Powered By Blogger
Showing posts with label മാധുരി. Show all posts
Showing posts with label മാധുരി. Show all posts

Wednesday, October 20, 2010

പുന്നാപുരം കോട്ട [ 1973] യേശുദാസ്, മാധുരി, സുശീല, പി. ലീല





ചിത്രം: പുന്നാപുരം കോട്ട [ 1973]എം. കുഞ്ചാക്കൊ

താരനിര: പ്രേംനസീർ, ഉമ്മർ, ഗോവിന്ദൻകുട്ടി, അടൂർ ഭാസി, വിജയ നിർമ്മല,ശബ്നം, വിജയശ്രീ, ഗ്രേസി

രചന: വയലാർ
സംഗീതം: ദേവരാജൻ



1. പാടിയതു: പി. സുശീല

നളചരിതത്തിലെ നായകനോ?
നന്ദനവനത്തിലെ ഗായകനോ?
അഞ്ചിതള്‍ പൂക്കള്‍ കൊണ്ടമ്പുകള്‍ തീര്‍ത്തവന്‍
ആവനാഴിനിറയ്ക്കുന്ന കാമദേവനോ?

ജാനകീപരിണയപ്പന്തലിലെ സ്വര്‍ണ്ണ
ചാപം മുറിച്ചൊരു ശ്രീരാമനോ?
ചിത്രാംഗദനെന്ന ഗന്ധര്‍വ്വനോ?
യുദ്ധപര്‍വ്വത്തിലെ ധനഞ്ജയനോ?
അനിരുദ്ധനോ അവന്‍ അഭിമന്യുവോ എന്റെ
അഭിനിവേശങ്ങളേ വിരല്‍തൊട്ടുണര്‍ത്തിയ കാമുകനോ
കാമുകനോ?
നളചരിതത്തിലെ നായകനോ?
നന്ദനവനത്തിലെ ഗായകനോ?

അങ്കണപൂമുഖക്കളരികളില്‍ പൂഴി-
യങ്കം പയറ്റിയ ചേകവനോ
കച്ചകള്‍മുറുക്കിയ കോമപ്പനോ
തച്ചോളിവീട്ടിലെ ഉദയനനോ?
രണവീരനോ അവന്‍ യുവധീരനോ എന്റെ
രഹസ്യമോഹങ്ങളേ കുളിര്‍കൊണ്ടു മൂടിയ കാമുകനോ
കാമുകനോ?

ഇവിടെ

വിഡിയോ


2. പാടിയതു: യേശുദാസ്

മന്ത്രമോതിരം മായമോതിരം
ഇന്ദ്രജാലക്കല്ലുമോതിരം
പൂക്കളെയപ്സരസ്ത്രീകളാക്കും ഇത്
ഭൂമിയെ സ്വര്‍ഗ്ഗമാക്കും

ഞാനീ മോതിരക്കൈ തൊടുമ്പോള്‍ നിന്‍
മേലാകെ പൂത്തുതളിര്‍ക്കും
നിന്മുഖത്തെ താടിമീശ കൊഴിഞ്ഞുപോകും
നിന്റെ കനകത്തലപ്പാവിന്‍ കെട്ടുകളഴിയും
നാണിക്കും കൈകളാല്‍ നീ കണ്ണുപൊത്തും

ഞാനീ മോതിരമൊന്നുഴിയുമ്പോള്‍ ഒരു
ദാഹം നിന്‍ കണ്‍നില്‍ തിളങ്ങും
പട്ടുടുപ്പു കുത്തുമുലക്കച്ചയാകും
പത്തുനിമിഷം കൊണ്ടുനീയൊരു പെണ്‍കൊടിയാകും
പൂചൂടും പൊട്ടുതൊടും പുഞ്ചിരിക്കും പുടവമുറിക്കും

നീയീ മോതിരമൊന്നണിയുമ്പോള്‍ ഒരു
കാമം നിന്‍ നെഞ്ചില്‍ തുടിക്കും
നിന്നിലുള്ള കന്യകയെപ്പുല്‍കിയുണര്‍ത്തും
നിന്റെ കവിളിലെന്‍ ചൊടികള്‍ കുങ്കുമംചാര്‍ത്തും
ലാളിക്കും കൈകളാല്‍ ഞാന്‍ കോരിയെടുക്കും

ഇവിടെ

വിഡിയോ

3. പാടിയതു: യേശുദാസ്

മോഹവതി മധുരാംഗി മാറിലെ ചൂട് തരു
രൂപവതി രുചിരാംഗി രോമാഞ്ചം ചൂടി വരൂ
മോഹവതി മധുരാംഗി മാറിലെ ചൂട് തരു
രൂപവതി...

ഈ കാറ്റും കാറ്റല്ല
ഈ കുളിരും കുളിരല്ല
ഇണയരയന്നമേ നിന്റെ പട്ടിളം പീലി കൊണ്ട്
നെയ്തൊരീ ചിറകുകള്‍ പൊത്തിപ്പൊതിഞ്ഞെങ്കില്‍
ഒന്ന് കൊത്തിപ്പറന്നെങ്കില്‍
നിന്റെ നീലപ്പൊയ്കതന്‍ മടിത്തട്ടില്‍
ഒരു നെയ്തലാമ്പലായ് ഞാന്‍ വിടര്‍ന്നെങ്കില്‍
ഓ...ഓ...ആഹാ... രൂപവതി...

ഈ മഞ്ഞും മഞ്ഞല്ല ഈ അമൃതും അമൃതല്ല
ഇണയരയന്നമേ നിന്റെ മുത്തണിപ്പന്തലിലെ
മുന്തിരിക്കുടുക്കകള്‍ മൊത്തിക്കുടിച്ചെങ്കില്‍
മെയ്യില്‍ ചുറ്റിപ്പടര്‍ന്നെങ്കില്‍
നിന്‍റെ തൂവല്‍ കഴുത്തില്‍ അരക്കെട്ടില്‍
ഒരു നീല രത്നമായ്‌ ഞാന്‍ പതിഞ്ഞെങ്കില്‍
ഓ...ഓ...ആഹാ...(രൂപവതി )

ഇവിടെ

വിഡിയോ



4. പാടിയതു: പി. ജയചന്ദ്രൻ

വള്ളിയൂര്‍ക്കാവിലെ കന്നിക്ക്
വയനാടന്‍ പുഴയിലിന്നാറാട്ട്
കൂടെ കുളിക്കാനിളം കാറ്റ്
കുരവവിളിക്കാന്‍ മുളംകാട്

ചോലക്കുളിരു ഞൊറിഞ്ഞുചുറ്റി
നീലക്കാര്‍കൂന്തലഴിച്ചുലമ്പി
നിറതാളിതേച്ചു മെഴുക്കിളക്കി
നീരാടൂ കന്നി നീരാട്

മാറില്‍ കുറുത്ത പുളകങ്ങള്‍
താരുണ്യം ചാര്‍ത്തും ചമയങ്ങള്‍
നിന്റെ പൂവമ്പൊന്നൊളിച്ചുകാണാന്‍
നീരാട് കന്നി നീരാട്

വെണ്ണനെയ് കൊണ്ട് പൊതിഞ്ഞമേനി
വെള്ളിയോളങ്ങള്‍ പുണര്‍ന്നമേണി
നിന്റെ പൂവമ്പന്നു കാഴ്ചവയ്ക്കാന്‍
നീരാട് കന്നി നീരാട്

ഇവിടെ

വിഡിയോ

5. പാടിയതു: യേശുദാസ് & മാധുരി [ രചന: ഏ.പി. ഗോപാലൻ}

വയനാടന്‍ കേളൂന്റെ പൊന്നുംകോട്ട
പടകാളി നിര്‍മ്മിച്ച പൊന്നുംകോട്ട
ഭൂതങ്ങള്‍ കാവലിരിക്കും കോട്ട
പൊന്നാപുരം കോട്ട പുതിയ കോട്ട
(വയനാടന്‍)

പൊന്‍ കോട്ടയില്‍ വാഴും കേളുമൂപ്പന്‍
പല്ലക്കിലേറി വരുന്നുണ്ടേ
തായമ്പകയുണ്ട് തിരയുണ്ട്
താലപ്പൊലിയുണ്ട് നൃത്തമുണ്ട്

ആനപ്പടകള്‍ അകമ്പടിക്ക്‌
കുതിരപ്പടകള്‍ അകമ്പടിക്ക്‌
കളരിമൂപ്പന്മാര്‍ അകമ്പടിക്ക്‌
കലയുടെ മേളം അകമ്പടിക്ക്‌

കുങ്കുമം ചാര്‍ത്തിയ മാർത്തടങ്ങള്‍
ശൃംഗാര കലയുടെ വചനങ്ങള്‍
പഞ്ചേന്ദ്രിയങ്ങളില്‍ അമൃതം തളിക്കും
പാല്‍ക്കുടമേന്തിയ പൌര്‍ണമികള്‍

സ്വര്‍ണ്ണക്കദളിക്കൂമ്പഴകേറിയ
സുഷമാംഗികളുടെ പാദങ്ങള്‍
മാന്തളിര്‍ വയറിലെ മലര്‍ച്ചുഴികള്‍
മന്മഥ കേളീ ഗൃഹങ്ങള്‍...

ഇവിടെ

വിഡിയോ



6. പാടിയതു:യേശുദാസ്

ചാമുണ്ഡേശ്വരി രക്തേശ്വരി
ഭൂമണ്ഡലാധീശ്വരി പ്രസീത
ഹേമാംബരാഡംബരീ

കാളി നിന്‍പാ‍ദ സിന്ദൂരാരുണ
ധൂളി തിലകങ്ങള്‍ ചാര്‍ത്തി
പദ്മാസനസ്ഥയായ് പ്രാര്‍ഥനാ നിരതനായ്
ഭക്തനിരിപ്പൂ മുന്നില്‍ പ്രിയ
പുത്രനിരിപ്പൂ മുന്നില്‍

കാളികാവില്‍ വാണരുളും ഭദ്രകാളീ
ജയകാളി മഹാകാളി ഭദ്രകാളി
വ്യാളീമുഖം വെന്നനിന്‍ പ്രഭാമണ്ഡലം
വാളിന്നൊളിയാകണം
ഈപടവാളിന്നൊളിയാകണം

മായേ നിന്‍ രൂപമാപാദചൂഡമീ
മനസ്സിലുദിക്കേണം എന്നും
മനസ്സിലുദിക്കേണം
ദാരികശിരസ്സില്‍ നിന്നുതിരും രുധിരമീ
തീര്‍ഥക്കുമ്പിളില്‍ നിറയേണം
നിര്‍മാല്യമായ് മാറിലണിയാന്‍ നല്‍കേണം നിന്‍
നാഗഫണത്തിരുവാഭരണം
ഇവിടെ

വിഡിയോ


7. പാടിയതു: യേശുദാസ്, പി. ലീല, സുശീല, മാധുരി,പി.ബി. ശ്രീനിവാസ്

ആ......
ആദിപരാശക്തി അമൃതവര്‍ഷിണി
അനുഗ്രഹിക്കു ദേവി
നിന്‍ തിരുനടയിലൊരഞ്ജനമയിലായ്
നൃത്തമാടാനനുവദിക്കൂ എന്നെ നൃത്തമാടാനനുവദിക്കൂ

സരിഗമപധനികള്‍ ദേവിനിന്‍
സംഗീതകലാധമനികള്‍
എനിക്കു തരൂ മനസ്സിന്നുള്ളിലൊ-
രപൂര്‍വരാഗമായ് പറന്നുവരൂ
പത്മരാഗച്ചിലങ്കകള്‍ ചലിപ്പിക്കൂ

ആ.....
കല്‍പ്പകവനത്തിലെ കാമസങ്കേതത്തിലെ
കേളീഗൃഹം തേടി വന്നവള്‍ ഞാന്‍ എന്നെ
പുഷ്പശരം കൊണ്ട് മൂടുക മൂടുക
പ്രേമപൌരുഷമേ....

മന്ത്രവാദിനീ മായാനര്‍ത്തകീ
മന്മഥന്‍ ഞാന്‍ നിന്റെ മന്മഥന്‍ ഞാന്‍
തവപദ വിന്യാസങ്ങളിലൂടെ തളിരിടുന്നൂ വസന്തം
ആ....
കൌമുദീകല ശിരസ്സില്‍ ചൂടിയ
ഗൌരീശങ്കര ശിഖരങ്ങളേ
കണികണ്ടുണരൂ ശിവതാണ്ഡവമിതു
കണികണ്ടുണരൂ

കുലദേവതേ നിന്‍ തൃക്കണ്ണില്‍ നിന്നൊരു
തീനാളം ചൊരിയൂ
ഈ നര്‍ത്തകിമാരുടെ നഗ്നപദങ്ങളെ
അഗ്നികൊണ്ടുപൊതിയൂ


വര്‍ഷമേഘം വാഹനമാക്കും വരുണ ഭഗവാനേ ഈ
നൃത്തമണ്ഡപത്തില്‍ നീ
സ്വര്‍ഗ്ഗഗംഗയായൊഴുകി വരൂ
ഒഴുകിവരൂ.....

ഇന്നോളമിക്കോട്ട കാത്തുസൂക്ഷിച്ചൊരു
പൊന്നാപുരത്തമ്മേ ഇവിടെ
പൊട്ടിക്കിളിര്‍ക്കട്ടെ തൃക്കയ്യിലേന്തുന്ന പൊന്നിന്‍ തൃശൂലങ്ങള്‍!

ചന്ദ്രചൂഡപ്രിയേ നീയിവിടം വര്‍ണ്ണ
സിന്ദൂരമണ്ഡപമാക്കൂ
ഉന്മാദിനികളാം ഈ നര്‍ത്തകികളെ
ഉര്‍വശിമേനകമാരാക്കൂ
ഉര്‍വശിമേനകമാരാക്കൂ

സൃഷ്ടിയുടെ ശില്‍പ്പകലാശാലയിലെ
സ്വര്‍ഗ്ഗനന്ദിനിയല്ലേ നീ സ്വര്‍ഗ്ഗനന്ദിനിയല്ലേ
സര്‍വാംഗ സുന്ദരീ നീയെങ്ങനെയൊരു
സംഹാരതാണ്ഡവമാടും വിശ്വ
സംഹാരതാണ്ഡവമാടും!

ഇവിടെ

വിഡിയോ

Tuesday, October 12, 2010

മായ [ 1972] യേശുദാസ്, ജയചന്ദ്രൻ, ജാനകി, മാധുരി, പി. ലീല




ചിത്രം: മായ [1972] രാമു കാര്യാട്ട്

താരനിര: പ്രേംനസീർ, ഉമ്മർ, തിക്കുറിശ്ശി, അടൂർ ഭാസി, ശങ്കരടി, ശാരദ, സാധന,
സുജാതം വിജറ്യശ്രീ, റ്റി.ആർ. ഓമന

രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: ദക്ഷിണാമൂര്‍ത്തി

1. പാടിയതു: ജയചന്ദ്രന്‍


സന്ധ്യയ്ക്കെന്തിനു സിന്ദൂരം
ചന്ദ്രികക്കെന്തിനു വൈഡൂര്യം
കാട്ടാറിന്നെന്തിനു പാദസരം
എന്‍ കണ്മണിക്കെന്തിനാഭരണം
(സന്ധ്യ...)


മായികമാകും മന്ദസ്മിതത്തിന്റെ
മാറ്ററിയുന്നവരുണ്ടോ (2)
തങ്കമേ..തങ്കമേ നിന്മേനി കണ്ടാല്‍ കൊതിക്കാത്ത
തങ്കവും വൈരവുമുണ്ടോ
(സന്ധ്യ..)


ഭൂമിയില്‍ സ്വര്‍ഗ്ഗത്തില്‍ സ്വപ്നം വിതയ്ക്കുന്നു
കാമുകനായ വസന്തം (2)
എന്നെ കാവ്യ ഗന്ധര്‍വനാക്കുന്നു സുന്ദരീ (2)
നിന്‍ ഭാവഗന്ധം
( സന്ധ്യ..

ഇവിടെ


വിഡിയോ



2. പാടിയതു: യേശുദാസ്

ചെന്തെങ്ങു കുലച്ച പോലെ ചെമ്പകം പൂത്ത പോലെ
ചെമ്മാനം തുടുത്ത പോലൊരു പെണ്ണ്‌
പെണ്ണവൾ ചിരിച്ചു പോയാൽ വെളുത്ത വാവ്‌
കണ്മണി പിണങ്ങിയെന്നാൽ കറുത്ത വാവ്‌ (ചെന്തെങ്ങു)

അവളുടെ കണ്ണുകൾ കണ്ണാടി മാളികകൾ
അവയിൽ പ്രേമത്തിൻ സ്വപ്നങ്ങൾ താമസക്കാർ (അവളുടെ)
കാഷ്മീര സന്ധ്യയിലെ സിന്ദൂര താഴ്‌വരകൾ
കണ്ണുകൾക്കു കാവൽ നിൽക്കും കവിളിണകൾ (ചെന്തെങ്ങു)

അവളുടെ നെറ്റിയിൽ അളക കുളിർ നിരകൾ
അഴകിൻ പുഞ്ചിരിയിൽ ശൃംഗാര തേനലകൾ (അവളുടെ)
ദേവാനുഭൂതികൾതൻ തൂവെണ്ണ കടഞ്ഞെടുത്തു
ഓമന തൻ പൊൻകണങ്കാൽ ആരു തീർത്തു (ചെന്തെങ്ങു)

ഇവിടെ



വിഡിയോ




3. പാടിയതു: എസ്. ജാനകി

അമ്മതന്‍ കണ്ണിനമൃതം -പോയ
ജന്മത്തു ചെയ്ത സുകൃതം
അമ്പിളിപ്പൊന്‍കുടം വന്നു -എന്റെ
തങ്കക്കുടമായ് പിറന്നു

താളം പിടിയ്ക്കുന്ന കൈകള്‍ - മിന്നും
താമരപ്പൂവിതള്‍ പോലെ
പൊന്നിന്‍ ചിലമ്പിട്ട കാല്‍കള്‍ - രണ്ടു
ചെമ്പകപ്പൂവുകള്‍ പോലെ

വാക്കുകളില്ലാത്ത വായില്‍ നിന്നും
വാസനത്തേന്‍ നീരൊഴുകും
കാല്‍ വിരലുണ്ണുന്ന നേരം -കവിള്‍
പൂവില്‍ മഴവില്ലുതിരും

പിച്ചനടക്കുമ്പോള്‍ നെഞ്ചില്‍ - മോഹം
പിച്ചകവല്ലിപടര്‍ത്തും
വാടാത്ത സ്വപ്നവസന്തം - എന്റെ
പ്രാണനില്‍ പൂത്തസുഗന്ധം

ഇവിടെ


4. പാടിയതു: എസ്. ജാനകി

വലംപിരിശംഖില്‍ തീര്‍ത്ഥവുമായി
വന്നൂ ദ്വാദശിപുലരി
വാരണവിടുവാന്‍ വരിനെല്ലുമായ്
വന്നൂ വണ്ണാത്തിക്കുരുവി

കുളിക്കഴിഞ്ഞീറനും മാറാതെ ഞാനെന്റെ
കൂവളത്തറയിലിരുന്നൂ....
(കുളികഴിഞ്ഞീറനും........)
വിരുന്നു വരുന്നുണ്ട് ഗായകനെന്നൊരു
വിരുന്നു വരുന്നുണ്ട് ഗായകനെന്നൊരു
കുറുമ്പ് പറഞ്ഞു കുരുവി....

