Powered By Blogger
Showing posts with label രമണന്‍ 1967 കെ. പി . ഉദയഭാനു. Show all posts
Showing posts with label രമണന്‍ 1967 കെ. പി . ഉദയഭാനു. Show all posts

Sunday, August 23, 2009

രമണന്‍ ( 1967 ) ഉദയ ഭാനു

“ചപല വ്യാമോഹങ്ങള്‍ ആനയിക്കും


ചിത്രം: രമണന്‍ ( 1967 ) ഡി എം. പൊറ്റക്കാട്
രചന: ചങ്ങമ്പുഴ
സംഗീതം : കെ. രാഘവന്‍

പാടിയതു: കെ. പി. ഉദയഭാനു

ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചതിയില്‍ പെടാന്‍ ഞാന്‍ ഒരുക്കമില്ല
ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചതിയില്‍ പെടാന്‍ ഞാന്‍ ഒരുക്കമില്ല

അവനിയില്‍ ഞാനാരൊരാട്ടിടയന്‍(2)
അവഗണിതേകാന്ത ജീവിതാപ്തന്‍
അവനിയില്‍ ഞാനാരൊരാട്ടിടയന്‍
അവഗണിതേകാന്ത ജീവിതാപ്തന്‍
അവളോ വിശാല ഭാഗ്യാതിരേഖ
പവിഴപ്പൂങ്കാവിലെ രത്നവല്ലി

ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചതിയില്‍ പെടാന്‍ ഞാന്‍ ഒരുക്കമില്ല

ഒരു പൊന്മുകിലുമായ്‌ ഒത്തു ചേര്‍ന്നു (2)
പരിലസിക്കേണ്ടും മയൂഖ കേന്ദ്രം
ഒരു പൊന്മുകിലുമായ്‌ ഒത്തു ചേര്‍ന്നു
പരിലസിക്കേണ്ടും മയൂഖ കേന്ദ്രം
അതു വന്നീ പുല്‍ത്തുമ്പില്‍ ഊര്‍ന്നു വീണാല്‍
അതു മഹാ സാഹസമായിരിക്കും

ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചതിയില്‍ പെടാന്‍ ഞാന്‍ ഒരുക്കമില്ല
ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചതിയില്‍ പെടാന്‍ ഞാന്‍ ഒരുക്കമില്ല
----------------------------------