“കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലെ
ചിത്രം: പൂമുഖപ്പടിയില്‍ നിന്നേയും കാത്ത് [ 1986 ] ഭദ്രന്‍
രചന: ബിച്ചു തിരുമല
സംഗീതം: ഇളയരാജ
പാടിയതു: യേശുദാസ് കെ ജെ / എസ് ജാനകി
കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ
ഏതോ മൌനം എങ്ങോ തേങ്ങും കഥ നീയറിയില്ലയോ -- (2)
പവിഴങ്ങള്‍ പൊഴിയുന്ന മനസ്സെങ്കിലും കഴിയുന്നതൊരു കൂട്ടില്‍ നീ
ചുവരിന്ദ്രനീലങ്ങളാണെങ്കിലും ചിറയാണതറിയുന്നു നീ
നോവിന്‍ മൌനം നിറയുമ്പോഴും നാവില്‍ ഗാനം പൊഴിയുന്നല്ലോ
അതു കേള്‍ക്കേ ഇടനെഞ്ചില്‍ അറിയാതെ
ഒരു കൊച്ചുനെടുവീര്‍പ്പിലുരുകുന്നു ഞാനും
ഒരു ഗദ്ഗദം പോലെ അനുഭൂതിയില്‍ കൊഴിയുന്ന കുളിരോര്‍മ്മ നീ
ഹൃദിസാഗരത്തിന്റെ ചുഴിയില്‍ സ്വയം ചിതറുന്ന ലയബിന്ദു നീ
മോഹം മൂടും ഹൃദയാകാശം മോദം പെയ്യും മഴയല്ലോ നീ
മഴയേറ്റു നനയുന്ന മിഴിവഞ്ചി തുഴയുന്ന
ചിറകുള്ള മലരാണെന്നുള്ളം
കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ
ഏതോ മൌനം എങ്ങോ തേങ്ങും കഥ നീയറിയില്ലയോ
കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേഇളമനമുരുകല്ലേ
ഇളമനമുരുകല്ലേ ഇളമനമുരുകല്ലേ
ഇവിടെ
Sunday, August 23, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment