Powered By Blogger

Wednesday, October 20, 2010

പുന്നാപുരം കോട്ട [ 1973] യേശുദാസ്, മാധുരി, സുശീല, പി. ലീല





ചിത്രം: പുന്നാപുരം കോട്ട [ 1973]എം. കുഞ്ചാക്കൊ

താരനിര: പ്രേംനസീർ, ഉമ്മർ, ഗോവിന്ദൻകുട്ടി, അടൂർ ഭാസി, വിജയ നിർമ്മല,ശബ്നം, വിജയശ്രീ, ഗ്രേസി

രചന: വയലാർ
സംഗീതം: ദേവരാജൻ



1. പാടിയതു: പി. സുശീല

നളചരിതത്തിലെ നായകനോ?
നന്ദനവനത്തിലെ ഗായകനോ?
അഞ്ചിതള്‍ പൂക്കള്‍ കൊണ്ടമ്പുകള്‍ തീര്‍ത്തവന്‍
ആവനാഴിനിറയ്ക്കുന്ന കാമദേവനോ?

ജാനകീപരിണയപ്പന്തലിലെ സ്വര്‍ണ്ണ
ചാപം മുറിച്ചൊരു ശ്രീരാമനോ?
ചിത്രാംഗദനെന്ന ഗന്ധര്‍വ്വനോ?
യുദ്ധപര്‍വ്വത്തിലെ ധനഞ്ജയനോ?
അനിരുദ്ധനോ അവന്‍ അഭിമന്യുവോ എന്റെ
അഭിനിവേശങ്ങളേ വിരല്‍തൊട്ടുണര്‍ത്തിയ കാമുകനോ
കാമുകനോ?
നളചരിതത്തിലെ നായകനോ?
നന്ദനവനത്തിലെ ഗായകനോ?

അങ്കണപൂമുഖക്കളരികളില്‍ പൂഴി-
യങ്കം പയറ്റിയ ചേകവനോ
കച്ചകള്‍മുറുക്കിയ കോമപ്പനോ
തച്ചോളിവീട്ടിലെ ഉദയനനോ?
രണവീരനോ അവന്‍ യുവധീരനോ എന്റെ
രഹസ്യമോഹങ്ങളേ കുളിര്‍കൊണ്ടു മൂടിയ കാമുകനോ
കാമുകനോ?

ഇവിടെ

വിഡിയോ


2. പാടിയതു: യേശുദാസ്

മന്ത്രമോതിരം മായമോതിരം
ഇന്ദ്രജാലക്കല്ലുമോതിരം
പൂക്കളെയപ്സരസ്ത്രീകളാക്കും ഇത്
ഭൂമിയെ സ്വര്‍ഗ്ഗമാക്കും

ഞാനീ മോതിരക്കൈ തൊടുമ്പോള്‍ നിന്‍
മേലാകെ പൂത്തുതളിര്‍ക്കും
നിന്മുഖത്തെ താടിമീശ കൊഴിഞ്ഞുപോകും
നിന്റെ കനകത്തലപ്പാവിന്‍ കെട്ടുകളഴിയും
നാണിക്കും കൈകളാല്‍ നീ കണ്ണുപൊത്തും

ഞാനീ മോതിരമൊന്നുഴിയുമ്പോള്‍ ഒരു
ദാഹം നിന്‍ കണ്‍നില്‍ തിളങ്ങും
പട്ടുടുപ്പു കുത്തുമുലക്കച്ചയാകും
പത്തുനിമിഷം കൊണ്ടുനീയൊരു പെണ്‍കൊടിയാകും
പൂചൂടും പൊട്ടുതൊടും പുഞ്ചിരിക്കും പുടവമുറിക്കും

നീയീ മോതിരമൊന്നണിയുമ്പോള്‍ ഒരു
കാമം നിന്‍ നെഞ്ചില്‍ തുടിക്കും
നിന്നിലുള്ള കന്യകയെപ്പുല്‍കിയുണര്‍ത്തും
നിന്റെ കവിളിലെന്‍ ചൊടികള്‍ കുങ്കുമംചാര്‍ത്തും
ലാളിക്കും കൈകളാല്‍ ഞാന്‍ കോരിയെടുക്കും

ഇവിടെ

വിഡിയോ

3. പാടിയതു: യേശുദാസ്

മോഹവതി മധുരാംഗി മാറിലെ ചൂട് തരു
രൂപവതി രുചിരാംഗി രോമാഞ്ചം ചൂടി വരൂ
മോഹവതി മധുരാംഗി മാറിലെ ചൂട് തരു
രൂപവതി...

ഈ കാറ്റും കാറ്റല്ല
ഈ കുളിരും കുളിരല്ല
ഇണയരയന്നമേ നിന്റെ പട്ടിളം പീലി കൊണ്ട്
നെയ്തൊരീ ചിറകുകള്‍ പൊത്തിപ്പൊതിഞ്ഞെങ്കില്‍
ഒന്ന് കൊത്തിപ്പറന്നെങ്കില്‍
നിന്റെ നീലപ്പൊയ്കതന്‍ മടിത്തട്ടില്‍
ഒരു നെയ്തലാമ്പലായ് ഞാന്‍ വിടര്‍ന്നെങ്കില്‍
ഓ...ഓ...ആഹാ... രൂപവതി...

ഈ മഞ്ഞും മഞ്ഞല്ല ഈ അമൃതും അമൃതല്ല
ഇണയരയന്നമേ നിന്റെ മുത്തണിപ്പന്തലിലെ
മുന്തിരിക്കുടുക്കകള്‍ മൊത്തിക്കുടിച്ചെങ്കില്‍
മെയ്യില്‍ ചുറ്റിപ്പടര്‍ന്നെങ്കില്‍
നിന്‍റെ തൂവല്‍ കഴുത്തില്‍ അരക്കെട്ടില്‍
ഒരു നീല രത്നമായ്‌ ഞാന്‍ പതിഞ്ഞെങ്കില്‍
ഓ...ഓ...ആഹാ...(രൂപവതി )

ഇവിടെ

വിഡിയോ



4. പാടിയതു: പി. ജയചന്ദ്രൻ

വള്ളിയൂര്‍ക്കാവിലെ കന്നിക്ക്
വയനാടന്‍ പുഴയിലിന്നാറാട്ട്
കൂടെ കുളിക്കാനിളം കാറ്റ്
കുരവവിളിക്കാന്‍ മുളംകാട്

ചോലക്കുളിരു ഞൊറിഞ്ഞുചുറ്റി
നീലക്കാര്‍കൂന്തലഴിച്ചുലമ്പി
നിറതാളിതേച്ചു മെഴുക്കിളക്കി
നീരാടൂ കന്നി നീരാട്

മാറില്‍ കുറുത്ത പുളകങ്ങള്‍
താരുണ്യം ചാര്‍ത്തും ചമയങ്ങള്‍
നിന്റെ പൂവമ്പൊന്നൊളിച്ചുകാണാന്‍
നീരാട് കന്നി നീരാട്

വെണ്ണനെയ് കൊണ്ട് പൊതിഞ്ഞമേനി
വെള്ളിയോളങ്ങള്‍ പുണര്‍ന്നമേണി
നിന്റെ പൂവമ്പന്നു കാഴ്ചവയ്ക്കാന്‍
നീരാട് കന്നി നീരാട്

ഇവിടെ

വിഡിയോ

5. പാടിയതു: യേശുദാസ് & മാധുരി [ രചന: ഏ.പി. ഗോപാലൻ}

വയനാടന്‍ കേളൂന്റെ പൊന്നുംകോട്ട
പടകാളി നിര്‍മ്മിച്ച പൊന്നുംകോട്ട
ഭൂതങ്ങള്‍ കാവലിരിക്കും കോട്ട
പൊന്നാപുരം കോട്ട പുതിയ കോട്ട
(വയനാടന്‍)

പൊന്‍ കോട്ടയില്‍ വാഴും കേളുമൂപ്പന്‍
പല്ലക്കിലേറി വരുന്നുണ്ടേ
തായമ്പകയുണ്ട് തിരയുണ്ട്
താലപ്പൊലിയുണ്ട് നൃത്തമുണ്ട്

ആനപ്പടകള്‍ അകമ്പടിക്ക്‌
കുതിരപ്പടകള്‍ അകമ്പടിക്ക്‌
കളരിമൂപ്പന്മാര്‍ അകമ്പടിക്ക്‌
കലയുടെ മേളം അകമ്പടിക്ക്‌

കുങ്കുമം ചാര്‍ത്തിയ മാർത്തടങ്ങള്‍
ശൃംഗാര കലയുടെ വചനങ്ങള്‍
പഞ്ചേന്ദ്രിയങ്ങളില്‍ അമൃതം തളിക്കും
പാല്‍ക്കുടമേന്തിയ പൌര്‍ണമികള്‍

സ്വര്‍ണ്ണക്കദളിക്കൂമ്പഴകേറിയ
സുഷമാംഗികളുടെ പാദങ്ങള്‍
മാന്തളിര്‍ വയറിലെ മലര്‍ച്ചുഴികള്‍
മന്മഥ കേളീ ഗൃഹങ്ങള്‍...

ഇവിടെ

വിഡിയോ



6. പാടിയതു:യേശുദാസ്

ചാമുണ്ഡേശ്വരി രക്തേശ്വരി
ഭൂമണ്ഡലാധീശ്വരി പ്രസീത
ഹേമാംബരാഡംബരീ

കാളി നിന്‍പാ‍ദ സിന്ദൂരാരുണ
ധൂളി തിലകങ്ങള്‍ ചാര്‍ത്തി
പദ്മാസനസ്ഥയായ് പ്രാര്‍ഥനാ നിരതനായ്
ഭക്തനിരിപ്പൂ മുന്നില്‍ പ്രിയ
പുത്രനിരിപ്പൂ മുന്നില്‍

കാളികാവില്‍ വാണരുളും ഭദ്രകാളീ
ജയകാളി മഹാകാളി ഭദ്രകാളി
വ്യാളീമുഖം വെന്നനിന്‍ പ്രഭാമണ്ഡലം
വാളിന്നൊളിയാകണം
ഈപടവാളിന്നൊളിയാകണം

മായേ നിന്‍ രൂപമാപാദചൂഡമീ
മനസ്സിലുദിക്കേണം എന്നും
മനസ്സിലുദിക്കേണം
ദാരികശിരസ്സില്‍ നിന്നുതിരും രുധിരമീ
തീര്‍ഥക്കുമ്പിളില്‍ നിറയേണം
നിര്‍മാല്യമായ് മാറിലണിയാന്‍ നല്‍കേണം നിന്‍
നാഗഫണത്തിരുവാഭരണം
ഇവിടെ

വിഡിയോ


7. പാടിയതു: യേശുദാസ്, പി. ലീല, സുശീല, മാധുരി,പി.ബി. ശ്രീനിവാസ്

ആ......
ആദിപരാശക്തി അമൃതവര്‍ഷിണി
അനുഗ്രഹിക്കു ദേവി
നിന്‍ തിരുനടയിലൊരഞ്ജനമയിലായ്
നൃത്തമാടാനനുവദിക്കൂ എന്നെ നൃത്തമാടാനനുവദിക്കൂ

സരിഗമപധനികള്‍ ദേവിനിന്‍
സംഗീതകലാധമനികള്‍
എനിക്കു തരൂ മനസ്സിന്നുള്ളിലൊ-
രപൂര്‍വരാഗമായ് പറന്നുവരൂ
പത്മരാഗച്ചിലങ്കകള്‍ ചലിപ്പിക്കൂ

ആ.....
കല്‍പ്പകവനത്തിലെ കാമസങ്കേതത്തിലെ
കേളീഗൃഹം തേടി വന്നവള്‍ ഞാന്‍ എന്നെ
പുഷ്പശരം കൊണ്ട് മൂടുക മൂടുക
പ്രേമപൌരുഷമേ....

മന്ത്രവാദിനീ മായാനര്‍ത്തകീ
മന്മഥന്‍ ഞാന്‍ നിന്റെ മന്മഥന്‍ ഞാന്‍
തവപദ വിന്യാസങ്ങളിലൂടെ തളിരിടുന്നൂ വസന്തം
ആ....
കൌമുദീകല ശിരസ്സില്‍ ചൂടിയ
ഗൌരീശങ്കര ശിഖരങ്ങളേ
കണികണ്ടുണരൂ ശിവതാണ്ഡവമിതു
കണികണ്ടുണരൂ

കുലദേവതേ നിന്‍ തൃക്കണ്ണില്‍ നിന്നൊരു
തീനാളം ചൊരിയൂ
ഈ നര്‍ത്തകിമാരുടെ നഗ്നപദങ്ങളെ
അഗ്നികൊണ്ടുപൊതിയൂ


വര്‍ഷമേഘം വാഹനമാക്കും വരുണ ഭഗവാനേ ഈ
നൃത്തമണ്ഡപത്തില്‍ നീ
സ്വര്‍ഗ്ഗഗംഗയായൊഴുകി വരൂ
ഒഴുകിവരൂ.....

ഇന്നോളമിക്കോട്ട കാത്തുസൂക്ഷിച്ചൊരു
പൊന്നാപുരത്തമ്മേ ഇവിടെ
പൊട്ടിക്കിളിര്‍ക്കട്ടെ തൃക്കയ്യിലേന്തുന്ന പൊന്നിന്‍ തൃശൂലങ്ങള്‍!

ചന്ദ്രചൂഡപ്രിയേ നീയിവിടം വര്‍ണ്ണ
സിന്ദൂരമണ്ഡപമാക്കൂ
ഉന്മാദിനികളാം ഈ നര്‍ത്തകികളെ
ഉര്‍വശിമേനകമാരാക്കൂ
ഉര്‍വശിമേനകമാരാക്കൂ

സൃഷ്ടിയുടെ ശില്‍പ്പകലാശാലയിലെ
സ്വര്‍ഗ്ഗനന്ദിനിയല്ലേ നീ സ്വര്‍ഗ്ഗനന്ദിനിയല്ലേ
സര്‍വാംഗ സുന്ദരീ നീയെങ്ങനെയൊരു
സംഹാരതാണ്ഡവമാടും വിശ്വ
സംഹാരതാണ്ഡവമാടും!

ഇവിടെ

വിഡിയോ

No comments: