Tuesday, June 22, 2010
ലോഹിതദാസ്... ഒരു അനുസ്മരണം ..
മലയാളചലച്ചിത്രമേഖലയിലെ പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ് എന്ന എ.കെ. ലോഹിതദാസ് (മേയ് 10, 1955 - ജൂൺ 28, 2009[1]). ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെ ഇദ്ദേഹം രണ്ട് ദശകത്തിലേറെക്കാലം മലയാളചലച്ചിത്രവേദിയെ ധന്യമാക്കി. പത്മരാജനും ഭരതനും എം.ടിയ്ക്കും കഴിഞ്ഞതു പോലെ മലയാളചലച്ചിത്രത്തിൽ ശക്തമായ തിരക്കഥകൾ സംഭാവന ചെയ്ത എഴുത്തുകാരനായാണ് ഇദ്ദേഹത്തെ വിലയിരുത്തുന്നത്. തിരക്കഥാകൃത്ത്, സംവിധായകൻ എന്നിവയ്ക്കുപുറമെ ഗാനരചയിതാവ്, നിർമ്മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളിൽ ഇദ്ദേഹം പ്രതിഭ തെളിയിച്ചു.
ആദ്യനാമം അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ്'
ജനനം മേയ് 10 1955(1955-05-10)
ചാലക്കുടി,കേരളം, ഇന്ത്യ
മരണം ജൂൺ 28 2009 (പ്രായം 54)
കൊച്ചി,കേരളം, ഇന്ത്യ
അന്ത്യവിശ്രമം
കൊള്ളുന്ന സ്ഥലം ലക്കിടി, പാലക്കാട്
മറ്റു പേരുകൾ ലോഹി
പ്രവർത്തന
മേഖല സംവിധായകൻ, തിരക്കഥാകൃത്ത്
പ്രവർത്തന
കാലഘട്ടം 1987 - 2009
ജീവിത
പങ്കാളി(കൾ) സിന്ധു
മക്കൾ ഹരികൃഷ്ണൻ, വിജയശങ്കർ
ഗാന രചന:
വർഷം↓ ചലച്ചിത്രം↓ ഗാനം[8]↓ സംഗീതം↓ ഗായകർ↓
2007 നിവേദ്യം കോലക്കുഴൽ വിളി കേട്ടോ... എം. ജയചന്ദ്രൻ വിജയ് യേശുദാസ്, ശ്വേത
2003 കസ്തൂരിമാൻ രാക്കുയിൽ പാടി... ഔസേപ്പച്ചൻ യേശുദാസ്
2000 ജോക്കർ ചെമ്മാനം പൂത്തേ.. മോഹൻ സിത്താര യേശുദാസ്
2000 ജോക്കർ അഴകേ നീ പാടും... മോഹൻ സിത്താര യേശുദാസ്
1. ചിത്രം: നിവേദ്യം [2007]ലോഹിതദാസ്
രചന: എ കെ ലോഹിതദാസ്
സംഗീതം: എം ജയചന്ദ്രന്‍
പാടിയതു: വിജയ് യേശുദാസ്, ശ്വേത
കോലക്കുഴല്‍വിളി കേട്ടോ രാധേ എന്‍ രാധേ....
കണ്ണനെന്നെ വിളിച്ചോ രാവില്‍ ഈ രാവില്‍..
പാല്‍നിലാവു പെയ്യുമ്പോള്‍ പൂങ്കിനാവു നെയ്യുമ്പോള്‍
എല്ലാം മറന്നു വന്നു ഞാന്‍ നിന്നോടിഷ്ടം കൂടാന്‍....
(കോലക്കുഴല്‍)
ആണ്‍കുയിലേ നീ പാടുമ്പോള്‍ പ്രിയതരമേതോ നൊമ്പരം...
ആമ്പല്‍പ്പൂവേ നിന്‍ ചൊടിയില്‍ അനുരാഗത്തിന്‍ പൂമ്പൊടിയോ...
അറിഞ്ഞുവോ വനമാലീ നിന്‍ മനം കവര്‍ന്നൊരു രാധിക ഞാന്‍
ഒരായിരം മയില്‍പ്പീലികളായ് വിരിഞ്ഞുവോ എന്‍ കാമനകള്‍...
വൃന്ദാവനം രാഗസാന്ദ്രമായ് ..യമുനേ നീയുണരൂ....
