Powered By Blogger

Thursday, October 28, 2010

മഴയിലാരോ ഒരാൾ [ ആൽബം} മഞ്ജരി, മിൻ മിനി,ബാല ഭാസ്കർ,





ആൽബം: മഴയിൽ ആരോ ഒരാൾ : ബാലഭാസ്കർ





1. പാടിയതു: മഞ്ജരി

മാലേയ സന്ധ്യേ മായുന്നതെന്തേ
മൂകാർദ്രമെങ്ങും തേടുന്നതാരേ
വിരഹം വിരിയാൻ
വിട പറഞ്ഞു വിൺ സൂര്യൻ...
മാലേയസന്ധ്യേ തേടുന്നതെന്തേ..
കനവിൻ ചിതയിൽ സ്വയം
എരിഞ്ഞുവോ നിൻ തോഴൻ [ മാലേയ..


വിധു മുഖം നീരാമ്പലിൽ
സാന്ദ്രമായ് നോവേകിടും
വിധുരായാം വേഴാമ്പലോ
മാരിയെ നോൽക്കും സദാ
അരിയ പുലരിയും പൂനിലാവും
വിധിയിൽ അകന്നു കഴിഞ്ഞീടും
നിറഞ്ഞ മിഴികളും തമ്മിൽ കാണാതെ
അകലെ മൃതി വരെ വാണിടും
പ്രണയം ഏതോ നൊമ്പരം [ മാലേയ...

വ്രണിതമാം എൻ സ്മൃതികളായ്
താരകങ്ങൾ പെയ്കവേ
ഒടുവിലീ കൈകിളികളും
ദൂരെ ഇരുളിൽ ഇണയാകവെ
കൊഴിഞ്ഞ വഴിയിലേ ആദ്യ മഴ തൻ
തളർന്ന ചിറകിലേ തൂവലായി
നീറും നിൻ മനസ്സിനെ ഞാൻ തലോടാം
നിനവിൻ അഴലുകൾ പങ്കിടാം
പുലരുകില്ലെ സാന്ത്വനം [ മാലേയ..


ഇവിടെ


2. പാടിയതു: മിൻമിനി

ഒറ്റക്കിരുന്നപ്പോൾ ഒരു നോക്കു കാണാൻ തോന്നി
ഒരു നോക്കു കണ്ടപ്പോൾ ഒന്നുരിയാടുവാൻ തോന്നി [2]
തമ്മിലറിഞ്ഞപ്പോൾ അകലാതിരിക്കുവാൻ തോന്നി
അന്നു നിൻ മൌനത്തിൽ അനുരാഗമുണ്ടെന്നും തോന്നി..
എന്നിലെ സ്വപ്നത്തിൻ ഒരു കുഞ്ഞു പൂവിനാൽ
ഒരു നൂറു വസന്തങ്ങൾ നിനക്കൊരുക്കാം [2]
കാണാതിരുന്നാലെൻ കണ്ണുനീർ തുള്ളിയാൽ
ഒരിക്കലും തോരാത്ത മഴയുണർത്താം.. [ ഒറ്റക്കിരുന്നപ്പോൾ...

നിന്നിലെ സ്നേഹത്തിൽ ചന്ദ്രകാന്തം
ചാലിച്ചേറെ നിലാവുകൾ ഞാൻ വരച്ചു[2]
നിൻ ആർദ്ര ഹൃദയത്തിൽ താരക തൂവലാം
എൻ പ്രാണ ഗീതങ്ങൾ ഞാൻ കുറിച്ചു
എൻ പ്രാണ ഗീതങ്ങൾ ഞാൻ കുറിച്ചു
...[ ഒറ്റക്കിരുന്നപ്പോൾ..

ഇവിടെ

3. പാടിയതു: ബാലഭാസ്കർ
“ നിൻ ജീവനിൽ മുകിലായ്....

ഇവിടെ


4. പാടിയതു: മഞ്ജരി
“ പാടൂ പ്രണയമേ നീ...

ഇവിടെ


5. പാടിയതു: മഞ്ജരി
“ പിന്നെയുംകേൾപ്പൂമഴയുടെ തേങ്ങൽ...


ഇവിടെ

No comments: