്ങളില്‍ ഒന്നായ് വീശി നവ്യസുഗന്ധങ്ങള്‍
ഇഷ്ടവസന്തത്തടങ്ങളിലെത്തീ ഇണയരയന്നങ്ങള്‍
കൊക്കുകള്‍ ചേര്‍ത്തു ചിറകുകള്‍ ചേര്‍ത്തു
കോമളകൂജനഗാനമുതിര്‍ത്തു ....
ഇവിടെ
ചിത്രം: ഒരു മെയ്‌മാസപ്പുലരിയില്‍ [ 1987 } വി. ആർ. ഗോപിനാഥ്
രചന: പി ഭാസ്ക്കരന്‍
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ് കെ ജെ &ചിത്ര കെ എസ്
ഇരുഹൃദയങ്ങളില്‍ ഒന്നായ് വീശി നവ്യസുഗന്ധങ്ങള്‍
ഇഷ്ടവസന്തത്തടങ്ങളിലെത്തീ ഇണയരയന്നങ്ങള്‍
കൊക്കുകള്‍ ചേര്‍ത്തു ചിറകുകള്‍ ചേര്‍ത്തു
കോമളകൂജനഗാനമുതിര്‍ത്തു...
ഓരൊ നിമിഷവും ഓരോ നിമിഷവുംഓരോ മദിരാചഷകം
ഓരോ ദിവസവും ഓരോ ദിവസവും ഓരോപുഷ്പവിമാനം
എന്തൊരു ദാഹം എന്തൊരു വേഗം
എന്തൊരു ദാഹം എന്തൊരു വേഗം
എന്തൊരു മധുരം എന്തൊരുന്മാദം...
ഇരുഹൃദയങ്ങളില്‍ ഒന്നായ് വീശി നവ്യസുഗന്ധങ്ങള്‍
ഇഷ്ടവസന്തത്തടങ്ങളിലെത്തീ ഇണയരയന്നങ്ങള്‍...
വിണ്ണില്‍ നീളെ പറന്നു പാടീ പ്രണയകപോതങ്ങള്‍
തമ്മില്‍ പുല്‍കി കേളികളാടീ തരുണമരാളങ്ങള്‍
ഒരേ വികാരം ഒരേ വിചാരം
ഒരേ വികാരം ഒരേ വിചാരം
ഒരേ മദാലസലാസവിലാസം...
ഇരുഹൃദയങ്ങളില്‍ ഒന്നായ് വീശി നവ്യസുഗന്ധങ്ങള്‍
ഇഷ്ടവസന്തത്തടങ്ങളിലെത്തീ ഇണയരയന്നങ്ങള്‍
കൊക്കുകള്‍ ചേര്‍ത്തു ചിറകുകള്‍ ചേര്‍ത്തു
കോമളകൂജനഗാനമുതിര്‍ത്തു ....
ഇവിടെ
Monday, November 16, 2009
മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും [ 2003 ] ചിത്ര

നന്ദ കിശോരാ
ചിത്രം: മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും [ 2003 ] വിനയന്‍
രചന: യൂസഫലി കേച്ചേരി
സംഗീതം: മോഹന്‍ സിതാര
പാടിയതു: ചിത്ര
നന്ദ കിശോരാ.....
നന്ദ കിശോരാ പാടുന്നൂ മീരാ
അഭയം നീയേ ഗോപകുമാരാ
നന്ദ കിശോരാ പാടുന്നൂ മീരാ
അഭയം നീയേ ഗോപകുമാരാ
കൃഷ്ണാ ... കൃഷ്ണാ .. കൃഷ്ണാ....
നന്ദ കിശോരാ പാടുന്നൂ മീരാ
അഭയം നീയേ ഗോപകുമാരാ
നന്ദ കിശോരാ
കൃഷ്ണ മുരാരെ കൃഷ്ണ മുരാരെ ഹരി ഓം ഹരി ഓം
കൃഷ്ണ മുരാരെ കൃഷ്ണ മുരാരെ ഹരി ഓം ഹരി ഓം
ശോകം സഹിയാതെ ദ്രൌപതി വിളിച്ചപ്പോള്‍
നീയോടി വന്നില്ലേ കണ്ണാ
ശോകം സഹിയാതെ ദ്രൌപതി വിളിച്ചപ്പോള്‍
നീയോടി വന്നില്ലേ
എന്നുടെ ദു:ഖത്തിന്‍ തീക്കനല്‍ കെടുത്താന്‍
നീര്‍മുകിലേ നീ പെയ്യുകില്ലേ
നീര്‍മുകിലേ നീ പെയ്യുകില്ലേ
നന്ദ കിശോരാ പാടുന്നൂ മീരാ
അഭയം നീയേ ഗോപകുമാരാ
നന്ദ കിശോരാ...
കൃഷ്ണ മുരാരെ കൃഷ്ണ മുരാരെ
ഹരി ഓം ഹരി ഓം
ഹരി ഓം ഹരി ഓം
ആരോരുമില്ലാതെ താനേ വളര്‍ന്നൊരു
നാടോടി പാട്ടാണു ഞാന്‍ കണ്ണാ
ആരോരുമില്ലാതെ താനേ വളര്‍ന്നൊരു
നാടോടി പാട്ടാണു ഞാന്‍
ആനന്ദ കൃഷ്ണാ എന്നുടേ ജീവനില്‍
ആശ്രയമായ് നീ കനിയുകില്ലേ
ആശ്രയമായ് നീ കനിയുകില്ലേ
നന്ദ കിശോരാ പാടുന്നൂ മീരാ
അഭയം നീയേ ഗോപകുമാരാ
കൃഷ്ണാ ... കൃഷ്ണാ .. കൃഷ്ണാ....
നന്ദ കിശോരാ പാടുന്നൂ മീരാ
അഭയം നീയേ ഗോപകുമാരാ
നന്ദ കിശോരാ .....
കൃഷ്ണ മുരാരെ കൃഷ്ണ മുരാരെ
ഹരി ഓം ഹരി ഓം
കൃഷ്ണ മുരാരെ കൃഷ്ണ മുരാരെ
ഹരി ഓം ഹരി ഓം
കൃഷ്ണ മുരാരെ കൃഷ്ണ മുരാരെ
ഹരി ഓം ഹരി ഓം
മായാബസ്സാര്‍ [ 2008 ] സുജാത

മിഴിയില്‍ മിഴിയില്‍ മാന്‍ മിഴിയില്‍
ചിത്രം: മായാ ബസ്സാര്‍[ 2008 ] തോമസ് സെബാസ്റ്റ്യന്‍
രചന: വയലാര്‍ ശരത്
സംഗീതം: രാഹുല്‍ രാജ്
പാടിയതു: സുജാത
ഹൊയ്...ഹൊയ്.. ഹൊയ്...
മിഴിയില്‍..മിഴിയില്‍,, മാന്‍ ഇഴിയില്‍
മഴവില്ലെഴുതിയ ചാരുതയില്‍
നീയും ചാരെ വന്നു മേടയില്‍
മൊഴിയില്‍ നിറയും തേന്‍ മഴയില്‍
ഇളനീരൊഴുകിയ ചേലുകളില്‍
ഞാനും കൂടെ നിന്നു വീഥിയില്‍
മൌനമാണെങ്കിലും കൂട്ടിനായുണ്ടു നീ
ചുണ്ടിലെ നാദമായ്
നെഞ്ചിലെ ഈണമായ്
അസ്സലസ്സലായി നിന്നു ന്ദീയെന്‍ പൊങ്കതിരഴകേ
കൊലുസ്സലസ്സം കൊഞ്ചി നിന്‍ പൂമെയ്യഴകില്‍
തൊഴാനെങ്ങോ ദൂരെ ദൂരെ എന്നെപോലെ നീ.....
കൂട്ടിനുള്ളില്‍ഏ റെ നാളായ്‍ നൊന്തതെന്തിനോ
കാണാന്‍ നിറ്യണ മനസ്സോടെ
കണ്ണില്‍ തെളിയെണ തിരിയോടെ
ഏതൊ മണിയറ മേഞ്ഞു മേഞ്ഞൊരു പെങ്കിളിയല്ലേ ഞാന്‍
കയ്യില്‍ വളയുടെ ചിരി നീട്ടി
കാലില്‍ തളയുടെ മണി മീട്ടി
മാറില്‍ ചന്ദന ഗന്ധം ചൂടി നീ
അസ്സലസ്സലായി നിന്നു നീയെന്‍ പൊന്‍ കതിരഴകേ
കൊലുസ്സലസ്സം കൊഞ്ചി നിന്‍ പൂമെയ്യഴകില്‍..
മൌനമാണെങ്കിലും കൂട്ടിനായുണ്ടു നീ
ചുണ്ടിലെ നാദമായ്
നെഞ്ചിലെ ഈണമായ്...
സ്നേഹ മഞ്ഞു വന്നു മൂടും
നനവോടു ഞാന്‍
മോഹമോടു പാടിയില്ലെ എന്റെ വാടിയില്‍
പാട്ടിന്‍ സ്വര ലയമാകുമ്പോള്‍
പൂക്കള്‍ നിറ്യുമൊരീ മേട്ടില്‍
കയ്യില്‍ പുതിയൊര്‍ മാലയുമായ് വരും
ആണ്‍കിളിയല്ലോ ഞാന്‍..
ചൂളം വിളിയുടെ രസമോടെ
ചൂടും മല്ലിക മലരോടെ
തൂവല്‍ മഞ്ചമൊരുക്കിയിരുന്നു ഞാന്‍
മിഴിയില്‍..മിഴിയില്‍,, മാന്‍ മിഴിയില്‍
മഴവില്ലെഴുതിയ ചാരുതയില്‍
നീയും ചാരെ വന്നു മേടയില്‍..
മൌനമാണെങ്കിലും കൂട്ടിനായുണ്ടു നീ
ചുണ്ടിലെ നാദമായ്
നെഞ്ചിലെ ഈണമായ്...
അസ്സലസ്സലായി നിന്നു നീയെന്‍ പൊന്‍ കതിരഴകേ
കൊലുസ്സലസ്സം കൊഞ്ചി നിന്‍ പൂമെയ്യഴകില്‍[2]
ഇവിടെ
വിഡിയോ
നമ്മള്‍ തമ്മില്‍ ( 2003 ) യേശുദാസ് / ചിത്ര

ഉയിരേ ഉറങ്ങിയില്ലേ
ചിത്രം: നമ്മൾ തമ്മിൽ [2003 ] വിജി തമ്പി
രചന: കൈതപ്രം
സംഗീതം: മോഹന്‍ സിതാരാ
പാടിയതു: യേശുദാസ്
ഉയിരേ ഉറങ്ങിയില്ലേ വെറുതേ പിണങ്ങിയല്ലേ (2)
പുലരേ കരഞ്ഞുവല്ലേ ഹൃദയം മുറിഞ്ഞുവല്ലേ..
[ഉയിരേ]
നിന്റെ ഹൃദയസരോദിലെ നോവുമീണം ഞാനല്ലേ...(2)
നിന്റെ പ്രണയ നിലാവിലെ നേർത്ത മിഴിനീർ ഞാനല്ലേ..
പതിയേ ഒരുമ്മനൽകാം അരികേ ഇരുന്നുപാടാം
[ഉയിരേ]
നിന്റെ വേദന പങ്കിടാം കൂടെയെന്നും ഞാനില്ലേ.. (2)
നിന്റെ നെഞ്ചിലെ വേനലിൽ സ്‌നേഹമഴയായ് പെയ്യില്ലേ...
അകലേ പറന്നു പോവാം ഹൃദയം തുറന്നു പാടാം...
[ഉയിരേ]
ഇവിടെ
വിഡിയോ
Sunday, November 15, 2009
കായലും കരയും [ 1979 ] യേശുദാസ്
ശരറാന്തൽതിരിതാണു മുകിലിൻകുടിലിൽ
ചിത്രം: കായലും കരയും [ 1979 ] കെ. എസ്. ഗോപാലകൃഷ്ണന്‍
രചന: പൂവച്ചൽ ഖാദർ
സംഗീതം: കെ വി മഹാദേവൻ
പാടിയതു: കെ ജെ യേശുദാസ്
ശരറാന്തൽതിരിതാണു മുകിലിൻകുടിലിൽ
മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ
ശരറാന്തൽതിരിതാണു മുകിലിൻകുടിലിൽ
മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ
മകരമാസക്കുളിരിൽ അവളുടെ നിറഞ്ഞമാറിൻ ചൂടിൽ
മയങ്ങുവാനൊരു മോഹം മാത്രം ഉണർന്നിരിക്കുന്നൂ
മകരമാസക്കുളിരിൽ അവളുടെ നിറഞ്ഞമാറിൻ ചൂടിൽ
മയങ്ങുവാനൊരു മോഹം മാത്രം ഉണർന്നിരിക്കുന്നൂ
വരികില്ലേ നീ...
അലയുടെ കൈകൾ കരുതും തരിവളയണിയാൻ വരുകില്ലേ
അലയുടെ കൈകൾ കരുതും തരിവളയണിയാൻ വരുകില്ലേ
ശരറാന്തൽതിരിതാണു മുകിലിൻകുടിലിൽ
മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ
അലർവിടർന്ന മടിയിൽ അവളുടെ അഴിഞ്ഞവാർമുടിച്ചുരുളിൽ
ഒളിക്കുവാനൊരുതോന്നൽ രാവിൽ കിളിർത്തുനിൽക്കുന്നൂ
അലർവിടർന്ന മടിയിൽ അവളുടെ അഴിഞ്ഞവാർമുടിച്ചുരുളിൽ
ഒളിക്കുവാനൊരുതോന്നൽ രാവിൽ കിളിർത്തുനിൽക്കുന്നൂ
കേൾക്കില്ലേ നീ........
കരയുടെ നെഞ്ചിൽ പടരും തിരയുടെ ഗാനം കേൾക്കില്ലേ
കരയുടെ നെഞ്ചിൽ പടരും തിരയുടെ ഗാനം കേൾക്കില്ലേ
ശരറാന്തൽതിരിതാണു മുകിലിൻകുടിലിൽ
മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ
ഇവിടെ
വിഡിയോ
ചിത്രം: കായലും കരയും [ 1979 ] കെ. എസ്. ഗോപാലകൃഷ്ണന്‍
രചന: പൂവച്ചൽ ഖാദർ
സംഗീതം: കെ വി മഹാദേവൻ
പാടിയതു: കെ ജെ യേശുദാസ്
ശരറാന്തൽതിരിതാണു മുകിലിൻകുടിലിൽ
മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ
ശരറാന്തൽതിരിതാണു മുകിലിൻകുടിലിൽ
മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ
മകരമാസക്കുളിരിൽ അവളുടെ നിറഞ്ഞമാറിൻ ചൂടിൽ
മയങ്ങുവാനൊരു മോഹം മാത്രം ഉണർന്നിരിക്കുന്നൂ
മകരമാസക്കുളിരിൽ അവളുടെ നിറഞ്ഞമാറിൻ ചൂടിൽ
മയങ്ങുവാനൊരു മോഹം മാത്രം ഉണർന്നിരിക്കുന്നൂ
വരികില്ലേ നീ...
അലയുടെ കൈകൾ കരുതും തരിവളയണിയാൻ വരുകില്ലേ
അലയുടെ കൈകൾ കരുതും തരിവളയണിയാൻ വരുകില്ലേ
ശരറാന്തൽതിരിതാണു മുകിലിൻകുടിലിൽ
മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ
അലർവിടർന്ന മടിയിൽ അവളുടെ അഴിഞ്ഞവാർമുടിച്ചുരുളിൽ
ഒളിക്കുവാനൊരുതോന്നൽ രാവിൽ കിളിർത്തുനിൽക്കുന്നൂ
അലർവിടർന്ന മടിയിൽ അവളുടെ അഴിഞ്ഞവാർമുടിച്ചുരുളിൽ
ഒളിക്കുവാനൊരുതോന്നൽ രാവിൽ കിളിർത്തുനിൽക്കുന്നൂ
കേൾക്കില്ലേ നീ........
കരയുടെ നെഞ്ചിൽ പടരും തിരയുടെ ഗാനം കേൾക്കില്ലേ
കരയുടെ നെഞ്ചിൽ പടരും തിരയുടെ ഗാനം കേൾക്കില്ലേ
ശരറാന്തൽതിരിതാണു മുകിലിൻകുടിലിൽ
മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ
ഇവിടെ
വിഡിയോ
മായാമയൂരം[ 1993 ] എസ്. ജാനകി

കൈക്കുടന്ന നിറയെ
ചിത്രം: മായാമയൂരം [ 1993 ] സിബി മലയില്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: രഘുകുമാര്‍
പാടിയതു: എസ് ജാനകി
കൈകുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
ഇതളടര്‍ന്ന വഴിയിലൂടെ വരുമോ വസന്തം (2)
ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ
രാത്തിങ്കളായ് നീയുദിക്കേ (2)
കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരെ (2)
അലിവിന്‍റെ കുളിരാര്‍ന്ന ഹരിചന്ദനം
(കൈക്കുടന്ന..)
മിഴിനീര്‍ കുടമുടഞ്ഞൊഴുകിവീഴും
മുള്‍പ്പൂവിലെ മൌനങ്ങളില്‍ (2)
ലയവീണയരുളും ശ്രുതി ചേര്‍ന്നു മുളാം (2)
ഒരു നല്ല മധുരാഗ വരകീര്‍ത്തനം
(കൈക്കുടന്ന..)
ഇവിടെ
വിഡിയോ
കാണാ മറയത്തു [ 1984 ] യേശുദാസ്

ഒരു മധുരക്കിനാവിൻ ലഹരി
ചിത്രം: കാണാമറയത്ത് [ 1986) ഐ.വി. ശശി
രചന: ബിച്ചു തിരുമല
സംഗീതം: ശ്യാം
പാടിയതു: കെ ജെ യേശുദാസ് )
ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ
കുടമുല്ല പൂ വിരിഞ്ഞു
അതിലായിര്‍മ ആശകളാഎഉ പൊന്‍ വല നെയ്യും
തേന്‍ വണ്ടു ഞാന്‍..തേന്‍ വണ്ടു ഞാന്‍...
അധരന്‍ അമൃത ജല ശേഖരം
നയനം മദന ശിശിരാമൃതം
ചിരി മണിയില്‍ ചെറു കിളികള്‍
മേഘ നീലമൊഴുകി വരൂ പൂഞ്ചുരുള്‍ ചായല്‍
എന്തോരുന്മാദം എന്തൊരാവേശം ഒന്നു പുല്‍കാന്‍
ഒന്നാകുവാന്‍ അഴകെ ഒന്നാകുവാന്‍...ഒരു മധുരകിനാവിന്‍...
കളഭ നദികള്‍ ഒഴുകുന്നതോ
കനക നിധികള്‍ ഉതിരുന്നതോ
പനി മഴയോ പുലരൊളിയോ
കാല ഭേദമെഴുതിയൊരീ
കാവ്യ സംഗീതം
കന്നി താരുണ്യം സ്വര്‍ണ തേന്‍ കിണ്ണം
അതില്‍ വീഴും തേന്‍ വണ്ടു ഞാന്‍
നനനയും തേന്‍ വണ്ടു ഞാന്‍... [ ഒഎഉ മധുരകിനാവിന്‍
ഇവിടെ
വിഡിയോ
നേരം പുലരുമ്പോള്‍ [ 1986 ] യേശുദാസ്

എന്റെ മണ്‍വീണയില്‍
ചിത്രം: നേരം പുലരുമ്പോള്‍ ( 1986 )കെ.പി.കുമാരന്‍
രചന: ഓ എന്‍ വി കുറുപ്പ്
സംഗീതം: ജോണ്‍സണ്‍
പാടിയതു: കെ ജെ യേശുദാസ്
എന്റെ മൺവീണയിൽ കൂടണയാനൊരു
മൗനം പറന്നു പറന്നു വന്നു...
പാടാൻ മറന്നൊരു പാട്ടിലെ തേൻകണം
പാറി പറന്നു വന്നു..[ 2 ]
പൊൻ തൂവലെല്ലാം ഒതുക്കി..
ഒരു നൊമ്പരം നെഞ്ചിൽ പിടഞ്ഞു...
സ്നേഹം തഴുകി തഴുകി വിടർത്തിയ
മോഹത്തിൻ പൂക്കളുലഞ്ഞു... { എന്റെ മണ്‍വീണയില്‍...
പൂവിൻ ചൊടിയിലും മൗനം
ഭൂമി ദേവി തൻ ആത്മാവിൽ മൗനം...
വിണിന്റെ കണ്ണു നീർത്തുള്ളിയിലും
കൊച്ചു മൺത്തരി ചുണ്ടിലും മൗനം...[ എന്റെ മണ്വീണയില്‍....
