Sunday, June 20, 2010
അടിമകൾ;[1969] പി. ജയചന്ദ്രൻ, ഏ.എം. രാജ, , പി.ലീല, സുശീല
ചിത്രം: അടിമകള്‍ (1969) കെ. എസ്. സേതുമാധവൻ
താരങ്ങൾ: സത്യൻ, ജെസി, അടൂർ ഭാസി, ബഹദൂർ, പ്രേംനസീർ, ഷീല, ശാരദ, അമ്മിണി, ശങ്കരാടി..
രചന: വയലാർ
സംഗീതം: ദേവരാജൻ
1. പാടിയതു: പി ജയചന്ദ്രൻ
ഇന്ദുമുഖീ ഇന്ദുമുഖീ
എന്തിനിന്നു നീ സുന്ദരിയായീ
ഇന്ദുമുഖീ ഇന്ദുമുഖീ
എന്തിനിന്നു നീ സുന്ദരിയായീ
ഇന്ദുമുഖീ ഇന്ദുമുഖീ
മഞ്ഞില്‍ മനോഹര ചന്ദ്രികയില്‍
മുങ്ങി മാറ് മറയ്ക്കാതെ (മഞ്ഞില്‍)
എന്നനുരാഗമാം അഞ്ചിതള്‍ പൂവിന്‍
മന്ദസ്മിതത്തില്‍ കിടന്നുറങ്ങീ (എന്നനുരാഗ)
വന്നു നീ കിടന്നുറങ്ങീ (ഇന്ദുമുഖീ)
നിന്റെ മദാലസ യൗവ്വനവും
നിന്റെ ദാഹവും എനിക്കല്ലെ (നിന്റെ മദാലസ)
നിന്നിലെ മോഹമാം ഓരില കുമ്പിളില്‍
എന്റെ കിനാവിലെ മധുവല്ലെ (നിന്നിലെ)
ഹൃദ്യമാം മധുവല്ലെ (ഇന്ദുമുഖി...
വിഡിയോ
2. പാടിയതു: എ.എം.രാജ
താഴംപൂമണമുള്ള തണുപ്പുള്ള രാത്രിയില്‍..
തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി..
പൂമുഖകിളിവാതില്‍ അടക്കുകില്ലാ..
കാമിനി നിന്നെ ഞാന്‍ ഉറക്കുകില്ലാ..
താഴംപൂമണമുള്ള തണുപ്പുള്ള രാത്രിയില്‍..
തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി..
ആരും കാണാത്തൊരന്തപുരത്തിലെ..
ആരാധനാമുറി തുറക്കും ഞാന്‍..
ഈറനുടുത്തു നീ പൂജയ്ക്കൊരുങ്ങുമ്പോള്‍..
നീലകാര്‍വര്‍ണ്ണനായ് നില്‍ക്കും ഞാന്‍..
താഴംപൂമണമുള്ള തണുപ്പുള്ള രാത്രിയില്‍..
തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി..
ഏതോ കിനാവിലെ ആലിംഗനത്തിലെ
ഏകാന്തരോമാഞ്ചമണിഞ്ഞവളേ..
ഓമനച്ചുണ്ടിലെ പുഞ്ചിരിപ്പൂക്കളില്‍..
പ്രേമത്തിന്‍ സൌരഭം തൂകും ഞാന്‍..
താഴംപൂമണമുള്ള തണുപ്പുള്ള രാത്രിയില്‍..
തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി..
പൂമുഖകിളിവാതില്‍ അടക്കുകില്ലാ..
കാമിനി നിന്നെ ഞാന്‍ ഉറക്കുകില്ലാ..
താഴംപൂമണമുള്ള തണുപ്പുള്ള രാത്രിയില്‍..
തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി
ഇവിടെ
വിഡിയോ
3. പാടിയതു: എ എം രാജ
മാനസേശ്വരി മാപ്പു തരൂ..
മറക്കാൻ നിനക്കു മടിയാണെങ്കിൽ..
മാപ്പു തരൂ..മാപ്പു തരൂ..
ജന്മജന്മാന്തരങ്ങളിലൂടെ
രണ്ടു സ്വപ്നാടകരെപോലെ..
കണ്ടു മുട്ടിയനിമിഷം നമ്മൾക്കെന്താത്മനിർവൃതിയായിരുന്നു..
ഓ..ഓ..ഓ..
മാനസേശ്വരി മാപ്പു തരൂ..
മറക്കാൻ നിനക്കു മടിയാണെങ്കിൽ..
മാപ്പു തരൂ..മാപ്പു തരൂ..
ദിവ്യ സങ്കൽപ്പങ്ങളിലൂടെ
നിന്നിലെന്നും ഞാനുണരുന്നു..
നിർവ്വചിക്കാൻ അറിയില്ലെല്ലോ
നിന്നൊടെനിക്കുള്ള ഹൃദയവികാരം..
ഓ..ഓ..ഓ...
മാനസേശ്വരി മാപ്പു തരൂ..
മറക്കാൻ നിനക്കു മടിയാണെങ്കിൽ..
മാപ്പു തരൂ..മാപ്പു തരൂ..
4. പാടിയതു: പി.ലീല
ലളിതലവംഗ ലതാപരിശീലന
കോമളമലയസമീരേ
മധുകര നികരകരംബിത കോകില
കൂജിത കുഞ്ജകുടീരേ
വിഹരതി ഹരിഹിഹ സരസവസന്തേ
നൃത്യതി യുവതിജനേന സമം സഖി
വിരഹിജനസ്യ ദുരന്തേ...
ലളിതലവംഗ........
ഉന്മദമദന മനോരഥപഥിക...
ഉന്മദമദന മനോരഥപഥിക വധൂജന
ജനിതവിലാപേ
അളികുലസംകുല കുസുമസമൂഹ നിരാകുല
ബകുളകലാപേ...
ലളിതലവംഗ........
മാധവികാപരിമളലളിതേ നവ
മാലികയാതി സുഗന്ധം
മുനിമനസാമപി മോഹനകാരിണി
തരുണാകാരണബന്ധൌ..
ലളിതലവംഗ........
ഇവിടെ
വിഡിയോ
5. പാടിയതു: പി. സുശീല
ചെത്തിമന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി..
ഗുരുവായൂരപ്പാ നിന്നെ കണികാണേണം..
മയില്‍പ്പീലി ചൂടിക്കൊണ്ടും..മഞ്ഞതുകില്‍ ചുറ്റിക്കൊണ്ടും..
മണിക്കുഴലൂതിക്കൊണ്ടും കണികാണേണം..
വാകച്ചാര്‍ത്തു കഴിയുമ്പോള്‍ വാസനപ്പൂവണിയുമ്പോള്‍..
ഗോപികമാര്‍ കൊതിക്കുന്നോരുടല്‍ കാണേണം..
ചെത്തിമന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി..
ഗുരുവായൂരപ്പാ നിന്നെ കണികാണേണം..
അഗതിയാം അടിയന്റെ അശ്രുവീണു കുതിര്‍ന്നൊരി..
അവില്‍പൊതി കൈക്കൊള്ളുവാന്‍ കണികാണേണം..
ചെത്തിമന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി..
ഗുരുവായൂരപ്പാ നിന്നെ കണികാണേണം..
ഇവിടെ
വിഡിയോ
ബോണസ്: “ആ നിമിഷത്തിന്റെ നിർവൃതിയിൽ ഞാനൊരാവണി...
വിഡിയോ
“ ഉജ്ജയിനിയിലെ ഗായിക...”
ഇവിടെ
Subscribe to:
Post Comments (Atom)
No comments:
Post a Comment