Saturday, April 24, 2010
സ്നേഹപൂർവം അന്ന [2000] എം.ജി ശ്രീകുമാർ, ശ്രീനിവാസൻ, ചിത്ര, സുജാത
സംഗീത് ശിവൻ
ചിത്രം: സ്നേഹപൂർവ്വം അന്ന [2000] സംഗീത് ശിവൻ
അഭിനേതാക്കൾ: നെടുമുടി വേണു, പൂർണിമ ജയറാം
പൂർണിമ & ഭാഗ്യരാജ്
രചന: ഷിബു ചക്രവർത്തി
സംഗീതം: രാജു സിംഗ്
1. പാടിയതു: എം.ജി. ശ്രീകുമാർ & സുജാത
കറുകപ്പുല്ലിൻ മേട്ടിലെ ഇടയപ്പെൺകൊടിയെ [പെണ്‍കൊടിയെ] [6]
പൂമലര്‍ വാകച്ചോട്ടില്‍ മഴ നനഞ്ഞു നിന്നവളെ
കറുകപ്പുല്ലിൻ മേട്ടിലെ ഇടയപ്പെൺകൊടിയെ [പെണ്‍കൊടിയെ]
പതിയെ പതിയെ പകലിന്‍ പവിഴച്ചിരി മായുകയായി
മാഞ്ഞോട്ടെ മധുചന്ദ്രിക വന്നോട്ടേ ... (2)
പതിയെ പതിയെ പകലിന്‍ പവിഴച്ചിരി മായുകയായി
മാഞ്ഞോട്ടെ മധുചന്ദ്രിക വന്നോട്ടേ ... (2)
പാലപ്പൂഞ്ചോട്ടില്‍ പാടിപ്പാടിയിരിക്കും ഞാന്‍
ഓടത്തണ്ടിന്റെ പാട്ടില്‍ ഞാനൊരു ഗോപസ്ത്രീയാകും.. ഗോമേദകമാകും ...
കറുകപ്പുല്ലിൻ മേട്ടിലെ ഇടയപ്പെൺകൊടിയെ [പെണ്‍കൊടിയെ]
ഇരവിന്‍ തുടിയില്‍ നറുവെണ്ണിലവിന്‍ തിരി താഴുകയായി
താന്നോട്ടെ വിരിമാറില്‍ ഞാന്‍ ചാഞ്ഞോട്ടെ (2)
ഇരവിന്‍ തുടിയില്‍ നറുവെണ്ണിലവിന്‍ തിരി താഴുകയായി
താന്നോട്ടെ വിരിമാറില്‍ ഞാന്‍ ചാഞ്ഞോട്ടെ (2)
നീലത്താമരകള്‍ വാനില്‍ പാതി വിരിഞ്ഞെന്നോ
രാസലീലക്കു ശയ്യവിരിക്കാന്‍ പോരാമോ കാറ്റേ.. കുളിരോലും പൂങ്കാറ്റേ
കറുകപ്പുല്ലിന്മേട്ടിലെ ഇടയപ്പെൺകൊടിയെ [(പെണ്‍കൊടിയെ]
പൂമലര്‍ വാകച്ചോട്ടില്‍ മഴ നനഞ്ഞു നിന്നവളെ
കറുകപ്പുല്ലിന്മേ5ട്ടിലെ ഇടയപ്പെൺകൊടിയെ [പെണ്‍കൊടിയെ]
കറുകപ്പുല്ലിന്മേട്ടിലെ ഇടയപ്പെൺകൊടിയെ [പെണ്‍കൊടിയെ]
ഇവിടെ
2. പാടിയതു: എം.ജി. ശ്രീകുമാർ & ചിത്ര
മാന്തളിരിന്‍ പന്തലുണ്ടല്ലോ
പോരൂ മേടമാസമല്ലേ വെയിലേറ്റു വാടുകില്ലേ
മാരിവില്ലിന്നൂയലുണ്ടല്ലോ
കുഞ്ഞിനോടിവന്നിരിക്കാന്‍ ആടിപാടിയൊന്നിരിക്കാന്‍
മാമുണ്ണാന്‍ പൊന്‍താലം മാനത്തെ താംബാലം (മാന്തളിരിന്‍ ....)
മാന്തളിരിന്‍ പന്തലുണ്ടല്ലോ
പോരൂ മേടമാസമല്ലേ വെയിലേറ്റു വാടുകില്ലേ
വീട്ടുമുറ്റത്തെ നാട്ടുമാവിന്റെ ചോട്ടില്‍ വന്നിരുന്നാല്‍
വീഴ്ത്തുമണ്ണാറക്കണ്ണന്‍ മാമ്പഴം
കാറ്റിലാടുന്ന നേര്‍ത്ത കൂന്തല് ചേര്‍ത്തു വച്ചുകെട്ടാന്‍
രാത്രിവിണ്ണിന്നു പൂക്കള്‍ കോര്‍ത്തുവോ
ആരിരം പാടിയോ തിങ്കളും
മാന്തളിരിന്‍ പന്തലുണ്ടല്ലോ
പോരൂ മേടമാസമല്ലേ വെയിലേറ്റു വാടുകില്ലേ
മാരിവില്ലിന്നൂയലുണ്ടല്ലോ
കുഞ്ഞിനോടിവന്നിരിക്കാന്‍ ആടിപാടിയൊന്നിരിക്കാന്‍
ആറ്റുനോറ്റിട്ടു കാട്ടുമുല്ലക്കു രാത്രി പൂവിരിഞ്ഞാല്‍
കാറ്റു പൂന്തൊട്ടിലാട്ടും പൂവിനെ
അന്തിയേറെയായ് കുഞ്ഞിനെങ്ങാനും ഇങ്കു തീര്‍ന്നുപോയാല്‍
വെണ്ണിലാവിന്റെ പൈമ്പാല്‍ പൊന്‍കുടം
മാറില്‍ നീ ചായുകെന്‍ ഓമനേ
മാന്തളിരിന്‍ പന്തലുണ്ടല്ലോ
പോരൂ മേടമാസമല്ലേ വെയിലേറ്റു വാടുകില്ലേ
മാരിവില്ലിന്നൂയലുണ്ടല്ലോ
കുഞ്ഞിനോടിവന്നിരിക്കാന്‍ ആടിപാടിയൊന്നിരിക്കാന്‍
മാമുണ്ണാന്‍ പൊന്‍താലം മാനത്തെ താംബാലം
ഇവിടെ
വിഡിയോ
3. പാടിയതു: സുജാത
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ നീറിയോ നിന്‍ മനം....
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ നീറിയോ നിന്‍ മനം
ഏഴിലം പാലയില്‍ കേണുവോ രാക്കുയില്‍
പൂനിലാ... തോണി പോലും പ്രിയേ മറഞ്ഞുവോ...
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ നീറിയോ നിന്‍ മനം
ഏഴിലം പാലയില്‍ കേണുവോ രാക്കുയില്‍
ഡിസംബറിന്‍ ജനാലയില്‍ ശതാവരി പൂത്തനാളില്‍
ശശിലേഖ മുടികോതും ഈ രാവില്‍
കരിനീല മുകില്‍ കോതും രാവില്‍
നറും... നിലാവില്‍... വെറുതെ കിനാവു കണ്ടു...
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ നീറിയോ നിന്‍ മനം
ഏഴിലം പാലയില്‍ കേണുവോ രാക്കുയില്‍
കലണ്ടറിന്‍ കളങ്ങളില്‍ കിനാവുകള്‍ക്കാത്മശാന്തി
കരളിന്റെ ഒരു പാതി നീ ചാരൂ
പടിവാതില്‍ ഇരുപാതി ചാരൂ
കരിം...ചിരാതിന്‍... തിരിയും അണഞ്ഞുവല്ലോ
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ നീറിയോ നിന്‍ മനം
ഏഴിലം പാലയില്‍ കേണുവോ രാക്കുയില്‍
പൂനിലാ... തോണി പോലും പ്രിയേ മറഞ്ഞുവോ
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ നീറിയോ നിന്‍ മനം (4)
ഓര്‍മ്മയില്‍ ......
ഇവിടെ
4. പാടിയതു: ചിത്ര & ശ്രീനിവാസൻ
മാലേയം മാറിലെഴും... മാനത്തെ വെണ്‍ മുകിലോ
ആരുനീയെന്‍ ഹൃദയ കവാടം തേടി വന്ന രാജകുമാരി
നീഹാരാര്‍ദ്രമാം ഈ നിലാവില്‍ പാടുവാന്‍ ഈണമായ് നീ
ആരുനീയെന്‍ ഹൃദയ കവാടം തേടി വന്ന രാജകുമാരന്‍
മാലേയം മാറിലെഴും (F) മാനത്തെ വെണ്‍ മുകില്‍ ഞാന്‍
സായംസന്ധ്യതന്‍ പൊന്‍ദീപം മാഞ്ഞുവോ
താരാജാലമേ പോരുമോ
മാരി കൊണ്ടലിന്‍ തളിരോല കീറി
ഇന്നോതാനുള്ളതും കോറി ഞാന്‍
പേമാരി പെയ്തതും മാഞ്ഞുവോ പാതിരാ പൂവുപോലെ
ആരുനീയെന്‍ ഹൃദയ കവാടം തേടി വന്ന രാജകുമാരി
മാലേയം മാറിലെഴും (M) മാനത്തെ വെൺ മുകിലോ
മൂളും വണ്ടുകള്‍ മുറിവീഴ്ത്തും നെഞ്ചുമായ്
ഈറത്തണ്ടുകള്‍ ആടിടും
സ്നേഹം ചൊല്ലുകില്‍ ഇന്നീറത്തണ്ടുപോല്‍ മിഴിനീ ഈ പാട്ടിലും
കാറ്റിലും
നിരാലംബയാം പേടമാനെ പോരു നീ പോരുകൂടെ
ആരുനീയെന്‍ ഹൃദയ കവാടം തേടി വന്ന രാജകുമാരന്‍
ഇവിടെ
Subscribe to:
Post Comments (Atom)
No comments:
Post a Comment