“വിട തരൂ ഇന്നീ സായം സന്ധ്യയില്‍
ചിത്രം: എന്റെ നന്ദിനിക്കുട്ടിക്കു [ 1084 ) വത്സന്‍
രചന; ഒ.എന്‍.വി.
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്
വിട തരൂ ഇന്നീ സായം സന്ധ്യയില്‍
വിട തരൂ
ഏതൊ കാണാ തീരം തേടി
ഏതോ യാത്രാ ഗീതം പാടി പിരിയുവാന്‍...
ഇന്നീ സായം സന്ധ്യയില്‍
വാനം പാടി വീണ്ടും പാടി
വാടും പൂവിന്‍ മൌനം തേങ്ങി...വിട തരൂ ഇന്നീ...
ഈ സാക്ഷികള്‍ പൂവിടും ഗാന സുരഭിയാം നിമിഷം ഈ..തേടി
രതിലയ യവനിക ചുരുളഴിഞ്ഞീവിടിതാ പാടുന്നു... വിട തരൂ ഇന്നീ..
ഈ യാത്രയില്‍ പിന്നെയും പാടും സ്മൃതികളായ് പിറകെ നീ..പോരൂ
ഇതുവഴി പിരിയുമീ ഹൃദയമെന്‍ ഹൃദയത്തില്‍ പാടുന്നു
തുകില കണികകള്‍ നെറുകിലണിയുമീ
അരിയൊരുഷ മലരി തൊഴുതു പിരിയുമൊരു
മംഗല്യ ഹാരം നിന്‍ മാറില്‍ ഞാന്‍ ചാര്‍ത്തിടും... വിട തരൂ
Wednesday, August 26, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment