“ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ
ചിത്രം: പാടുന്ന പുഴ ( 1968 )എം. കൃഷ്ണന്‍ നായര്‍
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: വി.ദക്ഷിണമൂര്‍ത്തി
പാടിയതു: യേശുദാസ്
ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ
അര്‍ദ്ധനിമീലിത മിഴികളിലൂറും
അശ്രുബിന്ദുവെന്‍ സ്വപ്നബിന്ദുവോ
(ഹൃദയ...)
എഴുതാന്‍ വൈകിയ ചിത്രകഥയിലെ
ഏഴഴകുള്ളൊരു നായിക നീ
എന്നനുരാഗ തപോവനസീമയില്‍
ഇന്നലെ വന്ന തപസ്വിനി നീ
(ഹൃദയ..)
എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തീ
ഇത്രയും അരുണിമ നിന്‍ കവിളില്‍
എത്രസമുദ്രഹൃദന്തം ചാര്‍ത്തീ
ഇത്രയും നീലിമ നിന്റെ കണ്ണില്‍
(ഹൃദയ...)
Showing posts with label പാടുന്ന പുഴ 1968 യേശുദാസ്. Show all posts
Showing posts with label പാടുന്ന പുഴ 1968 യേശുദാസ്. Show all posts
Wednesday, August 26, 2009
Subscribe to:
Posts (Atom)