ഇവിടെ
വിഡിയോ
ക്ലാസ് മേറ്റ്സ് [ 2006 ] സുജാത (വിനീത് ശ്രീനിവാസന്‍)

എന്റെ ഖല്‍ബിലെ വെണ്ണീലാവു നീ
ചിത്രം: ക്ലാസ്‌മേറ്റ്‌സ് [ 2006 ] ലാല്‍ ജോസ്
രചന: വയലാര്‍ ശരത്ചന്ദ്രവര്‍മ്മ
സംഗീതം: അലക്സ് പോള്‍
പാടിയതു: സുജാത {വിനീത് ശ്രീനിവാസന്‍}
എന്റെ ഖൽബിലെ വെണ്ണിലാവുനീ നല്ലപാട്ടുകാരാ ..
തട്ടമിട്ടുഞാൻ കാത്തുവെച്ചൊരെൻ മുല്ലമൊട്ടിലൂറും ..
അത്തറൊന്നു വേണ്ടേ ..
( എന്റെ ഖൽബിലെ )
അത്തറൊന്നു വേണ്ടേ .. എന്റെ കൂട്ടുകാരാ ..
സുൽത്താന്റെ ചേലുകാരാ ..
നിന്റെ പുഞ്ചിരിപ്പാലിനുള്ളിലെ ..
നിന്റെ പുഞ്ചിരിപ്പാലിനുള്ളിലെ പഞ്ചസാരയാവാം ..
നിന്റെ നെഞ്ചിലെ ദഫ്‌മുട്ടുമായ് എന്നുമെന്റെയാവാം ..
ഒപ്പനയ്‌ക്കു നീ കൂടുവാൻ മൈലാഞ്ചിമൊഞ്ചൊന്നു കാണുവാൻ (2)
എന്തുമാത്രമെന്നാഗ്രഹങ്ങളെ മൂടിവെച്ചുവെന്നോ ..
( എന്റെ ഖൽബിലെ
തൊട്ടുമീട്ടുവാൻ ഉള്ള തന്ത്രികൾ ..
തൊട്ടുമീട്ടുവാൻ ഉള്ള തന്ത്രികൾ പൊട്ടുമെന്ന പോലെ ..
തൊട്ടടുത്തു നീ നിന്നുവെങ്കിലും കൈ തൊടാഞ്ഞതെന്തേ ..
ലാളനങ്ങളിൽ മൂടുവാൻ കൈതാളമിട്ടൊന്നു പാടുവാൻ ..
എത്ര വട്ടമെൻ കാൽചിലങ്കകൾ മെല്ലെ കൊഞ്ചിയെന്നോ ..
( എന്റെ ഖൽബിലെ ( 2]
വിഡിയോ
ഇവിടെ
Saturday, November 14, 2009
വൈരം [ 2009 ] യേശുദാസ്

വെണ്ണിലാവു കണ്ണുവെച്ച
ചിത്രം:വൈരം [ 2009 ] എം.ഏ. നിഷാദ്
രചന: (ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജയചന്ദ്രന്‍
പാടിയതു:കെ ജെ യേശുദാസ്
വെണ്ണിലാവു കണ്ണു വെച്ച വെണ്ണക്കുടമേ
വെള്ളിവെയില്‍ ഉമ്മ വെച്ച പാദസ്വരമേ
എന്‍റെ നെഞ്ചില്‍ ഉറങ്ങണ മുല്ലക്കൊടിയേ
മുത്തിന്നുള്ളില്‍ നിന്നെടുത്ത മുത്തുമണിയേ
മിന്നാമിന്നിപ്പൊട്ടും തൊട്ട് കണ്ണാന്‍ തുമ്പിക്കണ്ണും നട്ട്
പുന്നാരം പറയേണ്ടേ കണ്‍ നിറയേ
[വെണ്ണിലാവു കണ്ണു ….....
പിച്ച വെച്ചും മെല്ലേ ഒച്ച വെച്ചും അറിയാതെ എന്തിനോ നീ വളര്‍ന്നു
എന്നോടു കൊഞ്ചാന്‍ കൂട്ടില്ലയോ
കൊതിയോടേ നോക്കി ഞാന്‍ നില്‍ക്കവേ
വെറുതേ നീ വെണ്‍ ചിറകില്‍ ഏറി അന്നു
പറന്നൂ മകളേ ഞാന്‍ മനസ്സു വാടി തളര്‍ന്നു
( വെണ്ണിലവു കണ്ണു ….....
കാത്തിരുന്ന ഞാന്‍ കാത്തിരുന്നു
കണി കണ്ട നാള്‍ മുതല്‍ കണ്മണിയേ
നിന്നോടു മിണ്ടാന്‍ വാക്കില്ലയോ
തനിയേ ഇരുന്നു ഞാന്‍ ഓര്‍ത്തു പോയ്
പഴയ പാട്ടിന്‍ പവിഴ മല്ലിയില്‍ വിരിഞ്ഞൂ
മകളേ നീ മറന്നു പോയ ശിശിരം
(വെണ്ണിലവു കണ്ണു ….........
വിഡിയോ
സിന്ദൂരം [ 1976 ]യേശുദാസ്

ഒരു നിമിഷം തരൂ
ചിത്രം: സിന്ദൂരം [ 1976 ] ജെസ്സി
രചന: സത്യന്‍ അന്തിക്കാട്
സംഗീതം: എ ടി ഉമ്മര്‍
പാടിയതു: യേശുദാസ് കെ ജെ
ഒരു നിമിഷം തരൂ നിന്നിലലിയാൻ
ഒരു യുഗം തരൂ നിന്നെയറിയാൻ
നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം (2)
നീലാംബരത്തിലെ നീരദകന്യകൾ
നിൻനീലമിഴികണ്ടു മുഖം കുനിച്ചു (നീലാംബരത്തിലെ)
ആ നീലമിഴികളിൽ ഒരു നവസ്വപ്‌നമായ്
നിർമ്മലേ എന്നനുരാഗം തളിർത്തുവെങ്കിൽ
(ഒരു നിമിഷം)
നീർമുത്തു ചൂടിയ ചെമ്പനീർമൊട്ടുകൾ
നിൻ ചെഞ്ചൊടികണ്ടു തളർന്നുനിന്നു (നീർമുത്തു ചൂടിയ)
ആ ചെഞ്ചൊടികളിൽ ഒരു മൌനഗീതമായ്
ഓമലേ എൻമോഹം ഉണർന്നുവെങ്കിൽ
(ഒരു നിമിഷം)
വിഡിയോ
ഇവിടെ
തുമ്പോളി കടപ്പുറം ( 1995 ) ചിത്ര

കാതിൽ തേന്മഴയായ്
ചിത്രം: തുമ്പോളി കടപ്പുറം [ 1995 ] ജയരാജ്
രചന: ഓ എന്‍ വി കുറുപ്പ്
സംഗീതം: സലില്‍ ചൗധരി
പാടിയതു: കെ എസ് ചിത്ര )
കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)
കടല്‍ക്കാറ്റിന്‍ മുത്തങ്ങളില്‍ കരള്‍കുളിര്‍ത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ
ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും |
പറയാതെയോര്‍ത്തിടും അനുരാഗഗാനംപോലെ | (2)
ഒരുക്കുന്നു കൂടൊന്നിതാ ആ .....
ഒരുക്കുന്നു കൂടൊന്നിതാ മലര്‍ക്കൊമ്പിലേതോകുയില്‍
കടല്‍പെറ്റൊരീമുത്തു ഞാനെടുക്കും
കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ
കടല്‍ക്കാറ്റിന്‍ മുത്തങ്ങളില്‍ കരള്‍കുളിര്‍ത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ
തഴുകുന്ന നേരംപൊന്നിതളുകള്‍ കൂമ്പുന്ന |
മലരിന്റെ നാണംപോല്‍ അരികത്തുനില്‍ക്കുന്നു നീ | (2)
ഒരു നാടന്‍പാട്ടായിതാ ....
ഒരു നാടന്‍ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
കടല്‍ത്തിരയാടുമീ തീമണലില്‍
കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ
കടല്‍ക്കാറ്റിന്‍ മുത്തങ്ങളില്‍ കരള്‍കുളിര്‍ത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ....
വിഡിയോ
ഇവിടെ
Subscribe to:
Posts (Atom)


