Thursday, July 15, 2010
ഹല്ലൊ ഡാർലിംഗ് [1975] ,യേശുദാസ്, മാധുരി, സുശീല
ചിത്രം: ഹല്ലോ! ഡാർലിംഗ് [1975] ഏ.ബി. രാജ്
താരങ്ങൾ: പ്രേം നസീർ, ജയഭാരതി, റാണി ചന്ദ്ര, സുധീർ, അടൂർ ഭാസി, മീന,
ശങ്കരാടി, മല്ലിക, ...
രചന: വയലാർ
സംഗീതം: എം.കെ. അർജ്ജുനൻ
പാടിയതു: പി. സുശീല
ദ്വാരകേ ദ്വാരകേ........
ദ്വാപരയുഗത്തിലേ പ്രേമസ്വരൂപന്റെ
സോപാന ഗോപുരമേ
കോടിജന്മങ്ങളായ് നിന്‍സ്വരമണ്ഡപം
തേടിവരുന്നൂ മീരാ...
നൃത്തമാടിവരുന്നൂ മീരാ
ദ്വാരകേ ദ്വാരകേ......
ദ്വാപരയുഗത്തിലേ പ്രേമസ്വരൂപന്റെ
സോപാന ഗോപുരമേ
അഷ്ടമംഗല്യവുമായ് അമൃതകലശവുമായ്
അഷ്ടമിരോഹിണീയണയുമ്പോള്‍
വാതില്‍ തുറക്കുമ്പോള്‍ ഇന്നു
ചുണ്ടില്‍ യദുകുലകാംബോജിയുമായ്
ചുംബിക്കുവാന്‍ വന്നൂ ശ്രീപദം
ചുംബിക്കുവാന്‍ വന്നൂ........
മീരാ....മീരാ......നാഥന്റെ ആരാധികയാം മീരാ....
(ദ്വാരകേ....)
അംഗുലിലാളനത്തില്‍ അധരശ്വസനങ്ങളില്‍
തന്‍ കര പൊന്‍ കുഴല്‍ തുടിക്കുമ്പോള്‍
പാടാന്‍ കൊതിക്കുമ്പോള്‍
എന്റെ പ്രേമം രതിസുഖസാരേ പാടീ
പൂജിയ്ക്കുവാന്‍ വന്നൂ
ശ്രീപദം പൂജിയ്ക്കുവാന്‍ വന്നൂ....
മീരാ....മീരാ...നാഥന്റെആരാധികയാം
മീരാ....
(ദ്വാരകേ....)
ഇവിടെ
വിഡിയോ
2. പാടിയതു: യേശുദാസ്
അനുരാഗമേ അനുരാഗമേ
മധുരമധുരമാമനുരാഗമേ
ആദ്യത്തെ സ്വരത്തിൽ നിന്നാദ്യത്തെ
പൂവിൽ നിന്നമൃതുമായ്
നീയുണർന്നു
യുഗപരിണാമങ്ങളിലൂടെ നീ
യുഗ്മഗാനമായ് വിടർന്നു
നിൻ പനിനീർപ്പുഴ ഒഴുകിയാലെ
നിത്യഹരിതയാകൂ
പ്രപഞ്ചം നിത്യഹരിതയാകൂ
അസ്ഥികൾക്കുള്ളിൽ നീ തപസ്സിരുന്നാലേ
അക്ഷയപാത്രമാകൂ
ഭൂമിയൊരക്ഷയപാത്രമാകൂ
നിൻ ചൊടി പൂമ്പൊടി ചൂടിയാലേ
നീലമുളകൾ പാടൂ ഋതുക്കൾ
പീലിവിടർത്തിയാടൂ
അന്തരാത്മാവിൽ നീ ജ്വലിച്ചു നിന്നാലേ
ഐശ്വര്യപൂർണ്ണമാകൂ ജീവിതം
ഐശ്വര്യപൂർണ്ണമാകൂ
ഇവിടെ
വിഡിയോ
3. പാടിയതു: യേശുദാസ്
കാറ്റിൻ ചിലമ്പൊലിയോ
കടല്‍പ്പക്ഷി പാടും
പാട്ടിൻ തിരയടിയോ
കാമധനുസ്സിൻ ഞാണൊലിയോ ഇത്
കാമിനി നിൻ ചിരിയുടെ ചിറകടിയോ
വാസരസ്വപ്നം വിടരുകയോ
അഭിലാഷദലങ്ങൾ നിറയുകയോ
മധു നിറയുകയോ
വെൺ ചന്ദനത്തിൻ മണമുള്ള മാറിടം
വെറുതേ തുടിക്കുകയോ
ഗന്ധം സ്ത്രീയുടെ ഗന്ധം
സന്ധ്യകൾക്കഴകു കൂട്ടി എന്റെ
സന്ധ്യകൾക്കഴകു കൂട്ടി
നാഡികൾ തമ്മിൽ പിണയുകയോ അവ
നാഗഫണം വിതിർത്താടുകയോ
എൻ വികാരങ്ങളുമവയുടെ പൂക്കളും
നിന്നെ പുണരുകയോ
സന്ധ്യകൾക്ക് മദം കൂട്ടി എന്റെ
സന്ധ്യകൾക്ക് മദം കൂട്ടി
ഇവിടെ
4. പാടിയതു: ബ്രഹ്മാനന്ദൻ & ശ്രീലത
ബാഹർ സേ കോയീ അന്തർ ന ആ സകേ
അന്തർ സേ കോയി ബാഹർ ന ജാ സകേ
സോചോ കോ ബി ഐസാ ഹോ തോ ക്യാ
ഹൈ സേ യോ കോബി ഐസാ
ഹോ തോ ക്യാ ഹോ
ഹം തും എക് കമ്-രേ മേം ബന്ധ് ഹോ
