
“മയങ്ങിപ്പോയി ഞാൻ..രാവിന്‍ പിന്‍ നിലാമഴയില്‍
ചിത്രം: നോട്ടം [2005] ശശി പറവൂര്‍
രചന: കൈതപ്രം
സംഗീതം: എം ജയചന്ദ്രൻ
പാടിയതു: കെ എസ് ചിത്ര
മയങ്ങി പോയി ഞാന്‍ മയങ്ങി പോയി
രാവിന്‍ പിന്‍ നിലാമഴയില്‍ ഞാന്‍ മയങ്ങി പോയി
മയങ്ങി പോയി ഞാന്‍ മയങ്ങി പോയി
കളിയണിയറയില്‍ ഞാന്‍ മയങ്ങി പോയി
നീ വരുമ്പോള്‍ നിന്‍ വിരല്‍ തൊടുമ്പോള്‍ ഞാന്‍
അഴകിന്‍ മിഴാവായ് തുളുമ്പി പോയി
(മയങ്ങി പോയി)
എന്തെ നീയെന്തെ
മയങ്ങുമ്പോള്‍ എന്നെ വിളിച്ചുണര്‍ത്തി
പൊന്നെ ഇന്നെന്നെ
എന്തു നല്‍കാന്‍ നെഞ്ചില്‍ ചേര്‍ത്തു നിര്‍ത്തി
മുകരാനോ പുണരാനോ
വെറുതെ വെറുതെ തഴുകാനാണൊ
(മയങ്ങി പോയി)
ഗ മ പ സ
സ രി നി ധ പ നി
പ ധ മ ഗ സ മ ഗ പാ
ജന്മം ഈ ജന്മം അത്രമേല്‍
നിന്നോടടുത്തു പോയ് ഞാന്‍
ഉള്ളില്‍ എന്നുള്ളില്‍ അത്രമേല്‍
നിന്നോടിണങ്ങി പോയ് ഞാന്‍
അറിയാതെ അറിയാതെ അത്രമേല്‍
പ്രണയാതുരമായി മോഹം
(മയങ്ങി പോയി)
No comments:
Post a Comment