Sunday, August 23, 2009
മോസ്സ് ന്‍ കാറ്റ് ( 2009 ) ഫാസിൽ
“തൊട്ടാല്‍ പൂക്കും പൂവൊ നീ എന്‍ ഓമന..
ചിത്രം: മോസ്സ് ആന്‍ഡ് ക്യാറ്റ് ( 2009 )ഫാസില്‍
രചന: കൈതപ്രം
സംഗീതം ഔസേപ്പച്ചന്‍
പാടിയതു: പാര്‍വതി മഞ്ജുനാഥ് [ യാസിര്‍ സാലി ]
തൊട്ടാല്‍ പൂക്കും പൂവോ നീ എന്‍ ഓമന രാജാത്തീ
തൊട്ടാല്‍ പൂവോ തേന്‍ കനിയോ നിന്‍
മേനിയിന്നഴകേകീ..
ഞാനറിയാതെന്‍ വേദിയിലെന്നോ
നീ നടമാടിയൊരാ നടനം
ഉണരുമെന്നോര്‍മ്മകളില്‍
കുളിരേകുന്നൊരു താളലയം....തൊട്ടാല്‍ പൂ..
ഉരുകുമെന്നഴലിനു തണലു തൂകുവാന്‍
മഴ മുകിലായ് വന്നു നീ..
കദനം നിറയുന്ന വീഥിയിലൊരു
ചെറുകഥയുമായ് വന്നൂ നീ
എന്റെ സ്വപ്നങ്ങളില്‍
എന്റെ ദുഃ ഖങ്ങളില്‍
കുളിരേകുന്നൊരെ പ്രാണലയം....
പാടിയതു: സുദീപ് കുമാർ & സുജാത
കുളിർ മഞ്ഞുകായലിൽ മുങ്ങിക്കുളിക്കും പൂന്തിങ്കളല്ലേ
കുനു കുഞ്ഞു കുമ്പിളിൽ പൂന്തേനുറങ്ങും നീലാമ്പലല്ലേ
പുഞ്ചിരി പാലോലും തൂമുല്ലയല്ലേ
വാസന്തരാവിന്റെ ചന്തമല്ലേ
കണ്ടു കൊതി തീരാത്ത ചിങ്കാരമല്ലേ
നിനക്കെന്തു പേരു ഞാൻ നൽകും
ഇനിയെന്തു നേരു ഞാൻ ചൊല്ലും
(കുളിർ..)
ഒത്തിരിനാളായ് പറയാൻ കാത്തു കൊതിച്ചൊരു വാക്കുകളെല്ലാം
നേരിൽ കണ്ടൊരു നേരത്തിപ്പോൾ മറന്നേ പോയോ
മിഴിമുന കൊണ്ടോ മലർമണം പെയ്തോ
മനസ്സിലെ മൈന തൻ മധുമൊഴി കേട്ടോ
പറയൂ നീ ഓഹോ...
മുത്തു പൊഴിച്ചതു താരകളോ എൻ മുത്തഴകേ നിൻ മൗനമോ
മുത്തു കൊരുത്താ കൈകൾ കുഴഞ്ഞോ പൂങ്കിനാപ്പെണ്ണേ
(കുളിർ...)
എന്റെ മനസ്സാം മരുവാടിയിലൊരു മലരും വിടരാറില്ല
ഞാൻ പുതുമഴയാകാം കതിരഴകാവാം പൂക്കാലമാകാം
വർണ്ണോത്സവങ്ങളെന്നെ മറന്നേറെ നാളായ്
സാന്ധ്യരാഗങ്ങളും സൗമ്യസംഗീതവും മീട്ടാം ഞാൻ ഹോയ്
ആരു വരും ഇനിയാരുവരും ഇനിയാരു വരാതെൻ വീഥിയിൽ
നിൻ നിഴലായ് നിന്നുയിരിൻ ഉയിരായ്
കൂടെ വരാം ഞാൻ
(കുളിർ..)
വിഡിയോ
2.

Subscribe to:
Post Comments (Atom)
No comments:
Post a Comment