
“വൈശാഖപൗര്‍ണ്ണമിയോ, നിശയുടെ ചേങ്ങലയൊ
ചിത്രം: പരിണയം [ 1994 ] റ്റി. ഹരിഹരന്‍
രചന: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി
പാടിയതു: യേശുദാസ്
വൈശാഖപൗര്‍ണ്ണമിയോ
നിശയുടെ ചേങ്ങിലയോ
ആരോ പാടും ശൃംഗാരപദമോ
കോകിലകൂജനമോ...
(വൈശാഖ...)
നൂറ്റൊന്നു വെറ്റിലയും നൂറുതേച്ചിരിക്കുന്നു
മുകില്‍മറക്കുടയുള്ള മൂവന്തി...
അലതുള്ളും പൂങ്കാറ്റില്‍ നടനം പഠിക്കുന്നു
മനയ്‌ക്കലെപ്പറമ്പിലെ ചേമന്തി...
(വൈശാഖ...)
വെള്ളോട്ടുവളയിട്ട വെള്ളിലത്തളിരിന്മേല്‍
ഇളവെയില്‍ ചന്ദനം ചാര്‍ത്തുന്നു...
നിളയുടെ വിരിമാറില്‍ തരളതരംഗങ്ങള്‍
കസവണി മണിക്കച്ച ഞൊറിയുന്നു...
(വൈശാഖ...)
No comments:
Post a Comment