Powered By Blogger

Tuesday, November 2, 2010

ജൂലൈ 4 [ 2007] വിധു പ്രതാപ്, വിനീത് ശ്രീനിവാസൻ, എം.ജി ശ്രീകുമാർ, ശ്വേത



ചിത്രം: ജൂലൈ 4 [ 2007]ജോഷി
താര നിര: ദിലീപ്, റോമാ, സിദ്ദിക്ക്, കൊച്ചിൻ ഹനീഫ, ദേവൻ,റിയാസ് ഖാൻ

രചന: ഷിബു ചക്രവർത്തി
സംഗീതം: ഔസേപ്പച്ചൻ


1. പാടിയതു: വിധു പ്രതാപ് & / ജ്യൊത്സ്ന


ചിങ്ക് ചിംറ്റാ ചിന്റാക് ചിന്റാ ചിങ്ക് ചിന്റാ ചിന്റാറ്റാ (2)
ധമ്മാരെ ധമ്മാരെ ധം ധം ധരേ
നെഞ്ചിലേറുമൊരു ധം ധം ധം
ധമ്മാരെ ധമ്മ് ധമ്മ് ധരേ ധം ധം
നെഞ്ചിലൂറുമൊരു ചന്തം (2)
ചിംങ്ക് ചിംങ്ക് ചിംറ്റാ ചിംങ്ക് ചിംങ്ക് ചിംറ്റാ
ചിംങ്ക് ചിംങ്ക് ചിംറ്റാ ഹാ
ചിംങ്ക് ചിംങ്ക് ചിംറ്റാ ചിംങ്ക് ചിംങ്ക് ചിംറ്റാ റ റ്റ റ്റാ

കനവിന്റെ കടവത്ത് കുടമുല്ല കടവത്ത് കനക നിലാവ്
ചിംങ്ക് ചിംറ്റാ ചിന്റാക് ചിന്റാ ചിങ്ക് ചിന്റാ ചിനാക് ചിന്റാ
മറുകുള്ള കവിളത്ത് മണമുള്ള കവിളത്ത്
വിരിയുന്നുണ്ടഞ്ഞൂറ് നെയ്യാമ്പല്‍പ്പൂവ്
ധമ്മാരെ ധമ്മാരെ ധം ധം ധരേ
നെഞ്ചിലേറുമൊരു ധം ധം ധം
ധമ്മാരെ ധമ്മ് ധം ധരേ ധം ധം
നെഞ്ചിലൂറുമൊരു ചന്തം


വെണ്ണിലാവുദിക്കുമ്പോൾ നാണമെന്തിനോ
വെണ്ണ തോൽക്കും ഉടലാകേ ചോന്നതെന്തിനോ
വെള്ളോട്ടു കിണ്ണത്തിൽ വെറ്റിലയിൽ
വെള്ളിക്കസവിന്റെ പട്ടുചേല
വാർമുടി ചീകി പകുത്തണിയാൻ വിണ്ണിൻ
താരകൾ പിച്ചകപ്പൂക്കളായി
ധമ്മാരെ ധമ്മാരെ ധം ധം ധരേ
നെഞ്ചിലേറുമൊരു ധം ധം ധം
ധമ്മാരെ ധമ്മ് ധം ധരേ ധം ധം
നെഞ്ചിലൂറുമൊരു ചന്തം
ചിങ്ക് ചിംറ്റാ ചിങ്ക് ചിംറ്റാ ചിങ്ക് ചിംറ്റാ ചിന്റാറ്റാ


കണ്ണുകൾ പിടയ്ക്കുമ്പോൾ കണ്ടതാരെയാ
നെഞ്ചിലെ മൈന നോക്കി നിന്നതാരെയാ
കണ്ണാരം പൊത്തി പൊത്തി കളിക്കാനായ്
പുന്നാരപ്പുതുമാരൻ വന്നണഞ്ഞുവോ
വാലിട്ടു കണ്ണുകളെഴുതാൻ രാവിൻ
കൂരിരുളിന്നു മഷിക്കൂട്ടായി
ചിങ്ക് ചിങ്ക് ചിറ്റാ ചിങ്ക് ചിങ്ക് ചിറ്റാ
ചിങ്ക് ചിങ്ക് ചിറ്റാ ഹാ
ചിങ്ക് ചിങ്ക് ചിറ്റാ ചിങ്ക് ചിങ്ക് ചിറ്റാ ററ്റാറ്റ
(കനവിന്റെ കടവത്ത്...)

ഇവിടെ



2. പാടിയതു: അഫ്സൽ & സയോനാര ഫിലിപ്പ്
“ കാട്ടു പൂച്ച..

ഇവിടെ


3. പാടിയതു: എം.ജി ശ്രീകുമാർ &/ സയോനാരാ ഫിലിപ്പ്

കുമ്മിയടി പെണ്ണേ കുമ്മിയടി
കുലുങ്ങിക്കുലുങ്ങി കുമ്മിയടി
കുമ്മിയടി പെണ്ണേ കുമ്മിയടി പെണ്ണേ
കുലുങ്ങിക്കുലുങ്ങി കുമ്മിയടി

വാകമരത്തിൻ കൊമ്പിലിരുന്നൊരു
ചങ്ങാതിക്കിളിയേ
കാടെല്ലാം പൂക്കുന്ന കാലം വരും മുൻപേ
പോകുകയാണോ നീ കിളിയേ
പോകുകയാണോ കിളിയേ
(വാകമരത്തിൻ..)


എത്ര വഴികൾ വഴിയമ്പലങ്ങളിൽ
എത്രയോ രാവു കഴിഞ്ഞു
ചിറകിൽ നിന്നെ ഞാൻ മൂടി
കുളിരിരവിൽ കൂട്ടിരുന്നില്ലയോ
വയണ പൂക്കുവാൻ കാത്തു നിൽക്കാതെ
തനിയെ പോകയാണോ..
(വാകമരത്തിൻ...)


കറ്റമണികൾ കളപ്പുര തന്നിൽ
കൊയ്തു കഴിഞ്ഞു നിറഞ്ഞു
അരിയ കുടിലൊന്നു തീർത്തു
നിന്നരികിൽ ഞാൻ വന്നതില്ലയോ
വെയിൽ പരക്കുവാൻ കാത്തു നിൽക്കാതെ
തനിയേ പോകയായോ
(വാകമരത്തിൻ...)


ഇവിടെ


4. പാടിയതു: വിനീത് ശ്രീനിവാസൻ ശ്വേത


ധും തനാനന ധുംതന ധുംതന ധുതനാ ധുംനാ..
ധും തനാനന ധുംതന ധുംതന ധുതനാ ധുംനാ..

ഒരു വാക്കു മിണ്ടാതെ ഒരു നോക്കു കാണാതെ
കാട്ടുചെമ്പക ചോട്ടില്‍ നിന്ന കാറ്റിതെങ്ങു പോയ്
പൂങ്കാറ്റിതെങ്ങു പോയ്...
(ഒരു വാക്കു മിണ്ടാതെ..)


തിനവയല്‍ കരയില്‍ ഇളവെയിൽ കതിര്
പുളിയിലക്കരയാല്‍ പുടവനെയ്യുമ്പോള്‍
പുലരി മഞ്ഞു നനഞ്ഞു നിന്നൊരു
പവിഴ മലരിനു നല്‍കുവാന്‍
ഒരു മുഴം...
ഒരു മുഴം പൂഞ്ചേല വാങ്ങാന്‍ പോയ് കുളിരിളം കാറ്റ്
(ഒരു വാക്കു മിണ്ടാതെ..)


തളിരിലക്കുടിലില്‍ കിളികള്‍ കുറുകുമ്പോൾ
നിറനിലാക്കതിരിന്‍ തിരി തെളിയുന്നു
ഹൃദയമൊന്നു പിടഞ്ഞ കണ്ണുകള്‍
മഴനിലാവിലലിയവേ
ഒരു മുഖം...
ഒരു മുഖം ഞാന്‍ നോക്കി നിന്നേ പോയ്...
കൊതി തീരുവോളം...
(ഒരു വാക്കു മിണ്ടാതെ..)


ഇവിടെ

No comments: