Powered By Blogger

Sunday, August 23, 2009

രാരിച്ചന്‍ ‍ എന്ന പൌരന്‍ ( 1956 ) മെഹബൂബ്




“പണ്ടു പണ്ടു പണ്ടുനിന്നെ കണ്ടനാളയ്യാ


ചിത്രം: രാരിച്ചന്‍ എന്ന പൌരന്‍ ( 1956 ) പി. ഭാസ്കരന്‍
രചന: പി. ഭാസ്കരന്‍
സംഗീതം: കെ. രാഘവന്‍

പാടിയതു: മെഹബൂബ്


പണ്ടു പണ്ടു പണ്ടുനിന്നെ കണ്ടനാളയ്യാ
പാട്ടുപാടാനറിയാത്ത താമരക്കിളി നീ
കാണാനിന്നു വന്ന നേരം കാട്ടുപക്ഷിയല്ല നീ
വീണമീട്ടി പാടിടുന്ന സുന്ദരിയല്ലോ സുന്ദരിയല്ലോ

പാട്ടുകാരിപ്പ്പെണ്ണേ നീയൊരു പന്തലിലേറി -എന്റെ
വീട്ടുകാരിയായ്‌വരുവാന്‍ വാക്കുതരാമോ?
അന്തിക്കെന്റെ മണ്‍പുരയില്‍ തിരികൊളുത്തേണം
പിന്നിപ്പോയ പട്ടുറുമാല്‍ തുന്നിത്തരേണം

തളിര്‍മരങ്ങള്‍ പൂത്തുചുറ്റും താളംതുള്ളുമ്പോള്‍
കിളിയേപ്പോല്‍ നീയിരുന്നൊരു പാട്ടുപാടണം
കണ്ണുനീരുമാറ്റണം വെണ്ണിലാവു കാട്ടണം
എന്നുമെന്റെ പൊന്‍ കിനാക്കള്‍ പങ്കുവെക്കേണം...

No comments: