“ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ
ചിത്രം: പാടുന്ന പുഴ ( 1968 )എം. കൃഷ്ണന്‍ നായര്‍
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: വി.ദക്ഷിണമൂര്‍ത്തി
പാടിയതു: യേശുദാസ്
ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ
അര്‍ദ്ധനിമീലിത മിഴികളിലൂറും
അശ്രുബിന്ദുവെന്‍ സ്വപ്നബിന്ദുവോ
(ഹൃദയ...)
എഴുതാന്‍ വൈകിയ ചിത്രകഥയിലെ
ഏഴഴകുള്ളൊരു നായിക നീ
എന്നനുരാഗ തപോവനസീമയില്‍
ഇന്നലെ വന്ന തപസ്വിനി നീ
(ഹൃദയ..)
എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തീ
ഇത്രയും അരുണിമ നിന്‍ കവിളില്‍
എത്രസമുദ്രഹൃദന്തം ചാര്‍ത്തീ
ഇത്രയും നീലിമ നിന്റെ കണ്ണില്‍
(ഹൃദയ...)
Wednesday, August 26, 2009
പരിണയം: ( 1994 ) യേശുദാസ്

“വൈശാഖപൗര്‍ണ്ണമിയോ, നിശയുടെ ചേങ്ങലയൊ
ചിത്രം: പരിണയം [ 1994 ] റ്റി. ഹരിഹരന്‍
രചന: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി
പാടിയതു: യേശുദാസ്
വൈശാഖപൗര്‍ണ്ണമിയോ
നിശയുടെ ചേങ്ങിലയോ
ആരോ പാടും ശൃംഗാരപദമോ
കോകിലകൂജനമോ...
(വൈശാഖ...)
നൂറ്റൊന്നു വെറ്റിലയും നൂറുതേച്ചിരിക്കുന്നു
മുകില്‍മറക്കുടയുള്ള മൂവന്തി...
അലതുള്ളും പൂങ്കാറ്റില്‍ നടനം പഠിക്കുന്നു
മനയ്‌ക്കലെപ്പറമ്പിലെ ചേമന്തി...
(വൈശാഖ...)
വെള്ളോട്ടുവളയിട്ട വെള്ളിലത്തളിരിന്മേല്‍
ഇളവെയില്‍ ചന്ദനം ചാര്‍ത്തുന്നു...
നിളയുടെ വിരിമാറില്‍ തരളതരംഗങ്ങള്‍
കസവണി മണിക്കച്ച ഞൊറിയുന്നു...
(വൈശാഖ...)
Tuesday, August 25, 2009
നോവല്‍ [ 2005 ] യേശുദാസ്... ചിത്ര

“ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..
ചിത്രം: നോവല്‍ ( 2005 ) ഈസ്റ്റ് കോസ്റ്റ് വിജയന്‍
രചന: ഈസ്റ്റ് കോസ്റ്റ് വിജയന്‍
സംഗീതം: എം.ജയചന്ദ്രന്‍
പാടിയതു:കെ.ജെ.യേശുദാസ്, സുജാത
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..എന്തിനു നീയെന്നെ വിട്ടകന്നു..
എവിടെയോ പോയ്മറഞ്ഞു..
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..എന്തിനു നീയെന്നെ വിട്ടയച്ചു..
അകലാന്‍ അനുവദിച്ചു..
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..സ്നേഹിച്ചിരുന്നെങ്കില്‍...
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..എല്ലാം സഹിച്ചു നീ..
എന്തേ ദൂരെ മാറിയകന്നു നിന്നു..മൌനമായ്..മാറിയകന്നു നിന്നു..
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..എല്ലാം അറിഞ്ഞു നീ
എന്തേ..എന്നെ മാടിവിളിച്ചില്ലാ..ഒരിക്കലും..അരുതേ എന്നു പറഞ്ഞില്ലാ...
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..സ്നേഹിച്ചിരുന്നെങ്കില്‍...
അരുതേയെന്നൊരു വാക്കു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അകലാതിരുന്നേനെ..
ഒരുനാളും അകലാതിരുന്നേനെ..
നിന്‍ അരികില്‍ തലചായ്ച്ചുറഞ്ഞിയേനെ..ആ മാറിന്‍ ചൂടെറ്റുണര്‍ന്നേനെ..
ആ ഹൃദയത്തിന്‍ സപ്ന്ദമായ് മാറിയേനെ..
ഞാന്‍ അരുതേ പറഞ്ഞില്ലയെങ്കിലും എന്തേ..അരികില്‍ നീ വന്നില്ലാ..
മടിയില്‍ തലചായ്ച്ചുറങ്ങിയില്ലാ..എന്‍ മാറിന്‍ ചൂടെറ്റുണര്‍ന്നീല്ലാ..
എന്‍ ഹൃദയത്തിന്‍ സപ്ന്ദനമായ് മാറിയില്ലാ..നീ ഒരിക്കലും സപ്ന്ദനമായ് മാറിയില്ലാ..
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..സ്നേഹിച്ചിരുന്നെങ്കില്‍...
സ്വന്തം സ്വപ്‌നമായ് മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം..
അന്നു ഞാന്‍ പാടിയ പാട്ടിന്‍റെ പല്ലവി അറിയാതെ ഞാനിന്നോര്‍ത്തു പോയി..
“നിനക്കായ് തോഴാ പുനര്‍ജനിക്കാം..ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം..”
സ്വന്തം സ്വപ്‌നമായ് മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം..
അന്നു ഞാന്‍ പാടിയ പാട്ടിന്‍റെ പല്ലവി അറിയാതെ ഞാനിന്നോര്‍ത്തു പോയി..
“നിനക്കായ് തോഴി പുനര്‍ജനിക്കാം..ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം.”
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..സ്നേഹിച്ചിരുന്നെങ്കില്‍...
നോട്ടം ( 2005 ) ചിത്ര

“മയങ്ങിപ്പോയി ഞാൻ..രാവിന്‍ പിന്‍ നിലാമഴയില്‍
ചിത്രം: നോട്ടം [2005] ശശി പറവൂര്‍
രചന: കൈതപ്രം
സംഗീതം: എം ജയചന്ദ്രൻ
പാടിയതു: കെ എസ് ചിത്ര
മയങ്ങി പോയി ഞാന്‍ മയങ്ങി പോയി
രാവിന്‍ പിന്‍ നിലാമഴയില്‍ ഞാന്‍ മയങ്ങി പോയി
മയങ്ങി പോയി ഞാന്‍ മയങ്ങി പോയി
കളിയണിയറയില്‍ ഞാന്‍ മയങ്ങി പോയി
നീ വരുമ്പോള്‍ നിന്‍ വിരല്‍ തൊടുമ്പോള്‍ ഞാന്‍
അഴകിന്‍ മിഴാവായ് തുളുമ്പി പോയി
(മയങ്ങി പോയി)
എന്തെ നീയെന്തെ
മയങ്ങുമ്പോള്‍ എന്നെ വിളിച്ചുണര്‍ത്തി
പൊന്നെ ഇന്നെന്നെ
എന്തു നല്‍കാന്‍ നെഞ്ചില്‍ ചേര്‍ത്തു നിര്‍ത്തി
മുകരാനോ പുണരാനോ
വെറുതെ വെറുതെ തഴുകാനാണൊ
(മയങ്ങി പോയി)
ഗ മ പ സ
സ രി നി ധ പ നി
പ ധ മ ഗ സ മ ഗ പാ
ജന്മം ഈ ജന്മം അത്രമേല്‍
നിന്നോടടുത്തു പോയ് ഞാന്‍
ഉള്ളില്‍ എന്നുള്ളില്‍ അത്രമേല്‍
നിന്നോടിണങ്ങി പോയ് ഞാന്‍
അറിയാതെ അറിയാതെ അത്രമേല്‍
പ്രണയാതുരമായി മോഹം
(മയങ്ങി പോയി)
മായാ മയൂരം ( 1993 ) എസ്. ജാനകി...യേശുദാസ്

“കൈക്കുടന്ന നിറയെ തിരുമധുരം തരും
ചിത്രം: മായാമയൂരം [ 1993 ] സിബി മലയില്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: രഘുകുമാര്‍
പാടിയതു: എസ് ജാനകി
കൈകുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
ഇതളടര്‍ന്ന വഴിയിലൂടെ വരുമോ വസന്തം (2)
ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ
രാത്തിങ്കളായ് നീയുദിക്കേ (2)
കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരെ (2)
അലിവിന്‍റെ കുളിരാര്‍ന്ന ഹരിചന്ദനം
(കൈക്കുടന്ന..)
മിഴിനീര്‍ കുടമുടഞ്ഞൊഴുകിവീഴും
മുള്‍പ്പൂവിലെ മൌനങ്ങളില്‍ (2)
ലയവീണയരുളും ശ്രുതി ചേര്‍ന്നു മുളാം (2)
ഒരു നല്ല മധുരാഗ വരകീര്‍ത്തനം
(കൈക്കുടന്ന..)
വിഷുക്കണി ( 1977 ) യേശുദാസ്
“മലർക്കൊടി പോലെ വര്‍ണ ത്തുടി പോലെ
ചിത്രം: വിഷുക്കണി [ 1977 ] ശശികുമാര്‍
രചന: ശ്രീ കുമാരന്‍ തമ്പി
സംഗീതം: സലില്‍ ചൌധരി
പാടിയതു: യേശുദാസ് , ജാനകി
മലര്‍ക്കൊടി പോലെ വര്‍ണ്ണത്തുടി പോലെ
മയങ്ങൂ നീയെന്‍ മടി മേലേ 92)
അമ്പിളി നിന്നെ പുല്‍കാന്‍ അംബരം പൂകി ഞാന്‍ മേഘമായ്
നിറസന്ധ്യയായ് ഞാന്‍ ആരോമലേ
വിടര്‍ന്നെന്നില്‍ നീയൊരു പൊന്‍ താരമായ്
ഉറങ്ങൂ കനവു കണ്ടുണരാനായ് ഉഷസ്സണയുമ്പോള്‍ ( മലര്‍..)
എന്റെ മടിയെന്നും നിന്റെ പൂമഞ്ചം
എന്റെ മനമെന്നും നിന്‍ പൂങ്കാവനം
ഈ ജന്മത്തിലും വരും ജന്മത്തിലും
ഇനിയെന്‍ ജീവന്‍ താരാട്ടായൊഴുകേണമേ
മധുകണം പോലെ മഞ്ഞിന്‍ മണി പോലെ
മയങ്ങൂ നീയീ ലത മേലേ മയങ്ങൂ നീയെന്‍ മടി മേലേ
ആരിരോ..ആരിരാരാരോ (2)
കാലമറിയാതെ ഞാന്‍ അച്ഛ(മ്മയായ്)നായ്
കഥയറിയാതെ നീ പ്രതിച്ഛായയായ്
നിന്‍ മനമെന്‍ ധനം നിന്‍ സുഖമെന്‍ സുഖം
ഇനിയീ വീണ നിന്‍ രാഗ മണിമാളിക
മധുസ്വരം പോലെ മണിസ്വനം പോലെ
മയങ്ങൂ ഗാനക്കുടം പോലെ മയങ്ങൂ നീയെന്‍ മടി മേലെ..
ആരിരോ..ആരിരോ
ചിത്രം: വിഷുക്കണി [ 1977 ] ശശികുമാര്‍
രചന: ശ്രീ കുമാരന്‍ തമ്പി
സംഗീതം: സലില്‍ ചൌധരി
പാടിയതു: യേശുദാസ് , ജാനകി
മലര്‍ക്കൊടി പോലെ വര്‍ണ്ണത്തുടി പോലെ
മയങ്ങൂ നീയെന്‍ മടി മേലേ 92)
അമ്പിളി നിന്നെ പുല്‍കാന്‍ അംബരം പൂകി ഞാന്‍ മേഘമായ്
നിറസന്ധ്യയായ് ഞാന്‍ ആരോമലേ
വിടര്‍ന്നെന്നില്‍ നീയൊരു പൊന്‍ താരമായ്
ഉറങ്ങൂ കനവു കണ്ടുണരാനായ് ഉഷസ്സണയുമ്പോള്‍ ( മലര്‍..)
എന്റെ മടിയെന്നും നിന്റെ പൂമഞ്ചം
എന്റെ മനമെന്നും നിന്‍ പൂങ്കാവനം
ഈ ജന്മത്തിലും വരും ജന്മത്തിലും
ഇനിയെന്‍ ജീവന്‍ താരാട്ടായൊഴുകേണമേ
മധുകണം പോലെ മഞ്ഞിന്‍ മണി പോലെ
മയങ്ങൂ നീയീ ലത മേലേ മയങ്ങൂ നീയെന്‍ മടി മേലേ
ആരിരോ..ആരിരാരാരോ (2)
കാലമറിയാതെ ഞാന്‍ അച്ഛ(മ്മയായ്)നായ്
കഥയറിയാതെ നീ പ്രതിച്ഛായയായ്
നിന്‍ മനമെന്‍ ധനം നിന്‍ സുഖമെന്‍ സുഖം
ഇനിയീ വീണ നിന്‍ രാഗ മണിമാളിക
മധുസ്വരം പോലെ മണിസ്വനം പോലെ
മയങ്ങൂ ഗാനക്കുടം പോലെ മയങ്ങൂ നീയെന്‍ മടി മേലെ..
ആരിരോ..ആരിരോ
വെല്‍കം റ്റു കൊടൈകനാല്‍ [ 1992 ] എം.ജി. ശ്രീകുമാര്‍
“സ്വയം മറന്നുവോ പ്രിയങ്കരങ്ങളെ
ചിത്രം: വെല്‍കം റ്റു കൊടൈകനാല്‍ [ 1992 ] അനില്‍ ബാബു
രചന: ബിച്ചു തിരുമല
സംഗീതം: രാജാമണി
പാടിയതു: എം ജി ശ്രീകുമാര്‍
സ്വയം മറന്നുവോ പ്രിയങ്കരങ്ങളെ
നിറഞ്ഞു പാടു നീ നിറഞ്ഞ വേളയില്‍
അകലെയേതോ നീര്‍ച്ചോലയില്‍
കാലം നീരാടിയോ
കണ്ടൂ കണ്ടറിഞ്ഞൂ കരളിനൊരു നൊമ്പരം (2)
കൂടെയെത്താത്ത കുഞ്ഞായിരുന്നൂ പോയ ജന്മങ്ങളില്‍
മാനസങ്ങള്‍ ഒന്നാകുമെങ്കില്‍ മധുരം ജീവിതം ( സ്വയം..)
പൂവിന്‍ താളിലൂറും മഞ്ഞു കണമാകുവാന്‍ (2)
മഞ്ഞു നീരിന്റെ വാര്‍ചിന്തു നല്‍കാന്‍ നല്ല മോഹങ്ങളായ്
മോഹമേതോ വ്യാമോഹമേതോ ഉലകില്‍ നാടകം (സ്വയം..)
ചിത്രം: വെല്‍കം റ്റു കൊടൈകനാല്‍ [ 1992 ] അനില്‍ ബാബു
രചന: ബിച്ചു തിരുമല
സംഗീതം: രാജാമണി
പാടിയതു: എം ജി ശ്രീകുമാര്‍
സ്വയം മറന്നുവോ പ്രിയങ്കരങ്ങളെ
നിറഞ്ഞു പാടു നീ നിറഞ്ഞ വേളയില്‍
അകലെയേതോ നീര്‍ച്ചോലയില്‍
കാലം നീരാടിയോ
കണ്ടൂ കണ്ടറിഞ്ഞൂ കരളിനൊരു നൊമ്പരം (2)
കൂടെയെത്താത്ത കുഞ്ഞായിരുന്നൂ പോയ ജന്മങ്ങളില്‍
മാനസങ്ങള്‍ ഒന്നാകുമെങ്കില്‍ മധുരം ജീവിതം ( സ്വയം..)
പൂവിന്‍ താളിലൂറും മഞ്ഞു കണമാകുവാന്‍ (2)
മഞ്ഞു നീരിന്റെ വാര്‍ചിന്തു നല്‍കാന്‍ നല്ല മോഹങ്ങളായ്
മോഹമേതോ വ്യാമോഹമേതോ ഉലകില്‍ നാടകം (സ്വയം..)
ശാസ്ത്രം ജയിച്ചു; മനുഷ്യന്‍ തോറ്റു. (1973 ) ജയചന്ദ്രന്‍

“ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീ ശില്‍പം
ചിത്രം: ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു [ 1978 ] ഏ ബി. രാജ്
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: വി ദക്ഷിണാമൂര്‍ത്തി
പാടിയതു: പി ജയചന്ദ്രന്‍
ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം
മഞ്ഞുതുള്ളികള്‍ തഴുകിയൊഴുകും മധുരഹേമന്ദം
പ്രിയയോ കാമശിലയോ -
നീയൊരു പ്രണയഗീതകമോ
(ചന്ദനത്തില്‍ )
ഗാനമേ നിന്‍ രാഗഭാവം താമരത്തനുവായ്
ഇതളിട്ടുണരും താളലയങ്ങള്‍
ഈറന്‍ പൂന്തുകിലായ്
രതിയോ രാഗനദിയോ
നീ സുഖരംഗസോപാനമോ
(ചന്ദനത്തില്‍ )
ഓമനേ നിന്‍ മന്ദഹാസം പൂനിലാക്കുളിരായ്
കുങ്കുമമണിയും ലോലകപോലം സന്ധ്യാമലരിതളായ്
മധുവോ - പ്രേമനിധിയോ
നീ സുഖ സ്വര്‍ഗ്ഗവാസന്തമോ
(ചന്ദനത്തില്‍ )
സ്നേഹം: [ 1998 ] യേശുദാസ്
“പേരറിയാത്തൊരു നൊമ്പരത്തെ
ചിത്രം: സ്നേഹം ( 1998 ) ജയരാജ്
രചന: യൂസഫലി കേച്ചേരി
സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
പാടിയതു: യേശുദാസ് കെ ജെ
പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു (2)
മണ്ണിൽ വീണുടയുന്ന തേൻകുടത്തെ
കണ്ണുനീരെന്നും വിളിച്ചു (2)
(പേരറിയാത്തൊരു)
തങ്കത്തിൻ നിറമുള്ള മായാമരീചിയെ
സങ്കൽപ്പമെന്നുവിളിച്ചു
മുറിവേറ്റുകേഴുന്ന പാഴ്‌മുളം തണ്ടിനെ
മുരളികയെന്നും വിളിച്ചു (2)
(പേരറിയാത്തൊരു)
മണിമേഘബാഷ്‌പത്തിൽ ചാലിച്ച വർണ്ണത്തെ
മാരിവില്ലെന്നു വിളിച്ചു
മറക്കുവാനാകാത്ത മൌനസംഗീതത്തെ
മാനസമെന്നും വിളിച്ചു (2)
(പേരറിയാത്തൊരു)
നഖക്ഷതങ്ങള്‍ [ 1986 ] യേശുദാസ്
“ആരെയും ഭാവഗായകനാക്കും
ചിത്രം: നഖക്ഷതങ്ങള്‍ [ 1986 ] റ്റി. ഹരിഹരന്‍
രചന: ഓ.എന്‍.വി
സംഗീതം: ബോംബെ രവി
പാടിയതു: കെ.ജെ.യേശുദാസ്
ആരെയും ഭാവഗായകനാക്കും
ആത്മസൌന്ദര്യമാണു നീ
നമ്ര ശീര്‍ഷരായ് നില്പൂ നിന്മുന്നില്‍
കമ്ര നക്ഷത്ര കന്യകള്‍ (ആരെയും ഭാവഗായകനാക്കും )
കിന്നരമണിത്തംബുരു മീട്ടി നിന്നെ വാഴ്ത്തുന്നു വാനവും
മണ്ണിലെക്കിളിപ്പൈതലും മുളംതണ്ടില്‍ മൂളുന്ന തെന്നലും
ഇന്നിതാ നിന്‍ പ്രകീര്‍ത്തനം ഈ പ്രപഞ്ച ഹൃദയ വീണയില്‍
(ആരെയും ഭാവഗായകനാക്കും )
നിന്‍റെ ശാലീന മൌനമാകുമീപ്പൊന്മണിച്ചെപ്പിനുള്ളിലായ്)
മൂടി വച്ച നിഗൂഢഭാവങ്ങള്‍ പൂക്കളായ് ശലഭങ്ങളായ്
ഇന്നിതാ നൃത്തലോലരായ് ഈ പ്രപഞ്ച നടന വേദിയില്‍
(ആരെയും ഭാവഗായകനാക്കും )
ചിത്രം: നഖക്ഷതങ്ങള്‍ [ 1986 ] റ്റി. ഹരിഹരന്‍
രചന: ഓ.എന്‍.വി
സംഗീതം: ബോംബെ രവി
പാടിയതു: കെ.ജെ.യേശുദാസ്
ആരെയും ഭാവഗായകനാക്കും
ആത്മസൌന്ദര്യമാണു നീ
നമ്ര ശീര്‍ഷരായ് നില്പൂ നിന്മുന്നില്‍
കമ്ര നക്ഷത്ര കന്യകള്‍ (ആരെയും ഭാവഗായകനാക്കും )
കിന്നരമണിത്തംബുരു മീട്ടി നിന്നെ വാഴ്ത്തുന്നു വാനവും
മണ്ണിലെക്കിളിപ്പൈതലും മുളംതണ്ടില്‍ മൂളുന്ന തെന്നലും
ഇന്നിതാ നിന്‍ പ്രകീര്‍ത്തനം ഈ പ്രപഞ്ച ഹൃദയ വീണയില്‍
(ആരെയും ഭാവഗായകനാക്കും )
നിന്‍റെ ശാലീന മൌനമാകുമീപ്പൊന്മണിച്ചെപ്പിനുള്ളിലായ്)
മൂടി വച്ച നിഗൂഢഭാവങ്ങള്‍ പൂക്കളായ് ശലഭങ്ങളായ്
ഇന്നിതാ നൃത്തലോലരായ് ഈ പ്രപഞ്ച നടന വേദിയില്‍
(ആരെയും ഭാവഗായകനാക്കും )
ജാതകം ( 1989 ) യേശുദാസ് )
“പുളിയിലകരയോലും പുടവ ചുറ്റി...
ചിത്രം: ജാതകം[ 1989 ] സുരേഷ് ഉണ്ണിത്താന്‍
രചന: ഒ.എന്‍.വി.കുറുപ്പ് [? സോമശേഖരന്‍]
സംഗീതം: ജോണ്‍സണ്‍
പാടിയതു: കെ.ജെ.യേശുദാസ്
പുളിയിലക്കരയോലും പുടവചുറ്റി
കുളുര്‍ ചന്ദനതൊടുകുറി ചാര്‍ത്തി…
നാഗഭണത്തിരുമുടിയില്‍
പത്മരാഗമനോഞ്ജമാം പൂ…തിരുകീ
സുസ്മിതേ നീ വന്നൂൂൂ…ഞാന്‍ വിസ്മിത നേത്രനായ് നിന്നൂ (പുളിയില…)
പട്ടുടുത്തെത്തുന്ന പൌര്‍ണ്ണമിയായ്
എന്നെ തൊട്ടുണര്‍ത്തും പുലര്‍ വേളയായ്
മായാത്ത സൌവര്‍ണ്ണസന്ധ്യയായ്
നീയെന്‍ മാറില്‍ മാലേയസുഗന്ധമായീ…
സുസ്മിതേ നീ വന്നൂൂൂ…ഞാന്‍ വിസ്മിത നേത്രനായ് നിന്നൂ (പുളിയില…)
മെല്ലെയുതിരും വളകിലുക്കം പിന്നെ
വെള്ളിക്കൊലുസിന്‍ മണികിലുക്കം
തേകിപ്പകര്‍ന്നപ്പോള്‍ തേന്മൊഴികള്‍
നീയെന്‍ ഏകാന്തതയുടെ ഗീതമായീ…
സുസ്മിതേ നീ വന്നൂൂൂ …ഞാന്‍ വിസ്മയലോലനായ് നിന്നൂ (പുളിയില…)
ചിത്രം: ജാതകം[ 1989 ] സുരേഷ് ഉണ്ണിത്താന്‍
രചന: ഒ.എന്‍.വി.കുറുപ്പ് [? സോമശേഖരന്‍]
സംഗീതം: ജോണ്‍സണ്‍
പാടിയതു: കെ.ജെ.യേശുദാസ്
പുളിയിലക്കരയോലും പുടവചുറ്റി
കുളുര്‍ ചന്ദനതൊടുകുറി ചാര്‍ത്തി…
നാഗഭണത്തിരുമുടിയില്‍
പത്മരാഗമനോഞ്ജമാം പൂ…തിരുകീ
സുസ്മിതേ നീ വന്നൂൂൂ…ഞാന്‍ വിസ്മിത നേത്രനായ് നിന്നൂ (പുളിയില…)
പട്ടുടുത്തെത്തുന്ന പൌര്‍ണ്ണമിയായ്
എന്നെ തൊട്ടുണര്‍ത്തും പുലര്‍ വേളയായ്
മായാത്ത സൌവര്‍ണ്ണസന്ധ്യയായ്
നീയെന്‍ മാറില്‍ മാലേയസുഗന്ധമായീ…
സുസ്മിതേ നീ വന്നൂൂൂ…ഞാന്‍ വിസ്മിത നേത്രനായ് നിന്നൂ (പുളിയില…)
മെല്ലെയുതിരും വളകിലുക്കം പിന്നെ
വെള്ളിക്കൊലുസിന്‍ മണികിലുക്കം
തേകിപ്പകര്‍ന്നപ്പോള്‍ തേന്മൊഴികള്‍
നീയെന്‍ ഏകാന്തതയുടെ ഗീതമായീ…
സുസ്മിതേ നീ വന്നൂൂൂ …ഞാന്‍ വിസ്മയലോലനായ് നിന്നൂ (പുളിയില…)
സുകൃതം [ 1994 [ ചിത്ര
“ജന്മാന്തര സ്നേഹ ബന്ധങ്ങളേ
ചിത്രം: സുകൃതം
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: രവി ബോംബേ
പാടിയതു: ചിത്ര
ബന്ധങ്ങളേ ആ..സ്നേഹ ബന്ധങ്ങളേ ആ..ആ..ആ.
ജന്മാന്തര സ്നേഹ ബന്ധങ്ങളേ
ബന്ധുര മാനസ ബന്ധങ്ങളേ
പിന്തുടര്‍ന്നെത്തും അനന്തമാമഞ്ജാത
കാന്ത തരംഗങ്ങളേ (ജന്മാന്തര..)
കണ്ടും പിരിഞ്ഞും പരസ്പരം പിന്നെയും
കണ്ടുമുട്ടാനായ് കൊതിച്ചും (2)
പാന്ഥര്‍ പെരുവഴിയമ്പലം തേടുന്ന
കാന്ത പഥികര്‍ നമ്മള്‍
നമ്മളനാഥ ജന്മങ്ങള്‍ ആ .....(ജന്മാന്തര..)
എത്ര പവിത്രം നാം പങ്കു വെക്കും
വെറും വ്യര്‍ഥമാം സ്വപ്നങ്ങള്‍ പോലും (2)
അന്തരംഗത്തിന്‍ സുഗന്ധത്തിനാല്‍
നമ്മള്‍ തമ്മില്‍ തിരിച്ചറിയുന്നൂ
കേവലര്‍ കേവലര്‍ നമ്മള്‍ ...[ ജന്മാന്തര }
ചിത്രം: സുകൃതം
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: രവി ബോംബേ
പാടിയതു: ചിത്ര
ബന്ധങ്ങളേ ആ..സ്നേഹ ബന്ധങ്ങളേ ആ..ആ..ആ.
ജന്മാന്തര സ്നേഹ ബന്ധങ്ങളേ
ബന്ധുര മാനസ ബന്ധങ്ങളേ
പിന്തുടര്‍ന്നെത്തും അനന്തമാമഞ്ജാത
കാന്ത തരംഗങ്ങളേ (ജന്മാന്തര..)
കണ്ടും പിരിഞ്ഞും പരസ്പരം പിന്നെയും
കണ്ടുമുട്ടാനായ് കൊതിച്ചും (2)
പാന്ഥര്‍ പെരുവഴിയമ്പലം തേടുന്ന
കാന്ത പഥികര്‍ നമ്മള്‍
നമ്മളനാഥ ജന്മങ്ങള്‍ ആ .....(ജന്മാന്തര..)
എത്ര പവിത്രം നാം പങ്കു വെക്കും
വെറും വ്യര്‍ഥമാം സ്വപ്നങ്ങള്‍ പോലും (2)
അന്തരംഗത്തിന്‍ സുഗന്ധത്തിനാല്‍
നമ്മള്‍ തമ്മില്‍ തിരിച്ചറിയുന്നൂ
കേവലര്‍ കേവലര്‍ നമ്മള്‍ ...[ ജന്മാന്തര }
സുകൃതം [[1994 [ യേശുദാസ് / ചിത്ര
“കടലിന്നഗാധമാം നീലിമയില്‍
ചിത്രം: സുകൃതം ( 1994 ) ഹരികുമാര്‍
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ബോംബെ രവി
പാടിയതു: യേശുദാസ് / ചിത്ര
കടലിന്നഗാധമാം നീലിമയില്‍(3)
കതിര്‍ ചിന്നും മുത്തു പോലെ പവിഴം പോലെ
കടലിന്നഗാധമാം നീലിമയില്‍
കമനി നിന്‍ ഹൃദയത്തിന്നാഴത്തിലാരാരും
അറിയാതെ കാത്തു വെച്ചതേതു രാഗം
അരുമയാം അനുരാഗ പത്മരാഗം
കതിര്‍ ചിന്നും മുത്തു പോലെ പവിഴം പോലെ (കടലിന്ന...)
നിന്‍ നേര്‍ക്കെഴുമെന്‍ നിഗൂഡമാം രാഗത്തിന്‍
ചെമ്മണി മാണിക്യം (2)
എന്റെ മനസ്സിന്നഗാധ ഹൃദത്തിലുണ്ടി-
ന്നതെടുത്തു കൊള്‍ക ആ...........(കടലിന്ന....)
നര്‍ത്തനമാടുവാന്‍ മോഹമാണെങ്കിലീ
ഹൃത്തടം വേദിയാക്കൂ (2)
എന്നന്തരംഗ നികുഞ്ജത്തിലേതോ
ഗന്ധര്‍വന്‍ പാടാന്‍ വന്നൂ ആ......(കടലിന്ന..)
ചിത്രം: സുകൃതം ( 1994 ) ഹരികുമാര്‍
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ബോംബെ രവി
പാടിയതു: യേശുദാസ് / ചിത്ര
കടലിന്നഗാധമാം നീലിമയില്‍(3)
കതിര്‍ ചിന്നും മുത്തു പോലെ പവിഴം പോലെ
കടലിന്നഗാധമാം നീലിമയില്‍
കമനി നിന്‍ ഹൃദയത്തിന്നാഴത്തിലാരാരും
അറിയാതെ കാത്തു വെച്ചതേതു രാഗം
അരുമയാം അനുരാഗ പത്മരാഗം
കതിര്‍ ചിന്നും മുത്തു പോലെ പവിഴം പോലെ (കടലിന്ന...)
നിന്‍ നേര്‍ക്കെഴുമെന്‍ നിഗൂഡമാം രാഗത്തിന്‍
ചെമ്മണി മാണിക്യം (2)
എന്റെ മനസ്സിന്നഗാധ ഹൃദത്തിലുണ്ടി-
ന്നതെടുത്തു കൊള്‍ക ആ...........(കടലിന്ന....)
നര്‍ത്തനമാടുവാന്‍ മോഹമാണെങ്കിലീ
ഹൃത്തടം വേദിയാക്കൂ (2)
എന്നന്തരംഗ നികുഞ്ജത്തിലേതോ
ഗന്ധര്‍വന്‍ പാടാന്‍ വന്നൂ ആ......(കടലിന്ന..)
Monday, August 24, 2009
നുരയും പതയും ( 1977) യേശുദാസ്
“ഉറക്കത്തിൽ ചുംബിച്ചത് ഞാനല്ല
ചിത്രം: നുരയും പതയും [ 1977 ] ജെ.ഡി. തോട്ടാന്‍
രചന: പി ഭാസ്കരൻ
സംഗീതം: ദേവരാജൻ
പാടിയതു: യേശുദാസ്
ഉറക്കത്തിൽ ചുംബിച്ചത് ഞാനല്ല
ഉദയ ചന്ദ്രികാ കിരണം
കവിളത്തു കൊണ്ടതെൻ നഖമല്ലാ
കാമദേവന്റെ പുഷ്പശരം
വാരിപ്പുണർന്നു നിന്നെ കോരിത്തരിപ്പിച്ചത്
വാരിളം പൂങ്കാറ്റായിരിക്കാം
രോമഹർഷത്താൽ നിന്നെ മൂടിച്ചത്
ഹേമന്തയാമിനിയായിരിക്കാം
(ഉറക്കത്തിൽ..)
ഞാനൊരു സ്വപ്നമായ് കാമിനീ നിന്നുടെ
മാനസകഞ്ചുകത്തിലോളിച്ചിരിക്കും
ഓരോ ഹൃദയസ്പന്ദനം കൊണ്ടും നിൻ
ആരാധനയുടെ മണി മുഴക്കും
(ഉറക്കത്തിൽ..)
ചിത്രം: നുരയും പതയും [ 1977 ] ജെ.ഡി. തോട്ടാന്‍
രചന: പി ഭാസ്കരൻ
സംഗീതം: ദേവരാജൻ
പാടിയതു: യേശുദാസ്
ഉറക്കത്തിൽ ചുംബിച്ചത് ഞാനല്ല
ഉദയ ചന്ദ്രികാ കിരണം
കവിളത്തു കൊണ്ടതെൻ നഖമല്ലാ
കാമദേവന്റെ പുഷ്പശരം
വാരിപ്പുണർന്നു നിന്നെ കോരിത്തരിപ്പിച്ചത്
വാരിളം പൂങ്കാറ്റായിരിക്കാം
രോമഹർഷത്താൽ നിന്നെ മൂടിച്ചത്
ഹേമന്തയാമിനിയായിരിക്കാം
(ഉറക്കത്തിൽ..)
ഞാനൊരു സ്വപ്നമായ് കാമിനീ നിന്നുടെ
മാനസകഞ്ചുകത്തിലോളിച്ചിരിക്കും
ഓരോ ഹൃദയസ്പന്ദനം കൊണ്ടും നിൻ
ആരാധനയുടെ മണി മുഴക്കും
(ഉറക്കത്തിൽ..)
നീലഗിരി ( 1991 ) ചിത്ര
“തുമ്പീ നിന്‍ മോഹം പൂവണിഞ്ഞുവോ
ചിത്രം: നീലഗിരി (1991 ) ഐ.വി ശശി
രചന: മരഗത മണി
സംഗീതം: രവീന്ദ്രന്‍
പാടിയതു: ചിത്ര
തുമ്പീ നിന്‍ മോഹം പൂവണിഞ്ഞുവോ
ചുണ്ടില്‍ നിന്‍ രാഗം തേന്‍ പകര്‍ന്നുവോ
ദേവമല്ലികാ വിരിയും ദിനം വരൂ വരൂ (ചുണ്ടില്‍...)
ദൂരെ താഴ്വര കസവണി ഞൊറിയുന്നു മഞ്ഞലയില്‍
ഏതോ കൈവിരല്‍ കരിമഷിയെഴുതുന്നു കണ്ണിമയില്‍
മനസ്സിലെ പരിമളം പുതുമയാര്‍ന്ന പൂക്കളില്‍
നിറയുമീ നിമിഷമേ വരിക നീ തേന്‍ കനീ
പകരം തരാം വരൂ വരൂ ( തുമ്പീ...)
ദൂരെ പൊന്‍ മുകില്‍ വരമഞ്ഞളണിയുന്ന വന്‍ മലയില്‍
ഏതോ തെന്നലില്‍ ശ്രുതിലയമൊഴുകുന്ന മര്‍മ്മരങ്ങള്‍
കതിരിടും കനവുകള്‍ പുളകമാര്‍ന്ന വേളയില്‍
അലിയുമീ നിമിഷമേ വരുക നീ തേന്‍ കനീ
പകരം തരാം വരൂ വരൂ (തുമ്പീ...)
ചിത്രം: നീലഗിരി (1991 ) ഐ.വി ശശി
രചന: മരഗത മണി
സംഗീതം: രവീന്ദ്രന്‍
പാടിയതു: ചിത്ര
തുമ്പീ നിന്‍ മോഹം പൂവണിഞ്ഞുവോ
ചുണ്ടില്‍ നിന്‍ രാഗം തേന്‍ പകര്‍ന്നുവോ
ദേവമല്ലികാ വിരിയും ദിനം വരൂ വരൂ (ചുണ്ടില്‍...)
ദൂരെ താഴ്വര കസവണി ഞൊറിയുന്നു മഞ്ഞലയില്‍
ഏതോ കൈവിരല്‍ കരിമഷിയെഴുതുന്നു കണ്ണിമയില്‍
മനസ്സിലെ പരിമളം പുതുമയാര്‍ന്ന പൂക്കളില്‍
നിറയുമീ നിമിഷമേ വരിക നീ തേന്‍ കനീ
പകരം തരാം വരൂ വരൂ ( തുമ്പീ...)
ദൂരെ പൊന്‍ മുകില്‍ വരമഞ്ഞളണിയുന്ന വന്‍ മലയില്‍
ഏതോ തെന്നലില്‍ ശ്രുതിലയമൊഴുകുന്ന മര്‍മ്മരങ്ങള്‍
കതിരിടും കനവുകള്‍ പുളകമാര്‍ന്ന വേളയില്‍
അലിയുമീ നിമിഷമേ വരുക നീ തേന്‍ കനീ
പകരം തരാം വരൂ വരൂ (തുമ്പീ...)
ഹല്ലൊ! മൈ ഡിയര്‍ റോങ്ങ് നംബര്‍ ( 1986) യേശുദാസ് / ചിത്ര
“നീ എന്‍ കിനാവോ പൂവോ നിലാവോ
ചിത്രം: ഹലോ മൈഡിയര്‍ റോംങ്ങ് നമ്പര്‍[1986 ] പ്രിയദര്‍ശന്‍
രചന: എസ് രമേശന്‍ നായര്‍
സംഗീതം: രഘു കുമാര്‍
പാടിയത്: യേശുദാസ് കെ ജെ,ചിത്ര കെ എസ്
ഹല്ലോ...ഈസ് ഇറ്റ് 66557?
യെസ്..
മെ അയ് സ്പീക് ടു മിസ്സ് സുനിത മേനോന്‍..?
നോ...ഇറ്റ്സ് റോംങ്ങ് നമ്പര്‍..!
നീ എന്‍ കിനാവോ..പൂവോ നിലാവോ...
രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ...
നീ എന്‍ കിനാവോ..പൂവോ നിലാവോ...
രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ...
നീ എന്‍ മധുമതി മലര്‍മിഴി മധുകണമുതിരും..
രതിലയ സുഖമായ് അമൃതിനും കുളിരായ്..
അഴകിനുമഴകായ് ചിറകിനും ചിറകായ്..
ചിരിയൊളി ഉയിരായ് വാ....
[നീ എന്‍ കിനാവോ..]
നീ എന്‍ ഗാനങ്ങളില്‍..നെഞ്ചിന്‍ താളങ്ങളില്‍..
കാണും സ്വപ്‌നങ്ങളില്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നുവോ...
നീ എന്‍ ഗാനങ്ങളില്‍..നെഞ്ചിന്‍ താളങ്ങളില്‍..
കാണും സ്വപ്‌നങ്ങളില്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നുവോ...
നീ എന്‍ കനവിനു നിറമായ്..മലരിനു മണമായ്..
കരളിനു സുഖമായ്..കലയുടെ തീരമായ്..
മിഴിയുടെ തണലായ്..മൊഴിയുടെ കുളിരായ്..
കവിതകള്‍ പാടാന്‍ വാ..
[നീ എന്‍ കിനാവോ..]
നീ എന്‍ കണ്ണിരില്‍..കറ്റിന്‍ താരാട്ടിലും...
കാണും വര്‍ണ്ണങ്ങളില്‍ ജന്മം തേടുന്നുവോ...
നീ എന്‍ കണ്ണിരില്‍..കറ്റിന്‍ താരാട്ടിലും...
കാണും വര്‍ണ്ണങ്ങളില്‍ ജന്മം തേടുന്നുവോ...
നീ എന്‍ പുലരിയില്‍ ഉദയം..തിരകളില്‍ അമൃതം..
മൊഴികളില്‍ മധുരം..മിഴികളില്‍ നീലം..
കുളിരിനു കുളിരായ്..കുയിലിനു സ്വരമായ്...
കിളിമൊഴി കളമൊഴി വാ...
[നീ എന്‍ കിനാവോ..]
ചിത്രം: ഹലോ മൈഡിയര്‍ റോംങ്ങ് നമ്പര്‍[1986 ] പ്രിയദര്‍ശന്‍
രചന: എസ് രമേശന്‍ നായര്‍
സംഗീതം: രഘു കുമാര്‍
പാടിയത്: യേശുദാസ് കെ ജെ,ചിത്ര കെ എസ്
ഹല്ലോ...ഈസ് ഇറ്റ് 66557?
യെസ്..
മെ അയ് സ്പീക് ടു മിസ്സ് സുനിത മേനോന്‍..?
നോ...ഇറ്റ്സ് റോംങ്ങ് നമ്പര്‍..!
നീ എന്‍ കിനാവോ..പൂവോ നിലാവോ...
രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ...
നീ എന്‍ കിനാവോ..പൂവോ നിലാവോ...
രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ...
നീ എന്‍ മധുമതി മലര്‍മിഴി മധുകണമുതിരും..
രതിലയ സുഖമായ് അമൃതിനും കുളിരായ്..
അഴകിനുമഴകായ് ചിറകിനും ചിറകായ്..
ചിരിയൊളി ഉയിരായ് വാ....
[നീ എന്‍ കിനാവോ..]
നീ എന്‍ ഗാനങ്ങളില്‍..നെഞ്ചിന്‍ താളങ്ങളില്‍..
കാണും സ്വപ്‌നങ്ങളില്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നുവോ...
നീ എന്‍ ഗാനങ്ങളില്‍..നെഞ്ചിന്‍ താളങ്ങളില്‍..
കാണും സ്വപ്‌നങ്ങളില്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നുവോ...
നീ എന്‍ കനവിനു നിറമായ്..മലരിനു മണമായ്..
കരളിനു സുഖമായ്..കലയുടെ തീരമായ്..
മിഴിയുടെ തണലായ്..മൊഴിയുടെ കുളിരായ്..
കവിതകള്‍ പാടാന്‍ വാ..
[നീ എന്‍ കിനാവോ..]
നീ എന്‍ കണ്ണിരില്‍..കറ്റിന്‍ താരാട്ടിലും...
കാണും വര്‍ണ്ണങ്ങളില്‍ ജന്മം തേടുന്നുവോ...
നീ എന്‍ കണ്ണിരില്‍..കറ്റിന്‍ താരാട്ടിലും...
കാണും വര്‍ണ്ണങ്ങളില്‍ ജന്മം തേടുന്നുവോ...
നീ എന്‍ പുലരിയില്‍ ഉദയം..തിരകളില്‍ അമൃതം..
മൊഴികളില്‍ മധുരം..മിഴികളില്‍ നീലം..
കുളിരിനു കുളിരായ്..കുയിലിനു സ്വരമായ്...
കിളിമൊഴി കളമൊഴി വാ...
[നീ എന്‍ കിനാവോ..]
ഫോട്ടൊഗ്രാഫര്‍. ( 2006 ). മഞ്ജരി

“എന്തേ കണ്ണനു കറുപ്പു നിറം
ചിത്രം: ഫോട്ടോഗ്രാഫര്‍ ( 2006 ) രഞ്ചന്‍ പ്രമോദ്
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
പാടിയതു: മഞ്ജരി
എന്തേ കണ്ണനു കറുപ്പുനിറം
എന്തേ... കണ്ണനിത്ര കറുപ്പുനിറം
കാളിന്ദിയില്‍ കുളിച്ചതിനാലോ...
കാളിയനെ കൊന്നതിനാലോ...
ശ്യാമരാധേ ചൊല്ലുനിന്‍
ചുടുചുംബനമേറ്റതിനാലോ...
എന്തേ കണ്ണനു കറുപ്പുനിറം
രാധയപ്പോള്‍ മറുപടിയോതി
ഗോവർദ്ധനം പണ്ടു തൃക്കൈയിലേന്തുമ്പോള്‍
കരിമുകില്‍ പുണര്‍ന്നുവെന്ന്.
രാധയപ്പോള്‍ മറുപടിയോതി
ഗോവര്‍ദ്ധനം പണ്ടു തൃക്കൈയിലേന്തുമ്പോള്‍
കരിമുകില്‍ പുണർന്നുവെന്ന്.
പതിനാറായിരം കാമുകിമാരുടെ
പതിനാറായിരം കാമുകിമാരുടെ
അനുരാഗ കുശുമ്പുകൊണ്ടെന്ന്
അനുരാഗ കുശുമ്പുകൊണ്ടെന്ന്...
(എന്തേ കണ്ണനിത്ര കറുപ്പുനിറം)
ഗുരുവായൂര്‍ കണ്ണന്‍ മറുവാക്കിലോതി
കുറൂരമ്മ പണ്ടെന്നെ കലത്തിലടച്ചപ്പോള്‍
വാത്സല്യകരിപുരണ്ടെന്ന്.
ഗുരുവായൂര്‍ കണ്ണന്‍ മറുവാക്കിലോതി
കുറൂരമ്മ പണ്ടെന്നെ കലത്തിലടച്ചപ്പോള്‍
വാത്സല്യകരിപുരണ്ടെന്ന്.
എന്നാലുമെന്നാലുമെന്‍റെ നിറത്തിന്
ആയിരമഴകുണ്ടെന്ന്...
ആയിരമഴകുണ്ടെന്ന്...
(എന്തേ കണ്ണനു കറുപ്പുനിറം)
ഇവിടെ
ഇവിടെ
Sunday, August 23, 2009
രമണന്‍ ( 1967 ) ഉദയ ഭാനു
“ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചിത്രം: രമണന്‍ ( 1967 ) ഡി എം. പൊറ്റക്കാട്
രചന: ചങ്ങമ്പുഴ
സംഗീതം : കെ. രാഘവന്‍
പാടിയതു: കെ. പി. ഉദയഭാനു
ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചതിയില്‍ പെടാന്‍ ഞാന്‍ ഒരുക്കമില്ല
ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചതിയില്‍ പെടാന്‍ ഞാന്‍ ഒരുക്കമില്ല
അവനിയില്‍ ഞാനാരൊരാട്ടിടയന്‍(2)
അവഗണിതേകാന്ത ജീവിതാപ്തന്‍
അവനിയില്‍ ഞാനാരൊരാട്ടിടയന്‍
അവഗണിതേകാന്ത ജീവിതാപ്തന്‍
അവളോ വിശാല ഭാഗ്യാതിരേഖ
പവിഴപ്പൂങ്കാവിലെ രത്നവല്ലി
ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചതിയില്‍ പെടാന്‍ ഞാന്‍ ഒരുക്കമില്ല
ഒരു പൊന്മുകിലുമായ് ഒത്തു ചേര്‍ന്നു (2)
പരിലസിക്കേണ്ടും മയൂഖ കേന്ദ്രം
ഒരു പൊന്മുകിലുമായ് ഒത്തു ചേര്‍ന്നു
പരിലസിക്കേണ്ടും മയൂഖ കേന്ദ്രം
അതു വന്നീ പുല്‍ത്തുമ്പില്‍ ഊര്‍ന്നു വീണാല്‍
അതു മഹാ സാഹസമായിരിക്കും
ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചതിയില്‍ പെടാന്‍ ഞാന്‍ ഒരുക്കമില്ല
ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചതിയില്‍ പെടാന്‍ ഞാന്‍ ഒരുക്കമില്ല
----------------------------------
ചിത്രം: രമണന്‍ ( 1967 ) ഡി എം. പൊറ്റക്കാട്
രചന: ചങ്ങമ്പുഴ
സംഗീതം : കെ. രാഘവന്‍
പാടിയതു: കെ. പി. ഉദയഭാനു
ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചതിയില്‍ പെടാന്‍ ഞാന്‍ ഒരുക്കമില്ല
ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചതിയില്‍ പെടാന്‍ ഞാന്‍ ഒരുക്കമില്ല
അവനിയില്‍ ഞാനാരൊരാട്ടിടയന്‍(2)
അവഗണിതേകാന്ത ജീവിതാപ്തന്‍
അവനിയില്‍ ഞാനാരൊരാട്ടിടയന്‍
അവഗണിതേകാന്ത ജീവിതാപ്തന്‍
അവളോ വിശാല ഭാഗ്യാതിരേഖ
പവിഴപ്പൂങ്കാവിലെ രത്നവല്ലി
ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചതിയില്‍ പെടാന്‍ ഞാന്‍ ഒരുക്കമില്ല
ഒരു പൊന്മുകിലുമായ് ഒത്തു ചേര്‍ന്നു (2)
പരിലസിക്കേണ്ടും മയൂഖ കേന്ദ്രം
ഒരു പൊന്മുകിലുമായ് ഒത്തു ചേര്‍ന്നു
പരിലസിക്കേണ്ടും മയൂഖ കേന്ദ്രം
അതു വന്നീ പുല്‍ത്തുമ്പില്‍ ഊര്‍ന്നു വീണാല്‍
അതു മഹാ സാഹസമായിരിക്കും
ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചതിയില്‍ പെടാന്‍ ഞാന്‍ ഒരുക്കമില്ല
ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചതിയില്‍ പെടാന്‍ ഞാന്‍ ഒരുക്കമില്ല
----------------------------------
മനസ്സില്‍ ഒരു മഞ്ഞുതുള്ളി ( 2000) വിശ്വനാഥ്
“പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില്‍
ചിത്രം: മനസ്സില്‍ ഒരു മഞ്ഞുതുള്ളി [ 2000 ] ജയകുമാര്‍ നായര്‍
രചന: എം ഡി രാജേന്ദ്രന്‍ , സുരേഷ് രാമന്തളി
സംഗീതം: ബോബെ രവി
പാടിയതു: വിശ്വനാഥ്
പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളിൽ
പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളിൽ
പ്രണയിക്കയായിരുന്നു നമ്മൾ ഇനിയും പിറക്കാത ജന്മങ്ങളിൽ
പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളിൽ
ഈ ബന്ധം എന്നും അനശ്വരമല്ലയോ
അകലുകയില്ലിനി നമ്മൾ [ഈ ബന്ധം]
പ്രണയത്തിന്‍ പാതയില്‍ നാമെത്ര കാലം
ഇണ പിരിയാതെ അലഞ്ഞു
തമ്മിൽ വേർപിരിയാതെ അലഞ്ഞു
നമ്മള്‍ വേർപിരിയാതെ അലഞ്ഞു
പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളിൽ [2]
പ്രണയിക്കയായിരുന്നു നമ്മൾ ഇനിയും പിറക്കാത്ത ജന്മങ്ങളിൽ
പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളിൽ
ഇനി നമ്മള്‍ പിരിയുവതെങ്ങനെയോ എങ്ങനെയോ
ഇനി നമ്മള്‍ പിരിയുവതെങ്ങനെയോ എങ്ങനെയോ
ഇവിടെ
ചിത്രം: മനസ്സില്‍ ഒരു മഞ്ഞുതുള്ളി [ 2000 ] ജയകുമാര്‍ നായര്‍
രചന: എം ഡി രാജേന്ദ്രന്‍ , സുരേഷ് രാമന്തളി
സംഗീതം: ബോബെ രവി
പാടിയതു: വിശ്വനാഥ്
പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളിൽ
പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളിൽ
പ്രണയിക്കയായിരുന്നു നമ്മൾ ഇനിയും പിറക്കാത ജന്മങ്ങളിൽ
പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളിൽ
ഈ ബന്ധം എന്നും അനശ്വരമല്ലയോ
അകലുകയില്ലിനി നമ്മൾ [ഈ ബന്ധം]
പ്രണയത്തിന്‍ പാതയില്‍ നാമെത്ര കാലം
ഇണ പിരിയാതെ അലഞ്ഞു
തമ്മിൽ വേർപിരിയാതെ അലഞ്ഞു
നമ്മള്‍ വേർപിരിയാതെ അലഞ്ഞു
പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളിൽ [2]
പ്രണയിക്കയായിരുന്നു നമ്മൾ ഇനിയും പിറക്കാത്ത ജന്മങ്ങളിൽ
പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളിൽ
ഇനി നമ്മള്‍ പിരിയുവതെങ്ങനെയോ എങ്ങനെയോ
ഇനി നമ്മള്‍ പിരിയുവതെങ്ങനെയോ എങ്ങനെയോ
ഇവിടെ
ലൈറ്റ് ഹൌസ് ( 1976 )യേശുദാസ്

“ആദത്തിന്റെ അചുംബിത മൃദുലാധരത്തില്‍
ചിത്രം; ലൈറ്റ് ഹൌസ് ( 1976 ) ഏ.ബി. രാജ്
രചന; ശ്രീകുമാരന്‍ തമ്പി
സംഗീതം: എം.കെ. അര്‍ജുനന്‍
പാടിയതു: യേശുദാസ്.
ആദത്തിന്റെ അചുംബിത മൃദുലാധരത്തില്‍
ആദ്യമായ് തുളുമ്പിയ മധുര ദാഹം
ഹവ്വ തന്‍ സിരകളിലഗ്നി പടര്‍ത്തിയ
യൌവ്വന സുരഭില പുഷ്പ ഗന്ധം...
മാനോടൊത്തു വളര്‍ന്നവളെ
മന്മഥ കഥ അറിയാത്തവളെ
കണ്ടുമുട്ടി കീഴടക്കിയ ഗന്ധര്‍വ
സംഗീതമനുരാഗം.
കാലമാം അനശ്വര കവിഭാവനയില്‍
ശാകുന്തളങ്ങള്‍ തുടരുന്നു
ഇന്നും തുടരുന്നു...
സാമ്രാജ്യങ്ങള്‍ തകര്‍ത്തവരെ
ദൈവങ്ങളായ് വളര്‍ന്നവരെ
മോഹന ലോചന പൂവമ്പാല്‍ വീഴ്തിയ
മോഹിനി നര്‍ത്തനമാണനുരാഗം.
കാലത്തിന്നനശ്വര രജാങ്കണത്തില്‍
ജോസഫൈന്‍ നിന്നു ചിരിക്കുന്നു
ഇന്നും ചിരിക്കുന്നു...ആദത്തിന്റെ...
പരിണയം ( 1994 ) യേശുദാസ്
“അഞ്ചുശരങ്ങളും പൊരാതെ മന്മഥന്‍...
ചിത്രം: പരിണയം [1994 ] ഹരിഹരന്‍
രചന: യൂസഫലി കേച്ചേരി
സങീതം: ബോംബെ രവി
പാടിയതു: യേശുദാസ്
അഞ്ചുശരങ്ങളും പോരാതെ മന്മഥന്‍
നിന്‍ ചിരി സായകമാക്കീ, നിന്‍
പുഞ്ചിരി സായകമാക്കീ (അഞ്ചു്)
ഏഴുസ്വരങ്ങളും പോരാതെ ഗന്ധര്‍വന്‍
നിന്‍ മൊഴി സാധകമാക്കി, നിന്‍
തേന്മൊഴി സാധകമാക്കി....
(അഞ്ചുശരങ്ങളും...)
പത്തരമാറ്റും പോരാതെ കനകം
നിന്‍ കവിള്‍പ്പൂവിനെ മോഹിച്ചു
ഏഴുനിറങ്ങളും പോരാതെ മഴവില്ല്
നിന്‍ കാന്തി നേടാന്‍ ദാഹിച്ചു
(അഞ്ചുശരങ്ങളും...)
നീലിമ തെല്ലും പോരാതെ വാനം
നിന്‍ മിഴിയിണയില്‍ കുടിയിരുന്നു
മധുവിനു മധുരം പോരാതെ പനിനീര്‍
നിന്‍ ചൊടിയ്‌ക്കിടയില്‍ വിടര്‍ന്നുനിന്നൂ
(അഞ്ചുശരങ്ങളും...)
ചിത്രം: പരിണയം [1994 ] ഹരിഹരന്‍
രചന: യൂസഫലി കേച്ചേരി
സങീതം: ബോംബെ രവി
പാടിയതു: യേശുദാസ്
അഞ്ചുശരങ്ങളും പോരാതെ മന്മഥന്‍
നിന്‍ ചിരി സായകമാക്കീ, നിന്‍
പുഞ്ചിരി സായകമാക്കീ (അഞ്ചു്)
ഏഴുസ്വരങ്ങളും പോരാതെ ഗന്ധര്‍വന്‍
നിന്‍ മൊഴി സാധകമാക്കി, നിന്‍
തേന്മൊഴി സാധകമാക്കി....
(അഞ്ചുശരങ്ങളും...)
പത്തരമാറ്റും പോരാതെ കനകം
നിന്‍ കവിള്‍പ്പൂവിനെ മോഹിച്ചു
ഏഴുനിറങ്ങളും പോരാതെ മഴവില്ല്
നിന്‍ കാന്തി നേടാന്‍ ദാഹിച്ചു
(അഞ്ചുശരങ്ങളും...)
നീലിമ തെല്ലും പോരാതെ വാനം
നിന്‍ മിഴിയിണയില്‍ കുടിയിരുന്നു
മധുവിനു മധുരം പോരാതെ പനിനീര്‍
നിന്‍ ചൊടിയ്‌ക്കിടയില്‍ വിടര്‍ന്നുനിന്നൂ
(അഞ്ചുശരങ്ങളും...)
രാരിച്ചന്‍ എന്ന പൌരന്‍ ( 1956 ) മെഹബൂബ്

“പണ്ടു പണ്ടു പണ്ടുനിന്നെ കണ്ടനാളയ്യാ
ചിത്രം: രാരിച്ചന്‍ എന്ന പൌരന്‍ ( 1956 ) പി. ഭാസ്കരന്‍
രചന: പി. ഭാസ്കരന്‍
സംഗീതം: കെ. രാഘവന്‍
പാടിയതു: മെഹബൂബ്
പണ്ടു പണ്ടു പണ്ടുനിന്നെ കണ്ടനാളയ്യാ
പാട്ടുപാടാനറിയാത്ത താമരക്കിളി നീ
കാണാനിന്നു വന്ന നേരം കാട്ടുപക്ഷിയല്ല നീ
വീണമീട്ടി പാടിടുന്ന സുന്ദരിയല്ലോ സുന്ദരിയല്ലോ
പാട്ടുകാരിപ്പ്പെണ്ണേ നീയൊരു പന്തലിലേറി -എന്റെ
വീട്ടുകാരിയായ്‌വരുവാന്‍ വാക്കുതരാമോ?
അന്തിക്കെന്റെ മണ്‍പുരയില്‍ തിരികൊളുത്തേണം
പിന്നിപ്പോയ പട്ടുറുമാല്‍ തുന്നിത്തരേണം
തളിര്‍മരങ്ങള്‍ പൂത്തുചുറ്റും താളംതുള്ളുമ്പോള്‍
കിളിയേപ്പോല്‍ നീയിരുന്നൊരു പാട്ടുപാടണം
കണ്ണുനീരുമാറ്റണം വെണ്ണിലാവു കാട്ടണം
എന്നുമെന്റെ പൊന്‍ കിനാക്കള്‍ പങ്കുവെക്കേണം...
മോസ്സ് ന്‍ കാറ്റ് ( 2009 ) ഫാസിൽ

“തൊട്ടാല്‍ പൂക്കും പൂവൊ നീ എന്‍ ഓമന..
ചിത്രം: മോസ്സ് ആന്‍ഡ് ക്യാറ്റ് ( 2009 )ഫാസില്‍
രചന: കൈതപ്രം
സംഗീതം ഔസേപ്പച്ചന്‍
പാടിയതു: പാര്‍വതി മഞ്ജുനാഥ് [ യാസിര്‍ സാലി ]
തൊട്ടാല്‍ പൂക്കും പൂവോ നീ എന്‍ ഓമന രാജാത്തീ
തൊട്ടാല്‍ പൂവോ തേന്‍ കനിയോ നിന്‍
മേനിയിന്നഴകേകീ..
ഞാനറിയാതെന്‍ വേദിയിലെന്നോ
നീ നടമാടിയൊരാ നടനം
ഉണരുമെന്നോര്‍മ്മകളില്‍
കുളിരേകുന്നൊരു താളലയം....തൊട്ടാല്‍ പൂ..
ഉരുകുമെന്നഴലിനു തണലു തൂകുവാന്‍
മഴ മുകിലായ് വന്നു നീ..
കദനം നിറയുന്ന വീഥിയിലൊരു
ചെറുകഥയുമായ് വന്നൂ നീ
എന്റെ സ്വപ്നങ്ങളില്‍
എന്റെ ദുഃ ഖങ്ങളില്‍
കുളിരേകുന്നൊരെ പ്രാണലയം....
പാടിയതു: സുദീപ് കുമാർ & സുജാത
കുളിർ മഞ്ഞുകായലിൽ മുങ്ങിക്കുളിക്കും പൂന്തിങ്കളല്ലേ
കുനു കുഞ്ഞു കുമ്പിളിൽ പൂന്തേനുറങ്ങും നീലാമ്പലല്ലേ
പുഞ്ചിരി പാലോലും തൂമുല്ലയല്ലേ
വാസന്തരാവിന്റെ ചന്തമല്ലേ
കണ്ടു കൊതി തീരാത്ത ചിങ്കാരമല്ലേ
നിനക്കെന്തു പേരു ഞാൻ നൽകും
ഇനിയെന്തു നേരു ഞാൻ ചൊല്ലും
(കുളിർ..)
ഒത്തിരിനാളായ് പറയാൻ കാത്തു കൊതിച്ചൊരു വാക്കുകളെല്ലാം
നേരിൽ കണ്ടൊരു നേരത്തിപ്പോൾ മറന്നേ പോയോ
മിഴിമുന കൊണ്ടോ മലർമണം പെയ്തോ
മനസ്സിലെ മൈന തൻ മധുമൊഴി കേട്ടോ
പറയൂ നീ ഓഹോ...
മുത്തു പൊഴിച്ചതു താരകളോ എൻ മുത്തഴകേ നിൻ മൗനമോ
മുത്തു കൊരുത്താ കൈകൾ കുഴഞ്ഞോ പൂങ്കിനാപ്പെണ്ണേ
(കുളിർ...)
എന്റെ മനസ്സാം മരുവാടിയിലൊരു മലരും വിടരാറില്ല
ഞാൻ പുതുമഴയാകാം കതിരഴകാവാം പൂക്കാലമാകാം
വർണ്ണോത്സവങ്ങളെന്നെ മറന്നേറെ നാളായ്
സാന്ധ്യരാഗങ്ങളും സൗമ്യസംഗീതവും മീട്ടാം ഞാൻ ഹോയ്
ആരു വരും ഇനിയാരുവരും ഇനിയാരു വരാതെൻ വീഥിയിൽ
നിൻ നിഴലായ് നിന്നുയിരിൻ ഉയിരായ്
കൂടെ വരാം ഞാൻ
(കുളിർ..)
വിഡിയോ
2.
പാടിയതു: സുദീപ് കുമാർ & സുജാത
കുളിർ മഞ്ഞുകായലിൽ മുങ്ങിക്കുളിക്കും പൂന്തിങ്കളല്ലേ
കുനു കുഞ്ഞു കുമ്പിളിൽ പൂന്തേനുറങ്ങും നീലാമ്പലല്ലേ
പുഞ്ചിരി പാലോലും തൂമുല്ലയല്ലേ
വാസന്തരാവിന്റെ ചന്തമല്ലേ
കണ്ടു കൊതി തീരാത്ത ചിങ്കാരമല്ലേ
നിനക്കെന്തു പേരു ഞാൻ നൽകും
ഇനിയെന്തു നേരു ഞാൻ ചൊല്ലും
(കുളിർ..)
ഒത്തിരിനാളായ് പറയാൻ കാത്തു കൊതിച്ചൊരു വാക്കുകളെല്ലാം
നേരിൽ കണ്ടൊരു നേരത്തിപ്പോൾ മറന്നേ പോയോ
മിഴിമുന കൊണ്ടോ മലർമണം പെയ്തോ
മനസ്സിലെ മൈന തൻ മധുമൊഴി കേട്ടോ
പറയൂ നീ ഓഹോ...
മുത്തു പൊഴിച്ചതു താരകളോ എൻ മുത്തഴകേ നിൻ മൗനമോ
മുത്തു കൊരുത്താ കൈകൾ കുഴഞ്ഞോ പൂങ്കിനാപ്പെണ്ണേ
(കുളിർ...)
എന്റെ മനസ്സാം മരുവാടിയിലൊരു മലരും വിടരാറില്ല
ഞാൻ പുതുമഴയാകാം കതിരഴകാവാം പൂക്കാലമാകാം
വർണ്ണോത്സവങ്ങളെന്നെ മറന്നേറെ നാളായ്
സാന്ധ്യരാഗങ്ങളും സൗമ്യസംഗീതവും മീട്ടാം ഞാൻ ഹോയ്
ആരു വരും ഇനിയാരുവരും ഇനിയാരു വരാതെൻ വീഥിയിൽ
നിൻ നിഴലായ് നിന്നുയിരിൻ ഉയിരായ്
കൂടെ വരാം ഞാൻ
(കുളിർ..)
വിഡിയോ
നീലകടമ്പു.. ( 1985 ? )യേശുദാസ്
“നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍ ...
ചിത്രം: നീല കടമ്പു: ( 1985? )
രചന: കെ. ജയകുമാര്‍
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്
നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ (നീലക്കടമ്പുകളില്‍.... )
നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
പുലരൊളിയില്‍ പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2)
കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
വ്രീളാവതിയായ് എകാകിനിയായ് പോരൂ നീ.. നീ.. നീ..
നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
കരിമിഴിയില്‍ പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2)
ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
പ്രേമോല്‍സുകയായ് പനിനീര്‍ കണമായ് പോരൂ നീ.. നീ.. നീ..
നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
ചിത്രം: നീല കടമ്പു: ( 1985? )
രചന: കെ. ജയകുമാര്‍
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്
നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ (നീലക്കടമ്പുകളില്‍.... )
നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
പുലരൊളിയില്‍ പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2)
കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
വ്രീളാവതിയായ് എകാകിനിയായ് പോരൂ നീ.. നീ.. നീ..
നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
കരിമിഴിയില്‍ പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2)
ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
പ്രേമോല്‍സുകയായ് പനിനീര്‍ കണമായ് പോരൂ നീ.. നീ.. നീ..
നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് ( 1986 ) യേശുദാസ്...ജാനകി
“കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലെ
ചിത്രം: പൂമുഖപ്പടിയില്‍ നിന്നേയും കാത്ത് [ 1986 ] ഭദ്രന്‍
രചന: ബിച്ചു തിരുമല
സംഗീതം: ഇളയരാജ
പാടിയതു: യേശുദാസ് കെ ജെ / എസ് ജാനകി
കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ
ഏതോ മൌനം എങ്ങോ തേങ്ങും കഥ നീയറിയില്ലയോ -- (2)
പവിഴങ്ങള്‍ പൊഴിയുന്ന മനസ്സെങ്കിലും കഴിയുന്നതൊരു കൂട്ടില്‍ നീ
ചുവരിന്ദ്രനീലങ്ങളാണെങ്കിലും ചിറയാണതറിയുന്നു നീ
നോവിന്‍ മൌനം നിറയുമ്പോഴും നാവില്‍ ഗാനം പൊഴിയുന്നല്ലോ
അതു കേള്‍ക്കേ ഇടനെഞ്ചില്‍ അറിയാതെ
ഒരു കൊച്ചുനെടുവീര്‍പ്പിലുരുകുന്നു ഞാനും
ഒരു ഗദ്ഗദം പോലെ അനുഭൂതിയില്‍ കൊഴിയുന്ന കുളിരോര്‍മ്മ നീ
ഹൃദിസാഗരത്തിന്റെ ചുഴിയില്‍ സ്വയം ചിതറുന്ന ലയബിന്ദു നീ
മോഹം മൂടും ഹൃദയാകാശം മോദം പെയ്യും മഴയല്ലോ നീ
മഴയേറ്റു നനയുന്ന മിഴിവഞ്ചി തുഴയുന്ന
ചിറകുള്ള മലരാണെന്നുള്ളം
കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ
ഏതോ മൌനം എങ്ങോ തേങ്ങും കഥ നീയറിയില്ലയോ
കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേഇളമനമുരുകല്ലേ
ഇളമനമുരുകല്ലേ ഇളമനമുരുകല്ലേ
ഇവിടെ
ചിത്രം: പൂമുഖപ്പടിയില്‍ നിന്നേയും കാത്ത് [ 1986 ] ഭദ്രന്‍
രചന: ബിച്ചു തിരുമല
സംഗീതം: ഇളയരാജ
പാടിയതു: യേശുദാസ് കെ ജെ / എസ് ജാനകി
കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ
ഏതോ മൌനം എങ്ങോ തേങ്ങും കഥ നീയറിയില്ലയോ -- (2)
പവിഴങ്ങള്‍ പൊഴിയുന്ന മനസ്സെങ്കിലും കഴിയുന്നതൊരു കൂട്ടില്‍ നീ
ചുവരിന്ദ്രനീലങ്ങളാണെങ്കിലും ചിറയാണതറിയുന്നു നീ
നോവിന്‍ മൌനം നിറയുമ്പോഴും നാവില്‍ ഗാനം പൊഴിയുന്നല്ലോ
അതു കേള്‍ക്കേ ഇടനെഞ്ചില്‍ അറിയാതെ
ഒരു കൊച്ചുനെടുവീര്‍പ്പിലുരുകുന്നു ഞാനും
ഒരു ഗദ്ഗദം പോലെ അനുഭൂതിയില്‍ കൊഴിയുന്ന കുളിരോര്‍മ്മ നീ
ഹൃദിസാഗരത്തിന്റെ ചുഴിയില്‍ സ്വയം ചിതറുന്ന ലയബിന്ദു നീ
മോഹം മൂടും ഹൃദയാകാശം മോദം പെയ്യും മഴയല്ലോ നീ
മഴയേറ്റു നനയുന്ന മിഴിവഞ്ചി തുഴയുന്ന
ചിറകുള്ള മലരാണെന്നുള്ളം
കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ
ഏതോ മൌനം എങ്ങോ തേങ്ങും കഥ നീയറിയില്ലയോ
കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേഇളമനമുരുകല്ലേ
ഇളമനമുരുകല്ലേ ഇളമനമുരുകല്ലേ
ഇവിടെ
Subscribe to:
Posts (Atom)