നമ്മൾ രണ്ടും ഒരു മുറിക്കുള്ളിൽ അകപ്പെട്ടാൽ
നാലു ചുറ്റും കരടികൾ പാഞ്ഞു വന്നാൽ
എന്തു ചെയ്യും നമ്മൾ എന്തു ചെയ്യും
പേടിച്ചു കെട്ടിപ്പിടിച്ചു പോകും ആരും
പ്രേമിച്ച് കെട്ടിപ്പിടിച്ചു പോകും
ഹലോ ഡാർലിംഗ് ഹലോ ഹലോ
കല്യാണം കഴിയും മുൻപീ സ്വാതന്ത്ര്യം
വല്ലോർക്കും കിട്ടീട്ടുണ്ടോ
ഹ ഹ ഹ എന്റെ ലതമോളേ
ആർക്കും ആർക്കും കിട്ടിയിട്ടില്ല
ഇങ്ങനെ ഒരുമിച്ചു കൂടുവാൻ അവസരം
നൽകിയ ഗുരുവായൂരപ്പനു നന്ദി
മിസ് ഗുരുവായൂരപ്പനു നന്ദി
ഹം തും എക് കമ്‌രേ മേം ബന്ധ് ഹോ
ഹലോ ഡാർലിംഗ് ഹലോ ഹലോ ഹലോ
ആദ്യത്തെ രാത്രിക്കു മിമ്പീ സൗകര്യം
അന്യർക്കു കിട്ടിയിട്ടുണ്ടോ
നോ നോ ഡഫനിറ്റ്ലി നോ
ഇങ്ങനെ പലിശയില്ലാതീ മുതൽ
തരാൻ തോന്നിയ പാച്ചുവമ്മാവനു നന്ദി
ഹം തും എക് കമ്‌രേ മേം ബന്ധ് ഹോ
ഹലോ ഡാർലിംഗ് ഹലോ ഹലോ ഹലോ
5. പാടിയതു: യേശുദാസ്
നയന്റീൻ സെവന്റി ഫൈവ് ഇതു
നയന്റീൻ സെവന്റി ഫൈവ്
അമ്പതു കൊല്ലം മുൻപു ജനിക്കേണ്ട മണ്ടിപ്പെണ്ണേ
നിങ്ങടെ ഓണം കേറാമലമൂട്ടിൽ നിന്റെ
നാണം കെട്ടൊരു തറവാട്ടിൽ
നയന്റീൻ സെവന്റി ഫൈവ് ഇപ്പൊഴും
നയന്റീൻ സെവന്റി ഫൈവ്
പട്ടണം കാണാത്ത പരിഷ്ക്കാരം കാണാത്ത
പൊട്ടിപ്പെണ്ണേ നിന്റെ
അടക്കവും ഒതുക്കവും വേഷവും കണ്ടാൽ
ആരിന്നു പ്രേമിക്കും
ഒന്നരമുണ്ടും ചന്ദനക്കുറിയും
പിന്നിയ മുടിയും കമ്മലും തുമ്മലും
കൺട്രീ നീ വെറും കൺട്രീ (നയന്റീൻ..)
പോപ്പ് മ്യൂസിക്ക് അറിയാത്ത കാബറേ കാണാത്ത
പാവം പെണ്ണേ നിന്റെ
നടപ്പും കിതപ്പും നാണവും കണ്ടാൽ
ആരൊന്നു തിരിഞ്ഞു നോക്കും
പൊക്കിൾ മൂടിയ പണ്ടത്തെ ബ്ലൗസ്സും
പൊന്നും തകിടും പൊടിപ്പും തൊങ്ങലും
കൺട്രീ നീ വെറും കൺട്രീ മങ്കീ (നയന്റീൻ..)
6. പാടിയതു: മാധുരി
നയന്റീൻ സെവന്റി ഫൈവ് ഇതു
നയന്റീൻ സെവന്റി ഫൈവ്
അമ്പതു കൊല്ലം മുൻപു ജനിക്കേണ്ട മണ്ടച്ചാരേ
നിങ്ങടെ ഓണം കേറാമലമൂട്ടിൽ തന്റെ
നാണം കെട്ടൊരു തറവാട്ടിൽ
നയന്റീൻ സെവന്റി ഫൈവ് ഇപ്പൊഴും
നയന്റീൻ സെവന്റി ഫൈവ്
ഇംഗ്ലണ്ടു കാണാത്ത പാരീസു കാണാത്ത
പൊങ്ങച്ചാരേ
ഈ അരപ്പിരിയിളകിയ നോട്ടങ്ങൾ കണ്ടാൽ
ആരിന്നു പ്രേമിക്കും
ചട്ടിത്തലയും ഭസ്മക്കുറിയും
വെറ്റിലക്കറയും തുപ്പലും തപ്പലും
കൺട്രീ താൻ വെറും കൺട്രീ മങ്കീ
നൈറ്റ് ക്ലബ് കാണാത്ത ജോൺ വാക്കർ
കാണാത്ത പൊട്ടച്ചാരേ
ഈ മനം പെരട്ടുന്നൊരു വേഷം കണ്ടാൽ
ആരൊന്നു തിരിഞ്ഞു നോക്കും
കട്ടിത്തൊലിയും കൈത്തറിത്തുണിയും
ബട്ടണിൽ കുടുക്കിയ ചിറകുള്ള ജൂബ്ബയും
കൺട്രീ താൻ വെറും കൺട്രീ മങ്കീ
Labels:
മാധുരി,
യേശുദാസ്,
സുശീല,
ഹലഡാർലിംഗ് [1975]
Subscribe to:
Post Comments (Atom)
No comments:
Post a Comment