4. പാടിയതു: അനുരാധ ശ്രീറാം, ജെയിക്സ് ബിജോയ്
പുലരി പൊൻപ്രാവെ നിന്തരി തൂവൽ
മനസ്സിൽ വീണല്ലൊ ഞാനറ്യാതെ
നിന്നെ കാത്തു നിന്ന പൂ കൊഴിഞ്ഞ കാവിൽ പൂച്ചേലയിൽ
തമ്മിൽ ചേർന്നിരുന്നു കൊക്കുരുമ്മി മൂളാനായ്
ഇന്നെൻ നെഞ്ചകത്തെ മൌനം ആകെ പാട്ടായി നിന്നോർമ്മയിൽ
എന്നിൽ കുറുകി നിൻ പ്രേമം... [2]
ഓർമ്മകൾ നീർത്തിയ പുൽമെത്തകളിൽ പൊൻ വെയിൽ ഇളകും നേരം
പ്രാണനിലേക്കൊരു ചുടു ചുംബനം
പൂവിതളെറിയുവതാരോ
നീ ചാരെ വെൺമേഘം പോലെ ഏതോ കാറ്റിൽ താഴെ വന്നില്ലേ
നാ നാ...
ഇന്നെൻ ഉള്ളിൽ ആകെ പൂത്തുലഞ്ഞ കനവിൻ പൂവാകയായ്
ഇതൾ വിതരും നിൻ രാഗം
പുലരി പൊൻപ്രാവെ നിൻ തരി തൂവൽ
മനസ്സിൽ വീണല്ലൊ ഞാനറ്യാതെ
മാമരമണിയും മരതക ലത പോൽ
മാറിൽ പടരും നേരം
ഈ വനഹൃദയമേ അസുലഭ നിർവൃതി പൂമാനം ആകുവതെന്തേ...
എന്നിൽ മൌനം നിൻ കണ്ണിൽ മിന്നും പൊൻപൂക്കാലം കാണാൻ വന്നില്ലേ
നാ ന..
ഞാൻ നിൻ നെഞിൻ ഉള്ളിൽ ഒരെഉൾതടാകമേരി താളലോലമായ്
ഒഴുകി വരും തോഴീ....
പുലരി പൊൻപ്രാവെ നിന്തരി തൂവൽ
മനസ്സിൽ വീണല്ലൊ ഞാനറ്യാതെ
നിന്നെ കാത്തു നിന്ന പൂ കൊഴിഞ്ഞ കാവിൽ പൂഞ്ചേലയിൽ
തമ്മിൽ ചേർന്നിരുന്നു കൊക്കുരുമ്മി മൂളാനായ്
ഇന്നെൻ നെഞ്ചകത്തെ മൌനം ആകെ പാട്ടായി നിന്നോർമ്മയിൽ
എന്നിൽ കുറുകി നിൻ പ്രേമം... [2]
5.. പാടിയതു: ദേവാനന്ദ് “ രാവൊരു പക്ഷി നിൻ പാതിരാ ചിറകട്....
6. പാടിയതു: അന്വർ സദാത് “ ഏയ് പൂച്ച കരിമ്പൂച്ച...
Friday, June 25, 2010
Thursday, June 24, 2010
തൂവല്‍ക്കൊട്ടാരം [ 1996 ] യേശുദാാസ്, ചിത്ര [4]

ചിത്രം: തൂവല്‍ക്കൊട്ടാരം [ 1996 ] സത്യന്‍ അന്തിക്കാട്
താരങ്ങൾ: ജയറാം, ദിലീപ്, മഞ്ജു വാര്യർ, മുരളി, ഇന്നസന്റ്, സുകന്യ, ബിന്ദു പണിക്കർ

രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
1. പാടിയതു: യേശുദാസ് / ചിത്ര
ആ .. ആ.. ആ.. ആ.. ആ..
ആദ്യമായ് കണ്ടനാൾ
പാതി വിരിഞ്ഞുനിൻ പൂമുഖം
കൈകളിൽവീണൊരു മോഹനവൈഢൂര്യം നീ പ്രിയസഖീ
ആയിരം പ്രേമാർദ്രകാവ്യങ്ങളെന്തിനു
പൊന്മയിൽപ്പീലിയാൽ എഴുതീനീ (2)
പാതിവിരിഞ്ഞാൽ കൊഴിയുവതല്ലെൻ (2)
പ്രണയമെന്നല്ലോ പറഞ്ഞുനീ...
അന്നുനിൻ കാമിനിയായീ ഞാൻ
ഈ സ്വരം കേട്ടനാൾ താനേ പാടിയെൻ തമ്പുരൂ..
എന്റെകിനാവിൻ താഴമ്പൂവിലുറങ്ങീ..
ശലഭമായ്.. (ആദ്യമായ്)
ഉറങ്ങും കനവിനെ എന്തിനുവെറുതേ
ഉമ്മകൾ കൊണ്ടുനീ മെല്ലെയുണർത്തീ(2)
മൊഴികളിലലിയും പരിഭവമോടെ (2)
അരുതരുതെന്നെന്തേ പറഞ്ഞുനീ...
തുളുമ്പും മണിവീണപോലെ
ഈസ്വരം കേട്ടനാൾ താനെപാടിയെൻ തമ്പുരൂ
കൈകളിൽ വീണൊരു മോഹനവൈഢൂര്യം നീ
പ്രിയസഖീ (ആദ്യമായ്)
ഇവിടെ
വിഡിയോ
2. പാടിയതു: യേശുദാസ്
സിന്ദൂരം പെയ്‌തിറങ്ങി പവിഴമലയിൽ
മന്ദാരം പൂത്തൊരുങ്ങി ഹരിതവനിയിൽ
സോപാനസന്ധ്യ നീളേ കനകമൊഴുകീ
(സിന്ദൂരം)
കർണ്ണികാരപല്ലവങ്ങൾ താലമേന്തി നിൽക്കയായ്
കൊന്നപൂത്ത മേടുകൾ മഞ്ഞളാടി നിൽക്കയായ്
കാൽച്ചിലമ്പണിഞ്ഞു നിന്ന ഗ്രാമകന്യയായ് മനം
കനവിൽ നിറയും ശ്രുതിയായ് മുരളി
കതിരുലയും കൈകളിലൊരു
തരിവളയുടെ കൈത്താളം
തിരിതെളിയും തറവാടിനു
പുതുമണ്ണിൻ സ്‌ത്രീധനമായ് പൂക്കാലം
(സിന്ദൂരം)
കേശഭാരമോടെയിന്ന് കളിയരങ്ങുണർന്നുപോയ്
പഞ്ചവാദ്യലഹരിയിൽ പൊൻതിടമ്പുയർന്നുപോയ്
മാരിവില്ലു ചൂടിനിന്നു വർഷമേഘസുന്ദരി
കരളിൽ തഴുകീ കുളിരും മഴയും
നെയ്ത്തിരിയും കുരവയുമായ്
എതിരേൽക്കും ചാരുതയിൽ
സുന്ദരമൊരു കാമനയുടെ
പനിനീർക്കുട നീർത്തുകയായ് പൊന്നോണം
(സിന്ദൂരം)
ഇവിടെ
വിഡിയോ
3. പാടിയതു: യേശുദാസ്
തങ്കനൂപുരമോ
ഒഴുകും മന്ത്രമധുമൊഴിയോ
ഹൃദയവാതിലില്‍ നീയുണര്‍ത്തിയ
സ്‌നേഹമര്‍മ്മരമോ മൗനനൊമ്പരമായ്
(തങ്കനൂപുരമോ)
നിഴലകന്നൊരു വീഥിയില്‍
മലരു കൊണ്ടൊരു മന്ദിരം
വെറുതെ ഞാനൊരുക്കി
വെയിലില്‍ വാടാതെ
മഴയില്‍ നനയാതെ
കാത്തിരുന്നുവെങ്കിലും
മൃദുലമാമൊരു തെന്നലിലാ
സ്വപ്‌നസൗധമുടഞ്ഞു പോയ്
(തങ്കനൂപുരമോ)
തിരയടങ്ങിയ സാഗരം
കരയിലെഴുതിയ രേഖകള്‍
തനിയെ മായുകയായ്
മിഴികള്‍ നിറയാതെ
മൊഴികള്‍ ഇടറാതെ
യാത്ര ചൊല്ലിയെങ്കിലും
മൃദുലമാമൊരു തേങ്ങലിലാ
സന്ധ്യ മെല്ലെയലിഞ്ഞു പോയ്
(തങ്കനൂപുരമോ)
ഇവിടെ
വിഡിയോ
4. പാടിയതൂ: യേശുദാസ്
പാര്‍വ്വതീ മനോഹരീ
പാര്‍വ്വണം സുധാമയം
നടനവേദിയായ് ശ്രീശൈലം
നന്ദിമൃദംഗലയം പ്രണവനാദമഴയായ്
പാര്‍വ്വതീ...
കഞ്ജബാണന്നമ്പെയ്‌തൂ
പൊന്‍വസന്തം മിഴി തുറന്നു
കയ്യിലേന്തും മാന്‍പേടയായ്
അരനു ഹൃദയജതികളുയര്‍ന്നൂ
ശൃംഗാരപ്പദംപോലെ ഹിമഗിരി
മിഴി മൂന്നില്‍ നിലാവിന്റെ കുളിരലകള്‍
പ്രണയം പ്രിയമാനസത്തില്‍
ഗംഗപോലെ ഒഴുകുകയായ്
ശൈലാധിനാഥ പാഹി പാഹി
ഹിമചന്ദ്രചൂഡ പാഹി പാഹി തവ ചരണം
മണിനാഗഭൂഷ ദേവ ദേവ
ശിവസാംബരുദ്ര ഭാവയാമി തവ ചരിതം
പാര്‍വ്വതീ...
നടനമാടീ നടരാജന്‍
സാന്ദ്രമൊഴുകീ പ്രണയപദം
നാരദവീണാതന്ത്രികളില്‍
ശിവദമധുരസ്വരങ്ങളുയര്‍ന്നൂ
തിരുനാഗച്ചിലമ്പിട്ട മദകര ഹര-
ലീലാവിലാസങ്ങളുണരുമ്പോള്‍
ഉലകില്‍ ദ്രുതതാണ്ഡവങ്ങളാടിടുന്നു ഭൂതഗണം
ഭസ്മാംഗരാഗ പാഹി പാഹി
രാജാധിരാജ ഭാവയാമി തവനടനം
ശിവസുന്ദരേശ വാമദേവ
ലോകാധിനാഥ ശോധയാശു മമഹൃദയം
(പാര്‍വ്വതീ)
ഇവിടെ
വിഡിയോ

ബോണസ്:
ആരോ വിരൽ നീട്ടി... യേശുദാസ്...
വിഡിയോ
ഏഴിലമ്പാല കടവിൽ... യേശുദാസ്
വിഡിയോ
യേശുദാസ് തെലുങ്കു ഗാനം
വിഡിയോ
Wednesday, June 23, 2010
ബസ്സ് കണ്ടക്റ്റർ [2005] യേശുദാസ്, ചിത്ര, റിമി റ്റോമി,, മധു ബാലകൃഷ്ണൻ

ചിത്രം: ബസ് കണ്ടക്റ്റർ [2005] വി.എം. വിനു

താരങ്ങൾ: മമ്മൂട്ടി, നിഖിത, ജയസൂര്യ, ഭാവന, ഇന്നസന്റ്, ബിന്ദു പണിക്കർ, അഗസ്റ്റിൻ,ഹരിശ്രീ
അശോകൻ,ശ്രീരാമൻ,...
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം. ജയചന്ദ്രൻ
1. പാടിയതു: മധു ബാലകൃഷ്ണൻ & റിമി റ്റോമി
മാനത്തെ മണിച്ചിത്തത്തേ ലെല്ലേലേയ് മണി വള കിലുങ്ങണതെന്താണ്
സൂര്യനും പിരിഷപ്പെടും ഹിലാലിന്‍ സുറുമക്കണ്ണിണകളില്‍ എന്താണ്
കിസ പറഞ്ഞൊരുക്കടീ കിളിമോളേ നല്ല ഗസ് പാടീ പറക്കടീ മയിലാളേ
നല്ല ഗസ് പാടീ പറക്കടീ മയിലാളേ..
മാനത്തെ മണിച്ചിത്തത്തേ ലെല്ലേലേയ് മണി വള കിലുങ്ങണതെന്താണ്
സൂര്യനും പിരിഷപ്പെടും ഹിലാലിന്‍ സുറുമക്കണ്ണിണകളില്‍ എന്താണ്
അണി മയിലാഞ്ചിയും അത്തറും പൂശി കസവിട്ട മണീത്തട്ടമണിഞ്ഞാട്ടേ [2]
മുത്താര കരിന്വേ മുല്ലപ്പൂ കരിന്വേ നിക്കാഹിന്‍ അഴകീയോ പനിമലരായ്
പല കിസ്സ പറഞ്ഞൊരുക്കടീ കിളിമോള് നല്ല ഗസ്സ് പറഞ്ഞൊരുക്കടീ മയിലാളേ
വന്വിലൊരന്വിളി കുന്വിളു കുത്തണു പുത്തരി കുത്തിയ പത്തിരി വക്കണു
മുത്തരി മാരനു മുന്വി വിളന്വണു എവിടടീ ബിരിയാണീ
മാനത്തെ മണിച്ചിത്തത്തേ ലെല്ലേലേയ് മണി വള കിലുങ്ങണതെന്താണ്
സൂര്യനും പിരിഷപ്പെടും ഹിലാലിന്‍ സുറുമക്കണ്ണിണകളില്‍ എന്താണ്
മണിയറക്കൂട്ടിലെ മാണിക്ക്യ പ്രാവിന്റെ കുറുകുന്ന മനസ്സിനിലെന്തലിവാണ് [2]
മിന്നാരക്കനവില്‍ മിന്നാത്തക്കൊലുസില്‍ കിന്നാരം കൊഞ്ചാന്‍ വരുമോ പുതുക്കപ്പെണ്ണേ
അസ്സല്‍ കിസ്സ പറഞ്ഞൊരുക്കടി കിളിമോളേ നല്ല ഗസ്സ് പാടി പറക്കടീ മയിലാളേ
വന്വിലൊരന്വിളി കുന്വിളി കുത്തണു പുത്തരി കുത്തിയ പത്തിരി വക്കണു
മുത്തരി മാരനു മുന്വി വിളന്വണു എവിടടീ ബിരിയാണീ
മാനത്തെ മണിച്ചിത്തത്തേ ലെല്ലേലേയ് മണി വള കിലുങ്ങണതെന്താണ്
സൂര്യനും പിരിഷപ്പെടും ഹിലാലിന്‍ സുറുമക്കണ്ണിണകളില്‍ എന്താണ്
കിസ പറഞ്ഞൊരുക്കടീ കിളിമോളേ നല്ല ഗസ് പാടീ പറക്കടീ മയിലാളേ
നല്ല ഗസ് പാടീ പറക്കടീ മയിലാളേ.
ഇവിടെ
വിഡിയോ
2. പാടിയതു: യേശുദാസ് / ചിത്ര
ഏതോ രാത്രിമഴ മൂളിവരും പാട്ട്
പണ്ടേ പണ്ടു തൊട്ടെന്നുള്ളിലുള്ള പാട്ട്
എന്നും ചായുറക്കി പാടിത്തരും പാട്ട്
ഓരോരോര്‍മ്മകളില്‍ ഓടിയെത്തും പാട്ട്
കണ്ണീരിന്‍ പാടത്തും നിറമില്ലാ രാവത്തും
ഖല്‍ബിലു കത്തണ പാട്ട്
പഴം പാട്ട്
ഏതോ രാത്രിമഴ...
കായലിന്‍ കരയിലെ തോണി പോലെ
കാത്തു ഞാന്‍ നില്‍ക്കയായ് പൂങ്കുരുന്നേ
പെയ്യാമുകിലുകള്‍ വിങ്ങും മനസ്സുമായി
മാനത്തെ സൂര്യനെ പോലെ
കനല്‍ പോലെ
ഏതോ രാത്രിമഴ..
സങ്കടക്കയലിനും സാക്ഷിയാവാം
കാലമാം ഖബറിടം മൂടി നില്‍ക്കാം
നേരിന്‍ വഴികളില്‍ തീരാ യാത്രയില്‍
നീറുന്ന നിന്‍ നിഴല്‍ മാത്രം
എനിക്കെന്നും
ഏതോ രാത്രിമഴ....
ഇവിടെ
വിഡിയോ

3. പാടിയതു: മധു ബാലകൃഷ്ണൻ & റിമി റ്റോമി
ഗാനം: കൊണ്ടോട്ടി.....
ഇവിടെ
ബോണസ്:
“നെഞ്ചിനുള്ളിൽ നീയാണ്....
ആൽബം: ഖൽബാണു ഫാത്തിമ[ 2007] സജി മില്ലെനിയം & സമദ്
രചന: നാസ്സർ
സംഗീതം: വടകര കുഞ്ഞുമോൻ
പാടിയതു: താജുദ്ദീൻ വടകര
നെഞ്ചിനുള്ളിൽ നീയാണ്
കണ്ണിൻ മുന്നിൽ നീയാണു
കണ്ണടച്ചാൽ നീയാണ് ഫാത്തിമാ ഫാത്തിമാ (3)
സ്നേഹിച്ചു സ്നേഹിച്ചു കൊതി തീരുമുൻപേ നീ
എന്നെ തനിച്ചാക്കി അകന്നിടുമോ(2)
ഒന്നും ഒന്നും രണ്ടാണ് നമ്മൾ എന്നുമൊന്നാണ്
എന്റെയുള്ളിൽ നീയാണ് ഫാത്തിമാ ഫാത്തിമാ (നെഞ്ചിനുള്ളിൽ..)
ഏഴാം കടലിന്നടിയിൽ ഒളിച്ചാലും
നിന്നെ ഞാൻ തേടിയെത്തും പൂമീനെ (2)
ഒന്നും ഒന്നും മിണ്ടാതെ
എന്റെ നൊമ്പരം കാണാതെ
എന്റെ ഖൽബിന്നോളിവെ..
ഫാത്തിമാ...ഫാത്തിമാ..(നെഞ്ചിനുള്ളിൽ..)
ഒരു നാളിൽ ഞാനവിടെ വരുന്നുണ്ടു പൂമോളെ
മഹർ മാലയണിയിക്കാൻ നിൻ ചാരെ(2)
താള മേളം ഇല്ലാതെ
നാരികൾ ഒപ്പന പാടാതെ
നിന്നെ ഞാൻ എൻ സ്വന്തമാക്കിടാം
ഫാത്തിമാ ഫാത്തിമാ..(നെഞ്ചിനുള്ളിൽ..)
ഇവിടെ
വിഡിയോ
Tuesday, June 22, 2010
ലോഹിതദാസ്... ഒരു അനുസ്മരണം ..