(കോലക്കുഴല്‍)
നീയൊരു കാറ്റായ് പുണരുമ്പോള്‍ അരയാലിലയായ് എന്‍ ഹൃദയം...
കണ്‍മുനയാലേ എന്‍കരളില്‍ കവിത കുറിക്കുകയാണോ നീ...
തളിര്‍ത്തുവോ നീല കടമ്പുകള്‍ പൂവിടര്‍ത്തിയോ നിറയൌവനം..
അണഞ്ഞിടാം ചിത്രപതംഗമായ് തേന്‍ നിറഞ്ഞുവോ നിന്‍ അധരങ്ങള്‍...
മിഴിപൂട്ടുമോ മധുചന്ദ്രികേ പരിണയ രാവായി....
(കോലക്കുഴല്‍...
ഇവിടെ
വിഡിയോ
2. ചിത്രം: കസ്തുരിമാൻ
രചന: ലോഹിതദാസ്
സംഗീതം: ഔസെപ്പച്ചൻ
പാടിയതു: യേശുദാസ്
രാക്കുയില്‍ പാടി രാവിന്‍റെ ശോകം
നക്ഷത്രക്കുഞ്ഞുങ്ങള്‍ക്കിന്നാനന്ദ വേള (2)
ഇടറുന്നു താളം തുളുമ്പുന്നു കണ്ണീര്‍
ഇടനെഞ്ചിലേതോ മണിവീണ തേങ്ങി
ഹൊയ് കാറ്റത്തെത്തും വെള്ളം മഴവെള്ളം മഴവെള്ളം
അതു മുറ്റം മുട്ടും വെള്ളം മഴവെള്ളം മഴവെള്ളം
ഞാന്‍ ഉന്താം കളിവള്ളം താനേ തുള്ളിനു നിന്‍ ഉള്ളം
രാവിന്‍ നെഞ്ചില്‍ പൂക്കുന്നുവോ വാടാമല്ലികള്‍
മണ്ണിന്‍ മാറില്‍ വീഴുന്നുവോ വാടും പൂവുകള്‍
ഇരുളുറങ്ങുമ്പോള്‍ ഉണരും പ്രഭാതം
മറയുന്നു വാനില്‍ താരാജാലം
എവിടെ..... എവിടെ......
നീലത്തുകിലിന്‍ ചന്തം ചാര്‍ത്തും സ്വപ്നങ്ങള്‍
മറയുന്നതാര് തെളിയുന്നതാര്
രാക്കുയില്‍ പാടി രാവിന്‍റെ ശോകം
നക്ഷത്രക്കുഞ്ഞുങ്ങള്‍ക്കിന്നാനന്ദ വേള
ആ...............
ഓംകാരം...ഓംകാരം..
ആ.............
സാ.. സാസസ രിസനി. സസനി.
പപസാ നിധനിസ നിധപഗ ….
മപധനി.........
ഓംകാര പഞ്ചരകീരപുര ഹരസരോജ
ഭവകേശവാദി രൂപവാസവരിപു ജനകാന്തകാ.....
(രാക്കുയില്‍ പാടി രാവിന്‍റെ ശോകം)
ഹൊയ് കാറ്റത്തെത്തും വെള്ളം മഴവെള്ളം മഴവെള്ളം
അതു മുറ്റം മുട്ടും വെള്ളം മഴവെള്ളം മഴവെള്ളം
ഞാന്‍ ഉന്താം കളിവള്ളം താനേ തുള്ളിനു നിന്‍ ഉള്ളം
ഇവിടെ
വിഡിയോ
3. ചിത്രം: ജോക്കർ [2000] ലോഹിതദാസ്
രചന: ലോഹിതദാസ്
സംഗീതം: മോഹൻ സിത്താര
പാടിയതു: യേശുദാസ്
അഴകേ നീ പാടും പ്രേമഗാനം മോഹനം
അഴലിൽ ഞാൻ ആടും ശോകമൂകം നാടകം
എൻ കനവിൽ നിൻ രൂപം
എൻ കാതിൽ നിൻ ഗാനം
കരളിൽ നീറിയെരിയും മോഹം നീ ഓമലേ (അഴകേ നീ)
ആ...
ആകാശ താമരയായ് പൂത്തു നിന്നൂ നീ
ചിറകറ്റ കരിവണ്ടായ് നോക്കി ഞാൻ (ആകാശ)
ഞാൻ മൂളും ഗാനം സ്നേഹത്തിൻ ഗീതം
ഒരു കാറ്റിൻ താളക്കയ്യിൽ നിന്നെത്തേടിയലഞ്ഞു വരും
നിന്നെ തേടി അലഞ്ഞു വരും
(അഴകേ നീ)
അനുരാഗ തേൻ പുഴയിൽ നീന്തി വന്നു നാം
കദനത്തിൻ നീർച്ചുഴിയിൽ താണു പോയി ഞാൻ (അനുരാഗ)
മിഴിനീർ വെൺ മുത്തും ഹൃദയപ്പൂ മൊട്ടും
കരളിന്റെ നാക്കിലയിൽ പ്രിയദേ കാഴ്ചയൊരുക്കാം ഞാൻ
പ്രിയദേ കാഴ്ചയൊരുക്കാം ഞാൻ
(അഴകേ നീ)
ഇവിടെ
4. പാടിയതൂ: യേശുദാസ്
ചെമ്മാനം പൂത്തേ പുതുസിന്ദൂരം തൊട്ടേ
ചെമ്മാനം പൂത്തേ പുതുസിന്ദൂരം തൊട്ടേ
പനയോലകെട്ടി പന്തലൊരുക്കി കാത്തിരിക്കെടി പെണ്ണാളേ
കമ്മാരക്കടവത്ത് വഞ്ചിയണഞ്ഞെടി കുയിലാളേ
വഞ്ചിയണഞ്ഞെടി കുയിലാളേ
ചെമ്മാനം പൂത്തേ......
പെടപെടയണ മീനല്ലാ കരിനീലവണ്ടല്ലാ കൂവളത്തിന്‍ പൂവല്ലാ
പെടപെടയണ മീനല്ലാ കരിനീലവണ്ടല്ലാ കൂവളത്തിന്‍ പൂവല്ലാ
വിരഹത്താല്‍ കേഴുന്ന മാന്‍പേടക്കണ്ണാണേ
മദനപ്പൂ കൊണ്ടു കലങ്ങിയ പെണ്ണിന്റെ മനസ്സാണേ
മാരന്റെ വിരിമാറില്‍ നീലാമ്പൽ പൂ പോലെ
വീണു കിടന്നു തളര്‍ന്നു മയങ്ങാന്‍ കൊതികൂടുന്നു
പെണ്ണിനു കൊതികൂടുന്നു ഒഓ..
ചെമ്മാനം പൂത്തേ......
നുരനുരയണ കള്ളുണ്ടേ കരിമീന്‍ കറിയുണ്ടേ മുത്തുമണിച്ചോറുണ്ടേ (2)
തളിര്‍വെറ്റില തിന്നാത്ത ചെഞ്ചോരച്ചുണ്ടുണ്ടേ
തല്ലിഞ്ച തേയ്ക്കാത്ത വെണ്ണപോലെയുടലുണ്ടേ
പുതുപാട്ടും മൂളീ ബീഡിപ്പുകയൂതീ
കരളും കനവും കവരാൻ പൊന്നേ നീ മാത്രം വന്നില്ലാ
നീ മാത്രം വന്നില്ലാ
ചെമ്മാനം പൂത്തേ......
വഞ്ചിയണഞ്ഞെടി കുയിലാളേ (2)
ഇവിടെ
വിഡിയോ
5. ചിത്രം: വീണ്ടും ചില വീട്ടു കാര്യങ്ങൾ 1999] സത്യൻ അന്തിക്കാട്
കഥ, തിരക്കഥ,സംഭാഷണം: ലോഹിതദാസ്
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയതു: യേശുദാസ്, & സിന്ധു പ്രേം കുമാർ/ സുജാത
പിന്‍ നിലാവിന്‍ പൂ വിടര്‍ന്നു
പൊന്‍ വസന്തം നോക്കി നിന്നു
ശാരദേന്ദുമുഖി ഇന്നെന്‍ പ്രേമ സായൂജ്യം
താമസിക്കാന്‍ തീര്‍ത്തു ഞാന്‍
രാസകേളീ മന്ദിരം
ഓമലേ ഞാന്‍ കാത്തു നില്‍പ്പൂ
നിന്നെ വരവേല്‍ക്കാന്‍
എവിടെ നിന്‍ പല്ലവി
എവിടെ നിന്‍ നോപുരം
ഒന്നു ചേരാന്‍ മാറോടു ചേര്‍ക്കാന്‍
എന്തൊരുന്മാദം
കൊണ്ടു പോകാം നിന്നെയെന്‍
പിച്ചകപ്പൂപന്തലില്‍
താരഹാരം ചാര്‍ത്തി നിന്നെ
ദേവവധുവാക്കാം
അണിനിലാ പീലികള്‍
പൊഴിയുമീ ശയ്യയില്‍
വീണുറങ്ങാമാവോളമഴകിന്‍
തേന്‍കുടം നുകരാം
ഇവിടെ
വിഡിയോ
6. ചിത്രം: കന്മദം [1998] ലോഹിതദാസ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: രവീന്ദ്രൻ
പാടിയതു: കെ ജെ യേശുദാസ്
മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
ആരാരിരം..
ഇരുളുമീ ഏകാന്തരാവിൽ
തിരിയിടും വാർത്തിങ്കളാക്കാം..
മനസ്സിലെ മൺകൂടിനുള്ളിൽ
മയങ്ങുന്ന പൊൻവീണയാക്കാം..
ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
ഈണങ്ങൾ ഞാനേറ്റു വാങ്ങാം
ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...
കവിളിലെ കാണാനിലാവിൽ
കനവിന്റെ കസ്തൂരി ചാർത്താം...
മിഴിയിലെ ശോകാർദ്രഭാവം
മധുരിയ്ക്കും ശ്രീരാഗമാക്കാം..
എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം..
കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
മംഗല്യത്താലിയും ചാർത്താം...
ഇവിടെ
വിഡിയോ
7. ചിത്രം: വളയം [ 1992 ] സിബി മലയില്‍
കഥ, തിരക്കഥ,സംഭാഷണം: ലോഹിതദാസ്
രചന: കൈതപ്രം
സംഗീതം: എസ് പി വെങ്കിടേഷ്
പാടിയതു: കെ എസ് ചിത്ര
ആ...ആ...ആ...അ...ആ...ആ...
ചമ്പകമേട്ടിലെ എന്റെ മുളംകുടിലില്‍
കുളിരമ്പിളി റാന്തലെടുത്തു കൊളുത്താം ഞാന്‍
ഒരുപിടി മണ്ണില്‍ മെനഞ്ഞ കിളിക്കൂട്ടില്‍
ഒരു ചെറു സൂര്യനെയേറ്റു തുടിച്ചുകളിക്കാം ഞാന്‍
നിറയ്ക്കാം സുഗന്ധം ഇളംകാറ്റിനുള്ളറയില്‍
വസന്തം മനസ്സിന്‍ മണിച്ചെപ്പിലേന്താം ഞാന്‍
കൂട്ടിനൊരോമല്‍ കിളിയെ വളര്‍ത്താം (ചമ്പക)
കുലവാഴപ്പന്തലൊരുക്കാം പനയോലപ്പായ വിരിക്കാം
കരയാകെ തോരണമേറ്റാം (കുലവാഴപ്പന്തലൊരുക്കാം)
നാദസ്വരമോടെ-തനന തനന-മുത്തുക്കുടയോടെ-തനന തനന (2)
അരയാലില വഞ്ചിയിലേറിവരാമോ പുതുമണവാളാ (ചമ്പക)
കല്യാണപ്പന്തലിനുള്ളില്‍ വരവേല്‍പ്പിന്‍ വിളക്കുനീട്ടി
മണവാട്ടിപ്പെണ്ണായ് വരാം ഞാന്‍ (കല്യാണ)
കോടിപ്പുടവ തരൂ-തനന തനന- താലിപ്പൊന്നു തരൂ-തനന തനന (2)
ഇന്നെന്നിലെയെല്ലാമെല്ലാം നല്‍കാം പുതുമണവാളാ (ചമ്പക)
ഇവിടെ
8. ചിത്രം കമലദളം [ 1992 ] സിബി മലയിൽ
കഥ, തിരക്കഥ, സംഭാഷണം: ലോഹിതദാസ്
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: രവീന്ദ്രൻ
പാടിയതു: കെ ജെ യേശുദാസ്
സായന്തനം ചന്ദികാ ലോലമായ്..
നാഗമ്പലം നലമെഴും സ്വർഗ്ഗമായ്
മനയോല ചാർത്തീ കേളീവസന്തം
ഉണരാത്തതെന്തേ പ്രിയതേ..
(സായന്തനം)
വില്യാദ്രിയിൽ തുളസീദളം ചൂടാൻവരും മേഘമായ്
ശാലീനയായ് പൊന്നാതിരാപ്പൂതേടുമീ തെന്നലും
നീയൊരുങ്ങുമമരരാത്രിയിൽ..
തിരുവരങ്ങിലമൃതവർഷമായ്
പനിനീർതളിക്കുവാൻ ഇന്ദ്രദൂതുമായ് വന്നു..
(സായന്തനം)
ഋതുവീണതൻ കരുണാർദ്രമാം ശ്രീരാഗമേ എങ്ങുനീ
കുളിരോർമ്മയിൽ പദമാടുമെൻ പ്രിയരാധികേ എങ്ങുനീ
നിൻപ്രസാദമധുരഭാവമെവിടെ..
നിൻവിലാസനയതരംഗമെവിടെ...
എന്നുൾച്ചിരാതിൽനീ ദീപനാളമായ് പോരൂ..
(സായന്തനം)
ഇവിടെ
വിഡിയോ
9. ചിത്രം: സല്ലാപം [ 1996] സുന്ദെർദ്സാസ്
കഥ, തിരക്കഥ, സംഭാഷണം: ലോഹിതദാസ്
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പടിയതു: യേശുദാസ് & ചിത്ര
പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം...
ഗന്ധർവഗായകന്റെ മന്ത്ര വീണ പോലെ..
നിന്നെ കുറിചു ഞാൻ പാടുമീ രാത്രിയിൽ..
ശ്രുതി ചേർന്നു മൌനം
അതു നിൻ മന്ദഹാസമായ്
പ്രിയ തോഴി...
പവിഴം പൊഴിയും മൊഴിയിൽ
മലർശരമേറ്റ മോഹമാണു ഞാൻ
കാണാൻ കൊതി പൂണ്ടണയും
മറ്ദുല വികാരമാണു ഞാൻ
ഏകാന്ത ജാലകം തുറക്കു ദേവി
നിൽപ്പൂ...
നിൽപ്പൂ ഞാനീ നടയിൽ നിന്നെ തേടി..
ആദ്യം തമ്മിൽ കണ്ടു
മണിമുഖിലായ് പറന്നുയർന്നു ഞാൻ
പിന്നെ കാണും നേരം ഒരു മഴപോലെ
പെയ്തലിഞ്ഞു ഞാൻ
ദിവ്യാനുരാഗമായി പുളകം പൂത്തുപോയി
ഒഴുകൂ...
ഒഴുകൂ സരയൂ നദിയാരാഗോന്മാദം..
ഇവിടെ
വിഡിയോ
10. പാടിയതു: യേശുദാസ്
ഉം ...ഉം..ഉം...
ആ...ആ...ആ...
ചന്ദന ചോലയില്‍ മുങ്ങി നീരാടിയെന്‍
ഇളമാന്‍ കിടാവേ ഉറക്കമായോ
വൃശ്ചിക രാത്രി തന്‍ പിച്ചക പന്തലില്‍
ശാലീന പൌര്‍ണ്ണമി ഉറങ്ങിയോ
പൂന്തെന്നലേ നിന്നിലെ ശ്രീ സുഗന്ധം
എന്നോമലാളിനിന്നു നീ നല്‍കിയോ (2)
ഏകാകിനിയവള്‍ വാതില്‍ തുറന്നുവോ
എന്തെങ്കിലും പറഞ്ഞുവോ
എന്നാത്മ നൊമ്പരങ്ങള്‍ നീ ചൊല്ലിയോ (ചന്ദന....)
കണ്ടെങ്കില്‍ ഞാന്‍ എന്നിലെ മോഹമെല്ലാം
മാറോടു ചേര്‍ത്തു മെല്ലെയിന്നോതിടും
നീയില്ലയെങ്കിലെന്‍ ജന്മമില്ലെന്നു ഞാന്‍
കാതോരമായ് മൊഴിഞ്ഞിടും
ആലിംഗനങ്ങള്‍ കൊണ്ടു മെയ് മൂടിടും ( ചന്ദന..)
ഇവിടെ
വിഡിയോ
Subscribe to:
Post Comments (Atom)
No comments:
Post a Comment