
ചിത്രം: ഖദീജ [1967] എം. കൃഷ്ണൻ നായർ
താരങ്ങൾ: സത്യൻ, മധു,ഉമ്മർ, ബഹദൂർ,ജയഭാരതി, സുകുമാരി, ശ്രീലത, ..
രചന: യൂസുഫ് ആലി കേച്ചെരി
സംഗീതം: ബാബുരാജ്
1. പാടിയതു: യേശുദാസ്
സുറുമയെഴുതിയ മിഴികളേ
പ്രണയ മധുര തേന്‍ തുളുമ്പും
സൂര്യകാന്തി പൂക്കളേ (സുറുമയെഴുതിയ...)
സുറുമയെഴുതിയ മിഴികളേ
ജാലക തിരശ്ശീല നീക്കി
ജാലമെറിയുവതെന്തിനോ?
തേന്‍ പുരട്ടിയ മുള്ളുകള്‍ നീ
കരളിലെറിയുവതെന്തിനോ?
സുറുമയെഴുതിയ മിഴികളേ
ഒരു കിനാവിന്‍ ചിറകിലേറി
ഓമലാളേ നീ വരൂ
നീലമിഴിയിലെ രാഗ ലഹരി
നീ പകര്‍ന്നു തരൂ തരൂ (സുറുമയെഴുതിയ...)
സുറുമയെഴുതിയ മിഴികളേ
ഇവിടെ
2. പാടിയതു: ബി . വസന്ത
കസവിന്റെതട്ടമിട്ട് നാണിച്ചു നില്‍ക്കുന്ന
പതിനാലാം രാവിലെ പൂനിലാവേ
കണ്ണാടിക്കവിളത്തു നീലവര്‍ണ്ണമെന്താണ്?
കാമുകന്‍ നുള്ളിയോ വെണ്ണിലാവേ?
കാമുകന്‍ നുള്ളിയോ വെണ്ണിലാവേ?
മൈലാഞ്ചിക്കൈ പിടിക്കാന്‍ മണിമാരന്‍ വന്നപ്പോള്‍
മാറിക്കളഞ്ഞുഞാനിന്നലെ
മാണിക്ക്യക്കല്ലിന്റെ മുഖമൊന്നുകാണുവാന്‍
മനസ്സിനകത്തിപ്പോള്‍ മോഹം
എന്റെമനസ്സിനകത്തിപ്പോള്‍ മോഹം
പുന്നാരം പറയുവാന്‍ പുതുമാരന്‍ വന്നപ്പോള്‍
പേടിച്ചൊഴിഞ്ഞുഞാനിന്നലെ
കളിത്തോഴനണയുന്ന കാലൊച്ചകേള്‍ക്കുവാന്‍
ഖല്‍ബിന്നകത്തിപ്പോള്‍ ദാഹം എന്റെ
ഇവിടെ
3. പാടിയതു: എസ്. ജാനകി
കരളില്‍ വിരിഞ്ഞ റോജാ
മലരാണു നീ കദീജാ
മലരാണു നീ കദീജാ
ഇരുളില്‍ പ്രകാശമേകും
കതിരാണു നീ കദീജാ
മണിവീണതന്നിലുണരും
മൃദുഗാനധാരയല്ലേ
മണിവീണതന്നിലുണരും
മൃദുഗാനധാരയല്ലേ
ഒളിവീശിവീശിവിരിയും
ഓമല്‍പ്രതീക്ഷയല്ലേ (കരളില്‍)
മണിമാറില്‍ ഞാനണിഞ്ഞ
മാണിക്യമാലയല്ലേ
മാനത്തുദിച്ചു നില്‍ക്കും
മധുമാസചന്ദ്രനല്ലേ (കരളില്‍)
?
No comments:
Post a Comment