Powered By Blogger
Showing posts with label ക്ലാസ്സ് മേറ്റ്സ് 2006 എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ. Show all posts
Showing posts with label ക്ലാസ്സ് മേറ്റ്സ് 2006 എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ. Show all posts

Sunday, November 15, 2009

ക്ലാസ് മേറ്റ്സ് [ 2006 ] സുജാത (വിനീത് ശ്രീനിവാസന്‍)







എന്റെ ഖല്‍ബിലെ വെണ്ണീലാവു നീ

ചിത്രം: ക്ലാസ്‌മേറ്റ്‌സ് [ 2006 ] ലാല്‍ ജോസ്
രചന: വയലാര്‍ ശരത്ചന്ദ്രവര്‍മ്മ
സംഗീതം: അലക്സ് പോള്‍
പാടിയതു: സുജാത {വിനീത് ശ്രീനിവാസന്‍}


എന്റെ ഖൽബിലെ വെണ്ണിലാവുനീ നല്ലപാട്ടുകാരാ ..
തട്ടമിട്ടുഞാൻ കാത്തുവെച്ചൊരെൻ മുല്ലമൊട്ടിലൂറും ..
അത്തറൊന്നു വേണ്ടേ ..
( എന്റെ ഖൽബിലെ )
അത്തറൊന്നു വേണ്ടേ .. എന്റെ കൂട്ടുകാരാ‍ ..
സുൽത്താന്റെ ചേലുകാരാ ..

നിന്റെ പുഞ്ചിരിപ്പാലിനുള്ളിലെ ..
നിന്റെ പുഞ്ചിരിപ്പാലിനുള്ളിലെ പഞ്ചസാരയാവാം ..
നിന്റെ നെഞ്ചിലെ ദഫ്‌മുട്ടുമായ് എന്നുമെന്റെയാവാം ..
ഒപ്പനയ്‌ക്കു നീ കൂടുവാൻ മൈലാഞ്ചിമൊഞ്ചൊന്നു കാണുവാൻ (2)
എന്തുമാത്രമെന്നാഗ്രഹങ്ങളെ മൂടിവെച്ചുവെന്നോ ..
( എന്റെ ഖൽബിലെ
തൊട്ടുമീട്ടുവാൻ ഉള്ള തന്ത്രികൾ ..
തൊട്ടുമീട്ടുവാൻ ഉള്ള തന്ത്രികൾ പൊട്ടുമെന്ന പോലെ ..
തൊട്ടടുത്തു നീ നിന്നുവെങ്കിലും കൈ തൊടാഞ്ഞതെന്തേ ..
ലാളനങ്ങളിൽ‍ മൂടുവാൻ കൈതാളമിട്ടൊന്നു പാടുവാൻ‍ ..
എത്ര വട്ടമെൻ കാൽചിലങ്കകൾ മെല്ലെ കൊഞ്ചിയെന്നോ ..
( എന്റെ ഖൽബിലെ ( 2]



വിഡിയോ


ഇവിടെ