
എന്റെ മണ്‍വീണയില്‍
ചിത്രം: നേരം പുലരുമ്പോള്‍ ( 1986 )കെ.പി.കുമാരന്‍
രചന: ഓ എന്‍ വി കുറുപ്പ്
സംഗീതം: ജോണ്‍സണ്‍
പാടിയതു: കെ ജെ യേശുദാസ്
എന്റെ മൺവീണയിൽ കൂടണയാനൊരു
മൗനം പറന്നു പറന്നു വന്നു...
പാടാൻ മറന്നൊരു പാട്ടിലെ തേൻകണം
പാറി പറന്നു വന്നു..[ 2 ]
പൊൻ തൂവലെല്ലാം ഒതുക്കി..
ഒരു നൊമ്പരം നെഞ്ചിൽ പിടഞ്ഞു...
സ്നേഹം തഴുകി തഴുകി വിടർത്തിയ
മോഹത്തിൻ പൂക്കളുലഞ്ഞു... { എന്റെ മണ്‍വീണയില്‍...
പൂവിൻ ചൊടിയിലും മൗനം
ഭൂമി ദേവി തൻ ആത്മാവിൽ മൗനം...
വിണിന്റെ കണ്ണു നീർത്തുള്ളിയിലും
കൊച്ചു മൺത്തരി ചുണ്ടിലും മൗനം...[ എന്റെ മണ്വീണയില്‍....
ഇവിടെ
വിഡിയോ
No comments:
Post a Comment