“തുമ്പീ നിന്‍ മോഹം പൂവണിഞ്ഞുവോ
ചിത്രം: നീലഗിരി (1991 ) ഐ.വി ശശി
രചന: മരഗത മണി
സംഗീതം: രവീന്ദ്രന്‍
പാടിയതു: ചിത്ര
തുമ്പീ നിന്‍ മോഹം പൂവണിഞ്ഞുവോ
ചുണ്ടില്‍ നിന്‍ രാഗം തേന്‍ പകര്‍ന്നുവോ
ദേവമല്ലികാ വിരിയും ദിനം വരൂ വരൂ (ചുണ്ടില്‍...)
ദൂരെ താഴ്വര കസവണി ഞൊറിയുന്നു മഞ്ഞലയില്‍
ഏതോ കൈവിരല്‍ കരിമഷിയെഴുതുന്നു കണ്ണിമയില്‍
മനസ്സിലെ പരിമളം പുതുമയാര്‍ന്ന പൂക്കളില്‍
നിറയുമീ നിമിഷമേ വരിക നീ തേന്‍ കനീ
പകരം തരാം വരൂ വരൂ ( തുമ്പീ...)
ദൂരെ പൊന്‍ മുകില്‍ വരമഞ്ഞളണിയുന്ന വന്‍ മലയില്‍
ഏതോ തെന്നലില്‍ ശ്രുതിലയമൊഴുകുന്ന മര്‍മ്മരങ്ങള്‍
കതിരിടും കനവുകള്‍ പുളകമാര്‍ന്ന വേളയില്‍
അലിയുമീ നിമിഷമേ വരുക നീ തേന്‍ കനീ
പകരം തരാം വരൂ വരൂ (തുമ്പീ...)
Showing posts with label നീലഗിരി 1991 ചിത്ര. Show all posts
Showing posts with label നീലഗിരി 1991 ചിത്ര. Show all posts
Monday, August 24, 2009
Subscribe to:
Posts (Atom)