Powered By Blogger

Monday, November 1, 2010

രാഗം: [1975) യേശുദാസ്, ജാനകി, സുശീല, വാണി ജയറാം




ചിത്രം: രാഗം [ 1975 ] എ. ഭീംസിങ്ങ്
താരനിര: മോഹൻ, ലക്ഷ്മി, ജോസ് പ്രകാശ്, ശങ്കരാടി, അടൂർ ഭാസി,ബഹദൂർ,
റ്റി.പി. മാധവൻ, മല്ലിക, ശാരദ. സുകുമാരി, പ്രേമ...

സംഗീതം: സലിൽ ചൗധരി

1. പാടിയതു: യേശുദാസ് കെ ജെ & എസ് ജാനകി

ഇവിടെ കാറ്റിനു സുഗന്ധം...ഇതിലെ പോയതു വസന്തം
വസന്തത്തിന്‍ തളിർത്തേരിലിരുന്നതാരു
വാസര സ്വപ്നത്തിന്‍ തോഴിമാരു (ഇവിടെ)


ഇവിടെ തേരു നിര്‍ത്താതേ ഇതു വഴിയൊന്നിറങ്ങാതെ
എനിക്കൊരു പൂ തരാതെന്തെ പോയ് പോയ് പൂക്കാലം
ഋതുകന്യകേ നീ മറ്റൊരു പൂക്കാലം

അകലെ സാഗരതിരകൾ
അവയിൽ വൈഡൂര്യമണികൾ
തിരകളിൽ തിരുമുത്തു വിതച്ചതാര്
താരകദ്വീപിലെ കിന്നരന്മാർ (അകലെ)


ഇരുട്ടിൻ കണ്ണുനീരാറ്റിൽ ഒരു പിടി മുത്തെറിയാതെ
മനസ്സിന്റെ കണ്ണടച്ചെന്തേ പോയ് പോയ് കിന്നരന്മാർ
ഹൃദയേശ്വരീ നീ മറ്റൊരു വൈഡൂര്യം
ഹൃദയം പൂത്തൊരു മിഴികൾ
അതിൽ ഞാൻ നിൻ കൃഷ്ണ മണികൾ

നിറമുള്ള യുവത്വത്തിനെന്തഴക്
നിന്റെ വികാരത്തിൻ നൂറഴക് (ഹൃദയം)
ചിരിക്കും ചെണ്ടുമല്ലിക്കും ചിറകുള്ള നൊമ്പരങ്ങള്‍ക്കും
മനസ്സിന്റെ കണ്ണുകള്‍ നല്‍കാന്‍ വാവാ വിശ്വശില്പീ
പ്രിയഗായകാ നീ എന്നിലെ പ്രേമശില്പീ (ഇവിടെ)

ഇവിടെ


വിഡിയോ



2. പാടിയതു: യേശുദാസ്

ആ കയ്യിലോ ഈ കയ്യിലോ

ആ കയ്യിലോ ഈ കയ്യിലോ
അമ്മാന പൂച്ചെണ്ട് കണ്ണന് സമ്മാന പൂച്ചെണ്ട് (ആ കയ്യിലോ.....)

അമ്പലപ്പുഴെ അമ്പലത്തില്‍ തൊഴുതുണര്‍ന്നൊരു പൂച്ചെണ്ട്
അര്‍ത്തുങ്കല്‍ പള്ളിയില്‍ പോയ്‌ മുട്ടു കുത്തിയ പൂച്ചെണ്ട് ....(ആ കയ്യിലോ.....)

കുടുമ നരച്ചൊരു നമ്പൂരിച്ചനു.....
കുടുമ നരച്ചൊരു നമ്പൂരിച്ചനു
കുടമാളൂരൂന്നു കല്യാണം ഇന്നു കുടമാളൂരൂന്നു കല്യാണം

പെണ്ണിന്റെ മുടിയില്‍ ചൂടാനോ പട്ടു കിടക്കയില്‍ തൂകാനോ (2)
പത്തു പനിനീര്‍ പൂവിനു വന്നു നമ്പൂരിച്ചന്‍
ചുറ്റിലും വെറ്റ മുറുക്കി തുപ്പി നിറയ്കണ നമ്പൂരിച്ചന്‍
പൂക്കട ചെന്നു തുറന്നോട്ടെ പൂവെടുത്തു കൊടുത്തോട്ടെ (2)
പിന്നെ കാളന്‍ ഓലന്‍ അവിയല്‍ കൂട്ടി പിറന്നാളുണ്ണാന്‍ വന്നോട്ടെ (ആ കയ്യിലോ ..)

കുറവലങ്ങാട്ടൊരു കുഞ്ഞെനാച്ചനു....
കുറവലങ്ങാട്ടൊരു കുഞ്ഞെനാച്ചനു
കുന്നേപ്പള്ളി പെരുന്നാള് ഇന്നു കുന്നേപ്പള്ളി പെരുന്നാള്

പള്ളി ചന്തയില്‍ വില്‍ക്കാനോ പെണ്മക്കള്‍ക്കു കൊടുക്കാനോ (2)
പത്തു വട്ടി പൂവിനു വന്നു കുഞ്ഞെനാച്ചന്‍
കാലത്തു പട്ടയോഴിച്ചു മുഖം കഴുകുന്നൊരു കുഞ്ഞെനാച്ചന്‍
പൂക്കട ചെന്നു തുറന്നോട്ടെ പൂവെടുത്തു കൊടുത്തോട്ടെ (2)
പിന്നെ പരിപ്പു പച്ചടി കിച്ചടി കൂട്ടി പിറന്നാളുണ്ണാന്‍ വന്നോട്ടെ
വന്നോട്ടെ വന്നോട്ടെ (ആ കയ്യിലോ .....)

കൊടി വച്ച കാറിലെ പുത്തന്‍ മന്ത്രിക്കു....
കൊടി വച്ച കാറിലെ പുത്തന്‍ മന്ത്രിക്കു
കൊച്ചി കോട്ടയില്‍ സ്വീകരണം ഇന്നു കൊച്ചി കോട്ടയില്‍ സ്വീകരണം

നടവഴി തോറും വിരിക്കാനോ കുടവയറിന്മേല്‍ ചാര്‍ത്താനോ (2)
നൂറു വണ്ടി പൂവിനു വന്നു നേതാക്കന്മാര്‍
നമ്മളെ നാക്കു കൊണ്ടു പോക്കറ്റടിക്കണ നേതാക്കന്മാര്‍
പൂക്കട ചെന്നു തുറന്നോട്ടെ പൂവെടുത്തു കൊടുത്തോട്ടെ (2)
പിന്നെ നാലു കൂട്ടം പ്രഥമന്‍ കൂട്ടി പിറന്നാളുണ്ണാന്‍ വന്നോട്ടെ

ആ കയ്യിലോ ഈ കയ്യിലോ
ആ കയ്യിലോ ഈ കയ്യിലോ
അമ്മാന പൂച്ചെണ്ട് കണ്ണന് സമ്മാന പൂച്ചെണ്ട്

ഇവിടെ




3. പാടിയതു: പി. സുശീല

അമ്പാടിപ്പൂങ്കുയിലേ പാടുമഞ്ജനപൂങ്കുയിലേ
കറുത്ത ചന്ദ്രിയകയില്‍ കാളിന്ദീതീരത്തില്‍
വരുമോനീ കണ്ണുകാണാന്‍
കുറുമൊഴിപ്പൂചൂടുമോ നീ


ഓ....
എന്റെയേതോ ജന്മത്തില്‍ എന്നോഞാന്‍ കേട്ടൊരു ഗാനാലാപം
കുഹുകുഹു കുഹുകുഹു കൂഹുകുഹു കുഹു പ്രേമഗീതം
എന്നുമെന്‍ മൌനങ്ങള്‍ ലാളിക്കുമുമുന്മാദം
അമ്പാടിപ്പൂങ്കുയിലേ......


ഓ...
നിന്റെവൃന്ദാവനത്തിലെ വൈശാഖ മുല്ലതന്‍
നൂപുരനാദം ലലല്ലല ലലല്ലല ലലല്ലലല്ലല നൃത്തതാളം
എന്നുമെന്‍ യൌവനം തേടുന്നോരാവേശം
അമ്പാടിപ്പൂങ്കുയിലേ.......

ഇവിടെ



4. പാടിയതു: യേശുദാസ്


ഗുരുവായൂരപ്പന്‍
ഗുരുവായൂരപ്പന്‍ ‍തന്ന നിധിക്കല്ലോ
പിറന്നാള്‍ പൂക്കള്‍
അരുമ ചൊടിയില്‍ പുഞ്ചിരിയാടും
തിരുനാള്‍‍ പൂക്കള്‍‍
വിളിച്ചാല്‍ മിണ്ടാത്തൊരു ബിംബം
അതിനെന്തിനലങ്കാരം
അതിനെന്തിനു തേവാരം (ഗുരുവായൂരപ്പന്‍‍)


സ്വര്‍ഗ്ഗത്തിന്‍റെ സുവര്‍ണ്ണപ്പടവിലെ
സ്വപ്ന കതിരല്ലേ
വിശ്വപ്രകൃതി വിളിച്ചിട്ടെത്തിയ
വിസ്മയമല്ലേ നീ
തുറന്നു വിണ്ണിന്‍ ഗോപുരം
തെന്നല്‍ വീശി ചാമരം
കൈകള്‍‍ മീട്ടി ഭൂപാളം
ഋതുക്കള്‍‍ നല്‍കി സ്വാഗതം
മനുഷ്യനു മാത്രം
നിന്നരികില്‍ എത്തുമ്പോള്‍
മനസ്സിനെന്തിനീ പൊയ്മുഖം (ഗുരുവായൂരപ്പന്‍)

ജനിച്ച ദിവസത്തിന്‍
മടിയില്‍ ഇരിക്കുമെന്‍ പൊന്നഴകേ
നിനക്കിതാ പുഷ്പ മകുടങ്ങള്‍
ഇന്നു നിനക്കിതാ ഭാഗ്യതിലകങ്ങള്‍
പൊന്നഴകെ


എനിക്കായ് പകരം നല്‍കുമോ
നെഞ്ചിന്‍ പനിനീര്‍ പൊയ്കയില്‍
പാതി വിടരും മൊട്ടുകള്‍
നിന്‍റെ ചുടു തേന്‍ ഉമ്മകള്‍
അകത്തെ കതിര്‍ മിഴികള്‍
തുറന്നു നോക്കൂ നീ
അവിടെ അല്ലയോ സൌന്ദര്യം (ഗുരുവായൂരപ്പന്‍)

ഇവിടെ


5. പാടിയതു: വാണി ജയറാം

നാടന്‍ പാട്ടിലെ മൈന നാടോടിപ്പാട്ടിലെ മൈന
നാരായണക്കിളി മൈന
ഈ കണ്ണീര്‍ പന്തലിനുള്ളില്‍ എന്നെക്കണ്ടാലോ
കൂടെ വന്നാലോ.. ഓ..

മനസ്സിലെ മച്ചകവാതില്‍ പിച്ചകവാതില്‍ തുറക്കും
മയങ്ങുന്ന കുത്തുവിളക്കും മുത്തുവിളക്കും കൊളുത്തും
ഇരുട്ടിന്‍ പുഞ്ചിരി കൂട്ടില്‍
ശില്‍പങ്ങള്‍ സ്വപ്നങ്ങള്‍ എന്നെ മറന്നാലോ?
അന്നു മറന്നാലോ? (നാടന്‍ പാട്ടിലെ..)

കിനാവിലെ കീര്‍ത്തന കമ്പികള്‍ കൈ നഖം കൊണ്ടു
തുടിക്കും
ഞരമ്പില് ചൂടുകള്‍ നല്‍കും ചുംബനം നല്‍കും
വിടര്‍ത്തും
വികാരം നാദമായ്‌ മാറ്റും മൗനങ്ങള്‍ മോഹങ്ങള്‍
എന്നെ മറന്നാലോ അന്നു മറന്നാലോ ? (നാടന്‍ പാട്ടിലെ ..)

ഇരുണ്ടൊരു ചക്രവാളത്തില്‍ കാഞ്ചന സൂര്യന്‍ ഉദിക്കും
ഇതുവരെ പൂത്തുകാണാത്തൊരു പൗര്‍ണമിത്തിങ്കള്‍ ചിരിക്കും
വെളിച്ചം പീലിവിടര്‍ത്തും തീരങ്ങള്‍ യാമങ്ങള്‍ എന്നെ മറന്നാലോ അന്നു മറന്നാലോ

നാടന്‍ പാട്ടിലെ മൈന നാടോടിപ്പാട്ടിലെ മൈന
നാരായണക്കിളി മൈന
ഈ കണ്ണീര്‍ പന്തലിനുള്ളില്‍ എന്നെക്കണ്ടാലോ
കൂടെ വന്നാലോ.. ഓ..

ഇവിടെ




6. പാടിയതു: പി. സുശീല

ഓമന തിങ്കള്‍ പക്ഷി
നീലതാമരകുളത്തിലെ തിങ്കള്‍ പക്ഷി
പെറ്റൊരു പാതിരാ മുത്തിനു പേരെന്ത്‌
ഓമന തിങ്കള്‍ പക്ഷി
നീലതാമരകുളത്തിലെ തിങ്കള്‍ പക്ഷി
പെറ്റൊരു പാതിരാ മുത്തിനു പേരെന്ത്‌

ഇളം തെന്നല്‍ ഉറങ്ങുമ്പോള്‍ ഇലക്കിങ്ങിണി കുടിലില്‍ (2)
തൂവെള്ളപ്പുടവ ചുറ്റി തുളസി പൂങ്കടവില്‍
ഉറങ്ങാത്ത മിഴികളുമായ്‌ ഉപവസിക്കുവതാരോ.. ആരോ...
ഓമന തിങ്കള്‍ പക്ഷി
നീലതാമരകുളത്തിലെ തിങ്കള്‍ പക്ഷി
പെറ്റൊരു പാതിരാ മുത്തിനു പേരെന്ത്‌

താലോലം മണിപൈതല്‍ നാള്‍ തോറും വളരാന്‍ (2)
ആയിരം പൗര്‍ണ്ണമികള്‍ ആയുസ്സില്‍ വിടരാന്‍
തളികയില്‍ കളഭവുമായ്‌
തപസ്സിരിക്കുവതാരോ... ആരോ
ഓമന തിങ്കള്‍ പക്ഷി
നീലതാമരകുളത്തിലെ തിങ്കള്‍ പക്ഷി
പെറ്റൊരു പാതിരാ മുത്തിനു പേരെന്ത്‌

ഇവിടെ


വിഡിയോ

No comments: