
“ആദത്തിന്റെ അചുംബിത മൃദുലാധരത്തില്‍
ചിത്രം; ലൈറ്റ് ഹൌസ് ( 1976 ) ഏ.ബി. രാജ്
രചന; ശ്രീകുമാരന്‍ തമ്പി
സംഗീതം: എം.കെ. അര്‍ജുനന്‍
പാടിയതു: യേശുദാസ്.
ആദത്തിന്റെ അചുംബിത മൃദുലാധരത്തില്‍
ആദ്യമായ് തുളുമ്പിയ മധുര ദാഹം
ഹവ്വ തന്‍ സിരകളിലഗ്നി പടര്‍ത്തിയ
യൌവ്വന സുരഭില പുഷ്പ ഗന്ധം...
മാനോടൊത്തു വളര്‍ന്നവളെ
മന്മഥ കഥ അറിയാത്തവളെ
കണ്ടുമുട്ടി കീഴടക്കിയ ഗന്ധര്‍വ
സംഗീതമനുരാഗം.
കാലമാം അനശ്വര കവിഭാവനയില്‍
ശാകുന്തളങ്ങള്‍ തുടരുന്നു
ഇന്നും തുടരുന്നു...
സാമ്രാജ്യങ്ങള്‍ തകര്‍ത്തവരെ
ദൈവങ്ങളായ് വളര്‍ന്നവരെ
മോഹന ലോചന പൂവമ്പാല്‍ വീഴ്തിയ
മോഹിനി നര്‍ത്തനമാണനുരാഗം.
കാലത്തിന്നനശ്വര രജാങ്കണത്തില്‍
ജോസഫൈന്‍ നിന്നു ചിരിക്കുന്നു
ഇന്നും ചിരിക്കുന്നു...ആദത്തിന്റെ...
No comments:
Post a Comment