Powered By Blogger
Showing posts with label സുജാത. Show all posts
Showing posts with label സുജാത. Show all posts

Sunday, November 14, 2010

കരയിലേക്കു ഒരു കടൽ ദൂരം [2010] യേശുദാസ്, ചിത്ര, സുജാത, വേണുഗോപാൽ, മധു ബാലകൃഷ്ണൻ



ചിത്രം: കരയിലേക്കു ഒരു കടൽ ദൂരം [2010] വിനോദ് മങ്കര
താരനിര: ഇന്ദ്രജിത്, മംത മോഹൻ ദാസ്, ലക്ഷ്മി ശർമ്മ. ജഗതി, നെടുമുടി വേണു, ധന്യ മേരി
വർഗീസ്, ഷാലു മേനോൻ, ശ്രീദേവി ഉണ്ണി, സുധീഷ് , റ്റി.പി. മാധവൻ, ദേവൻ,
ശ്രീരാമൻ....

രചന: ഓ.എൻ.വി., വിനോദ് മങ്കര,കെ. സച്ചിദാനന്ദൻ
സംഗീതം: എം. ജയചന്ദ്രൻ



1. പാടിയതു: മധു ബാലകൃഷ്ണൻ & ചിത്ര [ഓ.എൻ.വി.}

ചിത്രശലഭമേ ചിത്രശലഭമേ
അപ്സരസ്സുകൾ തേടും ചിത്രശലഭമേ നീ
അത്രമേൽ സ്നേഹിച്ചതെന്തിനെന്നെ? [2]
ഞാനൊരു കാട്ടുപൂവല്ലേ?
ഘനശ്യാമകാനനം കണിവച്ച പൂവല്ലേ?
ചിത്രശലഭമേ...

അനുപല്ലവി:
തരുലതാവൃന്ദമാടും ഇവിടെയെൻ കളിപ്പന്തൽ
വരു! വരു! എന്നു നിന്നെ വിളിച്ചുവോ
ദലമർമ്മരങ്ങൾപോലും മധുരമായാരോ മീട്ടും
ജലതരംഗത്തിൻ ലോലശ്രുതിപോലെ

തരളലളിതമതിലോലം
തനു തഴുകി പവനനനുവേലം
മലർമിഴികളേ മധുമൊഴികളേ
വരു! തളിക നിറയെ-
യരിയൊരമൃതകളഭവുമായ്

എത്രയോ പൂവുകൾ ഹൃദയം നേദിച്ച
ചിത്രശലഭമല്ലേ!
നിനക്കെന്നെ ഇഷ്ടമെന്നെന്തിനോതി?
ഇഷ്ടമെന്നെന്തിനോതി?
ചിത്രശലഭമേ...

ചരണം:
പുളകിതയാമിനീ സഖികൾ സാക്ഷിയായ്
കളിയരങ്ങിതിലാടിത്തിമിർത്തൂ നാം
മുടിയുലഞ്ഞാടുമൊരു മുളങ്കാടുപോലെ
പീലി വിടർത്തിയ മയിൽ‌പോലെ നൃത്തമാടി ഞാൻ

ഉയിരിലുണരുമൊരു ഗാനം
കളമുരളി ചൊരിയുമൊരു നാദം
ശ്രുതിഭരിതമായ് കരൾ കവരവേ
ഒരു പ്രണയമധുര മദനലഹരിയതിലലിയേ

മറ്റൊരു പൂവിന്റെ മടിയിൽ മയങ്ങിയ
ചിത്രശലഭമല്ലേ!
നിനക്കെന്നെ ഇഷ്ടമെന്നെന്തിനോതി?
ഇഷ്ടമെന്നെന്തിനോതി?
ചിത്രശലഭമേ...

ഇവിടെ

വിഡിയോ



2. പാടിയതു: യേശുദാസ്/ ചിത്ര [ഓ.എൻ.വി.]


ഹൃദയത്തിന്‍ മധുപാത്രം ...
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഋതുദേവതയായ് അരികില്‍ നില്‍ക്കേ,,അരികില്‍ നില്‍ക്കേ
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഋതുദേവതയായ് അരികില്‍ നില്‍ക്കേ നീയെന്‍ അരികില്‍ നില്ക്കേ
നനനാ,, നനനാ,,നനനാ,, നനനാ ,,നാ,,നാ‍,,നാ,,നാ
പറയൂ നിന്‍ കൈകളില്‍ കുപ്പിവളകളോ
മഴവില്ലിന്‍ മണിവര്‍ണ്ണപ്പൊട്ടുകളോ
അരുമയാം നെറ്റിയില്‍ കാര്‍ത്തികരാവിന്റെ
അണിവിരല്‍ ചാര്‍ത്തിയ ചന്ദനമോ..
ഒരു കൃഷ്ണതുളസി തന്‍ നൈര്‍മ്മല്യമോ-നീ
ഒരു മയില്‍പ്പീലി തന്‍ സൌന്ദര്യമോ-നീ
ഒരു മയില്‍പ്പീലി തന്‍ സൌന്ദര്യമോ

ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഋതുദേവതയായ് അരികില്‍ നില്‍ക്കേ എന്‍ അരികില്‍ നില്ക്കേ

ഒരു സ്വരം പഞ്ചമ മധുരസ്വരത്തിനാല്‍
ഒരു വസന്തം തീര്‍ക്കും കുയില്‍ മൊഴിയോ
കരളിലെ കനല്‍ പോലും കണിമലരാക്കുന്ന
വിഷുനിലാപ്പക്ഷിതന്‍ കുറുമൊഴിയോ
ഒരു കോടി ജന്മത്തിന്‍ സ്നേഹസാഫല്യം നിന്‍
ഒരു മൃദുസ്പര്‍ശത്താല്‍ നേടുന്നു ഞാന്‍-നിന്‍
ഒരു മൃദുസ്പര്‍ശത്താല്‍ നേടുന്നു ഞാന്‍

ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഋതുദേവതയായ് അരികില്‍ നില്‍ക്കേ,,അരികില്‍ നില്‍ക്കേ
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഋതുദേവതയായ് അരികില്‍ നില്‍ക്കേ നീയെന്‍ അരികില്‍ നില്ക്കേ....

ഇവിടെ


വിഡിയോ


3. പാടിയതു: എം.ജയചന്ദ്രൻ [ കെ. സച്ചിദാനന്ദൻ]

ആ.. ആ.. ആ..
നീയില്ലയെങ്കിൽ..
നീയില്ലയെങ്കിൽ എനിക്കൊരു വീടില്ലാ..ഭൂമിയില്ലാകാശമില്ലാ..
നീയില്ലയെങ്കിൽ എനിക്കൊരു വീടില്ലാ..ഭൂമിയില്ലാകാശമില്ലാ..
ഇല്ല നാടോടിയാം കാറ്റും
ആ കാറ്റിൽ മാഞ്ചില്ലയിൽ മൈന തൻ പാട്ടും
നീയില്ലയെങ്കിൽ..ഹാ..

നീയില്ലയെങ്കിൽ..നീയില്ലയെങ്കിൽ ..
എനിക്കു ചിറകില്ല..മേഘവും താരവുമില്ലാ..
ഹാ..ഇല്ല മഴകൾ..മഴകൾ..
ഇല്ലാ മഴകൾ..വെയിലുകൾ..സന്ധ്യകൾ
ഇല്ലാ കടൽമലർക്കാടും
നീയില്ലയെങ്കിൽ..
നീയില്ലയെങ്കിൽ..എനിക്കൊരു വീടില്ലാ..ഭൂമിയില്ലാകാശമില്ലാ..

ആ..ആ..ആ..
സ ഗ മ ധാ.. പാ.. ഗ മ ധ നീ.. ധ സാ നി പ ധ ധ ഗാ
ദൂരമനന്തം കാലമനന്തം-
എൻ ഏകാന്തതയും ഏകാന്തം..
നീയില്ലയെങ്കിൽ നിൻ ഛായയാം ഞാനില്ല
കേവലം സ്വപ്നമീ ഭൂവും..

സ മ രി പ ഗ മ രി സ നി മ പ സ സാ
സ മ രി പ നി ധ നി സ പ ഗാ മ രീ
രി രി നീ ധ മ പ ധ മാ ഗ ഗാ രി നീ ധ
നീ സ നീ ധ
നീ സ നീ ധ
നീ സ ..നീ ഇല്ലയെങ്കിൽ എനിക്കൊരു വീടില്ലാ..
ഭൂമിയില്ലാകാശമില്ലാ..
ഇല്ല നാടോടിയാം കാറ്റും
ആ കാറ്റിൽ മാഞ്ചില്ലയിൽ മൈന തൻ പാട്ടും
നീയില്ലയെങ്കിൽ..

ഇവിടെ

വിഡിയോ



4. പാടിയതു: സുജാത / വേണു ഗോപാൽ [വിനോദ് മങ്കര]

പച്ചിലച്ചാർത്താം ഇരുൾ‌വാസകത്തണലിൽ
ഒറ്റയ്ക്കു തേങ്ങും നിശീഥിനിയാണു ഞാൻ (2)
പേരറിയാത്ത സഹസ്രസൂനങ്ങളിൽ
വാടിക്കരിഞ്ഞ പരാഗം എന്നോർ‌മ്മകൾ
പച്ചിലച്ചാര്‍ത്താം ഇരുള്‍വാസകത്തണലില്‍
ഒറ്റയ്ക്കു തേങ്ങും നിശീഥിനിയാണു ഞാന്‍

ആരും വരില്ലെന്നറിഞ്ഞിട്ടും ആരെയോ
വീണ്ടും പ്രതീക്ഷിച്ചിരിപ്പൂ!.. (2)
ആരവമൊഴിഞ്ഞൊരാ ആരണ്യത്തിലാധിപോൽ
നീറിനിന്നു വിമൂകാനുരാഗിണി!...(2)
പച്ചിലച്ചാര്‍ത്താം ഇരുള്‍വാസകത്തണലില്‍
ഒറ്റയ്ക്കു തേങ്ങും നിശീഥിനിയാണു ഞാന്‍

പ്രേമമേ! നീയെനിക്കാരായിരുന്നെന്നു്
ആരും പറഞ്ഞതില്ലിപ്പൊഴും...(2)
ആത്മപഥങ്ങളിലാരോ കുറിച്ചിട്ട
വേപഥുവെന്നു ഞാൻ നിന്നെ തിരുത്തട്ടെ?...(2)
(പച്ചിലച്ചാര്‍ത്താം‍....)

ഇവിടെ

വിഡിയോ


5. പാടിയതു: ജനാർദ്ദനൻ പുതുശേരി


തന്നാനേ താനേ നാനേ തന്നാന താനാനേ
തന്നാനേ താനേ നാനേ തന്നാന താനാനേ ആ തെയ്താ (2)

വട്ടപ്പറമ്പിലൊരു ഈന്തുപനയുണ്ടെ
വട്ടപ്പറമ്പിലൊരു ഒറ്റപ്പനയുണ്ടേ ആ തെയ്താ
തന്നാനേ താനേ നാനേ തന്നാന താനാനേ
തന്നാനേ താനേ നാനേ തന്നാന താനാനേ ആ തെയ്താ (വട്ടപ്പറമ്പിലൊരു..)


ഒറ്റപ്പനമേലൊരു മൂട്ടിപ്പാണിയുണ്ടേ
മുട്ടിപാണീലൊരു മുന്നാഴിക്കള്ളുണ്ടേ ആ തെയ്താ
തന്നാനേ താനേ നാനേ തന്നാന താനാനേ
തന്നാനേ താനേ നാനേ തന്നാന താനാനേ ആ തെയ്താ (ഒറ്റപ്പനമേലൊരു..‌)


മുന്നാഴി കള്ളു കുടിച്ചാൽ എന്തെല്ലാമാവുമെടോ
മുന്നാഴി കള്ളു കുടിച്ചാൽ ഉന്മത്തമാവുമെടോ ആ തെയ്താ
തന്നാനേ താനേ നാനേ തന്നാന താനാനേ
തന്നാനേ താനേ നാനേ തന്നാന താനാനേ ആ തെയ്താ (മുന്നാഴി..)

മുന്നാഴി കള്ളൂ കുടിച്ചാൽ എന്തെല്ലാം ചെയ്യുമെടോ
മുന്നാഴി കള്ളു കുടിച്ചാൽ കെട്ട്യോളെ തല്ലുമെടോ ആ തെയ്താ
തന്നാനേ താനേ നാനേ തന്നാന താനാനേ
തന്നാനേ താനേ നാനേ തന്നാന താനാനേ ആ തെയ്താ (മുന്നാഴി..)


തന്നാനേ താനേ നാനേ തന്നാന താനാനേ
തന്നാനേ താനേ നാനേ തന്നാന താനാനേ ആ തെയ്താ (3)

ഇവിടെ

Saturday, November 6, 2010

രാത്രിമഴ [2006] രമേഷ് നാരായൺ,സുജാത, ഹരിഹരൻ, ഗായത്രി



ചിത്രം: രാത്രിമഴ [2006] ലെനിൻ രാജേന്ദ്രൻ
താരനിര: വിനീത്, മീര ജാസ്മിൻ, മനോജ് കെ. ജയൻ, ബിജു മേനോൻ, ;ലാലു അലക്സ്, കൊച്ചിൻ ഹനീഫ
ദിനേഷ് പണിക്കർ, സുധീർ, രാജേന്ദ്രൻ, ഭാനുപ്രിയ,...

രചന: കൈതപ്രം, ഓ.എൻ. വി.,സുഗത കുമാരി
സംഗീതം: രമേഷ് നാരായൺ

രമേഷ് നാരായൺ



1. പാടിയതു: ശ്രീനിവാസ് & സുജാത

ഭാസുരി ഭാസുരി
ഭാസുരി ശ്രുതി പോലെ നിൻ സ്വരം കേൾക്കെ
ഒരുപാടെനിക്കിഷ്ടമായി [2]
അതു ചേർന്നു കേൾക്കും സാന്ദ്ര
മൃദംഗമെൻ ജീവന്റെ ആദി താളം
ഓ... ഭാസുരി... ഭാസുരി...

ആഷാഢ പൌർണമിയിലീറൻ നിലാവിൽ
നിൻ മുഖം ഏറെ ഇന്നിഷ്ടമായി
നിൻ പ്രണയ ചന്ദ്രൻ വീണു മയങ്ങുന്ന
നീല തടാകമിന്നെന്റെ ഹൃദയം
ഓ.. ഭാസുരി... ഭാസുരി..ഉം..ഉം...
[ഭാസുരി ശ്രുതി പോലെ നി ൻ സ്വരം.... ]

മഴമേഘ കുളിരിൽ മതി മറന്നാടുന്ന
ഹർഷ മയൂരമാണെന്റെ ജന്മം
ആശാ മയൂരമായ് നീ പീലി നീർത്തവെ
ഒരു പീലിയാകുവാൻ എന്തു മോഹം
ഓ.. ഭാസുരി..ഭാസുരി ഉം..ഉം


ഭാസുരി ശ്രുതി പോലെ നിൻ സ്വരം കേൾക്കെ
ഒരുപാടെനിക്കിഷ്ടമായി [2]
അതു ചേർന്നു കേൾക്കും സാന്ദ്ര
മൃദംഗമെൻ ജീവന്റെ ആദി താളം
ആ ആ ഓ..
ഓ... ഭാസുരി... ഭാസുരി...ഭാസുരി...
ഭാസുരി... ഭാസുരി... ഭാസുരി..
ഈ യാ ഭാസുരീ....

ഇവിടെ

വിഡിയോ




സുഗത കുമാരി



2. പാടിയതു: ചിത്ര & ഗായത്രി , രമേഷ് നാരായൻ/ ഗായത്രി
[ രചന: സുഗത കുമാരി]


രാത്രി മഴ.. രാത്രി മഴ
ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും
നിർത്താതെ പിറു പിറുത്തും
നീണ്ട മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നൊരു
യുവതിയാം ഭ്രാന്തിയേപ്പോലെ...

രാത്രി മഴ...
പണ്ടെന്റെ സൌഭാഗ്യ രാത്രികളിൽ
എന്നെചിരിപ്പിച്ചു കുളിർ കോരിയണിയിച്ചു
വെണ്ണിലാവേക്കാൾ
പ്രിയം തന്നുറക്കിയോരന്നത്തെ
എൻ പ്രേമ സാക്ഷി...രാത്രി മഴ....

രാത്രി മഴ....
രാതി മഴയോടു ഞാൻ പറയട്ടെ
നിന്റെ ശോകാർദ്രമാം
സംഗീതമറിയുന്നു ഞാൻ
നിന്റെ അലിവും അമർത്തുന്ന രോഷവും
ഇരുട്ടത്തു വരവും തനിച്ചുള്ള
തേങ്ങി കരച്ചിലും
പുലരിയെത്തുമ്പോൾ മുഖം
തുടച്ചുള്ള നിൻ ചിരിയും
തിടുക്കവും നാട്ട്യവും ഞാനറിയുന്നു.....
അറിയുന്നതെന്തു കൊണ്ടെന്നോ സഖീ
ഞാനുമിതുപോലെ രാത്രി മഴ പോലെ...
രാത്രി മഴ പോലെ...രാത്രി മഴ പോലെ...
രാത്രി മഴ പോലെ...

ആ‍ാ ആ‍ാ‍ാ‍ാ‍ാ ആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
രി മ ധ മ രി രെ ആ ആ‍ാ ആ‍ാ‍ാ‍ാ ആ‍ാ


ഇവിടെ


വിഡിയോ

3. പാടിയതു: രമേഷ് നാരായൺ [ രചന:ഓ.എൻ.വി. കുറുപ്പ്]


ഹാ‍ാ‍ാ‍ാ രിം ചിം രിം ചിം
ഓഹോ......
ഒഹ്ഹ്ഹ് രിം ചിം രിം ചിം

മനസ്സി നഭസി
മനസീ നഭസി
നഭീധാര...

ജലധാര നിര തൻ..
ജലധാരാ നിര തൻ

ജലധാര നിര തൻ
തീർത്ഥ ധാര...
മനസ്സി.... നഭസി...
മനസ്സി... നഭസ്സി ആ‍ാ‍ാ

പാടൂ ഭാസുരീ ഭാ...]2] ഭാസുരീ... ഭാസുരീ ഈ
ഋതു ശുഭ രാഗം
വർഷാമംഗളമാം ഗീതം....

മനസ്സി നഭസി
മനസി നഭസി
നഭീധാര...

ഇവിടെ


വിഡിയോ





4. പാടിയതു: ഹരിഹരൻ [ രചന: കൈതപ്രം]


മണിവീണയിൽ ഇളവേൽക്കൂ
ആഹാ ഹാ ഒഹ് ഹാ....

പ നി സ രി ഗ ഗ രി
ഗ ഗ രി ഗ ഗ രി ഗ മ പ മ
ഗഗ രിഗ ഗ രി ഗ രി സ നി രി
ആ ആ‍ാ‍ാ

എൻ നെഞ്ചിലെ ജലശംഖിൽ
രാവിൻ വിൺ ഗംഗയായി നീ നിറയൂ [2]
മൌനങ്ങളെ സ്വരമായ് വന്നെന്
മൺ വീണയിൽ ഇളവേൽക്കു മെല്ലെ
എൻ നെഞ്ചിലെ ജലംഖിൽ രാവിൻ
വിൺ ഗംഗയായി നീ നിറയൂ
ധീരന ധീരാ ധീരെ നനാ...

നിനക്കായി മാത്രം നിറച്ചു ഞാനെൻ
നിത്യ നിലാവിൻ മധുപാത്രം [2]
സ്നേഹ പൂന്തുടിയിൽ ഈ വർണ്ണ പൂങ്കുടിലിൽ
ഇന്നുമേകാകിയല്ലൊ ഞാൻ.. [ എൻ നെഞ്ചിലെ....

നി പ സ രി
നി പ സ രി ഗ
ഗ മ മ
മ പ രി
രി ഗ മ പ രി
ഗ മ രി സ
രി നി പ സ രി ഗ മ ഗ

ചുടു ചുംബനത്തിൻ മധുരാലസ്യം
നിൻ മിഴിയോരം തിരയുണർന്നു [2]
മുറ്റത്തെത്തുമ്പോൾ വിണ്ണിൻ മുറ്റത്തെത്തുമ്പോൾ
ചന്ദ്ര ബിംബമേ നീ
എന്തേ പാതി മെയ് മറഞ്ഞു
എൻ നെഞ്ചിലെ ജല ശംഖിൽ
രാവിൻ വിൺ ഗംഗയായി നീ നിറയൂ
മൌനങ്ങളെ സ്വരമായി വന്നെൻ
മൺ വീണയിൽ ഇളവേൽക്കു മെല്ലെ
എൻ നെഞ്ചിലെ ജലംഖിൽ രാവിൻ വിൺ ഗംഗയായി
നീ നിറയൂ......



ഇവിടെ

വിഡിയോ


5. പാടിയതു: സുജാത

ആലോലം കണ്‍മണിപ്പൊന്നേ
അല്ലിമലര്‍ക്കണിക്കുഞ്ഞേ
ആശാമരത്തിന്റെ കൊമ്പില്‍
ആലില ഊഞ്ഞാലാടാന്‍ വായോ
ഇവിടെ


വിഡിയോ



6. പാടിയതു: ഗായത്രി

“ പുഴയുടെ ഗീതം കേൾക്കാം.....

ഇവിടെ


ബോണസ്: >>>>‘ഇനിയും മിഴികൾ നിറയരുതെ....
ഇവിടെ






വിനീത്

Tuesday, November 2, 2010

ഹരിഹരൻ പിള്ള ഹാപ്പിയാണു: [ 2003] ജയചന്ദ്രൻ, സുജാത, യേശുദാസ്, ബിജു നാരായൺ...



ചിത്രം: ഹരിഹരൻ പിള്ള ഹാപ്പിയാണു: [ 2003] വിശ്വനാഥൻ വടുതല
താരനിര: മോഹൻലാൽ, ജ്യോതിർമയി, ജഗതി, കൊച്ചിൻ ഹനീഫ, സുധീഷ്,മച്ചാൻ
വർഗീസ്, കലാഭവൻ മാർട്ടിൻ, സി.ഐ.പാൾ...

രചന: രാജീഎവ് അലുങ്കൽ
സംഗീതം: സ്റ്റീഫൻ ദേവസ്സി


1. പാടിയതു: പി. ജയചന്ദ്രൻ & സുജാത

തിങ്കള്‍ നിലാവില്‍ മഞ്ഞള്‍ നിലാവില്‍
തരളമായനുരാഗമുഖം
മിന്നല്‍ത്തിടമ്പേ തെന്നല്‍ക്കുറുമ്പേ
നിന്നിലലിയുവതെന്തു സുഖം
വേനല്‍ക്കിനാവില്‍ നീറും മനസ്സില്‍
പവിഴമഴയായി നിന്‍ സ്നേഹം
നീയെന്‍റെ മാറില്‍ നീരാളമായി
വിടരുകില്ലേ ഈ നേരം
(തിങ്കള്‍ നിലാവില്‍)[2]

സാരംഗിപോലെ മാറോടു ചേരൂ ചാരുതേ
സീമന്തരാഗം ആത്മാവിലേതു സ്വന്തമേ
താഴംപൂമേട്ടില്‍ കൂടെ കൂടാന്‍ പോരില്ലേ
തുവെള്ളത്തുമ്പിപ്പെണ്ണാളേ
മുന്നാഴിപ്പൂമുത്താലേ കൂടു കൂട്ടില്ലേ
മഞ്ഞോലും രാവില്‍ നിയില്ലേ

തിങ്കള്‍ നിലാവില്‍ മഞ്ഞള്‍ നിലാവില്‍ തരളമായനുരാഗമുഖം
മിന്നല്‍ത്തിടമ്പേ തെന്നല്‍ക്കുറുമ്പേ നിന്നിലലിയുവതെന്തു സുഖം


വാസന്ത യാമം വാചാലമല്ലേ- താരകേ
ഈണങ്ങളെല്ലാം നീ തന്നതല്ലേ-ആതിരേ
മാനത്തെ മട്ടുപ്പാവില്‍ സ്നേഹപ്പൂക്കാലം
മോഹങ്ങൾക്കെന്നും കൌമാരം
നീരാടും മാടപ്രാവേ നമ്മേ തേടുന്നു
മേഘങ്ങള്‍ തീര്‍ക്കും കൂടാരം
തിങ്കള്‍ നിലാവില്‍ മഞ്ഞള്‍ നിലാവില്‍
തരളമായനുരാഗമുഖം
മിന്നല്‍ത്തിടമ്പേ തെന്നല്‍ക്കുറുമ്പേ
നിന്നിലലിയുവതെന്തു സുഖം
വേനല്‍ക്കിനാവില്‍ നീറും മനസ്സില്‍
പവിഴമഴയായി നിന്‍ സ്നേഹം
നീയെന്‍റെ മാറില്‍ നീരാളമായി
വിടരുകില്ലേ ഈ നേരം

ഉംഹുഹു ഹൂം.ഹും
ഉംഹുഹു ഹൂം.ഹും
(ഡു) ഉംഹുഹൂംഹും ഹൂം ഹൂം ഹൂം

ഇവിടെ

വിഡിയോ


2. പാടിയതു: എം.ജി. ശ്രീകുമാർ

മായ മയൂരി ഏതോ കിനാവിൽ
ദേവ മോഹിനി ആയവൾ നീ
താരകങ്ങൾ താനെ ഉണർത്തും
സാന്ധ്യ രാഗ വിപഞ്ചിക നീ
ആമ്പൽ കുരുന്നെ നാണക്കിളുന്തേ
പുളകമേകി നിൻ ഭാവം
മാനം മിനുങ്ങി, താരം തിളങ്ങീ
മനസ്സു തഴുകി ഹേമന്തം...[2]


ദേവാംഗനേ നിൻ നീർ മിഴി രണ്ടും താമര
വേഴാമ്പലായി തീരുമ്പോഴെല്ലാം പൂമഴ
മണിമുല്ല പാടം താണ്ടി പാടും പൂന്തെന്നൽ
മൊഴിയുന്നു പെണ്ണെ നിൻ സ്നേഹം
അഴകേറും മാവിൽ പൂക്കും മാമ്പൂ മൊട്ടായി
അണിവേണി നൽകൂ സമ്മാനം [ മായാമയൂരി..


ഏകാകി പൂക്കൾ താരിടും പോലെ പുഞ്ചിരി
കേൾക്കാത്ത പാട്ടിൻ താളത്തിലേതോ തേന്മൊഴി
തെന്നലിൻ നാടും നാടും ചൊല്ലണതിന്നു
പുള്ളോന്റെ വീര പൂമ്പാട്ടിൽ
കണ്ണാടി കണ്ണിൽ നോക്കി കാവ്യം പാടുന്നു
കല്യാണ താലി പൂവാലി... [മായ മയൂരി...


ഇവിടെ


3. പാടിയതു: ബിജു നാരായൺ,/ ചിത്ര & ജ്യോത്സ്ന

അമ്പാടി പൂവെ നില്ലു നില്ലു ആഘോഷ കാലമായ്
ചേമന്തി പൂവെ വീണ മീട്ടാൻ ചെമ്പട താളമായ്
ദൂരെ ദൂരെ മാമല താഴെ
ഒന്നു മേയും ദാഹം കൂട്ടിനായ്
മെല്ലെ മെല്ലെ താഴ്വര തീരെ വീണു പാവം താരം
കാറ്റേ മെല്ലെ കാറ്റെ ആനന്ദ കോലംകെട്ടി ആടു നീളെ നീളെ
മെയ്യണി ലോകം നമ്മൾ കന്നി പൂമാനം തേടി പോകാം മേലെ മേലെ

ആറ്റോരം പായുന്ന മാടത്തേ ആകാശം കാണുവാൻ പോയിടാം
നാടോടി തീരത്തെ പാവക്കുഞ്ഞേ നാടെല്ലാം നമ്മുടേതാക്കിടാം
പിറം താണ്ടാൻ പൊന്നോല പൂങ്കനവു വേഗം പോകാം ചില്ലാടപട്ടു
കാലമെല്ലാം നമ്മൾക്കു കൂട്ടു നടമാടി കൂടെ വരൂ
കാറ്റേ മെല്ലെ കാറ്റെ ആനന്ദ കോലംകെട്ടി ആടു നീളെ നീളെ
മെയ്യണി ലോകം നമ്മൾ കന്നി പൂമാനം തേടി പോകാം മേലെ മേലെ

ആലോലം നീല മേഘ തെരിൽ നാടായ നാടെല്ലം താണ്ടിടാം
ചേലോടെ ആടുന്ന ചോല പൂവേ ആശക്കു പൂഞ്ചിറകു ഏകിടാം
സ്വർഗം തേടാന്തന്നാര തൂവിളക്കു സ്വപ്നം നേടാൻ കിന്നാര പാട്ടു
നേരമെല്ലാം കൂത്താടിക്കൂടാം കുട ചൂടി കൂടെ വരൂ
കാറ്റേ മെല്ലെ കാറ്റെ ആനന്ദ കോലംകെട്ടി ആടു നീളെ നീളെ
മെയ്യണി ലോകം നമ്മൾ കന്നി പൂമാനം തേടി പോകാം മേലെ മേലെ

അമ്പാടി പൂവെ നില്ലു നില്ലു ആഘോഷ കാലമായ്
ചേമന്തി പൂവെ വീണ മീട്ടാൻ ചെമ്പട താളമായ്
ദൂരെ ദൂരെ മാമല താഴെ
ഒന്നു മേയും ദാഹം കൂട്ടിനായ്
മെല്ലെ മെല്ലെ താഴ്വര തീരെ വീണു പാവം താരം
കാറ്റേ മെല്ലെ കാറ്റെ ആനന്ദ കോലംകെട്ടി ആടു നീളെ നീളെ
മെയ്യണി ലോകം നമ്മൾ കന്നി പൂമാനം തേടി പോകാം മേലെ മേലെ


ഇവിടെ


4. പാടിയതു: കലാഭവൻ ജിമ്മി

“ പുലരികൾ....

ഇവിടെ



5. പാടിയതു: യേശുദാസ് / ബിജു നാരായൺ & രോഷിണി

മുന്തിരിവാവേ എന്തിനീ പിണക്കം ചന്ദനവീണേ എന്തിനീ ചിണുക്കം
പുന്നാരക്കിളിമകളേ ഓ ഓ ചാഞ്ചാട് മിഴിയഴകേ
കണിപ്പൂവേ വിലോലം താരാട്ടാം വാത്സല്യത്തളിരേ പൂന്തളിരേ
പുന്നാരക്കിളിമകളേ ഓ ഓ ചാഞ്ചാട് മിഴിയഴകേ
മുന്തിരിവാവേ എന്തിനീ പിണക്കം ചന്ദനവീണേ എന്തിനീ ചിണുക്കം
പുന്നാരക്കിളിമകളേ ഓ ഓ ചാഞ്ചാട് മിഴിയഴകേ

കൊ‍ഞ്ചുന്നകൊലുസ്സേ ഏട്ടന്‍റെ മനസ്സേ മഞ്ചാടിക്കനവിനു തിളക്കമെന്തേ
അമ്പിളിക്കൊരുന്നേ അമ്മതന്‍ നിധിയേ ആനന്ദവിളക്കായി വിളങ്ങീടില്ലേ
കുസൃതി കാട്ടും കുഞ്ഞാറ്റയല്ലേ കുണുങ്ങി നില്‍ക്കും കഞ്ഞാവയല്ലേ
സ്നേഹത്തിന്‍ തിരി കൊളുത്ത് ഓ ഓ നാമത്തിന്‍ശ്രുതിയുണര്‍ത്ത്
(മുന്തിരിവാവേ എന്തിനീ പിണക്കം)

വെള്ളിലക്കാവില്‍ പാടുന്ന കുയിലേ വെള്ളോട്ടു മലയില്‍ തിരഞ്ഞതാരേ
പൂരാടക്കുറുമ്പി പാലാഴിക്കടവില്‍ പായാരം പറയാതെ ഇരുന്നതെന്തേ
കരളിലെന്നും നീ മാത്രമല്ലേ കവിതയെല്ലാം നീ തന്നതല്ലേ
മായല്ലേ മധുമൊഴിയേ ഓ ഓ മാലേയ മണിമുകിലേ
(മുന്തിരിവാവേ എന്തിനീ പിണക്കം)
ഉം...........

ഇവിടെ

Tuesday, August 10, 2010

കാക്കകുയിൽ [ 2001] ചിത്ര,സുജാത, കല്യാണി മേനോൻ, എം.ജി ശ്രീകുമാർ



ചിത്രം: കാക്കക്കുയിൽ [2001] പ്രിയദർശൻ
താരങ്ങൾ: മോഹൻ ലാൽ, നെടുമുടി വേണു, കൊച്ചിൻ ഹനീഫ, ജഗദീഷ്, ജഗതി,
രമ്യാ കൃഷ്ണൻ, സുചിത്ര, കവിയൂർ പൊന്നമ്മ, മുകേഷ്,...

രചന: ഗിരീഷ് പുത്തൻ
സംഗീതം: ദീപൻ ചാറ്റർജി



1. പാടിയതു: കല്യാണി മേനോൻ

ഉണ്ണിക്കണ്ണാ വായോ ഊഞ്ഞാലാടാൻ വായോ
അമ്മയ്ക്കൊരുമ്മ നീ കൊണ്ടു വായോ
പീലിത്തിരുമുടി മാടിത്തരാം ഉണ്ണി
ഓടക്കുഴലൂതി പാടിത്തായോ
ആലോലം താലോലം താരാട്ടാം ഞാൻ നിന്നെ
ആനന്ദശ്രീകൃഷ്ണാ ഓടിവായോ...

ഇവിടെ

വിഡിയോ


2. പാടിയതു: ചിത്ര / എം.ജി. ശ്രീകുമാർ

മേഘരാഗം നെറുകിൽ തൊട്ടു മേലേ നില്പു വാനം
വാനം വാനം
ദൂരെയെങ്ങോ മിഴിയും നട്ടു പൂ പോൽ നില്പു
യാമം യാമം യാമം
(മേഘരാഗം.....)

ഇളവെയിൽ മണിവളയണിയണ
തിനവയലുകൾ തോറും
കതിർ മണിയുടെ നിര തിരയുക
കുറുകുറുകണ പ്രാവേ (2)
മരതകമണി ഇനിയും ഇനിയും
ഇതു കവരുകയാണോ
കനകക്കസവു ചിറകുമായ്
പതുങ്ങി പതുങ്ങി പറന്നു വാ
പകരം നിനക്കു തരുന്നു ഞാനെന്റെ
പവിഴച്ചുണ്ടിലെ മൊഴിമഴ
മൊഴിമഴ മൊഴിമഴ
(മേഘരാഗം.....)


പാ പ പ നിസ നിസ പധ പധപ മഗരി
പാ പ പ നിസരി പധ പധപ മഗരി (2)
മഗരിഗ മപനിസരി സനിസഗമപ നിസരി
പധ നിനി മപനിനി പനിസരിഗമ ഗസ സനി
നിധ ധപ പസ പസപനിനിധമപ രിമഗസരി പപ

പുതിയൊരു മലരിതൾ വിരിയണ ദിവസമിതറിയില്ലേ
കണിയുണരണമതിലിനിയൊരു നറുതിരി തെളിയേണം
കുറുകുഴലുകൾ കുരവ തിമില ചെറു നിറപറ വേ...ണം
കൊതിച്ചു കൊതിച്ചു നടക്കുവാനിങ്ങടുത്തു വാ
കളിച്ചു ചിരിച്ചു രസിച്ചു വാ
പകരം നിനക്കു തരുന്നു ഞാനെന്റെ
പുലർ മനസ്സിലെ കണിമഴ
കണിമഴ കണിമഴ..
(മേഘരാഗം.....)

ഉം..ഉം...ഉം,ഉം..ഉം
ധിരന നന ധിരന ധിരന
ധിര ധിരന ധിരന ധിരന
നം തം തനാന തനാനാ തനാന തനാന താനാ
നം ത നം ത നം ത നം ത നാനാ
(മേഘരാഗം.....)

ഇവിടെ

വിഡിയോ


3. പാടിയതു: ചിത്ര, കല്യാണി മേനോൻ, എം.ജി. ശ്രീകുമാർ

പാടാം വനമാലീ നിലാവിൻ പാൽ മഴ പൊഴിയാറായ്
കുറുമൊഴി പുഴയോരം കിനാവിൻ കുടമുല്ല വിടരാറായ്
അണിമുറ്റത്തൊരു കോണിൽ
രാവിൻ മണിവിളക്കെരിയാറായ്
ഗോപപ്പെൺകൊടിമാരുടെ ഓമല്‍പ്പീലിക്കനവു കവർന്നീടാം
മായക്കാഴ്ചകളോടെ മനസ്സിലെ
മിന്നും പൊന്നും അണിഞ്ഞീടാം
നന്ദകിശോരാ നവനീതചോരാ
മുരളിയിലൊരു ചെറു നറുമൊഴി അരുളുക
(പാടാം വനമാലി...)

കാൽത്തള കേട്ടൂ ഞാൻ
നിന്നോമൽ കള്ളച്ചിരി കണ്ടൂ ഞാൻ
കുണുങ്ങിക്കൊണ്ടൊളിച്ചു വെയ്ക്കും
കുറുമ്പും കുസൃതിയുമറിഞ്ഞൂ ഞാൻ
പരിഭവം പറയാതെ
എൻ രാധേ മൃദുമന്ത്രം ജപിച്ചാട്ടേ
മഥുരയ്ക്കു വരും നേരം
തൃപ്പാദം മിഴി തൊട്ടു തൊഴുതാട്ടെ
പൊന്നുറിയൊന്നുമുടയ്ക്കരുതുരുകും
വെണ്ണ കവർന്നു മറഞ്ഞവനല്ലേ ആ....ആ..ആ...
പൊന്നുറിയൊന്നുമുടയ്ക്കരുതുരുകും
വെണ്ണ കവർന്നു മറഞ്ഞവനല്ലേ
മുരഹരഗിരിധര ഹരിവര ചിന്മയ
മതി മതി ഇനി മതി നിൻ മറിമായം..
പാടാം ഇനിയൊരു ലോലപല്ലവി
(പാടാം വനമാലി ...)
യമുനാകല്യാണി മധുരാഗ വരവാണി
പ്രിയമേറും സുമവേണി വീണാപാണി...

ഇവിടെ

വിഡിയോ


4. പാടിയതു: എം.ജി ശ്രീകുമാർ & സുജാത

ആരാരും കണ്ടില്ലെന്നോ
ആകാശപ്പൊയ്കക്കുള്ളിൽ
അമ്മാനപ്പൊന്നും പൂന്തോണീ
അന്നത്തെപ്പാട്ടും പാടി
അല്ലിപ്പൂമൊട്ടും ചൂടി
ആരാനും കൂടെപ്പോരുന്നോ
(ആരാരും..)

താമരച്ചെപ്പിൽ എള്ളോളം പൂന്തേൻ തേടും തുമ്പീ
നാണം കണ്ണിൽ മിന്നുന്നുണ്ടോ
നീലരാത്രിയും താരകളും വെണ്ണിലാവിന്നിതൾ ചൂടിയോ
നാലില്ലത്തമ്മേ നിന്നെക്കണ്ടാൽ വരവേൽക്കാൻ പോരും വാസന്തം
അന്നത്തെപ്പാട്ടും പാടി അല്ലിപ്പൂമൊട്ടും ചൂടി
ആരാനും കൂടെപ്പോരുന്നോ
(ആരാരും..)

മാമരക്കൊമ്പിൽ ചേക്കേറും ഇല്ലാച്ചോലക്കാറ്റേ
ആമ്പലിൽ ഊഞ്ഞാലാടാം
മഞ്ഞുമേടയിൽ കൂടൊരുക്കാം എന്റെ കുഞ്ഞുകുളിരമ്പിളീ
പൊന്നോലത്തുമ്പിൽ പാടും മൈനേ പതിനേഴായല്ലോ നിൻ പ്രായം
മാണിക്യക്കാവും താണ്ടി തെന്നിത്തെന്നിപ്പോകുന്നുണ്ടോ
മാരന്റെ മരതകക്കളിയോടം
അന്നത്തെപ്പാട്ടും പാടി അല്ലിപ്പൂമൊട്ടും ചൂടി
ആരാനും കൂടെപ്പോരുന്നോ
(ആരാരും..)
ഇവിടെ

വിഡിയോ

5. പാടിയതു: സുജാത, കല്യാണി മേനോൻ/ എം.ജി. ശ്രീകുമാർ

“ പൊന്നുമണി കണ്ണനുണ്ണി....

ഇവിടെ



6. പാടിയതു: എം.ജി ശ്രീകുമാർ
“ കാക്കകുയിലെ...

ഇവിടെ



7. പാടിയതു: എം.ജി ശ്രീകുമാർ, നിഖിൽ, സംഗീത

“ഗോവിന്ദാ, ഗോവിന്ദാ ആലാരെ ഗോവിന്ദാ, അങ്ങാടി പാട്ടിന്റെ......

ഇവിടെ

വിഡിയോ

Wednesday, August 4, 2010

കാമം, ക്രോധം, മോഹം [ 1975] യേശുദാസ്, സുശീല, അമ്പിളി, സുജാത




ചിത്രം: കാമം, ക്രോധം, മോഹം [ 1975] മധു
താരങ്ങൾ: മധു, കൊട്ടാരക്കര, ശങ്കരാടി, പി.കെ. ഏബ്രഹാം, റ്റി.പി. മാധവൻ
ജയഭാരതി, നന്ദിതാ ബോസ്, ശാന്തി...

രചന: ഭരണിക്കാവു ശിവകുമാർ, ബിച്ചു തിരുമല
സംഗീതം: ശ്യാം



1. പാടിയതു: യേശുദാസ് & സുശീല

ഉം...ഉംഹും...ഉംഹും....ഉംഹും...
രാഗാര്‍ദ്രഹംസങ്ങളോ നമ്മള്‍ രാവിന്റെ രോമാഞ്ചമോ...
രാഗാര്‍ദ്രഹംസങ്ങളോ നമ്മള്‍ രാവിന്റെ രോമാഞ്ചമോ...
ഹേമാംഗിയായ് വന്നൂ നീ പാടുന്നതേതു ഗാനം...
നീ കാണാത്ത സ്വപ്നത്തിന്‍ ഗാനം
നമ്മള്‍ പാടുന്ന മാദകഗാനം...
രാഗാര്‍ദ്രഹംസങ്ങളോ നമ്മള്‍ രാവിന്റെ രോമാഞ്ചമോ...

കാര്‍വേണീ നീയെന്റെയുള്ളില്‍ പൂക്കുമുന്മാദമാണല്ലോ എന്നും...
കാര്‍വേണീ നീയെന്റെയുള്ളില്‍ പൂക്കുമുന്മാദമാണല്ലോ എന്നും...
ഞാനെന്നും മോഹിച്ചിരുന്നൂ....
തൂവെണ്ണയോ....താരുണ്യമോ...
മല്ലാക്ഷീ നീയെന്നെ പുല്‍കില്ലയോ...

രാഗാര്‍ദ്രഹംസങ്ങളോ നമ്മള്‍ രാവിന്റെ രോമാഞ്ചമോ...

രാഗേന്ദൂ നീയെന്റെ ഉള്ളില്‍ ഏതോ സൌരഭ്യമാണല്ലോ എന്നും...
രാഗേന്ദൂ നീയെന്റെ ഉള്ളില്‍ ഏതോ സൌരഭ്യമാണല്ലോ എന്നും...
ഞാനെന്നും സ്നേഹിച്ചിരുന്നൂ....
പൂവല്ലിയോ...തേന്‍തുള്ളിയോ...
കാമാര്‍ദ്രേ നീയെന്നില്‍ പടരില്ലയോ...

രാഗാര്‍ദ്രഹംസങ്ങളോ നമ്മള്‍ രാവിന്റെ രോമാഞ്ചമോ...
ഹേമാംഗിയായ് വന്നൂ നീ പാടുന്നതേതു ഗാനം...
നീ കാണാത്ത സ്വപ്നത്തിന്‍ ഗാനം
നമ്മള്‍ പാടുന്ന മാദകഗാനം...

ഇവിടെ



2. പാടിയതു: യേശുദാസ് & സുജാത

ആ.....ഹോ...ആ......ഹോ...
സ്വപ്നം കാണും പെണ്ണേ....സ്വര്‍ഗ്ഗം തേടും കണ്ണേ....
മണിമാറിലെയ്യാനമ്പു തരൂ.....
മലര്‍ശരം നീ വന്നെടുക്കൂ....അടിമുടി എന്നെ തളര്‍ത്തൂ...
സ്വപ്നം കാണും പെണ്ണേ....

പൂങ്കാട്ടിലെ തേന്മുല്ലപോല്‍ താരുണാംഗീ നീ നില്ക്കേ
വെണ്ണ തോറ്റിടും എന്റെ മേനിയെ വന്നു പുല്‍കിടും നീ...
(പൂങ്കാട്ടിലെ.....)
വരൂ കാറ്റുപോലെ.....തരൂ നിന്റെയെല്ലാം.....
വരൂ കാറ്റുപോലെ.....തരൂ നിന്റെയെല്ലാം......
നീയല്ല്ലോ എന്നുമെന്റെ കളിത്തോഴന്‍...

സ്വപ്നം കാണും പെണ്ണേ......

ശാരോണിലെ സ്വര്‍ണ്ണകന്യപോല്‍ ശ്യാമളാക്ഷീ നീ നില്‍ക്കേ
വീണ നാണിക്കുമെന്റെ മെയ്യാകെ സ്വന്തമാക്കിടും നീ...
(ശാരോണിലെ.....)
വരൂ സ്വര്‍ഗ്ഗദേവാ......തരൂ രാഗചിത്രം...
വരൂ സ്വര്‍ഗ്ഗദേവാ......തരൂ രാഗചിത്രം...
നീയല്ലോ എന്നുമെന്റെ പ്രാണനാഥന്‍..

സ്വപ്നം കാണും പെണ്ണേ....സ്വര്‍ഗ്ഗം തേടും കണ്ണേ....
മണിമാറിലെയ്യാനമ്പു തരൂ.....
മലര്‍ശരം നീ വന്നെടുക്കൂ....അടിമുടി എന്നെ തളര്‍ത്തൂ...
സ്വപ്നം കാണും പെണ്ണേ...


ഇവിടെ

3. പാടിയതു: യേശുദാസ് & അമ്പിളി

ഉന്മാദം.......ഗന്ധർവ്വസംഗീതസായാഹ്നം....
സംഗീതം....നാദബ്രഹ്മത്തിൻ സങ്കേതം....
ചഞ്ചലനയനേ ചന്ദനവദനേ ചാരുലതേ...ലളിതേ.....
ലഹരിയിൽ മുങ്ങിയ മദിരമഹോത്സവ സംഗീതബിന്ദുക്കളാകാം....
ഹേയ്......
ഉന്മാദം.......ഗന്ധർവ്വസംഗീതസായാഹ്നം....
സംഗീതം....നാദബ്രഹ്മത്തിൻ സങ്കേതം....

മുത്തണിഞ്ഞ മലർമാറിടങ്ങളിൽ.....മുത്തമിട്ട മണിമാല്യമേ....
എന്റെ ഉള്ളിലലയാഴി തീർക്കുവാൻ എന്തിനീയഭിനിവേശം.....
ദേവീ......ഓ മൈ ലവ്ബേർഡ്.....
കിസ്സ് മീ ഡാർലിംഗ്.....യൂ കിസ്സ് മീ സോ ഹാർഡ്.....

സ്നിഗ്ധ പത്മദളചിത്രനാഭിയിൽ......എത്തിനോക്കിയ സമീരനിൽ....
എന്റെ ഊഷ്മളവികാരധാരയുടെ സ്വേദനീരുകളലിഞ്ഞുപോയ്....
ദേവീ......ഓ മൈ സ്വീറ്റ്ഹാർട്ട്.....
ലവ് യൂ ഡാർലിംഗ്......ഐ ലവ് യൂ എലോൺ....


ഇവിടെ

Friday, June 18, 2010

തൻമാത്ര [2005] ജചന്ദ്രൻ, സുജാത, എം.ജി. ശ്രീകുമാർ,വിധു പ്രതാപ്.....







ചിത്രം: തൻമാത്ര [2005] ബ്ലെസ്സി
താരങ്ങൾ: മോഹൻലാൽ, മീരാ വാസുദേവ്, അർജുൻ ലാൽ, നെടുമുടി വേണു, ജഗതി, സീത
ഇന്നസന്റ്, മങ്കാ മഹേഷ്, പ്രതാപ് പോതൻ, നിരഞ്ജന, ദിനേഷ് അറോറ

രചന: കൈതപ്രം
സംഗീതം: മോഹൻ സിതാര


1. പാടിയതു: പി. ജയചന്ദ്രൻ/ മോഹൻലാൽ


ഇതളൂർന്നു വീണ പനിനീർ ദലങ്ങൾ
തിരിയേ ചേരും പോലേ
ദള മർമ്മരങ്ങൾ ശ്രുതിയോടു ചേർന്നു
മൂളും പോലെ
വെൺചന്ദ്രനീ കൈക്കുമ്പിളിൽ പൂ പോലെ വിരിയുന്നു
മിഴി തോർന്നൊരീ മൗനങ്ങളിൽ
പുതുഗാനമുണരുന്നൂ (ഇതളൂർന്നു...)

നനയുമിരുളിൻ കൈകളിൽ നിറയെ മിന്നൽ വളകൾ
അമരയിലയിൽ മഴനീർ മണികൾ തൂവി പവിഴം
ഓർക്കാനൊരു നിമിഷം
നെഞ്ചിൽ ചേർക്കാനൊരു ജന്മം
ഈയോർമ്മ പോലുമൊരുത്സവം
ജീവിതം ഗാനം (ഇതളൂർന്നു...)

പകലു വാഴാൻ പതിവായി
വരുമീ സൂര്യൻ പോലും
പാതിരാവിൽ പടികളിറങ്ങും തന്നെ മായും
കരയാതെടീ കിളിയേ കണ്ണേ
തൂവാതെൻ മുകിലേ
പുലർകാല സൂര്യൻ പോയി വരും
വീണ്ടും ഈ വിണ്ണിൽ (ഇതളൂർന്നു...)

ഇവിടെ


വിഡിയോ


2. പാടിയതു: സുജാത/ എം.ജി. ശ്രീകുമാർ & ശ്രുതി


മിണ്ടാതെടീ കുയിലേ
കണ്ണനുണ്ണി ഉറങ്ങണ നേരത്ത്
മൂളാതെടീ മൈനേ
മണിക്കുട്ടനുറങ്ങണ സമയത്ത്
പോകൂ കാറ്റേ തളിർ വിരൽ തൊടാതെ പോകൂ (മിണ്ടാതെടീ..)

വളർന്നു പോയതറിയാതെ വിരുന്നു വന്നു ബാല്യം
ജീവനിൽ തണൽ മരം ഞാൻ തേടിയ ജന്മം
കുരുന്നു പൂവായ് മാറിയോ
ആരോ ആരാരോ കുഞ്ഞേ ആരാരോ
ഇനി അമ്മയായ് ഞാൻ പാടാം
മറഞ്ഞു പോയ താലോലം (മിണ്ടാതെടീ..)


പിറവിയിലേക്കൊഴുകുന്നു
സ്നേഹതന്മാത്ര
കനവിൻ അക്കരെയോ ഈ കരയോ
ദൈവമുറങ്ങുന്നു
എവിടെ മൗനങ്ങൾ എവിടെ നാദങ്ങൾ
ഇനിയെങ്ങണാ തീരം
നിറങ്ങൾ പൂക്കും തീരം (മിണ്ടാതെടീ..)


ഇവിടെ

വിഡിയോ

3. പാടിയതു: കാർത്തിക്ക്


മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ (2)
കള്ളനെ പോലെ തെന്നൽ നിന്റെ ചുരുൾ മുടിത്തുമ്പത്തെ
വെണ്ണിലാ പൂക്കൾ മെല്ലെ തഴുകി മറയുന്നു
പിൻ നിലാമഴയിൽ പ്രണയം പീലി നീർത്തുന്നു
മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ

ആ...ആ...ആ..ആ ലാ.ലാ.ലലാ.ആാ..ആ

കുളിരിളം ചില്ലയിൽ കിളികളുണരുന്നൂ
ഹൃദയമാം വനികയിൽ ശലഭമലയുന്നു.. ഹൊ
മധുര നൊമ്പരമായി നീയെന്നുള്ളിൽ നിറയുന്നു
മുകിലിൻ പൂമര കൊമ്പിൽ മഴവിൽ പക്ഷി പാറുന്നു
തൻ കൂട്ടിൽ പൊൻ കൂട്ടിൽ കഥയുടെ ചിറകു മുളയ്ക്കുന്നു

മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ
എതോ മോഹം പോലെ സ്നേഹം തുള്ളിത്തൂവി

എവിടെയോ നന്മതൻ മർമ്മരം കേൾപ്പൂ..
എവിടെയോ പൗർണ്ണമി സന്ധ്യ പൂക്കുന്നു.. ഹാ
കളമുളം തണ്ടിൽ പ്രണയം കവിതയാകുന്നു
അതു കേട്ടകലെ വനനിരകൾ മാനസ നടനമാടുന്നു
പെൺ മനം പൊൻ മനം പ്രേമവസന്തമാകുന്നു

ഇവിടെ


വിഡിയോ



4. പാടിയതു: വിധു പ്റ്റതാപ്, ഷീലാ മണി, സുനിൽ


കാറ്റ്റു വിളിയിടൈ കണ്ണമ്മാ കണ്ണമ്മാ - ഓഹോഹോ

കാറ്റ്റു വിളിയിടൈ കണ്ണമ്മാ
നിന്‍റെന്‍ കാതലൈ എണ്ണിക്കളിക്കിന്‍റേന്‍
അമുദൂട്ട്റിനെ ഒറ്റ്റ ഇതൈള്‍ഹളും - ഇതൈള്‍ഹളും
ഹാഹാ ആഹഹാ ഓ ഹാ ഹോ ഹാ ഹാ ..............
അമുദൂട്ട്റിനെ ഒറ്റ്റ ഇതൈള്‍ഹളും നിലവൂറിത്തത് ഉന്തും മിഴിഹളും
കാറ്റ്റു വിളിയിടൈ കണ്ണമ്മാ കണ്ണമ്മാ

പത്തു മാറ്റ്റു പൊന്‍ ഒത്ത നിന്‍മേനിയും ഇന്ത വൈയ്യത്തില്‍ യാനില്ല മട്ടിലും (൨)

ഇന്ത വൈയ്യത്തില്‍ യാനില്ല മട്ടിലും
എന്‍റൈ വേറ്റ്റി നിനൈവ് ഇന്‍റി തേറ്റ്റിയേന്‍
ആ .... ആ .... ആആആആ. ആ....
എന്‍റൈ വേറ്റ്റി നിനൈവ് ഇന്‍റി തേറ്റ്റിയേന്‍
ഇന്‍റും വിന്നവന്‍ ആകൈ പുരിമേ മന്നവന്‍ ആകൈ പുരിയുമേ
ഇന്ത കാറ്റ്റു വിളിയിടൈ കണ്ണമ്മാ കണ്ണമ്മാ

തത്തിത്തകധിമിത്തകജനുതാ തധിംകിടതു
തകധിത്തകധിമിത്തകജനുതധിം തധിംകിടതു
തത്തിത്തകധിമിത്തകജനു തകധിത്തകധിമിത്തകജനു
തകജനുതകതധിം കിണതുതകജനു തകതധിം കിടതുതധിം
തരിംകിടതോം ത ത്തധിം തരികിടതത തധിംതജനു

സ . . . ഗാ . . . പധനി. ധ . . . (൨) സ.നിധ നി.ധപ ധ.പഗ പ . . (൨)
ഗ.പധനി . . . ധനി.സഗ . . . (൨) സ . . . നി . . . പധ.നി സ . . .
പരബ്രഹ്മഃ രൂപാ പരാത്പര രൂപാ സാക്ഷാത് ചിതാനന്ദ രൂപാ (൨)
മാതൃ ദേവോ ഭവഃ ആ ......................
മാതൃ ദേവോ ഭവഃ മമ പിതൃ ദേവോ ഭവഃ
ആചാര്യ ദേവോ ഭവഃ (൨)
സ . . . നി . . . ധ . . . നിധപഗ ധ . . . പ . . . ഗ . . . സനിസഗ
സഗ. സഗപ ഗപ. ഗപധ പധ. പധനി ധനി. ധനിസ നിസ. നിസ. ധനി. ധനി ധനിസഗ
പ . . ഗ . . സ . . നി . . ധ . . പ . ഗ . സ . നി . ധ . പഗസനിധ ഗസനിധപ സനിധപധ
ഗ . . സ . . നി . . ധ . . പ . . ഗ . സ . നി . ധ . പ . ഗസനിധപ സനിധപഗ നിധപഗപ
സ . . ഗ . . പ . . ധ . . നി . . സ . ഗ . പ . ധ . നി .
പഗസനിധ ഗസനിധപ സനിധപധ(൨)
പഗസനിധ ഗസനിധപ സഗപധനി
സാ . . . . . . . . . . . . . . . . . . . . . . . . . . . . .

ഇവിടെ


വിഡിയോ





ബോണസ്: “കുഴലൂതും പൂന്തെന്നലെ മഴവിൽ....[ ഭ്രമരം}


വിഡിയോ

Monday, June 14, 2010

സദാനന്ദന്റെ സമയം[ 2003] യേശുദാസ്, സുജാത, വിധു പ്രതാപ്, ....




ചിത്രം: സദാനന്ദന്റെ സമയം [ 2003 ] അക് ബര്‍‍ ജോസ്
താരങ്ങൾ: ദിലീപ്, സിദ്ദിക്ക്, ജഗതി,ജനർദ്ദനൻ, ഗീത സലാം, കാവ്യ മാധവൻ, ബിന്ദു പണിക്കർ,
സുകുമാരി, റീന, കൊച്ചിൻ ഹനീഫ, അഗസ്റ്റിൻ...

രചന: യൂസഫലി കേച്ചേരി
സംഗീതം:: മോഹൻ സിത്താര



1. പാടിയതു: കെ ജെ യേശുദാസ് & സുജാത മോഹൻ


ഓമലാളേ എന്റെ മനസ്സിൻ പ്രേമ മധുരം നീ
പൂവു പോലെൻ നെഞ്ചിലുണരും ജീവ രാഗം നീ
സ്വർഗ്ഗ ഗാനം പാടി അലയും സ്വപ്ന ഗായകൻ നീ ഓ (ഓമലാളേ...)


ഹൃദയവീണ കമ്പി മീട്ടി
മധുരഗാനം പാടി നീ (2)
കുയിലിന്റെ വല്ലിയിൽ വീണ്ടും
ഉണരുന്ന തേൻ മലർ പോലെ
കരളിന്റെ കോവിലെന്നും
കണി കണ്ട ദൈവം നീ ഓ...

ഓമലാളേ എന്റെ മനസ്സിൻ പ്രേമ മധുരം നീ ഓ..
എന്റെ തോഴാ നെഞ്ചിനുള്ളിൽ പ്രേമ മധുരം നീ


മധുര നൊമ്പരമായ് നീയെൻ
മനസ്സിലാദ്യം വന്ന നാൾ(2)
കനവിന്റെ നന്ദനമാകെ
കള നാദ സുന്ദരമായ്
ഇരുൾ നീക്കുവാനെൻ മുന്നിൽ
പൊൻ ദീപനാളം നീ ഓ..(ഓമലാളേ...)



ഇവിടെ



2. പാടിയതു: യേശുദാസ് / & സുജാത

നീയറിഞ്ഞോ നീലക്കുഴലീ നിന്നെ വിളിക്കുന്നു മാനസം
നീയറിഞ്ഞോ നീലക്കുഴലീ നിന്നെ വിളിക്കുന്നു മാനസം
എത്ര വിളിച്ചാലും എന്ത് പറഞ്ഞാലും എന്നോടെന്തിനീ നീരസം [2]...
[എത്ര മുകര്‍ന്നാലും തീരാത്ത പൂ തരാന്‍
എന്തേ നിനക്കിത്ര താമസം
എന്തേ നിനക്കിത്ര താമസം
ഞാനറിഞ്ഞു പ്രേമക്കിനാവേ പൂപോലെയുള്ള നിന്‍ മാനസം
ഞാനറിഞ്ഞൂ.....]

കണ്ടു നിന്നെ കണ്ടു ഒരു കല്‍പ്പകപ്പൊന്‍തളിര്‍ പോലെ
വിണ്ണില്‍ നീല വിണ്ണില്‍ പൂത്ത പൊന്‍ തിങ്കള്‍ പൂങ്കുല പോലെ
കണ്ടു നിന്നെ കണ്ടു ഒരു കല്‍പ്പകപ്പൊന്‍ തളിര്‍ പോലെ
വിണ്ണില്‍ നീല വിണ്ണില്‍ പൂത്ത പൊന്‍ തിങ്കള്‍ പൂങ്കുല പോലെ
എന്ന് വരും പ്രേമത്തിന്‍ പൂന്തേന്‍
എന്ന് തരും നീ ആശക്കിളി (എന്ന് വരും )
ആശക്കിളി ആശക്കിളി ഓ..... (നീയറിഞ്ഞോ )

കണ്ണില്‍ നീലക്കണ്ണില്‍ നല്ല വര്‍ണ്ണക്കിനാവുകളാണോ
ചുണ്ടില്‍ ഇളം ചുണ്ടില്‍ പ്രേമച്ചെണ്ടിന്‍ പരാഗങ്ങളാണോ
(കണ്ണില്‍)
[നിന്‍ മനസ്സിന്‍ കോരിത്തരിപ്പുകള്‍ എന്നുമെനിക്കൊരു രാഗലയം ]
നിന്‍ മനസ്സിന്‍ കോരിത്തരിപ്പുകള്‍ എന്ന് തരും നീ ആറ്റക്കിളി
ആറ്റക്കിളി ആറ്റക്കിളി ഓ...... (നീയറിഞ്ഞോ )


ഇവിടെ

വിഡിയോ


3. പാടിയതു: യേശുദാസ്

ജന്മനക്ഷത്രമേ....
ജന്മനക്ഷത്രമേ നീ നിര്‍ണ്ണയിക്കുന്നു
ജയവും പരാജയവും മനുഷ്യന്‍റെ
ജയവും പരാജയവും
ജനിയ്ക്കും നാള്‍ നോക്കി മണ്ണില്‍
ശിശുവിന്‍റെ ജാതകമെഴുതുന്നു‌
(ജന്മനക്ഷത്രമേ)

നാവരു പാടുന്നു നന്മകള്‍ നേരുന്നു
കുഞ്ഞിനു പീഢകള്‍ ഒഴിയാനായ്
അമ്പലനടകള്‍ കയറിയിറങ്ങുന്നു
ഗ്രഹദോഷങ്ങള്‍ തീരാനായ് (2)
(ജന്മനക്ഷത്രമേ)

നെയ്ത്തിരി ഉഴിയുന്നു വഴിപാടു നല്‍കുന്നു
മാനത്തെ ദൈവങ്ങള്‍ കനിയാനായ്
ബാധകള്‍ ഒഴിയാന്‍ അന്നം വിളമ്പുന്നു
ഭാഗ്യദോഷങ്ങള്‍ നീങ്ങാനായ് (2)
(ജന്മനക്ഷത്രമേ)


ഇവിടെ


4. പാടിയതു: മഹാദേവൻ

സൌപര്‍ണ്ണികാതീരവാസിനെ സൌഭാഗ്യസന്ധായിനീ
അമ്മേ ജഗജനനി അനുഗ്രഹമരുളൂ മൂകാംബികേ

അമ്മേ... അമ്മേ.... അമ്മേ>....

കലയുടെ കോവിലില്‍ കൈത്തിരിയുഴിയും
അവിടുത്തെ പൈതങ്ങള്‍ ഞങ്ങള്‍
വേദാന്തസാരമേ ഞങ്ങള്‍തന്‍ മാനസ
വേദിയിലെന്നും കുടിയിരിക്കൂ

ഉമയും നീയേ രമയും നീയേ
വാണിയും നീയേ മൂകാംബികേ
ശ്രുതിയുടെ പൊരുളും ലയവും നീ
ശ്രിതവത്സലയാം ജഗദംബികേ

ഇവിടെ








5. പാടിയതു: വിധു പ്രതാപ് & മഹാ ദേവൻ

തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ (2)
താമരക്കിളി വാങ്ങുമോ നീ നൽകാമെൻ മോഹമാല ജമീലാ ജമീലാ...
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ

കാനേത്തിനു പന്തലൊരുങ്ങി
ഖൽബിലോ തേനട വിങ്ങി (2)
ഓ നെഞ്ചിലെ കൂട്ടിൽ വാഴാൻ പഞ്ചാരക്കിളീ നീ വാ വാ (2)
ജമീലാ..ജമീലാ
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ


ആരംഭ ചൊടിയിലെ മുത്തം
മാരൻ തരുമല്ലോ മുത്തം (2)
ഉലുവാന്തിരി പോലെ മച്ചിൽ എറിയും നീ നാണത്താൽ (2)
ജമീലാ..ജമീലാ
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ



ഇവിടെ

ഇവിടെ

Friday, June 4, 2010

ചന്ദ്രലേഖ [ 1997] എം.ജി. ശ്രീകുമാർ, ചിത്ര, സുജാത,









ചിത്രം: ചന്ദ്രലേഖ [ 1997] പ്റ്റിയദർശൻ
താരങ്ങൾ: മോഹൻലാൽ, പൂജ ബത്ര, ശ്രീനിവാസൻ, ഇന്നസന്റ്, നെടുമുടി വേണു, സോമൻ,
പപ്പു, കൊച്ചിൻ ഹനീഫ,സുകന്യ, സുകുമാരി, രീന....

രചന: ഗിരീഷ് പുതഞ്ചെരി
സംഗീതം: ബെർണീ ഇഗ്നേഷ്യസ്




പൂജ ബത്ര


1. പാടിയതു: എം.ജി. ശ്രീകുമാർ, ശുഭ കോറസ്



മാനത്തെ ചന്ദിരനൊത്തൊരു മണിമാളിക കെട്ടും ഞാന്‍
അറബിപ്പൊന്നൂതിയുരുക്കി അറവാതിലു പണിയും ഞാന്‍
ഹലീലീ ഹലീലീ ഹിലാലിന്റെ പൂംപിറ പോലെ
ഹബീബീ ഹബീബീ കിനാവിന്റെ മഞ്ചലിലേറി
സുല്‍ത്താനായി വാഴും ഞാന്‍
സല്‍മാബീവിയാകും ഞാന്‍
(മാനത്തെ ചന്ദിരനൊത്തൊരു)

തങ്കവളയിട്ടോളേ .. താമരപ്പൂമോളേ
നാളെയൊരുനാള്‍ കൊണ്ടെന്‍ മുദ്ദീവിയാകും(?) നീ
വിണ്ണിലാ കിണ്ണത്തില്‍ വീഞ്ഞുമായ് വന്നാട്ടെ
മുല്ലമലര്‍മഞ്ചത്തില്‍ നീ വന്നിരുന്നാട്ടെ
തുളുമ്പുന്ന മാറില്‍ ദഫിന്‍ തുടിത്താളമുണ്ടോ
പളുങ്കിന്റെ ചുണ്ടത്തെന്നെ മയക്കുന്ന പാട്ടുണ്ടോ
ഹലീലീ ഹലീലീ ഹിലാലിന്റെ പൂംപിറ പോലെ
ഹബീബീ ഹബീബീ കിനാവിന്റെ മഞ്ചലിലേറി
സുല്‍ത്താനായ് വാഴും ഞാന്‍
സല്‍മാബീവിയാകും ഞാന്‍
(മാനത്തെ ചന്ദിരനൊത്തൊരു)‍

പുഞ്ചിരി പൂന്തേനേ മൊഞ്ചണിഞ്ഞ പൂ മൈനേ
ഇന്നുമുതല്‍ നീയെന്റെ ഷാജഹാനാണല്ലോ
മാതളപ്പൂ തോല്‍ക്കും മാര്‍ബിളിന്‍ വെൺതാളില്‍
മഞ്ഞുമണിപോല്‍ നിന്റെ കുഞ്ഞുമുഖമാണല്ലോ
ഓ.. കിനാവിന്റെ കാണാത്തേരില്‍ വിരുന്നെത്തിയോനേ
കബൂലാക്കിടേണം എന്നെ അലങ്കാരരാവല്ലേ
ഹലീലീ ഹലീലീ ഹിലാലിന്റെ പൂംപിറ പോലെ
ഹബീബീ ഹബീബീ കിനാവിന്റെ മഞ്ചലിലേറി
സല്‍മാബീവിയാകും ഞാന്‍
സുല്‍ത്താനായ് വാഴും ഞാന്‍

(മാനത്തെ ചന്ദിരനൊത്തൊരു) ....
ഹലീലീ ഹലീലീ ഹിലാലിന്റെ പൂംപിറ പോലെ
ഹബീബീ ഹബീബീ ....
ഹബീബീ ഹബീബീ ....
ഹബീബീ ഹബീബീ ....
ഇവിടെ


വിഡിയോ


2. പാടിയതു: ചിത്ര


അമ്മൂമ്മക്കിളി വായാടി അല്ലിപ്പൂമ്പുഴ താന്തോന്നി
അമ്മാനം കടവത്തെ അണ്ണാര്‍ക്കണ്ണനഹങ്കാരി
കാണാ കുയിലേ നിന്നെ പോലെ കന്നിനിലാവോ കിന്നാരി
അതിനിഷ്ടം കൂടാന്‍ ചെങ്ങാലീ
(അമ്മൂമ്മക്കിളി .......)

ചിറ്റോളം കിക്കിളി നെയ്താല്‍ ചിരിച്ചോടും ചുരുളന്‍ വള്ളം
ചുമ്മാ കൊഞ്ചും തഞ്ചക്കാരി
കാക്കാലന്‍ ഞണ്ടിനെ മെല്ലെ കടക്കണ്ണാല്‍ ചൂണ്ടിയെടുക്കും
കര്‍ക്കിട രാവോ ചൂണ്ടക്കാരി
രാക്കൂട്ടിലെ കുളക്കോഴിയോ കാവോരത്തെ കളിത്തോഴിയായ്
കിങ്ങിണി കെട്ടി പാഞ്ഞോടും മഞ്ഞണി മുല്ല പൂങ്കാറ്റോ
ചെലോലും ചങ്ങാതിയായ്
(അമ്മൂമ്മക്കിളി .......)

തുമ്പപ്പൂക്കാവടിയാടി തുടിപ്പാട്ടിന്‍ ചിന്തുകള്‍ മൂളി
പെയ്യും മഴയൊരു തുള്ളി ച്ചാറി
മാനത്തൂടോടി നടക്കും മഴക്കാറില്‍ മിന്നിയൊളിക്കും
നീലത്താരമൊരാട്ടക്കാരി
മാഞ്ചോട്ടിലെ മലര്‍ത്തുമ്പിയോ മാറ്റേറുമെന്‍ മണികുട്ടനായ്
പാടവരമ്പില്‍ കൂത്താടി കാവലിരിക്കും പൊന്‍മാനോ
പൂമീനിന്‍ മണവാളനായ്
(അമ്മൂമ്മക്കിളി .......)


ഇവിടെ


വിഡിയോ


3. പാടിയതു: സുജാത


ഇന്നലെ മയങ്ങുന്ന നേരം ....
ഒളിച്ചെന്നെ വിളിച്ചവനാരോ .....
കുളിരോ.... കനവോ ....

ഇന്നലെ മയങ്ങുന്ന നേരം
ഒളിച്ചെന്നെ വിളിച്ചവനാരോ
കുളിരോ കനവോ കുഞ്ഞി കാറ്റോ
കദളിപ്പൂങ്കിളിയുടെ പാട്ടോ
(ഇന്നലെ ....)

പടിപ്പുര വാതുക്കല്‍ തനിയെ നില്‍ക്കുമ്പോള്‍
പലതും തോന്നിയതായിരിക്കാം
മകയിരം കാവില്‍ തിരി വച്ചു
തൊഴുമ്പോള്‍ വെറുതേ മോഹിച്ചതായിരിക്കാം
മുറുക്കി തുപ്പും മുതു മുത്തശ്ശന്‍
കൈ നോക്കി ചൊല്ലിയതായിരിക്കാം..
കണ്ണാടി മുല്ലേ പറയൂല്ലേ
(ഇന്നലെ ....)

അടുപ്പത്തെ പാല്‍ക്കുടം തിളയ്ക്കുന്ന പോലെ
ആശകള്‍ തുളുമ്പുന്നതായിരിക്കാം
തൊടിയിലെ കാക്കകള്‍ വിരുന്നു വിളിച്ചെന്നെ
കൊതിപ്പിച്ചു രസിപ്പിച്ചതായിരിക്കാം
നാടു തെണ്ടും പുള്ളുവന്റെ
നന്തുണി മൂളിയതായിരിക്കാം...
നങ്ങേലി പെണ്ണേ പറയൂല്ലേ
(ഇന്നലെ ....[2])



ഇവിടെ


ചാന്ദ്നി



4. പാടിയതു: എം.ജി. ശ്രീകുമാർ & ചിത്ര


അപ്പുക്കുട്ടാ തൊപ്പിക്കാരാ എപ്പം കല്യാണം
മകരമാസത്തില്‍ വേലി കെട്ടീട്ടപ്പ കല്യാണം

ഒന്നാംവട്ടം കണ്ടപ്പം പെണ്ണിനു കിണ്ടാണ്ടം
രണ്ടാംവട്ടം കണ്ടപ്പം പെണ്ണിനു മിണ്ടാട്ടം
ഒരു കുങ്കുമക്കുയിലായ് കുണുകുണുങ്ങി വന്നാട്ടേ
കണ്ണാടിപ്പൂംചിന്ദൂരം കവര്‍ന്നെടുത്തോട്ടെ ഞാന്‍
കവര്‍ന്നെടുത്തോട്ടെ

ഒന്നാം വട്ടം കണ്ടപ്പം ചെക്കനു ചിങ്കാരം
രണ്ടാം വട്ടം കണ്ടപ്പം പുഞ്ചിരി പുന്നാരം
ഒരു മാര്‍കഴിക്കുളിരായ് മെയ്യിലുരുമ്മി നിന്നാട്ടെ
മിണ്ടാ ചുണ്ടിലെ താരാട്ടായ്
മിനുങ്ങി നിന്നാട്ടെ മിനുങ്ങി നിന്നാട്ടെ

കൊന്നരി കൊന്നരി കൊനാരീ കത്തി നകിനി നാചീരെ
ഇല്ലിനകിനി നാചികട്ടോരേ രേ രേ

കുന്നിമണി കൂടുകെട്ടി കന്നിവെയില്‍ പന്തലിട്ട്
പുലരാറായോ പൊന്‍ധനുമാസം
അന്തിമുകില്‍ ചാന്തണിഞ്ഞു അല്ലിവെയില്‍ കമ്മലിട്ട്
അഴകായ്‌ നിന്നോ ചെമ്മുകില്‍ മാനം
വൃശ്ചികരാവിന്‍ പച്ചിലക്കൂട്ടില്‍ അന്തിയുറങ്ങാന്‍ വാ
മച്ചിനകത്തെ കൊച്ചരിപ്രാവേ കിക്കിളികൂട്ടാന്‍ വാ
നീ വരും മലര്‍ ചന്ദനക്കുറി ചില്ലുനിലാവായ് ചില്ലുനിലാവായ്
(ഒന്നാംവട്ടം കണ്ടപ്പം)

മഞ്ഞുമഴക്കാലമല്ലേ ഉള്ളില്‍ ഇല താളമില്ലേ
മഴവില്‍ക്കാവില്‍ ഉത്സവമല്ലേ
കുഞ്ഞുമണി താലി തന്നും മംഗളങ്ങള്‍ നേര്‍ന്നുഴിഞ്ഞും
മനസ്സിന്‍ കൂട്ടില്‍ കുടിയിരുത്താലോ
കണ്ണിലുദിക്കും കുഞ്ഞു കിനാവിന്‍ കുമ്പിളിലെന്താണ്
വെള്ളി നിലാവില്‍ മിന്നി മിനുങ്ങും മുന്തിരി ചിന്താണ്
താമര മണിത്താലവുമായ് കാത്തുനില്‍ക്കാം ഞാന്‍
കാത്തു നില്‍ക്കാം ഞാന്‍
(ഒന്നാം വട്ടം കണ്ടപ്പം)


ഇവിടെ



വിഡിയോ




സുകന്യ



5. പാടിയതു: എം.ജി. ശ്രീകുമാർ


താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ
പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ
(താമരപ്പൂവില്‍.... )

നിന്റെ തിരുനടയില്‍ നറു നെയ്ത്തിരി കതിരായ്
ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം (നിന്റെ തിരുനടയില്‍ ....)
സാന്ദ്ര ചന്ദനഗന്ധമായ് നീ വന്നു ചേര്‍ന്നാലേ (2)
എന്നുമീ ശ്രീലകം ധന്യമായീടൂ
ശ്യാമയാമിനിയില്‍ നീ സാമ ചന്ദ്രികയായ്
(താമരപ്പൂവില്‍ ....)

നിന്റെ കാലടിയില്‍ ജപ തുളസിമലര്‍പോലെ
സ്നേഹമന്ത്രവുമായ് ഞാന്‍ പൂത്തു നിന്നീടാം (നിന്റെ കാലടിയില്‍ ...)
നിന്റെ മൂകതപസ്സില്‍ നിന്നും നീയുണര്‍ന്നാലേ (2)
മോക്ഷവും മുക്തിയും കൈവരുന്നുള്ളൂ
രാഗ തംബുരുവില്‍ നീ ഭാവപഞ്ചമമായ്
(താമരപ്പൂവില്‍ ....)

ഇവിടെ



വിഡിയോ

Friday, May 14, 2010

നമ്മൾ തമ്മിൽ [2003] യേശുദാസ്, സുജാത,





ചിത്രം: നമ്മൾ തമ്മിൽ [ 2003 ] വിജി തമ്പി
അഭിനേതാക്കൾ: പൃത്വി രാജ്, ഇന്ദ്രജിത്, ഗീതു മോഹൻ ദാസ്


രചന: കൈതപ്രം
സംഗീതം: മോഹന്‍ സിതാരാ

!. പാടിയതു: യേശുദാസ്

ഉയിരേ ഉറങ്ങിയില്ലേ വെറുതേ പിണങ്ങിയല്ലേ (2)
പുലരേ കരഞ്ഞുവല്ലേ ഹൃദയം മുറിഞ്ഞുവല്ലേ..
[ഉയിരേ]

നിന്റെ ഹൃദയസരോദിലെ നോവുമീണം ഞാനല്ലേ...(2)
നിന്റെ പ്രണയ നിലാവിലെ നേർത്ത മിഴിനീർ ഞാനല്ലേ..
പതിയേ ഒരുമ്മനൽകാം അരികേ ഇരുന്നുപാടാം
[ഉയിരേ]

നിന്റെ വേദന പങ്കിടാം കൂടെയെന്നും ഞാനില്ലേ.. (2)
നിന്റെ നെഞ്ചിലെ വേനലിൽ സ്‌നേഹമഴയായ് പെയ്യില്ലേ...
അകലേ പറന്നു പോവാം ഹൃദയം തുറന്നു പാടാം...
[ഉയിരേ]


AUDIO



2. പാടിയതു: സുജാത & യേശുദാസ്


പ്രിയനേ ഉറങ്ങിയില്ലേ
വെറുതേ പിണങ്ങിയല്ലേ
പുലരേ കരഞ്ഞുവല്ലേ
ഹൃദയം മുറിഞ്ഞുവല്ലേ..(പ്രിയനേ..)


നിന്റെ ഹൃദയസരോദിലെ
നോവുമീണം ഞാനല്ലേ
നിന്റെ പ്രണയ നിലാവിലെ
നേർത്ത മൊഴികൾ ഞാനല്ലേ..
പതിയേ ഒരുമ്മനൽകാം
അരികേ ഇരുന്നുപാടാം (പ്രിയനേ..)

നിന്റെ വേദന പങ്കിടാൻ
കൂടെയെന്നും ഞാനില്ലേ
നിന്റെ നെഞ്ചിലെ വേനലിൽ
സ്‌നേഹമഴയായ് പെയ്തീടാം
അകലേ പറന്നു പോവാം
ഹൃദയം തുറന്നു പാടാം...(പ്രിയനേ...)

AUDIO


VIDEO





3. പാടിയതു: യേശുദാസ് & / സുജാത


ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളേ (2)
ഒരു ലോലമാം നറുതുള്ളിയായ് (2)
നിന്റെ നിറുകിലുരുകുന്നതെൻ ഹൃദയം
ജൂണിലെ നിലാമഴയിൽ മഴയിൽ മഴയിൽ മഴയിൽ

പാതി ചാരും നിന്റെ കണ്ണിൽ നീലജാലകമോ
മാഞ്ഞു പോകും മാരിവില്ലിൻ മൗനഗോപുരമോ
പ്രണയം തുളുമ്പും ഓർമ്മയിൽ വെറുതെ തുറന്നു തന്നു നീ
നനഞ്ഞു നിൽക്കുമഴകേ
നീ എനിക്കു പുണരാൻ മാത്രം (ജൂണിലെ...)

നീ മയങ്ങും മഞ്ഞുകൂടെൻ മൂകമാനസമോ
നീ തലോടും നേർത്ത വിരലിൽ സൂര്യമോതിരമോ
ഇതളായ് വിരിഞ്ഞ പൂവു പോൽ ഹൃദയം കവർന്നു നീ
ഉരുമ്മി നിൽക്കുമുയിരേ
നീ എനിക്ക് മുകരാൻ മാത്രം (ജൂണിലെ..)



AUDIO


VIDEO


4. പാടിയതു: മധു ബാലകൃഷ്ണൻ


ധീരസമീരേ യമുനാതീരേ
വസതിവനേ വനമാലീ
പൊട്ടു തൊട്ടു പൊന്നു കൊണ്ടു കട്ടെടുത്ത ചാന്തു കൊണ്ട്
ചിത്തിരക്കുരുന്നു പെണ്ണു നീ ചിത്തിരക്കുരുന്നു പെണ്ണു നീ
പട്ടണിഞ്ഞു പാട്ടു കൊണ്ട് തട്ടമിട്ടു മിന്നൽ കൊണ്ടു
കിക്കിളി കിളുന്നു പൂവു നീ കിക്കിളി കിളുന്നു പൂവു നീ
രാക്കടമ്പിലന്നലിട്ടൊരൂഞ്ഞലാടി വന്ന കള്ളനെ കാണുവാൻ
കണ്ണനെ കാണുവാൻ (പൊട്ടു...)

ചലിയേ കുഞ്ചനമോ തും ഹമമിലു ശ്യാമഹരീ ഹരീ (2)
മുത്തിണി തൂമാനം കത്തുമീ താമ്പാലം
നെഞ്ചിലെ നക്ഷത്രത്താലം ഹോ (2)
ഓ... പുലർവെയിൽ പൂമ്പാറ്റേ കണിമഴ പൂങ്കാറ്റേ
ഗസലു പോൽ നീയൊരുങ്ങൂ
നിസാസരിനിസനിസസസസനിസരിനി
രാക്കടമ്പിലന്നലിട്ടൊരൂഞ്ഞലാടി വന്ന കള്ളനെ കാണുവാൻ
കണ്ണനെ കാണുവാൻ ഹേയ് (പൊട്ടു...)

വെണ്ണിലാപ്പൂപ്പാടം കണ്ണിലെ പൊന്നോടം
കാറ്റിനോ കിന്നാരക്കാലം ഹോ (2)
ഓ..തരളമായ് നീ പാടും തന്ത്രിയോ ഞാൻ കേട്ടൂ
തബലയിൽ താളമിട്ടൂ
നിസാസരിനിസനിസസസസനിസരിനി
രാക്കടമ്പിലന്നലിട്ടൊരൂഞ്ഞലാടി വന്ന കള്ളനെ കാണുവാൻ
കണ്ണനെ കാണുവാൻ (പൊട്ടു...)

AUDIO


5. പാടിയതു: വിധു പ്രതാപ് & രഞ്ജിനി ജോസ് “ സിയോന...

AUDIO


VIDEO

6. പാടിയതു: അഫ്സൽ & റിനി റ്റോമി “ കബഡി, കബഡി...

AUDIO

Wednesday, April 28, 2010

മനസ്സിൽ ഒരു മഞ്ഞുതുള്ളി [2000] യേശുദാസ്, ജയചന്ദ്രൻ, ചിത്ര, സുജാത


ബോംബേ രവി


ചിത്രം: മനസ്സിൽ ഒരു മഞ്ഞുതുള്ളി [2000] ജയകുമാർ നായർ
അഭിനേതാക്കൾ:കൃഷ്ണകുമാർ, ജഗതി, നിഷാദ് സാഗർ, തൃപ്പൂണിതുറ എം.എസ്.,പ്രവീന, ബിന്ദു, കല്പന, ദേവകി....

രചന: എം ഡി രാജേന്ദ്രൻ
സംഗീതം: ബോംബെ രവി


പാടിയതു:: കെ ജെ യേശുദാസ് / ചിത്ര


ഒരു നൂറു ജന്മം പിറവിയെടുത്താലും
ഒരു നൂറു ജന്മം മൃതിയിൽ കൊഴിഞ്ഞാലും
പ്രിയമുള്ളവളേ... പ്രിയമുള്ളവളേ...
പിരിയാനാകുമോ തമ്മിൽ?

(ഒരു നൂറു ജന്മം‍...)

പ്രളയപ്രവാഹത്തെ ചിറകെട്ടി നിർത്തുവാൻ
വിധിയുടെ കൈകൾക്കാകുമോ?
അനശ്വരപ്രേമത്തിൻ കാലടിപ്പാടുകൾ
മറയ്‌ക്കാൻ മായ്‌ക്കാൻ കഴിയുമോ?

(ഒരു നൂറു ജന്മം‍...)

അന്തരാത്മാവിലെ മൗനത്തിൻ ചിറകടി
ഇന്നെൻ നിശകളിൽ തേങ്ങുന്നൂ...
ഹൃദയത്തിൻ ധമനികൾ നീ ചേർന്നലിയും
വിരഹാർദ്ര ഗാഥയിൽ വിതുമ്പുന്നൂ...

(ഒരു നൂറു ജന്മം‍...)

ഇവിടെ




2. പാ‍ടിയതു: സുജാത / സന്തോഷ് ബോംബേ & വിശ്വനാഥ്


പ്രണയിക്കുകയായിരുന്നു നാം
ഓരോരോ ജന്മങ്ങളില്‍
പ്രണയിക്കയാണ് നമ്മള്‍
ഇനിയും പിറക്കാത്ത ജന്മങ്ങളില്‍ (പ്രണയിക്കുക...)


ഈ ബന്ധം എന്നും അനശ്വരമല്ലയോ
അകലുകയില്ലിനി നമ്മള്‍ (2)
പ്രണയത്തിന്‍ പാതയില്‍ നാമെത്ര കാലം
ഇണ പിരിയാതെ അലഞ്ഞു
തമ്മില്‍ വേര്‍പിരിയാതെ അലഞ്ഞു
നമ്മള്‍ വേര്‍പിരിയാതെ അലഞ്ഞു (പ്രണയിക്കുക...)


ഏത് വിഷാദം മഞ്ഞായ്‌ മൂടുന്നു
കാതരം ഒരു കാറ്റായ് ഞാനില്ലേ (2)
ആശകള്‍ പൂത്ത മനസ്സിലിന്നും ഞാന്‍
നിനക്കായ് തീര്‍ക്കാം മഞ്ചം
എന്നും നിനക്കായ് തീര്‍ക്കാം മലര്‍ മഞ്ചം
നമ്മള്‍ നമുക്കായ് തീര്‍ക്കും മണി മഞ്ചം (പ്രണയിക്കുക...)

ഇനി നമ്മൾ പിരിയുവതെങ്ങനെയോ എങ്ങനെയോ ....(2)

ഇവിടെ


ഇവിടെ


വിഡിയോ


3. പാടിയതു: പി. ജയചന്ദ്രൻ


മായാനയനങ്ങളിൽ, മേനീസുഗന്ധങ്ങളിൽ
താനേ മയങ്ങുമെന്നെ, നിന്നിലലിഞ്ഞൊരെന്നെ
ഇഷ്‌ടമാണോ... ഇഷ്‌ടമാണോ... ഇഷ്‌ടമാണോ...

ആണെങ്കിലും അല്ലെങ്കിലും...
ഇഷ്‌ടമാണെങ്കിലും അല്ലെങ്കിലും...
നീയെന്നുമെനിക്കെന്റെ മനിക മനിക മനിക

(മായാ...)

ദൂരങ്ങൾ കാലങ്ങൾ യാമങ്ങൾ കുറയുന്നിതാ
നീയെന്നിൽ ഞാൻ നിന്നിൽ നാമൊന്നായലിയുന്നിതാ
നീയെൻ സ്വരമഞ്ജരി, നീയെൻ വരവർണ്ണിനി
നീയെൻ വിധിചിത്ര സൗഭാഗ്യമേ...

(മായാ...)

ആകാശം നിനക്കായി പൂപ്പന്തൽ തീർക്കുന്നിതാ
ആവേശം നിനക്കായി മലർമാല്യം കോർക്കുന്നിതാ
നീയെൻ നിറപൗർണ്ണമി, നീയെൻ ഋതുമോഹിനി
നീയെൻ നഖചിത്ര സൗന്ദര്യമേ...

(മായാ...)
ഇവിടെ



4. പാടിയതു: പി. ജയചന്ദ്രൻ

മഴ മഴ മഴ മഴ മാനത്തുണ്ടൊരു
പനിനീർത്തൂമഴ... പൂമഴ...
പുഴ പുഴ പുഴ പുഴ താഴത്തുണ്ടൊരു
പുളകപ്പൂമ്പുഴ... തേൻ‌പുഴ...

(മഴ...)

പുഴയുടെ കുളിരിൽ കുളിരിൻ കുളിരിൽ
തഴുകും അഴകിൻ ദേവത...
തിരുവായ്‌മൊഴിമണിമുത്തുകളുതിരും
തളിരിൻ ഹിമകണചാരുത...

(മഴ...)

നീലാകാ‍ശത്തിൻ താഴെ നിറയും ഭൂമിയിൽ
പ്രണയം ജന്മജന്മാന്തരസുകൃതം യൗവ്വനം
സന്ധ്യാരാഗ മദാലസം പ്രകൃതീ നിൻ മുഖം

(മഴ...)

ആലിംഗനസുഖനിർവൃതി മുകരും ശാഖികൾ
സാഗരനീലിമതൻ ജതി തേടും വാഹിനി
മഞ്ഞിൻ ഈറൻ മുഖപടം മാറ്റീ മാധവം

(മഴ...)


ഇവിടെ

5. പാടിയതു: പി. ജയചന്ദ്രൻ

പൗർണ്ണമിപ്പൂത്തിങ്കളേ
നീയെൻ ഹൃദയസ്‌പന്ദനമല്ലേ...
എൻ ജീവനിശ്വാസമേ എന്നനുഭൂതിയല്ലേ
നീയെൻ ഹൃദയസ്‌പന്ദനമല്ലേ...

(പൗർണ്ണമി...)

നിമിഷം തോറും മായികനിർഝരികൾ
നൂപുരധ്വനികൾ കാതോർത്തു ഞാൻ
കവിതൻ കനവിൽ നിനവിൻ‍ നിറവിൽ
മനസ്സിലൊരു മഞ്ഞുതുള്ളിയായി...

(പൗർണ്ണമി...)

സായംസന്ധ്യയിൽ നീലാഞ്ജനമിഴികൾ
എന്റെ വികാരങ്ങൾ വിടർത്തുന്നിതാ
രജനികൾ തോറും രാസനിലാവിൻ
മലരണിത്താലം നീട്ടുന്നു നീ...

(പൗർണ്ണമി...)

ബന്ധനമീ ബന്ധം, എന്തെന്നറിയില്ല
എൻ സഖി എന്റേതു മാത്രമല്ലേ
ഈ ജീവതാളം നിലയ്‌ക്കും മുമ്പേ
എന്നാത്മാവിനെ നീ പുണരൂ

(പൗർണ്ണമി...)


ഇവിടെ

ദേവരാഗം[1996] ചിത്ര, പി. ജയചന്ദ്രൻ, കീർവാണി, സുജാത





[എം. ഡി. രാജേന്ദ്രൻ രചിച്ച ഗാനങ്ങൾ]


എം.ഡി. രാജേന്ദ്രൻ


ചിത്രം: ദേവരാഗം: [1996] ഭരതൻ
അഭിനേതാക്കൾ: നെടിമുടി വേണു, അരവിന്ദ് സ്വമി. ശ്രീദേവി

സംഗീതം: എം.എം. കീർവാണി


1. പാടിയതു: ചിത്ര & കീർവാണി


ശശികല ചാര്‍ത്തിയ ദീപാവലയം
നം തനനം തനനം തനനം നം
നിശയൊരു കാര്‍ത്തിക വര്‍‌ണ്ണാഭരണം
നം തനനം തനനം തനനം നം
കളനൂപുരശിഞ്ചിതരഞ്ജിതമേളം
തനനനനനന തനനം
തൊഴുകൈത്തിരി നെയ്ത്തിരി വിടരും യാമം
തനനനനനന തനനം
വരമരുളും പൊരുളുമുയിരുമുണരും ദേവീ
തനനം തനനം നം നം നം നം
തം തനനനം തനാനന തം തനനനം [2]
നിസ നിസ ഗാസ മാഗ പാമ നിപ ഗാമപാ

വരലക്ഷ്മിക്കോലം വരയുന്ന നേരം
തളിരിളം ചുണ്ടില്‍ ഉയരുന്നു മന്ത്രം
കാര്‍ത്തികരാവിന്‍ കന്മദഗന്ധം
ചാര്‍ത്തി ദേവിയെ നാമൊരുക്കി
താരണിത്താഴ്വര ചിരി തൂകി
തഴുകി ഒഴുകീ ഇളംതെന്നല്‍
പഞ്ചമരാഗം... സഞ്ചിതതാളം...
നിന്‍ കാല്‍ച്ചിലങ്കകള്‍ നാദവീചികള്‍
തെരുതെരെ കിലുകിലെ ചിലുചിലെ ദേവീ
തം തനനനം തനാനന തം തനനനം [4]

കല്‍മണ്ഡപങ്ങളില്‍ കളഭാഭിഷേകം
കളിമണ്‍ചെരാതിന്‍ കനകാഭിഷേകം
കാഞ്ചനരൂപം ദേവീപ്രസാദം
കൈവല്യമേകുന്നൊരീ നേരം
ദര്‍ശനപുണ്യം പദമാടി...
ലക്ഷ്മീഭാവം നടമാടി...
ചഞ്ചലപാദം... മഞ്ജുളനാദം...
മണിവര്‍‌ണ്ണക്കൊലുസ്സുകള്‍ രാഗരാജികള്‍
തെരുതെരെ കിലുകിലെ ചിലുചിലെ ദേവീ
തം തനനനം തനാനന തം തനനനം [4]

(ശശികല)

ഇവിടെ


വിഡിയോ


2. പാടിയതു: ചിത്ര & പി. ജയചന്ദ്രൻ

ശിശിരകാലമേഘമിഥുന രതിപരാഗമോ
അതോ ദേവരാഗമോ...
കുളിരില്‍ മുങ്ങുമാത്മദാഹമൃദുവികാരമോ
അതോ ദേവരാഗമോ...
ഇന്ദ്രിയങ്ങളില്‍ ശൈത്യനീലിമ...
സ്പന്ദനങ്ങളില്‍ രാസചാരുത...
മൂടല്‍മഞ്ഞല നീര്‍ത്തി ശയ്യകള്‍...
ദേവതാരുവില്‍ വിരിഞ്ഞു മോഹനങ്ങള്‍

(ശിശിരകാല)

ആ‍ദ്യരോമഹര്‍ഷവും അംഗുലീയപുഷ്പവും
അനുഭൂതി പകരുന്ന മധുരം...
ആ ദിവാസ്വപ്നവും ആനന്ദബാഷ്പവും
കതിരിടും ഹൃദയങ്ങളില്‍...
മദനഗാനപല്ലവി ഹൃദയജീവരഞ്ജിനി
ഇതളിടുമീ നിമിഷങ്ങള്‍ ധന്യം ധന്യം

(ശിശിരകാല)

ലോലലോലപാണിയാം കാലകനകതൂലിക
എഴുതുന്നൊരീ പ്രേമകാവ്യം...
ഈ നിശാലഹരിയും താരാഗണങ്ങളും
അലിയുമീ ഹൃദയങ്ങളില്‍...
ലയനരാഗവാഹിനി തരളതാളഗാമിനി
തഴുകിടുമീ നിമിഷങ്ങള്‍ ധന്യം ധന്യം

(ശിശിരകാല)

ഇവിടെ


വിഡിയോ


വിഡിയോ


3. പാടിയതു: പി. ജയചന്ദ്രൻ

കരിവരിവണ്ടുകള്‍ കുറുനിരകള്‍
കുളിര്‍നെറ്റി മുകരും ചാരുതകള്‍
മാരന്റെ ധനുസ്സുകള്‍ കുനുചില്ലികള്‍
നീലോല്പലങ്ങള്‍ നീള്‍മിഴികള്‍

മാന്തളിധരം, കവിളുകളില്‍
ചെന്താമരവിടരും ദളസൗഭഗം
കുളിരണിച്ചോലകള്‍ നുണക്കുഴികള്‍
മധുമന്ദഹാസത്തിന്‍ വാഹിനികള്‍

ശംഖോടിടഞ്ഞ ഗളതലമോ
കൈകളോ ജലപുഷ്പവളയങ്ങളോ
നിറമാറില്‍ യൗവ്വനകലശങ്ങള്‍
മൃദുരോമരാജിതന്‍ താഴ്വരകള്‍

അരയാലിന്നിലകളോ അണിവയറോ
ആരോമല്‍പ്പൊക്കിള്‍‌ചുഴി പൊയ്കയോ
പ്രാണഹര്‍ഷങ്ങള്‍തന്‍ തൂണീരമോ
നാഭീതടവനനീലിമയോ

പിന്നഴകോ മണിത്തംബുരുവോ
പൊന്‍‌താഴമ്പൂമൊട്ടോ കണങ്കാലോ
മാഹേന്ദ്രനീലദ്യുതി വിടര്‍ത്തും
ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി
നീ സുരസുന്ദരി.. നീ സുരസുന്ദരി

ഇവിടെ


വിഡിയോ


4. പാടിയതു: ചിത്ര & സുജാത


താഴമ്പൂ മുടിമുടിച്ച്‌
പതിനെട്ടു മുഴം ചേല ഞൊറിഞ്ഞുടുത്ത്‌
വെള്ളിചിട്ടണിഞ്ഞ്‌ മൂക്കുത്തിയണിഞ്ഞ്‌
മകളൊരുങ്ങ്‌ മനമകളൊരുങ്ങ്‌ (താഴമ്പൂ)

കണ്ണുതട്ടാതിരുന്നീടാന്‍ കവിള്‍ പൂവിന്‍
മഷിതേച്ചൊരുങ്ങ്‌ (2)
വരമഞ്ഞള്‍ കുറി ചാര്‍ത്തിയൊരുങ്ങ്‌
വാസനപ്പൂ ചൂടിയൊരുങ്ങ്‌
ഒ...ഒ.. ഒ.... (താഴമ്പൂ..)

കര്‍പൂര ദീപത്തിന്‍ ഒളിപോലെ
ചുറ്റും നറുമണം ചൊരിയേണം (2)
പൊന്‍ തമ്പുരുവില്‍ ശ്രുതി പോലെ
നന്മകള്‍ നിന്നില്‍ നിറയേണം
ഒ...ഒ.. ഒ.... (താഴമ്പൂ..)

ഗ്രാമത്തിന്‍ ഐശ്വര്യ വിളക്കായീ
നീ വലംകാല്‍ വച്ചു കയറുമ്പോള്‍ (2)
ദീര്‍ഖ സുമംഗലി നിന്‍ ചുണ്ടില്‍...
ദേവി മന്ത്രങ്ങള്‍ വിടരേണം
ഒ..ഒ..ഒ. (താഴമ്പൂ..)

ഇവിടെ


വിഡിയോ


5. പാടിയതു: ചിത്ര & ജയചന്ദ്രൻ

ദേവപാദം തേടിടും സാലഭഞ്ജിക ഞാന്‍
ഏകതാരയിലൂറിടും മോഹനൊമ്പരം ഞാന്‍
കനവില്‍ ഞാന്‍ കണ്ടതോ നിനവിലെ മുഖസൗഭഗം
പധമപ ഗമരിഗ സ്വരലയം നൈവേദ്യം

പോയകാല സ്മൃതികള്‍തന്‍ തണലായ്
പുഴയുമാമ്പലും നീരാട്ടുകല്പടവും
പഴയ കോവിലും അരയാലുമാല്‍ത്തറയും
ഓര്‍ക്കുന്നു ഞാന്‍ ഒഴുകുന്നു ഞാന്‍ പ്രിയനേ

(ദേവപാദം)

ഇവിടെ



ബോണസ്:
6. രചന:കോന്നിയൂർ ഭാസി

പാടിയതു: ചിത്ര & ഉണ്ണികൃഷ്ണൻ




യയ്യയാ യാ യാദവാ എനിക്കറിയാം
യയ്യയാ യാ യദുമുഖഭാവങ്ങളറിയാം
പീലിക്കണ്ണിന്‍ നോട്ടവും കുസൃതിയും
കോലക്കുഴല്‍‌പ്പാട്ടിലെ ജാലവും കണ്ണാ
കണ്ണാ സ്വയംവരമധുമയാ
മൃദുലഹൃദയാ കഥകളറിയാം

(യയ്യയാ)

ശ്രീനന്ദനാ നിന്‍ ലീലകള്‍
വിണ്ണില്‍ നിന്നും മിന്നല്‍പ്പിണറുകള്‍ പെയ്തു
എന്‍റെ കണ്ണില്‍ മഴത്തുള്ളികളായ് വിടര്‍ന്നു
ഗോവര്‍ദ്ധനം പൂപോലെ നീ
പണ്ടു കൈയ്യിലെടുത്താടി കളിയായി
പാവം കന്യമാരും നിന്‍ മായയില്‍ മയങ്ങി
ഗോപികളറിയാതെ വെണ്ണ കവര്‍ന്നൂ നീ
പാരിടമൊന്നാകെ വായിലൊതുക്കീ നീ
സുമധുര സായംകാലം ലീലാലോലം
മോഹാവേശം നിന്‍ മായം
സ്വയംവരമധുമയാ
മൃദുലഹൃദയാ കഥകളറിയാം

(യയ്യയാ)

ഓ രാധികേ ഈ സംഗമം
വനവല്ലിക്കുടില്‍ കണ്ടു കൊതിയോടെ
അതു മുല്ലപ്പൂവായ് നീളേ നീളെ വിരിഞ്ഞു
ഈ വാക്കുകള്‍ തേന്‍‌തുള്ളികള്‍
നീലത്തിങ്കള്‍ബിംബം തൂകും അമൃതായി
ഇന്ദ്രനീലരാഗച്ചെപ്പുകളില്‍ നിറഞ്ഞു
യദുകുലകാംബോജി മുരളിയിലൂതാം ഞാന്‍
യമുനയിലോളംപോല്‍ സിരകളിലാടാം ഞാന്‍
സുരഭില രാഗം താനം നീയും ഞാനും
പാടും നേരം സ്വര്‍ഗ്ഗീയം
സ്വയംവരമധുമയാ
മൃദുലഹൃദയാ കഥകളറിയാം

(യയ്യയാ)


ഇവിടെ


വിഡിയോ

Saturday, April 24, 2010

സ്നേഹപൂർവം അന്ന [2000] എം.ജി ശ്രീകുമാർ, ശ്രീനിവാസൻ, ചിത്ര, സുജാത


സംഗീത് ശിവൻ


ചിത്രം: സ്നേഹപൂർവ്വം അന്ന [2000] സംഗീത് ശിവൻ
അഭിനേതാക്കൾ: നെടുമുടി വേണു, പൂർണിമ ജയറാം


പൂർണിമ & ഭാഗ്യരാജ്


രചന: ഷിബു ചക്രവർത്തി
സംഗീതം: രാജു സിംഗ്


1. പാടിയതു: എം.ജി. ശ്രീകുമാർ & സുജാത

കറുകപ്പുല്ലിൻ മേട്ടിലെ ഇടയപ്പെൺകൊടിയെ [പെണ്‍കൊടിയെ] [6]

പൂമലര്‍ വാകച്ചോട്ടില്‍ മഴ നനഞ്ഞു നിന്നവളെ
കറുകപ്പുല്ലിൻ മേട്ടിലെ ഇടയപ്പെൺകൊടിയെ [പെണ്‍കൊടിയെ]


പതിയെ പതിയെ പകലിന്‍ പവിഴച്ചിരി മായുകയായി
മാഞ്ഞോട്ടെ മധുചന്ദ്രിക വന്നോട്ടേ ... (2)
പതിയെ പതിയെ പകലിന്‍ പവിഴച്ചിരി മായുകയായി
മാഞ്ഞോട്ടെ മധുചന്ദ്രിക വന്നോട്ടേ ... (2)
പാലപ്പൂഞ്ചോട്ടില്‍ പാടിപ്പാടിയിരിക്കും ഞാന്‍
ഓടത്തണ്ടിന്റെ പാട്ടില്‍ ഞാനൊരു ഗോപസ്ത്രീയാകും.. ഗോമേദകമാകും ...

കറുകപ്പുല്ലിൻ മേട്ടിലെ ഇടയപ്പെൺകൊടിയെ [പെണ്‍കൊടിയെ]

ഇരവിന്‍ തുടിയില്‍ നറുവെണ്ണിലവിന്‍ തിരി താഴുകയായി
താന്നോട്ടെ വിരിമാറില്‍ ഞാന്‍ ചാഞ്ഞോട്ടെ (2)
ഇരവിന്‍ തുടിയില്‍ നറുവെണ്ണിലവിന്‍ തിരി താഴുകയായി
താന്നോട്ടെ വിരിമാറില്‍ ഞാന്‍ ചാഞ്ഞോട്ടെ (2)
നീലത്താമരകള്‍ വാനില്‍ പാതി വിരിഞ്ഞെന്നോ
രാസലീലക്കു ശയ്യവിരിക്കാന്‍ പോരാമോ കാറ്റേ.. കുളിരോലും പൂങ്കാറ്റേ

കറുകപ്പുല്ലിന്മേട്ടിലെ ഇടയപ്പെൺകൊടിയെ [(പെണ്‍കൊടിയെ]

പൂമലര്‍ വാകച്ചോട്ടില്‍ മഴ നനഞ്ഞു നിന്നവളെ
കറുകപ്പുല്ലിന്മേ5ട്ടിലെ ഇടയപ്പെൺകൊടിയെ [പെണ്‍കൊടിയെ]

കറുകപ്പുല്ലിന്മേട്ടിലെ ഇടയപ്പെൺകൊടിയെ [പെണ്‍കൊടിയെ]


ഇവിടെ


2. പാടിയതു: എം.ജി. ശ്രീകുമാർ & ചിത്ര


മാന്തളിരിന്‍ പന്തലുണ്ടല്ലോ
പോരൂ മേടമാസമല്ലേ വെയിലേറ്റു വാടുകില്ലേ
മാരിവില്ലിന്നൂയലുണ്ടല്ലോ
കുഞ്ഞിനോടിവന്നിരിക്കാന്‍ ആടിപാടിയൊന്നിരിക്കാന്‍
മാമുണ്ണാന്‍ പൊന്‍താലം മാനത്തെ താംബാലം (മാന്തളിരിന്‍ ....)
മാന്തളിരിന്‍ പന്തലുണ്ടല്ലോ
പോരൂ മേടമാസമല്ലേ വെയിലേറ്റു വാടുകില്ലേ

വീട്ടുമുറ്റത്തെ നാട്ടുമാവിന്റെ ചോട്ടില്‍ വന്നിരുന്നാല്‍
വീഴ്ത്തുമണ്ണാറക്കണ്ണന്‍ മാമ്പഴം
കാറ്റിലാടുന്ന നേര്‍ത്ത കൂന്തല് ചേര്‍ത്തു വച്ചുകെട്ടാന്‍
രാത്രിവിണ്ണിന്നു പൂക്കള്‍ കോര്‍ത്തുവോ
ആരിരം പാടിയോ തിങ്കളും
മാന്തളിരിന്‍ പന്തലുണ്ടല്ലോ
പോരൂ മേടമാസമല്ലേ വെയിലേറ്റു വാടുകില്ലേ
മാരിവില്ലിന്നൂയലുണ്ടല്ലോ
കുഞ്ഞിനോടിവന്നിരിക്കാന്‍ ആടിപാടിയൊന്നിരിക്കാന്‍

ആറ്റുനോറ്റിട്ടു കാട്ടുമുല്ലക്കു രാത്രി പൂവിരിഞ്ഞാല്‍
കാറ്റു പൂന്തൊട്ടിലാട്ടും പൂവിനെ
അന്തിയേറെയായ് കുഞ്ഞിനെങ്ങാനും ഇങ്കു തീര്‍ന്നുപോയാല്‍
വെണ്ണിലാവിന്റെ പൈമ്പാല്‍ പൊന്‍കുടം
മാറില്‍ നീ ചായുകെന്‍ ഓമനേ

മാന്തളിരിന്‍ പന്തലുണ്ടല്ലോ
പോരൂ മേടമാസമല്ലേ വെയിലേറ്റു വാടുകില്ലേ
മാരിവില്ലിന്നൂയലുണ്ടല്ലോ
കുഞ്ഞിനോടിവന്നിരിക്കാന്‍ ആടിപാടിയൊന്നിരിക്കാന്‍
മാമുണ്ണാന്‍ പൊന്‍താലം മാനത്തെ താംബാലം


ഇവിടെ


വിഡിയോ


3. പാടിയതു: സുജാത



ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ നീറിയോ നിന്‍ മനം....

ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ നീറിയോ നിന്‍ മനം
ഏഴിലം പാലയില്‍ കേണുവോ രാക്കുയില്‍
പൂനിലാ... തോണി പോലും പ്രിയേ മറഞ്ഞുവോ...
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ നീറിയോ നിന്‍ മനം
ഏഴിലം പാലയില്‍ കേണുവോ രാക്കുയില്‍

ഡിസംബറിന്‍ ജനാലയില്‍ ശതാവരി പൂത്തനാളില്‍
ശശിലേഖ മുടികോതും ഈ രാവില്‍
കരിനീല മുകില്‍ കോതും രാവില്‍
നറും... നിലാവില്‍... വെറുതെ കിനാവു കണ്ടു...
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ നീറിയോ നിന്‍ മനം
ഏഴിലം പാലയില്‍ കേണുവോ രാക്കുയില്‍

കലണ്ടറിന്‍ കളങ്ങളില്‍ കിനാവുകള്‍ക്കാത്മശാന്തി
കരളിന്റെ ഒരു പാതി നീ ചാരൂ
പടിവാതില്‍ ഇരുപാതി ചാരൂ
കരിം...ചിരാതിന്‍... തിരിയും അണഞ്ഞുവല്ലോ

ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ നീറിയോ നിന്‍ മനം
ഏഴിലം പാലയില്‍ കേണുവോ രാക്കുയില്‍
പൂനിലാ... തോണി പോലും പ്രിയേ മറഞ്ഞുവോ
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ നീറിയോ നിന്‍ മനം (4)
ഓര്‍മ്മയില്‍ ......

ഇവിടെ



4. പാടിയതു: ചിത്ര & ശ്രീനിവാസൻ

മാലേയം മാറിലെഴും... മാനത്തെ വെണ്‍ മുകിലോ
ആരുനീയെന്‍ ഹൃദയ കവാടം തേടി വന്ന രാജകുമാരി
നീഹാരാര്‍ദ്രമാം ഈ നിലാവില്‍ പാടുവാന്‍ ഈണമായ് നീ
ആരുനീയെന്‍ ഹൃദയ കവാടം തേടി വന്ന രാജകുമാരന്‍
മാലേയം മാറിലെഴും (F) മാനത്തെ വെണ്‍ മുകില്‍ ഞാന്‍

സായംസന്ധ്യതന്‍ പൊന്‍ദീപം മാഞ്ഞുവോ
താരാജാലമേ പോരുമോ
മാരി കൊണ്ടലിന്‍ തളിരോല കീറി
ഇന്നോതാനുള്ളതും കോറി ഞാന്‍
പേമാരി പെയ്തതും മാഞ്ഞുവോ പാതിരാ പൂവുപോലെ
ആരുനീയെന്‍ ഹൃദയ കവാടം തേടി വന്ന രാജകുമാരി
മാലേയം മാറിലെഴും (M) മാനത്തെ വെൺ മുകിലോ

മൂളും വണ്ടുകള്‍ മുറിവീഴ്ത്തും നെഞ്ചുമായ്
ഈറത്തണ്ടുകള്‍ ആടിടും
സ്നേഹം ചൊല്ലുകില്‍ ഇന്നീറത്തണ്ടുപോല്‍ മിഴിനീ ഈ പാട്ടിലും
കാറ്റിലും
നിരാലംബയാം പേടമാനെ പോരു നീ പോരുകൂടെ
ആരുനീയെന്‍ ഹൃദയ കവാടം തേടി വന്ന രാജകുമാരന്‍



ഇവിടെ

Friday, April 23, 2010

ഓർക്കുക വല്ലപ്പൊഴും [2009] എം. ജയചന്ദ്രൻ, സുജാത, ശ്വേത....




ചിത്രം: ഓർക്കുക വല്ല‌പ്പോഴും [2009] സോഹൻ ലാൽ
അഭിനേതാക്കൾ: തിലകൻ, ശില്പ ബാല, ദേവു, ജഗദീഷ്, രജിത്ത് മേനോൻ, ചാലി പാലാ
കൃഷ്ണ ചന്ദ്രൻ, ബിന്ദു വാരാപ്പുഴ


സോഹൻ ലാൽ
രചന: പുത്തൻ, ചങ്ങമ്പുഴ,ഒളപ്പമണ്ണ, പി.ഭാസ്കരൻ, വയലാർ
സംഗീതം: എം. ജയചന്ദ്രൻ


1. പാടിയതു: ആനന്ദ്, രാജലക്ഷ്മി രചൻ: ഗിരീഷ് പുത്തഞ്ചെരി


നല്ല മാമ്പൂപ്പാടം പൂത്തെടീ പെണ്ണേ..
കുഞ്ഞു മഞ്ഞക്കിളി കണ്ണേ..
കണ്ണാരേ മഞ്ഞണിഞ്ഞ മാന്‍കുരുന്നേ..
എന്റെ ഞാവല്‍തോട്ടം കായ്ക്കണകാലം..
തത്തമ്മയ്ക്ക്‌ താലികെട്ട്‌..
പൂവാല്ലോ മൂക്കുത്തിക്ക്‌ മുത്ത് ‌കൊരുക്കാന്‍
(നല്ല മാമ്പൂപ്പാടം..)

അല്ലിമുല്ല തണലത്ത്‌ തനിച്ചിരിക്കാം..
നിന്റെ ചന്തമുള്ള കവിളത്തൊരുമ്മ തരാം..
കുമ്പിള്‍ കുത്തി കുടപ്പന്റെ തേനെടുക്കാം..
നിന്റെ ചുണ്ടിലേറ്റിച്ചുറുമ്പിന്റെ കുറുമ്പറിയാം..
കണ്ണാരം പൊത്താം ചിരിച്ചൊളിക്കാം..
മിന്നാമിനുങ്ങിന്‍ കഥപറയാം..
കളിയൂഞ്ഞലില്‍ കിളിയാടവേ
ഒരു കൈതോലമേല്‍ കാറ്റ്‌ കളിയാക്കിയോ..എൻ മാമ്പൂ..
(നല്ല മാമ്പൂപ്പാടം..)

വെള്ളിവളക്കിലുക്കണ പുഴയരികില്‍..
മെല്ലെ തുള്ളിത്തുള്ളി നടക്കണ മുയല്‍കുരുന്നേ..
പൊന്നൊരുക്കി വിളക്കി നിന്‍ മണികഴുത്തില്‍..
കൊച്ചു കുന്നിമണി പളുങ്കിന്റെ മാലയിടാം..
മിന്നായം മിന്നും മീന്‍പിടിക്കാം..
കണ്ണാടി കൂട്ടില്‍ താമസിക്കാം..
കുഞ്ഞാടുകള്‍ കുളിരുന്നൊരീ..
മഞ്ഞു കൂടാരമാണെന്റെ കുഞ്ഞാങ്കിളീ..
എന്റെ ഞാവല്‍തോട്ടം കായ്ക്കണകാലം..
തത്തമ്മയ്ക്ക്‌ താലികെട്ട്‌.
(നല്ല മാമ്പൂപ്പാടം..)
ഇവിടെ


വിഡിയോ


2. പാടിയതു: എം. ജയചന്ദ്രൻ രചന: പി. ഭാസ്കരൻ


പണ്ടത്തെ കളിത്തോഴന്‍ കാഴ്ച വെയ്ക്കുന്നു മുന്നില്‍..
രണ്ടു വാക്കുകള്‍ മാത്രം ഓര്‍ക്കുക വല്ലപ്പോഴും..
ഓര്‍ക്കുക വല്ലപ്പോഴും..
(പണ്ടത്തെ..)

ഓര്‍ക്കുക വല്ലപ്പോഴും പണ്ടത്തെ കാടും മേടും..
പൂക്കാലം വിതാനിക്കും ആ കുന്നിന്‍പ്പുറങ്ങളും..
രണ്ടു കൊച്ചാത്മാവുകള്‍ അവിടങ്ങളില്‍ വെച്ചു
പണ്ടത്തെ രാജാവിന്‍ കഥകള്‍ പറഞ്ഞതും..
ഓര്‍ക്കുക വല്ലപ്പോഴും ഓര്‍ക്കുക വല്ലപ്പോഴും..
(പണ്ടത്തെ..)

മരിക്കും സ്മൃതികളില്‍ ജീവിച്ചു പോരും ലോകം..
മറക്കാന്‍ പഠിച്ചത്‌ നേട്ടമാണെന്നാകിലും..
ഹസിക്കും പൂക്കള്‍ പൊഴിഞ്ഞില്ലെങ്കിലൊരുനാളും..
വസന്തം വസുധയില്‍ വന്നിറിങ്ങില്ലെന്നാലും..
വ്യര്‍ത്ഥമായാവര്‍ത്തിപ്പൂ വ്രണിതപ്രതീക്ഷയാല്‍
മര്‍ത്യനീ പദം രണ്ടും“ ഓര്‍ക്കുക വല്ലപ്പോഴും..“
“ഓര്‍ക്കുക വല്ലപ്പോഴും..“
(പണ്ടത്തെ..)

ഇവിടെ

വിഡിയോ


3. പാടിയതു : കാർതിക്ക്, ശ്വേത [*2] രചന: ഗിരീഷ് പുത്തഞ്ചേരി

ഏതോ ജനുവരി മാസം
മനസ്സിലൊരീറൻ നിറമിഴി പോലെ
ഒരു കൈക്കുമ്പിളിൽ മറു വെൺ‌പൂവായ്
ഇതൾ നേർത്തൊരോർമയായ് വന്നു നീ
വെറുതെ ഏതോ ജനുവരി മാസം
മനസ്സിലൊരീറൻ നിറമിഴി പോലെ

അന്നുനിൻ നിഴൽ‌പോലുമെൻ
മഴ ചാറുന്ന ചിറകിന്മേൽ ചാഞ്ഞു നിന്നു
പിന്നെ നിൻ കനവലയെൻ
വിരൽതേടുന്ന സ്വരമെല്ലാം കേട്ടു നിന്നു
ഒരു മണിശലഭം സ്വപമുരുകുമൊരുവിയിൽ
പറയാത്ത നൊമ്പരങ്ങൾ പങ്കിടാം
ഇനിയേതോ ജനുവരി മാസം
മനസ്സിലൊരീറൻ നിറമിഴി പോലെ

അന്നുനിൻ ചിരിപോലുമെൻ
നുരയോലുന്ന കടലിന്മേൽ പെയ്തിറങ്ങീ
പിന്നെ ഞാൻ ശ്രുതിയിൽ നിൻ
മൊഴിമൂളുന്ന പാട്ടെല്ലാം ഏറ്റുപാടി
ഇനിയൊരു നിമിഷം
മലരണിയുമൊരുഷസ്സിൽ
പുലർകാല സൂര്യനായ് വിരിഞ്ഞിടാം (ഏതോ ജനുവരി...)

ഇവിടെ



വിഡിയോ


4. പാടിയതു: റ്റി.റ്റി. സനോജ് രചന: വയലാർ


താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ്
താമസിക്കുന്നതീ നാട്ടിൽ
കന്നി നിലാവുമിളം വെയിലും വന്നു
ചന്ദനം ചാർത്തുന്ന നാട്ടിൽ
ഒന്നിച്ചു ഞങ്ങളുറങ്ങുമുറക്കത്തിൽ
ഒന്നേ മനസ്സിൻ മോഹം
ഒന്നിച്ചുണരും ഉണർന്നെഴുന്നേൽക്കുമ്പോൾ
ഒന്നേ മിഴികളിൽ ദാഹം
താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ്
താമസിക്കുന്നതീ നാട്ടിൽ...

ഗ്രാമാന്തരംഗ യമുനയിൽ പൂത്തൊരാ
താമരപ്പൂവുകൾ തോറും
എന്നിലെ സ്വപ്നങ്ങൾ ചെന്നുമ്മവച്ചിടും
പൊന്നിലത്തുമ്പികൾ പോലെ
രോമഹർഷങ്ങൾ മൃദുപരാഗങ്ങളിൽ
ഓമന നൃത്തങ്ങളാടും
എന്നുമാകല്ലോലിനിയിൽ ഹംസങ്ങൾ
പോലെന്നനുഭൂതികൾ നീന്തും
താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ്
താമസിക്കുന്നതീ നാട്ടിൽ

എന്റെ ചിത്രത്തിലെ പൂവിന്നു
കൂടുതലുണ്ടായിരിക്കാം ദലങ്ങൾ
കണ്ടു പരിചയമില്ലാത്ത വർണ്ണങ്ങൾ
കണ്ടിരിക്കാം ഇതിന്നുള്ളിൽ
എന്റെ ചിത്രത്തിലെ താമരപ്പൂവിലുണ്ടെന്നന്തരിന്ദ്രിയ ഭാവം
എന്റെ ചിത്രത്തിലെ താമരപ്പൂവിലുണ്ടെന്നനുഭൂതി തൻ നാദം
(താമരപ്പൂക്കളും...)


ഇവിടെ



5. പാടിയതു: എം.ജയചന്ദ്രൻ & സുജാത രചന: ഒളപ്പമണ്ണ

“ എന്തിനായ് മിഴി പൂട്ടുന്നു.....

ഇവിടെ


ചങ്ങമ്പുഴ





6. പാടിയതു: സുദീപ് കുമാർ രചന: ചങ്ങമ്പുഴ

“ ആ രാവിൽ നിന്നോടു ഞാൻ ഓതിയ രഹസ്യങ്ങൾ
ആരോടും അരുളരുതോമനെ നീ...[2]
താരകാകീർണമായ നീലംബരത്തിലന്നു
ശാരദ ശശിലേഖ സമുല്ലസിക്കെ
തുള്ളിയുലഞ്ഞുയർന്നു തള്ളി വരുന്ന മൃദു
വെള്ളി വലാഹകകൾ നിരന്നു നിൽക്കെ
നർത്തന നിരകൾ തൻ പുഷ്പ്പ ലതികകൾ
കൈത്തളിരുകളാൽ നമ്മെ തഴുകീടവെ...[ ആ രാവിൽ...

ആലോലം പരിമള ധോരണിയിങ്കൽ മുന്നിൽ
മാലേയാനിലൻ മന്ദം അലഞ്ഞു പോകെ
നാണിച്ച് നാണിച്ചെന്റെ മാറത്തു തല ചായ്ച്ച്
പ്രാണനായികെ നീയെന്നരികിൽ നിൽക്കെ
രോമാഞ്ചനിളകും നിൻ ഹേമാംഗകങ്ങൾ തോറും
മാമക കരപുടം വിഹരിക്കവേ
പുഞ്ചിരി പൊടിഞ്ഞു നിന്ന ചെഞ്ചൊടി
തളിരിലെൻ ചുംബനം ഇടയ്കിടയ്കമർന്നീടവെ
നാമിരുവരും ഒരു നീല ശിലാ തലത്തിൽ
ആകെ നിർവൃതി നേടി പരിലസിക്കെ .. [ ആ രാവിൽ....

നീയെന്നെ തഴുകവെ ഞാനൊരു ഗാനമായി
നീലാംബരാന്തത്തോളം ഉയർന്നു പോയി
മായാത്ത കാന്തി വീശും മംഗള കിരണമീ
നീയൊരു നിഴലാണെന്നാരു ചൊല്ലീ?
അല്ലിലെ വെളിച്ചമേ നിന്നെ ഞാനറിഞ്ഞില്ല
അല്ലലിൽ മൂടി നിൽക്കും ആനന്ദമേ
യാതൊന്നും മറയ്ക്കാതെ നിന്നോടു സമസ്തവും
ഓതുവാൻ കൊതിച്ചു നിന്നരികിലെത്തി
കണ്ണുനീർ കണികകൾ വീണു നനഞ്ഞതാം നിൻ
പൊന്നല കവിൾ കൂമ്പു തുടച്ചു മന്ദം..[ ആ രാവിൽ....

ഇവിടെ

Wednesday, March 31, 2010

സൂത്രധാരൻ [2001] യേശുദാസ്, സുജാത






ചിത്രം: സൂത്രധാരൻ [2001] ലോഹിതദാസ്

അഭിനേതാക്കൾ: ദിലീപ്, മീരാ ജാസ്മിൻ, സലിം കുമാർ, ബിന്ദു പണിക്കർ , കലാഭവൻ മണി, ചിത്ര

രചന: രമേശൻ നായർ
സംഗീതം: രവീന്ദ്രൻ



1. പാടിയതു: യേശുദാസ് & സുജാത

ആ..ആ ആ..ഓ..ഓ..ഹൊ..ഹൊ..ഏയ്‌
രാവില്‍ ആരോ വെണ്ണിലാവിന്‍ ജാലകങ്ങള്‍ തുറന്നിട്ടതാവാം
നിന്‍ മുഖം പൂംതിങ്കളാവാം
ഏതൊ പൂവില്‍ മഞ്ഞുതൂവല്‍ വീണതാവാം
മഴക്കൊഞ്ചലാവാം കാറ്റു മൂളും ഈണമാവാം
ഒരു വെള്ളി പാദസരത്തിന്‍ മര്‍മ്മരമാവാം
കുടമുല്ല പൂച്ചിരി ഇതള്‍ വിരിയുന്നതുമാവാം
ആാ..ആാ..
രാവില്‍ ആരോ വെണ്ണിലാവിന്‍ ജാലകങ്ങള്‍ തുറന്നിട്ടതാവാം
നിന്‍ മുഖം പൂംതിങ്കളാവാം

മാനത്തിന്‍ മടിയില്‍ ഞാനേതോ മുകിലായ്‌
മായുമ്പോള്‍ നീയെന്തു ചെയ്യും?
താഴമ്പൂ വനിയില്‍ താഴത്തെ കുടിലില്‍
ദാഹിക്കും വേഴാമ്പലാകും
പ്രണയ വസന്ത മഴക്കിനാവായ്‌
ഞാന്‍ നിറഞ്ഞു പെയ്തിടാം
അലകടലണിയും നീലിമ പോലെ നാമലിഞ്ഞു ചേര്‍ന്നിടും
നിനക്കുമെനിക്കും ഈറന്‍ മുകിലിനും ഒരൊറ്റ സായൂജ്യം
രാവില്‍ ആരോ വെണ്ണിലാവിന്‍ ജാലകങ്ങള്‍ തുറന്നിട്ടതാവാം
നിന്‍ മുഖം പൂംതിങ്കളാവാം

രാഗത്തിന്‍ ചിറകില്‍ ഗാനം പോല്‍ അലയും
ഞാന്‍ എങ്കില്‍ നീയെന്തു ചെയ്യും
എന്‍ നെഞ്ചില്‍ ഉണരും താളത്തിന്‍ തടവില്‍
പ്രേമത്തിന്‍ താഴിട്ടു പൂട്ടും
വികാര മോഹന മയൂരമായ്‌ ഞാന്‍
പീലി നീര്‍ത്തി ആടിടും
പൂവുടല്‍ തേടും ശലഭം പോലെ
രാഗലഹരിയില്‍ നീന്തിടാം
ഹൃദന്ത തന്ത്രികള്‍ ഉണര്‍ന്നു പാടും
വിനോദ സംഗീതം (രാവില്‍ ആരോ..)
ഓ..ഓ..ഓ..ഓ..

ഇവിടെ


ഇവിടെ


2. പാടിയതു: സുജാത

പേരറിയാം, മകയിരം നാൾ അറിയാം

മായിക കൂട്ടിനുള്ളിൽ താമസിക്കും മാർഗഴി പ്രാവു
കവിളിലെ ചെമ്പകം, മിഴിയിലെ കൂവളം
ചൊടിയിലെ കുംകുമം, മൊഴിയിലെ തേൻ കണം
ആരു ത്ന്നു? ഞാൻ അറിയില്ല

പേരറിയാം, മകയിരം നാൾ അറിയാം
മായിക കൂട്ടിനുള്ളിൽ താമസിക്കും മാർഗഴി പ്രാവു

നാടോടിക്കാറ്റു വന്നു നാണമില്ലാതിന്നലെ
കാണാക്കരങ്ങൾ നീട്ടി മെല്ലെ ഒന്നു തൊട്ടു പോയ്
എന്നെ കിനാവു കണ്ടു രാകുയിലും പാടിപോയ്
വെണ്ണിലാ പായ നീർത്തി കാത്തിരുന്നു ചന്ദ്രനും
മഞ്ഞു മാറി പെയ്തിറങ്ങി ഉമ്മ വക്കുവാൻ
താരകങ്ങൾ താഴെ വന്നു മാല ചാർത്തുവാൻ
പേരറിയാം, മകയിരം നാൾ അറിയാം
മായിക കൂട്ടിനുള്ളിൽ താമസിക്കും മാർഗഴി പ്രാവു[2]


ആകാശ തേരിലേറി പോകുമെന്റെ ദേവനെ
താമരപ്പൂവു പോലെ കന്നെറിഞ്ഞു നിന്നു ഞാൻ
ഏഴേഴു തൊവലുള്ള മാരിഫ്വില്ലു വിരിയുമോ...
പൊൻ വെയിൽ പാട്ടെനിക്കു പുടവയായി നിൽക്കുമോ
മേഘ പുഷ്പം കോർത്തെനിക്കു താലി തീർക്കുമോ
മധു വസന്ത സൂര്യ കാന്തി മനസ്സിൽ വിടരുമോ...


പേരറിയാം, മകയിരം നാൾ അറിയാം
മായിക കൂട്ടിനുള്ളിൽ താമസിക്കും മാർഗഴി പ്രാവു
കവിളിലെ ചെമ്പകം, മിഴിയിലെ കൂവളം
ചൊടിയിലെ കുംകുമം, മൊഴിയിലെ തേൻ കണം
ആരു തന്നു? ഞാൻ അറിയില്ല


ഇവിടെ








മീരാ ജാസ്മിൻ


3. പാടിയതു: യേശുദാസ് & സുജാത


ആ..ആ ആ..ഓ..ഓ..ഹൊ..ഹൊ..ഏയ്‌
രാവില്‍ ആരോ വെണ്ണിലാവിന്‍ ജാലകങ്ങള്‍ തുറന്നിട്ടതാവാം
നിന്‍ മുഖം പൂംതിങ്കളാവാം
ഏതൊ പൂവില്‍ മഞ്ഞുതൂവല്‍ വീണതാവാം
മഴക്കൊഞ്ചലാവാം കാറ്റു മൂളും ഈണമാവാം
ഒരു വെള്ളി പാദസരത്തിന്‍ മര്‍മ്മരമാവാം
കുടമുല്ല പൂച്ചിരി ഇതള്‍ വിരിയുന്നതുമാവാം
ആാ..ആാ..
രാവില്‍ ആരോ വെണ്ണിലാവിന്‍ ജാലകങ്ങള്‍ തുറന്നിട്ടതാവാം
നിന്‍ മുഖം പൂംതിങ്കളാവാം

മാനത്തിന്‍ മടിയില്‍ ഞാനേതോ മുകിലായ്‌
മായുമ്പോള്‍ നീയെന്തു ചെയ്യും?
താഴമ്പൂ വനിയില്‍ താഴത്തെ കുടിലില്‍
ദാഹിക്കും വേഴാമ്പലാകും
പ്രണയ വസന്ത മഴക്കിനാവായ്‌
ഞാന്‍ നിറഞ്ഞു പെയ്തിടാം
അലകടലണിയും നീലിമ പോലെ നാമലിഞ്ഞു ചേര്‍ന്നിടും
നിനക്കുമെനിക്കും ഈറന്‍ മുകിലിനും ഒരൊറ്റ സായൂജ്യം
രാവില്‍ ആരോ വെണ്ണിലാവിന്‍ ജാലകങ്ങള്‍ തുറന്നിട്ടതാവാം
നിന്‍ മുഖം പൂംതിങ്കളാവാം

രാഗത്തിന്‍ ചിറകില്‍ ഗാനം പോല്‍ അലയും
ഞാന്‍ എങ്കില്‍ നീയെന്തു ചെയ്യും
എന്‍ നെഞ്ചില്‍ ഉണരും താളത്തിന്‍ തടവില്‍
പ്രേമത്തിന്‍ താഴിട്ടു പൂട്ടും
വികാര മോഹന മയൂരമായ്‌ ഞാന്‍
പീലി നീര്‍ത്തി ആടിടും
പൂവുടല്‍ തേടും ശലഭം പോലെ
രാഗലഹരിയില്‍ നീന്തിടാം
ഹൃദന്ത തന്ത്രികള്‍ ഉണര്‍ന്നു പാടും
വിനോദ സംഗീതം (രാവില്‍ ആരോ..)
ഓ..ഓ..ഓ..ഓ..

ഇവിടെ




4. പാടിയതു: യേശുദാസ്


മധുമയി നിന്‍മിഴിയോരം മദനനു സാഗരതീരം

മധുമയി നിന്‍മിഴിയോരം മദനനു സാഗരതീരം
തിരയെഴുതുന്നു മധുരിത കാവ്യം (2)
മദാലസ ചന്ദ്രികരാഗം പാടി
മധുമയി (3)
നിന്‍മിഴിയോരം മദനനു സാഗരതീരം

രാഗവസന്തം പീലി വിടര്‍ത്തിയ രാവൊരു ദേവമയൂരം
ഭാന്‍സുരിയായി ഞാന്‍ പാടുന്നു നിന്‍ ഭാവമനോഹര ഗാനം
എഴുതും രാവില്‍ നിന്‍ മൃദുമേനിയില്‍
അധരം കൊണ്ടൊരു പ്രണയ കഥ
കുളിരു വിതറും രോമഹര്‍ഷമൊരു നവ
ലാസ്യ ലഹരി പകരുമാര്‍ദ്ര സുഖ നിമിഷം

മധുമയി നിന്‍മിഴിയോരം മദനനു സാഗരതീരം

ചന്ദ്രിക തൂവിയ ചന്ദന ചാറില്‍ നീയൊരു മോഹ മരാളം
എന്‍ വിരല്‍ ഒന്നു തൊട്ടാല്‍ പാടും
സ്നേഹ വിപഞ്ജികയായി നീ
രാഗിണി നിന്‍ മൃദു പദചലനങ്ങളില്‍
വെണ്‍പ്രാവിണയുടെ ചിറകടിയോ
മൃദു മൃദംഗ ഹൃദയ താളം അരിയൊരു
മധുര ലഹരി അണിയുമനഘ നടനലയം

നാ ധൃധിതോം തധര ധീം
തനന തന നാധൃ ധൃധനി തധര ധീം
(വായ്ത്താരി)
അ.......

മധുമയി നിന്‍മിഴി ഓരം മദനനു സാഗരതീരം


ഇവിടെ

Friday, March 19, 2010

വെട്ടം [2004] എം.ജി. ശ്രീകുമാർ , സുജാത,







ചിത്രം: വെട്ടം [ 2004 ] പ്രിയദർശന്‍



പ്രിയദർശന്‍

അഭിനേതാക്കൾ: ദിപീപ്,ഭാവനാ പുരി, മണി, ജഗതി ജഗദീഷ്

രചന: ബി ആർ പ്രസാദ് / രാജീവ് ആലുങ്കൽ
സംഗീതം: ബേണി ഇഗ്നേഷ്യസ്




1. പാടിയതു: എം ജി ശ്രീകുമാർ & സുജാത മോഹൻ “ഒരു കാതിലോല ഞാൻ കണ്ടീലാ....

ഏതാവു...നരാ.. നിലകട നീ... കു ...
ഏതാവു...നരാ.. നിലകട നീ... കു ...
ഏതാവു...നരാ.. നിലകട നീ... കു ...
ഏതാവു...നരാ.. നിലകട നീ... കു ...ആ

നിസരി സാസ (2)
ധാനിസ നീനി (2)
പാധനി ധാധ (2)
മാപധ പാപ (2)
സനി പമ രിഗ മരിസ

ഒരു കാതിലോല ഞാൻ കണ്ടീലാ
ഒരു കാതിലോല ഞാൻ കണ്ടീലാ
തിരുതാളി വെച്ചതും കണ്ടീല
കളവാണിയാം കിളിയെ ഓർത്തീല
അകലെ
ഈ നാടു റാണിയായ് തോന്നീല
പുഴ തോഴീ എന്ന പോൽ തോന്നീല
ഇതിൽ ആരു ലോലയെൻ ഓർത്തീല
പല നാൾ
തിരയിളകിയ മാറിൽ നേര്യതാൽ
അരയിതിലൊരു ഞാണലുക്കിനാൽ
നുര ചിതറിയനൂപുരങ്ങളാലെ
തോഴീ നീയൊരുക്കുന്നു ഒരു ദേവിയായെൻ ഗ്രാമത്തെ
ഞാൻ ഇതിന്റെ തീരത്തെ വന ഗോപ ബാലൻ ആകുന്നു
കുനു ചാരുചില്ലയിൽ പൂക്കളും
പുതു തേൻ നുകർന്നു പൂമ്പാറ്റയും
പനിനീർ തണുപ്പെഴും കാറ്റിനിമ്പവും രാഗാലാപവും (ഒരു കാതിലോല...)


പുൽ കറുകകൾ നീർത്ത നാമ്പിൽ തുമ്പി വന്നതും
പാൽ തിളച്ചു തൂവും തുമ്പ പൂക്കുടങ്ങളും
ഇളനീർ പൊൻ തുടുപ്പിൽ നിറയും തേൻ തണുപ്പും
മുളയായ് പാടി എന്തോ പറയാൻ വെമ്പും ഈണം
മൺ വഴികളിൽ മണം തന്നിടറിയ മഴ
പൊൻ വയലിലെ വെയിൽ മഞ്ഞലകളുമായ്
തൻ തണുവൊട് നിലാവന്ന്എഴുതിയ കിനാവിൻ
അരുമയിൽ തൊടും കൺ നിറവുകളായ്
ഇതു ഞാൻ അറിഞ്ഞതിൻ ആദ്യമായ്
അതു നീ അറിഞ്ഞു എൻ ചോദ്യമോ
കഥ നീ പറഞ്ഞതോ നേരു ചൊന്നതോ മായാ ലീലയോ (ഒരു കാതിലോല..)


ചന്ദ്രിക നറുചാന്തു ചാർത്തും മുല്ല മുറ്റവും
രാമനാമ ഗീതം കേൾക്കും സാന്ധ്യദീപവും
തൊഴുകൈ കിണ്ടിയാലേ കഴുകും കാൽ തണുപ്പും
കിളിയായ് പാട്ട് പാടും കവി തൻ വീണ വായ്പും
നൽ കഥകളിൽ മയങ്ങി കവിതയിൽ ഉണർന്ന
കനവുകൾ വിടർന്ന ചിറകുകളാൽ
വിൺ മുകിലുകൾ തൊടും എൻ ഇടറിയ മനം പൊൻ മയിലിനും സമം
കൺ വിടരുകയായ്
ഇതു നീ പറഞ്ഞതില്ലിന്നലെ
ചെവി ഓർത്തിരുന്നു ഞാൻ എന്നിലെ
ഇനി ഞാനറിഞ്ഞതെൻ മാനസത്തിലും മൂകാരാധന(ഒരു കാതിലോല..)

ഇവിടെ

വിഡിയോ

2. പാടിയതു: സുജാത “ മഴത്തുള്ളികൽ പൊഴിഞ്ഞീടുമീ....


മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ
കാറ്റാലെ നിൻ ഈറൻ മുടി ചേരുന്നിതെൻ മേലാകവെ
നീളുന്നൊരീ മൺ പാതയിൽ
തോളോടു തോൾ പോയില്ലയോ (മഴത്തുള്ളികൾ...)

ഇടറാതെ ഞാൻ ആ കൈയ്യിൽ കൈ ചേർക്കവേ
മയിൽ പീലി പാളും പോലെ നോക്കുന്നുവോ
തണുക്കാതെ മെല്ലെ ചേർക്കും നേരത്തു നീ
വിറക്കുന്നു മെയ്യും മാറും വേറെന്തിനോ
ആശിച്ചു ഞാൻ തോരാത്തൊരീ
പൂമാരിയിൽ മൂടട്ടേ ഞാൻ (മഴത്തുള്ളികൾ...)


കുടത്തുമ്പിൽ ഊറും നീർ പോൽ കണ്ണീരുമായ്
വിട ചൊല്ലി മൂകം നീയും മാഞ്ഞീടവേ
കാറൊഴിഞ്ഞ വാനിൻ ദാഹം തീർന്നിടവേ
വഴിക്കോണിൽ ശോകം നില്പൂ ഞാനേകനായ്
നീയെത്തുവാൻ മോഹിച്ചു ഞാൻ
മഴയെത്തുമാ നാൾ വന്നീടാൻ (മഴത്തുള്ളികൾ...)

ഇവിടെ

വിഡിയോ

3. പാടിയതു: എം.ജി. ശ്രീകുമാർ & സുജാത


ഇല്ലത്തെ കല്യാണത്തിനു മാറാപ്പും തോളിൽ കെട്ടി
ആകാശോം ഭൂമീം പോകുന്നു
കൈയ്യിൽ വെള്ളിത്താലം കൊണ്ട്
മുടി കെട്ടി പൂവും ചൂടി വാർമേഘപ്പെണ്ണും പോകുന്നു
ഓ.കുടമുല്ല പന്തലു വേണം തകിൽ മേളം വേണം
നെയ് വിളക്കു പൊൻ നാളത്താൽ തിരിയേഴും തെളിയേണം
പൂവാരി തൂവാൻ കൂടെ നീയും പോരൂ (ഇല്ലത്തെ...)


മാരിവില്ലു താളിൽ കാലം നാൾ കുറിക്കയോ
പൊന്നുരച്ചു മിന്നൽ തീർത്തോ പ്രേമലേഖനം
തൂ നിലാവു മഞ്ഞൾ തേയ്ക്കും താലിനൂലുമായ്
കനകതാലമായോ വിണ്ണിൽ പാർവണേന്ദുവും
നറുചന്ദനത്തിനാൽ വരകുറി അണിയുന്നു രാവുകൾ
പുടവക്കു വെണ്ണിലാ തളിർക്കരം കസവിട്ടു തന്നുവോ
ഓ നീ ചൂടും വൈഡൂര്യങ്ങൾ താരാജാലം
നീ മൂടും ചേല പട്ടായ് നീലാകാശം (ഇല്ലത്തെ...)

പൂജ വെച്ചു കാവിൽ പൊന്നിൻ താലി ആലില
ഹോമ മന്ത്ര പാദം പാടി പാതിരാക്കിളി
നീർക്കടമ്പു പൊട്ടുംചാർത്തി തോഴിമാരുമായ്
മണമുതിർന്ന മാല്യം നീട്ടി മാരനൂലുകൾ
ജലപുഷ്പതീർത്ഥമായ് തളിക്കുവാൻ നദികൾക്കു മത്സരം
ഒരു മൺ ചെരാതു കൺ നിറഞ്ഞിതാ ഉഴിയുന്നു നിൻ മുഖം
നീ ചൂടും ഈ മഞ്ജീരം പൂവായ് തീരാൻ
നേരാമിന്നേതോ മൗനം നേരായ് കാവിൽ (ഇല്ലത്തെ..)


ഇവിടെ

വിഡിയോ



ബെർണീ & ഇഗ്നേഷ്യസ്



ബോണസ്: വിഡിയോ മക്കാസായി മക്കാസായി... [ എ.ജി. ശ്രീകുമാർ & നാദിർഷാ ]


ഇവിടെ “ ഐ ലവ് യു ഡിസംബർ
എം.ജി. ശ്രീകുമാർ & ജ്യൊത്സ്ന

വിഡിയോ