Powered By Blogger

Monday, June 21, 2010

ചന്ദ്രകാന്തം [ 1974] എം.എസ്. വിശ്വനാഥൻ, യേശുദാസ്, ജാനകി, ജയചന്ദ്രൻ, ബ്രഹ്മാനന്ദൻ






ചിത്രം: ചന്ദ്രകാന്തം[ 1974] ശ്രീകുമാരൻ തമ്പി
താരങ്ങൾ: പ്രേം നസ്സീർ, ജയഭരതി, അടൂർ ഭാസി, ശങ്കരാടി, ബഹദൂർ, രജകുമരൻ തമ്പി,സുമിത്ര....

രചന: ശ്രീകുമാരൻ തമ്പി





സംഗീതം: എം.എസ്. വിശ്വനാഥൻ




1. പാടിയതു: എം.എസ്. വിശ്വനാഥൻ

ഹൃദയവാഹിനീ ഒഴുകുന്നുനീ
മധുരസ്നേഹ തരംഗിണിയായ്
കാലമാമാകാശ ഗോപുരനിഴലില്‍
കല്പനതന്‍ കളകാഞ്ചികള്‍ ചിന്തി

അച്ഛനാം മേരുവില്‍ നീ ഉല്‍ഭവിച്ചു
അമ്മയാം താഴ്വരതന്നില്‍ വളര്‍ന്നു
അടുത്ത തലമുറ കടലായി ഇരമ്പി
ആവേശമാര്‍ന്നു നീ തുള്ളിത്തുളുമ്പി
മുന്നോട്ട്... മുന്നോട്ട്
സ്നേഹപ്രവാഹിനീ മുന്നോട്ട്
ഹൃദയവാഹിനീ.....

ബന്ധനമെന്നത് തടവാണെങ്കിലും
ബന്ധുരമാണതിന്നോര്‍മ്മകള്‍ പോലും
നാളെയെപ്പുണരാന്‍ മുന്നോട്ടൊഴുകും
ഇന്നലെ പിന്നില്‍ തേങ്ങിയൊതുങ്ങും
സ്നേഹപ്രവാഹിനീ മുന്നോട്ട്
ഹൃദയവാഹിനീ.....

ഇവിടെ

വിഡിയോ



2. പാടിയതു: എം.എസ്. വിശ്വനാഥൻ

പ്രഭാതമല്ലോ നീ തൃസന്ധ്യയല്ലോ ഞാന്‍
പ്രഭാതമല്ലോ നീ തൃസന്ധ്യയല്ലോ ഞാന്‍
ഒരു വര്‍ണ്ണം നമുക്കൊരു സ്വപ്നം
ഒരു ഭാവം നമുക്കൊരു ഗന്ധം
പ്രഭാതമല്ലോ നീ തൃസന്ധ്യയല്ലോ ഞാന്‍
പ്രഭാതമല്ലോ നീ.....

ചെന്താമരയില്‍ നീ ചിരിയ്ക്കും
കണ്ണീരാമ്പലില്‍ ഞാന്‍ തുടിയ്ക്കും
പൂവെയില്‍നാളമായ് നീയൊഴുകും
പൂനിലാ തിരയായ് ഞാനിഴയും
പൂനിലാ തിരയായ് ഞാനിഴയും
(പ്രഭാതമല്ലോ നീ)

ആ....ആ...ആ...ആ.....
ചിന്തകളാം മണിമേഘങ്ങള്‍
നമ്മളെ ഒരുപോല്‍ തഴുകുന്നു...
ഒന്നു ചുംബിയ്ക്കാന്‍ കഴിയാതെ
ഒരു രാഗത്തില്‍ പാടുന്നു...
ഒരു രാഗത്തില്‍ പാടുന്നു....
(പ്രഭാതമല്ലോ നീ)

ഇവിടെ


വിഡിയോ


3. പാടിയതു: കെ. പി. ബ്രഹ്മാനന്ദൻ

ചിരിക്കുമ്പോള്‍ നീയൊരു സൂര്യകാന്തി
കരയുമ്പോള്‍ നീയൊരു കതിരാമ്പല്‍
ഉറങ്ങുമ്പോളെന്‍പ്രിയ രാത്രിഗന്ധി
ഉണരുമ്പോളോമന ഉഷമലരി

പാടുമ്പോള്‍ നീയൊരു പാലരുവി
പളുങ്കൊളി ചിന്നുന്ന തേനരുവി
പരിഭവം കൊള്ളുമ്പോള്‍ തേന്‍കുരുവി
പഴിചൊല്ലി ചിലയ്ക്കുന്ന പൂങ്കുരുവി

ചിന്തയില്‍ നീയൊരു നവഹേമന്തം
ശൃംഗാര സോപാന മണിമകുടം
എന്മണിയറയിലെ രതിലഹരി
എന്‍പ്രേമവീണയിലെ സ്വരലഹരി

ഇവിടെ


വിഡിയോ



4. പാടിയതു: പി. ജയചന്ദ്രൻ

രാജീവ നയനേ നീ ഉറങ്ങൂ
രാഗവിലോലേ നീയുറങ്ങൂ (രാജീവ)
ആയിരം ചുംബന സ്മൃതി സുമങ്ങൾ
അധരത്തിൽ ചാർത്തി നീയുറങ്ങൂ (ആയിരം)
അധരത്തിൽ ചാർത്തി നീയുറങ്ങൂ (രാജീവ)

എൻ പ്രേമ ഗാനത്തിൻ ഭാവം
നിൻ നീലക്കൺപീലിയായി (എൻ പ്രേമ)
എൻ കാവ്യ ശബ്ദാലങ്കാരം
നിൻ നാവിൽ കിളിക്കൊഞ്ചലായി(2)
ആരിരരോ (4) (രാജീവ)

ഉറങ്ങുന്ന ഭൂമിയെ നോക്കി
ഉറങ്ങാത്ത നീലാംബരം പോൽ (ഉറങ്ങുന്ന)
അഴകേ നിൻ കുളിർ മാല ചൂടി
അരികത്തുറങ്ങാതിരിക്കാം (2)
ആരിരരോ (4) (രാജീവ)
ഇവിടെ


വിഡിയോ



5. പാടിയതു: എസ്. ജാനകി

ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനൊ-
രാവണിത്തെന്നലായ് മാറി..
ആയിരമുന്മാദ രാത്രികള്‍തന്‍ ഗന്ധം
ആത്മദളത്തില്‍ തുളുമ്പി..
ആത്മദളത്തില്‍ തുളുമ്പി..

നീയുറങ്ങുന്ന നിരാലംബശയ്യയില്‍
നിര്‍നിദ്രമീ ഞാനൊഴുകീ..
രാഗപരാഗമുലര്‍ത്തുമാ തേന്‍ചൊടി
പൂവിലെന്‍ നാദം എഴുതി
അറിയാതെ... നീയറിയാതെ...

ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ മനം
ആരഭിതന്‍ പദമായി..
ദാഹിയ്ക്കുമെന്‍ ജീവതന്തുക്കളില്‍
നവ്യ ഭാവമരന്ദം വിളമ്പി..
താഴ്വരയില്‍ നിന്റെ പുഷ്പതല്പങ്ങളില്‍
താരാട്ടുപാട്ടായ് ഒഴുകീ..
ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ക്കെന്റെ
താളം പകര്‍ന്നു ഞാന്‍ നല്‍കി..
താളം പകര്‍ന്നു ഞാന്‍ നല്‍കി..
അറിയാതെ... നീയറിയാതെ..

ഇവിടെ



വിഡിയോ


6. പാടിയതു: യേശുദാസ്

സ്വര്‍ഗ്ഗമെന്ന കാനനത്തില്‍
സ്വര്‍ണ്ണമുഖീ നദിക്കരയില്‍
സ്വപ്നമയീ വാഴുന്നു ഞാന്‍
സുഖമറിയാതെ..സുഖമറിയാതെ..
കല്പന തന്‍ കണ്ണുനീരില്‍
സ്മരണതന്‍ ഗദ്ഗദത്തില്‍
വ്യര്‍ത്ഥമിന്നും പാടുന്നു ഞാന്‍
ശ്രുതിയറിയാതെ..ശ്രുതിയറിയാതെ..

നിത്യരാഗനന്ദനത്തില്‍ ചിത്രപുഷ്പശയ്യകളില്‍
നിന്നെയോര്‍ത്തു കേഴുന്നു ഞാന്‍ നിദ്രയില്ലാ‍തെ
രാത്രികള്‍തന്‍ ശൂന്യതയില്‍ പ്രേമപൂജ ചെയ്തിടുന്നു
സത്യമായ നിന്‍ പ്രഭതന്‍ പൂക്കളില്ലാതെ..


ഇവിടെ


വിഡിയോ


7. പാടിയതു: യേശുദാസ്

ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനൊ-
രാവണിത്തെന്നലായ് മാറി..
ആയിരമുന്മാദ രാത്രികള്‍തന്‍ ഗന്ധം
ആത്മദളത്തില്‍ തുളുമ്പി..
ആത്മദളത്തില്‍ തുളുമ്പി..

നീയുറങ്ങുന്ന നിരാലംബശയ്യയില്‍
നിര്‍നിദ്രമീ ഞാനൊഴുകീ..
രാഗപരാഗമുലര്‍ത്തുമാ തേന്‍ചൊടി
പൂവിലെന്‍ നാദം എഴുതി
അറിയാതെ... നീയറിയാതെ...

ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ മനം
ആരഭിതന്‍ പദമായി..
ദാഹിയ്ക്കുമെന്‍ ജീവതന്തുക്കളില്‍
നവ്യ ഭാവമരന്ദം വിളമ്പി..
താഴ്വരയില്‍ നിന്റെ പുഷ്പതല്പങ്ങളില്‍
താരാട്ടുപാട്ടായ് ഒഴുകീ..
ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ക്കെന്റെ
താളം പകര്‍ന്നു ഞാന്‍ നല്‍കി..
താളം പകര്‍ന്നു ഞാന്‍ നല്‍കി..
അറിയാതെ... നീയറിയാതെ..


ഇവിടെ



വിഡിയോ


8. പാടിയതു: യേശുദാസ്

പുഷ്പാഭരണം
തിരുവാഭരണം
പുഷ്പാഭരണം

പുഷ്പാഭരണം വസന്തദേവന്റെ
തിരുവാഭരണം
പുല്‍ക്കൊടി തോറും പുതുമഞ്ഞുരുകിയ
രത്നാഭരണം രത്നാഭരണം
കവിയുടെ കരളില്‍ കവിതാമലരായ്
കനകാഭരണം കനകാഭരണം
പുഷ്പാഭരണം വസന്തദേവന്റെ തിരുവാഭരണം

ഉദയ പര്‍വ്വത ശിഖരപഥങ്ങളില്‍
ഉപവന സല്‍ക്കാരം
നിറമാലചാര്‍ത്തും നവരംഗ ദ്വീപ്തി തന്‍
നിശ്ശബ്ദ സംഗീതം
അനാദി മദ്ധ്യാന്ത ചൈതന്യ യാത്ര തന്‍
ആനന്ത സത്യസ്മിതം (൨)
പുഷ്പാഭരണം വസന്തദേവന്റെ തിരുവാഭരണം

അനില ചുംബിത തരുശാഖകളില്‍
അരുണ കരാംഗുലികള്‍
അംബര നന്ദന സുന്ദര ലതകളില്‍
രജത രേഖാവലികള്‍
ഏഴു നിറങ്ങള്‍ ചേര്‍ന്നാലേകമെന്നുണര്‍ത്തും ശാസ്ത്രമുഖം (൨)
ശാസ്ത്രമുഖം
പുഷ്പാഭരണം വസന്തദേവന്റെ തിരുവാഭരണം


ഇവിടെ


വിഡിയോ

9. പാടിയതു: യേശുദാസ്

എങ്ങിരുന്നാലും നിന്‍റെ
മുടിപ്പൂവുകള്‍ക്കുള്ളില്‍
മഞ്ഞു തുള്ളിയായി എന്‍റെ
കണ്ണുനീര്‍ കണം കാണും
നിന്‍ പ്രേമവാനത്തിന്‍ താരാപഥത്തിലെ
വേണ്മേഘമായി ഞാന്‍ നീന്തിടുന്നു
ആ രാഗ നക്ഷത്ര നൂപുര ശോഭയില്‍
ആത്മാവില്‍ ഹര്‍ഷം വിതുമ്പീടുന്നു
പുണരാന്‍ പാഞ്ഞെത്തീടും ഓരോരോ തിരയെയും
അണച്ച് മാറില്‍ ചേര്‍ക്കെ മന്ത്രിപ്പൂ മണല്‍‍ത്തീരം
മറക്കില്ലൊരുനാളും;
കഷ്ട്ടമാ കള്ളം കേട്ട് ചിരിപ്പൂ കടല്ക്കാറ്റ്
കണ്ണ് പൊത്തുന്നു താര..


ഇവിടെ


10. പാടിയതു: യേശുദാസ്

സുവർണ്ണമേഘസുഹാസിനി പാടി
സുന്ദരസന്ധ്യാരാഗം
ചിത്രാംബരമാ മൂകസംഗീതം
നിശ്ചലചിത്രങ്ങളാക്കി
സംഗീതമുറഞ്ഞപ്പോൾ ചിത്രങ്ങളായെന്നു
സാഗരവീണകൾ പാടി

എങ്ങിരുന്നാലും നിൻ മുടിപ്പൂവുകൾക്കുള്ളിൽ
മഞ്ഞുതുള്ളിയായെന്റെ കണ്ണുനീർക്കണം കാണും
നിൻ പ്രേമവാനത്തിൻ താരാപഥത്തിലെ
വെണ്മേഘമായ് ഞാൻ നീന്തിടുന്നു
ആ രാഗനക്ഷത്ര നൂപുരശോഭയിൽ
ആത്മാവിൻ ഹർഷം വിതുമ്പിടുന്നൂ

മഴമേഘമൊരു ദിനം മന്ദഹസിച്ചു
മഴവില്ലെന്നതിനെ ലോകം വിളിച്ചു
മരുഭൂമിയതു കണ്ടു മന്ദഹസിച്ചു
മധുരമാഹാസം മരീചികയായ്




ബോണസ്:

അരികത്തയാരോ പാടുന്നുണ്ടോ....

വിഡിയോ

1 comment:

poor-me/പാവം-ഞാന്‍ said...

വന്നു ആസ്വദിച്ചു...