മലയാളചലച്ചിത്രമേഖലയിലെ പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ് എന്ന എ.കെ. ലോഹിതദാസ് (മേയ് 10, 1955 - ജൂൺ 28, 2009[1]). ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെ ഇദ്ദേഹം രണ്ട് ദശകത്തിലേറെക്കാലം മലയാളചലച്ചിത്രവേദിയെ ധന്യമാക്കി. പത്മരാജനും ഭരതനും എം.ടിയ്ക്കും കഴിഞ്ഞതു പോലെ മലയാളചലച്ചിത്രത്തിൽ ശക്തമായ തിരക്കഥകൾ സംഭാവന ചെയ്ത എഴുത്തുകാരനായാണ് ഇദ്ദേഹത്തെ വിലയിരുത്തുന്നത്. തിരക്കഥാകൃത്ത്, സംവിധായകൻ എന്നിവയ്ക്കുപുറമെ ഗാനരചയിതാവ്, നിർമ്മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളിൽ ഇദ്ദേഹം പ്രതിഭ തെളിയിച്ചു.
ആദ്യനാമം അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ്'
ജനനം മേയ് 10 1955(1955-05-10)
ചാലക്കുടി,കേരളം, ഇന്ത്യ
മരണം ജൂൺ 28 2009 (പ്രായം 54)
കൊച്ചി,കേരളം, ഇന്ത്യ
അന്ത്യവിശ്രമം
കൊള്ളുന്ന സ്ഥലം ലക്കിടി, പാലക്കാട്
മറ്റു പേരുകൾ ലോഹി
പ്രവർത്തന
മേഖല സംവിധായകൻ, തിരക്കഥാകൃത്ത്
പ്രവർത്തന
കാലഘട്ടം 1987 - 2009
ജീവിത
പങ്കാളി(കൾ) സിന്ധു
മക്കൾ ഹരികൃഷ്ണൻ, വിജയശങ്കർ
ഗാന രചന:
വർഷം↓ ചലച്ചിത്രം↓ ഗാനം[8]↓ സംഗീതം↓ ഗായകർ↓
2007 നിവേദ്യം കോലക്കുഴൽ വിളി കേട്ടോ... എം. ജയചന്ദ്രൻ വിജയ് യേശുദാസ്, ശ്വേത
2003 കസ്തൂരിമാൻ രാക്കുയിൽ പാടി... ഔസേപ്പച്ചൻ യേശുദാസ്
2000 ജോക്കർ ചെമ്മാനം പൂത്തേ.. മോഹൻ സിത്താര യേശുദാസ്
2000 ജോക്കർ അഴകേ നീ പാടും... മോഹൻ സിത്താര യേശുദാസ്
1. ചിത്രം: നിവേദ്യം [2007]ലോഹിതദാസ്
രചന: എ കെ ലോഹിതദാസ്
സംഗീതം: എം ജയചന്ദ്രന്‍
പാടിയതു: വിജയ് യേശുദാസ്, ശ്വേത
കോലക്കുഴല്‍വിളി കേട്ടോ രാധേ എന്‍ രാധേ....
കണ്ണനെന്നെ വിളിച്ചോ രാവില്‍ ഈ രാവില്‍..
പാല്‍നിലാവു പെയ്യുമ്പോള്‍ പൂങ്കിനാവു നെയ്യുമ്പോള്‍
എല്ലാം മറന്നു വന്നു ഞാന്‍ നിന്നോടിഷ്ടം കൂടാന്‍....
(കോലക്കുഴല്‍)
ആണ്‍കുയിലേ നീ പാടുമ്പോള്‍ പ്രിയതരമേതോ നൊമ്പരം...
ആമ്പല്‍പ്പൂവേ നിന്‍ ചൊടിയില്‍ അനുരാഗത്തിന്‍ പൂമ്പൊടിയോ...
അറിഞ്ഞുവോ വനമാലീ നിന്‍ മനം കവര്‍ന്നൊരു രാധിക ഞാന്‍
ഒരായിരം മയില്‍പ്പീലികളായ് വിരിഞ്ഞുവോ എന്‍ കാമനകള്‍...
വൃന്ദാവനം രാഗസാന്ദ്രമായ് ..യമുനേ നീയുണരൂ....
(കോലക്കുഴല്‍)
നീയൊരു കാറ്റായ് പുണരുമ്പോള്‍ അരയാലിലയായ് എന്‍ ഹൃദയം...
കണ്‍മുനയാലേ എന്‍കരളില്‍ കവിത കുറിക്കുകയാണോ നീ...
തളിര്‍ത്തുവോ നീല കടമ്പുകള്‍ പൂവിടര്‍ത്തിയോ നിറയൌവനം..
അണഞ്ഞിടാം ചിത്രപതംഗമായ് തേന്‍ നിറഞ്ഞുവോ നിന്‍ അധരങ്ങള്‍...
മിഴിപൂട്ടുമോ മധുചന്ദ്രികേ പരിണയ രാവായി....
(കോലക്കുഴല്‍...
ഇവിടെ
വിഡിയോ
2. ചിത്രം: കസ്തുരിമാൻ
രചന: ലോഹിതദാസ്
സംഗീതം: ഔസെപ്പച്ചൻ
പാടിയതു: യേശുദാസ്
രാക്കുയില്‍ പാടി രാവിന്‍റെ ശോകം
നക്ഷത്രക്കുഞ്ഞുങ്ങള്‍ക്കിന്നാനന്ദ വേള (2)
ഇടറുന്നു താളം തുളുമ്പുന്നു കണ്ണീര്‍
ഇടനെഞ്ചിലേതോ മണിവീണ തേങ്ങി
ഹൊയ് കാറ്റത്തെത്തും വെള്ളം മഴവെള്ളം മഴവെള്ളം
അതു മുറ്റം മുട്ടും വെള്ളം മഴവെള്ളം മഴവെള്ളം
ഞാന്‍ ഉന്താം കളിവള്ളം താനേ തുള്ളിനു നിന്‍ ഉള്ളം
രാവിന്‍ നെഞ്ചില്‍ പൂക്കുന്നുവോ വാടാമല്ലികള്‍
മണ്ണിന്‍ മാറില്‍ വീഴുന്നുവോ വാടും പൂവുകള്‍
ഇരുളുറങ്ങുമ്പോള്‍ ഉണരും പ്രഭാതം
മറയുന്നു വാനില്‍ താരാജാലം
എവിടെ..... എവിടെ......
നീലത്തുകിലിന്‍ ചന്തം ചാര്‍ത്തും സ്വപ്നങ്ങള്‍
മറയുന്നതാര് തെളിയുന്നതാര്
രാക്കുയില്‍ പാടി രാവിന്‍റെ ശോകം
നക്ഷത്രക്കുഞ്ഞുങ്ങള്‍ക്കിന്നാനന്ദ വേള
ആ...............
ഓംകാരം...ഓംകാരം..
ആ.............
സാ.. സാസസ രിസനി. സസനി.
പപസാ നിധനിസ നിധപഗ ….
മപധനി.........
ഓംകാര പഞ്ചരകീരപുര ഹരസരോജ
ഭവകേശവാദി രൂപവാസവരിപു ജനകാന്തകാ.....
(രാക്കുയില്‍ പാടി രാവിന്‍റെ ശോകം)
ഹൊയ് കാറ്റത്തെത്തും വെള്ളം മഴവെള്ളം മഴവെള്ളം
അതു മുറ്റം മുട്ടും വെള്ളം മഴവെള്ളം മഴവെള്ളം
ഞാന്‍ ഉന്താം കളിവള്ളം താനേ തുള്ളിനു നിന്‍ ഉള്ളം
ഇവിടെ
വിഡിയോ
3. ചിത്രം: ജോക്കർ [2000] ലോഹിതദാസ്
രചന: ലോഹിതദാസ്
സംഗീതം: മോഹൻ സിത്താര
പാടിയതു: യേശുദാസ്
അഴകേ നീ പാടും പ്രേമഗാനം മോഹനം
അഴലിൽ ഞാൻ ആടും ശോകമൂകം നാടകം
എൻ കനവിൽ നിൻ രൂപം
എൻ കാതിൽ നിൻ ഗാനം
കരളിൽ നീറിയെരിയും മോഹം നീ ഓമലേ (അഴകേ നീ)
ആ...
ആകാശ താമരയായ് പൂത്തു നിന്നൂ നീ
ചിറകറ്റ കരിവണ്ടായ് നോക്കി ഞാൻ (ആകാശ)
ഞാൻ മൂളും ഗാനം സ്നേഹത്തിൻ ഗീതം
ഒരു കാറ്റിൻ താളക്കയ്യിൽ നിന്നെത്തേടിയലഞ്ഞു വരും
നിന്നെ തേടി അലഞ്ഞു വരും
(അഴകേ നീ)
അനുരാഗ തേൻ പുഴയിൽ നീന്തി വന്നു നാം
കദനത്തിൻ നീർച്ചുഴിയിൽ താണു പോയി ഞാൻ (അനുരാഗ)
മിഴിനീർ വെൺ മുത്തും ഹൃദയപ്പൂ മൊട്ടും
കരളിന്റെ നാക്കിലയിൽ പ്രിയദേ കാഴ്ചയൊരുക്കാം ഞാൻ
പ്രിയദേ കാഴ്ചയൊരുക്കാം ഞാൻ
(അഴകേ നീ)
ഇവിടെ
4. പാടിയതൂ: യേശുദാസ്
ചെമ്മാനം പൂത്തേ പുതുസിന്ദൂരം തൊട്ടേ
ചെമ്മാനം പൂത്തേ പുതുസിന്ദൂരം തൊട്ടേ
പനയോലകെട്ടി പന്തലൊരുക്കി കാത്തിരിക്കെടി പെണ്ണാളേ
കമ്മാരക്കടവത്ത് വഞ്ചിയണഞ്ഞെടി കുയിലാളേ
വഞ്ചിയണഞ്ഞെടി കുയിലാളേ
ചെമ്മാനം പൂത്തേ......
പെടപെടയണ മീനല്ലാ കരിനീലവണ്ടല്ലാ കൂവളത്തിന്‍ പൂവല്ലാ
പെടപെടയണ മീനല്ലാ കരിനീലവണ്ടല്ലാ കൂവളത്തിന്‍ പൂവല്ലാ
വിരഹത്താല്‍ കേഴുന്ന മാന്‍പേടക്കണ്ണാണേ
മദനപ്പൂ കൊണ്ടു കലങ്ങിയ പെണ്ണിന്റെ മനസ്സാണേ
മാരന്റെ വിരിമാറില്‍ നീലാമ്പൽ പൂ പോലെ
വീണു കിടന്നു തളര്‍ന്നു മയങ്ങാന്‍ കൊതികൂടുന്നു
പെണ്ണിനു കൊതികൂടുന്നു ഒഓ..
ചെമ്മാനം പൂത്തേ......
നുരനുരയണ കള്ളുണ്ടേ കരിമീന്‍ കറിയുണ്ടേ മുത്തുമണിച്ചോറുണ്ടേ (2)
തളിര്‍വെറ്റില തിന്നാത്ത ചെഞ്ചോരച്ചുണ്ടുണ്ടേ
തല്ലിഞ്ച തേയ്ക്കാത്ത വെണ്ണപോലെയുടലുണ്ടേ
പുതുപാട്ടും മൂളീ ബീഡിപ്പുകയൂതീ
കരളും കനവും കവരാൻ പൊന്നേ നീ മാത്രം വന്നില്ലാ
നീ മാത്രം വന്നില്ലാ
ചെമ്മാനം പൂത്തേ......
വഞ്ചിയണഞ്ഞെടി കുയിലാളേ (2)
ഇവിടെ
വിഡിയോ
5. ചിത്രം: വീണ്ടും ചില വീട്ടു കാര്യങ്ങൾ 1999] സത്യൻ അന്തിക്കാട്
കഥ, തിരക്കഥ,സംഭാഷണം: ലോഹിതദാസ്
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയതു: യേശുദാസ്, & സിന്ധു പ്രേം കുമാർ/ സുജാത
പിന്‍ നിലാവിന്‍ പൂ വിടര്‍ന്നു
പൊന്‍ വസന്തം നോക്കി നിന്നു
ശാരദേന്ദുമുഖി ഇന്നെന്‍ പ്രേമ സായൂജ്യം
താമസിക്കാന്‍ തീര്‍ത്തു ഞാന്‍
രാസകേളീ മന്ദിരം
ഓമലേ ഞാന്‍ കാത്തു നില്‍പ്പൂ
നിന്നെ വരവേല്‍ക്കാന്‍
എവിടെ നിന്‍ പല്ലവി
എവിടെ നിന്‍ നോപുരം
ഒന്നു ചേരാന്‍ മാറോടു ചേര്‍ക്കാന്‍
എന്തൊരുന്മാദം
കൊണ്ടു പോകാം നിന്നെയെന്‍
പിച്ചകപ്പൂപന്തലില്‍
താരഹാരം ചാര്‍ത്തി നിന്നെ
ദേവവധുവാക്കാം
അണിനിലാ പീലികള്‍
പൊഴിയുമീ ശയ്യയില്‍
വീണുറങ്ങാമാവോളമഴകിന്‍
തേന്‍കുടം നുകരാം
ഇവിടെ
വിഡിയോ
6. ചിത്രം: കന്മദം [1998] ലോഹിതദാസ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: രവീന്ദ്രൻ
പാടിയതു: കെ ജെ യേശുദാസ്
മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
ആരാരിരം..
ഇരുളുമീ ഏകാന്തരാവിൽ
തിരിയിടും വാർത്തിങ്കളാക്കാം..
മനസ്സിലെ മൺകൂടിനുള്ളിൽ
മയങ്ങുന്ന പൊൻവീണയാക്കാം..
ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
ഈണങ്ങൾ ഞാനേറ്റു വാങ്ങാം
ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...
കവിളിലെ കാണാനിലാവിൽ
കനവിന്റെ കസ്തൂരി ചാർത്താം...
മിഴിയിലെ ശോകാർദ്രഭാവം
മധുരിയ്ക്കും ശ്രീരാഗമാക്കാം..
എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം..
കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
മംഗല്യത്താലിയും ചാർത്താം...
ഇവിടെ
വിഡിയോ
7. ചിത്രം: വളയം [ 1992 ] സിബി മലയില്‍
കഥ, തിരക്കഥ,സംഭാഷണം: ലോഹിതദാസ്
രചന: കൈതപ്രം
സംഗീതം: എസ് പി വെങ്കിടേഷ്
പാടിയതു: കെ എസ് ചിത്ര
ആ...ആ...ആ...അ...ആ...ആ...
ചമ്പകമേട്ടിലെ എന്റെ മുളംകുടിലില്‍
കുളിരമ്പിളി റാന്തലെടുത്തു കൊളുത്താം ഞാന്‍
ഒരുപിടി മണ്ണില്‍ മെനഞ്ഞ കിളിക്കൂട്ടില്‍
ഒരു ചെറു സൂര്യനെയേറ്റു തുടിച്ചുകളിക്കാം ഞാന്‍
നിറയ്ക്കാം സുഗന്ധം ഇളംകാറ്റിനുള്ളറയില്‍
വസന്തം മനസ്സിന്‍ മണിച്ചെപ്പിലേന്താം ഞാന്‍
കൂട്ടിനൊരോമല്‍ കിളിയെ വളര്‍ത്താം (ചമ്പക)
കുലവാഴപ്പന്തലൊരുക്കാം പനയോലപ്പായ വിരിക്കാം
കരയാകെ തോരണമേറ്റാം (കുലവാഴപ്പന്തലൊരുക്കാം)
നാദസ്വരമോടെ-തനന തനന-മുത്തുക്കുടയോടെ-തനന തനന (2)
അരയാലില വഞ്ചിയിലേറിവരാമോ പുതുമണവാളാ (ചമ്പക)
കല്യാണപ്പന്തലിനുള്ളില്‍ വരവേല്‍പ്പിന്‍ വിളക്കുനീട്ടി
മണവാട്ടിപ്പെണ്ണായ് വരാം ഞാന്‍ (കല്യാണ)
കോടിപ്പുടവ തരൂ-തനന തനന- താലിപ്പൊന്നു തരൂ-തനന തനന (2)
ഇന്നെന്നിലെയെല്ലാമെല്ലാം നല്‍കാം പുതുമണവാളാ (ചമ്പക)
ഇവിടെ
8. ചിത്രം കമലദളം [ 1992 ] സിബി മലയിൽ
കഥ, തിരക്കഥ, സംഭാഷണം: ലോഹിതദാസ്
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: രവീന്ദ്രൻ
പാടിയതു: കെ ജെ യേശുദാസ്
സായന്തനം ചന്ദികാ ലോലമായ്..
നാഗമ്പലം നലമെഴും സ്വർഗ്ഗമായ്
മനയോല ചാർത്തീ കേളീവസന്തം
ഉണരാത്തതെന്തേ പ്രിയതേ..
(സായന്തനം)
വില്യാദ്രിയിൽ തുളസീദളം ചൂടാൻവരും മേഘമായ്
ശാലീനയായ് പൊന്നാതിരാപ്പൂതേടുമീ തെന്നലും
നീയൊരുങ്ങുമമരരാത്രിയിൽ..
തിരുവരങ്ങിലമൃതവർഷമായ്
പനിനീർതളിക്കുവാൻ ഇന്ദ്രദൂതുമായ് വന്നു..
(സായന്തനം)
ഋതുവീണതൻ കരുണാർദ്രമാം ശ്രീരാഗമേ എങ്ങുനീ
കുളിരോർമ്മയിൽ പദമാടുമെൻ പ്രിയരാധികേ എങ്ങുനീ
നിൻപ്രസാദമധുരഭാവമെവിടെ..
നിൻവിലാസനയതരംഗമെവിടെ...
എന്നുൾച്ചിരാതിൽനീ ദീപനാളമായ് പോരൂ..
(സായന്തനം)
ഇവിടെ
വിഡിയോ
9. ചിത്രം: സല്ലാപം [ 1996] സുന്ദെർദ്സാസ്
കഥ, തിരക്കഥ, സംഭാഷണം: ലോഹിതദാസ്
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പടിയതു: യേശുദാസ് & ചിത്ര
പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം...
ഗന്ധർവഗായകന്റെ മന്ത്ര വീണ പോലെ..
നിന്നെ കുറിചു ഞാൻ പാടുമീ രാത്രിയിൽ..
ശ്രുതി ചേർന്നു മൌനം
അതു നിൻ മന്ദഹാസമായ്
പ്രിയ തോഴി...
പവിഴം പൊഴിയും മൊഴിയിൽ
മലർശരമേറ്റ മോഹമാണു ഞാൻ
കാണാൻ കൊതി പൂണ്ടണയും
മറ്ദുല വികാരമാണു ഞാൻ
ഏകാന്ത ജാലകം തുറക്കു ദേവി
നിൽപ്പൂ...
നിൽപ്പൂ ഞാനീ നടയിൽ നിന്നെ തേടി..
ആദ്യം തമ്മിൽ കണ്ടു
മണിമുഖിലായ് പറന്നുയർന്നു ഞാൻ
പിന്നെ കാണും നേരം ഒരു മഴപോലെ
പെയ്തലിഞ്ഞു ഞാൻ
ദിവ്യാനുരാഗമായി പുളകം പൂത്തുപോയി
ഒഴുകൂ...
ഒഴുകൂ സരയൂ നദിയാരാഗോന്മാദം..
ഇവിടെ
വിഡിയോ
10. പാടിയതു: യേശുദാസ്
ഉം ...ഉം..ഉം...
ആ...ആ...ആ...
ചന്ദന ചോലയില്‍ മുങ്ങി നീരാടിയെന്‍
ഇളമാന്‍ കിടാവേ ഉറക്കമായോ
വൃശ്ചിക രാത്രി തന്‍ പിച്ചക പന്തലില്‍
ശാലീന പൌര്‍ണ്ണമി ഉറങ്ങിയോ
പൂന്തെന്നലേ നിന്നിലെ ശ്രീ സുഗന്ധം
എന്നോമലാളിനിന്നു നീ നല്‍കിയോ (2)
ഏകാകിനിയവള്‍ വാതില്‍ തുറന്നുവോ
എന്തെങ്കിലും പറഞ്ഞുവോ
എന്നാത്മ നൊമ്പരങ്ങള്‍ നീ ചൊല്ലിയോ (ചന്ദന....)
കണ്ടെങ്കില്‍ ഞാന്‍ എന്നിലെ മോഹമെല്ലാം
മാറോടു ചേര്‍ത്തു മെല്ലെയിന്നോതിടും
നീയില്ലയെങ്കിലെന്‍ ജന്മമില്ലെന്നു ഞാന്‍
കാതോരമായ് മൊഴിഞ്ഞിടും
ആലിംഗനങ്ങള്‍ കൊണ്ടു മെയ് മൂടിടും ( ചന്ദന..)
ഇവിടെ
വിഡിയോ

Monday, June 21, 2010
ചന്ദ്രകാന്തം [ 1974] എം.എസ്. വിശ്വനാഥൻ, യേശുദാസ്, ജാനകി, ജയചന്ദ്രൻ, ബ്രഹ്മാനന്ദൻ

ചിത്രം: ചന്ദ്രകാന്തം[ 1974] ശ്രീകുമാരൻ തമ്പി
താരങ്ങൾ: പ്രേം നസ്സീർ, ജയഭരതി, അടൂർ ഭാസി, ശങ്കരാടി, ബഹദൂർ, രജകുമരൻ തമ്പി,സുമിത്ര....
രചന: ശ്രീകുമാരൻ തമ്പി

സംഗീതം: എം.എസ്. വിശ്വനാഥൻ

1. പാടിയതു: എം.എസ്. വിശ്വനാഥൻ
ഹൃദയവാഹിനീ ഒഴുകുന്നുനീ
മധുരസ്നേഹ തരംഗിണിയായ്
കാലമാമാകാശ ഗോപുരനിഴലില്‍
കല്പനതന്‍ കളകാഞ്ചികള്‍ ചിന്തി
അച്ഛനാം മേരുവില്‍ നീ ഉല്‍ഭവിച്ചു
അമ്മയാം താഴ്വരതന്നില്‍ വളര്‍ന്നു
അടുത്ത തലമുറ കടലായി ഇരമ്പി
ആവേശമാര്‍ന്നു നീ തുള്ളിത്തുളുമ്പി
മുന്നോട്ട്... മുന്നോട്ട്
സ്നേഹപ്രവാഹിനീ മുന്നോട്ട്
ഹൃദയവാഹിനീ.....
ബന്ധനമെന്നത് തടവാണെങ്കിലും
ബന്ധുരമാണതിന്നോര്‍മ്മകള്‍ പോലും
നാളെയെപ്പുണരാന്‍ മുന്നോട്ടൊഴുകും
ഇന്നലെ പിന്നില്‍ തേങ്ങിയൊതുങ്ങും
സ്നേഹപ്രവാഹിനീ മുന്നോട്ട്
ഹൃദയവാഹിനീ.....
ഇവിടെ
വിഡിയോ
2. പാടിയതു: എം.എസ്. വിശ്വനാഥൻ
പ്രഭാതമല്ലോ നീ തൃസന്ധ്യയല്ലോ ഞാന്‍
പ്രഭാതമല്ലോ നീ തൃസന്ധ്യയല്ലോ ഞാന്‍
ഒരു വര്‍ണ്ണം നമുക്കൊരു സ്വപ്നം
ഒരു ഭാവം നമുക്കൊരു ഗന്ധം
പ്രഭാതമല്ലോ നീ തൃസന്ധ്യയല്ലോ ഞാന്‍
പ്രഭാതമല്ലോ നീ.....
ചെന്താമരയില്‍ നീ ചിരിയ്ക്കും
കണ്ണീരാമ്പലില്‍ ഞാന്‍ തുടിയ്ക്കും
പൂവെയില്‍നാളമായ് നീയൊഴുകും
പൂനിലാ തിരയായ് ഞാനിഴയും
പൂനിലാ തിരയായ് ഞാനിഴയും
(പ്രഭാതമല്ലോ നീ)
ആ....ആ...ആ...ആ.....
ചിന്തകളാം മണിമേഘങ്ങള്‍
നമ്മളെ ഒരുപോല്‍ തഴുകുന്നു...
ഒന്നു ചുംബിയ്ക്കാന്‍ കഴിയാതെ
ഒരു രാഗത്തില്‍ പാടുന്നു...
ഒരു രാഗത്തില്‍ പാടുന്നു....
(പ്രഭാതമല്ലോ നീ)
ഇവിടെ
വിഡിയോ
3. പാടിയതു: കെ. പി. ബ്രഹ്മാനന്ദൻ
ചിരിക്കുമ്പോള്‍ നീയൊരു സൂര്യകാന്തി
കരയുമ്പോള്‍ നീയൊരു കതിരാമ്പല്‍
ഉറങ്ങുമ്പോളെന്‍പ്രിയ രാത്രിഗന്ധി
ഉണരുമ്പോളോമന ഉഷമലരി
പാടുമ്പോള്‍ നീയൊരു പാലരുവി
പളുങ്കൊളി ചിന്നുന്ന തേനരുവി
പരിഭവം കൊള്ളുമ്പോള്‍ തേന്‍കുരുവി
പഴിചൊല്ലി ചിലയ്ക്കുന്ന പൂങ്കുരുവി
ചിന്തയില്‍ നീയൊരു നവഹേമന്തം
ശൃംഗാര സോപാന മണിമകുടം
എന്മണിയറയിലെ രതിലഹരി
എന്‍പ്രേമവീണയിലെ സ്വരലഹരി
ഇവിടെ
വിഡിയോ
4. പാടിയതു: പി. ജയചന്ദ്രൻ
രാജീവ നയനേ നീ ഉറങ്ങൂ
രാഗവിലോലേ നീയുറങ്ങൂ (രാജീവ)
ആയിരം ചുംബന സ്മൃതി സുമങ്ങൾ
അധരത്തിൽ ചാർത്തി നീയുറങ്ങൂ (ആയിരം)
അധരത്തിൽ ചാർത്തി നീയുറങ്ങൂ (രാജീവ)
എൻ പ്രേമ ഗാനത്തിൻ ഭാവം
നിൻ നീലക്കൺപീലിയായി (എൻ പ്രേമ)
എൻ കാവ്യ ശബ്ദാലങ്കാരം
നിൻ നാവിൽ കിളിക്കൊഞ്ചലായി(2)
ആരിരരോ (4) (രാജീവ)
ഉറങ്ങുന്ന ഭൂമിയെ നോക്കി
ഉറങ്ങാത്ത നീലാംബരം പോൽ (ഉറങ്ങുന്ന)
അഴകേ നിൻ കുളിർ മാല ചൂടി
അരികത്തുറങ്ങാതിരിക്കാം (2)
ആരിരരോ (4) (രാജീവ)
ഇവിടെ
വിഡിയോ
5. പാടിയതു: എസ്. ജാനകി
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനൊ-
രാവണിത്തെന്നലായ് മാറി..
ആയിരമുന്മാദ രാത്രികള്‍തന്‍ ഗന്ധം
ആത്മദളത്തില്‍ തുളുമ്പി..
ആത്മദളത്തില്‍ തുളുമ്പി..
നീയുറങ്ങുന്ന നിരാലംബശയ്യയില്‍
നിര്‍നിദ്രമീ ഞാനൊഴുകീ..
രാഗപരാഗമുലര്‍ത്തുമാ തേന്‍ചൊടി
പൂവിലെന്‍ നാദം എഴുതി
അറിയാതെ... നീയറിയാതെ...
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ മനം
ആരഭിതന്‍ പദമായി..
ദാഹിയ്ക്കുമെന്‍ ജീവതന്തുക്കളില്‍
നവ്യ ഭാവമരന്ദം വിളമ്പി..
താഴ്വരയില്‍ നിന്റെ പുഷ്പതല്പങ്ങളില്‍
താരാട്ടുപാട്ടായ് ഒഴുകീ..
ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ക്കെന്റെ
താളം പകര്‍ന്നു ഞാന്‍ നല്‍കി..
താളം പകര്‍ന്നു ഞാന്‍ നല്‍കി..
അറിയാതെ... നീയറിയാതെ..
ഇവിടെ
വിഡിയോ
6. പാടിയതു: യേശുദാസ്
സ്വര്‍ഗ്ഗമെന്ന കാനനത്തില്‍
സ്വര്‍ണ്ണമുഖീ നദിക്കരയില്‍
സ്വപ്നമയീ വാഴുന്നു ഞാന്‍
സുഖമറിയാതെ..സുഖമറിയാതെ..
കല്പന തന്‍ കണ്ണുനീരില്‍
സ്മരണതന്‍ ഗദ്ഗദത്തില്‍
വ്യര്‍ത്ഥമിന്നും പാടുന്നു ഞാന്‍
ശ്രുതിയറിയാതെ..ശ്രുതിയറിയാതെ..
നിത്യരാഗനന്ദനത്തില്‍ ചിത്രപുഷ്പശയ്യകളില്‍
നിന്നെയോര്‍ത്തു കേഴുന്നു ഞാന്‍ നിദ്രയില്ലാതെ
രാത്രികള്‍തന്‍ ശൂന്യതയില്‍ പ്രേമപൂജ ചെയ്തിടുന്നു
സത്യമായ നിന്‍ പ്രഭതന്‍ പൂക്കളില്ലാതെ..
ഇവിടെ
വിഡിയോ
7. പാടിയതു: യേശുദാസ്
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനൊ-
രാവണിത്തെന്നലായ് മാറി..
ആയിരമുന്മാദ രാത്രികള്‍തന്‍ ഗന്ധം
ആത്മദളത്തില്‍ തുളുമ്പി..
ആത്മദളത്തില്‍ തുളുമ്പി..
നീയുറങ്ങുന്ന നിരാലംബശയ്യയില്‍
നിര്‍നിദ്രമീ ഞാനൊഴുകീ..
രാഗപരാഗമുലര്‍ത്തുമാ തേന്‍ചൊടി
പൂവിലെന്‍ നാദം എഴുതി
അറിയാതെ... നീയറിയാതെ...
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ മനം
ആരഭിതന്‍ പദമായി..
ദാഹിയ്ക്കുമെന്‍ ജീവതന്തുക്കളില്‍
നവ്യ ഭാവമരന്ദം വിളമ്പി..
താഴ്വരയില്‍ നിന്റെ പുഷ്പതല്പങ്ങളില്‍
താരാട്ടുപാട്ടായ് ഒഴുകീ..
ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ക്കെന്റെ
താളം പകര്‍ന്നു ഞാന്‍ നല്‍കി..
താളം പകര്‍ന്നു ഞാന്‍ നല്‍കി..
അറിയാതെ... നീയറിയാതെ..
ഇവിടെ
വിഡിയോ
8. പാടിയതു: യേശുദാസ്
പുഷ്പാഭരണം
തിരുവാഭരണം
പുഷ്പാഭരണം
പുഷ്പാഭരണം വസന്തദേവന്റെ
തിരുവാഭരണം
പുല്‍ക്കൊടി തോറും പുതുമഞ്ഞുരുകിയ
രത്നാഭരണം രത്നാഭരണം
കവിയുടെ കരളില്‍ കവിതാമലരായ്
കനകാഭരണം കനകാഭരണം
പുഷ്പാഭരണം വസന്തദേവന്റെ തിരുവാഭരണം
ഉദയ പര്‍വ്വത ശിഖരപഥങ്ങളില്‍
ഉപവന സല്‍ക്കാരം
നിറമാലചാര്‍ത്തും നവരംഗ ദ്വീപ്തി തന്‍
നിശ്ശബ്ദ സംഗീതം
അനാദി മദ്ധ്യാന്ത ചൈതന്യ യാത്ര തന്‍
ആനന്ത സത്യസ്മിതം (൨)
പുഷ്പാഭരണം വസന്തദേവന്റെ തിരുവാഭരണം
അനില ചുംബിത തരുശാഖകളില്‍
അരുണ കരാംഗുലികള്‍
അംബര നന്ദന സുന്ദര ലതകളില്‍
രജത രേഖാവലികള്‍
ഏഴു നിറങ്ങള്‍ ചേര്‍ന്നാലേകമെന്നുണര്‍ത്തും ശാസ്ത്രമുഖം (൨)
ശാസ്ത്രമുഖം
പുഷ്പാഭരണം വസന്തദേവന്റെ തിരുവാഭരണം
ഇവിടെ
വിഡിയോ
9. പാടിയതു: യേശുദാസ്
എങ്ങിരുന്നാലും നിന്‍റെ
മുടിപ്പൂവുകള്‍ക്കുള്ളില്‍
മഞ്ഞു തുള്ളിയായി എന്‍റെ
കണ്ണുനീര്‍ കണം കാണും
നിന്‍ പ്രേമവാനത്തിന്‍ താരാപഥത്തിലെ
വേണ്മേഘമായി ഞാന്‍ നീന്തിടുന്നു
ആ രാഗ നക്ഷത്ര നൂപുര ശോഭയില്‍
ആത്മാവില്‍ ഹര്‍ഷം വിതുമ്പീടുന്നു
പുണരാന്‍ പാഞ്ഞെത്തീടും ഓരോരോ തിരയെയും
അണച്ച് മാറില്‍ ചേര്‍ക്കെ മന്ത്രിപ്പൂ മണല്‍ത്തീരം
മറക്കില്ലൊരുനാളും;
കഷ്ട്ടമാ കള്ളം കേട്ട് ചിരിപ്പൂ കടല്ക്കാറ്റ്
കണ്ണ് പൊത്തുന്നു താര..
ഇവിടെ
10. പാടിയതു: യേശുദാസ്
സുവർണ്ണമേഘസുഹാസിനി പാടി
സുന്ദരസന്ധ്യാരാഗം
ചിത്രാംബരമാ മൂകസംഗീതം
നിശ്ചലചിത്രങ്ങളാക്കി
സംഗീതമുറഞ്ഞപ്പോൾ ചിത്രങ്ങളായെന്നു
സാഗരവീണകൾ പാടി
എങ്ങിരുന്നാലും നിൻ മുടിപ്പൂവുകൾക്കുള്ളിൽ
മഞ്ഞുതുള്ളിയായെന്റെ കണ്ണുനീർക്കണം കാണും
നിൻ പ്രേമവാനത്തിൻ താരാപഥത്തിലെ
വെണ്മേഘമായ് ഞാൻ നീന്തിടുന്നു
ആ രാഗനക്ഷത്ര നൂപുരശോഭയിൽ
ആത്മാവിൻ ഹർഷം വിതുമ്പിടുന്നൂ
മഴമേഘമൊരു ദിനം മന്ദഹസിച്ചു
മഴവില്ലെന്നതിനെ ലോകം വിളിച്ചു
മരുഭൂമിയതു കണ്ടു മന്ദഹസിച്ചു
മധുരമാഹാസം മരീചികയായ്
ബോണസ്:
അരികത്തയാരോ പാടുന്നുണ്ടോ....
വിഡിയോ
Sunday, June 20, 2010
അടിമകൾ;[1969] പി. ജയചന്ദ്രൻ, ഏ.എം. രാജ, , പി.ലീല, സുശീല

ചിത്രം: അടിമകള്‍ (1969) കെ. എസ്. സേതുമാധവൻ
താരങ്ങൾ: സത്യൻ, ജെസി, അടൂർ ഭാസി, ബഹദൂർ, പ്രേംനസീർ, ഷീല, ശാരദ, അമ്മിണി, ശങ്കരാടി..
രചന: വയലാർ
സംഗീതം: ദേവരാജൻ
1. പാടിയതു: പി ജയചന്ദ്രൻ
ഇന്ദുമുഖീ ഇന്ദുമുഖീ
എന്തിനിന്നു നീ സുന്ദരിയായീ
ഇന്ദുമുഖീ ഇന്ദുമുഖീ
എന്തിനിന്നു നീ സുന്ദരിയായീ
ഇന്ദുമുഖീ ഇന്ദുമുഖീ
മഞ്ഞില്‍ മനോഹര ചന്ദ്രികയില്‍
മുങ്ങി മാറ് മറയ്ക്കാതെ (മഞ്ഞില്‍)
എന്നനുരാഗമാം അഞ്ചിതള്‍ പൂവിന്‍
മന്ദസ്മിതത്തില്‍ കിടന്നുറങ്ങീ (എന്നനുരാഗ)
വന്നു നീ കിടന്നുറങ്ങീ (ഇന്ദുമുഖീ)
നിന്റെ മദാലസ യൗവ്വനവും
നിന്റെ ദാഹവും എനിക്കല്ലെ (നിന്റെ മദാലസ)
നിന്നിലെ മോഹമാം ഓരില കുമ്പിളില്‍
എന്റെ കിനാവിലെ മധുവല്ലെ (നിന്നിലെ)
ഹൃദ്യമാം മധുവല്ലെ (ഇന്ദുമുഖി...
വിഡിയോ
2. പാടിയതു: എ.എം.രാജ
താഴംപൂമണമുള്ള തണുപ്പുള്ള രാത്രിയില്‍..
തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി..
പൂമുഖകിളിവാതില്‍ അടക്കുകില്ലാ..
കാമിനി നിന്നെ ഞാന്‍ ഉറക്കുകില്ലാ..
താഴംപൂമണമുള്ള തണുപ്പുള്ള രാത്രിയില്‍..
തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി..
ആരും കാണാത്തൊരന്തപുരത്തിലെ..
ആരാധനാമുറി തുറക്കും ഞാന്‍..
ഈറനുടുത്തു നീ പൂജയ്ക്കൊരുങ്ങുമ്പോള്‍..
നീലകാര്‍വര്‍ണ്ണനായ് നില്‍ക്കും ഞാന്‍..
താഴംപൂമണമുള്ള തണുപ്പുള്ള രാത്രിയില്‍..
തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി..
ഏതോ കിനാവിലെ ആലിംഗനത്തിലെ
ഏകാന്തരോമാഞ്ചമണിഞ്ഞവളേ..
ഓമനച്ചുണ്ടിലെ പുഞ്ചിരിപ്പൂക്കളില്‍..
പ്രേമത്തിന്‍ സൌരഭം തൂകും ഞാന്‍..
താഴംപൂമണമുള്ള തണുപ്പുള്ള രാത്രിയില്‍..
തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി..
പൂമുഖകിളിവാതില്‍ അടക്കുകില്ലാ..
കാമിനി നിന്നെ ഞാന്‍ ഉറക്കുകില്ലാ..
താഴംപൂമണമുള്ള തണുപ്പുള്ള രാത്രിയില്‍..
തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി
ഇവിടെ
വിഡിയോ
3. പാടിയതു: എ എം രാജ
മാനസേശ്വരി മാപ്പു തരൂ..
മറക്കാൻ നിനക്കു മടിയാണെങ്കിൽ..
മാപ്പു തരൂ..മാപ്പു തരൂ..
ജന്മജന്മാന്തരങ്ങളിലൂടെ
രണ്ടു സ്വപ്നാടകരെപോലെ..
കണ്ടു മുട്ടിയനിമിഷം നമ്മൾക്കെന്താത്മനിർവൃതിയായിരുന്നു..
ഓ..ഓ..ഓ..
മാനസേശ്വരി മാപ്പു തരൂ..
മറക്കാൻ നിനക്കു മടിയാണെങ്കിൽ..
മാപ്പു തരൂ..മാപ്പു തരൂ..
ദിവ്യ സങ്കൽപ്പങ്ങളിലൂടെ
നിന്നിലെന്നും ഞാനുണരുന്നു..
നിർവ്വചിക്കാൻ അറിയില്ലെല്ലോ
നിന്നൊടെനിക്കുള്ള ഹൃദയവികാരം..
ഓ..ഓ..ഓ...
മാനസേശ്വരി മാപ്പു തരൂ..
മറക്കാൻ നിനക്കു മടിയാണെങ്കിൽ..
മാപ്പു തരൂ..മാപ്പു തരൂ..
4. പാടിയതു: പി.ലീല
ലളിതലവംഗ ലതാപരിശീലന
കോമളമലയസമീരേ
മധുകര നികരകരംബിത കോകില
കൂജിത കുഞ്ജകുടീരേ
വിഹരതി ഹരിഹിഹ സരസവസന്തേ
നൃത്യതി യുവതിജനേന സമം സഖി
വിരഹിജനസ്യ ദുരന്തേ...
ലളിതലവംഗ........
ഉന്മദമദന മനോരഥപഥിക...
ഉന്മദമദന മനോരഥപഥിക വധൂജന
ജനിതവിലാപേ
അളികുലസംകുല കുസുമസമൂഹ നിരാകുല
ബകുളകലാപേ...
ലളിതലവംഗ........
മാധവികാപരിമളലളിതേ നവ
മാലികയാതി സുഗന്ധം
മുനിമനസാമപി മോഹനകാരിണി
തരുണാകാരണബന്ധൌ..
ലളിതലവംഗ........
ഇവിടെ
വിഡിയോ
5. പാടിയതു: പി. സുശീല
ചെത്തിമന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി..
ഗുരുവായൂരപ്പാ നിന്നെ കണികാണേണം..
മയില്‍പ്പീലി ചൂടിക്കൊണ്ടും..മഞ്ഞതുകില്‍ ചുറ്റിക്കൊണ്ടും..
മണിക്കുഴലൂതിക്കൊണ്ടും കണികാണേണം..
വാകച്ചാര്‍ത്തു കഴിയുമ്പോള്‍ വാസനപ്പൂവണിയുമ്പോള്‍..
ഗോപികമാര്‍ കൊതിക്കുന്നോരുടല്‍ കാണേണം..
ചെത്തിമന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി..
ഗുരുവായൂരപ്പാ നിന്നെ കണികാണേണം..
അഗതിയാം അടിയന്റെ അശ്രുവീണു കുതിര്‍ന്നൊരി..
അവില്‍പൊതി കൈക്കൊള്ളുവാന്‍ കണികാണേണം..
ചെത്തിമന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി..
ഗുരുവായൂരപ്പാ നിന്നെ കണികാണേണം..
ഇവിടെ
വിഡിയോ
ബോണസ്: “ആ നിമിഷത്തിന്റെ നിർവൃതിയിൽ ഞാനൊരാവണി...
വിഡിയോ
“ ഉജ്ജയിനിയിലെ ഗായിക...”
ഇവിടെ
Saturday, June 19, 2010
ദോസ്ത് [2001] എസ്. പി.ബാലസുബ്രമണ്യം, യേശുദാസ്, സുജാത...

ചിത്രം: ദോസ്ത് [ 2001] തുളസി ദാസ്
താരങ്ങൾ: ദിലീപ്, കാവ്യാ മാധവൻ, ബോബൻ കുഞ്ചാക്കൊ, ജഗതി, ബാബുസ്വാമി, അഞ്ജു
അരവിന്ദ്, ഊർമ്മിള ഉണ്ണി, ബിന്ദു പണിക്കർ...
രചന: എസ്. രമേശൻ നായർ
സംഗീതം: വിദ്യാ സാഗർ
1. പാടിയതു: ശ്രീനിവാസ്
മഞ്ഞു പോലെ മാന്‍കുഞ്ഞു പോലെ മുല്ല പോലെ നിലാ ചില്ല പോലെ
മഞ്ഞു പോലെ മാന്‍കുഞ്ഞു പോലെ മുല്ല പോലെ നിലാ ചില്ല പോലെ
അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
തന്നന്നാന നന്നന്നാ നാ.. നന നന്നന്നാന നന്നന്നാന
നന്നന്നാന നന്നന്നാ നന്നന്നാന നന്നന്നാനോ...
മുത്തു പോലെ മുളം തത്ത പോലെ മിന്നല്‍ പോലെ ഇളം തെന്നല്‍ പോലെ....
മഞ്ഞു പോലെ മാന്‍കുഞ്ഞു പോലെ മുല്ല പോലെ നിലാ ചില്ല പോലെ
അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
നെഞ്ചലിഞ്ഞ കിളി പോലെ
അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍ ..
ഇണങ്ങുന്ന മഴയോ തമ്മില്‍ പിണങ്ങുന്ന പുഴയോ
തളിരിട്ട ലതയോ അവള്‍ ദാവണി കുടമോ (ഇണങ്ങുന്ന ....)
മഴവില്ലിന്‍ തിടമ്പോ മദനപൂവരമ്പോ
തംബുരു ഞരമ്പോ കണ്ണില്‍ താമര കുറുമ്പോ
ഒരു കുട തണലില്‍ ഒതുങ്ങുന്നതാരോ
അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
നെഞ്ചലിഞ്ഞ കിളി പോലെ
അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍
പുഞ്ചിരിക്കും പൂ പോലെ
മുത്തു പോലെ.. തത്ത പോലെ... മിന്നല്‍ പോലെ... തെന്നല്‍ പോലെ ..
ഉദയത്തിന്‍ മുഖമോ എന്‍ ഉയിരിന്റെ സുഖമോ
അലിയുന്ന ശിലയോ അവള്‍ ആവണി കുളിരോ (ഉദയത്തിന്‍....)
തിരതല്ലും കടലോ തിരിയിട്ട വിളക്കോ
തിലകത്തിന്‍ മുഴുപ്പോ നിറം തിങ്കളിന്‍ വെളുപ്പോ
മറന്നിട്ട മനസ്സില്‍ മയങ്ങുന്നതാരോ
അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
നെഞ്ചലിഞ്ഞ കിളി പോലെ...
അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍
പുഞ്ചിരിക്കും പൂ പോലെ ...
മഞ്ഞു പോലെ.....
മുല്ല പോലെ നിലാ ചില്ല പോലെ
അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
തന്നന്നാന നന്നന്നാ നാ..
അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍
ഇവിടെ
വിഡിയോ
2. പാടിയതു: യേശുദാസ്
കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം കണ്ടില്ലേ
വിളിച്ചാല്‍ പോരില്ലേ തുളുമ്പും പ്രായമല്ലേ
ചിലമ്പിന്‍ താളമില്ലേ ചിരിയ്ക്കാന്‍ നേരമില്ലേ
ആലിന്‍ കൊമ്പത്തൂഞ്ഞാലാടില്ലേ
കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം കണ്ടില്ലേ
കിനാവിന്‍ താമ്പാളം തന്നില്ലേ
ഓ ഓ ഓ.. (3)
തിരി മുറിയാതെ പെയ്തൊരു സ്നേഹം
പുലരി പുഴകളില്‍ സംഗീതമായി
പവിഴ തിരകളില്‍ സല്ലാപമായി
(തിരി മുറിയാതെ)
മിഴിച്ചന്തം ധിം ധിം
മൊഴിച്ചന്തം ധിം ധിം
ചിരിച്ചന്തം ധിം ധിം പൂമഴയ്ക്കു
ഇനി നീരാട്ടു താരാട്ടു ഓമന ചോറൂണു
ഈ രാവിന്‍ പൂമൊട്ട് ഈറന്‍കാറ്റില്‍ താനേയാടാനോ
കിളിപ്പെണ്ണേ കിളിപ്പെണ്ണേ
നിലാവിന്‍ കൂടാരം തന്നില്ലേ തന്നില്ലേ
കിനാവിന്‍ താമ്പാളം കണ്ടില്ലേ കണ്ടില്ലേ
ഓ ഓ ഓ.. (3)
വഴിയറിയാതെ വന്ന വസന്തം
കളഭ കുയിലിനു താലിപ്പൂ നല്‍കി
കനകത്തിടമ്പിനു കണ്ണാടി നല്‍കി
(വഴിയറിയാതെ)
വളക്കൈകള്‍ ധിം ധിം
മണിപ്പന്തല്‍ ധിം ധിം
തകില്‍ താളം ധിം ധിം താമരയ്ക്ക്
ഇനി മാമ്പൂവോ തേന്‍പൂവോ മാരനെ പൂജിയ്ക്കാന്‍
ഈ മണ്ണില്‍ ദൈവങ്ങള്‍ ഒരോ മുത്തം വാരി തൂവുന്നു
(കിളിപ്പെണ്ണേ)
ഇവിടെ
3. പാടിയതു: യേശുദാസ് & സുജാത
തത്തമ്മ പേരു, താഴമ്പൂ വീടു
മുത്താരം ചൂടി മൂവന്തി പെണ്ണു
മഞ്ചാടി തേരു, മന്ദാരക്കാറ്റു,
മംഗല്യ കയ്യിൽ സിന്ദൂരക്കൂടു
ഇല്ലില്ലം വാനിൽ ചാരുന്ന നേരം
ഇല്ലെന്നു പറയുന്നവരാരോ ആരോ...[ തത്തമ്മ...
മണിത്താരകമേ ഒന്നു താഴെ വരൂ
തങ്കമോതിരത്തിൽ നീ താമസിക്കു
മിഴിപ്രാവുകളെ നെഞ്ചിൽ കൂടൊരുക്കു
എന്റെ മാരനേയും നിങ്ങൾ ഓമനിക്ക്
പൂമൂടും പ്രായത്തിൽ ഓർമ്മക്കു
ഞാൻ നിന്നെ മോഹിക്കും നേരത്ത്
നാണത്തിൽ മുങ്ങുന്നതാരോ ആരോ.... [തത്തമ്മ...
നിറതിങ്കൾ വരും ഇഴപായ് വിരിക്കും
ഞാൻ നിമിഷങ്ങൾ എണ്ണി കാത്തിരിക്കും..
മഴമിന്നൽ വരും പൊന്നിൻ നൂലു തരും
എന്റെ താമരയ്ക്കും ഞാൻ താലി കെട്ടും..
ഏഴേഴു വർണ്ണങ്ങൾ ചേരുമ്പോൾ..
എൻ മുന്നിൽ നീയായി തീരുമ്പോൾ..
നീയാകെ മൂടുന്നതാരോ ആരോ...[ തത്തമ്മ...
ഇവിടെ
4. പാടിയതു: ബാലഭാസ്കർ...” മാരി പ്രാവെ...
ഇവിടെ
5. പാടിയതു: എസ്.പി. ബാലസുബ്രമണ്യം & ബിജു...” വാനം പോലെ......
ഇവിടെ
6. പാടിയതു: സുജാത “ മഞ്ഞു പെയ്യുന്നു....
ഇവിടെ
ബോണസ്:
“തേരിറങ്ങും മുകിലെ മഴതൂവലൊന്നു തരുമോ....[ മഴത്തുള്ളിക്കിലുക്കം}
വിഡിയോ
ഫാന്റം [2002] എസ് പി ബാലസുബ്രമണ്യം, ചിത്ര, യേശുദാസ്, ജയചന്ദ്രൻ

ചിത്രം: ഫാന്റം [ 2002 ] ബിജു വർക്കി
താരങ്ങൾ; മമ്മൂട്ടി, നിഷാന്ത് സാഗർ, നെടുമുടി വേണു, കൊച്ചിൻ ഹനീഫ, ഷമ്മി തിലകൻ, ലാലു അലക്സ്,
അശ്വതി, മാളവിക, ബിന്ദു പണിക്കർ, മനോജ് കെ. ജയൻ, എൻ.എഫ്. വർഗീസ് , ഇന്നസന്റ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ദേവ
1. പാടിയതു: എസ് പി ബാലസുബ്രമണ്യം/ & ചിത്ര
മാട്ടുപ്പൊങ്കൽ മാസം മല്ലിപ്പൂവിൻ വാസം
പാലക്കാടൻ കാറ്റിൽ പാലപ്പൂവിൻ ശ്വാസം
ചിറകണിയും മണ്ടി ജമന്തികളേ
ചിലമ്പണിയും ചെന്തമിഴ് തായ് മൊഴിയേ
പാടി വാ പൂങ്കാറ്റേ കൂടെ വാ കുഞ്ഞാറ്റേ നീ
ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാ
മനം മാർഗഴി മല്ലികെ കൊതിക്കണമ്മാ
ചിന്ന മാമനെ മാരനെ മയക്കണമ്മാ
പോവാതമ്മാ
(മാട്ടുപ്പൊങ്കൽ...)
മാങ്കുയിൽ പാട്ടിൻ പൂക്കും മാതളപൂവിൻ തേനേ
മഞ്ഞുനീരാറ്റിൽ പായും കുഞ്ഞിളം തിങ്കൾ മീനേ
തെന്നലിൽ താളം കൂടാൻ വാ
കണ്ണിലെ കാവൽ തുമ്പീ കാതലിൻ വീണക്കമ്പീ
മാമയിൽ തൂവൽ വീശി മാരിവിൽ ചന്തം പൂശീ
വെണ്ണിലാവേറ്റിൽ തൂകാൻ വാ
മണിക്കുയിലേ മലർക്കുയിലേ ഏ..ഏ..കൂവാതാ
മനസ്സുക്കുള്ളെ മഴതൂളിയായ് നീ നീ വീഴാതാ
മേഘങ്ങൾ രാഗം പാടട്ടുമാ..
ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാ
മനം മാർഗഴി മല്ലികെ കൊതിക്കണമ്മാ
ചിന്ന മാമനെ മാരനെ മയക്കണമ്മാ
പോവാതമ്മാ
(മാട്ടുപ്പൊങ്കൽ...)
പാതിരാനേരം കാറ്റിൻ കാവടി ചിന്തായ് പാടീ
നന്ദനത്തേരിൽ ഏറി നന്തുണിപ്പാട്ടും മൂളി
ഏങ്കിനാൽ ഉള്ളം ഒന്നാലെ
കൊഞ്ചുവിൻ പൂവൽ മൈനേ ഉന്നെയും തേടി തേടി
പിഞ്ചിളം പൂവായ് മെല്ലേ നെഞ്ചിലേ ഊഞ്ചലാടി
പാടിനാൻ കണ്ണായ് കണ്ണാടീ
മണമകളേ മലർക്കൊടിയേ ഏ ഏ പാടാതാ
കളമൊഴിയേ കടമിഴിയേ നീ നീ പോരാതാ
മോഹങ്ങൾ മേളം കൊട്ടട്ടുമാ
ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാ
മനം മാർഗഴി മല്ലികെ കൊതിക്കണമ്മാ
ചിന്ന മാമനെ മാരനെ മയക്കണമ്മാ
പോവാതമ്മാ
(മാട്ടുപ്പൊങ്കൽ...)
ഇവിടെ
2. പാടിയതു: പി. ജയചന്ദ്രൻ & ചിത്ര
വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ
കുളിര്‍മഞ്ഞില്‍ കുറുകുന്ന വെണ്‍പ്രാവേ
ഒന്നു കണ്ടോട്ടെ ഞാന്‍ മെയ്യില്‍ തൊട്ടോട്ടെ ഞാന്‍
നിനക്കെന്തഴകാണഴകേ നിറവാര്‍ മഴവില്‍ ചിറകേ
നിനവില്‍ വിരിയും നിനവേ ( വിരല്‍..)
നെഞ്ചില്‍ത്തഞ്ചി നിന്റെ കൊഞ്ചല്‍ നാദം
പാടും പാട്ടിന്റെ പഞ്ചാമൃതം
കണ്ണില്‍ മിന്നീ കനല്‍ മിന്നല്‍ത്താളം
ആരും കാണാത്ത ദീപാങ്കുരം
നിന്നോടു മിണ്ടാന്‍ നിന്നെ തലോടാന്‍
ചുണ്ടോടു ചുണ്ടില്‍ തേനുണ്ട് പാടാന്‍
മോഹിച്ചു നില്‍പ്പാണു ഞാന്‍ (വിരല്‍..)
തെന്നും തെന്നല്‍ നിന്റെ കാതില്‍ ചൊല്ലി
ഏതോ ശൃംഗാര സല്ലാപങ്ങള്‍
വിണ്ണില്‍ച്ചിന്നും നൂറു വെണ്‍ താരകള്‍
നിന്റെ കണ്‍കോണില്‍ മുത്തം വെച്ചു
ആരും മയങ്ങും ആവാരം പൂവേ
ആറ്റോരമാരേ നീ കാത്തു നില്പൂ
നീയെന്റെ നീലാംബരി.....
ഇവിടെ
വിഡിയോ

3. പാടിയതൂ: യേശുദാസ്
സുന്‍ മിത്തുവാരേ ധുന്‍ഹൈ പ്യാരേ പുക്കാരേ ദില്‍ ആരേ
കല്‍ ഭായി കീ ഹോ ശാദീരേ ദുവാ ദേനാ സാരേ
നേരാണേ നാളെയാണേ നാടു തെണ്ടും കാറ്റിന്‍റെ കല്യാണനാള്‍
സുന്‍ മിത്തുവാരേ ധുന്‍ഹൈ പ്യാരേ പുക്കാരേ ദില്‍ ആരേ
ഓ പകല്‍ത്തിങ്കളേയെന്‍ ചെറുക്കന്നു ചൂടാന്‍ ചന്ദനക്കുട കൊണ്ടുവാ
കുയില്‍പ്പെണ്ണിന്നായി മണിത്താലി തീര്‍ക്കാന്‍ മിന്നലിന്‍ കനല്‍പൊന്നു താ
ഈ അലഞൊറിപ്പുഴയുടെ കിലുകിലെ കിലുങ്ങണ നൂപുരം കൊണ്ടു വാ
കടല്‍നുരച്ചുരുളെടുത്തു അവള്‍ക്കൊരു മരതക കമ്മലായി കൊണ്ടു വാ
മനസ്സിന്‍റെ മായച്ചിറകില്‍ ഞാന്‍ പറന്നോട്ടേ
സുന്‍ മിത്തുവാരേ ദിന്‍ഹൈ പ്യാരേ പുക്കാരേ ദില്‍ ആരേ
ഈ പകല്‍ക്കിളിപ്പാട്ടില്‍ തകില്‍ച്ചിന്തു വേണം പൂനിലാക്കല്യാണനാള്‍
തുലാമുകില്‍ത്തുണ്ടാല്‍ മണിപ്പന്തല്‍ വേണം നെഞ്ചിലേ ആഘോഷനാള്‍
ആ തരിവളയിതളിട്ടതാമരവിരലിന്നു മോതിരം കൊണ്ടുവാ
അവളുടെ തുടുനെറ്റിത്തടത്തിലെയിലക്കുറി താരമേല്‍ തന്നുവോ
മനസ്സിന്‍റെ മായച്ചിറകില്‍ ഞാന്‍ പറന്നോട്ടേ
സുന്‍ മിത്തുവാരേ ധുന്‍ഹൈ പ്യാരേ പുക്കാരേ ദില്‍ ആരേ
കല്‍ ഭായി കീ ഹോ ശാദീരേ ദുവാ ദേനാ സാരേ
നേരാണേ നാളെയാണേ നാടു തെണ്ടും കാറ്റിന്‍റെ കല്യാണനാള്‍
സുന്‍ മിത്തുവാരേ ധുന്‍ഹൈ പ്യാരേ പുക്കാരേ ദില്‍ ആരേ
ഇവിടെ
വിഡിയോ
ബോണസ്:
ചിത്രം: ദോസ്ത്
പാടിയതു:യേശുദാസ് & ചിത്ര “ കിളിപ്പെണ്ണെ നിലാവിൻ കൂടാരം കണ്ടില്ലേ....
ഇവിടെ
Friday, June 18, 2010
തൻമാത്ര [2005] ജചന്ദ്രൻ, സുജാത, എം.ജി. ശ്രീകുമാർ,വിധു പ്രതാപ്.....

ചിത്രം: തൻമാത്ര [2005] ബ്ലെസ്സി
താരങ്ങൾ: മോഹൻലാൽ, മീരാ വാസുദേവ്, അർജുൻ ലാൽ, നെടുമുടി വേണു, ജഗതി, സീത
ഇന്നസന്റ്, മങ്കാ മഹേഷ്, പ്രതാപ് പോതൻ, നിരഞ്ജന, ദിനേഷ് അറോറ
രചന: കൈതപ്രം
സംഗീതം: മോഹൻ സിതാര
1. പാടിയതു: പി. ജയചന്ദ്രൻ/ മോഹൻലാൽ
ഇതളൂർന്നു വീണ പനിനീർ ദലങ്ങൾ
തിരിയേ ചേരും പോലേ
ദള മർമ്മരങ്ങൾ ശ്രുതിയോടു ചേർന്നു
മൂളും പോലെ
വെൺചന്ദ്രനീ കൈക്കുമ്പിളിൽ പൂ പോലെ വിരിയുന്നു
മിഴി തോർന്നൊരീ മൗനങ്ങളിൽ
പുതുഗാനമുണരുന്നൂ (ഇതളൂർന്നു...)
നനയുമിരുളിൻ കൈകളിൽ നിറയെ മിന്നൽ വളകൾ
അമരയിലയിൽ മഴനീർ മണികൾ തൂവി പവിഴം
ഓർക്കാനൊരു നിമിഷം
നെഞ്ചിൽ ചേർക്കാനൊരു ജന്മം
ഈയോർമ്മ പോലുമൊരുത്സവം
ജീവിതം ഗാനം (ഇതളൂർന്നു...)
പകലു വാഴാൻ പതിവായി
വരുമീ സൂര്യൻ പോലും
പാതിരാവിൽ പടികളിറങ്ങും തന്നെ മായും
കരയാതെടീ കിളിയേ കണ്ണേ
തൂവാതെൻ മുകിലേ
പുലർകാല സൂര്യൻ പോയി വരും
വീണ്ടും ഈ വിണ്ണിൽ (ഇതളൂർന്നു...)
ഇവിടെ
വിഡിയോ
2. പാടിയതു: സുജാത/ എം.ജി. ശ്രീകുമാർ & ശ്രുതി
മിണ്ടാതെടീ കുയിലേ
കണ്ണനുണ്ണി ഉറങ്ങണ നേരത്ത്
മൂളാതെടീ മൈനേ
മണിക്കുട്ടനുറങ്ങണ സമയത്ത്
പോകൂ കാറ്റേ തളിർ വിരൽ തൊടാതെ പോകൂ (മിണ്ടാതെടീ..)
വളർന്നു പോയതറിയാതെ വിരുന്നു വന്നു ബാല്യം
ജീവനിൽ തണൽ മരം ഞാൻ തേടിയ ജന്മം
കുരുന്നു പൂവായ് മാറിയോ
ആരോ ആരാരോ കുഞ്ഞേ ആരാരോ
ഇനി അമ്മയായ് ഞാൻ പാടാം
മറഞ്ഞു പോയ താലോലം (മിണ്ടാതെടീ..)
പിറവിയിലേക്കൊഴുകുന്നു
സ്നേഹതന്മാത്ര
കനവിൻ അക്കരെയോ ഈ കരയോ
ദൈവമുറങ്ങുന്നു
എവിടെ മൗനങ്ങൾ എവിടെ നാദങ്ങൾ
ഇനിയെങ്ങണാ തീരം
നിറങ്ങൾ പൂക്കും തീരം (മിണ്ടാതെടീ..)
ഇവിടെ
വിഡിയോ
3. പാടിയതു: കാർത്തിക്ക്
മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ (2)
കള്ളനെ പോലെ തെന്നൽ നിന്റെ ചുരുൾ മുടിത്തുമ്പത്തെ
വെണ്ണിലാ പൂക്കൾ മെല്ലെ തഴുകി മറയുന്നു
പിൻ നിലാമഴയിൽ പ്രണയം പീലി നീർത്തുന്നു
മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ
ആ...ആ...ആ..ആ ലാ.ലാ.ലലാ.ആാ..ആ
കുളിരിളം ചില്ലയിൽ കിളികളുണരുന്നൂ
ഹൃദയമാം വനികയിൽ ശലഭമലയുന്നു.. ഹൊ
മധുര നൊമ്പരമായി നീയെന്നുള്ളിൽ നിറയുന്നു
മുകിലിൻ പൂമര കൊമ്പിൽ മഴവിൽ പക്ഷി പാറുന്നു
തൻ കൂട്ടിൽ പൊൻ കൂട്ടിൽ കഥയുടെ ചിറകു മുളയ്ക്കുന്നു
മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ
എതോ മോഹം പോലെ സ്നേഹം തുള്ളിത്തൂവി
എവിടെയോ നന്മതൻ മർമ്മരം കേൾപ്പൂ..
എവിടെയോ പൗർണ്ണമി സന്ധ്യ പൂക്കുന്നു.. ഹാ
കളമുളം തണ്ടിൽ പ്രണയം കവിതയാകുന്നു
അതു കേട്ടകലെ വനനിരകൾ മാനസ നടനമാടുന്നു
പെൺ മനം പൊൻ മനം പ്രേമവസന്തമാകുന്നു
ഇവിടെ
വിഡിയോ
4. പാടിയതു: വിധു പ്റ്റതാപ്, ഷീലാ മണി, സുനിൽ
കാറ്റ്റു വിളിയിടൈ കണ്ണമ്മാ കണ്ണമ്മാ - ഓഹോഹോ
കാറ്റ്റു വിളിയിടൈ കണ്ണമ്മാ
നിന്‍റെന്‍ കാതലൈ എണ്ണിക്കളിക്കിന്‍റേന്‍
അമുദൂട്ട്റിനെ ഒറ്റ്റ ഇതൈള്‍ഹളും - ഇതൈള്‍ഹളും
ഹാഹാ ആഹഹാ ഓ ഹാ ഹോ ഹാ ഹാ ..............
അമുദൂട്ട്റിനെ ഒറ്റ്റ ഇതൈള്‍ഹളും നിലവൂറിത്തത് ഉന്തും മിഴിഹളും
കാറ്റ്റു വിളിയിടൈ കണ്ണമ്മാ കണ്ണമ്മാ
പത്തു മാറ്റ്റു പൊന്‍ ഒത്ത നിന്‍മേനിയും ഇന്ത വൈയ്യത്തില്‍ യാനില്ല മട്ടിലും (൨)
ഇന്ത വൈയ്യത്തില്‍ യാനില്ല മട്ടിലും
എന്‍റൈ വേറ്റ്റി നിനൈവ് ഇന്‍റി തേറ്റ്റിയേന്‍
ആ .... ആ .... ആആആആ. ആ....
എന്‍റൈ വേറ്റ്റി നിനൈവ് ഇന്‍റി തേറ്റ്റിയേന്‍
ഇന്‍റും വിന്നവന്‍ ആകൈ പുരിമേ മന്നവന്‍ ആകൈ പുരിയുമേ
ഇന്ത കാറ്റ്റു വിളിയിടൈ കണ്ണമ്മാ കണ്ണമ്മാ
തത്തിത്തകധിമിത്തകജനുതാ തധിംകിടതു
തകധിത്തകധിമിത്തകജനുതധിം തധിംകിടതു
തത്തിത്തകധിമിത്തകജനു തകധിത്തകധിമിത്തകജനു
തകജനുതകതധിം കിണതുതകജനു തകതധിം കിടതുതധിം
തരിംകിടതോം ത ത്തധിം തരികിടതത തധിംതജനു
സ . . . ഗാ . . . പധനി. ധ . . . (൨) സ.നിധ നി.ധപ ധ.പഗ പ . . (൨)
ഗ.പധനി . . . ധനി.സഗ . . . (൨) സ . . . നി . . . പധ.നി സ . . .
പരബ്രഹ്മഃ രൂപാ പരാത്പര രൂപാ സാക്ഷാത് ചിതാനന്ദ രൂപാ (൨)
മാതൃ ദേവോ ഭവഃ ആ ......................
മാതൃ ദേവോ ഭവഃ മമ പിതൃ ദേവോ ഭവഃ
ആചാര്യ ദേവോ ഭവഃ (൨)
സ . . . നി . . . ധ . . . നിധപഗ ധ . . . പ . . . ഗ . . . സനിസഗ
സഗ. സഗപ ഗപ. ഗപധ പധ. പധനി ധനി. ധനിസ നിസ. നിസ. ധനി. ധനി ധനിസഗ
പ . . ഗ . . സ . . നി . . ധ . . പ . ഗ . സ . നി . ധ . പഗസനിധ ഗസനിധപ സനിധപധ
ഗ . . സ . . നി . . ധ . . പ . . ഗ . സ . നി . ധ . പ . ഗസനിധപ സനിധപഗ നിധപഗപ
സ . . ഗ . . പ . . ധ . . നി . . സ . ഗ . പ . ധ . നി .
പഗസനിധ ഗസനിധപ സനിധപധ(൨)
പഗസനിധ ഗസനിധപ സഗപധനി
സാ . . . . . . . . . . . . . . . . . . . . . . . . . . . . .
ഇവിടെ
വിഡിയോ
ബോണസ്: “കുഴലൂതും പൂന്തെന്നലെ മഴവിൽ....[ ഭ്രമരം}
വിഡിയോ
Thursday, June 17, 2010
തുടര്‍ക്കഥ [ 1991 ] എം.ജി ശ്രീകുമാര്‍ , ചിത്ര

ചിത്രം: തുടര്‍ക്കഥ [ 1991] ഡെന്നിസ് ജോസഫ്
താരങ്ങൾ: ശ്രീനിവാസൻ, സായികുമാർ,രാജൻ പി. ദേവ്, ജഗതി,ദേവൻ, സുകുമാരി, മാതു, ബിന്ദ്യ
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: എസ് പി വെങ്കിടേഷ്
1. പാടിയതു: എം ജി ശ്രീകുമാര്‍ & ചിത്ര
മാണിക്യകുയിലേ നീ കാണാത്ത കാടൂണ്ടോ
കാണാത്ത കാട്ടിലേതോ നീലക്കടമ്പൂണ്ടോ
ആ...ആ..ആ
മാണിക്യകുയിലേ നീ കാണാത്ത കാടൂണ്ടോ
കാണാത്ത കാട്ടിലേതോ നീലക്കടമ്പൂണ്ടോ
നീലപ്പൂക്കടമ്പില്‍ കണ്ണന്‍ ചാരി നിന്നാല്‍ (2)
നീളേ നീളേ പൂമാരി നീളേ പൂമാരി (മാണിക്യ..)
കാണാക്കാര്‍കുയിലായ് കണ്ണന്‍ ഇന്നും വന്നോ (2)
എന്തേയിന്നീ പൂമാരി
എന്തേ പൂമാരി (മാണിക്യ..)
ഇവിടെ
വിഡിയോ
2. പാടിയതു: എം ജി ശ്രീകുമാർ & കെ എസ് ചിത്ര
അളകാപുരിയിൽ അഴകിൻ വനിയിൽ
ഒരു നാൾ ഒരു നാൾ ഞാൻ വരും
കുളിർ നിഴലെഴും വഴികളിൽ വരവേൽക്കുവാൻ
കിളിമൊഴികളായ് അരുമയാം സ്വര വന്ദനം
മതിമുഖീ നിൻ പ്രമദ വനികയിൽ (അളകാ)
രാജസദസ്സിൽ ഞാനണയുമ്പോൾ
ഗാന വിരുന്നിൻ ലഹരികളിൽ
ഞാനറിയാതെ പാടുവതുണ്ടാം രാജകുമാരീ ഉണരുണരൂ
സുരതരു പുഷ്പ ശോഭമാം മിഴികൾ
തെരുതെരെയെന്നെ ആർദ്രമായ് തഴുകും
വരികയായ് ഹൃദയ വനികയിൽ (അളകാ..)
നീ മടി ചേർക്കും വീണയിലെൻ പേർ
താമരനൂലിൽ നറുമണി പോൽ
നീയറിയാതെ കോർത്തരുളുന്നൂ
രാജകുമാരാ വരൂ വരൂ നീ
മധുരമൊരാത്മഹർഷമാമൊഴിയിൽ
മധുകണമാറുമാ നിമിഷം
വരികയായ് പ്രമദ വനികയിൽ (അളകാ..)
ഇവിടെ
വിഡിയോ
3. പാടിയതു: ചിത്ര
മഴവില്ലാടും മലയുടെ മുകളില്‍
ഒരു തേരോട്ടം മണിമുകിലോട്ടം
കിളിയും കാറ്റും കുറുകുഴല്‍ തകില്‍ വേണം
കളവും പാട്ടും കളി ചിരി പുകില്‍ മേളം (2)
ഇല്ലിലം കാട്ടില്‍ പാടും മൈനേ
നിന്നോടൊത്തൂഞ്ഞാലിലാടാന്‍ വരാം
കിണ്ണത്തിലെന്തേ പാലോ തേനോ
നിന്നോടൊത്തിന്നോണം കൂടാന്‍ വരാം
അരുമയോടരികിലിരുന്നാല്‍
ഒരു കഥ പല കഥ ചൊല്ലാം
കതിരുകള്‍ കൊയ്യാന്‍ കൂടെ വരാം
(മഴവില്ലാടും...)
തച്ചോളി പാട്ടിന്‍ താളം കേട്ടൊ
തത്തമ്മേം പാടത്തു കൊയ്യാന്‍ വന്നൂ (2)
ഉതിര്‍ മണി കതിര്‍മണി തേടീ
പറവകള്‍ പല വഴി വന്നൂ
ഇനിയുമൊരോണം കൂടാന്‍ വരൂ....മഴവില്ലാ
ഇവിടെ
വിഡിയോ
4. പാടിയതു: എം.ജി. ശ്രീകുമാർ
ശരറാന്തല്‍ പൊന്നും പൂവും
വാരിത്തൂവും...
ഒരു രാവില്‍ വന്നൂ നീയെന്‍
വാര്‍തിങ്കളായ്...
നിറവാര്‍ന്നൊരുള്‍പ്പൂവിന്റെ
ഇതള്‍തോറും നര്‍ത്തനമാടും
തെന്നലായ് വെണ്ണിലാവായ്
(ശരറാന്തല്‍)
ഏതോ മണ്‍വീണ തേടീ നിന്‍ രാഗം
താരകങ്ങളേ നിങ്ങള്‍ സാക്ഷിയായ്
ഒരു മുത്ത് ചാര്‍ത്തീ ഞാന്‍
എന്നാത്മാവില്‍...
(ശരറാന്തല്‍)
പാടീ രാപ്പാടി...
കാടും പൂ ചൂടി...
ചൈത്രകംബളം നീര്‍ത്തി മുന്നിലായ്
എതിരേല്‍പ്പൂ നിന്നെ ഞാന്‍
എന്നാത്മാവില്‍...
(ശരറാന്തല്‍...
ഇവിടെ
വിഡിയോ
5. പാടിയതു: ചിത്ര & എം.ജി. ശ്രീകുമാർ
ആതിര വരവായി
പൊന്നാതിര വരവായി
നിളയുടെ പുളിനവുമിന്നാലോലം
അഴകൊടു കമലദളം നീട്ടുന്നു
മംഗല്യഹാരം ദേവിയ്ക്കു ചാര്‍ത്താന്‍
മഞ്ജുസ്വരങ്ങള്‍ കോര്‍ത്തൊരു ഹാരം
ശ്രീരാഗമായ്...
(ആതിര)
ഒരു കാലില്‍ കാഞ്ചനക്കാല്‍ച്ചിലമ്പും
മറുകാലില്‍ കരിനാഗക്കാല്‍ത്താളവും
ഉള്‍പ്പുളകം തുടികൊട്ടുന്നുവോ?
പാല്‍ത്തിരകള്‍ നടമാടുന്നുവോ?
കനലോ നിലാവോ ഉതിരുന്നുലകാകെ?
(ആതിര)
താരാപഥങ്ങളില്‍ നിന്നിറങ്ങി
താണുയര്‍ന്നാടും പദങ്ങളുമായ്
മാനസമാകും തിരുവരങ്ങില്‍
ആനന്ദലാസ്യമിന്നാടാന്‍ വരൂ
പൂക്കുടയായ് ഗഗനം
പുലര്‍കാലകാന്തിയണിയേ
പാര്‍ത്തലമാകെയിതാ ശിവശക്തിതാണ്ഡവം
ധിരന ധീംതനന ധിരന ധീംതനന ധീം ധീം ധീം
തനന ധീം ധിരന ധീം ധിരനന ധീം
(ആതിര
)ഇവിടെ
വിഡിയോ
തിരക്കഥ [2008] ചിത്ര, ശ്വേത, മധു ബാലകൃഷ്ണൻ, കല്പന..

ചിത്രം: തിരക്കഥ [ 2008 ] രഞ്ചിത്

താരങ്ങൾ: പൃത്വിരാജ്, അനൂപ് മേനോൻ, പ്രിയാമണി, സംവൃതാ സുനിൽ

രചന: റഫീക്ക് അഹമ്മദ്
സംഗീതം: ശരത്
1. പാടിയതു: മധു ബാലകൃഷ്ണൻ / റ്റീനു റ്റെലെൻസ്
അരികിൽ നീയില്ലയെന്ന സത്യത്തിനെ
അറിയുവാനായതില്ലെനിക്കിപ്പോഴും
അറിവു മണ്ണിൽ ചിരിക്കാതിരിക്കണം
ഇനിയൊരിക്കലും പിച്ചകപ്പൂവുകൾ
പിച്ചകപ്പൂവുകൾ.. (അരികിൽ..)
ജനലഴികളിൽ പുലരി തൻ പൊൻ വിരൽ
പതിയെ വന്നു തൊടാതിരിക്കണം
ഒരു നിശ്ശബ്ദമാം സമ്മതമെന്ന പോൽ
പുഴയിലോളം തുടിക്കാതിരിക്കണം
പുതുമഴ പെയ്ത്തിനാർദ്രമായ് മണ്ണിന്റെ
നറുമണം വീണ്ടും പുണരാതിരിക്കണം (അരികിൽ..)
ചിറകടിച്ചു വന്നമ്പലപ്രാവുകൾ
കുറുകി സന്ധ്യയെ മീട്ടാതിരിക്കണം
ചിരിയിലെന്തോ മൊഴിഞ്ഞ പോൽ കാറ്റിന്റെ
കുസൃതി വീണ്ടും കിലുങ്ങാതിരിക്കണം
കിളി വെളിച്ചത്തിൽ നിന്നുടലിൽ നിന്നെത്തി
വഴുതി മാറണം നിഴലിൻ ഇരുട്ടിനി
അതുവരേയ്ക്കുമറിയുന്നതെങ്ങനെ (അരികിൽ..)
ഇവിടെ
വിഡിയോ
വിഡിയോ
2. പാടിയതു: ശ്വേത മോഹൻ & നിഷാദ്
പാലപ്പൂവിതളിൽ വെണ്ണിലാപ്പുഴയിൽ
ലാസ്യമാർന്നണയും സുരഭീരാത്രി
അനുരാഗികളാം തരുശാഖകളിൽ;
ശ്രുതി പോൽ പൊഴിയും ഇളമഞ്ഞലയിൽ
കാതിൽ നിൻ സ്വരം (പാലപ്പൂവിതളിൽ..)
മകരമഞ്ഞു പെയ്തു
തരളമാം കറുകനാമ്പുണർന്നു
പ്രണയമാം പിറാവേ
എവിടെ നീ കനവു പോൽ മറഞ്ഞൂ
അത്തിക്കൊമ്പിൽ ഒരു മൺകൂടുതരാം
അറ്റം കാണാവാനം നിനക്കു തരാം
പകരൂ കാതിൽ തെനോലും നിൻ മൊഴികൾ (പാലപ്പൂവിതളിൽ..)
വഴിമരങ്ങളെല്ലാം ഏതോ മഴ നനഞ്ഞു നിന്നൂ
ഇലകളോ നിലാവിൻ
ചുമലിൽ പതിയെ ചാഞ്ഞുറങ്ങീ
നൃത്തം വെയ്ക്കും നക്ഷത്രത്തരികളിതാ
തത്തിതത്തിക്കളിപ്പൂ നിൻ മിഴിയിൽ
പകരൂ നെഞ്ചിൽ നനവോലും നിൻ മൊഴികൾ (പാലപ്പൂവിതളിൽ...
ഇവിടെ
വിഡിയോ
3. പാടിയതു: ചിത്ര/ ശരത്ത്
ഒടുവിലൊരു ശോണരേഖയായ് മറയുന്നു സന്ധ്യ ദൂരേ
ജനിമൃതികള്‍ സാഗരോര്‍മികള്‍ ഒഴിയാതെ ശ്യാമതീരം
പിടയുമീ താരനാളം
പൊലിയാതെ പൊലിയാതെ (ഒടുവിലൊരു...)
പെയ്യാതെ പോയൊരാ മഴമുകില്‍ തുണ്ടുകള്‍
ഇരുള്‍ നീല രാവു നീന്തി വന്നു പൂവുകളായ്
ഓഹോ... ഒരു മലര്‍ കണിയുമായ്
പുലരിതന്‍ തിരുമുഖം ഇനിയും കാണാന്‍ വന്നുവോ? (ഒടുവിലൊരു..)
ജന്മാന്തരങ്ങളില്‍ എങ്ങോ മറഞ്ഞൊരാ
പ്രിയ ജീവകണമിന്നുതിര്‍ന്നു കതിരൊളിയായ്
ഓഹോ..ഒരുമയായ് ജനലഴീ..പഴുതിലൂടണയുമോ?
ഇനിയീ മടിയില്‍ ചായുമൊ? (ഒടുവിലൊരു...)
ഇവിടെ
വിഡിയോ
വിഡിയോ
4. പാടിയതു: ശങ്കർ മഹാദേവൻ & രഞ്ജിനി ഹരിദാസ്
ഒന്നൊടൊന്നു ചേര്‍ന്നാടി വാനിന്‍ നീലമേലാപ്പു തേടും തൂമണി തുമ്പികള്‍
ദൂരേ പൊന്‍ മുകില്‍ തോണി നീന്തും നീല നീരാഴി പോലേ സാന്ധ്യ മൗനാംബരം
മഴതോര്‍ന്ന പാതയില്‍ നനവാര്‍ന്ന മൂടലില്‍
അതിദൂരയായ് കൂട് അതിലേറാന്‍ പോരാമോ ?
ഒന്നൊടൊന്നു ചേര്‍ന്നാടി വാനിന്‍ നീലമേലാപ്പു തേടും തൂമണി തുമ്പികള്‍
മണ്‍തരികല്‍ പൊന്നായ്...
[രഞ്ജിനി:] സന്ധ്യേ സന്ധ്യേ
ഈ ദിനം മായുന്ന നേരം
പോരൂ നെഞ്ചില്‍ ചായുമീ നദിയില്‍ നീന്താം
[രഞ്ജിനി:] പൊന്നും മീനായ്
നീ നദിയേകാന്ത വാസം
ഏതോ രാവിന്‍ വാതില്‍ ചാരി
ദൂര നില്‍പൂ ഒരു കാവല്‍മാടമോ ?
ഒന്നൊടൊന്നു ചേര്‍ന്നാടി വാനിന്‍
നീലമേലാപ്പു തേടും തൂമണി തുമ്പികള്‍
ദൂരേ പൊന്‍ മുകില്‍ തോണി നീന്തും
നീല നീരാഴി പോലേ സാന്ധ്യ മൗനാംബരം
നിന്‍ പുഴയില്‍ മുങ്ങാം
[രഞ്ജിനി:] പണ്ടെ പണ്ടെ ഈ മണ്ണില്‍ പുതഞ്ഞ കിനാക്കാള്‍
ദൂരം തോറും മാമര നിഴലായ് നീളാം
[രഞ്ജിനി:] ചെല്ലക്കാറ്റില്‍ ഇനി തൂകാം ഈ പൂക്കള്‍4.
വാടാമല്ലി കാടിന്‍ ചാരെ
ആരൊ നീട്ടി ഒരു ദീപനാളമൊ? (ഒന്നൊടൊന്നു...)
[രഞ്ജിനി:] (ഒന്നൊടൊന്നു...)
ഒന്നൊടൊന്നു ചേര്‍ന്നാടി വാനിന്‍ നീലമേലാപ്പു തേടും തൂമണി തുമ്പികള്‍
ഇവിടെ
വിഡിയോ

5. പാടിയതു: കല്പന
മഞ്ഞുനീരില്‍.. ചെന്തീക്കനല്‍, തൊട്ട നേരം ശ്വാസോന്മദം
ഉള്‍തടത്തിന്‍ നടവിലെ ചകിതമാം കപിതലോഹം
മീഴ്മുടി ചാര്‍ത്തുലയവേ, ജലകണം
ചിതറി വീഴ്‌വേ നീഹാര ബാഷ്പമായ്
മഞ്ഞുനീരില്‍ ചെന്തീക്കനല്‍, തൊട്ട നേരം ശ്വാസോന്മദം
ഹരിതകം തിരയുന്ന ശിഖരങ്ങളായ്, കൊടി മിന്നല്‍ വിറയാര്‍ന്ന മുകില്‍മേനിയില്‍
അടിയിലെ വേരിന്റെ പടലങ്ങളായ്, ഉറവകള്‍ കുടികൊള്ളും ആഴങ്ങളില്‍
പരതുമൊരു ദാഹാര്‍ദ്ര വിവശതയില്‍ ഇന്നു നാം ആ പാദം ഇടറുന്നുവോ? (2)
കടലിന്നും പോര ചടുലത, രാവിനിരുളിമ
മഞ്ഞുനീരില്‍ ചെന്തീക്കനല്‍, തൊട്ട നേരം ശ്വാസോന്മദം
കിളിവാതിലിടയിലെ വെയില്‍ നാളമായ് [ആാ..]ആഴങ്ങളറിയുന്ന നിഴല്‍ നാഗമായ്
ഒരു ശംഖുപുഷ്പത്തിന്‍ ശലഭമായി, ഒരു ചെമ്പരത്തിതന്‍ തുടുവിയര്‍പ്പായ്
ഉതറുമൊരു ജീവാഗ്നി നടനമിതിലലിയുന്നു ബോധങ്ങള്‍ ഉടയാടകള്‍ (2)
മലരിനും പോര മൃദുലത, ഉഷസ്സിനരുണിമ (മഞ്ഞു നീരില്‍ ...)
മഞ്ഞുനീരില്‍ ചെന്തീക്കനല്‍, തൊട്ട നേരം ശ്വാസോന്മദം
ഇവിടെ
വിഡിയോ
ബോണസ്:
ചിറകാർന്ന മൌനം... [കലണ്ടർ]
വിഡിയോ
പ്രിയാമണി: വിഡിയോ
ജോണി വാക്കർ [1992] യേശുദാസ്,ചിത്ര, ജാനകി

ചിത്രം: ജോണി വാക്കർ [1992] ജയരാജ്
താരങ്ങൾ; മമ്മൂട്ടി, രേഷ്മ, അനിത, രഞ്ജിത, ജഗതി, മണിയൻ പിള്ള രാജു
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എസ് പി വെങ്കിടേഷ്
1. പാടിയതു: കെ എസ് ചിത്ര & കെ ജെ യേശുദാസ്
പൂമാരിയിൽ തേൻ മാരിയിൽ
കന്നിത്താലം കണിമഞ്ഞായി
മിന്നാമിന്നി മിഴിയിൽ മിന്നി
നീലപീലി കൂടും തേടി പോകാം
പുൽ മേടിലും പൂങ്കാറ്റിലും
ഈ പൊൻ പരാഗങ്ങൾ
ഓ...ആകാശ മേഘങ്ങൾ
ചിറ്റോളത്തിൻ ചെല്ലക്കൈയ്യിൽ
ചെണ്ടായ് പൂക്കുമ്പോൾ പൂക്കുമ്പോൾ
മാരിപ്പൂക്കൾ വാരിച്ചൂടും
രാവായ് തീരുമ്പോൾ തീരുമ്പോൾ
ദൂരത്താരോ പാടും പാട്ടായ് മേയാം
പുൽ മേട്ടിലും പൂങ്കാറ്റിലും ( പൂമാരിയിൽ...)
ഈ വെണ്ണിലാവോരം
നീഹാര ഹംസങ്ങൾ
നിന്നെത്തേടി വാനമ്പാടി
തൂവൽ തുന്നുമ്പോൾ തുന്നുമ്പോൾ
സല്ലാപങ്ങൾ സംഗീതത്തിൻ
പൂന്തേൻ ചിന്തുമ്പോൾ ചിന്തുമ്പോൾ
ചാരത്തേതോ താര പൊന്നായ് മാറാം
പുൽ മേടിലും പൂങ്കാറ്റിലും ( പൂമാരിയിൽ..)
ഇവിടെ
വിഡിയോ
2. പാടിയതു: യേശുദാസ്
ചാഞ്ചക്കം തെന്നിയും താളത്തിൽ മിന്നിയും
ആകാശത്താലവട്ട പീലി കെട്ടും ചില്ലുമേഘമേ
ഉം ഉം ഉം ഉം ലാലാലാലാ (ചാഞ്ചക്കം..)
വെൺപ്രാവുകൾ ചേക്കേറുമീ
ചുരങ്ങളിൽ വരങ്ങളിൽ കാറ്റോടിയോ
പൂന്തുമ്പികൾ വിൺ കുമ്പിളിൽ
പമ്മിയും പതുങ്ങിയും തേൻ തേടിയോ
നക്ഷത്രങ്ങൾ തേടി നവരത്നങ്ങൾ തേടി
സ്വപ്നത്തേരിൽ നിന്നെ കാണാനെത്തുമ്പോൾ (ചാഞ്ചക്കം..)
രാപ്പാടികൾ പാൽച്ചിപ്പികൾ
കുരുന്നിളം സ്വരങ്ങളായ് പൂക്കുന്നുവോ
നീർത്തുള്ളികൾ നീലാംബരി
കരൾത്തടം തുടുക്കുവാൻ പാടുന്നുവോ
നക്ഷത്രങ്ങൾ തേടി നവരത്നങ്ങൾ തേടി
സ്വപ്നത്തേരിൽ നിന്നെ കാണാനെത്തുമ്പോൾ (ചാഞ്ചക്കം..)
പൊൻ മേടയിൽ മാൻ പേടകൾ
പിഞ്ചിളം പുൽക്കുടം തേടുന്നുവോ
ഓളങ്ങളിൽ ആയങ്ങളായ് നീന്തുമീ അന്തിയും മായുന്നുവോ
നക്ഷത്രങ്ങൾ തേടി നവരത്നങ്ങൾ തേടി
സ്വപ്നത്തേരിൽ നിന്നെ കാണാനെത്തുമ്പോൾ (ചാഞ്ചക്കം.
ഇവിടെ
വിഡിയോ
3. പാടിയതു: യേശുദാസ്
ലാലാലാലാലാ ലാലാലാലാല ഓഹൊ ലാലലാ
ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ
കൊണ്ടു വാ ഓഹൊ കൊണ്ടു വാ
കൊമ്പെട് ജും തജുംതജുംതജും തജുംതജും
കുറുംകുഴൽ കൊട് ജും തജുംതജുംതജുംത ജും ജുംജും
തപ്പെട് ജും തജുംതജുംതജും തജുംതജും
തകിൽ പുറം കൊട് ജും തജുംതജുംതജും തജുംതജും
നഗരതീരങ്ങളിൽ ലഹരിയിൽ കുതിരവെ (ശാന്തമീ....)
ആകാശക്കൂടാരക്കീഴിൽ നിലാവിന്റെ
പാൽക്കിണ്ണം നീട്ടുന്നതാര്
തീരാതിരക്കയ്യിൽ കാണാത്ത സ്വപ്നങ്ങൾ
രത്നങ്ങളാക്കുന്നതാര് (ആകാശക്കൂടാര..)
കാതോരം പാടാൻ വാ പാഴ് പൂരം കാണാൻ വാ (2)
ജും തജുംതജുംതജും തജുംതജും ജും
ജും തജുംതജുംതജും തജുംതജും ജും ജും (ശാന്തമീ...)
നക്ഷത്ര പൊൻ നാണ്യച്ചെപ്പിൽ കിനാവിന്റെ
ഈറ്റം നിറക്കുന്നതാര്
കാണാപ്പുറം കടന്നെത്തുന്ന കാറ്റിന്റെ
കണ്ണീരിൽ മുത്തുന്നതാര് (നക്ഷത്ര..)
കാതോരം പാടാൻ വാ പാഴ് പൂരം കാണാൻ വാ (2)
ജും തജുംതജുംതജും തജുംതജും ജും
ജും തജുംതജുംതജും തജുംതജും തജും ജും(ശാന്തമീ
ഇവിടെ
വിഡിയോ
4. പാടിയതു: എസ്. ജാനകി
ഓഹോഹോ..ഓ.. ഓഹോഹോ ഓ..
ഓഹോഹോ ഓ..ഓഹോഹോ ഓ..
ചെമ്മാനപ്പൂമച്ചിൻ മേലേ ഓ..ഓ..
ഓഹോഹോ ഓ..
കാക്കാല പൂരം പുലര്‍ന്നേ ഓ..ഓ..
ഓഹോഹോ ഓ..
നാടോടി മഞ്ഞിന്‍ കുറുമ്പില്‍ രാവെട്ടം നീട്ടും നുറുങ്ങില്‍
ചൊല്ലിയാട്ട കൂത്തിനിടാന്‍ മേളവുമായ് വന്നില്ലേ
ഓഹോഹോ ഓ.. ഓഹോഹോ ഓ..
ചാന്താടുന്നൂ വരമേകുന്നൂ
പല കാതം പിന്നിട്ടെന്‍ മനമോടുന്നു (2)
മിഴി തന്‍ വാതില്‍ തഴുതും നീക്കി
വഴിയോരങ്ങള്‍ തേടുന്നു
മൂവന്തിപ്പാടത്തും കാവില്ലാക്കുന്നത്തും നിന്നെ
ഓഹോ നിന്നെ
ഓഹോഹോ ഓ.. ഓഹോഹോ ഓ.. ( ഓ..ചെമ്മാന...)
വെയിലാറുമ്പോള്‍ മഴ ചാറുമ്പോള്‍
അണി വില്ലായ് മുകിലോരം ചാഞ്ചാടുമ്പോള്‍ (2)
മലവാരങ്ങള്‍ തിരയും കാറ്റേ ഇടയ പാട്ടിന്‍ തുടി കേട്ടോ
പൂവില്ലാകൊമ്പത്തും പുഴയില്ലാ തീരത്തും കേട്ടോ
ഓഹോ കേട്ടൊ
ഓഹോഹോ ഓ.. ഓഹോഹോ ഓ.. ( ഓ..ചെമ്മാന...)
ഇവിടെ
5. പാടിയതു: യേശുദാസ്
മിന്നും പളുങ്കുകൾ ആ ചില്ലിൻ നുറുങ്ങുകൾ
പാതി രാകി പാതി വെച്ചും
സൂര്യ നാളം പൊന്നുഴിഞ്ഞും
നീല ജാലകങ്ങളുള്ള മോഹ മന്ത്ര ഗോപുരങ്ങൾ (മിന്നും...)
തെന്നൽ തൊങ്ങലിട്ടുവോ
വർണ്ണം വാരിയിട്ടുവോ (2)
മണ്ഡപങ്ങളിൽ മരതകങ്ങളിൽ
ചന്ദ്രകാന്ത ബിന്ദു ചൂടും ഇന്ദ്രനീലമീ നിലാവിൽ (മിന്നും..)
ഓ കാറ്റിൻ കാതര സ്വരം
ഏതോ സാഗരോത്സവം (2)
മൌന സന്ധ്യകൾ ഹരിത രാത്രികൾ
താഴികക്കുടങ്ങൾ ചൂടും എന്റെ ജീവ രാഗമായ് (മിന്നും.)
ഇവിടെ
Tuesday, June 15, 2010
അമ്മ നിലാവ് [2010] യേശുദാസ്, സിംല മേനോൻ , .....

ചിത്രം: അമ്മ നിലാവ് [2010] എം.ഡി. രാജേന്ദ്രൻ
താരങ്ങൾ: ശശി അയ്യഞ്ചിറ, ജഗതി, സുരാജ്, അപർണ്ണ നായർ,മല്ലിക,മാള അ രവിന്ദൻ, താരാ കല്യാൺ..
വിഡിയോ ആദ്യം
രചന: എം ഡി രാജേന്ദ്രൻ
സംഗീതം:: എം ഡി രാജേന്ദ്രൻ
പാടിയതു: എം ഡി രാജേന്ദ്രൻ & സിംല മേനോൻ
രംപുന്തനവരുതി ല്ലംകൊ ചിള്ളപ്പോ
തിരുവനന്തപുരം കൊല്ലം പൊള്ളാച്ചി (2)
ല്ലണ്ണപേനീ നീ പെണ്ണല്ലേ
ല്ലന്നപോനി നീ പൊന്നല്ലേ
മറിച്ചു ചൊല്ലിയാലും തിരിച്ചു ചൊല്ലിയാലും
ഹംസ്നെ ഹംസ്നെ ഹംസ്നെ സ്നേഹം
(രംപുന്തനവരുതി ...)
അമ്മയിലുണ്ട് വെണ്മയില്‍ ഇല്ല
നുണയില്‍ ഉണ്ട് നേരില്‍ ഇല്ല (2 )
രാഗത്തില്‍ ഉണ്ട് ഭാവത്തില്‍ ഇല്ല
രംഗത്തില്‍ ഉണ്ട് അങ്കത്തില്‍ ഇല്ല
ഗംരാനുഅ (2 ) അനുരാഗം (3)
മറിച്ചു ചൊല്ലിയാലും തിരിച്ചു ചൊല്ലിയാലും
ഹംസ്നെ ഹംസ്നെ ഹംസ്നെ സ്നേഹം
(രംപുന്തനവരുതി ...)
കാലത്തിന്‍ കൈകള്‍ കനക തൂലികയാല്‍
എഴുതി വച്ചു ഈ നിമിഷങ്ങള്‍
ഞാന്‍ നിനക്കല്ലോ നീ എനിക്കല്ലോ
നമ്മുടെ പ്രേമം കുടപ്രഭായല്ലോ
തീരാത്തത് തീരാത്തത്
പറഞ്ഞാലും പറഞ്ഞാലും തീരാത്തത്
മറിച്ചു ചൊല്ലിയാലും തിരിച്ചു ചൊല്ലിയാലും
ഹംസ്നെ ഹംസ്നെ ഹംസ്നെ സ്നേഹം
(രംപുന്തനവരുതി ...)
ഇവിടെ
2. പാടിയതു: വിഷ്ണു രാജേന്ദ്രൻ & കവിത ജയറാം
ഈ കാറ്റും കുളിരും പോലെ
ഈ രാവും നിലാവും പോലെ
സ്വപ്നം സ്വർഗ്ഗംപോലെ ദിവ്യം സുന്ദരം
അനുരാഗം മോഹനം (3)
(ഈ കാറ്റും..... )
ജന്മാന്തരങ്ങളായ് മന്വന്തരങ്ങളായ്
എന്നിലെ എന്നെ നിന്നിലെ നിന്നെ
നമ്മെ തിരഞ്ഞു നമ്മള്‍ (2)
നമ്മെ തിരഞ്ഞു നമ്മള്‍
(ഈ കാറ്റും .....)
ആഹഹ ...ഹ.. ആ ...ആ.....
നാണം മറന്നോരീണം ഈണം മറന്ന നാണം
ഓമല്‍ നികുഞ്ജം യമുനാ തരംഗം
എല്ലാം ഒരിന്ദ്രജാലം (2)
എല്ലാം മഹേന്ദ്രജാലം
(ഈ കാറ്റും....)
ഇവിടെ

3. പാടിയതു: യേശുദാസ് / അമൃത സുരേഷ്
അമ്മ നിലാവായ് വരും
അമൃത ചുംബനങ്ങള്‍ തരും (2)
ആ തിരുമാറില്‍ അഭയമേകും
അഭയമേകും
(അമ്മ നിലാവായ് ..... )
കണ്ണീരിന്‍ കാളിന്ദിയില്‍
കനലാളും പഞ്ചാഗ്നിയില്‍ (2)
അവലംബം ഒന്ന് മാത്രം
അമ്മേ നിന്‍ സ്നേഹാമൃതം
(അമ്മ നിലാവായ് ..... )
ഏകാന്തയാമങ്ങളില്‍
ശോകാന്തയാനങ്ങളില്‍ (2)
അവലംബം ഒന്ന് മാത്രം
അമ്മേ നിന്‍ ജീവാമൃതം
(അമ്മ നിലാവായ് ..
ഇവിടെ
4. പാടിയതു: രാഹുൽ ലക്ഷ്മൺ,/ രഞ്ജിനി ഹരിദാസ്,/ സിംല മേനോൻ
ആനന്ദം ആനന്ദം ആനന്ദം അമൃതം അഭയാനന്ദ മയം
ആനന്ദം ആനന്ദം ആനന്ദം അഖിലം അതുലാനന്ദ മയം (2 )
അമലം വിമലം അമരം അമൃതം അഭയാനന്ദ മയം (2 )
ആനന്ദം
നമശിവായ നമശിവായ നമശിവായ [2]
ഈശ്വവാസം ശാശ്വത സത്യം ഇതള്‍ വിരിയുന്നിവിടെ
ജ്വാല മുഖമാം സത്യത്തിന്‍ നിറ ദീപാന്ജലിയിവിടെ [2]
ആനന്ദം അഭിഷേകം
ആനന്ദം അഭിരാമം അതുലാനന്ദ മയം
(ആനന്ദം ...)
(ഇംഗ്ലീഷ് വെര്‍ഷന്‍ ബൈ രഞ്ജിനി ഹരിദാസ്)
നമശിവായ നമശിവായ നമശിവായ [2]
ഈശ്വര്‍ അള്ള തേരോ നാം പാടും മനസുകളെ
ഇതിഹാസ ഭാരത ഭൂവിന്‍ ചരിതം എഴുത്തും മനസുകളെ (2 )
ആനന്ദം അഭിഷേകം
ആനന്ദം അഭിരാമം അതുലാനന്ദ മയം
(ആനന്ദം ...
ഇവിടെ

മഴ [2000]യേശുദാസ്, ചിത്ര, അരുന്ധതി, ആശാ മേനോൻ...

ചിത്രം: മഴ [2000]ലെനിന്‍ രാജേന്ദ്രന്‍
താരങ്ങൾ: ബിജു മേനോൻ , ലാൽ, സംയുക്ത വർമ്മ, ജഗതി, തിലകൻ, ഊർമ്മിളാ ഉണ്ണി
രചന; കെ ജയകുമാര്‍
സംഗീതം: രവീന്ദ്രന്‍
മാധവിക്കുട്ടിയുടെ " നഷ്ടപ്പെട്ട നീലാംബരി” എന്ന നോവലിന്റെ ആവിഷ്കാരം.

1. പാടിയതു: യേശുദാസ്, ചിത്ര
ആഷാഢം പാടുമ്പോളാത്മാവിന്‍ -
രാഗങ്ങള്‍ ആനന്ദനൃത്തമാടുമ്പോള്‍...
വെള്ളാരംമുത്തും കൊണ്ടാകാശം പ്രേമത്തിന്‍
കൈക്കുമ്പിള്‍ നീട്ടുമ്പോള്‍ മനസ്സിലും മൃദംഗമം
(ആഷാഢം)
ഈ പുല്‍നാമ്പില്‍ മഴയുടെ തേന്‍സന്ദേശം
ഇനിമുതലീ പുല്‍നാമ്പില്‍ മഴയുടെ തേന്‍സന്ദേശം
ശ്രുതിലയ ഹൃദയമുഖരിത ജലതരംഗം
അമൃതതരളിത നവവികാരം
കുസുമഭംഗികളുയിരിലലിയും
മദനസായക മധുരകദനം
സാസസ ഗാഗഗ സാസസ പാപപ
സാസ ഗാഗ മാമ പാപ നീനി
(ആഷാഢം)
നീ മീട്ടാതെ ഉണരും വീണാനാദം
മനസ്സില്‍ നീ മീട്ടാതെ ഉണരും വീണാനാദം
ഉപവന ദലകുതൂഹല സ്വരപരാഗം
നറുമ വിതറും നിമിഷശലഭം
മിഴിവിളക്കുകള്‍ നിന്നെയുഴിയും
മൗനവീചികള്‍ വന്നു പൊതിയും
സാസസ ഗാഗഗ സാസസ പാപപ
സാസ ഗാഗ മാമ പാപ നീനി
(ആഷാഢം)
ഇവിടെ
വിഡിയോ
2. പാടിയതു: ചിത്ര
ആ...ആ....ആ.
വാർമുകിലേ വാനിൽ നീ വന്നു നിന്നാൽ
ഓർമ്മകളിൽ ശ്യാമ വർണ്ണൻ [@]
കളിയാടി നിൽക്കും കദനം നിറയും
യമുനാ നദിയായ് മിഴിനീർ വഴിയും.. [വാർ മുകിലേ}
പണ്ടു നിന്നെ കണ്ട നാളിൽ
പീലി നീർത്തി മാനസം[2]
മന്ദഹാസം ചന്ദനമായി [2]
ഹൃദയ രമണാ...
ഇന്നെന്റെ വനിയിൽ
കൊഴിഞ്ഞു പുഷ്പങ്ങൾ
ജീവന്റെ താളങ്ങൾ [ വാർമുകിലെ...
അന്നു നീയെൻ മുന്നിൽ വന്നു
പൂവണിഞ്ഞു ജീവിതം[2]
തേൻ കിനാക്കൾ നന്ദനമായി[2]
നളിന നയനാ...
പ്രണയ വിരഹം നിറഞ്ഞ വാഴ്വിൽ പോരുമോ വീണ്ടും
{വാർ മുകിലേ..2}
ഇവിടെ
വിഡിയോ
3. രചന: കൈതപ്രം “ഹിമശൈലസൗന്ദര്യമായ് ഒഴുകുന്ന ശിവഗംഗയായ്....
പാടിയതു: കെ ജെ യേശുദാസ് ;അരുന്ധതി; ചിത്ര
ഹിമശൈലസൗന്ദര്യമായ് ഒഴുകുന്ന ശിവഗംഗയായ്
ഉണരുന്നു നീലാംബരി - ഏകാന്തരാഗാംബരി
ശതകോടി ജന്മങ്ങൾ തേടുന്ന സാന്ത്വനം
പടരുന്ന ഹൃദയാഞ്ജലി....
(ഹിമശൈല)
ഖരഹരപ്രിയരാഗഭാവം ആത്മസുധാമയരാഗം
ഇന്നെന്റെ മനസ്സിന്റെ പുളകിതമന്ത്ര-
വിപഞ്ചിയിലൊഴുകി ഖരഹരപ്രിയരാഗഭാവം
ചിത്രവസന്തങ്ങൾ പാടുന്ന സ്വർഗ്ഗീയരാഗം
സഫല മനോരഥരാഗം അസുലഭകാരുണ്യരാഗം
ഉഷസ്സിന്റെ കരവലയങ്ങളിൽ ലളിതലവംഗ-
ലതാവലിയാടും ഖരഹരപ്രിയരാഗഭാവം
ശാരദചന്ദ്രിക പെയ്ത നിശീഥത്തിൽ
വിരഹിണി രാധിക പാടിയ ഗാനം
നിത്യകല്യാണവസന്തം തേടിയ
ഗോപാലികമാർ തേങ്ങിയ രാഗം
ശാരദചന്ദ്രിക പെയ്ത നിശീഥത്തിൽ
പ്രമദവനങ്ങളിലെ സ്ത്രീജന്മം
പാടിയ സാന്ദ്രമനോമയരാഗം
ശാരദചന്ദ്രിക പെയ്ത നിശീഥത്തിൽ
സനിസ നിസധനി - മഗമ ഗമസമ - ധപധ പധമധ
സനിസ നിസ നീനിസാസ ഗാഗസാസ മാമഗാഗ നീനിധാധ
സഗമ ഗമധ മധനി ധനിസ നിസഗ നിസമ നിസപ
മഗരിസ നിധപമ ഗരിസനി ധപ സ പ സ
ഇവിടെ
വിഡിയോ

4. രചന: ഓ.വി ഉഷ
പാടിയതു: ആശാ മേനോൻ
ആരാദ്യം പറയും ആരാദ്യം പറയും
പറയാതിനി വയ്യ പറയാനും വയ്യ
എരിയും മുൻപേ പിരിയും മുൻപേ
പറയാനാശിക്കുന്നു
പറയാനും വയ്യ പറയാതിനി വയ്യ
അഗ്നി കുടിച്ചു മയങ്ങിയ ജീവൻ
പാടുകയാണെന്റെ വിളക്കേ
എരിയുന്നൂ നീയും ഞാനും
എരിയുന്നൂ നീയും ഞാനും
ഇവിടെ
വിഡിയോ
5. രചന: കെ. ജയകുമാർ “ ഇത്രമേൽ മണമുള്ള കുടമുല്ലപ്പൂവുകൾ..... “
പാടിയതു: യേശുദാസ്
ഇത്രമേൽ മണമുള്ള കുടമുല്ലപ്പൂവുകൾ-
ക്കെത്ര കിനാക്കളുണ്ടായിരിക്കും
സന്ധ്യാംബരത്തിന്റെ മന്ദസ്മിതങ്ങളിൽ
അവയെത്രയഴകുള്ളതായിരിക്കും
(ഇത്രമേൽ)
ഗപഗരി സരിഗരി സഗരിസ ധപ (2)
ഗരിഗസരി - ഗരിഗസരി പധപസ - പധപസ
സരിസഗ - സരിസഗ ഗപഗധ - ഗപഗധ
പധസ - പധസ ഗരിസധ - ഗരിസധ
പൂവിന്റെ സ്വപ്നങ്ങൾ പൂക്കളേക്കാളും
മൃദുലവും സൗമ്യവുമായിരിക്കും
താമരനൂൽപോൽ പൊഴിയും നിലാവിലും
യദുകുലകാംബോജിയായിരിക്കും
(ഇത്രമേൽ)
നിത്യവിലോലമാം സ്വപ്നങ്ങളും ഞാനും
എല്ലാ രഹസ്യവും പങ്കുവയ്‌ക്കും
ആത്മാവിനുള്ളിൽ വന്നറിയാതെ
പടരുന്നതാരാഗപരിമളമായിരിക്കും
(ഇത്രമേൽ)
ഇവിടെ
വിഡിയോ
6. രചന: കെ. ജയകുമാർ “മഞ്ഞിന്റെ മറയിട്ടോരോർമ്മകൾക്കുള്ളിൽ ...”
പാടിയതു: ചിത്ര
മഞ്ഞിന്റെ മറയിട്ടോരോർമ്മകൾക്കുള്ളിൽ
മൃദുല നിലാവുദിക്കുമ്പോൾ....
കാലം കെടുത്തിയ കാർത്തികദീപ്‌തികൾ
താനേ തിളങ്ങുകയാണോ...
കൽത്താമരപ്പൂവിതളുകൾ പിന്നെയും
കാറ്റിൽ തുടിയ്‌ക്കുകയാണോ...
ചായങ്ങൾ മായുന്നൊരീച്ചുമർച്ചിത്രത്തിൽ
മഴവില്ലു താനേ ഉദിച്ചു.....
മിഴിപൂട്ടി നിന്നാൽ തെളിയുന്ന തൊടിയിൽ
നീർമാതളങ്ങൾ തളിർത്തു....
അകലെ നിന്നെത്തുന്ന നീലാംബരിയുടെ
ഒരു തൂക്കുമഞ്ചിൽ കിടന്നു....
എന്റെ സ്വകാര്യവിചാരങ്ങളൊക്കെയും
നിൻ മുളംതണ്ടിൽ തുളുമ്പും...
കാട്ടുകടമ്പിന്റെ നിശ്വാസസൗരഭം
ഒരു കരസ്പർശമായ് തീരും....
പ്രണയമാം യമുനയിൽ ഹേ ശ്യാമകൃഷ്ണാ
ഞാനിന്നു നീരാടി നിൽക്കും...
(മഞ്ഞിന്റെ)
ഇവിടെ
7. രചന: യൂസഫ് ആലി കേച്ചേരി
പാടിയതു: യേശുദാസ്, അരുന്ധതി, നെയ്യാറ്റിൻകര വാസുദേവൻ
ഗേയം ഹരിനാമധേയം
ഭവഭയസാഗര തരണോപായം
ശാശ്വത മൃത്യുഞ്ജയം...
(ഗേയം)
ചാരുകേശി രാഗാലാപം
ശ്രുതിലയസംഗമം സുധാനികേതം
നിരുപമനടനം നിത്യാനന്ദം
രാധാമാധവകേളീസദനം
കേളീസദനം...
(ഗേയം)
വീതരാഗം ഗോപീജാരം
യദുകുലബാലം മൃഗമദഫാലം
വിഗളിതകദനം യോഗീഗമ്യം
ചേതോരമ്യം ഗീതാഗഹനം...
ഗീതാഗഹനം...
(ഗേയം)
ഗരിസനിധ രിസനിധപ ധനിധപമഗ ഗരിഗ മമഗ ഗരിഗ മമഗഗ
ഗഗമ ഗഗമ പമഗ ഗമനിധപ സനിധപ രിസനിധ ധപമഗരിഗഗ
മമ ഗഗമമ രിഗമ ഗമഗമ സമഗമ മഗരിസ രിഗമപപ
പധനിധ രിസനി സരിഗമ ഗരിഗസരി സസനിധപമ ഗമപപ
നിനി പധനി സനിസ
മപധനിസ പധനി ധനിസ നിസരി
നിസരി രിരിസ ധനിസരി സസ
സരിഗരി മഗരിസ സനിസരിഗ ഗരിസ സസനിധ ധനിസ സരിരിരി
പധ പധനിസരി സനിസരി സരി - മഗ രിഗഗ ഗരിസ സരിഗഗ
സരിഗ സരിഗ സരിഗ സരിഗ രിഗ - ഗമ മഗരി മഗരിസ സനിസരിരി
മഗരി സരിഗ - പമഗ രിഗമ - ഗരിസ നിസരി
സരിഗ സരിസ - രിസനി ധനിസ - പധനി പനിധ
സനി നിധ ധപ നിധ സനി രിസ ഗരി മഗ മരി ഗസ രിനി പധ
നിസരി ഗരിസനിസ - രിസനിധനി സനിധപധ
ഗരിസനിധ രിസനിധപ ഗമപധനി രിസനിധനി സനിധപധ സനിധമപ
രിസനിധപ സനിധപമ ഗമപധനി മഗരിസരി ഗരിസനിസ രിസനിധനി
ഗരിസനിധ രിസനിധപ ഗമപധനി....
(ഗേയം)
വിഡിയോ

ബോണസ്:
ആരൊ വിരൽ മീട്ടി മനസ്സിൻ മൺ വീണയിൽ......
വിഡിയോ
Monday, June 14, 2010
സദാനന്ദന്റെ സമയം[ 2003] യേശുദാസ്, സുജാത, വിധു പ്രതാപ്, ....

ചിത്രം: സദാനന്ദന്റെ സമയം [ 2003 ] അക് ബര്‍ ജോസ്
താരങ്ങൾ: ദിലീപ്, സിദ്ദിക്ക്, ജഗതി,ജനർദ്ദനൻ, ഗീത സലാം, കാവ്യ മാധവൻ, ബിന്ദു പണിക്കർ,
സുകുമാരി, റീന, കൊച്ചിൻ ഹനീഫ, അഗസ്റ്റിൻ...
രചന: യൂസഫലി കേച്ചേരി
സംഗീതം:: മോഹൻ സിത്താര
1. പാടിയതു: കെ ജെ യേശുദാസ് & സുജാത മോഹൻ
ഓമലാളേ എന്റെ മനസ്സിൻ പ്രേമ മധുരം നീ
പൂവു പോലെൻ നെഞ്ചിലുണരും ജീവ രാഗം നീ
സ്വർഗ്ഗ ഗാനം പാടി അലയും സ്വപ്ന ഗായകൻ നീ ഓ (ഓമലാളേ...)
ഹൃദയവീണ കമ്പി മീട്ടി
മധുരഗാനം പാടി നീ (2)
കുയിലിന്റെ വല്ലിയിൽ വീണ്ടും
ഉണരുന്ന തേൻ മലർ പോലെ
കരളിന്റെ കോവിലെന്നും
കണി കണ്ട ദൈവം നീ ഓ...
ഓമലാളേ എന്റെ മനസ്സിൻ പ്രേമ മധുരം നീ ഓ..
എന്റെ തോഴാ നെഞ്ചിനുള്ളിൽ പ്രേമ മധുരം നീ
മധുര നൊമ്പരമായ് നീയെൻ
മനസ്സിലാദ്യം വന്ന നാൾ(2)
കനവിന്റെ നന്ദനമാകെ
കള നാദ സുന്ദരമായ്
ഇരുൾ നീക്കുവാനെൻ മുന്നിൽ
പൊൻ ദീപനാളം നീ ഓ..(ഓമലാളേ...)
ഇവിടെ
2. പാടിയതു: യേശുദാസ് / & സുജാത
നീയറിഞ്ഞോ നീലക്കുഴലീ നിന്നെ വിളിക്കുന്നു മാനസം
നീയറിഞ്ഞോ നീലക്കുഴലീ നിന്നെ വിളിക്കുന്നു മാനസം
എത്ര വിളിച്ചാലും എന്ത് പറഞ്ഞാലും എന്നോടെന്തിനീ നീരസം [2]...
[എത്ര മുകര്‍ന്നാലും തീരാത്ത പൂ തരാന്‍
എന്തേ നിനക്കിത്ര താമസം
എന്തേ നിനക്കിത്ര താമസം
ഞാനറിഞ്ഞു പ്രേമക്കിനാവേ പൂപോലെയുള്ള നിന്‍ മാനസം
ഞാനറിഞ്ഞൂ.....]
കണ്ടു നിന്നെ കണ്ടു ഒരു കല്‍പ്പകപ്പൊന്‍തളിര്‍ പോലെ
വിണ്ണില്‍ നീല വിണ്ണില്‍ പൂത്ത പൊന്‍ തിങ്കള്‍ പൂങ്കുല പോലെ
കണ്ടു നിന്നെ കണ്ടു ഒരു കല്‍പ്പകപ്പൊന്‍ തളിര്‍ പോലെ
വിണ്ണില്‍ നീല വിണ്ണില്‍ പൂത്ത പൊന്‍ തിങ്കള്‍ പൂങ്കുല പോലെ
എന്ന് വരും പ്രേമത്തിന്‍ പൂന്തേന്‍
എന്ന് തരും നീ ആശക്കിളി (എന്ന് വരും )
ആശക്കിളി ആശക്കിളി ഓ..... (നീയറിഞ്ഞോ )
കണ്ണില്‍ നീലക്കണ്ണില്‍ നല്ല വര്‍ണ്ണക്കിനാവുകളാണോ
ചുണ്ടില്‍ ഇളം ചുണ്ടില്‍ പ്രേമച്ചെണ്ടിന്‍ പരാഗങ്ങളാണോ
(കണ്ണില്‍)
[നിന്‍ മനസ്സിന്‍ കോരിത്തരിപ്പുകള്‍ എന്നുമെനിക്കൊരു രാഗലയം ]
നിന്‍ മനസ്സിന്‍ കോരിത്തരിപ്പുകള്‍ എന്ന് തരും നീ ആറ്റക്കിളി
ആറ്റക്കിളി ആറ്റക്കിളി ഓ...... (നീയറിഞ്ഞോ )
ഇവിടെ
വിഡിയോ
3. പാടിയതു: യേശുദാസ്
ജന്മനക്ഷത്രമേ....
ജന്മനക്ഷത്രമേ നീ നിര്‍ണ്ണയിക്കുന്നു
ജയവും പരാജയവും മനുഷ്യന്‍റെ
ജയവും പരാജയവും
ജനിയ്ക്കും നാള്‍ നോക്കി മണ്ണില്‍
ശിശുവിന്‍റെ ജാതകമെഴുതുന്നു
(ജന്മനക്ഷത്രമേ)
നാവരു പാടുന്നു നന്മകള്‍ നേരുന്നു
കുഞ്ഞിനു പീഢകള്‍ ഒഴിയാനായ്
അമ്പലനടകള്‍ കയറിയിറങ്ങുന്നു
ഗ്രഹദോഷങ്ങള്‍ തീരാനായ് (2)
(ജന്മനക്ഷത്രമേ)
നെയ്ത്തിരി ഉഴിയുന്നു വഴിപാടു നല്‍കുന്നു
മാനത്തെ ദൈവങ്ങള്‍ കനിയാനായ്
ബാധകള്‍ ഒഴിയാന്‍ അന്നം വിളമ്പുന്നു
ഭാഗ്യദോഷങ്ങള്‍ നീങ്ങാനായ് (2)
(ജന്മനക്ഷത്രമേ)
ഇവിടെ
4. പാടിയതു: മഹാദേവൻ
സൌപര്‍ണ്ണികാതീരവാസിനെ സൌഭാഗ്യസന്ധായിനീ
അമ്മേ ജഗജനനി അനുഗ്രഹമരുളൂ മൂകാംബികേ
അമ്മേ... അമ്മേ.... അമ്മേ>....
കലയുടെ കോവിലില്‍ കൈത്തിരിയുഴിയും
അവിടുത്തെ പൈതങ്ങള്‍ ഞങ്ങള്‍
വേദാന്തസാരമേ ഞങ്ങള്‍തന്‍ മാനസ
വേദിയിലെന്നും കുടിയിരിക്കൂ
ഉമയും നീയേ രമയും നീയേ
വാണിയും നീയേ മൂകാംബികേ
ശ്രുതിയുടെ പൊരുളും ലയവും നീ
ശ്രിതവത്സലയാം ജഗദംബികേ
ഇവിടെ

5. പാടിയതു: വിധു പ്രതാപ് & മഹാ ദേവൻ
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ (2)
താമരക്കിളി വാങ്ങുമോ നീ നൽകാമെൻ മോഹമാല ജമീലാ ജമീലാ...
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ
കാനേത്തിനു പന്തലൊരുങ്ങി
ഖൽബിലോ തേനട വിങ്ങി (2)
ഓ നെഞ്ചിലെ കൂട്ടിൽ വാഴാൻ പഞ്ചാരക്കിളീ നീ വാ വാ (2)
ജമീലാ..ജമീലാ
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ
ആരംഭ ചൊടിയിലെ മുത്തം
മാരൻ തരുമല്ലോ മുത്തം (2)
ഉലുവാന്തിരി പോലെ മച്ചിൽ എറിയും നീ നാണത്താൽ (2)
ജമീലാ..ജമീലാ
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ
ഇവിടെ
ഇവിടെ
Subscribe to:
Posts (Atom)