Monday, August 2, 2010
സമയമായില്ലാ പോലും [ 1978] യേശുദാസ്, ജാനകി, സുശീല
ചിത്രം: സമയമായില്ലാ പോലും [ 1978} യൂ.പി. റ്റൊമി
രചന: ഓ.എൻ.വി.
സംഗീതം: സലിൽ ചൌധരി
1. പാടിയതു: യേശുദാസ്
ശ്യാമ മേഘമേ നീയെന്‍ പ്രേമ
ദൂതുമായ് ദൂരെ പോയ് വരൂ (2)
എന്റെ ദേവി കേഴും ദൂര
മന്ദിരത്തില്‍ പോയ് വരൂ
ശ്യാമ മേഘമേ നീയെന്‍ പ്രേമ
ദൂതുമായ് ദൂരെ പോയ് വരൂ
കാമരൂപ കാണും നീയെന്‍
കാതരയാം കാമിനിയെ (2)
കണ്ണുനീരിന്‍ പുഞ്ചിരിയായ്
കാറ്റുലയ്ക്കും ദീപമായ്
വിശ്ലതമാം ? തന്ത്രികളില്‍ (2)
വിസ്മൃതമാം നാദമായ്
എന്റെ ദേവി കേഴും ദൂര
മന്ദിരത്തില്‍ പോയ് വരൂ
ശ്യാമ മേഘമേ നീയെന്‍ പ്രേമ
ദൂതുമായ് ദൂരെ പോയ് വരൂ
ചില്ലുവാതില്‍ പാളി നീക്കി
മെല്ലെയെന്‍ പേര്‍ ചൊല്ലുമോ നീ (2)
നീര്‍ മിഴിയാം പൂവിലൂറും
നീര്‍മണി കൈക്കൊള്ളുമോ നീ
ഓമലാള്‍ തന്‍ കാതിലെന്റെ (2)
വേദനകള്‍ ചൊല്ലുമോ
എന്റെ ദേവി കേഴും ദൂര
മന്ദിരത്തില്‍ പോയ് വരൂ
ശ്യാമ മേഘമേ നീയെന്‍ പ്രേമ
ദൂതുമായ് ദൂരെ പോയ് വരൂ
എന്റെ ദേവി കേഴും ദൂര
മന്ദിരത്തില്‍ പോയ് വരൂ
ശ്യാമ മേഘമേ നീയെന്‍ പ്രേമ
ദൂതുമായ് ദൂരെ പോയ് വരൂ.
ഇവിടെ
വിഡിയോ
2. പാടിയതു: യേശുദാസ്
ദേവി ദേവി കാനന പൂവണിഞ്ഞു കവിത പാടുമ്പോള്‍ കരളിന്‍ കൂട്ടിലെ കിളിയുണര്‍ന്നുവോ ? (2)
സ്വരമായ് താളമായ് ഗാനമായ്
പോരൂ മെല്ലെ മെല്ലെ നീ (2)
ചമ്പകത്തിന്‍ പൂവിതള്‍ പോലേ ചഞ്ചലം നിന്‍ പാദങ്ങള്‍ തൊട്ടാല്‍ (2)
പാടുന്നു മണ്‍ തരി പൊലും സഖീ ഒരുകുളിര്‍ ചൂടി (ദേവി..)
പോരൂ മെലീ മെല്ലെ നീ (2)
വെണ്ണിലാവിന്‍ തൊഴിമാരല്ലൂ വന്നു ദശപുഷ്പങ്ങള്‍ തന്നൂ (2)
പൂവാം കുറുന്നില ചൂടുന്നിതാ സുമംഗലി രാത്രീ (ദേവി.. )
പോരൂ മെല്ലെ മെല്ലെ നീ (2}
ഇവിടെ
3. പാടിയതു: യേശുദാസ് & സബിത ചൌധരി
മയിലുകളാടും...ആ....മാലിനിതൻ തീരം..ആ....
