Powered By Blogger
Showing posts with label മായാമയൂരം 1993 കൈകുടന്ന നിറയെ തിരു മധുരം. Show all posts
Showing posts with label മായാമയൂരം 1993 കൈകുടന്ന നിറയെ തിരു മധുരം. Show all posts

Sunday, November 15, 2009

മായാമയൂരം[ 1993 ] എസ്. ജാനകി



കൈക്കുടന്ന നിറയെ

ചിത്രം: മായാമയൂരം [ 1993 ] സിബി മലയില്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: രഘുകുമാര്‍
പാടിയതു: എസ് ജാനകി

കൈകുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
ഇതളടര്‍ന്ന വഴിയിലൂടെ വരുമോ വസന്തം (2)


ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ
രാത്തിങ്കളായ് നീയുദിക്കേ (2)
കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരെ (2)
അലിവിന്‍‌റെ കുളിരാര്‍ന്ന ഹരിചന്ദനം
(കൈക്കുടന്ന..)


മിഴിനീര്‍ കുടമുടഞ്ഞൊഴുകിവീഴും
മുള്‍പ്പൂവിലെ മൌനങ്ങളില്‍ (2)
ലയവീണയരുളും ശ്രുതി ചേര്‍ന്നു മുളാം (2)
ഒരു നല്ല മധുരാഗ വരകീര്‍ത്തനം
(കൈക്കുടന്ന..)

ഇവിടെ


വിഡിയോ