ചിത്രം: മുല്ലവള്ളിയും തേന്മാവും [2003] വി.കെ. പ്രകാശ്
താരങ്ങൾ: കുഞ്ചാക്കോ ബോബൻ, ഛായാ സിംഗ്, ഇന്ദ്രജിത്,ലാലു അലക്സ്;
അശോകൻ, ശ്രീ വിദ്യ, മമ്മൂ കൊയ, മാള....
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ഔസേപ്പച്ചൻ
1. പാടിയതു: വേണു ഗോപാൽ, ഗായത്രി
താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ
താഴിട്ട് പൂട്ടുമെൻ നെഞ്ചിലെ വാതിലിൽ മുട്ടിവിളിക്കൂ
എന്റെ മാറോടു ചേർന്നൊരു പാട്ടു മൂളൂ
മണിവിരലിനാൽ താളമിടൂ
മെല്ലെ മെല്ലെ എന്നെ നീയുറക്കൂ
താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ
വെയിലേറ്റ് വാടുന്ന പൂവ് പോലെ
പൂങ്കാറ്റിലാടും കടമ്പ് പോലെ
ഒരു കടൽ പോലെ നിൻ കാലടിയിൽ
തിര നുര കൈകളും നീട്ടി നിൽപ്പൂ
എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്തേ
നെറുകയിലൊരു മുത്തം തന്നീലാ..ആാ.ആാ..
ആരിരരാരിരാരോ ആരിരാരോ..ഉം...
താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ
താഴിട്ട് പൂട്ടുമെൻ നെഞ്ചിലെ വാതിലിൽ മുട്ടിവിളിക്കൂ
തിരമേലെ ആടുന്ന തിങ്കൾ പോലെ
തീരത്തുലാവും നിലാവ് പോലേ
നറുമഴ പോലെ നിൻ പൂഞ്ചിമിഴിൽ
ഒരു ചെറുമുത്തുമായ് കാത്തു നില്പൂ
എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്റെ
പുലർവെയിലിനു പൂക്കൾ തന്നീലാ (താമരനൂലിനാൽ..
ഇവിടെ
2. പാടിയതു: സുജാത & ഉണ്ണി മേനോൻ
“ ചിട്ടി കുരുവി...
ഇവിടെ
വിഡിയോ
3. പാടിയതു: കല്യാണി മേനോൻ
നിനക്കും നിലാവിൽ കുളിക്കും പുഴയ്ക്കുമീ
അമ്മയായ് തീർന്നതെൻ പുണ്യം...
തണുപ്പിൽ തലോടലും താരാട്ടു പാട്ടുമായ്
വിളിക്കുവാനാണെന്റെ ജന്മം...
കുരുന്നായിരിക്കേ കുളിപ്പിച്ചു നെറ്റിമേൽ
കുളിർ ചന്ദനം തൊട്ട നാളു തൊട്ടേ
പൂവിരൽതുമ്പിൽ പിടിച്ചു കൊണ്ടാദ്യമായ്
പുതു നടത്തം പഠിപ്പിച്ച തൊട്ടേ
അക്ഷരപൂവുകൾ അന്തരാത്മാവിലെ നക്ഷത്രമാക്കികൊളുത്തി വയ്ക്കേ
നിനക്കും നിലാവിൽ കുളിക്കും പുഴക്കുമീ
അമ്മയായ് തീർന്നതെൻ പുണ്യം....
ഏതോ നിഗൂഢമാം സ്വപ്നങ്ങൾ നിന്മുള-
ങ്കൂട്ടിൽ ചിറകട്ടടിച്ചു നിൽക്കേ
ഒന്നും പറഞ്ഞില്ലയെങ്കിലും...
ആ കൺകളൊക്കെയും വായിക്കവേ
എന്തിനെന്നറിയാതെ നന്യുമീ കണ്ണീരിൽ
ഉമ്മവച്ചെന്നോടു ചേർന്നു നിൽക്കേ...
(നിനക്കും നിലാവിൽ)
http://www.raaga.com/player4/?id=20530&mode=100&rand=0.7475739903748035
https://www.youtube.com/watch?v=otZjMb4TcIM
4. പാടിയതു: ബാലു & ജ്യൊത്സ്ന
“ പച്ച പളുങ്കേ...
ഇവിടെ
വിഡിയോ
5. പാടിയതു: പി. ജയചന്ദ്രൻ
“ നിലവേ എൻ നിനവേ പൊഴിയും...
ഇവിടെ
വിഡിയോ
6. പാടിയതു: ഫ്രാങ്കോ,ഗംഗ, ബേബി കല്യാൺ
“ ധുന്തനക്കടി........
ഇവിടെ
വിഡിയോ
No comments:
Post a Comment