Powered By Blogger
Showing posts with label സുശീല. Show all posts
Showing posts with label സുശീല. Show all posts

Monday, November 1, 2010

രാഗം: [1975) യേശുദാസ്, ജാനകി, സുശീല, വാണി ജയറാം




ചിത്രം: രാഗം [ 1975 ] എ. ഭീംസിങ്ങ്
താരനിര: മോഹൻ, ലക്ഷ്മി, ജോസ് പ്രകാശ്, ശങ്കരാടി, അടൂർ ഭാസി,ബഹദൂർ,
റ്റി.പി. മാധവൻ, മല്ലിക, ശാരദ. സുകുമാരി, പ്രേമ...

സംഗീതം: സലിൽ ചൗധരി

1. പാടിയതു: യേശുദാസ് കെ ജെ & എസ് ജാനകി

ഇവിടെ കാറ്റിനു സുഗന്ധം...ഇതിലെ പോയതു വസന്തം
വസന്തത്തിന്‍ തളിർത്തേരിലിരുന്നതാരു
വാസര സ്വപ്നത്തിന്‍ തോഴിമാരു (ഇവിടെ)


ഇവിടെ തേരു നിര്‍ത്താതേ ഇതു വഴിയൊന്നിറങ്ങാതെ
എനിക്കൊരു പൂ തരാതെന്തെ പോയ് പോയ് പൂക്കാലം
ഋതുകന്യകേ നീ മറ്റൊരു പൂക്കാലം

അകലെ സാഗരതിരകൾ
അവയിൽ വൈഡൂര്യമണികൾ
തിരകളിൽ തിരുമുത്തു വിതച്ചതാര്
താരകദ്വീപിലെ കിന്നരന്മാർ (അകലെ)


ഇരുട്ടിൻ കണ്ണുനീരാറ്റിൽ ഒരു പിടി മുത്തെറിയാതെ
മനസ്സിന്റെ കണ്ണടച്ചെന്തേ പോയ് പോയ് കിന്നരന്മാർ
ഹൃദയേശ്വരീ നീ മറ്റൊരു വൈഡൂര്യം
ഹൃദയം പൂത്തൊരു മിഴികൾ
അതിൽ ഞാൻ നിൻ കൃഷ്ണ മണികൾ

നിറമുള്ള യുവത്വത്തിനെന്തഴക്
നിന്റെ വികാരത്തിൻ നൂറഴക് (ഹൃദയം)
ചിരിക്കും ചെണ്ടുമല്ലിക്കും ചിറകുള്ള നൊമ്പരങ്ങള്‍ക്കും
മനസ്സിന്റെ കണ്ണുകള്‍ നല്‍കാന്‍ വാവാ വിശ്വശില്പീ
പ്രിയഗായകാ നീ എന്നിലെ പ്രേമശില്പീ (ഇവിടെ)

ഇവിടെ


വിഡിയോ



2. പാടിയതു: യേശുദാസ്

ആ കയ്യിലോ ഈ കയ്യിലോ

ആ കയ്യിലോ ഈ കയ്യിലോ
അമ്മാന പൂച്ചെണ്ട് കണ്ണന് സമ്മാന പൂച്ചെണ്ട് (ആ കയ്യിലോ.....)

അമ്പലപ്പുഴെ അമ്പലത്തില്‍ തൊഴുതുണര്‍ന്നൊരു പൂച്ചെണ്ട്
അര്‍ത്തുങ്കല്‍ പള്ളിയില്‍ പോയ്‌ മുട്ടു കുത്തിയ പൂച്ചെണ്ട് ....(ആ കയ്യിലോ.....)

കുടുമ നരച്ചൊരു നമ്പൂരിച്ചനു.....
കുടുമ നരച്ചൊരു നമ്പൂരിച്ചനു
കുടമാളൂരൂന്നു കല്യാണം ഇന്നു കുടമാളൂരൂന്നു കല്യാണം

പെണ്ണിന്റെ മുടിയില്‍ ചൂടാനോ പട്ടു കിടക്കയില്‍ തൂകാനോ (2)
പത്തു പനിനീര്‍ പൂവിനു വന്നു നമ്പൂരിച്ചന്‍
ചുറ്റിലും വെറ്റ മുറുക്കി തുപ്പി നിറയ്കണ നമ്പൂരിച്ചന്‍
പൂക്കട ചെന്നു തുറന്നോട്ടെ പൂവെടുത്തു കൊടുത്തോട്ടെ (2)
പിന്നെ കാളന്‍ ഓലന്‍ അവിയല്‍ കൂട്ടി പിറന്നാളുണ്ണാന്‍ വന്നോട്ടെ (ആ കയ്യിലോ ..)

കുറവലങ്ങാട്ടൊരു കുഞ്ഞെനാച്ചനു....
കുറവലങ്ങാട്ടൊരു കുഞ്ഞെനാച്ചനു
കുന്നേപ്പള്ളി പെരുന്നാള് ഇന്നു കുന്നേപ്പള്ളി പെരുന്നാള്

പള്ളി ചന്തയില്‍ വില്‍ക്കാനോ പെണ്മക്കള്‍ക്കു കൊടുക്കാനോ (2)
പത്തു വട്ടി പൂവിനു വന്നു കുഞ്ഞെനാച്ചന്‍
കാലത്തു പട്ടയോഴിച്ചു മുഖം കഴുകുന്നൊരു കുഞ്ഞെനാച്ചന്‍
പൂക്കട ചെന്നു തുറന്നോട്ടെ പൂവെടുത്തു കൊടുത്തോട്ടെ (2)
പിന്നെ പരിപ്പു പച്ചടി കിച്ചടി കൂട്ടി പിറന്നാളുണ്ണാന്‍ വന്നോട്ടെ
വന്നോട്ടെ വന്നോട്ടെ (ആ കയ്യിലോ .....)

കൊടി വച്ച കാറിലെ പുത്തന്‍ മന്ത്രിക്കു....
കൊടി വച്ച കാറിലെ പുത്തന്‍ മന്ത്രിക്കു
കൊച്ചി കോട്ടയില്‍ സ്വീകരണം ഇന്നു കൊച്ചി കോട്ടയില്‍ സ്വീകരണം

നടവഴി തോറും വിരിക്കാനോ കുടവയറിന്മേല്‍ ചാര്‍ത്താനോ (2)
നൂറു വണ്ടി പൂവിനു വന്നു നേതാക്കന്മാര്‍
നമ്മളെ നാക്കു കൊണ്ടു പോക്കറ്റടിക്കണ നേതാക്കന്മാര്‍
പൂക്കട ചെന്നു തുറന്നോട്ടെ പൂവെടുത്തു കൊടുത്തോട്ടെ (2)
പിന്നെ നാലു കൂട്ടം പ്രഥമന്‍ കൂട്ടി പിറന്നാളുണ്ണാന്‍ വന്നോട്ടെ

ആ കയ്യിലോ ഈ കയ്യിലോ
ആ കയ്യിലോ ഈ കയ്യിലോ
അമ്മാന പൂച്ചെണ്ട് കണ്ണന് സമ്മാന പൂച്ചെണ്ട്

ഇവിടെ




3. പാടിയതു: പി. സുശീല

അമ്പാടിപ്പൂങ്കുയിലേ പാടുമഞ്ജനപൂങ്കുയിലേ
കറുത്ത ചന്ദ്രിയകയില്‍ കാളിന്ദീതീരത്തില്‍
വരുമോനീ കണ്ണുകാണാന്‍
കുറുമൊഴിപ്പൂചൂടുമോ നീ


ഓ....
എന്റെയേതോ ജന്മത്തില്‍ എന്നോഞാന്‍ കേട്ടൊരു ഗാനാലാപം
കുഹുകുഹു കുഹുകുഹു കൂഹുകുഹു കുഹു പ്രേമഗീതം
എന്നുമെന്‍ മൌനങ്ങള്‍ ലാളിക്കുമുമുന്മാദം
അമ്പാടിപ്പൂങ്കുയിലേ......


ഓ...
നിന്റെവൃന്ദാവനത്തിലെ വൈശാഖ മുല്ലതന്‍
നൂപുരനാദം ലലല്ലല ലലല്ലല ലലല്ലലല്ലല നൃത്തതാളം
എന്നുമെന്‍ യൌവനം തേടുന്നോരാവേശം
അമ്പാടിപ്പൂങ്കുയിലേ.......

ഇവിടെ



4. പാടിയതു: യേശുദാസ്


ഗുരുവായൂരപ്പന്‍
ഗുരുവായൂരപ്പന്‍ ‍തന്ന നിധിക്കല്ലോ
പിറന്നാള്‍ പൂക്കള്‍
അരുമ ചൊടിയില്‍ പുഞ്ചിരിയാടും
തിരുനാള്‍‍ പൂക്കള്‍‍
വിളിച്ചാല്‍ മിണ്ടാത്തൊരു ബിംബം
അതിനെന്തിനലങ്കാരം
അതിനെന്തിനു തേവാരം (ഗുരുവായൂരപ്പന്‍‍)


സ്വര്‍ഗ്ഗത്തിന്‍റെ സുവര്‍ണ്ണപ്പടവിലെ
സ്വപ്ന കതിരല്ലേ
വിശ്വപ്രകൃതി വിളിച്ചിട്ടെത്തിയ
വിസ്മയമല്ലേ നീ
തുറന്നു വിണ്ണിന്‍ ഗോപുരം
തെന്നല്‍ വീശി ചാമരം
കൈകള്‍‍ മീട്ടി ഭൂപാളം
ഋതുക്കള്‍‍ നല്‍കി സ്വാഗതം
മനുഷ്യനു മാത്രം
നിന്നരികില്‍ എത്തുമ്പോള്‍
മനസ്സിനെന്തിനീ പൊയ്മുഖം (ഗുരുവായൂരപ്പന്‍)

ജനിച്ച ദിവസത്തിന്‍
മടിയില്‍ ഇരിക്കുമെന്‍ പൊന്നഴകേ
നിനക്കിതാ പുഷ്പ മകുടങ്ങള്‍
ഇന്നു നിനക്കിതാ ഭാഗ്യതിലകങ്ങള്‍
പൊന്നഴകെ


എനിക്കായ് പകരം നല്‍കുമോ
നെഞ്ചിന്‍ പനിനീര്‍ പൊയ്കയില്‍
പാതി വിടരും മൊട്ടുകള്‍
നിന്‍റെ ചുടു തേന്‍ ഉമ്മകള്‍
അകത്തെ കതിര്‍ മിഴികള്‍
തുറന്നു നോക്കൂ നീ
അവിടെ അല്ലയോ സൌന്ദര്യം (ഗുരുവായൂരപ്പന്‍)

ഇവിടെ


5. പാടിയതു: വാണി ജയറാം

നാടന്‍ പാട്ടിലെ മൈന നാടോടിപ്പാട്ടിലെ മൈന
നാരായണക്കിളി മൈന
ഈ കണ്ണീര്‍ പന്തലിനുള്ളില്‍ എന്നെക്കണ്ടാലോ
കൂടെ വന്നാലോ.. ഓ..

മനസ്സിലെ മച്ചകവാതില്‍ പിച്ചകവാതില്‍ തുറക്കും
മയങ്ങുന്ന കുത്തുവിളക്കും മുത്തുവിളക്കും കൊളുത്തും
ഇരുട്ടിന്‍ പുഞ്ചിരി കൂട്ടില്‍
ശില്‍പങ്ങള്‍ സ്വപ്നങ്ങള്‍ എന്നെ മറന്നാലോ?
അന്നു മറന്നാലോ? (നാടന്‍ പാട്ടിലെ..)

കിനാവിലെ കീര്‍ത്തന കമ്പികള്‍ കൈ നഖം കൊണ്ടു
തുടിക്കും
ഞരമ്പില് ചൂടുകള്‍ നല്‍കും ചുംബനം നല്‍കും
വിടര്‍ത്തും
വികാരം നാദമായ്‌ മാറ്റും മൗനങ്ങള്‍ മോഹങ്ങള്‍
എന്നെ മറന്നാലോ അന്നു മറന്നാലോ ? (നാടന്‍ പാട്ടിലെ ..)

ഇരുണ്ടൊരു ചക്രവാളത്തില്‍ കാഞ്ചന സൂര്യന്‍ ഉദിക്കും
ഇതുവരെ പൂത്തുകാണാത്തൊരു പൗര്‍ണമിത്തിങ്കള്‍ ചിരിക്കും
വെളിച്ചം പീലിവിടര്‍ത്തും തീരങ്ങള്‍ യാമങ്ങള്‍ എന്നെ മറന്നാലോ അന്നു മറന്നാലോ

നാടന്‍ പാട്ടിലെ മൈന നാടോടിപ്പാട്ടിലെ മൈന
നാരായണക്കിളി മൈന
ഈ കണ്ണീര്‍ പന്തലിനുള്ളില്‍ എന്നെക്കണ്ടാലോ
കൂടെ വന്നാലോ.. ഓ..

ഇവിടെ




6. പാടിയതു: പി. സുശീല

ഓമന തിങ്കള്‍ പക്ഷി
നീലതാമരകുളത്തിലെ തിങ്കള്‍ പക്ഷി
പെറ്റൊരു പാതിരാ മുത്തിനു പേരെന്ത്‌
ഓമന തിങ്കള്‍ പക്ഷി
നീലതാമരകുളത്തിലെ തിങ്കള്‍ പക്ഷി
പെറ്റൊരു പാതിരാ മുത്തിനു പേരെന്ത്‌

ഇളം തെന്നല്‍ ഉറങ്ങുമ്പോള്‍ ഇലക്കിങ്ങിണി കുടിലില്‍ (2)
തൂവെള്ളപ്പുടവ ചുറ്റി തുളസി പൂങ്കടവില്‍
ഉറങ്ങാത്ത മിഴികളുമായ്‌ ഉപവസിക്കുവതാരോ.. ആരോ...
ഓമന തിങ്കള്‍ പക്ഷി
നീലതാമരകുളത്തിലെ തിങ്കള്‍ പക്ഷി
പെറ്റൊരു പാതിരാ മുത്തിനു പേരെന്ത്‌

താലോലം മണിപൈതല്‍ നാള്‍ തോറും വളരാന്‍ (2)
ആയിരം പൗര്‍ണ്ണമികള്‍ ആയുസ്സില്‍ വിടരാന്‍
തളികയില്‍ കളഭവുമായ്‌
തപസ്സിരിക്കുവതാരോ... ആരോ
ഓമന തിങ്കള്‍ പക്ഷി
നീലതാമരകുളത്തിലെ തിങ്കള്‍ പക്ഷി
പെറ്റൊരു പാതിരാ മുത്തിനു പേരെന്ത്‌

ഇവിടെ


വിഡിയോ

Wednesday, October 20, 2010

പുന്നാപുരം കോട്ട [ 1973] യേശുദാസ്, മാധുരി, സുശീല, പി. ലീല





ചിത്രം: പുന്നാപുരം കോട്ട [ 1973]എം. കുഞ്ചാക്കൊ

താരനിര: പ്രേംനസീർ, ഉമ്മർ, ഗോവിന്ദൻകുട്ടി, അടൂർ ഭാസി, വിജയ നിർമ്മല,ശബ്നം, വിജയശ്രീ, ഗ്രേസി

രചന: വയലാർ
സംഗീതം: ദേവരാജൻ



1. പാടിയതു: പി. സുശീല

നളചരിതത്തിലെ നായകനോ?
നന്ദനവനത്തിലെ ഗായകനോ?
അഞ്ചിതള്‍ പൂക്കള്‍ കൊണ്ടമ്പുകള്‍ തീര്‍ത്തവന്‍
ആവനാഴിനിറയ്ക്കുന്ന കാമദേവനോ?

ജാനകീപരിണയപ്പന്തലിലെ സ്വര്‍ണ്ണ
ചാപം മുറിച്ചൊരു ശ്രീരാമനോ?
ചിത്രാംഗദനെന്ന ഗന്ധര്‍വ്വനോ?
യുദ്ധപര്‍വ്വത്തിലെ ധനഞ്ജയനോ?
അനിരുദ്ധനോ അവന്‍ അഭിമന്യുവോ എന്റെ
അഭിനിവേശങ്ങളേ വിരല്‍തൊട്ടുണര്‍ത്തിയ കാമുകനോ
കാമുകനോ?
നളചരിതത്തിലെ നായകനോ?
നന്ദനവനത്തിലെ ഗായകനോ?

അങ്കണപൂമുഖക്കളരികളില്‍ പൂഴി-
യങ്കം പയറ്റിയ ചേകവനോ
കച്ചകള്‍മുറുക്കിയ കോമപ്പനോ
തച്ചോളിവീട്ടിലെ ഉദയനനോ?
രണവീരനോ അവന്‍ യുവധീരനോ എന്റെ
രഹസ്യമോഹങ്ങളേ കുളിര്‍കൊണ്ടു മൂടിയ കാമുകനോ
കാമുകനോ?

ഇവിടെ

വിഡിയോ


2. പാടിയതു: യേശുദാസ്

മന്ത്രമോതിരം മായമോതിരം
ഇന്ദ്രജാലക്കല്ലുമോതിരം
പൂക്കളെയപ്സരസ്ത്രീകളാക്കും ഇത്
ഭൂമിയെ സ്വര്‍ഗ്ഗമാക്കും

ഞാനീ മോതിരക്കൈ തൊടുമ്പോള്‍ നിന്‍
മേലാകെ പൂത്തുതളിര്‍ക്കും
നിന്മുഖത്തെ താടിമീശ കൊഴിഞ്ഞുപോകും
നിന്റെ കനകത്തലപ്പാവിന്‍ കെട്ടുകളഴിയും
നാണിക്കും കൈകളാല്‍ നീ കണ്ണുപൊത്തും

ഞാനീ മോതിരമൊന്നുഴിയുമ്പോള്‍ ഒരു
ദാഹം നിന്‍ കണ്‍നില്‍ തിളങ്ങും
പട്ടുടുപ്പു കുത്തുമുലക്കച്ചയാകും
പത്തുനിമിഷം കൊണ്ടുനീയൊരു പെണ്‍കൊടിയാകും
പൂചൂടും പൊട്ടുതൊടും പുഞ്ചിരിക്കും പുടവമുറിക്കും

നീയീ മോതിരമൊന്നണിയുമ്പോള്‍ ഒരു
കാമം നിന്‍ നെഞ്ചില്‍ തുടിക്കും
നിന്നിലുള്ള കന്യകയെപ്പുല്‍കിയുണര്‍ത്തും
നിന്റെ കവിളിലെന്‍ ചൊടികള്‍ കുങ്കുമംചാര്‍ത്തും
ലാളിക്കും കൈകളാല്‍ ഞാന്‍ കോരിയെടുക്കും

ഇവിടെ

വിഡിയോ

3. പാടിയതു: യേശുദാസ്

മോഹവതി മധുരാംഗി മാറിലെ ചൂട് തരു
രൂപവതി രുചിരാംഗി രോമാഞ്ചം ചൂടി വരൂ
മോഹവതി മധുരാംഗി മാറിലെ ചൂട് തരു
രൂപവതി...

ഈ കാറ്റും കാറ്റല്ല
ഈ കുളിരും കുളിരല്ല
ഇണയരയന്നമേ നിന്റെ പട്ടിളം പീലി കൊണ്ട്
നെയ്തൊരീ ചിറകുകള്‍ പൊത്തിപ്പൊതിഞ്ഞെങ്കില്‍
ഒന്ന് കൊത്തിപ്പറന്നെങ്കില്‍
നിന്റെ നീലപ്പൊയ്കതന്‍ മടിത്തട്ടില്‍
ഒരു നെയ്തലാമ്പലായ് ഞാന്‍ വിടര്‍ന്നെങ്കില്‍
ഓ...ഓ...ആഹാ... രൂപവതി...

ഈ മഞ്ഞും മഞ്ഞല്ല ഈ അമൃതും അമൃതല്ല
ഇണയരയന്നമേ നിന്റെ മുത്തണിപ്പന്തലിലെ
മുന്തിരിക്കുടുക്കകള്‍ മൊത്തിക്കുടിച്ചെങ്കില്‍
മെയ്യില്‍ ചുറ്റിപ്പടര്‍ന്നെങ്കില്‍
നിന്‍റെ തൂവല്‍ കഴുത്തില്‍ അരക്കെട്ടില്‍
ഒരു നീല രത്നമായ്‌ ഞാന്‍ പതിഞ്ഞെങ്കില്‍
ഓ...ഓ...ആഹാ...(രൂപവതി )

ഇവിടെ

വിഡിയോ



4. പാടിയതു: പി. ജയചന്ദ്രൻ

വള്ളിയൂര്‍ക്കാവിലെ കന്നിക്ക്
വയനാടന്‍ പുഴയിലിന്നാറാട്ട്
കൂടെ കുളിക്കാനിളം കാറ്റ്
കുരവവിളിക്കാന്‍ മുളംകാട്

ചോലക്കുളിരു ഞൊറിഞ്ഞുചുറ്റി
നീലക്കാര്‍കൂന്തലഴിച്ചുലമ്പി
നിറതാളിതേച്ചു മെഴുക്കിളക്കി
നീരാടൂ കന്നി നീരാട്

മാറില്‍ കുറുത്ത പുളകങ്ങള്‍
താരുണ്യം ചാര്‍ത്തും ചമയങ്ങള്‍
നിന്റെ പൂവമ്പൊന്നൊളിച്ചുകാണാന്‍
നീരാട് കന്നി നീരാട്

വെണ്ണനെയ് കൊണ്ട് പൊതിഞ്ഞമേനി
വെള്ളിയോളങ്ങള്‍ പുണര്‍ന്നമേണി
നിന്റെ പൂവമ്പന്നു കാഴ്ചവയ്ക്കാന്‍
നീരാട് കന്നി നീരാട്

ഇവിടെ

വിഡിയോ

5. പാടിയതു: യേശുദാസ് & മാധുരി [ രചന: ഏ.പി. ഗോപാലൻ}

വയനാടന്‍ കേളൂന്റെ പൊന്നുംകോട്ട
പടകാളി നിര്‍മ്മിച്ച പൊന്നുംകോട്ട
ഭൂതങ്ങള്‍ കാവലിരിക്കും കോട്ട
പൊന്നാപുരം കോട്ട പുതിയ കോട്ട
(വയനാടന്‍)

പൊന്‍ കോട്ടയില്‍ വാഴും കേളുമൂപ്പന്‍
പല്ലക്കിലേറി വരുന്നുണ്ടേ
തായമ്പകയുണ്ട് തിരയുണ്ട്
താലപ്പൊലിയുണ്ട് നൃത്തമുണ്ട്

ആനപ്പടകള്‍ അകമ്പടിക്ക്‌
കുതിരപ്പടകള്‍ അകമ്പടിക്ക്‌
കളരിമൂപ്പന്മാര്‍ അകമ്പടിക്ക്‌
കലയുടെ മേളം അകമ്പടിക്ക്‌

കുങ്കുമം ചാര്‍ത്തിയ മാർത്തടങ്ങള്‍
ശൃംഗാര കലയുടെ വചനങ്ങള്‍
പഞ്ചേന്ദ്രിയങ്ങളില്‍ അമൃതം തളിക്കും
പാല്‍ക്കുടമേന്തിയ പൌര്‍ണമികള്‍

സ്വര്‍ണ്ണക്കദളിക്കൂമ്പഴകേറിയ
സുഷമാംഗികളുടെ പാദങ്ങള്‍
മാന്തളിര്‍ വയറിലെ മലര്‍ച്ചുഴികള്‍
മന്മഥ കേളീ ഗൃഹങ്ങള്‍...

ഇവിടെ

വിഡിയോ



6. പാടിയതു:യേശുദാസ്

ചാമുണ്ഡേശ്വരി രക്തേശ്വരി
ഭൂമണ്ഡലാധീശ്വരി പ്രസീത
ഹേമാംബരാഡംബരീ

കാളി നിന്‍പാ‍ദ സിന്ദൂരാരുണ
ധൂളി തിലകങ്ങള്‍ ചാര്‍ത്തി
പദ്മാസനസ്ഥയായ് പ്രാര്‍ഥനാ നിരതനായ്
ഭക്തനിരിപ്പൂ മുന്നില്‍ പ്രിയ
പുത്രനിരിപ്പൂ മുന്നില്‍

കാളികാവില്‍ വാണരുളും ഭദ്രകാളീ
ജയകാളി മഹാകാളി ഭദ്രകാളി
വ്യാളീമുഖം വെന്നനിന്‍ പ്രഭാമണ്ഡലം
വാളിന്നൊളിയാകണം
ഈപടവാളിന്നൊളിയാകണം

മായേ നിന്‍ രൂപമാപാദചൂഡമീ
മനസ്സിലുദിക്കേണം എന്നും
മനസ്സിലുദിക്കേണം
ദാരികശിരസ്സില്‍ നിന്നുതിരും രുധിരമീ
തീര്‍ഥക്കുമ്പിളില്‍ നിറയേണം
നിര്‍മാല്യമായ് മാറിലണിയാന്‍ നല്‍കേണം നിന്‍
നാഗഫണത്തിരുവാഭരണം
ഇവിടെ

വിഡിയോ


7. പാടിയതു: യേശുദാസ്, പി. ലീല, സുശീല, മാധുരി,പി.ബി. ശ്രീനിവാസ്

ആ......
ആദിപരാശക്തി അമൃതവര്‍ഷിണി
അനുഗ്രഹിക്കു ദേവി
നിന്‍ തിരുനടയിലൊരഞ്ജനമയിലായ്
നൃത്തമാടാനനുവദിക്കൂ എന്നെ നൃത്തമാടാനനുവദിക്കൂ

സരിഗമപധനികള്‍ ദേവിനിന്‍
സംഗീതകലാധമനികള്‍
എനിക്കു തരൂ മനസ്സിന്നുള്ളിലൊ-
രപൂര്‍വരാഗമായ് പറന്നുവരൂ
പത്മരാഗച്ചിലങ്കകള്‍ ചലിപ്പിക്കൂ

ആ.....
കല്‍പ്പകവനത്തിലെ കാമസങ്കേതത്തിലെ
കേളീഗൃഹം തേടി വന്നവള്‍ ഞാന്‍ എന്നെ
പുഷ്പശരം കൊണ്ട് മൂടുക മൂടുക
പ്രേമപൌരുഷമേ....

മന്ത്രവാദിനീ മായാനര്‍ത്തകീ
മന്മഥന്‍ ഞാന്‍ നിന്റെ മന്മഥന്‍ ഞാന്‍
തവപദ വിന്യാസങ്ങളിലൂടെ തളിരിടുന്നൂ വസന്തം
ആ....
കൌമുദീകല ശിരസ്സില്‍ ചൂടിയ
ഗൌരീശങ്കര ശിഖരങ്ങളേ
കണികണ്ടുണരൂ ശിവതാണ്ഡവമിതു
കണികണ്ടുണരൂ

കുലദേവതേ നിന്‍ തൃക്കണ്ണില്‍ നിന്നൊരു
തീനാളം ചൊരിയൂ
ഈ നര്‍ത്തകിമാരുടെ നഗ്നപദങ്ങളെ
അഗ്നികൊണ്ടുപൊതിയൂ


വര്‍ഷമേഘം വാഹനമാക്കും വരുണ ഭഗവാനേ ഈ
നൃത്തമണ്ഡപത്തില്‍ നീ
സ്വര്‍ഗ്ഗഗംഗയായൊഴുകി വരൂ
ഒഴുകിവരൂ.....

ഇന്നോളമിക്കോട്ട കാത്തുസൂക്ഷിച്ചൊരു
പൊന്നാപുരത്തമ്മേ ഇവിടെ
പൊട്ടിക്കിളിര്‍ക്കട്ടെ തൃക്കയ്യിലേന്തുന്ന പൊന്നിന്‍ തൃശൂലങ്ങള്‍!

ചന്ദ്രചൂഡപ്രിയേ നീയിവിടം വര്‍ണ്ണ
സിന്ദൂരമണ്ഡപമാക്കൂ
ഉന്മാദിനികളാം ഈ നര്‍ത്തകികളെ
ഉര്‍വശിമേനകമാരാക്കൂ
ഉര്‍വശിമേനകമാരാക്കൂ

സൃഷ്ടിയുടെ ശില്‍പ്പകലാശാലയിലെ
സ്വര്‍ഗ്ഗനന്ദിനിയല്ലേ നീ സ്വര്‍ഗ്ഗനന്ദിനിയല്ലേ
സര്‍വാംഗ സുന്ദരീ നീയെങ്ങനെയൊരു
സംഹാരതാണ്ഡവമാടും വിശ്വ
സംഹാരതാണ്ഡവമാടും!

ഇവിടെ

വിഡിയോ

Sunday, September 5, 2010

അരനാഴിക നേരം [1970] യേശുദാസ്, സുശീല, മധുരി. പി.ലീല






ചിത്രം: അരനാഴികനേരം [1970] കെ.എസ്. സേതുമാധവൻ
താരങ്ങൾ: സത്യൻ,പ്രേംനസീർ,കൊട്ടാരക്കര,ഉമ്മർ,അടൂർഭാസി,ശങ്കരാടി
അംബിക, ഷീല , രാഗിണി,സുശീല,മീന,



രചന: വയലാര്‍
സംഗീതം: ദേവരാജന്‍


1. പാടിയതു: യേശുദാസ്


അനുപമേ അഴകേ
അല്ലിക്കുടങ്ങളിലമൃതുമായ് നില്ക്കും
അജന്താ ശില്പമേ
അലങ്കരിക്കൂ എന്നന്തപുരം അലങ്കരിക്കൂ നീ
(അനുപമേ...)

നിത്യ താരുണ്യമെ നീയെന്റെ രാത്രികള്‍
നൃത്തം കൊണ്ട് നിറയ്ക്കൂ ഉന്മാദ
നൃത്തം കൊണ്ട് നിറയ്ക്കൂ
മനസ്സില്‍ മധുമയ മന്ദഹാസങ്ങളാല്‍
മണിപ്രവാളങ്ങള്‍ പതിയ്ക്കൂ
പതിയ്ക്കൂ ....പതിയ്ക്കൂ....
[അനുപമേ..]

സ്വര്‍ഗ്ഗ ലാവണ്യമേ നീയെന്റെ വീഥികള്‍
പുഷ്പം കൊണ്ടു നിറയ്കൂ അനുരാഗ
പുഷ്പം കൊണ്ടു നിറയ്കൂ
വിടരും കവിളിലെ മുഗ്ദ്ധമാം ലജ്ജയാല്‍
വിവാഹ മാല്യങ്ങള്‍ കൊരുക്കൂ
കൊരുക്കൂ...കൊരുക്കൂ..
[അനുപമേ..]

ഇവിടെ

വിഡിയോ

2. പാടിയതു: സുശീല, മാധുരി

സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്‍സ്വദേശം കാണ്മതിന്നായ് ഞാന്‍തനിയെ പോകുന്നു

ആകെയല്പനേരം മാത്രം എന്റെയാത്ര തീരുവാന്‍
ആകെയരനാഴികമാത്രം ഈയുടുപ്പു മാറ്റുവാന്‍

രാത്രിയില്‍ഞാന്‍ ദൈവത്തിന്റെ കൈകളില്‍ ഉറങ്ങുന്നു
അപ്പോഴുമെന്‍ രഥത്തിന്റെ ചക്രം മുന്നോട്ടോടുന്നു

രാവിലെഞാന്‍ ദൈവത്തിന്റെ കൈകളില്‍ ഉണരുന്നു
അപ്പോളുമെന്‍ മനസ്സിന്റെ സ്വപ്നം മുന്നോട്ടോടുന്നു

ഈപ്രപഞ്ച സുഖം തേടാന്‍ ഇപ്പോഴല്ല സമയം
എന്‍സ്വദേശത്തു ചെല്ലേണം യേശുവിനെ കാണണം

സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്‍സ്വദേശം കാണ്മതിന്നായ് ഞാന്‍തനിയെ പോകുന്നു...


ഇവിടെ


വിഡിയോ


3. പി. ലീല

സ്വരങ്ങളേ സപ്തസ്വരങ്ങളേ
വിരിയൂ രാഗമായ് താളമായ് വര്‍ണ്ണമായ്
വിചിത്രവീണക്കമ്പികളില്‍ (സ്വരങ്ങളേ)

ഇന്ദീവരങ്ങള്‍ മയങ്ങും മനസ്സിന്‍
ഇന്ദുകാന്തപ്പൊയ്കകളില്‍
ഇന്ദീവരങ്ങള്‍ മയങ്ങും മനസ്സിന്‍
ഇന്ദുകാന്തപ്പൊയ്കകളില്‍
ജറുസലേത്തിലെ ഗായികമാരുടെ
അമരഗീതമായ് വിടരൂ (സ്വരങ്ങളേ)

രാഗം താനം പല്ലവികള്‍
രാജസഭാതല നര്‍ത്തകികള്‍
അവരുടെ കല്‍പ്പകപ്പൂഞ്ചോലയിലെ
ഹംസധ്വനിയായ് ഉണരൂ

വൃന്ദാവനങ്ങള്‍ ഒരുക്കും മനസ്സിന്‍
ഇന്ദ്രജാല ദ്വീപുകളില്‍
വൃന്ദാവനങ്ങള്‍ ഒരുക്കും മനസ്സിന്‍
ഇന്ദ്രജാല ദ്വീപുകളില്‍
യദുകുലത്തിലെ ഗോപികമാരുടെ
മധുരഗീതമായ് വിടരൂ (സ്വരങ്ങളേ)


വിഡിയോ

4. പാടിയതു: പി. സുശീല

ദൈവപുത്രനു വീഥിയൊരുക്കുവാന്‍
സ്നാപകയോഹന്നാന്‍ വന്നൂ
ആയിരമായിരമാലംബഹീനരെ
ജ്ഞാനസ്നാനം ചെയ്യിച്ചു

ആ സ്നാപകന്റെ സ്വരം കേട്ടുണര്‍ന്നു
യോര്‍ദ്ദാന്‍ നദിയുടെ തീരം
ചക്രവാളംതൊട്ടു ചക്രവാളം വരെ
ശബ്ദക്കൊടുങ്കാറ്റുയര്‍ന്നു
ദൈവപുത്രനു വീഥിയൊരുക്കുവാന്‍...

അക്കൊടുംകാറ്റിന്‍ ചിറകടിയേല്‍ക്കാത്ത
ചക്രവര്‍ത്തീപദമില്ല
അക്കൊടുംകാറ്റില്‍ ഇളകിത്തെറിക്കാത്ത
രത്നസിംഹാസനമില്ല
ഹേറോദിയാസിന്റെ അന്ത:പുരത്തിലെ
രാജകുമാരി സലോമി
യോഹന്നാന്റെ ശിരസ്സറുത്തന്നൊരു
മോഹിനിയാട്ടം നടത്തീ
ഓ.......
ദൈവപുത്രനു വീഥിയൊരുക്കുവാന്‍...

അന്നു സലോമിയെ ദൈവം ശപിച്ചു
കണ്ണില്‍ കനലുകളോടെ
നിത്യദു:ഖത്തിന്റെ മുള്‍ക്കിരീടങ്ങളേ
നിങ്ങള്‍ക്കണിയുവാന്‍ കിട്ടൂ എന്നും
നിങ്ങള്‍ക്കണിയുവാന്‍ കിട്ടൂ
ദൈവപുത്രനു വീഥിയൊരുക്കുവാന്‍...

ഇവിടെ


വിഡിയോ


5. പാടിയതു: സി.ഓ. ആന്റോ & ലത രാജു

ചിപ്പീ ചിപ്പീ മുത്തുച്ചിപ്പീ
ചിപ്പിയ്ക്കു മുക്കുവന്‍ വലവീശി
മുത്തല്ലാ ചിപ്പിയല്ലാ കിട്ടിയതവനൊരു
മായാമണ്‍കുടമായിരുന്നൂ (ചിപ്പീ)

മണ്‍കുടം മുക്കുവന്‍ തുറന്നു - കുടത്തില്‍
പൊന്‍ പുകച്ചുരുളുകളുയര്‍ന്നു
പുകയുടെ ചിറകില്‍ പുലിനഖമുള്ളൊരു
ഭൂതം നിന്നു ചിരിച്ചു...

ഭൂതം പറഞ്ഞു :
നൂറു യുഗങ്ങള്‍ ഞാനീ കടലില്‍ കിടന്നു
ഓരോ യുഗത്തിലും ഓരോ യുഗത്തിലും
ഓരോ ശപഥമെടുത്തു
കുടം തുറന്നെന്നെ വിടുന്നവനെ ഞാന്‍
കൊല്ലുമെന്നാണെന്റെ ശപഥം

മുക്കുവന്‍ പറഞ്ഞു :
മാനത്തോളം പൊക്കം വെച്ചൊരു രൂപം
എങ്ങനെ എങ്ങനെ എങ്ങനെയീ
മണ്‍കുടത്തിലിരുന്നൂ ?
മരിക്കും മുന്‍പതു കണാന്‍ മാത്രം
മനസ്സിലെനിക്കൊരു മോഹം (ചിപ്പീ)

പിന്നെയും ഭൂതം ചിരിച്ചു - കുടത്തില്‍
പൊന്‍ പുകച്ചുരുളായൊളിച്ചു
അറബിക്കഥയിലെ മുക്കുവന്‍ ആ കുടം
അകലെ കടലിലെറിഞ്ഞു ...

ഇവിടെ

Friday, September 3, 2010

നദി [ 1969] യേശുദാസ്, സുശീല



.


ചിത്രം: നദി [1969] ഏ. വിൻസെന്റ്
താരങ്ങൾ: പ്രേംനസീർ, തിക്കുറിശ്ശി, പി.ജെ. ആന്റണി, അടൂർ ഭാസി, ശങ്കരാടി,
ഭരതൻ, ശാരദ, അംബിക, അടൂർ ഭവാനി, കവിയൂർ പൊന്നമ്മ, ...


രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ




1. പാടിയതു:: കെ ജെ യേശുദാസ്


കായാമ്പൂ കണ്ണിൽ വിടരും കമലദളം കവിളിൽ വിടരും
അനുരാഗവതി നിൻ ചൊടികളിൽ
നിന്നാലിപ്പഴം പൊഴിയും
(കായാമ്പൂ)

പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
പുഴയുടെ ഏകാന്ത പുളിനത്തിൽ
നിൻ മൃതുസ്‌മേരത്തിൻ ഇന്ദ്രജാലം കണ്ട്
നിത്യവിസ്മയവുമായ് ഞാനിറങ്ങി (2)
സഖീ ഞാനിറങ്ങി
(കായാമ്പൂ)

നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്
നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
എന്റെയീ കളിത്തോണി കെട്ടിയിട്ടൂ (2)
സഖീ കെട്ടിയിട്ടൂ
(കായാമ്പൂ)
ഇവിടെ


video


2. പാടിയതു: യേശുദാസ്

പുഴകൾ മലകൾ പൂവനങ്ങൾ
ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങൾ
സന്ധ്യകൾ മന്ദാര ചാമരം വീശുന്ന
ചന്ദന ശീതള മണൽപ്പുറങ്ങൾ (പുഴകൾ)

ഇവിടമാണിവിടമാണിതിഹാസരൂപിയാം
ഈശ്വരൻ ഇറങ്ങിയ തീരം (ഇവിടമാ...)
ഇവിടമാണാദ്യമായ്‌ മനുജാഭിലാഷങ്ങൾ
ഇതളിട്ട സുന്ദര തീരം ഓ...(പുഴകൾ)

കതിരിടും ഇവിടമാണദ്വൈത ചിന്ത തൻ
കാലടി പതിഞ്ഞൊരു തീരം (കതിരിടും)
പുരുഷാന്തരങ്ങളേ ഇവിടെ കൊളുത്തുമോ
പുതിയൊരു സംഗമദീപം ഓ... (പുഴകൾ..

ഇവിടെ




3. പാടിയതു:യേശുദാസ്


ആയിരം പാദസരങ്ങള്‍ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി
ആരും കാണാതെയോളവും തീരവും
ആലിംഗനങ്ങളില്‍ മുഴുകി (ആയിരം)

ഈറനായ നദിയുടെ മാറില്‍
ഈ വിടര്‍ന്ന നീര്‍ക്കുമിളകളില്‍
വേര്‍പെടുന്ന വേദനയോ
വേരിടുന്ന നിര്‍വൃതിയോ
ഓമലേ....ആരോമലേ ..... ഒന്നു ചിരിക്കൂ
ഒരിക്കല്‍ക്കൂടി (ആയിരം)

ഈ നിലാവും ഈ കുളിര്‍ കാറ്റും
ഈ പളുങ്ക് കല്‍പ്പടവുകളും
ഓടിയെത്തും ഓര്‍മ്മകളില്‍
ഓമലാളിന്‍ ഗദ്ഗദവും
ഓമലേ.....ആരോമലേ..... ഒന്നു ചിരിക്കൂ
ഒരിക്കല്‍ കൂടി (ആയിരം)

ഇവിടെ


വിഡിയോ



4. പാടിയതു: സുശീല കോറസ്

കുഞ്ഞിനെ വേണോ?
കുഞ്ഞിനെ വാങ്ങാന്‍ ആരുണ്ട്‌...?

തപ്പുകൊട്ടാമ്പുറം തകിലു കൊട്ടാമ്പുറം
കൊട്ടാമ്പുറത്തൊരു കുഞ്ഞ്‌
കുഞ്ഞിനെ വേണോ കുഞ്ഞിനെ വേണോ?
കുഞ്ഞിനെ വാങ്ങാനാളുണ്ടോ?
ആളുണ്ടോ ആളുണ്ടോ ആളുണ്ടോ? (തപ്പുകൊട്ടാമ്പുറം)

എന്തു വില?
പൊന്നു വില!

മുറ്റം തൂത്തു തളിക്കാനറിയാം....
ചട്ടീം കലവും തേയ്ക്കാനറിയാം..... (മുറ്റം)
പുട്ടും കടലേം തിരുതക്കറിയും
വെച്ചുവിളമ്പാനറിയാം! (പുട്ടും)

എവിടെക്കിടന്നതാ?
എങ്ങാണ്ടൊരിടത്ത്‌!
കൊണ്ടുപോ കൊണ്ടുപോ കൊണ്ടുപോ (തപ്പുകൊട്ടാമ്പുറം..)

അത്തിളിത്തിള്‍ കളിക്കാനറിയാം.....
അമ്മാനപ്പന്താടാനറിയാം.... (അത്തിളിത്തിള്‍)
അക്കരെയിക്കരെ ആറ്റുമ്മണമ്മേല്‍
ആനകളിക്കാനറിയാം (അക്കരെയിക്കരെ)

എവിടെ വളര്‍ന്നതാ?
എങ്ങാണ്ടൊരിടത്തു!
കൊണ്ടു പോ കൊണ്ടു പോ കൊണ്ടു പോ! (തപ്പുകൊട്ടാമ്പുറ..)

ഓണപ്പാട്ടുകള്‍ പാടാനറിയാം...
ഓലപ്പൂങ്കുഴലൂതാനറിയാം (ഓണപ്പാട്ടുകള്‍)
തങ്കക്കൊലുസ്സുകള്‍ കിലുകിലെയങ്ങനെ
തുമ്പി തുള്ളാനറിയാം (തങ്ക)

എവിടെ പഠിച്ചതാ?
എഴാംകടലിന്നക്കരെ!
കൊണ്ടുവാ കൊണ്ടുവാ കൊണ്ടുവാ (തപ്പുകൊട്ടാമ്പുറം..)

വിഡിയോ


ശാരദ




5. പാടിയതു: സുശീല


പഞ്ചതന്ത്രം കഥയിലെ..പഞ്ചവർണ്ണ കുടിലിലെ..
മാണിക്യ പൈങ്കിളി മാനം പറക്കുന്ന വാനമ്പാടിയെ സ്നേഹിച്ചു..
ഒരു..വാനമ്പാടിയെ സ്നേഹിച്ചു..

കൂട്ടുകാരറിഞ്ഞില്ലാ..വീട്ടുകാരറിഞ്ഞില്ലാ‍..
കൂട്ടിലിരുന്നവൾ കനവു കണ്ടു..
ഒരോ കിനാവിലും മാലാഘമാർ വന്നു..
ശോശന്ന പുഷ്പങ്ങൾ ചൂടിച്ചു...
പഞ്ചതന്ത്രം കഥയിലെ..പഞ്ചവർണ്ണ കുടിലിലെ..
മാണിക്യ പൈങ്കിളി മാനം പറക്കുന്ന വാനമ്പാടിയെ സ്നേഹിച്ചു..
ഒരു..വാനമ്പാടിയെ സ്നേഹിച്ചു..

കൂട്ടുകാരറിഞ്ഞപ്പോൾ..വീട്ടുകാരറിഞ്ഞപ്പോൾ..
നാട്ടുമ്പുറത്തതു പാട്ടായി..
ഇന്നോ നാളെയൊ മനസ്സു ചോദ്യത്തിനു..
വന്നെങ്കിലെന്നവളാശിച്ചു..അവൻ വന്നെങ്കിലെന്നവൾ ആശിച്ചു..
പഞ്ചതന്ത്രം കഥയിലെ..പഞ്ചവർണ്ണ കുടിലിലെ..
മാണിക്യ പൈങ്കിളി മാനം പറക്കുന്ന വാനമ്പാടിയെ സ്നേഹിച്ചു..
ഒരു..വാനമ്പാടിയെ സ്നേഹിച്ചു..


ഇവിടെ


വിഡിയോ




6. പാടിയതു: യേശുദാസ് കോറസ്

നിത്യ വിശുദ്ധയാം കന്യാമറിയമേ
നിൻ നാമം വാഴ്ത്തപെടട്ടെ
നന്മ നിറഞ്ഞ നിൻ സ്നേഹ വാൽസല്ല്യങ്ങൾ
ഞങ്ങൾക്കനുഗ്രഹമാകട്ടെ (നിത്യ)

കാറ്റു വിതച്ചു കൊടുംകാറ്റു കൊയ്യുന്ന
മേച്ചിൽപ്പുറങ്ങളിലൂടെ
അന്തിക്കിടയനെ കാണാതലഞ്ഞീടും
ആട്ടിൻ പറ്റങ്ങൾ ഞങ്ങൾ മേയും
ആട്ടിൻ പറ്റങ്ങൾ ഞങ്ങൾ (നിത്യ)

ദുഃഖിതർ ഞങ്ങൾക്കായ്‌ വാഗ്ദാനം കിട്ടിയ
സ്വർഗ കവാടത്തിൻ മുമ്പിൽ
മുൾമുടി ചൂടി കുരിശും ചുമന്നിതാ
മുട്ടിവിളിക്കുന്നു ഞങ്ങൾ ഇന്നും
മുട്ടിവിളിക്കുന്നു ഞങ്ങൾ (നിത്യ)

വിഡിയോ

Thursday, August 26, 2010

പുനര്‍ജ്ജന്മം ( 1972 ) യേശുദാസ് , ജയചന്ദ്രൻ,സുശീല, ആന്റോ

ജയഭാരതി


ചിത്രം: പുനര്‍ജ്ജന്മം ( 1972 ) കെ. എസ്. സേതുമാധവന്‍
താരങ്ങൾ: പ്രേം നസീർ, ജയഭാരതി, ബഹദൂർ, അടൂർ ഭാസി, ശങ്കരാടി, സുജാത, പ്രേമ


രചന: വയലാര്‍
സംഗീതം: ദേവരാജന്‍

1. പാടിയതു: യേശുദാസ്

പ്രേമഭിക്ഷുകീ ഭിക്ഷുകീ ഭിക്ഷുകീ
ഏതു ജന്മത്തില്‍ ഏതു സന്ധ്യയില്‍
എവിടെ വെച്ചു കണ്ടൂ നാം ആദ്യമായ്
എവിടെ വെച്ചു കണ്ടൂ നാം (പ്രേമ..)

ചിരിച്ചും കരഞ്ഞും തലമുരകല്‍ വന്നു
ചവിട്ടിക്കുഴച്ചിട്ട വീഥികളില്‍
പൊഴിഞ്ഞ നമ്മ്മള്‍ തന്‍ കാലടിപ്പാടുകള്‍
പൊടി കൊണ്ടു മൂടിക്കിടന്നു എത്ര നാള്‍
പൊടി കൊണ്ടു മൂടിക്കിടന്നു
മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ വീണ്ടും
അടുക്കാതിരുന്നെങ്കില്‍ (പ്രേമ...)


നടന്നും തളര്‍ന്നും വഴിയമ്പലത്തിലെ
നടക്കല്‍ വിളക്കിന്‍ കാല്‍ച്ചുവട്ടില്‍
വിടര്‍ന്ന നമ്മള്‍ തന്‍ മാനസപൂവുകള്‍
വിധി വന്നു നുള്ളിക്കളഞ്ഞു ഇപ്പൊഴും
വിധി വന്നു നുള്ളിക്കളഞ്ഞു
മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ വീണ്ടും
അടുക്കാതിരുന്നെങ്കില്‍ (പ്രേമ ഭിക്ഷുകി......


ഇവിടെ


വിഡിയോ




2. പാടിയതു: മാധുരി


വെളിച്ചമസ്തമിച്ചൂ ഞാനൊരു
തളര്‍ന്ന നിഴലായ് നിലം പതിച്ചൂ
നിഴലായ് അവയവശൂന്യമാം നിഴലായ്
നിശാന്ധകാരത്തിലലിഞ്ഞൂ (വെളിച്ച..)

നിഴലിനു നാഡീസ്പന്ദനമുണ്ടോ
നിഴലിനു ഹൃദയമുണ്ടോ (2)
ഇല്ലെങ്കില്‍ ഏതു ഞരമ്പില്‍ കൊളുത്തുന്നി-
തെന്നിലെ ദുഃഖമാം നാളം ഓര്‍മ്മകള്‍
എന്നിലെ ദുഃഖമാം നാളം (വെളിച്ച..)

മരണത്തിനപ്പുറം ജീവിതമുണ്ടോ
ഒരു പുനര്‍ജ്ജന്മമുണ്ടോ (2)
ഉണ്ടെങ്കില്‍ വീണ്ടുമുദിക്കും വെളിച്ചമേ
കണ്ടാൽ അറിയുമോ നമ്മള്‍ കാലത്തു
കണ്ടാലറിയുമോ നമ്മള്‍ (വെളിച്ച..)

ഇവിടെ


വിഡിയോ

3. പാടിയതു: മാധുരി

മദന പഞ്ചമി മധുര പഞ്ചമി ഇന്നു
മണിയിലഞ്ഞിപൂക്കളിൽ മദജലം നിറയും
മിഥുനപഞ്ചമി (മദന...)

മാനത്തെ അപ്സര സ്ത്രീകൾക്കിന്നു
മദിരോത്സവം (2)
അവരുടെ പൂഞ്ചൊടിയിൽ മന്ദഹാസം
ആലിലക്കുമ്പിളിൽ സോമരസം
പ്രാണനാഥൻ നൽകിയ പരമാനന്ദത്തിൻ പാരവശ്യം
ദാഹം ദാഹം ആകെ തളരുന്ന പ്രേമദാഹം(മദന..)

മണ്ണിലെ സൌന്ദര്യവതികൾക്കിന്നു മദനോത്സവം
അവരുടെ പൂവുടലിൽ പുരുഷഗന്ധം
അഞ്ജനകൺകളിൽ സ്വപ്നസുഖം
പ്രേമലോലൻ ചാർത്തിയ പരിരംഭണത്തിൽ
പ്രാണഹർഷം (മദന...

ഇവിടെ



വിഡിയോ



4. പാടിയതു: യേശുദാസ്


കാമിനി.. കാവ്യമോഹിനി
കാളിദാസന്റെ മാനസ നന്ദിനി
നിന്റെ മാലിനി തീരത്തു ഞാന്‍ തീര്‍ക്കും
എന്റെ സാഹിതി ക്ഷേത്രം (കാമിനി..)

സ്വര്‍ഗ്ഗം ഭൂമിയെ തപസ്സില്‍ നിന്നുണര്‍ത്തിയ
സുവര്‍ണ്ണ നിമിഷത്തില്‍
പണ്ടു കണ്വാശ്രമത്തിനു നിന്നെ
കിട്ടിയതെന്തൊരസുലഭ സൗഭാഗ്യം
ഓ..ഓ..ഓാ.. (കാമിനി..)

നിത്യം വല്‍കലം മുറുകും മാറിലെ
നിറഞ്ഞ താരുണ്യം (നിത്യം..)
എന്റെ ഗാന്ധര്‍വ്വ മംഗല്യ മാല്യം ചാര്‍ത്തുന്നതേതു
സ്വയംവരശുഭ മുഹൂര്‍ത്തം
ഓ..ഓ..ഓാ.. (കാമിനി..)

ഇവിടെ


വിഡിയോ

5. പാടിയതു: പി. സുശീല

സൂര്യകാന്ത കല്‍പ്പടവില്‍
ആര്യപുത്രന്റെ പൂമടിയില്‍ നിന്റെ
സ്വപ്നങ്ങളെ നീ കിടത്തിയുറക്കൂ
സ്വയം പ്രഭേ സന്ധ്യേ
ഉറക്കൂ ഉറക്കൂ

ശൃംഗാരകാവ്യ കടാക്ഷങ്ങള്‍ കൊണ്ടുനീ
ശ്രീമംഗലയായീ
പൂക്കളുടെ മണമേറ്റു പുരുഷന്റെ ചൂടേറ്റു
പൂണാരമണിയാറായീ
കാറ്റേ കടലേ കയ്യെത്തുമെങ്കിലാ
കല്‍ വിളക്കിന്‍ തിരി താഴ്ത്തൂ
തിരി താഴ്ത്തൂ
(സൂര്യകാന്ത.....)

സിന്ദൂരപുഷ്പ പരാഗങ്ങള്‍ ചാര്‍ത്തി നീ
സീമന്തിനിയായീ
അംഗരാഗമണിഞ്ഞു നീ കണവന്റെ പൂമെയ്യില്‍
ആശ്ലേഷമാ‍കാറായീ
കാറ്റേ കടലേ സ്വര്‍ഗ്ഗത്തില്‍ നിന്നൊരു
കല്‍പ്പക പൂമഴ ചൊരിയൂ
മഴ ചൊരിയൂ
(സൂര്യകാന്ത....

ഇവിടെ


വിഡിയോ



6. പാടിയതു: പി. ജയചന്ദ്രൻ

കാമശാസ്ത്രമെഴുതിയ മുനിയുടെ
കനക തൂലികേ നീ
മാനവ ഹൃദയമാം തൂണീരത്തിലെ
മന്ത്ര ശരമായി എന്തിനു
മല്ലീശരമായി (കാമശാസ്ത്ര...)

ധ്യാന ധന്യമാം മനുഷ്യാത്മാവിനെ
തപസ്സില്‍ നിന്നുണര്‍ത്തുവാനോ? (ധ്യാന ..)
ജനനവും മരണവും മയങ്ങുമ്പോള്‍ വന്നു
ജന്മവാസനകള്‍ തിരുത്തുവാനോ?
താളം തകര്‍ക്കുവാനോ? (കാമശാസ്ത്ര...)

മായമൂടിയ യുഗസൗന്ദര്യങ്ങള്‍
നായാടിപ്പിടിക്കുവാനോ? (മായ ..)
മധുരവും ദിവ്യവുമാമനുരാഗത്തിനെ
മാംസദാഹമായ്‌ മാറ്റുവാനോ?
രാഗം പിഴയ്ക്കുവാനോ? (കാമശാസ്ത്ര..)


ഇവിടെ


7. പാടിയതു: പി. ലീല

ഉണ്ണിക്കൈ വളരു വളരു വളരു
ഉണ്ണിക്കാല്‍ വളരു വളരു വളരു
തളയിട്ട്‌ വളയിട്ട്‌ മുറ്റത്തു പൂവിട്ടു
തിരുവോണ തുമ്പി തുള്ളാന്‍ വളരു വളരു (ഉണ്ണിക്കൈ..)

ആയില്യം കാവിങ്കല്‍ ഉരുളി കമഴ്ത്തിയിട്ട്‌
ആദ്യം പൂത്തൊരു സ്വപ്നമല്ലേ
കല്യാണ നാളിലെ കവിതയ്ക്കു കിട്ടിയ
സമ്മാനമല്ലേ സമ്മാനമല്ലേ ..
ഉമ്മ..ഉമ്മ ..നൂറുമ്മാ..

അച്ചന്റെ രൂപത്തില്‍ ഗുരുവായൂരപ്പന്‍
വന്നാദ്യം തീര്‍ത്തൊരു ശില്‍പമല്ലേ
സ്വര്‍ഗ്ഗത്തില്‍നിന്നമ്മ കൈനീട്ടി വാങ്ങിയ
നക്ഷത്രമുത്തല്ലേ..നക്ഷത്രമുത്തല്ലേ..
ഉമ്മ..ഉമ്മ ..നൂറുമ്മാ..

