ചിത്രം: അക്ഷരങ്ങൾ [1984] ഐ.വി.ശശി
താരനിര: ഭരത് ഗോപി, മമ്മൂട്ടി, സീമ, സുഹാസിനി,
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: ശ്യാം
1. പാടിയതു: യേശുദാസ്
ഒരു മഞ്ഞുതുള്ളിയിൽ നീലവാനം
ഒരു കുഞ്ഞു പൂവിൽ ഒരു വസന്തം
ഒരു പുഞ്ചിരിയിൽ ഹൃദയത്തിന്നാഴത്തിൽ
ഉണരുമാഹ്ലാദത്തിൻ ജലതരംഗം (ഒരു മഞ്ഞുതുള്ളിയിൽ..)
നിറുകയിൽ ചാർത്തിയ കുങ്കുമമോ
അരുണോദയത്തിന്റെ പൊൻ തിടമ്പോ (2)
ഇളകും നിൻ മിഴികളിലിരു നീല മത്സ്യങ്ങൾ
ചുരുൾമുടിച്ചാർത്തിലോ ശ്യാമ യാമിനി (ഒരു മഞ്ഞുതുള്ളിയിൽ..)
കവിളിണ ചാർത്തിയ കണ്ണുനീരോ
കരളിലെ കാവ്യത്തിൻ പൊൻ ലിപിയോ (2)
ഇടനെഞ്ഞിൻ മധുരമാം തുടിതാളം കേൾക്കവെ
ഇവിടെ നിൻ കൂട്ടിലെ മൈന പാടിയോ (ഒരു മഞ്ഞുതുള്ളിയിൽ..)
ഇവിടെ
വിഡിയോ
2. പാടിയതു: ഉണ്ണി മേനോൻ & എസ്. ജാനകി കോറസ്
മൃദുലാസ്യമാടുന്ന പുലരികൾ
പൂക്കളുമായ് വന്നൂ
മധുരമാം ആലസ്യ നിദ്ര തൻ
മടിയിൽ നിന്നുടനുണർന്നു
അഴിയുന്ന വേണിയിൽ നിന്നും
നാലഞ്ചിതളുകൾ ശയ്യയിൽ വീണു
(അലസതാ...)
കൊക്കും കൊക്കുമുരുമ്മിയിരിക്കുന്ന
ചക്രവാളങ്ങളായീ ഒരു
പുഷ്പപാത്രത്തിലെ തേനുണ്ടു നാമൊരേ
സ്വപ്നത്തിൽ വീണു മയങ്ങീ
(അലസതാ...)
പൂവിൽ പൂവിലുരുമ്മിപ്പറക്കുന്ന
ഓണത്തുമ്പികളായീ മൃദു
മന്ത്രഗീതങ്ങളാൽ മോഹങ്ങൾ കൈമാറി
മഞ്ചലിലാടുകയായി
(അലസതാ
3. പാടിയതു: പി. ജയചന്ദ്രൻ & എസ്. ജാനകി
കറുത്തതോണിക്കാരാ....
കടത്തുതോണിക്കാരാ...
മാനമിരുണ്ടു മനസ്സിരുണ്ടു
മറുകരയാരുകണ്ടൂ മറുകരയാരുകണ്ടൂ!
വിടര്‍ന്നപൂവിതു കൊഴിയും മുന്‍പേ
ദിനാന്തമണയും മുന്‍പേ
ഇനിയൊരീരടികൂടിപ്പാടാന്‍
കൊതിപ്പൂ ഹൃദയദലങ്ങള്‍
ഇതാണിതാണെന്‍ യാത്രാഗാനം
ഇതിനിനിയില്ലവസാനം
വിരാമതിലകം ചാര്‍ത്തരുതാരും
വരു നീ ഈ വഴിയായ്....
ഇവിടെ
വിഡിയോ
4. പാടിയതു: ഉണ്ണി മേനോൻ
തൊഴുതുമടങ്ങും സന്ധ്യയുമേതോ
വീഥിയില്‍ മറയുന്നു..
ഈറന്‍മുടിയില്‍ നിന്നിറ്റിറ്റു വീഴും
നീര്‍മണി തീര്‍ത്ഥമായ് ..
കറുകപ്പൂവിനു തീര്‍ത്ഥമായി..
പഴയകോവിലിന്‍ സോപാനത്തില്‍
പതിഞ്ഞൊരീണം കേള്‍ക്കുന്നു..[2]
ആ.. ആ.. ആ...
അതിലൊരു കല്ലോലിനി ഒഴുകുന്നു..
കടമ്പു പൂക്കുന്നു..
അനന്തമായ് കാത്തുനില്‍ക്കും
ഏതോ മിഴികള്‍ തുളുമ്പുന്നു..
(തൊഴുതുമടങ്ങും)
ഇവിടെ ദേവകള്‍ ഭൂമിയെവാഴ്ത്തി
കവിതകള്‍ മൂളി പോകുന്നു...[2]
ഉം.. ഉം.. ഉം..
അതിലൊരു കന്യാഹൃദയം പോലെ
താമരപൂക്കുന്നു ..ദലങ്ങളില്‍..
ഏതോ നൊമ്പര തുഷാരകണികകള്‍ ഉലയുന്നു....
(തൊഴുതുമടങ്ങും)
ഇവിടെ
വിഡിയോ
No comments:
Post a Comment