മാനസത്തിലേതോ..ആ... വനമുല്ലപ്പൂവിൻ സൌരഭം...ആ....
ഭൂമിദേവിയേതോ..ആ.... പ്രേമകഥയോർക്കേ....ആ...
പുളകങ്ങൾപോലെ....ആ... വിരിയുന്നു നീളേ പൂവുകൾ..ആ....
നൂറു നൂറു നൂറു യുഗങ്ങൾ പറവകൾപോലെ പാടിപ്പറന്നു നാം....
പൂ തൂകും നിലാവിൽ പ്രിയതരമേതോ പാട്ടിൻ ഈണം പാടീ...
സ്വരങ്ങളെ സ്വർണ്ണമാക്കൂ നീ..ചിരിയ്ക്കു നീ....
ആ...ആ..ആ....
മയിലുകളാടും..ആ... മാലിനിതൻ തീരം..ആ....
മാനസത്തിലേതോ..ആ... വനമുല്ലപ്പൂവിൻ സൌരഭം...ആ....
ഭൂമിദേവിയെതോ..ആ.... പ്രേമകഥയോർക്കേ....ആ...
പുളകങ്ങൾപോലെ....ആ... വിരിയുന്നു നീളേ പൂവുകൾ..ആ....
ഹായ് ഹായ് ഹായ് മനസ്സിൽ തുടുതുടെ ആടും പൊന്നിൻ പനീർപൂവേ....
ഈ രാവിൻ കിനാവേ....
മധുകരമന്ത്രം കേൾക്കേ തളർന്നുവോ...
നിശാമുഖകുങ്കുമംപോലെ ചിരിയ്ക്കു നീ....
ആ..ആ..ആ...
മയിലുകളാടും..ആ.. മാലിനിതൻ തീരം..ആ....
മാനസത്തിലേതോ..ആ... വനമുല്ലപ്പൂവിൻ സൌരഭം...ആ....
ഭൂമിദേവിയേതോ..ആ.... പ്രേമകഥയോർക്കേ....ആ...
പുളകങ്ങൾപോലെ....ആ... വിരിയുന്നു നീളേ പൂവുകൾ..ആ...
ഇവിടെ
വിഡിയോ
4. പാടിയതു: പി. സുശീല
ഒന്നാം തുമ്പീ നീയോടിവാ
പൊന്നും തേനും നീ കൊണ്ടുവാ
ഉണ്ണിച്ചെടിയിൽ പൊൻപൂ വിടർത്തി
ഉണ്ണിക്കിനാവിൻ സംഗീതമായ് വാ
(ഒന്നാം തുമ്പീ.....)
ഒന്നാം തുമ്പീ നീയോടിവാ
പൊന്നും തേനും നീ കൊണ്ടുവാ
ചിങ്ങപ്പെണ്ണിൻ ചിറ്റാടയിൽ
തൊങ്ങൽ ചാർത്തി പൂഞ്ചില്ലകൾ
ആലിന്റെ കൊമ്പത്തൊരൂഞ്ഞാലു കെട്ടി
ആലോലമെൻ കണ്ണനാടുന്നു നീ
ആരാരും കാണാതെ നീ പോവതെങ്ങോ
ആരോമൽ തുമ്പീ ചഞ്ചാടി ആടിവാ
ഒന്നാം തുമ്പീ നീയോടിവാ
പൊന്നും തേനും നീ കൊണ്ടുവാ
ചെല്ല ചിപ്പി മഞ്ചാടിയും
പൊന്നും നാളിൽ നീ കൊണ്ടു വാ
പൂവായ പൂവാകെ നീ ചൂടി വാ
പാലാട പൊന്നാട നീ ചാർത്തി വാ
ആയില്യം കാവിലെ തേരോട്ടം കാണാ-
നാരോമൽ തുമ്പീ ചാഞ്ചാടി ആടിവാ
(ഒന്നാം തുമ്പീ....)
ഇവിടെ
വിഡിയോ
Subscribe to:
Post Comments (Atom)
No comments:
Post a Comment