Powered By Blogger

Saturday, June 19, 2010

ഫാന്റം [2002] എസ് പി ബാലസുബ്രമണ്യം, ചിത്ര, യേശുദാസ്, ജയചന്ദ്രൻ




ചിത്രം: ഫാന്റം [ 2002 ] ബിജു വർക്കി
താരങ്ങൾ; മമ്മൂട്ടി, നിഷാന്ത് സാഗർ, നെടുമുടി വേണു, കൊച്ചിൻ ഹനീഫ, ഷമ്മി തിലകൻ, ലാലു അലക്സ്,
അശ്വതി, മാളവിക, ബിന്ദു പണിക്കർ, മനോജ് കെ. ജയൻ, എൻ.എഫ്. വർഗീസ് , ഇന്നസന്റ്


രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ദേവ




1. പാടിയതു: എസ് പി ബാലസുബ്രമണ്യം/ & ചിത്ര



മാട്ടുപ്പൊങ്കൽ മാസം മല്ലിപ്പൂവിൻ വാസം
പാലക്കാടൻ കാറ്റിൽ പാലപ്പൂവിൻ ശ്വാസം
ചിറകണിയും മണ്ടി ജമന്തികളേ
ചിലമ്പണിയും ചെന്തമിഴ് തായ് മൊഴിയേ
പാടി വാ പൂങ്കാറ്റേ കൂടെ വാ കുഞ്ഞാറ്റേ നീ

ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാ
മനം മാർഗഴി മല്ലികെ കൊതിക്കണമ്മാ
ചിന്ന മാമനെ മാരനെ മയക്കണമ്മാ
പോവാതമ്മാ
(മാട്ടുപ്പൊങ്കൽ...)

മാങ്കുയിൽ പാട്ടിൻ പൂക്കും മാതളപൂവിൻ തേനേ
മഞ്ഞുനീരാറ്റിൽ പായും കുഞ്ഞിളം തിങ്കൾ മീനേ
തെന്നലിൽ താളം കൂടാൻ വാ
കണ്ണിലെ കാവൽ തുമ്പീ കാതലിൻ വീണക്കമ്പീ
മാമയിൽ തൂവൽ വീശി മാരിവിൽ ചന്തം പൂശീ
വെണ്ണിലാവേറ്റിൽ തൂകാൻ വാ
മണിക്കുയിലേ മലർക്കുയിലേ ഏ..ഏ..കൂവാതാ
മനസ്സുക്കുള്ളെ മഴതൂളിയായ് നീ നീ വീഴാതാ
മേഘങ്ങൾ രാഗം പാടട്ടുമാ..
ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാ
മനം മാർഗഴി മല്ലികെ കൊതിക്കണമ്മാ
ചിന്ന മാമനെ മാരനെ മയക്കണമ്മാ
പോവാതമ്മാ
(മാട്ടുപ്പൊങ്കൽ...)



പാതിരാനേരം കാറ്റിൻ കാവടി ചിന്തായ് പാടീ
നന്ദനത്തേരിൽ ഏറി നന്തുണിപ്പാട്ടും മൂളി
ഏങ്കിനാൽ ഉള്ളം ഒന്നാലെ
കൊഞ്ചുവിൻ പൂവൽ മൈനേ ഉന്നെയും തേടി തേടി
പിഞ്ചിളം പൂവായ് മെല്ലേ നെഞ്ചിലേ ഊഞ്ചലാടി
പാടിനാൻ കണ്ണായ് കണ്ണാടീ
മണമകളേ മലർക്കൊടിയേ ഏ ഏ പാടാതാ
കളമൊഴിയേ കടമിഴിയേ നീ നീ പോരാതാ
മോഹങ്ങൾ മേളം കൊട്ടട്ടുമാ
ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാ
മനം മാർഗഴി മല്ലികെ കൊതിക്കണമ്മാ
ചിന്ന മാമനെ മാരനെ മയക്കണമ്മാ
പോവാതമ്മാ
(മാട്ടുപ്പൊങ്കൽ...)




ഇവിടെ





2. പാടിയതു: പി. ജയചന്ദ്രൻ & ചിത്ര


വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ
കുളിര്‍മഞ്ഞില്‍ കുറുകുന്ന വെണ്‍പ്രാവേ
ഒന്നു കണ്ടോട്ടെ ഞാന്‍ മെയ്യില്‍ തൊട്ടോട്ടെ ഞാന്‍
നിനക്കെന്തഴകാണഴകേ നിറവാര്‍ മഴവില്‍ ചിറകേ
നിനവില്‍ വിരിയും നിനവേ ( വിരല്‍..)

നെഞ്ചില്‍ത്തഞ്ചി നിന്റെ കൊഞ്ചല്‍ നാദം
പാടും പാട്ടിന്റെ പഞ്ചാമൃതം
കണ്ണില്‍ മിന്നീ കനല്‍ മിന്നല്‍ത്താളം
ആരും കാണാത്ത ദീപാങ്കുരം
നിന്നോടു മിണ്ടാന്‍ നിന്നെ തലോടാന്‍
ചുണ്ടോടു ചുണ്ടില്‍ തേനുണ്ട് പാടാന്‍
മോഹിച്ചു നില്‍പ്പാ‍ണു ഞാന്‍ (വിരല്‍..)

തെന്നും തെന്നല്‍ നിന്റെ കാതില്‍ ചൊല്ലി
ഏതോ ശൃംഗാര സല്ലാപങ്ങള്‍
വിണ്ണില്‍ച്ചിന്നും നൂറു വെണ്‍ താരകള്‍
നിന്റെ കണ്‍കോണില്‍ മുത്തം വെച്ചു
ആരും മയങ്ങും ആവാരം പൂവേ
ആറ്റോരമാരേ നീ കാത്തു നില്പൂ
നീയെന്റെ നീലാംബരി.....

ഇവിടെ

വിഡിയോ








3. പാടിയതൂ: യേശുദാസ്

സുന്‍ മിത്തുവാരേ ധുന്‍ഹൈ പ്യാരേ പുക്കാരേ ദില്‍ ആരേ
കല്‍ ഭായി കീ ഹോ ശാദീരേ ദുവാ ദേനാ സാരേ
നേരാണേ നാളെയാണേ നാടു തെണ്ടും കാറ്റിന്‍റെ കല്യാണനാള്‍
സുന്‍ മിത്തുവാരേ ധുന്‍ഹൈ പ്യാരേ പുക്കാരേ ദില്‍ ആരേ

ഓ പകല്‍ത്തിങ്കളേയെന്‍ ചെറുക്കന്നു ചൂടാന്‍ ചന്ദനക്കുട കൊണ്ടുവാ
കുയില്‍പ്പെണ്ണിന്നായി മണിത്താലി തീര്‍ക്കാന്‍ മിന്നലിന്‍ കനല്‍പൊന്നു താ
ഈ അലഞൊറിപ്പുഴയുടെ കിലുകിലെ കിലുങ്ങണ നൂപുരം കൊണ്ടു വാ
കടല്‍നുരച്ചുരുളെടുത്തു അവള്‍ക്കൊരു മരതക കമ്മലായി കൊണ്ടു വാ
മനസ്സിന്‍റെ മായച്ചിറകില്‍ ഞാന്‍ പറന്നോട്ടേ
സുന്‍ മിത്തുവാരേ ദിന്‍ഹൈ പ്യാരേ പുക്കാരേ ദില്‍ ആരേ

ഈ പകല്‍ക്കിളിപ്പാട്ടില്‍ തകില്‍ച്ചിന്തു വേണം പൂനിലാക്കല്യാണനാള്‍
തുലാമുകില്‍ത്തുണ്ടാല്‍ മണിപ്പന്തല്‍ വേണം നെഞ്ചിലേ ആഘോഷനാള്‍
ആ തരിവളയിതളിട്ടതാമരവിരലിന്നു മോതിരം കൊണ്ടുവാ
അവളുടെ തുടുനെറ്റിത്തടത്തിലെയിലക്കുറി താരമേല്‍ തന്നുവോ
മനസ്സിന്‍റെ മായച്ചിറകില്‍ ഞാന്‍ പറന്നോട്ടേ

സുന്‍ മിത്തുവാരേ ധുന്‍ഹൈ പ്യാരേ പുക്കാരേ ദില്‍ ആരേ
കല്‍ ഭായി കീ ഹോ ശാദീരേ ദുവാ ദേനാ സാരേ
നേരാണേ നാളെയാണേ നാടു തെണ്ടും കാറ്റിന്‍റെ കല്യാണനാള്‍
സുന്‍ മിത്തുവാരേ ധുന്‍ഹൈ പ്യാരേ പുക്കാരേ ദില്‍ ആരേ


ഇവിടെ


വിഡിയോ



ബോണസ്:

ചിത്രം: ദോസ്ത്
പാടിയതു:യേശുദാസ് & ചിത്ര “ കിളിപ്പെണ്ണെ നിലാവിൻ കൂടാരം കണ്ടില്ലേ....

ഇവിടെ

No comments: