Monday, October 25, 2010
മൂന്നാമതൊരാൾ[ 2006] പി. ജയചന്ദ്രൻ, വേണുഗോപാൽ, മഞ്ജരി, ബാലു
ചിത്രം: മൂന്നാമതൊരാൾ [1988] വി.കെ. പ്രകാശ്
താരനിര: ജയറാം, ജ്യോതിർമയി,വിനീത്, ഹരിശ്രീ അശോകൻ, മാള, പ്രേം പ്രകാശ്,
കുഞ്ചൻ,സംവൃതാ സുനിൽ, ഷെറിൻ,കുളപ്പുല്ലി ലീല, മായ വിശ്വനാഥ്
രചന: പുത്തൻ
സംഗീതം: ഔസേപ്പച്ചൻ
1. പാടിയതു: നിഖിൽ മാത്യൂ / വേണുഗോപാൽ & / മഞ്ജരി
നിലാവിന്റെ തൂവല്‍ തൊടുന്ന പോലെ
നിശാപുഷ്പം രാവില്‍ വിരിഞ്ഞ പോലെ
പ്രണയാര്‍ദ്രമാം നിന്റെ മിഴിവന്നു ഹൃദയത്തില്‍
ഒരു മാത്ര മിന്നി മറഞ്ഞു പോയീ
ഒരു വാക്കു ചൊല്ലിക്കടന്നുപോയീ
പകലിന്റെ പടിവാതില്‍ പതിയെത്തുറന്നു-
വന്നരികത്തിരിക്കുന്ന നാട്ടുമൈന
പലതും പറഞ്ഞിന്നു വെറുതെയിരിക്കുമ്പോള്‍
പലകുറി നിന്നെക്കുറിച്ചു ചൊല്ലി
എന്‍ കവിളത്തു വിരിയുന്നൊരു കള്ളച്ചിരികണ്ടു
കരളിലെ കാര്യങ്ങളവളറിഞ്ഞു
ഇളവെയിലില്‍ വിരിയുന്ന മന്ദാരപുഷ്പങ്ങള്‍
വെറുതെ ഇറുത്തു നീ മാലകെട്ടി
അണിയേണ്ട ആളെന്റെ അരികിലില്ലെന്നാലും
അരുമയാം മാല്യം എടുത്തു വെച്ചു
ഗുരുവായൂരിലെ കണ്ണാ.. കാത്തിരുന്നു കാത്തിരുന്നു
ഇവിടെ
വിഡിയോ
2. പാടിയതു: ജ്യോത്സ്ന/ ബാലു
പെയ്യുകയാണു തുലാവർഷം
കിളി കുഞ്ഞിച്ചിറകു നനഞ്ഞുവോ(2)
തൂവൽ കുതിർന്നുവോ തൂവൽ കുതിർന്നുവോ
മേലാകെ വിറയ്ക്കുന്നുവല്ലോ മേലാകെ
മേലാകെ വിറയ്ക്കുന്നുവല്ലോ
പോരുക പോരുക പോരുക ഹേയ് ഹേയ്
കൈക്കുമ്പിളിലെടുത്തിട്ടോമനിക്കാം ഞാൻ ചൂടു നൽകാം
പെയ്തൊഴിയും വരെ തൂവൽ ഉണക്കാൻ അമ്പലമേടയിൽ രാമറയിൽ
കുഞ്ഞിള വെയിലു തെളിഞ്ഞാൻ മാനം കണ്ടു പറക്കാൻ കൂടെ വരാം
തൂവൽ കുതിർന്നുവോ തൂവൽ കുതിർന്നുവോ
മേലാകെ വിറയ്ക്കുന്നുവല്ലോ മേലാകെ
മേലാകെ വിറയ്ക്കുന്നുവല്ലോ
പോരുക പോരുക പോരുക ഹേയ് ഹേയ്
(പെയ്യുകയാണു...)
പുന്ന മരത്തിൻ കൊമ്പിൽ പുള്ളി പുന്നാരക്കൂടുണ്ടാക്കാം
കുന്നിക്കുരുമണി വാരിയെടുത്തു നല്ലൊരു മാല കൊരുത്തു തരാം
തൂവൽ കുതിർന്നുവോ തൂവൽ കുതിർന്നുവോ
മേലാകെ വിറയ്ക്കുന്നുവല്ലോ മേലാകെ
മേലാകെ വിറയ്ക്കുന്നുവല്ലോ
പോരുക പോരുക പോരുക ഹേയ് ഹേയ്
കാറ്റത്തുള്ള കൊമ്പിലിരുന്ന്
പാട്ടും പാടി ഊയലിടാം...
ആ...ആ...ആ....ആ.....
ഇവിടെ
വിഡിയോ
3. പാടിയതു: പി. ജയചന്ദ്രൻ
ആ..ആ...ആ....
സന്ധ്യേ സന്ധ്യേ സായം സന്ധ്യേ
ദുഃഖത്തിൻ നനവുള്ള സന്ധ്യേ[2]
നീയെനിക്കെത്ര പ്രിയങ്കരിയെന്നോ
നഷ്ടപ്പെടാതിരിക്കാനായ് കൈ കൊണ്ടു ചുറ്റിപ്പിടിക്കട്ടെ നിന്നെ
(സന്ധ്യേ...)
കൊന്നകൾ പൂത്തതെടുത്ത് മേടം
പൊൻ കണി വെയ്ക്കുമുഷസ്സിൽ (2)
ദൈവങ്ങളായിട്ടു തന്ന
വിഷുക്കൈനീട്ടമാണു നീ പൊന്നേ
(സന്ധ്യേ...)
ഓർമ്മകൾക്കെത്രയോ പിന്നിൽ
കൊഴിഞ്ഞു പോയ ജന്മങ്ങളിലെന്നോ (2)
ലോകനാർക്കാവിന്റെ മുന്നിൽ
നമ്മൾ ചേർന്നു തൊഴുതിട്ടുണ്ടാവാം (2)
(സന്ധ്യേ...)
ഇവിടെ
വിഡിയോ
Subscribe to:
Post Comments (Atom)
No comments:
Post a Comment