വലംപിരിശംഖില്‍ തീര്‍ത്ഥവുമായി
വന്നൂ ദ്വാദശിപുലരി....

കുരുത്തോലത്തോരണം ചാര്‍ത്തിയ കാവിന്റെ
കുറുമൊഴിമുല്ലക്കടവില്‍
(കുരുത്തോലത്തോരണം.....)
ഒളികണ്ണാല്‍ എന്നെ കളിയാക്കാന്‍ നിന്നൂ
ഒളികണ്ണാല്‍ എന്നെ കളിയാക്കാന്‍ നിന്നൂ
ഒരു കൊച്ചു പൂവാലനണ്ണാനും...

വലംപിരിശംഖില്‍ തീര്‍ത്ഥവുമായി
വന്നൂ ദ്വാദശിപുലരി
വാരണവിടുവാന്‍ വരിനെല്ലുമായ്
വന്നൂ വണ്ണാത്തിക്കുരുവി
വലംപിരി ശംഖില്‍ തീര്‍ത്ഥവുമായി
വന്നൂ ദ്വാദശിപുലരി....

ഇവിടെ



5. പാടിയതു: പി. മാധുരി
കാട്ടിലെപ്പൂമരം ആദ്യം പൂക്കുമ്പോള്‍
കാറ്റിന്റെ പാട്ടും താരാട്ട്
കദളിത്തൈ പൂത്തുകുലയ്ക്കുമ്പോള്‍ കിളിയുടെ
കളിചിരിയൊച്ചയും താരാട്ട്


പ്രിയതമന്‍ നല്‍കിയ പ്രേമോപഹാരം
ഉദരത്തിലെങ്ങനൊളിച്ചുവയ്ക്കും
പകലിന്റെചില്ലയില്‍ പൂക്കും കിനാവിന്റെ
പരിമളമെങ്ങനൊളിച്ചുവയ്ക്കും
അറിയണമെല്ലാരുമെന്നു മോഹം
അറിയുമ്പോള്‍ കവിളത്ത് കള്ളനാണം


വിടരുന്നപൂവിലും പടരും നിലാവിലും
ഒരുകൊച്ചുതൂമുഖം മിന്നിക്കാണും
പിറവിയെടുക്കുന്ന മാതാവിന്‍ കാരുണ്യം
ചിരിയിലും മൊഴിയിലും പൂത്തുകാണും
കളിയാക്കല്‍ കേള്‍ക്കണമെന്നുമോഹം
കളിയാക്കാന്‍ ചെന്നാലോ കള്ളനാണം

ഇവിടെ



വിഡിയോ




6. പാടിയതു: പി. ലീല കോറസ്

ധനുമാസത്തില്‍ തിരുവാതിര
തിരുനൊയമ്പിന്‍ നാളാണല്ലോ
തിരുവൈക്കം കോവിലിലെഴുന്നള്ളത്ത്
തിരുവേഗപ്പുറയിലുമെഴുന്നള്ളത്ത്

ശ്രീമഹാദേവന്‍ തപോനിരതന്‍
കാമനേ ഭസ്മീകരിച്ച നാളില്‍
പാവം രതീദേവി തേങ്ങിനിന്നു
ആ തിരുനാള്‍ പൂത്തിരുനാള്‍
ആഗതമായിതാ തോഴിമാരേ

പ്രേമസാഫല്യം വരുത്തുവാനായ്
ദേവനേ പൂജിയ്ക്കും നാളാണല്ലോ
അമ്പിളിചൂടുന്ന തമ്പുരാനായ്
നോയമ്പുതുടങ്ങിയ നാളാണല്ലോ
ആ തിരുനാള്‍ പൂത്തിരുനാള്‍
ആഗതമായിതാ തോഴിമാരേ

തൂമകലര്‍ന്ന നിലാവലയില്‍
നീന്തിത്തുടിച്ചു നീരാടുക നാം
തിരുവാതിരപ്പാട്ടിന്‍ താളമേളം
തിരയടിച്ചെത്തുന്നു കുരവമേളം
ആ തിരുനാള്‍ പൂത്തിരുനാള്‍
ആഗതമായിതാ തോഴിമാരേ

ഇവിടെ



വിഡിയോ

Sunday, August 15, 2010

കാലചക്രം { 1973} യേശുദാസ്, മാധുരി







ചിത്രം: കാലചക്രം [ 1973]എന്‍. നാരായണന്‍
താരങ്ങൾ: പ്രേംനസീർ, വിൻസെന്റ്, അടൂർ ഭാസി, ബഹദൂർ, മുത്തയ്യാ, ജയഭാരതി,
രാണി ചന്ദ്ര, രാധാമണി...

രചന: ശ്രീകുമാരൻ തമ്പി
സംഗീതം: ദേവരാജൻ

1. പാടിയതു: യേശുദാസ്

രാക്കുയിലിൻ രാജസദസ്സിൽ
രാഗമാലികാമാധുരി
രാഗിണിയെൻ മാനസ്സത്തിൽ
രാഗവേദനാ മഞ്ജരി (രാക്കുയിലിൻ..)

വെള്ളിമണിത്തിരയിളകീ
തുള്ളിയോടും കാറ്റിടറി
പഞ്ചാരമണൽത്തറയിൽ
പൗർണ്ണമി തൻ പാലൊഴുകീ (വെള്ളി..)
ജീവന്റെ ജീവനിലെ
ജലതരംഗവീചികളിൽ പ്രേമമയീ
പ്രേമമയീ നിന്നോർമ്മ തൻ
തോണികൾ നിരന്നൊഴുകീ (രാക്കുയിലിൻ..)

മുല്ല പൂത്ത മണമിയലും
മുത്തുമണിച്ചന്ദ്രികയിൽ
നിൻ കൊലുസ്സിൻ കിങ്ങിണികൾ
ഇന്നെന്തേ കിലുങ്ങിയില്ല (മുല്ല..)
ഗാനത്തിൻ ഗാനത്തിലെ
ലയസുഗന്ധധാരകളിൽ
സ്നേഹമയീ സ്നേഹമയീ‍ നിന്നോർമ്മ തൻ
രാഗങ്ങൾ പടർന്നൊഴുകീ (രാക്കുയിലിൻ..)


ഇവിടെ

വിഡിയോ



2. പാടിയതു: പി. മാധുരി

മകരസംക്രമസന്ധ്യയില്‍ ഞാന്‍
മയങ്ങിപ്പോയൊരു വേളയില്‍
മധുരമാമൊരു വേണുഗാനത്തിന്‍
മന്ത്രനാദത്തിലലിഞ്ഞു - കരള്‍ പിടഞ്ഞു (മകര)

സിരകളില്‍ സ്വരമദമിളക്കുമാ
വനമുരളിയെത്തേടി
സിരകളില്‍ സ്വരമദമിളക്കുമാ
വനമുരളിയെത്തേടി
യമുനകാണാത്ത ഗോപിക ഞാനെന്റെ
ഹൃദയമാം മഥുരയിലോടി
ഹൃദയമാം മഥുരയിലോടി
ആ.. ആ.. ആ.. (മകര)

ഒരു കിനാവിന്റെ മലര്‍നികുഞ്ജത്തില്‍
ഉലഞ്ഞു വീണൊരെന്‍ ദാഹം
ഒരു കിനാവിന്റെ മലര്‍നികുഞ്ജത്തില്‍
ഉലഞ്ഞു വീണൊരെന്‍ ദാഹം
അകലെയമ്പലവാതിലില്‍ കണ്ടുവോ
പുതിയൊരു കൃഷ്ണകിരീടം
പുതിയൊരു കൃഷ്ണകിരീടം
ആ.. ആ.. ആ.. (മകര)

ഇവിടെ


വിഡിയോ


3. പാടിയതു: മാധുരി


ചിത്രശാല ഞാന്‍ പ്രണയ ചിത്രശാലഞാന്‍
ചിരിയുടെ ചിത്രങ്ങള്‍ ശൃംഗാരചിത്രങ്ങള്‍
ചുണ്ടില്‍ വരയ്ക്കും മാറ്റിവരയ്ക്കും
ചുംബനവര്‍ണ്ണങ്ങള്‍

കവിതയുറഞ്ഞു വിരിഞ്ഞവയാണെന്‍
കണ്ണിലെ ചിത്രങ്ങള്‍
ഒരുനിമിഷം ആകാശം കാണാം
ഒറ്റനോട്ടത്തില്‍ അലകടല്‍ കാണാം
താമരകാണാം നീലത്താമരകാണാം
താരസഹസ്രം കാണാം കാമ
ദാഹാഗ്നിനാളം കാണാം

മോഹമുണര്‍ന്നു വളര്‍ന്നവയാണെന്‍
മുഖരതിലേഖങ്ങള്‍
കുറുനിരചാര്‍ത്തും കോലങ്ങള്‍ കാണാം
കവിളിണതന്നില്‍ നഖചിത്രം കാണാം
പൂമേനികാണാം പൂക്കും മാറിടം കാണാം
ആപാദചൂഡം തഴുകാം പ്രേമ
രോമാഞ്ചങ്ങള്‍ കാണാം




4. പാടിയതു: മാധുരി & പി. ജയചന്ദ്രൻ

രൂപവതീ നിന്‍ രുചിരാധരമൊരു
രാഗപുഷ്പമായ് വിടര്‍ന്നൂ
ആനവസൂന പരാ‍ഗം നുകരാന്‍
പ്രേമശലഭമായ് പറന്നു ഞാന്‍ പറന്നു

നവനീതസുമങ്ങള്‍ നമ്മുടെ മുന്നില്‍
നാലമ്പലമൊരുക്കീ
നാണിച്ചുവിടരും സന്ധ്യാമലരുകള്‍
നറുമണിത്തെന്നലിലിളകീ ഒഴുകും
നറുമണിത്തെന്നലിലിളകീ
ആ....ആ......
രൂപവതി...........

നിറവാലന്‍ കുരുവികള്‍ കളിവീടുകൂട്ടും
നീലാഞ്ജനമലയില്‍
നാമിരുപേരും തനിച്ചുറങ്ങുമ്പോള്‍
നവരത്നമാളിക തീര്‍ക്കും വസന്തം
നവരത്നമാളിക തീര്‍ക്കും
ആ.....ആ.........
രൂപവതി.............


ഇവിടെ


വിഡിയോ



5. പാടിയതു: യേശുദാസ്


കാലമൊരജ്ഞാതകാമുകന്‍....
ആ.......

കാലമൊരജ്ഞാതകാമുകന്‍ ജീവിതമോ പ്രിയകാമുകി
കനവുകള്‍ നല്‍കും കണ്ണീരും നല്‍കും
വാരിപ്പുണരും വലിച്ചെറിയും
കാലമൊരജ്ഞാതകാമുകന്‍......

ആകാശപ്പൂവാടിതീര്‍ത്തുതരും പിന്നെ
അതിനുള്ളിലരക്കില്ലം പണിഞ്ഞുതരും
അനുരാഗശിശുക്കളേയാവീട്ടില്‍ വളര്‍ത്തും
അവസാനം ദുഃഖത്തിന്‍ അഗ്നിയിലെരിക്കും
കഷ്ടം സ്വപ്നങ്ങളീവിധം....
കാലമൊരജ്ഞാതകാമുകന്‍.....

കാണാത്തസ്വര്‍ഗ്ഗങ്ങള്‍ കാട്ടിത്തരും പിന്നെ
കനകവിമാനത്തില്‍ കൊണ്ടുപോകും
ഹൃദയമാം പൈങ്കിളിയെ പാടിയുറക്കും
ഒടുവിലോ മരുഭൂവില്‍ കൊണ്ടുചെന്നിറക്കും
കഷ്ടം ബന്ധങ്ങളീവിധം....
കാലമൊരജ്ഞാതകാമുകന്‍

വിഡിയോ


6. പാ‍ടിയതു: യേശുദാസ് & സുശീല


ഓര്‍മ്മകള്‍തന്‍ താമരമലരുകള്‍
ഓരോന്നായ് വിടരുന്നു(2)
അവയില്‍തങ്ങിയ മിഴിനീര്‍ മണികള്‍
അമൃതമണികളായടരുന്നു(2)

പ്രാണനും പ്രാണനും ഇരുവേണികളായ്
പ്രണയസന്ധിയില്‍ പുണരുന്നു(2)
ഈസ്വപ്ന സംഗമ സംഗീതസന്ധ്യയില്‍
ഇരവും പകലും ഒഴുകുന്നു(2)
ആ‍..... ആ‍...
(ഓര്‍മ്മകള്‍തന്‍...)

രാഗവും മോഹവുമിണചേര്‍ന്നൊഴുകും
ഹൃദയവീണതന്നിതളുകളില്‍(2)
പൂപോലെവീഴും നിന്നനുഭൂതികള്‍
പുതുവര്‍ണ്ണങ്ങള്‍ പകരുന്നു(2)
ആ....ആ...
(ഓര്‍മ്മകള്‍തന്‍..

ഇവിടെ


വിഡിയോ



7. പാടിയതു: യേശുദാസ്

രാജ്യം പോയൊരു രാജകുമാരന്‍
രാഗാര്‍ദ്രമാനസലോലന്‍
ഒരുനോവിന്‍ വേനല്‍ ഉള്ളിലൊതുക്കി
ഒരുതണല്‍ തേടിനടന്നൂ...
രാജ്യം പോയൊരു......

ഗന്ധര്‍വസുന്ദരി നീരാടുന്നൊരു
ചന്ദനപ്പുഴയുടെകരയില്‍
ഒരു ദു:ഖഗാനത്തിന്‍ താളം പോലെ
വിരഹിയവന്‍ വന്നു നിന്നൂ...
രാജ്യം പോയൊരു......

മന്ദാരപൂവനം മണ്ഡപമായീ
പൂഞ്ചോലസ്വരധാരയായീ
ആ ദേവകന്യക കോരിത്തരിച്ചൂ
അവനെസ്വയംവരം ചെയ്തൂ
രാജ്യം പോയൊരു......

തങ്കനിലാവിന്റെ വിഗ്രഹം പോലൊരു
തങ്കക്കുരുന്നു പിറന്നൂ
മധുരമാ ദാമ്പത്യ സംഗീതമേള
മാനത്തു മാറ്റൊലികൊണ്ടൂ
രാജ്യം പോയൊരു......

വിഡിയോ

Wednesday, August 4, 2010

ഗുരുവായൂർ കേശവൻ [`1977] യേശുദാസ്, മാധുരി, സുശീല




ചിത്രം: ഗുരുവായൂർ കേശവൻ[[ 1977] ഭരതൻ
താരങ്ങൾ: സോമൻ, ജയഭാരതി, മീന, വീരൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ,...

രചന: പി. ഭാസ്കരൻ
സംഗീതം: ദേവരാജൻ


1. പാടിയതു: യേശുദാസ് & സുശീല

സുന്ദരസ്വപ്നമെ നീയെനിക്കെകിയ വർണ്ണച്ചിറകുകൾ വീശി
പ്രത്യൂഷനിദ്രയിൽ ഇന്നലെ ഞാനൊരു
ചിത്രപതംഗമായ് മാറീ

രാഗസങ്കല്പ വസന്തവനത്തിലെ മാകന്ദമഞ്ജരി തേടീ
എന്നെ മറന്നു ഞാൻ എല്ലാം മറന്നു ഞാൻ
എന്തിനോ ചുറ്റിപ്പറന്നൂ (സുന്ദരസ്വപ്നമെ)

താരുണ്യസങ്കല്പ്പ രാസവൃന്ദാവനതാരാപഥങ്ങളിലൂടെ
പൗർൺനമിത്തിങ്കൾ തിടമ്പെഴുന്നള്ളിച്ച പൊന്നമ്പലങ്ങളിലൂടെ

പുത്താലമേന്തിയ താരകൾ നിൽക്കുന്ന ക്ഷേത്രാങ്കണങ്ങളിലൂടെ
എന്നെ മറന്നു ഞാൻ എല്ലാം മറന്നു ഞാൻ
എന്തിനോ ചുറ്റിപ്പറന്നൂ (സുന്ദരസ്വപ്നമെ)


ഇവിടെ


വിഡിയോ


2. പാടിയതു: മാധുരി


ആ.ആ..
ഇന്നെനിക്കു പൊട്ടു കുത്താൻ
സന്ധ്യകൾ ചാലിച്ച സിന്ധൂരം
ഇന്നെനിക്കു കണ്ണെഴുതാൻ
വിണ്ണിലെ നക്ഷത്ര മഷിക്കൂട്‌ (ഇന്നെനി)

ഏന്റെ സ്വപ്നത്തിൻ എഴുനില വീട്ടിൽ
കഞ്ചബാണന്റെ കളിത്തോഴൻ (എന്റെ)
കണ്ണിലാകെ കതിരൊളി വീശീ
വന്നു കയറീ പോയീ (കണ്ണിൽ)

പാ.. മപ നി ആ ഗ ഗ ഗ മരിസ
മരിപ നി ധ നി സ
മ രി നിസനിധ നിനിസ
നിനിമപ ഗമരിസ
നിസമരി പമപ നിധ നിനിസനിരി
പമരിസ നിസനിധ നിനിസ
നിപമപ ഗമരിസ
മ രി പ മ നിധനിസ
മരിപ ഗമരിസരി ഗമരിസരി
രി നിസരിസ നിപമ മപനിധ നിനിസ
മപനിധ നിനിസ മപനിധ നിനിസ (ഇന്നെനി)

പൊന്നിലഞ്ഞികൾ പന്തലൊരുക്കി
കർണ്ണികാരം താലമെടുത്തു (പൊന്നി)
പുഷ്പിതാഗ്രകൾ മന്ദാരങ്ങൽ
പുഞ്ചിരിത്തിരി നീട്ടീ (പുഷ്പി)
ആ.ആ.ആ.ആ. (ഇന്നെനിക്കു)


ഇവിടെ


വിഡിയോ


3. പാടിയതു: യേശുദാസ്


നവകാഭിഷേകം കഴിഞ്ഞൂ
ശംഖാഭിഷേകം കഴിഞ്ഞൂ
നളിനവിലോചനൻ ഗുരുവായൂരപ്പന്റെ
കമനീയ വിഗ്രഹം തെളിഞ്ഞൂ (നവകാ..)

അഗ്രേപശ്യാമി തേജോ വലയിത രൂപമെന്ന
സ്വർഗീയ കാവ്യസുധ തൂകീ (2)
മേല്പത്തൂർ കൂപ്പിയ വേദ വേദാന്തസാര
കല്പകതരുവിനെ കണ്ടൂ ഞാൻ
കണ്ടു ഞാൻ (നവകാ..)

പൂന്താനം ഭക്തി തൻ കുമ്പിളിൽ പാനയാം
പൂന്തേൻ നിവേദിച്ച നേരം (2)
ഉണ്ണിയായ് മുന്നിൽ വന്നു കണ്ണുനീർ തുടച്ചൊരു
കണ്ണന്റെ കളികളും കണ്ടു ഞാൻ
കണ്ടു ഞാൻ (നവകാ..)


ഇവിടെ


വിഡിയോ


4. പാടിയതു: യേശുദാസ്

ഉഷാകിരണങ്ങൾ പുൽകി പുൽകി
തുഷാരബിന്ദുവിൻ വദനം ചുവന്നൂ
പകലിൻ മാറിൽ ദിനകര കരങ്ങൾ
പവിഴമാലികകൾ അണിഞ്ഞൂ (ഉഷാ..)

കാമദേവന്റെ നടയിൽ പൂജയ്ക്ക്
കാണിക്ക വെച്ചൊരു പൂപ്പാലിക പോൽ (2)
കോമള സുരഭീ മാസമൊരുക്കിയ (2)
താമരപ്പൊയ്ക തിളങ്ങീ
തിളങ്ങീ ....(ഉഷാ..)

വാസരക്ഷേത്രത്തിൽ കാഴ്ച ശീവേലിക്ക്
വാരിദ രഥങ്ങൾ വന്നു നിരന്നൂ (2)
പുഷ്പിത ചൂത രസാല വനങ്ങൾ (2)
രത്ന വിഭൂഷകളണിഞ്ഞൂ
അണിഞ്ഞൂ....... (ഉഷാ..)

ഇവിടെ


വിഡിയോ

Thursday, July 15, 2010

ഹല്ലൊ ഡാർലിംഗ് [1975] ,യേശുദാസ്, മാധുരി, സുശീല




ചിത്രം: ഹല്ലോ! ഡാർലിംഗ് [1975] ഏ.ബി. രാജ്
താരങ്ങൾ: പ്രേം നസീർ, ജയഭാരതി, റാണി ചന്ദ്ര, സുധീർ, അടൂർ ഭാസി, മീന,
ശങ്കരാടി, മല്ലിക, ...
രചന: വയലാർ
സംഗീതം: എം.കെ. അർജ്ജുനൻ

പാടിയതു: പി. സുശീല




ദ്വാരകേ ദ്വാരകേ........
ദ്വാപരയുഗത്തിലേ പ്രേമസ്വരൂപന്റെ
സോപാന ഗോപുരമേ
കോടിജന്മങ്ങളായ് നിന്‍സ്വരമണ്ഡപം
തേടിവരുന്നൂ മീരാ...
നൃത്തമാടിവരുന്നൂ മീരാ
ദ്വാരകേ ദ്വാരകേ......
ദ്വാപരയുഗത്തിലേ പ്രേമസ്വരൂപന്റെ
സോപാന ഗോപുരമേ

അഷ്ടമംഗല്യവുമായ് അമൃതകലശവുമായ്
അഷ്ടമിരോഹിണീയണയുമ്പോള്‍
വാതില്‍ തുറക്കുമ്പോള്‍ ഇന്നു
ചുണ്ടില്‍ യദുകുലകാംബോജിയുമായ്
ചുംബിക്കുവാന്‍ വന്നൂ ശ്രീപദം
ചുംബിക്കുവാന്‍ വന്നൂ........
മീരാ....മീരാ......നാഥന്റെ ആരാധികയാം മീരാ....
(ദ്വാരകേ....)

അംഗുലിലാളനത്തില്‍ അധരശ്വസനങ്ങളില്‍
തന്‍ കര പൊന്‍ കുഴല്‍ തുടിക്കുമ്പോള്‍
പാടാന്‍ കൊതിക്കുമ്പോള്‍
എന്റെ പ്രേമം രതിസുഖസാരേ പാടീ
പൂജിയ്ക്കുവാന്‍ വന്നൂ‍
ശ്രീപദം പൂജിയ്ക്കുവാന്‍ വന്നൂ....
മീരാ....മീരാ...നാഥന്റെആരാധികയാം
മീരാ....
(ദ്വാരകേ....)

ഇവിടെ


വിഡിയോ



2. പാടിയതു: യേശുദാസ്


അനുരാഗമേ അനുരാഗമേ
മധുരമധുരമാമനുരാഗമേ
ആദ്യത്തെ സ്വരത്തിൽ നിന്നാദ്യത്തെ
പൂവിൽ നിന്നമൃതുമായ്
നീയുണർന്നു
യുഗപരിണാമങ്ങളിലൂടെ നീ
യുഗ്മഗാനമായ് വിടർന്നു


നിൻ പനിനീർപ്പുഴ ഒഴുകിയാലെ
നിത്യഹരിതയാകൂ
പ്രപഞ്ചം നിത്യഹരിതയാകൂ
അസ്ഥികൾക്കുള്ളിൽ നീ തപസ്സിരുന്നാലേ
അക്ഷയപാത്രമാകൂ
ഭൂമിയൊരക്ഷയപാത്രമാകൂ


നിൻ ചൊടി പൂമ്പൊടി ചൂടിയാലേ
നീലമുളകൾ പാടൂ ഋതുക്കൾ
പീലിവിടർത്തിയാടൂ
അന്തരാത്മാവിൽ നീ ജ്വലിച്ചു നിന്നാലേ
ഐശ്വര്യപൂർണ്ണമാകൂ ജീവിതം
ഐശ്വര്യപൂർണ്ണമാകൂ

ഇവിടെ

വിഡിയോ


3. പാടിയതു: യേശുദാസ്

കാറ്റിൻ ചിലമ്പൊലിയോ
കടല്‍പ്പക്ഷി പാടും
പാട്ടിൻ തിരയടിയോ
കാമധനുസ്സിൻ ഞാണൊലിയോ ഇത്
കാമിനി നിൻ ചിരിയുടെ ചിറകടിയോ
വാസരസ്വപ്നം വിടരുകയോ
അഭിലാഷദലങ്ങൾ നിറയുകയോ
മധു നിറയുകയോ

വെൺ ചന്ദനത്തിൻ മണമുള്ള മാറിടം
വെറുതേ തുടിക്കുകയോ
ഗന്ധം സ്ത്രീയുടെ ഗന്ധം
സന്ധ്യകൾക്കഴകു കൂട്ടി എന്റെ
സന്ധ്യകൾക്കഴകു കൂട്ടി

നാഡികൾ തമ്മിൽ പിണയുകയോ അവ
നാഗഫണം വിതിർത്താടുകയോ
എൻ വികാരങ്ങളുമവയുടെ പൂക്കളും
നിന്നെ പുണരുകയോ
സന്ധ്യകൾക്ക് മദം കൂട്ടി എന്റെ
സന്ധ്യകൾക്ക് മദം കൂട്ടി

ഇവിടെ







4. പാടിയതു: ബ്രഹ്മാ‍നന്ദൻ & ശ്രീലത


ബാഹർ സേ കോയീ അന്തർ ന ആ സകേ
അന്തർ സേ കോയി ബാഹർ ന ജാ സകേ
സോചോ കോ ബി ഐസാ ഹോ തോ ക്യാ
ഹൈ സേ യോ കോബി ഐസാ
ഹോ തോ ക്യാ ഹോ
ഹം തും എക് കമ്-രേ മേം ബന്ധ് ഹോ


നമ്മൾ രണ്ടും ഒരു മുറിക്കുള്ളിൽ അകപ്പെട്ടാൽ
നാലു ചുറ്റും കരടികൾ പാഞ്ഞു വന്നാൽ
എന്തു ചെയ്യും നമ്മൾ എന്തു ചെയ്യും
പേടിച്ചു കെട്ടിപ്പിടിച്ചു പോകും ആരും
പ്രേമിച്ച് കെട്ടിപ്പിടിച്ചു പോകും

ഹലോ ഡാർലിംഗ് ഹലോ ഹലോ
കല്യാണം കഴിയും മുൻപീ സ്വാതന്ത്ര്യം
വല്ലോർക്കും കിട്ടീട്ടുണ്ടോ
ഹ ഹ ഹ എന്റെ ലതമോളേ
ആർക്കും ആർക്കും കിട്ടിയിട്ടില്ല
ഇങ്ങനെ ഒരുമിച്ചു കൂടുവാൻ അവസരം
നൽകിയ ഗുരുവായൂരപ്പനു നന്ദി
മിസ് ഗുരുവായൂരപ്പനു നന്ദി
ഹം തും എക് കമ്‌രേ മേം ബന്ധ് ഹോ
ഹലോ ഡാർലിംഗ് ഹലോ ഹലോ ഹലോ

ആദ്യത്തെ രാത്രിക്കു മിമ്പീ സൗകര്യം
അന്യർക്കു കിട്ടിയിട്ടുണ്ടോ
നോ നോ ഡഫനിറ്റ്ലി നോ
ഇങ്ങനെ പലിശയില്ലാതീ മുതൽ
തരാൻ തോന്നിയ പാച്ചുവമ്മാവനു നന്ദി
ഹം തും എക് കമ്‌രേ മേം ബന്ധ് ഹോ
ഹലോ ഡാർലിംഗ് ഹലോ ഹലോ ഹലോ





5. പാടിയതു: യേശുദാസ്

നയന്റീൻ സെവന്റി ഫൈവ് ഇതു
നയന്റീൻ സെവന്റി ഫൈവ്
അമ്പതു കൊല്ലം മുൻപു ജനിക്കേണ്ട മണ്ടിപ്പെണ്ണേ
നിങ്ങടെ ഓണം കേറാമലമൂട്ടിൽ നിന്റെ
നാണം കെട്ടൊരു തറവാട്ടിൽ
നയന്റീൻ സെവന്റി ഫൈവ് ഇപ്പൊഴും
നയന്റീൻ സെവന്റി ഫൈവ്

പട്ടണം കാണാത്ത പരിഷ്ക്കാരം കാണാത്ത
പൊട്ടിപ്പെണ്ണേ നിന്റെ
അടക്കവും ഒതുക്കവും വേഷവും കണ്ടാൽ
ആരിന്നു പ്രേമിക്കും
ഒന്നരമുണ്ടും ചന്ദനക്കുറിയും
പിന്നിയ മുടിയും കമ്മലും തുമ്മലും
കൺ‌ട്രീ നീ വെറും കൺ‌ട്രീ (നയന്റീൻ..‌)

പോപ്പ് മ്യൂസിക്ക് അറിയാത്ത കാബറേ കാണാത്ത
പാവം പെണ്ണേ നിന്റെ
നടപ്പും കിതപ്പും നാണവും കണ്ടാൽ
ആരൊന്നു തിരിഞ്ഞു നോക്കും
പൊക്കിൾ മൂടിയ പണ്ടത്തെ ബ്ലൗസ്സും
പൊന്നും തകിടും പൊടിപ്പും തൊങ്ങലും
കൺ‌ട്രീ നീ വെറും കൺ‌ട്രീ മങ്കീ (നയന്റീൻ..‌)





6. പാടിയതു: മാധുരി

നയന്റീൻ സെവന്റി ഫൈവ് ഇതു
നയന്റീൻ സെവന്റി ഫൈവ്
അമ്പതു കൊല്ലം മുൻപു ജനിക്കേണ്ട മണ്ടച്ചാരേ
നിങ്ങടെ ഓണം കേറാമലമൂട്ടിൽ തന്റെ
നാണം കെട്ടൊരു തറവാട്ടിൽ
നയന്റീൻ സെവന്റി ഫൈവ് ഇപ്പൊഴും
നയന്റീൻ സെവന്റി ഫൈവ്

ഇംഗ്ലണ്ടു കാണാത്ത പാരീസു കാണാത്ത
പൊങ്ങച്ചാരേ
ഈ അരപ്പിരിയിളകിയ നോട്ടങ്ങൾ കണ്ടാൽ
ആരിന്നു പ്രേമിക്കും
ചട്ടിത്തലയും ഭസ്മക്കുറിയും
വെറ്റിലക്കറയും തുപ്പലും തപ്പലും
കൺ‌ട്രീ താൻ വെറും കൺ‌ട്രീ മങ്കീ

നൈറ്റ് ക്ലബ് കാണാത്ത ജോൺ വാക്കർ
കാണാത്ത പൊട്ടച്ചാരേ
ഈ മനം പെരട്ടുന്നൊരു വേഷം കണ്ടാൽ
ആരൊന്നു തിരിഞ്ഞു നോക്കും
കട്ടിത്തൊലിയും കൈത്തറിത്തുണിയും
ബട്ടണിൽ കുടുക്കിയ ചിറകുള്ള ജൂബ്ബയും
കൺ‌ട്രീ താൻ വെറും കൺ‌ട്രീ മങ്കീ

Sunday, June 27, 2010

ഒരു പെണ്ണിന്റെ കഥ [1971] യേശുദാസ്, മാധുരി, ജയചന്ദ്രൻ, പി. ലീല, സുശീല...







ചിത്രം: ഒരു പെണ്ണിന്റെ കഥ ( 1971 )കെ. എസ്. സേതുമാധവന്‍
താരങ്ങൾ: സത്യൻ,ഉമ്മർ,ഷീല, ജയഭാരതി, ശങ്കരാടി, ഭരതൻ, റ്റി.ആർ. ഓമന, മുത്തയ്യാ

രചന: വയലാര്‍
സംഗീതം: ദേവരാജന്‍


പാടിയതു: പി സുശീല

ശ്രാവണ ചന്ദ്രിക പൂ ചൂടിച്ചു
ഭൂമി കന്യക പുഞ്ചിരിച്ചു
അവളുടെ ലജ്ജയില്‍ വിടരും ചൊടികളില്‍
അനുരാഗ കവിത വിരിഞ്ഞൂ ആദ്യത്തെ
അനുരാഗ കവിത വിരിഞ്ഞൂ (ശ്രാവണ...)

നീലാകാശ താമരയിലയില്‍ നക്ഷത്ര ലിപിയില്‍
പവിഴ കൈനഖ മുനയാല്‍
പ്രകൃതിയാ കവിത പകര്‍ത്തി വെച്ചൂ
അന്നതു ഞാന്‍ വായിച്ചൂ
വന്നൂ കണ്ടൂ കീഴടക്കീ
എന്നേ കേളീ പുഷ്പമാക്കി (ശ്രാവണ..)



സ്വര്‍ഗ്ഗാരോഹണ വീഥിക്കരികില്‍
സ്വപ്നങ്ങള്‍ക്കിടയില്‍
കമനീയാംഗന്‍ പ്രിയനെന്‍ മനസ്സിലാ
കവിത കുറിച്ചു വെച്ചൂ
ഞാനവനേ സ്നേഹിച്ചൂ ( ശ്രാവണ...)

ഇവിടെ


വിഡിയോ

2. പാടിയതു: സുശീല

പൂന്തേനരുവീ
പൊന്മുടിപ്പുഴയുടെ അനുജത്തീ
നമുക്കൊരേ പ്രായം നമുക്കൊരേ മോഹം
നമുക്കൊരേ ദാഹം
പൂന്തേനരുവീ......

ഒരു താഴ്വരയില്‍ ജനിച്ചു നമ്മള്‍
ഒരു പൂന്തണലില്‍ വളര്‍ന്നു
പൂനിലാവലക്കിയ പുളിയിലക്കരയുള്ള
പുടവയുടുത്തു നടന്നു നമ്മള്‍
പൂക്കളിറുത്തു നടന്നു..
ഓര്‍മ്മകള്‍ മരിക്കുമോ? ഓളങ്ങള്‍ നിലയ്ക്കുമോ?
ആഹാ..ആഹാ..ആഹാഹാഹാ
ഓഹോ ഓഹോ ഓ..ഹോഹൊഹോ
പൂന്തേനരുവീ.....

മടിയില്‍ പളുങ്കു കിലുങ്ങീ നീല
മിഴികളില്‍ കനവു തിളങ്ങീ
കാമിനിമണിമാരില്‍ പുളകങ്ങളുണര്‍ത്തുന്ന
കഥകള്‍ പറഞ്ഞു മയങ്ങി നമ്മള്‍
കവിതകള്‍ പാടി മയങ്ങി
ഓര്‍മ്മകള്‍ മരിക്കുമോ? ഓളങ്ങള്‍ നിലയ്ക്കുമോ?
പൂന്തേനരുവീ.....

ഇവിടെ


വിഡിയോ



3. പാടിയതു: ജയചന്ദ്രൻ പി. , മാധുരി



കാടേഴ്‌ കടലേഴ്‌ കാട്ടിലെ കുളിരിനു ചിറകേഴ്‌
ആ കുളിരിൽ മുങ്ങിവരും
അഴകിനു പ്രായം പതിനേഴ്‌!

രണ്ടിലയും തിരിയും നുള്ളി വരുന്നവളേ!
മുത്തമിഴകമോ? കേരളമോ? നിന്നെ
പെറ്റുവളർത്തിയ നാടേത്‌
വെള്ളപ്പുടവയുടുക്കും നാട്‌
പുള്ളവർ പാടും നാട്‌
ഓണവും വിഷുവും തിരുവാതിരയും താലോലിക്കും നാട്‌

ആ നാടീനാടായാൽ നാട്‌
നമ്മൾക്കെല്ലാമൊരു നാട്‌
തൊഴിലാളികളുടെ കൊടിയുടെ കീഴിൽ
തുകിലുണരും നാട്‌! (കാടേഴു..)

ചെങ്കരിമ്പും നുങ്കും കൊണ്ടുവരുന്നവളേ
മുത്തമിഴകമോ? കേരളമോ? നിന്നെ
കെട്ടിയ പുരുഷന്റെ നാടേത്‌
പുള്ളിപ്പൊന്മയിലാടും നാട്‌
വള്ളുവർ പാടും നാട്‌
ആവണിയവിട്ടവും മാട്ടുപ്പൊങ്കലും ആരാധിക്കും നാട്‌!





4. പാടിയതു: യേശുദാസ്


സൂര്യഗ്രഹണം സൂര്യഗ്രഹണം
ഗ്രഹണം കഴിഞ്ഞാൽ അസ്തമനം
അസ്തമനം അസ്തമനം

നിത്യപ്രകാശത്തെ കീഴടക്കുന്നു
നിഴലിൻ പ്രതികാരം
അപമാനിതയായ്‌ പിറകേനടന്നൊരു
നിഴലിൻ പ്രതികാരം
(സൂര്യഗ്രഹണം)

നാലുകെട്ടിൽ പൊൻവെയിലിൻ നാലുകെട്ടിൽ
നാടുവാണരുളിയ തമ്പുരാനേ
നിനക്കെതിരേ ഫണമുയർത്തീ
നീ പണ്ടു നോവിച്ച കരിനാഗം

അഗ്നിച്ചിറകുള്ള പകലിൻ പൊയ്മുഖം
കരിവാളിക്കുന്നു
കദളീവനത്തിൻ ഹൃദയമുരുക്കിയ
കനൽക്കണ്ണടയുന്നു
(സൂര്യഗ്രഹണം)


ഇവിടെ

വിഡിയോ



5. പാടിയതു: പി. ലീല



വാനവും ഭൂമിയും തീയും ജലവും
വായുവും നിര്‍മ്മിച്ച വിശ്വശില്‍പ്പീ
മണ്ണിലെമനുഷ്യന്റെ അന്തരാത്മാവില്‍ നീ
നിന്നിലെ നിന്നെ കൊളുത്തിവച്ചൂ

പണ്ടുപൂന്താനം പാടിയപോലെ
തണ്ടിലേറ്റുന്നതും താഴെനിര്‍ത്തുന്നതുംനീയല്ലോ
ജന്മം തരുന്നതും തിരിച്ചെടുക്കുന്നതും നീയല്ലൊ
ജന്മങ്ങളെക്കൊണ്ട് പന്തടിക്കുന്നതും
ഞങ്ങളില്‍ ഞങ്ങള്‍ അറിയാതെ വാഴുന്ന നീയല്ലോ
നിന്നെ കാണുന്നതെന്നോ എന്നോ!

പണ്ടു പ്രഹ്ലാദന്‍ പാടിയപോലെ
മുന്നില്‍ നില്‍ക്കുന്നതും പിന്നില്‍ നില്‍ക്കുന്നതും നീയല്ലൊ
തൂണില്‍നിറഞ്ഞതും തുരുമ്പില്‍ നിറഞ്ഞതും നീയല്ലോ
തേടുന്നകണ്ണിനു മായയാകുന്നതും
ഞങ്ങളില്‍ ഞങ്ങള്‍ അറിയാതെവാഴുന്ന നീയല്ലോ
നിന്നെ കാണുന്നതെന്നോ എന്നോ!



ഇവിടെ


വിഡിയോ




ബോണസ്:


ഓ.എൻ. വി. കവിത : ‘ബാവുൾ ഗായകൻ‘

ഇവിടെ


യേശുദാസ് “ വെണ്ണ തോൽക്കുമുടലോടെ...[ ഒരു സുന്ദരിയുടെ കഥ]


വെണ്ണ തോല്‍ക്കുമുടലോടെ ഇളം
വെണ്ണിലാവിന്‍ തളിര്‍ പോലെ
രാഗിണീ മനോഹാരിണീ
രാത്രി രാത്രി വിടരും നീ അനുരാഗ പുഷ്പിണീ
( വെണ്ണ...)


മാര്‍ വിരിഞ്ഞ മലര്‍ പോലെ
പൂമാരനെയ്ത കതിര്‍ പോലെ
മഞ്ഞില്‍ മുങ്ങിയീറന്‍ മാറും മന്ദഹാസത്തോടെ
എന്റെ മോഹം തീരും വരെ നീ
എന്നെ വന്നു പൊതിയൂ പൊതിയൂ
(വെണ്ണ...)


മൂടി വന്ന കുളിരോടെ
പന്താടി വന്ന മദമോടെ
കാമുകനു മാത്രം നല്‍കും രോമഹര്‍ഷത്തോടെ
എന്റെ ദാഹം തീരും വരെ നീ
എന്നില്‍ വന്നു നിറയൂ നിറയൂ
(വെണ്ണ...)

ഇവിടെ

Tuesday, April 27, 2010

ശാലിനി എന്റെ കൂട്ടുകാരി[ 1980] യേശുദാസ്, മാധുരി, വാണി ജയറാം, പി. ജയചന്ദ്രൻ






ചിത്രം: ശാലിനി എന്റെ കൂട്ടുകാരി [ 1980] മോഹൻ
അഭിനേതാക്കൾ: സുകുമാരൻ, വേണു നാഗവള്ളി, ഉമ്മർ, ജലജ, ശോഭ, രവി മേനോൻ, സുകുമാരി, സൂര്യകല

രചന: എം.ഡി. രാജേന്ദ്രൻ
സംഗീതം: ജി. ദേവരാജൻ



1. പാടിയതു: യേശുദാസ്

നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍
തുളസി തളിരില ചൂടീ
തുഷാര ഹാരം മാറില്‍ ചാര്‍ത്തി
താരുണ്യമേ നീ വന്നു (നിന്‍ തുമ്പു..)
നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍

സുതാര്യ സുന്ദര മേഘങ്ങള്‍ അലിയും
നിതാന്ത നീലിമയില്‍ (സുതാര്യ)
ഒരു സുഖ ശീതള ശാലീനതയില്‍
ഒഴുകീ.. ഞാനറിയാതേ
ഒഴുകീ ഒഴുകീ ഞാനറിയാതേ (നിന്‍ തുമ്പു..)

മൃഗാംഗ തരളിത വിണ്മയ കിരണം
മഴയായ്‌ തഴുകുമ്പോള്‍ (മൃഗാംഗ..)
ഒരു സരസീരുഹ സൗപര്‍ണികയില്‍
ഒഴുകീ.. ഞാനറിയാതേ
ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.. (നിന്‍ തുമ്പു..)
സുന്ദരീ... സുന്ദരീ..
ഇവിടെ



വിഡിയോ


2. പാടിയതു: പി. മാധുരി


ഹിമശൈലസൈകത ഭൂമിയില്‍നിന്നുനീ
പ്രണയപ്രവാഹമായ് വന്നൂ
അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന
പ്രഥമോദബിന്ദുവായ് തീര്‍ന്നു

നിമിഷങ്ങള്‍ തന്‍ കൈക്കുടന്നയില്‍ നീയൊരു
നീലാഞ്ജനതീര്‍ഥമായി
പുരുഷാന്തരങ്ങളെ കോള്‍മയിര്‍ക്കൊള്ളിക്കും
പീയൂഷവാഹിനിയായി
പീയൂഷവാഹിനിയായി

എന്നെയെനിക്കു തിരിച്ചുകിട്ടാതെ ഞാന്‍
ഏതോദിവാസ്വപ്നമായി
ബോധമബോധമായ് മാറും ലഹരിതന്‍
സ്വേദപരാഗമായ് മാറി

കലം ഖനീഭൂതമായ്നില്‍ക്കുമാക്കര
കാണാക്കയങ്ങളിലൂടെ
എങ്ങോട്ടുപോയിഞാന്‍ എന്റെ സ്മൃതികളേ
നിങ്ങള്‍ വരില്ലയോ കൂടെ


ഇവിടെ


വിഡിയോ

3. പാടിയതു: ജയചന്ദ്രൻ & വാണി ജയറാം



കണ്ണുകൾ കണ്ണുകളിടഞ്ഞു
മനസ്സും മനസ്സും പറഞ്ഞു
പ്രേമം... ദിവ്യപ്രേമം...
കൊഞ്ചും ഇണകൾതൻ ഹൃദയവികാരം


ഒരു കൃഷ്ണപഞ്ചമിരാത്രിയിൽ യമുനയിൽ
ഇതളിട്ടു നിന്ന വികാരം
സരയൂനദിയിലെ ഓളങ്ങളെന്നും
സാധകം ചെയ്ത വികാരം
ആ... ആ... ആ...


മൗനഗാനം നൂപുരമണിയും
മാളവികാമിത്രരാഗം
അനുപരമാണുവിൽ നിന്നു തുടിയ്ക്കും
അർദ്ധനാരീശ്വര ഭാവം
ആ.. ആ.. ആ ...


ഇവിടെ



ശോഭ




4. പാടിയതു: യേശുദാസ്


വിരഹം വിഷാദാർദ്ര ബിന്ദുക്കളാലെന്നും
വിരചിക്കും ജീവിത ദുഃഖകാവ്യം
അയഥാർത്ഥ ബിംബങ്ങൾ ഭംഗപ്രതീകങ്ങൾ
അണപൊട്ടി വീഴും ദുരന്ത കാവ്യം

അന്തരംഗത്തിൻ അഗാധതലങ്ങളിൽ
ആരും കാണാത്ത പൂ വിരിഞ്ഞു
കൊഴിയാത്ത സ്നേഹമാം കുങ്കുമപ്പൂവിന്റെ
ഇതളുകളിൽ സന്ധ്യ കണ്ണെറിഞ്ഞു
സ്നേഹമാം കുങ്കുമപ്പൂവിന്റെ
ഇതളുകളിൽ സന്ധ്യ കണ്ണെറിഞ്ഞു

വനവല്ലിക്കുടിലിന്റെ എകാന്ത ശയ്യയിൽ
നിറമുള്ള നിഴലുകൾ നീളുമ്പോൾ
എവിടെനിന്നെത്തി എവിടെനിന്നെത്തി
ഇടയന്റെ പാട്ടിന്റെ ഈരടികൾ
ആ...


വിഡിയോ




ബോണസ്:


യേശുദാസ്: “ ഓർമ്മകളിൽ നീ മാത്രമായി
ഓർമ്മകളിൽ സംഗീതമായി“




ഇവിടെ

Tuesday, March 23, 2010

നെല്ല് [ 1974] ലതാ മങ്കേഷ്കർ, യേശുദാസ്, മന്നാ ഡേ, സുശീല, മാധുരി,

സലിൽ ചൌധരി



ചിത്രം: നെല്ല് [1974] രാമു കാര്യാട്ട്
അഭിനേതാക്കൾ: തിക്കുറിശ്ശി, കൊട്ടാരക്കര ശ്രീധരൻ നായർ, ജയഭാരതി, കനകദുർഗ്ഗ, പ്രേം നസ്സ്ര്, മോഹൻ

രചന: വയലാർ രാമവർമ്മ
സംഗീതം: സലിൽ ചൗധരി


1. പാടിയതു: ലതാ മങ്കേഷ്ക്കർ “ കദളീ കൺകദളീ ചെങ്കദളീ.....



കദളീ കൺകദളി ചെങ്കദളീ പൂവേണോ
കവിളിൽ പൂമദമുള്ളൊരു പെൺ‌പൂ വേണോ പൂക്കാരാ
മുകളിൽ ജിൽജിൽജിൽ ജിങ്കിലമോടെ
മുകില്പ്പൂ വിടർത്തും പൊൻ‌കുടക്കീഴേ
വരില്ലേ നീ വനമാലീ തരില്ലേ താമരത്താലി
തെയ്യാരെത്തെയ്യാരെ താരേ... (കദളീ)

കിളികൾ വള കിലുക്കണ വള്ളിയൂർക്കാവിൽ
കളഭം പൊഴിയും ഇക്കിളിക്കൂട്ടിൽ
ഉറങ്ങും നിത്യമെൻ മോഹം
ഉണർത്തും വന്നൊരു നാണം
തെയ്യാരെത്തെയ്യാരെത്താരേ (കദളീ)

മുളയ്ക്കും കുളിർ‌ മുഖക്കുരു മുത്തുകൾ പോലെ
മുളമ്പൂ മയങ്ങും കുന്നിനു താഴേ
നിനക്കീ തൂവലിൻ‌ മഞ്ചം
നിവർത്തീ വീണ്ടുമെൻ നെഞ്ചം
തെയ്യാരെത്തെയ്യാരെ താരേ (കദളീ)

ഇവിടെ

വിഡിയോ



ജയഭാരതി

2. പാടിയതു: പി. സുശീല


ഓ...ഹോയ്
കാടു കുളിര്‌ണ്‌ കൂടു കുളിര്‌ണ്‌
മാറിലൊരു പിടി ചൂടുണ്ടോ
ഹോ......

കല്യാണപ്രായത്തില്‍ പെണ്ണുങ്ങള്‍ ചൂടുന്ന
കന്മദപ്പൂ കണ്ണമ്പൂവുണ്ടോ
കൂടെ വന്നേ പോ ആണ്‍കിളീ ചൂടു തന്നേ പോ (കല്യാണ)
കന്നിമണ്ണിന്റെ പൂമെയ് മാനം മാറോടു ചേര്‍ത്തൂ
പുഞ്ചനെല്ലിന്റെ നാണം മഞ്ഞുമൂടിപ്പൊതിഞ്ഞൂ ഇന്നു രാവില്‍
നിന്റെ വെള്ളിച്ചിറകുകള്‍ പൊള്ളുന്ന തിരുനെല്ലിക്കാട്ടില്‍
ചുണ്ടില്‍ നീകൊത്തി നല്‍കുന്ന ഞാവല്പ്പഴത്തിനു വന്നൂ...
വന്നു ഞാന്‍... ഹോയ് (കാടു )

കയ്യില്‍ തേങ്കുഴലുണ്ടോ കാട്ടുതേക്കിന്‍ ചാറുണ്ടോ
ആറ്റുതീരത്തിലാണോ കാവല്‍മാടത്തിലാണോ നിന്‍ മയക്കം
തിങ്കള്‍ പൊന്നിന്‍ കലപ്പ കൊണ്ടുഴുതിട്ട വയനാടന്‍ മണ്ണില്‍
ആരുമാരും വിതയ്ക്കാത്ത മുത്തു വിതയ്ക്കുവാന്‍ പോരൂ
പോരു നീ (കല്യാണ)


ഇവിടെ


തിക്കുറിശ്ശി






3. പാടിയതു:യേശുദാസ് & മാധുരി

നീലപ്പൊന്മാനേ എന്റെ നീലപ്പൊന്മാനേ
വെള്ളിവെയിലു നെയ്ത പുടവ വേണോ
പുളിയിലക്കര പുടവ വേണോ ചോലപ്പൊന്മാനെ (നീല)

കാക്കപ്പുലനാൾ പാലരി ഇന്ന്
കാവിലെല്ലാം കാവടി
കൊച്ചുകാവളം കാളി
തങ്കത്താലിതീർക്കാറായ്
മനസ്സേ തേൻ കുടിക്കൂ നീ
നീലപ്പൊന്മാനേ എന്റെ നീലപ്പൊന്മാനേ
വെള്ളിവെയിലു നെയ്ത പുടവ തരുമോ
പുളിയിലക്കര പുടവ തരുമോ ചോലപ്പൊന്മാനെ
വീട്ടിലെത്താൻ നേരമായ് മുളം
കൂട്ടിലെത്താൻ നേരമായ്
കൊച്ചു കന്നിപ്പൂവാലീ
കന്നിമാല കോർക്കാ‍റായ്
മനസ്സേ തേൻ കുടിക്കൂ നീ (നീല)

തേൻ‌വരിയ്ക്ക കാട്ടിലെ
വെൺ‌തേക്കു പൂക്കും കാട്ടിലെ
പിഞ്ചു പീലിച്ചെങ്ങാലീ
നിന്റെ പാട്ടു ഞാൻ കേട്ടൂ
മനസ്സേ താളമാകൂ നീ (നീല)

ഇവിടെ

വിഡിയോ


കെ.പി. ഉമ്മർ




4. പാടിയതു: മന്നാ ഡെ & പി. ജയചന്ദ്രൻ


ഏഹേ കയ്യോടു കൈ മെയ്യോടു മെയ്...ആ...
ഏ ചെമ്പാ ചെമ്പാ കുറുമ കൊമ്പാ കൊമ്പാകുറവാ
ചെമ്പാവ് നെല്ലോല പൂത്തുപോയ്


പൂവല്ലിപ്പൂവള്ളിപ്പൂചെല്ലിപ്പൂങ്കള്ളിപ്പൂ...
തപ്പോ തപ്പോ തുടി തപ്പാണീ
ചെപ്പോ ചെപ്പൊ മുളം ചെപ്പാണീ
തിത്തെയ്യത്തോം തകതിത്തെയ്യത്തോം ഇന്ന്
തെക്കിന്നൂർ തേവർക്ക് തേരോട്ടം തേരോട്ടം (ഹോയ്...ഹൊയ്യാരേ)

മാനം മീതേ കളിച്ചൂതാട്ടം
മണ്ണിൻ മീതേ തെന്നൽ തിയ്യാട്ടം
പൂതങ്ങളെ മലമ്പൂതങ്ങളേ ഇന്ന്
പൂമീന്നൊഴിക്കണ തീയ്യാട്ടം തീയ്യാട്ടം ( ഹോയ്)

കാടായിരം കണ്ട കാട്ടാനേ
കാൽ‌വിലങ്ങില്ലാത്ത കാട്ടാനേ
വില്ലായിരം അതിൽ അമ്പായിരം ഇന്ന്
ഞങ്ങൾക്ക് പൂത്തിരി പോരാട്ടം പോരാട്ടം (ഹോയ്)

ഇവിടെ

വിഡിയോ

ബോണസ്:

വിഡിയോ