ശരറാന്തൽതിരിതാണു മുകിലിൻകുടിലിൽ
ചിത്രം: കായലും കരയും [ 1979 ] കെ. എസ്. ഗോപാലകൃഷ്ണന്‍
രചന: പൂവച്ചൽ ഖാദർ
സംഗീതം: കെ വി മഹാദേവൻ
പാടിയതു: കെ ജെ യേശുദാസ്
ശരറാന്തൽതിരിതാണു മുകിലിൻകുടിലിൽ
മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ
ശരറാന്തൽതിരിതാണു മുകിലിൻകുടിലിൽ
മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ
മകരമാസക്കുളിരിൽ അവളുടെ നിറഞ്ഞമാറിൻ ചൂടിൽ
മയങ്ങുവാനൊരു മോഹം മാത്രം ഉണർന്നിരിക്കുന്നൂ
മകരമാസക്കുളിരിൽ അവളുടെ നിറഞ്ഞമാറിൻ ചൂടിൽ
മയങ്ങുവാനൊരു മോഹം മാത്രം ഉണർന്നിരിക്കുന്നൂ
വരികില്ലേ നീ...
അലയുടെ കൈകൾ കരുതും തരിവളയണിയാൻ വരുകില്ലേ
അലയുടെ കൈകൾ കരുതും തരിവളയണിയാൻ വരുകില്ലേ
ശരറാന്തൽതിരിതാണു മുകിലിൻകുടിലിൽ
മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ
അലർവിടർന്ന മടിയിൽ അവളുടെ അഴിഞ്ഞവാർമുടിച്ചുരുളിൽ
ഒളിക്കുവാനൊരുതോന്നൽ രാവിൽ കിളിർത്തുനിൽക്കുന്നൂ
അലർവിടർന്ന മടിയിൽ അവളുടെ അഴിഞ്ഞവാർമുടിച്ചുരുളിൽ
ഒളിക്കുവാനൊരുതോന്നൽ രാവിൽ കിളിർത്തുനിൽക്കുന്നൂ
കേൾക്കില്ലേ നീ........
കരയുടെ നെഞ്ചിൽ പടരും തിരയുടെ ഗാനം കേൾക്കില്ലേ
കരയുടെ നെഞ്ചിൽ പടരും തിരയുടെ ഗാനം കേൾക്കില്ലേ
ശരറാന്തൽതിരിതാണു മുകിലിൻകുടിലിൽ
മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ
ഇവിടെ
വിഡിയോ
Sunday, November 15, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment