“ഉറക്കത്തിൽ ചുംബിച്ചത് ഞാനല്ല
ചിത്രം: നുരയും പതയും [ 1977 ] ജെ.ഡി. തോട്ടാന്‍
രചന: പി ഭാസ്കരൻ
സംഗീതം: ദേവരാജൻ
പാടിയതു: യേശുദാസ്
ഉറക്കത്തിൽ ചുംബിച്ചത് ഞാനല്ല
ഉദയ ചന്ദ്രികാ കിരണം
കവിളത്തു കൊണ്ടതെൻ നഖമല്ലാ
കാമദേവന്റെ പുഷ്പശരം
വാരിപ്പുണർന്നു നിന്നെ കോരിത്തരിപ്പിച്ചത്
വാരിളം പൂങ്കാറ്റായിരിക്കാം
രോമഹർഷത്താൽ നിന്നെ മൂടിച്ചത്
ഹേമന്തയാമിനിയായിരിക്കാം
(ഉറക്കത്തിൽ..)
ഞാനൊരു സ്വപ്നമായ് കാമിനീ നിന്നുടെ
മാനസകഞ്ചുകത്തിലോളിച്ചിരിക്കും
ഓരോ ഹൃദയസ്പന്ദനം കൊണ്ടും നിൻ
ആരാധനയുടെ മണി മുഴക്കും
(ഉറക്കത്തിൽ..)
Showing posts with label നുരയും പതയും 1977 യേശുദാസ്. Show all posts
Showing posts with label നുരയും പതയും 1977 യേശുദാസ്. Show all posts
Monday, August 24, 2009
Subscribe to:
Posts (Atom)