
ചിത്രം: മൂന്നാം പക്കം [ 1988] പത്മരാജൻ
താരനിര: ജയറാം. അശോകൻ, ജഗതി, തിലകൻ, റഹ് മാൻ,
കീർത്തി,ജയഭാരതി...,
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: ഇളയരാജാ
1. പാടിയതു: എം.ജി ശ്രീകുമാർ & ചിത്ര
താമരക്കിളിപാടുന്നു തയ്തെയ് തകതോം
താളിയോലകളാടുന്നു തയ്തെയ് തകതോം
ചങ്ങാലിയുണരൂ വസന്തഹൃദയം നുകരൂ
സംഗീതം കേള്‍ക്ക്കൂ സുഗന്ധഗംഗയിലൊഴുകൂ
നീരാടും കാറ്റുമാമ്പല്‍ക്കുളത്തിലെ കുളിരലകളുമൊരുകളി
ഒരുവഴിയിരുവഴി പലവഴിപിരിയും മുന്‍പൊരു ചിരിയുടെ കഥയെഴുതീടാം
ഒരുനവസംഗമലഹരിയിലലിയാം
ഏ....തന്താനനനാ തന തന്താനനനാ
തന്താനനനാ തന തന്താനനനാ
മദമേകും മണംവിളമ്പി നാളെയും വിളിക്കുമോ
പുറവേലിത്തടത്തിലെ പൊന്‍ താഴമ്പൂവുകള്‍
പ്രിയയുടെമനസ്സിലെ രതിസ്വപ്ന കന്യകള്‍
കിളിപ്പാട്ടു വീണ്ടും നമുക്കിന്നുമോര്‍ക്കാം
വയല്‍മണ്ണിന്‍ ഗന്ധം നമുക്കെന്നും ചൂടാം
പൂത്തിലഞ്ഞിക്കാട്ടില്‍ പൂവെയിലിന്‍ നടനം
ആര്‍ത്തുകൈകള്‍ കോര്‍ത്തുനീങ്ങാം ഇനിയും തുടര്‍ക്കഥയിതു തുടരാം
താമരക്കിളി.........
തിരയാടും തീരമെന്നും സ്വാഗതമോതിടും
കവിതപോല്‍തുളുമ്പുമീ മന്ദസ്മിതത്തിനായ്
അനുരാഗസ്വപ്നത്തിന്‍ ആര്‍ദ്രഭാവത്തിനായ്
കടല്‍ത്തിരപാടി നമുക്കേറ്റു പാടാം
പടിഞ്ഞാറുചുവന്നൂ പിരിയുന്നതോര്‍ക്കാം
പുലരിവീണ്ടും പൂക്കും നിറങ്ങള്‍ വീണ്ടും ചേര്‍ക്കും
പുതുവെളിച്ചം തേടിനീങ്ങാം
ഇനിയുംതുടര്‍ക്കഥയിതുതുടരാം
താമരക്കിളി.............
ഇവിടെ
വിഡിയോ
2. പാടിയതു: വേണുഗോപാൽ / & ചിത്ര
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഈ സ്നേഹ ലാളനം
നീ നീന്തും സാഗരം
കിലുങ്ങുന്നിതറകള്‍ തോറും
കിളിക്കൊഞ്ചലിന്റെ മൊഴികള്‍
മറന്നില്ലയങ്കണം നിന്‍
മലര്‍ പാദം പെയ്ത പുളകം
എന്നിലെ എന്നെ കാണ്മു ഞാന്‍ നിന്നിന്‍
വിടര്‍ന്നൂ മരുഭൂവിന്‍ എരിവെയിലിലും പൂക്കള്‍
നിറമാല ചാര്‍ത്തി പ്രകൃതി ചിരി കോര്‍ത്തു നിന്റെ വികൃതി
നിറയുന്നിതോണ ഭംഗി പൂവിളികളെങ്ങും പൊങ്ങീ
എന്നില്‍ നിന്നോര്‍മയും പൂക്കളം തീര്‍ക്കും
മഴയായ് ഈ മധുരം
അലിഞ്ഞു ചേരും നിമിഷം
ഇവിടെ
വിഡിയോ
No comments:
Post a Comment