ഇവിടെ


വിഡിയോ


8. പാടിയതു: സി. ഓ. ആന്റോ

കാക്കേം കാക്കേടെ കുഞ്ഞും
പൂച്ചേം പൂച്ചേടെ കുഞ്ഞും
ഉപ്പുതിന്നു വെള്ളം കുടിച്ചു
കൂട്ടിക്കേറി കിക്കിളികിക്കിളി കൂട്ടിക്കേറി

കാക്കമ്മകുഞ്ഞിനെവിളിച്ചൂ.. കാ..കാ‍
കാക്കമ്മ കുഞ്ഞിനെവിളിച്ചൂ
ഇരുപൂപ്പാടത്തെ മുണ്ടകന്‍ കുത്തി
ഇരുന്നാഴിയരിയിട്ടു കഞ്ഞിയനത്തി
കണ്ണിപ്പിലാവില കുമ്പിളും കുത്തി
കഞ്ഞിവിളമ്പാനിരുന്നപ്പോള്‍
കഞ്ഞിക്കുപ്പില്ല..കഞ്ഞിക്കുപ്പില്ല
കാ...കാ‍..

പൂച്ചമ്മകുഞ്ഞിനെവിളിച്ചൂ മ്യാവൂ..മ്യാവൂ...
പെരുച്ചാഴിമാന്തിയ കപ്പകുറുക്കി
കരുപ്പെട്ടിക്കല്ലുകൊണ്ടടുപ്പുകൂട്ടി
കണ്ണഞ്ചിരട്ടയില്‍ വേവിച്ചു വാങ്ങി
കപ്പവിളമ്പാനിരുന്നപ്പോള്‍
കപ്പക്കുപ്പില്ല.. കപ്പക്കുപ്പില്ല...
മ്യാവൂ... മ്യാവൂ....


ഇവിടെ

Tuesday, August 24, 2010

കൂട്ടുകുടുംബം [ 1969] യേശുദാസ്, സുശീല, വസന്ത





ചിത്രം: കൂട്ടുകുടുംബം [ 1969] കെ. എസ്. സേതുമാധവൻ
താരങ്ങൾ: പ്രേംനസ്സീർ, സത്യൻ, കൊട്ടരക്കര, അടൂർ ഭാസി, ഷീല,ശാരദ
ഉഷാകുമാരി,മണവാളൻ ജോസഫ്,ആലുംമൂടൻ,ഖാൻ,എസ്.പി.പിള്ള


രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ
പാടിയതു ബി വസന്ത & പി സുശീല

സ്വപ്ന സഞ്ചാരിണീ നിന്റെ മനോരഥം
സ്വർഗ്ഗത്തിലോ ഭൂമിയിലോ
സ്വർഗ്ഗത്തിലല്ലാ ഭൂമിയിലല്ലാ
സങ്കല്പ ഗന്ധർവ്വ ലോകത്തിൽ (സ്വപ്ന....)

ഉത്സവപന്തലിൽ കഥകളിയിന്നലെ
രുഗ്മിണീ സ്വയം വരമായിരുന്നൂ
നന്ദകുമാരന്റെ വേഷം കണ്ടിട്ട്
നിൻ മിഴിയെന്തേ നനഞ്ഞു പോയി (2)
വൃന്ദാവനത്തിലെ രാധയെ ഞാൻ
അന്നേരമോർമ്മിച്ചിരുന്നു പോയി (സ്വപ്ന....)

മുറ്റത്തെ മുല്ലയിൽ മുഴുവനുമിന്നലെ
പുഷ്പിണീ ലതികകളായിരുന്നൂ
ദേവനു നൽകുവാൻ പൂവിനു പോയിട്ട്
നീ വെറും കൈയ്യുമായി തിരിച്ചു പോന്നു
ആരാധനീയനാം മറ്റൊരാളെ
അന്നേരമോർമ്മിച്ചു നിന്നു പോയി (സ്വപ്ന....)


ഇവിടെ


വിഡിയോ




2. പാടിയതു: യേശുദാസ് കെ ജെ

തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ
തിങ്കളാഴ്‌ച നൊയമ്പിന്നു മുടക്കും ഞാന്‍
തിരുവില്വാമലയില്‍ നേദിച്ചു കൊണ്ടുവരും
ഇളനീര്‍ക്കുടമിന്നുടയ്‌ക്കും ഞാന്‍
(തങ്കഭസ്‌മക്കുറിയിട്ട)

വടക്കിനിത്തളത്തില്‍ പൂജയെടുപ്പിന്
വെളുപ്പാന്‍ കാലത്ത് കണ്ടപ്പോള്‍
മുറപ്പെണ്ണേ നിന്റെ പൂങ്കവിളില്‍ ഞാന്‍
ഹരിശ്രീ എഴുതിയതോര്‍മ്മയില്ലേ
പ്രേമത്തിന്‍ ഹരിശ്രീയെഴുതിയതോര്‍മ്മയില്ലേ

തുമ്പപ്പൂക്കളത്തില്‍ തിരുവോണത്തിന്
തുമ്പിതുള്ളാനിരുന്നപ്പോള്‍
പൂക്കുലക്കതിരുകള്‍ക്കിടയിലൂടെന്നെ നീ
നോക്കിക്കൊതിപ്പിച്ചതോര്‍മ്മയില്ലേ
ഒളികണ്ണാല്‍ നോക്കിക്കൊതിപ്പിച്ചതോര്‍മ്മയില്ലേ
(തങ്കഭസ്‌മക്കുറിയിട്ട)

കളപ്പുരത്തളത്തില്‍ മേടപ്പുലരിയില്‍
കണികണ്ടു കണ്ണുതുറന്നപ്പോള്‍
വിളക്കു കെടുത്തി നീ ആദ്യമായ് നല്‍കിയ
വിഷുക്കൈനീട്ടങ്ങളോര്‍മ്മയില്ലേ
പ്രേമത്തിന്‍ വിഷുക്കൈനീട്ടങ്ങളോര്‍മ്മയില്ലേ
(തങ്കഭസ്‌മക്കുറിയിട്ട)

ഇവിടെ

വിഡിയോ

3. പാടിയതു: പി. സുശീല

പരശുരാമന്‍ മഴുവെറിഞ്ഞു നേടിയതല്ല
തിരകള്‍ വന്നു തിരുമുല്‍ക്കാഴ്ച നല്‍കിയതല്ല
മയിലാടും മലകളും പെരിയാറും സഖികളും
മാവേലിപ്പാട്ടു പാടുമീ മലയാളം! (പരശുരാമന്‍)

പറയിപെറ്റ പന്തിരുകുലമിവിടെ വളര്‍ന്നു
നിറകതിരും നിലവിളക്കുമിവിടെ വിടര്‍ന്നു
മുത്തുമുലക്കച്ച കെട്ടി, കൂന്തലില്‍ പൂ തിരുകി
നൃത്തമാടി വളര്‍ന്നതാണീ മലയാളം!

തുള്ളല്‍കഥ പാടി, കഥകളിപദമാടി,മാമാങ്കമാടി
പുതിയ പുതിയ പൊന്‍പുലരികളിവിടെയുണര്‍ന്നു,
കതിരു കൊയ്ത പൊന്നരിവാളിവിടെയുയര്‍ന്നു,
പൂമിഴികളിലഞ്ഞനമെഴുതി പൊന്നേലസ്സരയില്‍ കെട്ടി
ഭൂമിക്കു കണിവക്കും ഈ മലയാളം , എന്നുമീ മലയാളം (പരശുരാമന്‍)


വിഡിയോ



4. പാടിയതു: ബി.വസന്ത

മേലേമാനത്തെ നീലിപ്പുലയിക്ക്
മഴപെയ്താല്‍ ചോരുന്ന വീട്
അവളേ സ്നേഹിച്ച പഞ്ചമിച്ചന്ദ്രന്
കനകം മേഞ്ഞൊരു നാലുകെട്ട്

പുഞ്ചപ്പാടത്ത് പൊന്നും വരമ്പത്ത്
പെണ്ണുംചെറുക്കനും കണ്ടൂ ആദ്യമായ്
പെണ്ണുംചെറുക്കനും കണ്ടു
പെണ്ണിനു താമര പൂണാരം
പയ്യനു ചുണ്ടത്ത് പുന്നാരം

വെട്ടാക്കുളമവന്‍ വെട്ടിച്ചൂ കെട്ടാപ്പുരയവന്‍ കെട്ടിച്ചൂ
വിത്തുവിതച്ചാല്‍ മുളയ്ക്കാത്ത പാടം
വെള്ളിക്കലപ്പകൊണ്ടുഴുവിച്ചു
മേലേ മാനത്തെ....

പൊക്കിള്‍പ്പൂവരെ ഞാന്നുകിടക്കുന്ന
പുത്തന്‍പവന്മാല തീര്‍ത്തു പെണ്ണിനു
പുത്തന്‍പവന്മാല തീര്‍ത്തു
അത്തം പത്തിനു പൊന്നോണം
അന്നുവെളുപ്പിനു കല്യാണം
മേലേ മാനത്തെ...

ഇവിടെ

വിഡിയോ


5. പാടിയതു: യേശുദാസ്

ഇന്ദ്രനീല യവനിക ഞൊറിഞ്ഞു
ചന്ദ്രലേഖ മണിയറ തുറന്നു
രജനീ.. ചൈത്രരജനീ.. നിന്റെ
രഹസ്യകാമുകന്‍ വരുമോ..

അര്‍ദ്ധനഗ്‌നാംഗിയായ് അന്തഃപുരത്തില്‍ നീ
അല്ലെങ്കിലെന്തിനായ് ഒരുങ്ങിനിന്നു...
കാറ്റത്തു കിളിവാതില്‍ താനേ തുറന്നപ്പോള്‍
കൈകൊണ്ടു മാറിടം മറച്ചു...
നീ കൈകൊണ്ടു മാറിടം മറച്ചു....

മഞ്ജുപീതാംബരം മഞ്ഞില്‍ നനച്ചു നീ
പഞ്ചലോഹക്കട്ടില്‍ അലങ്കരിച്ചു
മാണിക്യ മെതിയടി കാലൊച്ച കേട്ടപ്പോള്‍
നാണിച്ചു നിന്‍ മുഖം കുനിച്ചു..
നീ നാണിച്ചു നിന്‍ മുഖം കുനിച്ചു...


ഇവിടെ

വിഡിയോ

Wednesday, August 11, 2010

വെളുത്ത കത്രീന:യേശുദാസ്, പി. ലീല, സുശീല, എൽ.ആർ. ഈശ്വരി, പി. ജയചന്ദ്രൻ...



ചിത്രം: വെളുത്ത കത്രീന { 1968] ശശികുമാർ
താരങ്ങൾ: സത്യൻ, പ്രേം നസീർ, മുത്തയ്യാ, അടൂർ ഭാസി, ജോസ് പ്രകാശ്, ഷീല,
ജയഭാരതി, കവിയൂർ പൊന്നമ്മ, മാള, ശാന്ത,ബഹദൂർ....

രചന: ശ്രീകുമാരൻ തമ്പി
സംഗീതം: ദേവരാജൻ


1. പാടിയതു: യേശുദാസ്

യദായദാഹിധർമ്മസ്യ
ഗ്ലാനിർഭവതി ഭാരത
അഭ്യുധ്ധാനം അധർമ്മസ്സ്യ
തദാത്മാനം സൃജാമ്യഹം
പരിത്രാണായ സാധൂനാം
വിനാശായച ദുഷ്കൃതാം
ധർമ്മ സംസ്ഥാപനാർത്ഥായ
സംഭവാമി യുഗേ യുഗേ


പ്രഭാതം വിടരും പ്രദോഷം വിടരും
പ്രതീചി രണ്ടും കണ്ടു നിൽക്കും
ഉദയമില്ലാതില്ല അസ്തമനം
ഉണരൂ മനസ്സേ ഉണരൂ (പ്രഭാതം വിടരും)

മദഘോഷം മുഴക്കും മഴമേഘ ജാലം
മിഴിനീരായ്‌ ഒടുവിൽ വീണൊഴിയും
ഒരു നാളിൽ വളരും മറു നാളിൽ തളരും
ഓരോ ശക്തിയും മണ്ണിൽ (പ്രഭാതം വിടരും)

മണിവീണ മീട്ടുന്ന മധുമാസകാലം
മധുര വർണ്ണങ്ങൾ വരച്ചു ചേർക്കും
ഒരു ഗ്രീഷ്മ സ്വപ്നം സഫലമാകുമ്പോൾ
ഓരോ ചിത്രവും മാറും (പ്രഭാതം വിടരും)

ഇവിടെ

വിഡിയോ



2. പാടിയതു: പി. സുശീല

പനിനീര്‍ക്കാറ്റിന്‍ താരാട്ടിലാടി
പവിഴമല്ലിയുറങ്ങി
ഏകാന്തദു:ഖത്തിന്‍ മൂടുപടത്തില്‍
എന്റെ ഹൃദയം തേങ്ങീ

ഒരുപാട്ടു പോലും പാടാനില്ല
ഒരുപാപം പുരളാത്തതായി
ഒരു മുത്തം പോലും നല്‍കാനില്ല
ഒരു ശാപം കലരാത്തതായി
പനിനീര്‍ക്കാറ്റിന്‍.....

പിഴചെയ്ത കയ്യാല്‍ താലോലിക്കാം
പിടയുന്ന മാറില്‍ കിടത്താം
മുറിവേറ്റ ഹൃദയം പേടിയ്ക്കുന്നു
ഈ രാത്രി പുലരുകയില്ലേ?
പനിനീര്‍ക്കാറ്റിന്‍.........

ഇവിടെ

വിഡിയോ


3. പാടിയതു: പി.ജയചന്ദ്രൻ & സുശീല


മകരം പോയിട്ടും മാടമുണര്‍ന്നിട്ടും
മാറത്തെക്കുളിരൊട്ടും പോയില്ലേ?
മേടം വന്നിട്ടും പാടമൊഴിഞ്ഞിട്ടും
മേനിത്തരിപ്പു കുറഞ്ഞില്ലെ?

പൊട്ടിച്ചിരിക്കുന്ന പൊന്നാര്യന്‍ നെല്ലേ
പുട്ടിലിലെങ്ങാനും ചൂടൊണ്ടോ?
മിന്നാതെമിന്നുന്ന മിന്നാമിനുങ്ങേ
ഒന്നുറങ്ങാനുള്ള ചൂടൊണ്ടോ?
(മകരം പോയിട്ടും ...)

മുട്ടിയുരുമ്മുമ്പോള്‍ ഇപ്പൊഴും നെഞ്ചില്‍
പൊട്ടിവിടരുമെനിക്കുനാണം
കെട്ടിപ്പിടിക്കുമ്പോള്‍ എന്റെമനസ്സില്‍
ചെട്ടികുളങ്ങര തേരോട്ടം....
(മകരം പോയിട്ടും ...)

ആ.....ആ‍.....

ഇവിടെ

വിഡിയോ


4. പാടിയതു: ഏ.എം. രാജാ


കാട്ടുചെമ്പകം പൂത്തുലയുമ്പോള്‍
കടമ്പുമരം തളിരണിയുമ്പോള്‍
കണ്ണാടിപ്പുഴ തെളിയുമ്പോള്‍
കാണാപ്പൈങ്കിളി പാടുമ്പോള്‍
കരളില്‍മാത്രം കണ്ണീരരുവീ
ഓ......

കരിമലയും വനനിരയും കനകനിലാ കസവുടുത്തൂ
കളമൊഴിപ്പൂങ്കാറ്റുവന്നൂ കതിരിലക്കിളി പാടിവന്നൂ
ഓ..... ഓ.....

ചിറകൊടിഞ്ഞ ഗാനവുമായ്
കാട്ടിലാകെ ഞാന്‍ തിരഞ്ഞൂ
ചിലമ്പുപോലെ ചിരിക്കും പെണ്ണേ
വെളുത്തപെണ്ണേ നീയെവിടേ?
ഓ..... ഓ....

ഇവിടെ

വിഡിയോ


5. പാടിയതു: എൽ.ആർ. ഈശ്വരി


കണ്ണില്‍ കാമബാണം
കവിളില്‍ കള്ളനാണം
ചുണ്ടില്‍ വിരിയും പൂവില്‍
രാഗവണ്ടുമൂളുമീണം

മദജലമല്ല മനസ്സിനുള്ളില്‍
മായാദുഃഖതടാകം
മാറുതുറന്നുകൊടുക്കും കൈവിരല്‍
മറന്നു മീട്ടിയ രാഗം
പണ്ടു മീട്ടിയ രാഗം

വിധിയുടെ മുന്‍പില്‍ സ്ത്രീത്വം തൂകിയ
വിഡ്ഢിച്ചിരിയാണീ ഞാന്‍
തുള്ളിയുലഞ്ഞു രമിക്കാന്‍ വന്നവള്‍
തുറന്ന ജയിലിലടഞ്ഞു
പാപത്തീയിലെരിഞ്ഞു

വിഡിയോ



6. പാടിയതു: പി.ലീല. & പി.ബി. ശ്രീനിവാസ്

ഒന്നാം കണ്ടത്തിൽ ഞാറു നട്ടൂ
രണ്ടാം കണ്ടത്തിൽ ഞാറു നട്ടൂ
ഒന്നല്ല പത്തല്ല നൂറു മേനി
ഓരോ കൊയ്ത്തിനും നൂറു മേനി


വെറും വയറുമായി ചേറിലിറങ്ങി
തലകറങ്ങീ പുലയിപ്പെണ്ണേ
കലത്തിലിത്തിരി കരിക്കാടി വെള്ളം
കരുതിയേക്കണേ പുലയിപ്പെണ്ണേ

ചക്രം ചവിട്ടുന്ന ചങ്ങാതീ
ചക്കിപ്പെണ്ണിനെ കണ്ടോ നീ
കോളോത്തുകാവിലെ താലപ്പൊലിക്ക്
കോമരം തുള്ളിയ പെണ്ണാണോ

കാർത്തികക്കോളു കഴിഞ്ഞേപ്പിന്നെ
കള്ളിയെയിന്നോളം കണ്ടില്ല
പായിപ്പാട്ടാറ്റിലെ വള്ളം കളിക്ക്
പാറൂ നിന്നെ ഞാൻ കൊണ്ടു പോകും

ചുണ്ടന്റെ തുഞ്ചത്തിരുത്തി ഞാൻ പെണ്ണിന്റെ
ചുണ്ടത്തെ പൂക്കളിറുത്തെടുക്കും
പോയ ചിങ്ങത്തിൽ പറഞ്ഞു പറ്റിച്ചു
പൊങ്ങച്ചമൊന്നും പറയണ്ട കേട്ടോ

വിഡിയോ



7. പാടിയതു: യേശുദാസ്

പൂജാപുഷ്പമേ......
പൂജാപുഷ്പമേ പൂഴിയില്‍ വീണ
പൂജാപുഷ്പമേ
പുതിയകോവിലില്‍ പൂജാരിനിനക്കായ്
പൂപ്പാലികയൊരുക്കീ
പൂജാപുഷ്പമേ

നിത്യനിരാശാ നിശാഗന്ധിയില്‍
നിര്‍മ്മലേ നീ വിടര്‍ന്നൂ(2)
തോരാത്ത ദു:ഖത്തിന്‍ ഹിമവര്‍ഷത്തില്‍
ലോലദലങ്ങള്‍ നനഞ്ഞൂ(2)
പൂജാപുഷ്പമേ......

സ്നേഹവസന്തം നിന്നെ വിളിപ്പൂ
മോഹിനീ നീ വരുമോ?(2)
മായാത്തരാഗത്തിന്‍ ദേവപഥത്തില്‍
മധുമതിയായ് നീ വരുമോ?(2)
പൂ‍ജാപുഷ്പമേ.....

ഇവിടെ

വിഡിയോ



ബോണസ്: ശരശയ്യ:

“മുഖം മനസ്സിന്റെ കണ്ണാടി....

വിഡിയോ

Wednesday, August 4, 2010

കാമം, ക്രോധം, മോഹം [ 1975] യേശുദാസ്, സുശീല, അമ്പിളി, സുജാത




ചിത്രം: കാമം, ക്രോധം, മോഹം [ 1975] മധു
താരങ്ങൾ: മധു, കൊട്ടാരക്കര, ശങ്കരാടി, പി.കെ. ഏബ്രഹാം, റ്റി.പി. മാധവൻ
ജയഭാരതി, നന്ദിതാ ബോസ്, ശാന്തി...

രചന: ഭരണിക്കാവു ശിവകുമാർ, ബിച്ചു തിരുമല
സംഗീതം: ശ്യാം



1. പാടിയതു: യേശുദാസ് & സുശീല

ഉം...ഉംഹും...ഉംഹും....ഉംഹും...
രാഗാര്‍ദ്രഹംസങ്ങളോ നമ്മള്‍ രാവിന്റെ രോമാഞ്ചമോ...
രാഗാര്‍ദ്രഹംസങ്ങളോ നമ്മള്‍ രാവിന്റെ രോമാഞ്ചമോ...
ഹേമാംഗിയായ് വന്നൂ നീ പാടുന്നതേതു ഗാനം...
നീ കാണാത്ത സ്വപ്നത്തിന്‍ ഗാനം
നമ്മള്‍ പാടുന്ന മാദകഗാനം...
രാഗാര്‍ദ്രഹംസങ്ങളോ നമ്മള്‍ രാവിന്റെ രോമാഞ്ചമോ...

കാര്‍വേണീ നീയെന്റെയുള്ളില്‍ പൂക്കുമുന്മാദമാണല്ലോ എന്നും...
കാര്‍വേണീ നീയെന്റെയുള്ളില്‍ പൂക്കുമുന്മാദമാണല്ലോ എന്നും...
ഞാനെന്നും മോഹിച്ചിരുന്നൂ....
തൂവെണ്ണയോ....താരുണ്യമോ...
മല്ലാക്ഷീ നീയെന്നെ പുല്‍കില്ലയോ...

രാഗാര്‍ദ്രഹംസങ്ങളോ നമ്മള്‍ രാവിന്റെ രോമാഞ്ചമോ...

രാഗേന്ദൂ നീയെന്റെ ഉള്ളില്‍ ഏതോ സൌരഭ്യമാണല്ലോ എന്നും...
രാഗേന്ദൂ നീയെന്റെ ഉള്ളില്‍ ഏതോ സൌരഭ്യമാണല്ലോ എന്നും...
ഞാനെന്നും സ്നേഹിച്ചിരുന്നൂ....
പൂവല്ലിയോ...തേന്‍തുള്ളിയോ...
കാമാര്‍ദ്രേ നീയെന്നില്‍ പടരില്ലയോ...

രാഗാര്‍ദ്രഹംസങ്ങളോ നമ്മള്‍ രാവിന്റെ രോമാഞ്ചമോ...
ഹേമാംഗിയായ് വന്നൂ നീ പാടുന്നതേതു ഗാനം...
നീ കാണാത്ത സ്വപ്നത്തിന്‍ ഗാനം
നമ്മള്‍ പാടുന്ന മാദകഗാനം...

ഇവിടെ



2. പാടിയതു: യേശുദാസ് & സുജാത

ആ.....ഹോ...ആ......ഹോ...
സ്വപ്നം കാണും പെണ്ണേ....സ്വര്‍ഗ്ഗം തേടും കണ്ണേ....
മണിമാറിലെയ്യാനമ്പു തരൂ.....
മലര്‍ശരം നീ വന്നെടുക്കൂ....അടിമുടി എന്നെ തളര്‍ത്തൂ...
സ്വപ്നം കാണും പെണ്ണേ....

പൂങ്കാട്ടിലെ തേന്മുല്ലപോല്‍ താരുണാംഗീ നീ നില്ക്കേ
വെണ്ണ തോറ്റിടും എന്റെ മേനിയെ വന്നു പുല്‍കിടും നീ...
(പൂങ്കാട്ടിലെ.....)
വരൂ കാറ്റുപോലെ.....തരൂ നിന്റെയെല്ലാം.....
വരൂ കാറ്റുപോലെ.....തരൂ നിന്റെയെല്ലാം......
നീയല്ല്ലോ എന്നുമെന്റെ കളിത്തോഴന്‍...

സ്വപ്നം കാണും പെണ്ണേ......

ശാരോണിലെ സ്വര്‍ണ്ണകന്യപോല്‍ ശ്യാമളാക്ഷീ നീ നില്‍ക്കേ
വീണ നാണിക്കുമെന്റെ മെയ്യാകെ സ്വന്തമാക്കിടും നീ...
(ശാരോണിലെ.....)
വരൂ സ്വര്‍ഗ്ഗദേവാ......തരൂ രാഗചിത്രം...
വരൂ സ്വര്‍ഗ്ഗദേവാ......തരൂ രാഗചിത്രം...
നീയല്ലോ എന്നുമെന്റെ പ്രാണനാഥന്‍..

സ്വപ്നം കാണും പെണ്ണേ....സ്വര്‍ഗ്ഗം തേടും കണ്ണേ....
മണിമാറിലെയ്യാനമ്പു തരൂ.....
മലര്‍ശരം നീ വന്നെടുക്കൂ....അടിമുടി എന്നെ തളര്‍ത്തൂ...
സ്വപ്നം കാണും പെണ്ണേ...


ഇവിടെ

3. പാടിയതു: യേശുദാസ് & അമ്പിളി

ഉന്മാദം.......ഗന്ധർവ്വസംഗീതസായാഹ്നം....
സംഗീതം....നാദബ്രഹ്മത്തിൻ സങ്കേതം....
ചഞ്ചലനയനേ ചന്ദനവദനേ ചാരുലതേ...ലളിതേ.....
ലഹരിയിൽ മുങ്ങിയ മദിരമഹോത്സവ സംഗീതബിന്ദുക്കളാകാം....
ഹേയ്......
ഉന്മാദം.......ഗന്ധർവ്വസംഗീതസായാഹ്നം....
സംഗീതം....നാദബ്രഹ്മത്തിൻ സങ്കേതം....

മുത്തണിഞ്ഞ മലർമാറിടങ്ങളിൽ.....മുത്തമിട്ട മണിമാല്യമേ....
എന്റെ ഉള്ളിലലയാഴി തീർക്കുവാൻ എന്തിനീയഭിനിവേശം.....
ദേവീ......ഓ മൈ ലവ്ബേർഡ്.....
കിസ്സ് മീ ഡാർലിംഗ്.....യൂ കിസ്സ് മീ സോ ഹാർഡ്.....

സ്നിഗ്ധ പത്മദളചിത്രനാഭിയിൽ......എത്തിനോക്കിയ സമീരനിൽ....
എന്റെ ഊഷ്മളവികാരധാരയുടെ സ്വേദനീരുകളലിഞ്ഞുപോയ്....
ദേവീ......ഓ മൈ സ്വീറ്റ്ഹാർട്ട്.....
ലവ് യൂ ഡാർലിംഗ്......ഐ ലവ് യൂ എലോൺ....


ഇവിടെ

ഗുരുവായൂർ കേശവൻ [`1977] യേശുദാസ്, മാധുരി, സുശീല




ചിത്രം: ഗുരുവായൂർ കേശവൻ[[ 1977] ഭരതൻ
താരങ്ങൾ: സോമൻ, ജയഭാരതി, മീന, വീരൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ,...

രചന: പി. ഭാസ്കരൻ
സംഗീതം: ദേവരാജൻ


1. പാടിയതു: യേശുദാസ് & സുശീല

സുന്ദരസ്വപ്നമെ നീയെനിക്കെകിയ വർണ്ണച്ചിറകുകൾ വീശി
പ്രത്യൂഷനിദ്രയിൽ ഇന്നലെ ഞാനൊരു
ചിത്രപതംഗമായ് മാറീ

രാഗസങ്കല്പ വസന്തവനത്തിലെ മാകന്ദമഞ്ജരി തേടീ
എന്നെ മറന്നു ഞാൻ എല്ലാം മറന്നു ഞാൻ
എന്തിനോ ചുറ്റിപ്പറന്നൂ (സുന്ദരസ്വപ്നമെ)

താരുണ്യസങ്കല്പ്പ രാസവൃന്ദാവനതാരാപഥങ്ങളിലൂടെ
പൗർൺനമിത്തിങ്കൾ തിടമ്പെഴുന്നള്ളിച്ച പൊന്നമ്പലങ്ങളിലൂടെ

പുത്താലമേന്തിയ താരകൾ നിൽക്കുന്ന ക്ഷേത്രാങ്കണങ്ങളിലൂടെ
എന്നെ മറന്നു ഞാൻ എല്ലാം മറന്നു ഞാൻ
എന്തിനോ ചുറ്റിപ്പറന്നൂ (സുന്ദരസ്വപ്നമെ)


ഇവിടെ


വിഡിയോ


2. പാടിയതു: മാധുരി


ആ.ആ..
ഇന്നെനിക്കു പൊട്ടു കുത്താൻ
സന്ധ്യകൾ ചാലിച്ച സിന്ധൂരം
ഇന്നെനിക്കു കണ്ണെഴുതാൻ
വിണ്ണിലെ നക്ഷത്ര മഷിക്കൂട്‌ (ഇന്നെനി)

ഏന്റെ സ്വപ്നത്തിൻ എഴുനില വീട്ടിൽ
കഞ്ചബാണന്റെ കളിത്തോഴൻ (എന്റെ)
കണ്ണിലാകെ കതിരൊളി വീശീ
വന്നു കയറീ പോയീ (കണ്ണിൽ)

പാ.. മപ നി ആ ഗ ഗ ഗ മരിസ
മരിപ നി ധ നി സ
മ രി നിസനിധ നിനിസ
നിനിമപ ഗമരിസ
നിസമരി പമപ നിധ നിനിസനിരി
പമരിസ നിസനിധ നിനിസ
നിപമപ ഗമരിസ
മ രി പ മ നിധനിസ
മരിപ ഗമരിസരി ഗമരിസരി
രി നിസരിസ നിപമ മപനിധ നിനിസ
മപനിധ നിനിസ മപനിധ നിനിസ (ഇന്നെനി)

പൊന്നിലഞ്ഞികൾ പന്തലൊരുക്കി
കർണ്ണികാരം താലമെടുത്തു (പൊന്നി)
പുഷ്പിതാഗ്രകൾ മന്ദാരങ്ങൽ
പുഞ്ചിരിത്തിരി നീട്ടീ (പുഷ്പി)
ആ.ആ.ആ.ആ. (ഇന്നെനിക്കു)


ഇവിടെ


വിഡിയോ


3. പാടിയതു: യേശുദാസ്


നവകാഭിഷേകം കഴിഞ്ഞൂ
ശംഖാഭിഷേകം കഴിഞ്ഞൂ
നളിനവിലോചനൻ ഗുരുവായൂരപ്പന്റെ
കമനീയ വിഗ്രഹം തെളിഞ്ഞൂ (നവകാ..)

അഗ്രേപശ്യാമി തേജോ വലയിത രൂപമെന്ന
സ്വർഗീയ കാവ്യസുധ തൂകീ (2)
മേല്പത്തൂർ കൂപ്പിയ വേദ വേദാന്തസാര
കല്പകതരുവിനെ കണ്ടൂ ഞാൻ
കണ്ടു ഞാൻ (നവകാ..)

പൂന്താനം ഭക്തി തൻ കുമ്പിളിൽ പാനയാം
പൂന്തേൻ നിവേദിച്ച നേരം (2)
ഉണ്ണിയായ് മുന്നിൽ വന്നു കണ്ണുനീർ തുടച്ചൊരു
കണ്ണന്റെ കളികളും കണ്ടു ഞാൻ
കണ്ടു ഞാൻ (നവകാ..)


ഇവിടെ


വിഡിയോ


4. പാടിയതു: യേശുദാസ്

ഉഷാകിരണങ്ങൾ പുൽകി പുൽകി
തുഷാരബിന്ദുവിൻ വദനം ചുവന്നൂ
പകലിൻ മാറിൽ ദിനകര കരങ്ങൾ
പവിഴമാലികകൾ അണിഞ്ഞൂ (ഉഷാ..)

കാമദേവന്റെ നടയിൽ പൂജയ്ക്ക്
കാണിക്ക വെച്ചൊരു പൂപ്പാലിക പോൽ (2)
കോമള സുരഭീ മാസമൊരുക്കിയ (2)
താമരപ്പൊയ്ക തിളങ്ങീ
തിളങ്ങീ ....(ഉഷാ..)

വാസരക്ഷേത്രത്തിൽ കാഴ്ച ശീവേലിക്ക്
വാരിദ രഥങ്ങൾ വന്നു നിരന്നൂ (2)
പുഷ്പിത ചൂത രസാല വനങ്ങൾ (2)
രത്ന വിഭൂഷകളണിഞ്ഞൂ
അണിഞ്ഞൂ....... (ഉഷാ..)

ഇവിടെ


വിഡിയോ

Monday, August 2, 2010

സമയമായില്ലാ പോലും [ 1978] യേശുദാസ്, ജാനകി, സുശീല








ചിത്രം: സമയമായില്ലാ പോലും [ 1978} യൂ.പി. റ്റൊമി

രചന: ഓ.എൻ.വി.
സംഗീതം: സലിൽ ചൌധരി



1. പാടിയതു: യേശുദാസ്

ശ്യാമ മേഘമേ നീയെന്‍ പ്രേമ
ദൂതുമായ്‌ ദൂരെ പോയ്‌ വരൂ (2)
എന്റെ ദേവി കേഴും ദൂര
മന്ദിരത്തില്‍ പോയ്‌ വരൂ
ശ്യാമ മേഘമേ നീയെന്‍ പ്രേമ
ദൂതുമായ്‌ ദൂരെ പോയ്‌ വരൂ

കാമരൂപ കാണും നീയെന്‍
കാതരയാം കാമിനിയെ (2)
കണ്ണുനീരിന്‍ പുഞ്ചിരിയായ്‌
കാറ്റുലയ്ക്കും ദീപമായ്‌
വിശ്ലതമാം ? തന്ത്രികളില്‍ (2)
വിസ്മൃതമാം നാദമായ്‌
എന്റെ ദേവി കേഴും ദൂര
മന്ദിരത്തില്‍ പോയ്‌ വരൂ
ശ്യാമ മേഘമേ നീയെന്‍ പ്രേമ
ദൂതുമായ്‌ ദൂരെ പോയ്‌ വരൂ

ചില്ലുവാതില്‍ പാളി നീക്കി
മെല്ലെയെന്‍ പേര്‍ ചൊല്ലുമോ നീ (2)
നീര്‍ മിഴിയാം പൂവിലൂറും
നീര്‍മണി കൈക്കൊള്ളുമോ നീ
ഓമലാള്‍ തന്‍ കാതിലെന്റെ (2)
വേദനകള്‍ ചൊല്ലുമോ
എന്റെ ദേവി കേഴും ദൂര
മന്ദിരത്തില്‍ പോയ്‌ വരൂ
ശ്യാമ മേഘമേ നീയെന്‍ പ്രേമ
ദൂതുമായ്‌ ദൂരെ പോയ്‌ വരൂ
എന്റെ ദേവി കേഴും ദൂര
മന്ദിരത്തില്‍ പോയ്‌ വരൂ
ശ്യാമ മേഘമേ നീയെന്‍ പ്രേമ
ദൂതുമായ്‌ ദൂരെ പോയ്‌ വരൂ.

ഇവിടെ


വിഡിയോ


2. പാടിയതു: യേശുദാസ്

ദേവി ദേവി കാനന പൂവണിഞ്ഞു കവിത പാടുമ്പോള്‍ കരളിന്‍ കൂട്ടിലെ കിളിയുണര്‍ന്നുവോ ? (2)
സ്വരമായ്‌ താളമായ്‌ ഗാനമായ്‌
പോരൂ മെല്ലെ മെല്ലെ നീ (2)

ചമ്പകത്തിന്‍ പൂവിതള്‍ പോലേ ചഞ്ചലം നിന്‍ പാദങ്ങള്‍ തൊട്ടാല്‍ (2)
പാടുന്നു മണ്‍ തരി പൊലും സഖീ ഒരുകുളിര്‍ ചൂടി (ദേവി..)
പോരൂ മെലീ മെല്ലെ നീ (2)

വെണ്ണിലാവിന്‍ തൊഴിമാരല്ലൂ വന്നു ദശപുഷ്പങ്ങള്‍ തന്നൂ (2)
പൂവാം കുറുന്നില ചൂടുന്നിതാ സുമംഗലി രാത്രീ (ദേവി.. )
പോരൂ മെല്ലെ മെല്ലെ നീ (2}

ഇവിടെ


3. പാടിയതു: യേശുദാസ് & സബിത ചൌധരി

മയിലുകളാടും...ആ....മാലിനിതൻ തീരം..ആ....
മാനസത്തിലേതോ..ആ... വനമുല്ലപ്പൂവിൻ സൌരഭം...ആ....
ഭൂമിദേവിയേതോ..ആ.... പ്രേമകഥയോർക്കേ....ആ...
പുളകങ്ങൾപോലെ....ആ... വിരിയുന്നു നീളേ പൂവുകൾ..ആ....

നൂറു നൂറു നൂറു യുഗങ്ങൾ പറവകൾപോലെ പാടിപ്പറന്നു നാം....
പൂ തൂകും നിലാവിൽ പ്രിയതരമേതോ പാട്ടിൻ ഈണം പാടീ...
സ്വരങ്ങളെ സ്വർണ്ണമാക്കൂ നീ..ചിരിയ്ക്കു നീ....
ആ...ആ..ആ....

മയിലുകളാടും..ആ... മാലിനിതൻ തീരം..ആ....
മാനസത്തിലേതോ..ആ... വനമുല്ലപ്പൂവിൻ സൌരഭം...ആ....
ഭൂമിദേവിയെതോ..ആ.... പ്രേമകഥയോർക്കേ....ആ...
പുളകങ്ങൾപോലെ....ആ... വിരിയുന്നു നീളേ പൂവുകൾ..ആ....

ഹായ് ഹായ് ഹായ് മനസ്സിൽ തുടുതുടെ ആടും പൊന്നിൻ പനീർപൂവേ....
ഈ രാവിൻ കിനാവേ....
മധുകരമന്ത്രം കേൾക്കേ തളർന്നുവോ...
നിശാമുഖകുങ്കുമംപോലെ ചിരിയ്ക്കു നീ....
ആ..ആ..ആ...

മയിലുകളാടും..ആ.. മാലിനിതൻ തീരം..ആ....
മാനസത്തിലേതോ..ആ... വനമുല്ലപ്പൂവിൻ സൌരഭം...ആ....
ഭൂമിദേവിയേതോ..ആ.... പ്രേമകഥയോർക്കേ....ആ...
പുളകങ്ങൾപോലെ....ആ... വിരിയുന്നു നീളേ പൂവുകൾ..ആ...

ഇവിടെ


വിഡിയോ


4. പാടിയതു: പി. സുശീല

ഒന്നാം തുമ്പീ നീയോടിവാ
പൊന്നും തേനും നീ കൊണ്ടുവാ
ഉണ്ണിച്ചെടിയിൽ പൊൻപൂ വിടർത്തി
ഉണ്ണിക്കിനാവിൻ സംഗീതമായ് വാ
(ഒന്നാം തുമ്പീ.....)
ഒന്നാം തുമ്പീ നീയോടിവാ
പൊന്നും തേനും നീ കൊണ്ടുവാ

ചിങ്ങപ്പെണ്ണിൻ ചിറ്റാടയിൽ
തൊങ്ങൽ ചാർത്തി പൂഞ്ചില്ലകൾ
ആലിന്റെ കൊമ്പത്തൊരൂഞ്ഞാലു കെട്ടി
ആലോലമെൻ കണ്ണനാടുന്നു നീ
ആരാരും കാണാതെ നീ പോവതെങ്ങോ
ആരോമൽ തുമ്പീ ചഞ്ചാടി ആടിവാ
ഒന്നാം തുമ്പീ നീയോടിവാ
പൊന്നും തേനും നീ കൊണ്ടുവാ

ചെല്ല ചിപ്പി മഞ്ചാടിയും
പൊന്നും നാളിൽ നീ കൊണ്ടു വാ
പൂവായ പൂവാകെ നീ ചൂടി വാ
പാലാട പൊന്നാട നീ ചാർത്തി വാ
ആയില്യം കാവിലെ തേരോട്ടം കാണാ-
നാരോമൽ തുമ്പീ ചാഞ്ചാടി ആടിവാ
(ഒന്നാം തുമ്പീ....)

ഇവിടെ

വിഡിയോ

Thursday, July 15, 2010

ഹല്ലൊ ഡാർലിംഗ് [1975] ,യേശുദാസ്, മാധുരി, സുശീല




ചിത്രം: ഹല്ലോ! ഡാർലിംഗ് [1975] ഏ.ബി. രാജ്
താരങ്ങൾ: പ്രേം നസീർ, ജയഭാരതി, റാണി ചന്ദ്ര, സുധീർ, അടൂർ ഭാസി, മീന,
ശങ്കരാടി, മല്ലിക, ...
രചന: വയലാർ
സംഗീതം: എം.കെ. അർജ്ജുനൻ

പാടിയതു: പി. സുശീല




ദ്വാരകേ ദ്വാരകേ........
ദ്വാപരയുഗത്തിലേ പ്രേമസ്വരൂപന്റെ
സോപാന ഗോപുരമേ
കോടിജന്മങ്ങളായ് നിന്‍സ്വരമണ്ഡപം
തേടിവരുന്നൂ മീരാ...
നൃത്തമാടിവരുന്നൂ മീരാ
ദ്വാരകേ ദ്വാരകേ......
ദ്വാപരയുഗത്തിലേ പ്രേമസ്വരൂപന്റെ
സോപാന ഗോപുരമേ

അഷ്ടമംഗല്യവുമായ് അമൃതകലശവുമായ്
അഷ്ടമിരോഹിണീയണയുമ്പോള്‍
വാതില്‍ തുറക്കുമ്പോള്‍ ഇന്നു
ചുണ്ടില്‍ യദുകുലകാംബോജിയുമായ്
ചുംബിക്കുവാന്‍ വന്നൂ ശ്രീപദം
ചുംബിക്കുവാന്‍ വന്നൂ........
മീരാ....മീരാ......നാഥന്റെ ആരാധികയാം മീരാ....
(ദ്വാരകേ....)

അംഗുലിലാളനത്തില്‍ അധരശ്വസനങ്ങളില്‍
തന്‍ കര പൊന്‍ കുഴല്‍ തുടിക്കുമ്പോള്‍
പാടാന്‍ കൊതിക്കുമ്പോള്‍
എന്റെ പ്രേമം രതിസുഖസാരേ പാടീ
പൂജിയ്ക്കുവാന്‍ വന്നൂ‍
ശ്രീപദം പൂജിയ്ക്കുവാന്‍ വന്നൂ....
മീരാ....മീരാ...നാഥന്റെആരാധികയാം
മീരാ....
(ദ്വാരകേ....)

ഇവിടെ


വിഡിയോ



2. പാടിയതു: യേശുദാസ്


അനുരാഗമേ അനുരാഗമേ
മധുരമധുരമാമനുരാഗമേ
ആദ്യത്തെ സ്വരത്തിൽ നിന്നാദ്യത്തെ
പൂവിൽ നിന്നമൃതുമായ്
നീയുണർന്നു
യുഗപരിണാമങ്ങളിലൂടെ നീ
യുഗ്മഗാനമായ് വിടർന്നു


നിൻ പനിനീർപ്പുഴ ഒഴുകിയാലെ
നിത്യഹരിതയാകൂ
പ്രപഞ്ചം നിത്യഹരിതയാകൂ
അസ്ഥികൾക്കുള്ളിൽ നീ തപസ്സിരുന്നാലേ
അക്ഷയപാത്രമാകൂ
ഭൂമിയൊരക്ഷയപാത്രമാകൂ


നിൻ ചൊടി പൂമ്പൊടി ചൂടിയാലേ
നീലമുളകൾ പാടൂ ഋതുക്കൾ
പീലിവിടർത്തിയാടൂ
അന്തരാത്മാവിൽ നീ ജ്വലിച്ചു നിന്നാലേ
ഐശ്വര്യപൂർണ്ണമാകൂ ജീവിതം
ഐശ്വര്യപൂർണ്ണമാകൂ

ഇവിടെ

വിഡിയോ


3. പാടിയതു: യേശുദാസ്

കാറ്റിൻ ചിലമ്പൊലിയോ
കടല്‍പ്പക്ഷി പാടും
പാട്ടിൻ തിരയടിയോ
കാമധനുസ്സിൻ ഞാണൊലിയോ ഇത്
കാമിനി നിൻ ചിരിയുടെ ചിറകടിയോ
വാസരസ്വപ്നം വിടരുകയോ
അഭിലാഷദലങ്ങൾ നിറയുകയോ
മധു നിറയുകയോ

വെൺ ചന്ദനത്തിൻ മണമുള്ള മാറിടം
വെറുതേ തുടിക്കുകയോ
ഗന്ധം സ്ത്രീയുടെ ഗന്ധം
സന്ധ്യകൾക്കഴകു കൂട്ടി എന്റെ
സന്ധ്യകൾക്കഴകു കൂട്ടി

നാഡികൾ തമ്മിൽ പിണയുകയോ അവ
നാഗഫണം വിതിർത്താടുകയോ
എൻ വികാരങ്ങളുമവയുടെ പൂക്കളും
നിന്നെ പുണരുകയോ
സന്ധ്യകൾക്ക് മദം കൂട്ടി എന്റെ
സന്ധ്യകൾക്ക് മദം കൂട്ടി

ഇവിടെ







4. പാടിയതു: ബ്രഹ്മാ‍നന്ദൻ & ശ്രീലത


ബാഹർ സേ കോയീ അന്തർ ന ആ സകേ
അന്തർ സേ കോയി ബാഹർ ന ജാ സകേ
സോചോ കോ ബി ഐസാ ഹോ തോ ക്യാ
ഹൈ സേ യോ കോബി ഐസാ
ഹോ തോ ക്യാ ഹോ
ഹം തും എക് കമ്-രേ മേം ബന്ധ് ഹോ


നമ്മൾ രണ്ടും ഒരു മുറിക്കുള്ളിൽ അകപ്പെട്ടാൽ
നാലു ചുറ്റും കരടികൾ പാഞ്ഞു വന്നാൽ
എന്തു ചെയ്യും നമ്മൾ എന്തു ചെയ്യും
പേടിച്ചു കെട്ടിപ്പിടിച്ചു പോകും ആരും
പ്രേമിച്ച് കെട്ടിപ്പിടിച്ചു പോകും

ഹലോ ഡാർലിംഗ് ഹലോ ഹലോ
കല്യാണം കഴിയും മുൻപീ സ്വാതന്ത്ര്യം
വല്ലോർക്കും കിട്ടീട്ടുണ്ടോ
ഹ ഹ ഹ എന്റെ ലതമോളേ
ആർക്കും ആർക്കും കിട്ടിയിട്ടില്ല
ഇങ്ങനെ ഒരുമിച്ചു കൂടുവാൻ അവസരം
നൽകിയ ഗുരുവായൂരപ്പനു നന്ദി
മിസ് ഗുരുവായൂരപ്പനു നന്ദി
ഹം തും എക് കമ്‌രേ മേം ബന്ധ് ഹോ
ഹലോ ഡാർലിംഗ് ഹലോ ഹലോ ഹലോ

ആദ്യത്തെ രാത്രിക്കു മിമ്പീ സൗകര്യം
അന്യർക്കു കിട്ടിയിട്ടുണ്ടോ
നോ നോ ഡഫനിറ്റ്ലി നോ
ഇങ്ങനെ പലിശയില്ലാതീ മുതൽ
തരാൻ തോന്നിയ പാച്ചുവമ്മാവനു നന്ദി
ഹം തും എക് കമ്‌രേ മേം ബന്ധ് ഹോ
ഹലോ ഡാർലിംഗ് ഹലോ ഹലോ ഹലോ





5. പാടിയതു: യേശുദാസ്

നയന്റീൻ സെവന്റി ഫൈവ് ഇതു
നയന്റീൻ സെവന്റി ഫൈവ്
അമ്പതു കൊല്ലം മുൻപു ജനിക്കേണ്ട മണ്ടിപ്പെണ്ണേ
നിങ്ങടെ ഓണം കേറാമലമൂട്ടിൽ നിന്റെ
നാണം കെട്ടൊരു തറവാട്ടിൽ
നയന്റീൻ സെവന്റി ഫൈവ് ഇപ്പൊഴും
നയന്റീൻ സെവന്റി ഫൈവ്

പട്ടണം കാണാത്ത പരിഷ്ക്കാരം കാണാത്ത
പൊട്ടിപ്പെണ്ണേ നിന്റെ
അടക്കവും ഒതുക്കവും വേഷവും കണ്ടാൽ
ആരിന്നു പ്രേമിക്കും
ഒന്നരമുണ്ടും ചന്ദനക്കുറിയും
പിന്നിയ മുടിയും കമ്മലും തുമ്മലും
കൺ‌ട്രീ നീ വെറും കൺ‌ട്രീ (നയന്റീൻ..‌)

പോപ്പ് മ്യൂസിക്ക് അറിയാത്ത കാബറേ കാണാത്ത
പാവം പെണ്ണേ നിന്റെ
നടപ്പും കിതപ്പും നാണവും കണ്ടാൽ
ആരൊന്നു തിരിഞ്ഞു നോക്കും
പൊക്കിൾ മൂടിയ പണ്ടത്തെ ബ്ലൗസ്സും
പൊന്നും തകിടും പൊടിപ്പും തൊങ്ങലും
കൺ‌ട്രീ നീ വെറും കൺ‌ട്രീ മങ്കീ (നയന്റീൻ..‌)





6. പാടിയതു: മാധുരി

നയന്റീൻ സെവന്റി ഫൈവ് ഇതു
നയന്റീൻ സെവന്റി ഫൈവ്
അമ്പതു കൊല്ലം മുൻപു ജനിക്കേണ്ട മണ്ടച്ചാരേ
നിങ്ങടെ ഓണം കേറാമലമൂട്ടിൽ തന്റെ
നാണം കെട്ടൊരു തറവാട്ടിൽ
നയന്റീൻ സെവന്റി ഫൈവ് ഇപ്പൊഴും
നയന്റീൻ സെവന്റി ഫൈവ്

ഇംഗ്ലണ്ടു കാണാത്ത പാരീസു കാണാത്ത
പൊങ്ങച്ചാരേ
ഈ അരപ്പിരിയിളകിയ നോട്ടങ്ങൾ കണ്ടാൽ
ആരിന്നു പ്രേമിക്കും
ചട്ടിത്തലയും ഭസ്മക്കുറിയും
വെറ്റിലക്കറയും തുപ്പലും തപ്പലും
കൺ‌ട്രീ താൻ വെറും കൺ‌ട്രീ മങ്കീ

നൈറ്റ് ക്ലബ് കാണാത്ത ജോൺ വാക്കർ
കാണാത്ത പൊട്ടച്ചാരേ
ഈ മനം പെരട്ടുന്നൊരു വേഷം കണ്ടാൽ
ആരൊന്നു തിരിഞ്ഞു നോക്കും
കട്ടിത്തൊലിയും കൈത്തറിത്തുണിയും
ബട്ടണിൽ കുടുക്കിയ ചിറകുള്ള ജൂബ്ബയും
കൺ‌ട്രീ താൻ വെറും കൺ‌ട്രീ മങ്കീ

Sunday, June 20, 2010

അടിമകൾ;[1969] പി. ജയചന്ദ്രൻ, ഏ.എം. രാജ, , പി.ലീല, സുശീല




ചിത്രം: അടിമകള്‍ (1969) കെ. എസ്. സേതുമാധവൻ
താരങ്ങൾ: സത്യൻ, ജെസി, അടൂർ ഭാസി, ബഹദൂർ, പ്രേംനസീർ, ഷീല, ശാരദ, അമ്മിണി, ശങ്കരാടി..

രചന: വയലാർ
സംഗീതം: ദേവരാജൻ





1. പാടിയതു: പി ജയചന്ദ്രൻ


ഇന്ദുമുഖീ ഇന്ദുമുഖീ
എന്തിനിന്നു നീ സുന്ദരിയായീ
ഇന്ദുമുഖീ ഇന്ദുമുഖീ
എന്തിനിന്നു നീ സുന്ദരിയായീ
ഇന്ദുമുഖീ ഇന്ദുമുഖീ

മഞ്ഞില്‍ മനോഹര ചന്ദ്രികയില്‍
മുങ്ങി മാറ്‌ മറയ്ക്കാതെ (മഞ്ഞില്‍)
എന്നനുരാഗമാം അഞ്ചിതള്‍ പൂവിന്‍
മന്ദസ്മിതത്തില്‍ കിടന്നുറങ്ങീ (എന്നനുരാഗ)
വന്നു നീ കിടന്നുറങ്ങീ (ഇന്ദുമുഖീ)

നിന്റെ മദാലസ യൗവ്വനവും
നിന്റെ ദാഹവും എനിക്കല്ലെ (നിന്റെ മദാലസ)
നിന്നിലെ മോഹമാം ഓരില കുമ്പിളില്‍
എന്റെ കിനാവിലെ മധുവല്ലെ (നിന്നിലെ)
ഹൃദ്യമാം മധുവല്ലെ (ഇന്ദുമുഖി...



വിഡിയോ




2. പാടിയതു: എ.എം.രാജ

താഴം‌പൂമണമുള്ള തണുപ്പുള്ള രാത്രിയില്‍..
തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി..
പൂമുഖകിളിവാതില്‍ അടക്കുകില്ലാ..
കാമിനി നിന്നെ ഞാന്‍ ഉറക്കുകില്ലാ..
താഴം‌പൂമണമുള്ള തണുപ്പുള്ള രാത്രിയില്‍..
തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി..

ആരും കാണാത്തൊരന്തപുരത്തിലെ..
ആരാധനാമുറി തുറക്കും ഞാന്‍..
ഈറനുടുത്തു നീ പൂജയ്ക്കൊരുങ്ങുമ്പോള്‍..
നീലകാര്‍വര്‍ണ്ണനായ് നില്‍ക്കും ഞാന്‍..
താഴം‌പൂമണമുള്ള തണുപ്പുള്ള രാത്രിയില്‍..
തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി..

ഏതോ കിനാവിലെ ആലിംഗനത്തിലെ
ഏകാന്തരോമാഞ്ചമണിഞ്ഞവളേ..
ഓമനച്ചുണ്ടിലെ പുഞ്ചിരിപ്പൂക്കളില്‍..
പ്രേമത്തിന്‍ സൌരഭം തൂകും ഞാന്‍..
താഴം‌പൂമണമുള്ള തണുപ്പുള്ള രാത്രിയില്‍..
തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി..
പൂമുഖകിളിവാതില്‍ അടക്കുകില്ലാ..
കാമിനി നിന്നെ ഞാന്‍ ഉറക്കുകില്ലാ..
താഴം‌പൂമണമുള്ള തണുപ്പുള്ള രാത്രിയില്‍..
തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി


ഇവിടെ

വിഡിയോ




3. പാടിയതു: എ എം രാജ



മാനസേശ്വരി മാപ്പു തരൂ..

മറക്കാൻ നിനക്കു മടിയാണെങ്കിൽ..

മാപ്പു തരൂ..മാപ്പു തരൂ..


ജന്മജന്മാന്തരങ്ങളിലൂടെ
രണ്ടു സ്വപ്നാ‍ടകരെപോലെ..

കണ്ടു മുട്ടിയനിമിഷം നമ്മൾക്കെന്താത്മനിർവൃതിയായിരുന്നു..

ഓ..ഓ..ഓ..

മാനസേശ്വരി മാപ്പു തരൂ..

മറക്കാൻ നിനക്കു മടിയാണെങ്കിൽ..

മാപ്പു തരൂ..മാപ്പു തരൂ..


ദിവ്യ സങ്കൽ‌പ്പങ്ങളിലൂടെ

നിന്നിലെന്നും ഞാനുണരുന്നു..

നിർവ്വചിക്കാൻ അറിയില്ലെല്ലോ

നിന്നൊടെനിക്കുള്ള ഹൃദയവികാരം..

ഓ..ഓ..ഓ...

മാനസേശ്വരി മാപ്പു തരൂ..

മറക്കാൻ നിനക്കു മടിയാണെങ്കിൽ..

മാപ്പു തരൂ..മാപ്പു തരൂ..



4. പാടിയതു: പി.ലീല

ലളിതലവംഗ ലതാപരിശീലന
കോമളമലയസമീരേ
മധുകര നികരകരംബിത കോകില
കൂജിത കുഞ്ജകുടീരേ

വിഹരതി ഹരിഹിഹ സരസവസന്തേ
നൃത്യതി യുവതിജനേന സമം സഖി
വിരഹിജനസ്യ ദുരന്തേ...
ലളിതലവംഗ........

ഉന്മദമദന മനോരഥപഥിക...
ഉന്മദമദന മനോരഥപഥിക വധൂജന
ജനിതവിലാപേ
അളികുലസംകുല കുസുമസമൂഹ നിരാകുല
ബകുളകലാപേ...
ലളിതലവംഗ........

മാധവികാപരിമളലളിതേ നവ
മാലികയാതി സുഗന്ധം
മുനിമനസാമപി മോഹനകാരിണി
തരുണാകാരണബന്ധൌ..
ലളിതലവംഗ........


ഇവിടെ

വിഡിയോ

5. പാടിയതു: പി. സുശീല

ചെത്തിമന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി..
ഗുരുവായൂരപ്പാ നിന്നെ കണികാണേണം..
മയില്‍പ്പീലി ചൂടിക്കൊണ്ടും..മഞ്ഞതുകില്‍ ചുറ്റിക്കൊണ്ടും..
മണിക്കുഴലൂതിക്കൊണ്ടും കണികാണേണം..

വാകച്ചാര്‍ത്തു കഴിയുമ്പോള്‍ വാസനപ്പൂവണിയുമ്പോള്‍..
ഗോപികമാര്‍ കൊതിക്കുന്നോരുടല്‍ കാണേണം..
ചെത്തിമന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി..
ഗുരുവായൂരപ്പാ നിന്നെ കണികാണേണം..

അഗതിയാം അടിയന്റെ അശ്രുവീണു കുതിര്‍ന്നൊരി..
അവില്‍‌പൊതി കൈക്കൊള്ളുവാന്‍ കണികാണേണം..
ചെത്തിമന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി..
ഗുരുവായൂരപ്പാ നിന്നെ കണികാണേണം..


ഇവിടെ

വിഡിയോ



ബോണസ്: “ആ നിമിഷത്തിന്റെ നിർവൃതിയിൽ ഞാനൊരാവണി...


വിഡിയോ

“ ഉജ്ജയിനിയിലെ ഗായിക...”


ഇവിടെ

Saturday, May 15, 2010

ഹോടൽ ഹൈറെയിഞ്ച് [1968] യേശുദാസ്, സുശീല, എൽ.ആർ. ഈശ്വരി,

ആറന്മുള പൊന്നമ്മ




ചിത്രം: ഹോട്ടൽ ഹൈറേഞ്ച് [1968] പി. സുബ്രമണ്യം

അഭിനേതാക്കൾ: തിക്കുറിശ്ശി, ഭരതൻ, എസ്.പി. പിള്ള, ആരന്മുള -ഒന്നമ്മ, ശാന്തി,
ശാരദ, ജ്യോതി

രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ




1. പാടിയതു: പി. സുശീല

അജ്ഞാത ഗായകാ അരികിൽ വരൂ അരികിൽ വരൂ
ആരാധികയുടെ അരികിൽ വരൂ (അജ്ഞാത..)

ആകാശവാണിയിലൊഴുകി വരും
ആ ഗാന കല്ലോലിനിയിൽ(2)
ഒരു സ്വപ്നഹംസമായ് ഒരു സ്വർണ്ണ മത്സ്യമായ് (2)
അലയുമൊരേകാകിനി ഞാൻ
ഏകാകിനി ഞാൻ ( അജ്ഞാത..)

ആരെയും അനുരാഗ വിവശരാക്കും
ആ ഗാനവൃന്ദാവനിയിൽ (2)
ഒരു നഗ്ന പുഷ്പമായ് ഒരു ചിത്ര ശലഭമായ് (2)
അലയുമൊരുന്മാദിനി ഞാൻ
ഉന്മാദിനി ഞാൻ (അജ്ഞാത..)

ഇവിടെ



വിഡിയോ


2. പാടിയതു: എസ്. ജാനകി

കൈ നിറയെ കൈ നിറയെ സ്വപ്നങ്ങൾ തന്നത്
കടലാസു പൂവുകളായിരുന്നു
ഒരു നുള്ളു പൂമ്പൊടി തൂകുവാനില്ലാത്ത
കടലാസു പൂവുകളായിരുന്നു (കൈ നിറയെ..)

കനവിന്റെ മുത്തണിത്തേരിൽ ഞാൻ കണ്ടത്
കളിമൺ പ്രതിമകളായിരുന്നു
അവയുടെ ആകാര കവരങ്ങളെല്ലാം
അയഥാർഥമായിരുന്നൂ എല്ലാം
അയഥാർഥമായിരുന്നൂ (കൈ നിറയെ..)

ചിറകടിച്ചെന്നിലെ മധുരസങ്കല്പങ്ങൾ
അവയുടെ ചുറ്റും പറന്നുയർന്നൂ
അതു കണ്ടു മന്ദഹസിച്ചൂ കൊണ്ടെന്നിൽ
നിന്നകലുകയായിരുന്നൂ എൻ പ്രിയൻ
അകലുകയായിരുന്നു (കൈ നിറയെ..)


ഇവിടെ




3. പാടിയതു: കമുകറ പുരുഷോത്തമൻ

ഗംഗാ യമുനാ സംഗമ സമതല ഭൂമി
സ്വർഗ്ഗീയ സുന്ദര ഭൂമി
സ്വതന്ത്ര ഭാരത ഭൂമി ( ഗംഗാ..)

കന്യാകുമാരി തിരമാലകളിൽ തൃക്കാൽ കഴുകും ഭൂമി (2)
വിന്ധ്യ ഹിമാലയ കുലാചലങ്ങളിൽ
വിളക്കു വെയ്ക്കും ഭൂമി
വിളക്കു വെയ്ക്കും ഭൂമി (ഗംഗാ..)

പുതിയൊരു ജീവിത വേദാന്തത്തിൻ
പുരുഷ സൂക്തം പാടി
ഇവിടെ നടത്തുകയല്ലോ നാമൊരു
യുഗപരിവർത്തന യാഗം
യുഗപരിവർത്തന യാഗം (ഗംഗാ..‌)

ഈ യാഗശാല തകർക്കാനെത്തും
സായുധ പാണികളേ
കൈയ്യിലുയർത്തിയ ഗാണ്ഡീവവുമായ്
വരുന്നു ഭാരത പൗരൻ
വരുന്നു ഭാരത പൗരൻ(ഗംഗാ..‌)

വിഡിയോ




4. പാടിയതു: എൽ.ആർ. ഈശ്വരി


പുതിയരാഗം പുതിയ താളം
പുതിയ രംഗവിതാനം
പുതിയ കാമുകൻ പുതിയ കാമുകി
തുടരൂ നൃത്തം തുടരൂ (പുതിയ..)
പതയും കൈയ്യിലെ വൈൻ ഗ്ലാസ്സിൽ
പവിഴ മീനുകൾ പോലെ
തുഴയും ചുണ്ടുകളേ തുടുത്ത ചുണ്ടുകളേ
ഞാനീ വീശും വലയിൽ വീഴും നിങ്ങൾ (പുതിയ..)

മനസ്സിനുള്ളിലെ നൈറ്റ് ക്ലബ്ബിൽ
മാദകലഹരിയിൽ മുങ്ങീ
ഉണരും തുമ്പികളേ മധുര സ്വപ്നങ്ങളേ
ഞാനാം പൂവിൻ മാറിലുറങ്ങുക നിങ്ങൾ (പുതിയ]







5. പാടിയതു: യേശുദാസ് & ബി. വസന്ത


പണ്ടൊരു ശില്പി പ്രേമ ശില്പി
പമ്പാനദിയുടെ കരയിൽ
ചന്ദന ശിലയിൽ കൊത്തി വെച്ചൂ
ഒരു കന്യകയുടെ രൂപം (പണ്ടൊരു..)


പ്രേമശില്പി അനശ്വരയാക്കിയ
കന്യകയാരവളാരോ
കുളിരുള്ള തേയിലത്തോട്ടത്തിൽ
കൊളുന്തു നുള്ളും പെണ്ണ് (പണ്ടൊരു..)

യുവതിയാണോ
കിളുന്നു പെണ്ണ്
അവൻ പ്രേമമായിരുന്നോ
പെൺ കൊടിയും ശില്പിയും പ്രേമമായിരുന്നൂ
എങ്ങനെയോ എങ്ങനെയോ
ഒരു നാളവളുടെ പ്രേതം പമ്പയിൽ ഒഴുകി നടന്നൂ
കഷ്ടം !
അന്നു ശില്പി കൊത്തിയെടുത്തൊരു
ചന്ദന വിഗ്രഹമെവിടെ
അവിടെയൊരമ്പലമുണ്ടാക്കി തപസ്സിരുന്നൂ ശില്പി
എത്ര നാൾ -
മരിക്കുവോളം (പണ്ടൊരു...)


വിഡിയോ

6. പാടിയതു: യേശുദസ്




സ്നേഹസ്വരൂപിണീ മനസ്സിൽ നീയൊരു
മോഹതരംഗമായ് വന്നൂ
ദാഹിക്കുമെന്റെ കിനാവിന്റെ തീരം
താലോലിച്ചു പുണർന്നൂ (സ്നേഹസ്വരൂപിണീ..)

മദിര പകർന്നു പകർന്നു വെച്ചൊരു
മൺ ചഷകം പോലെ
നിറഞ്ഞ ലഹരിയുമായ് ഞാൻ നിന്നൂ
നിമിഷത്തുമ്പികൾ പറന്നൂ ചുറ്റും
നിമിഷത്തുമ്പികൾ പറന്നൂ (സ്നേഹസ്വരൂപിണീ..)

മൃദുലവികാരങ്ങൾ കൊണ്ടു തീർത്തൊരു
മന്മഥ ശരം പോലെ
വിരിഞ്ഞ പുളകവുമായ് ഞാൻ നിന്നൂ

ഇവിടെ


വിഡിയോ

Thursday, April 15, 2010

[ 1965കാട്ടുപൂക്കൾ] യേശുദാസ്, പി. ലീല, സുശീല, ഗോമതി[6]





ചിത്രം: കാട്ടുപൂക്കൾ [ 1965] കെ. തങ്കപ്പൻ
അഭിനേതാക്കൾ: മധു, തിക്കുറിശ്ശി, ഓ. മാധവൻ, അടൂർ ഭാസി, ദേവിക, ഫിലോമിനാ, സോമൻ,
വിജയകുമാരി, ജയന്തി.

രചന: ഓ.എൻ.വി.
സംഗീതം: ദേവരാജൻ





1. പാടിയതു: പി. ലീല, എൽ.ആർ. അഞ്ജലി, ഗോമതി


ദീപം കാട്ടുക നീലാകാശമേ
ദീപം കാട്ടുക നീ.. ദീപം കാട്ടുക നീ..

നിത്യപ്രകാശത്തിന്‍ കോവില്‍ തുറക്കുവാന്‍
കാത്തുനില്‍ക്കുന്നു ഞങ്ങള്‍
ദീപം... ദീപം
ദീപം കാട്ടുക നീലാകാശമേ
ദീപം കാട്ടുക നീ.. ദീപം കാട്ടുക നീ..

അമ്മതന്‍ പുഞ്ചിരി തേടുമീ പൈതങ്ങള്‍-
ക്കമ്പിളി പാലു തന്നൂ
അമ്മതന്‍ താരാട്ടു കേള്‍ക്കാത്ത ഞങ്ങള്‍ക്കായ്
പൈങ്കിളി പാട്ടു തന്നൂ - തേനുറ്റ
പൈങ്കിളി പാട്ടു തന്നൂ
ദീപം... ദീപം
ദീപം കാട്ടുക നീലാകാശമേ
ദീപം കാട്ടുക നീ.. ദീപം കാട്ടുക നീ..


കൂപ്പുകൈ നീട്ടുമീ കാട്ടുപുഷ്പങ്ങള്‍ക്കു
കൂട്ടായിരിക്കേണമേ എന്നുമേ
കൂട്ടായിരിക്കേണമേ
കൂരിരുള്‍പ്പാതയില്‍ നക്ഷത്രരശ്മിയെ
കൂട്ടിന്നയക്കേണമേ ഞങ്ങള്‍ക്ക്
കൂട്ടിന്നയക്കേണമേ
ദീപം... ദീപം
ദീപം കാട്ടുക നീലാകാശമേ
ദീപം കാട്ടുക നീ.. ദീപം കാട്ടുക നീ..


ഇവിടെ



2. പാടിയതു: യേശുദാസ്


മാണിക്യവീണയുമായെന്‍
മനസ്സിന്റെ താമരപ്പൂവിലുണര്‍ന്നവളേ
പാടുകില്ലേ വീണമീട്ടുകില്ലേ
നിന്റെ വേദന എന്നോടു ചൊല്ലുകില്ലേ
ഒന്നും മിണ്ടുകില്ലേ

എന്‍ മുഖം കാണുമ്പോള്‍
നിന്‍ കണ്‍മുനകളില്‍
എന്തിത്ര കോപത്തിന്‍ സിന്ദൂരം

എന്നടുത്തെത്തുമ്പോള്‍
എന്തു ചോദിക്കിലും
എന്തിനാണെന്തിനാണീ മൌനം

എന്നടുത്തെത്തുമ്പോള്‍
എന്തു ചോദിക്കിലും
എന്തിനാണെന്തിനാണീ മൌനം

മാണിക്യവീണയുമായെന്‍
മനസ്സിന്റെ താമരപ്പൂവിലുണര്‍ന്നവളേ
പാടുകില്ലേ വീണമീട്ടുകില്ലേ
നിന്റെ വേദന എന്നോടു ചൊല്ലുകില്ലേ
ഒന്നും മിണ്ടുകില്ലേ

മഞ്ഞു പൊഴിഞ്ഞല്ലോ
മാമ്പൂ കൊഴിഞ്ഞല്ലോ
പിന്നെയും പൊന്‍വെയില്‍ വന്നല്ലോ

നിന്‍ മുഖത്തെന്നോ
മറഞ്ഞൊരാ പുഞ്ചിരി
എന്നിനീ എന്നിനീ കാണും ഞാന്‍

നിന്‍ മുഖത്തെന്നോ
മറഞ്ഞൊരാ പുഞ്ചിരി
എന്നിനീ എന്നിനീ കാണും ഞാന്‍

മാണിക്യവീണയുമായെന്‍
മനസ്സിന്റെ താമരപ്പൂവിലുണര്‍ന്നവളേ
പാടുകില്ലേ വീണമീട്ടുകില്ലേ
നിന്റെ വേദന എന്നോടു ചൊല്ലുകില്ലേ
ഒന്നും മിണ്ടുകില്ലേ


ഇവിടെ


വിഡിയോ



3. പാടിയതു: പി. സുശീല



അത്തപ്പൂ ചിത്തിരപ്പൂ
അക്കരെയിക്കരെ പൂക്കാലം
മല്ലിപ്പൂ മാലതിപ്പൂ
പുത്തന്‍പെണ്ണിനു പൂത്താലം

ഏഴുപൂക്കൂടയില്‍ പൂവേണം
ഏഴേഴു തോഴിമാര്‍ കോര്‍ക്കേണം
ഓരിഴയീരിഴ മൂവിഴമാലയി-
ട്ടാരെയാരെ വരിക്കേണം!

താമരപ്പൊയ്കയില്‍ നീന്തേണം
നീന്തിത്തുടിച്ചു നീരാടേണം
പൊന്നിന്‍ കുരുത്തോല തന്നാനമാടുമ്പോള്‍
പിന്നില്‍ ഞൊറിഞ്ഞിട്ടുടുക്കേണം

വെള്ളിക്കവിണിയും ചാര്‍ത്തേണം
വെള്ളപ്രാവുപോലെത്തേണം
പൊന്നിന്‍ കുടമാണ് പൊട്ടുവേണ്ടെന്നാലും
പെണ്ണൊരിക്കലൊരുങ്ങേണം ഈ
പെണ്ണൊരിക്കലൊരുങ്ങേണം



ഇവിടെ




4. പാടിയതു: പി. ലീല കോറസ്

കാട്ടുപൂക്കൾ ഞങ്ങള്‍ കാട്ടുപൂക്കള്‍
കാടറിയാതെ പിറന്ന കാട്ടുപൂക്കള്‍ ഞങ്ങള്‍
കാറ്ററിയാതെ വിടര്‍ന്ന കാട്ടുപൂക്കള്‍

കണികാണാനരുതാത്ത കാട്ടുപൂക്കള്‍ ആര്‍ക്കും
അണിയുവാന്‍ കൊള്ളാത്ത കാട്ടുപൂക്കള്‍
പൂജയ്ക്കെടുക്കാത്ത കാട്ടുപൂക്കള്‍ കൊച്ചു
പൂമ്പാറ്റ പോലും മറന്നപൂക്കള്‍

ഇരുളിന്റെ തൊട്ടിലില്‍ വീണുറങ്ങി ഞങ്ങള്‍
ഒരുതുള്ളിവെട്ടം കിനാവുകണ്ടു
ചാഞ്ചക്കം താളത്തില്‍ തൊട്ടിലാട്ടാന്‍ ഒരു
ചന്ദനക്കാറ്റുമിങ്ങെത്തിയില്ല

തുയിലുണര്‍ത്താതെയുണര്‍ന്നുഞങ്ങള്‍ ആരും
തുടികൊട്ടിപ്പാടാതുണര്‍ന്നുഞങ്ങള്‍
തേനില്ല തെല്ലും മണവുമില്ല ഞങ്ങള്‍
തേടും വെളിച്ചം തെളിയുകില്ലേ?

ഇവിടെ




5. പാടിയതു: സുശീല

അന്തിത്തിരിയും പൊലിഞ്ഞല്ലോ-എന്റെ
മൺവിളക്കും വീണുടഞ്ഞല്ലോ!
എങ്ങും നിറഞ്ഞൊരീ കൂരിരുട്ടിൽ - ഒരു
മിന്നാമിനുങ്ങുമില്ലെന്റെ കൂട്ടിൽ!

നീറും മനസ്സിന്റെ പൊന്മുളങ്കൂട്ടിലെ
നീലക്കിളിയെ, ഉറങ്ങൂ!
മായാത്ത മോഹത്തിൻ മാരിവിൽ ചിത്രങ്ങൾ
മായ്ച്ചു വരച്ചു ഞാൻ നിൽപൂ - പിന്നെയും
മയ്ച്ചു വരച്ചു ഞാൻ നിൽപൂ! (അന്തിതിരിയും..)

തീരങ്ങൾ കാണാത്ത നിദ്രതന്നാഴത്തിൽ
നീയെന്റെ മുത്തേ, ഉറങ്ങൂ!
ആയിരമോർമ്മതൻ കാർമുകിൽമാലയെൻ
ആത്മാവിൽ കണ്ണുനീർ പെയ്യും - എന്നുമെൻ -
അത്മാവിൽ കണ്ണുനീർ പെയ്യും!
(അന്തിത്തിരിയും....)


ഇവിടെ





6. പാടിയതു: ജി. ദേവരാജൻ, എൽ.ആർ. അഞ്ജലി, പി. ലീല



പുഴവക്കില്‍ പുല്ലണിമേട്ടില്‍
പുള്ളിമാനിണ വന്നൂ
പൂവമ്പന്‍ താലോലിക്കും
പുള്ളിമാനിണ വന്നൂ

മെയ്യും മെയ്യുമുരുമ്മീ നീളേ
മേഞ്ഞുമേഞ്ഞു നടന്നു
കണ്ണും കണ്ണുമിടഞ്ഞു തമ്മില്‍
കാണെക്കാണെയൊരിമ്പം

ഒന്നിച്ചൊന്നിച്ചൊരു നിര്‍വൃതിയില്‍
നീന്തി നീന്തിയണഞ്ഞു
തുള്ളിത്തുള്ളി നടന്നു കറുക-
ത്തുമ്പികള്‍ പോലെ

പുഴവക്കില്‍ .........

മന്നവ നിന്‍ പുകള്‍ പാടാനല്ലോ
മന്നില്‍ പിറന്നു ഞങ്ങള്‍
നിന്‍ തിരു സന്നിധി കലിയുടെ നദികള്‍ -
ക്കെന്നും പാല്‍ക്കടലല്ലോ


കാഴ്ചവെയ്ക്കാം ഞങ്ങള്‍ കാഴ്ചവയ്ക്കാം
കാശ്മീര കുങ്കുമം കാഴ്ചവയ്ക്കാം
കാവേരി മുത്തുകള്‍ കാഴ്ചവയ്ക്കാം
കാശിപ്പൂമ്പട്ടുകള്‍ കാഴ്ചവയ്ക്കാം

കതിരുകളാല്‍ തിരുമനസ്സിലിത്തിരി
മദിര പകര്‍ന്നോട്ടെ?
ലയിച്ചിരിക്കും തിരുവുള്ളത്തിനു
ലഹരി പകര്‍ന്നോട്ടെ?

തബലകള്‍ കൊട്ടിപ്പാടുമ്പോള്‍ അവര്‍
തബലകള്‍ കൊട്ടിപ്പാടുമ്പോള്‍
കരയുവതെന്താണമ്മെ ഇങ്ങനെ
കരയുവതെന്താണമ്മെ?

ഉണ്ണീ ഉണ്ണീ പറയാം ഞാനീ
കണ്ണീരിന്‍ കഥപറയാം
രണ്ടുമാനുകള്‍ മേഞ്ഞുനടന്നു
പണ്ടൊരു കറുകക്കാട്ടൊല്‍
വില്ലുകുലച്ചൊരു മന്നന്‍ വന്നതി-
ലൊന്നിനെ..........

അയ്യോ പാവം

പിടഞ്ഞുവീണൂ നിന്‍പ്രിയതാതന്‍
നടുങ്ങിടായ്കെന്നുണ്ണീ
ഉരിഞ്ഞെടുത്തൊരു പുള്ളിത്തോലാല്‍
പൊതിഞ്ഞു തബലകള്‍ തീര്‍ത്തു
അവര്‍ താളം കൊട്ടിപ്പാടുമ്പോള്‍
നിന്‍പ്രിയ താതനെയോര്‍ത്തിവള്‍ കേഴുന്നു

മാന്‍ പേടയാളേ നിന്റെ ദുഃഖത്തിന്‍ തീജ്വാലയില്‍
മാനവാത്മാവില്‍ത്തിങ്ങും കൂരിരുള്‍ നടുങ്ങുന്നു
മാനിഷാദ എന്ന നാലക്ഷരം വീണ്ടും
ക്രൂരമാനവ ഹൃദയത്തില്‍ നിന്‍ കണ്ണീരെഴുതുന്നു....


ഇവിടെ


ബോണസ്:
“ ഒരു മുഖം മാത്രം കണ്ണിൽ, ഒരു സ്വരം മാത്രം കാതിൽ....


വിഡിയോ

“ എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ..എന്നും പൌർണമി വിടർന്നേനെ...

വിഡിയോ

Monday, April 5, 2010

അച്ചാണി [1973] യേശുദാസ്, സുശീല, മാധുരി

ഏ. വിൻസെന്റ്





ചിത്രം: അച്ചാണി [1973] ഏ. വിൻസെന്റ്

അഭിനേതാക്കൾ: പ്രേം നസീർ, വിൻസെന്റ്, സുജാത, നന്ദിതാ ബോസ്, ശങ്കരാടി...

രചന: പി ഭാസ്കരന്‍
സംഗീതം:ജി ദേവരാജന്‍


1. പാടിയതു: കെ.ജെ.യേശുദാസ്

എന്റെ സ്വപ്നത്തിന് താമരപൊയ്കയില്..
വന്നിറങ്ങിയ രൂപവതീ
നീലത്താമരമിഴികള് തുറന്നു നിന്നെ നോക്കി നിന്നൂ
ചൈത്രം നിന്റെ നീരാട്ടുകണ്ടുനിന്നൂ…


എന്റെ ഭാവനരസലാവനത്തില് വന്നുചേര്ന്നൊരു വനമോഹിനി
വര്ണ്ണസുന്ദരമാം താലങ്ങളേന്തി വന്യപുഷ്പജാലം നിരയായ് നിന്നെ
വരവേല്കുവാനായ് ഒരുങ്ങി നിന്നൂ….
ആ…അ ..ആ…അ..ആ‍ാ...അ ..ആ
ആ‍ാ..ആ‍ാ...അ.ആ‍ാ.ആ‍ാ .
ആ‍ാ‍ാ‍ാ.ആ‍ാ..ആ‍ാ‍ാ.ആ‍ാ..ആആ‍ാ‍ാ‍ാ..ആ‍ാ...ആ‍ാ‍ാ (എന്റെ സ്വപ്നത്തിന്)

പ്രേമചിന്തതന് ദേവനന്ദനത്തിലെ പൂമരങ്ങള് പൂത്തരാവില്
നിന്റെ നര്ത്തനം കാണാനൊരുങ്ങി നിന്നെ കാത്തുനിന്നൂ ചാരേ
നീലാകാശവും താരകളും….
ആ…അ ..ആ…അ..ആ‍ാ...അ ..ആ
ആ‍ാ..ആ‍ാ...അ.ആ‍ാ.ആ‍ാ .
ആ‍ാ‍ാ‍ാ.ആ‍ാ..ആ‍ാ‍ാ.ആ‍ാ..ആആ‍ാ‍ാ‍ാ..ആ‍ാ...ആ‍ാ‍ാ (എന്റെ സ്വപ്നത്തിന്)

ഇവിടെ


വിഡിയോ



2. പാടിയതു:ജയചന്ദ്രൻ & മാധുരി


മല്ലികാബാണന്‍ തന്റെ വില്ലെടുത്തു..
മന്ദാരമലര്‍ കൊണ്ടു ശരം തൊടുത്തു..
മാറിലോ.. എന്റെ മനസ്സിലോ..
മധുരമധുരമൊരു വേദന..
മദകരമാമൊരു വേദന....

അകലെ അകലെയായ് സൌന്ദര്യത്തിന്‍
അളകനന്ദയുടെ തീരത്ത്...
തങ്കക്കിനാവുകള്‍ താലമെടുക്കും
താരുണ്യ സങ്കല്‍പ്പ മദിരോത്സവം...
പ്രേമഗാനം തുളുമ്പുന്ന കാവ്യോത്സവം...
ആ.......അ അ അ ആ......ആ അ അ അ ആ‍...


ഹൃദയ സഖി ഇനി ജീവിതമൊരുക്കും
മധുവിധു രജനിതന്‍ മാറത്ത്
കല്‍പ്പനാ ലക്ഷങ്ങള്‍ പൂമാരിചൊരിയും
രാഗാനുഭൂതിതന്‍ വസന്തോത്സവം...
പ്രേമഗാനം തുളുമ്പുന്ന കാവ്യോത്സവം..
ആ.......അ അ അ ആ......ആ അ അ അ ആ‍...


ഇവിടെ

വിഡിയോ



3. പാടിയതു: പി. സുശീല

മുഴുതിങ്കൾ മണിവിളക്കണഞ്ഞൂ
ക്ഷമയെന്റെ ഹൃദയത്തിലൊഴിഞ്ഞൂ
കാറ്റു വന്നൂ കതകടച്ചൂ
കനകതാരകമൊന്നു ചിരിച്ചൂ
(മുഴുതിങ്കൾ...)

മദനൻ സിന്ദൂരരേഖയാലേ ഇന്നു
മധുവിധുരാത്രിയാണെന്നെഴുതി വെച്ചൂ
തുടുത്തു തുടുത്തു വരും കവിളിൽ ഗാനം
തുളുമ്പി തുളുമ്പി വരും ചുണ്ടിൽ
(മുഴുതിങ്കൾ...)

പുളകത്തിൻ മന്ദാരമലരാലേ എന്റെ
പൂമേനി മൂടുവാൻ എഴുന്നള്ളുമോ
മാറത്തെ ലാളനഖക്ഷതത്താൽ ഒരു
പൂത്താലിയണിയിക്കാൻ വരുമോ
(മുഴുതിങ്കൾ...)



4. പാടിയതു: മാധുരി

നീല നീല സമുദ്രത്തിന്നക്കരെയായി
നീലക്കാടുകൾ പൂവിരിച്ച താഴ്വരയൊന്നിൽ
വാക പൂത്തു മണം ചിന്നും വള്ളിമലർക്കാവിലൊരു
വാനമ്പാടിയാരെയോ കാത്തിരുന്നൂ
പണ്ടു കാത്തിരുന്നൂ
(നീല..)

വർണ്ണശബളമായ തന്റെ തേരിലൊരു നാളിൽ
വന്യഭൂവിൽ മധുമാസമണഞ്ഞ നേറം
സ്വപ്ന സുന്ദര പഞ്ജരത്തിൽ വിരുന്നു വന്നൂ ഒരു
സ്വർഗ്ഗവാതില്പക്ഷിയാകും കൂട്ടുകാരീ കൂട്ടുകാരീ
(നീല..)

പന്തലിട്ടു മാരിവില്ലും വെണ്മുകിലും
സുന്ദരിമാർ കാട്ടുപൂക്കൾ വിളക്കു വെച്ചു
വധുവിനെയും വരനെയും വരവേൽക്കുവാൻ ചുറ്റും
വനചിത്ര ശലഭങ്ങൾ കുരവയിട്ടു..കുരവയിട്ടൂ
(നീല...)

ഇവിടെ

5. പാടിയതു: മാധുരി

സമയമാം നദി പുറകോട്ടൊഴുകീ
സ്മരണ തൻ പൂവണി താഴ്വരയിൽ
സംഭവമലരുകൾ വിരിഞ്ഞു വീണ്ടും
വിരിഞ്ഞു വീണ്ടും
(സമയമാം..)

സ്വർഗ്ഗകവാടം വിട്ടിറങ്ങി വന്നൂ തന്റെ
സ്വന്തം മകനെ തേടി തേടി
ജനനീ നിന്റെ ജനനീ
ജനിതസ്നേഹത്തിൻ മായാതരംഗിണീ തരംഗിണീ
(സമയമാം..)

അമ്മ വന്നുമ്മ വെച്ചെടുത്തൂ നിന്നെ വീണ്ടും
അത്ഭുത നാഗത്തിൻ കഥ പറഞ്ഞൂ
കിടത്തീ മാറിൽ കിടത്തീ
നറുതേൻ വാണിയാൽ താരാട്ടു പാടീ പാടീ..
(സമയമാം..)


ഇവിടെ

Tuesday, March 23, 2010

നെല്ല് [ 1974] ലതാ മങ്കേഷ്കർ, യേശുദാസ്, മന്നാ ഡേ, സുശീല, മാധുരി,

സലിൽ ചൌധരി



ചിത്രം: നെല്ല് [1974] രാമു കാര്യാട്ട്
അഭിനേതാക്കൾ: തിക്കുറിശ്ശി, കൊട്ടാരക്കര ശ്രീധരൻ നായർ, ജയഭാരതി, കനകദുർഗ്ഗ, പ്രേം നസ്സ്ര്, മോഹൻ

രചന: വയലാർ രാമവർമ്മ
സംഗീതം: സലിൽ ചൗധരി


1. പാടിയതു: ലതാ മങ്കേഷ്ക്കർ “ കദളീ കൺകദളീ ചെങ്കദളീ.....



കദളീ കൺകദളി ചെങ്കദളീ പൂവേണോ
കവിളിൽ പൂമദമുള്ളൊരു പെൺ‌പൂ വേണോ പൂക്കാരാ
മുകളിൽ ജിൽജിൽജിൽ ജിങ്കിലമോടെ
മുകില്പ്പൂ വിടർത്തും പൊൻ‌കുടക്കീഴേ
വരില്ലേ നീ വനമാലീ തരില്ലേ താമരത്താലി
തെയ്യാരെത്തെയ്യാരെ താരേ... (കദളീ)

കിളികൾ വള കിലുക്കണ വള്ളിയൂർക്കാവിൽ
കളഭം പൊഴിയും ഇക്കിളിക്കൂട്ടിൽ
ഉറങ്ങും നിത്യമെൻ മോഹം
ഉണർത്തും വന്നൊരു നാണം
തെയ്യാരെത്തെയ്യാരെത്താരേ (കദളീ)

മുളയ്ക്കും കുളിർ‌ മുഖക്കുരു മുത്തുകൾ പോലെ
മുളമ്പൂ മയങ്ങും കുന്നിനു താഴേ
നിനക്കീ തൂവലിൻ‌ മഞ്ചം
നിവർത്തീ വീണ്ടുമെൻ നെഞ്ചം
തെയ്യാരെത്തെയ്യാരെ താരേ (കദളീ)

ഇവിടെ

വിഡിയോ



ജയഭാരതി

2. പാടിയതു: പി. സുശീല


ഓ...ഹോയ്
കാടു കുളിര്‌ണ്‌ കൂടു കുളിര്‌ണ്‌
മാറിലൊരു പിടി ചൂടുണ്ടോ
ഹോ......

കല്യാണപ്രായത്തില്‍ പെണ്ണുങ്ങള്‍ ചൂടുന്ന
കന്മദപ്പൂ കണ്ണമ്പൂവുണ്ടോ
കൂടെ വന്നേ പോ ആണ്‍കിളീ ചൂടു തന്നേ പോ (കല്യാണ)
കന്നിമണ്ണിന്റെ പൂമെയ് മാനം മാറോടു ചേര്‍ത്തൂ
പുഞ്ചനെല്ലിന്റെ നാണം മഞ്ഞുമൂടിപ്പൊതിഞ്ഞൂ ഇന്നു രാവില്‍
നിന്റെ വെള്ളിച്ചിറകുകള്‍ പൊള്ളുന്ന തിരുനെല്ലിക്കാട്ടില്‍
ചുണ്ടില്‍ നീകൊത്തി നല്‍കുന്ന ഞാവല്പ്പഴത്തിനു വന്നൂ...
വന്നു ഞാന്‍... ഹോയ് (കാടു )

കയ്യില്‍ തേങ്കുഴലുണ്ടോ കാട്ടുതേക്കിന്‍ ചാറുണ്ടോ
ആറ്റുതീരത്തിലാണോ കാവല്‍മാടത്തിലാണോ നിന്‍ മയക്കം
തിങ്കള്‍ പൊന്നിന്‍ കലപ്പ കൊണ്ടുഴുതിട്ട വയനാടന്‍ മണ്ണില്‍
ആരുമാരും വിതയ്ക്കാത്ത മുത്തു വിതയ്ക്കുവാന്‍ പോരൂ
പോരു നീ (കല്യാണ)


ഇവിടെ


തിക്കുറിശ്ശി






3. പാടിയതു:യേശുദാസ് & മാധുരി

നീലപ്പൊന്മാനേ എന്റെ നീലപ്പൊന്മാനേ
വെള്ളിവെയിലു നെയ്ത പുടവ വേണോ
പുളിയിലക്കര പുടവ വേണോ ചോലപ്പൊന്മാനെ (നീല)

കാക്കപ്പുലനാൾ പാലരി ഇന്ന്
കാവിലെല്ലാം കാവടി
കൊച്ചുകാവളം കാളി
തങ്കത്താലിതീർക്കാറായ്
മനസ്സേ തേൻ കുടിക്കൂ നീ
നീലപ്പൊന്മാനേ എന്റെ നീലപ്പൊന്മാനേ
വെള്ളിവെയിലു നെയ്ത പുടവ തരുമോ
പുളിയിലക്കര പുടവ തരുമോ ചോലപ്പൊന്മാനെ
വീട്ടിലെത്താൻ നേരമായ് മുളം
കൂട്ടിലെത്താൻ നേരമായ്
കൊച്ചു കന്നിപ്പൂവാലീ
കന്നിമാല കോർക്കാ‍റായ്
മനസ്സേ തേൻ കുടിക്കൂ നീ (നീല)

തേൻ‌വരിയ്ക്ക കാട്ടിലെ
വെൺ‌തേക്കു പൂക്കും കാട്ടിലെ
പിഞ്ചു പീലിച്ചെങ്ങാലീ
നിന്റെ പാട്ടു ഞാൻ കേട്ടൂ
മനസ്സേ താളമാകൂ നീ (നീല)

ഇവിടെ

വിഡിയോ


കെ.പി. ഉമ്മർ




4. പാടിയതു: മന്നാ ഡെ & പി. ജയചന്ദ്രൻ


ഏഹേ കയ്യോടു കൈ മെയ്യോടു മെയ്...ആ...
ഏ ചെമ്പാ ചെമ്പാ കുറുമ കൊമ്പാ കൊമ്പാകുറവാ
ചെമ്പാവ് നെല്ലോല പൂത്തുപോയ്


പൂവല്ലിപ്പൂവള്ളിപ്പൂചെല്ലിപ്പൂങ്കള്ളിപ്പൂ...
തപ്പോ തപ്പോ തുടി തപ്പാണീ
ചെപ്പോ ചെപ്പൊ മുളം ചെപ്പാണീ
തിത്തെയ്യത്തോം തകതിത്തെയ്യത്തോം ഇന്ന്
തെക്കിന്നൂർ തേവർക്ക് തേരോട്ടം തേരോട്ടം (ഹോയ്...ഹൊയ്യാരേ)

മാനം മീതേ കളിച്ചൂതാട്ടം
മണ്ണിൻ മീതേ തെന്നൽ തിയ്യാട്ടം
പൂതങ്ങളെ മലമ്പൂതങ്ങളേ ഇന്ന്
പൂമീന്നൊഴിക്കണ തീയ്യാട്ടം തീയ്യാട്ടം ( ഹോയ്)

കാടായിരം കണ്ട കാട്ടാനേ
കാൽ‌വിലങ്ങില്ലാത്ത കാട്ടാനേ
വില്ലായിരം അതിൽ അമ്പായിരം ഇന്ന്
ഞങ്ങൾക്ക് പൂത്തിരി പോരാട്ടം പോരാട്ടം (ഹോയ്)

ഇവിടെ

വിഡിയോ

ബോണസ്:

വിഡിയോ