Powered By Blogger
Showing posts with label കരയിലേക്കു ഒരു കടൽ ദൂരം [2010] യേശുദാസ്. Show all posts
Showing posts with label കരയിലേക്കു ഒരു കടൽ ദൂരം [2010] യേശുദാസ്. Show all posts

Sunday, November 14, 2010

കരയിലേക്കു ഒരു കടൽ ദൂരം [2010] യേശുദാസ്, ചിത്ര, സുജാത, വേണുഗോപാൽ, മധു ബാലകൃഷ്ണൻ



ചിത്രം: കരയിലേക്കു ഒരു കടൽ ദൂരം [2010] വിനോദ് മങ്കര
താരനിര: ഇന്ദ്രജിത്, മംത മോഹൻ ദാസ്, ലക്ഷ്മി ശർമ്മ. ജഗതി, നെടുമുടി വേണു, ധന്യ മേരി
വർഗീസ്, ഷാലു മേനോൻ, ശ്രീദേവി ഉണ്ണി, സുധീഷ് , റ്റി.പി. മാധവൻ, ദേവൻ,
ശ്രീരാമൻ....

രചന: ഓ.എൻ.വി., വിനോദ് മങ്കര,കെ. സച്ചിദാനന്ദൻ
സംഗീതം: എം. ജയചന്ദ്രൻ



1. പാടിയതു: മധു ബാലകൃഷ്ണൻ & ചിത്ര [ഓ.എൻ.വി.}

ചിത്രശലഭമേ ചിത്രശലഭമേ
അപ്സരസ്സുകൾ തേടും ചിത്രശലഭമേ നീ
അത്രമേൽ സ്നേഹിച്ചതെന്തിനെന്നെ? [2]
ഞാനൊരു കാട്ടുപൂവല്ലേ?
ഘനശ്യാമകാനനം കണിവച്ച പൂവല്ലേ?
ചിത്രശലഭമേ...

അനുപല്ലവി:
തരുലതാവൃന്ദമാടും ഇവിടെയെൻ കളിപ്പന്തൽ
വരു! വരു! എന്നു നിന്നെ വിളിച്ചുവോ
ദലമർമ്മരങ്ങൾപോലും മധുരമായാരോ മീട്ടും
ജലതരംഗത്തിൻ ലോലശ്രുതിപോലെ

തരളലളിതമതിലോലം
തനു തഴുകി പവനനനുവേലം
മലർമിഴികളേ മധുമൊഴികളേ
വരു! തളിക നിറയെ-
യരിയൊരമൃതകളഭവുമായ്

എത്രയോ പൂവുകൾ ഹൃദയം നേദിച്ച
ചിത്രശലഭമല്ലേ!
നിനക്കെന്നെ ഇഷ്ടമെന്നെന്തിനോതി?
ഇഷ്ടമെന്നെന്തിനോതി?
ചിത്രശലഭമേ...

ചരണം:
പുളകിതയാമിനീ സഖികൾ സാക്ഷിയായ്
കളിയരങ്ങിതിലാടിത്തിമിർത്തൂ നാം
മുടിയുലഞ്ഞാടുമൊരു മുളങ്കാടുപോലെ
പീലി വിടർത്തിയ മയിൽ‌പോലെ നൃത്തമാടി ഞാൻ

ഉയിരിലുണരുമൊരു ഗാനം
കളമുരളി ചൊരിയുമൊരു നാദം
ശ്രുതിഭരിതമായ് കരൾ കവരവേ
ഒരു പ്രണയമധുര മദനലഹരിയതിലലിയേ

മറ്റൊരു പൂവിന്റെ മടിയിൽ മയങ്ങിയ
ചിത്രശലഭമല്ലേ!
നിനക്കെന്നെ ഇഷ്ടമെന്നെന്തിനോതി?
ഇഷ്ടമെന്നെന്തിനോതി?
ചിത്രശലഭമേ...

ഇവിടെ

വിഡിയോ



2. പാടിയതു: യേശുദാസ്/ ചിത്ര [ഓ.എൻ.വി.]


ഹൃദയത്തിന്‍ മധുപാത്രം ...
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഋതുദേവതയായ് അരികില്‍ നില്‍ക്കേ,,അരികില്‍ നില്‍ക്കേ
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഋതുദേവതയായ് അരികില്‍ നില്‍ക്കേ നീയെന്‍ അരികില്‍ നില്ക്കേ
നനനാ,, നനനാ,,നനനാ,, നനനാ ,,നാ,,നാ‍,,നാ,,നാ
പറയൂ നിന്‍ കൈകളില്‍ കുപ്പിവളകളോ
മഴവില്ലിന്‍ മണിവര്‍ണ്ണപ്പൊട്ടുകളോ
അരുമയാം നെറ്റിയില്‍ കാര്‍ത്തികരാവിന്റെ
അണിവിരല്‍ ചാര്‍ത്തിയ ചന്ദനമോ..
ഒരു കൃഷ്ണതുളസി തന്‍ നൈര്‍മ്മല്യമോ-നീ
ഒരു മയില്‍പ്പീലി തന്‍ സൌന്ദര്യമോ-നീ
ഒരു മയില്‍പ്പീലി തന്‍ സൌന്ദര്യമോ

ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഋതുദേവതയായ് അരികില്‍ നില്‍ക്കേ എന്‍ അരികില്‍ നില്ക്കേ

ഒരു സ്വരം പഞ്ചമ മധുരസ്വരത്തിനാല്‍
ഒരു വസന്തം തീര്‍ക്കും കുയില്‍ മൊഴിയോ
കരളിലെ കനല്‍ പോലും കണിമലരാക്കുന്ന
വിഷുനിലാപ്പക്ഷിതന്‍ കുറുമൊഴിയോ
ഒരു കോടി ജന്മത്തിന്‍ സ്നേഹസാഫല്യം നിന്‍
ഒരു മൃദുസ്പര്‍ശത്താല്‍ നേടുന്നു ഞാന്‍-നിന്‍
ഒരു മൃദുസ്പര്‍ശത്താല്‍ നേടുന്നു ഞാന്‍

ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഋതുദേവതയായ് അരികില്‍ നില്‍ക്കേ,,അരികില്‍ നില്‍ക്കേ
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഋതുദേവതയായ് അരികില്‍ നില്‍ക്കേ നീയെന്‍ അരികില്‍ നില്ക്കേ....

ഇവിടെ


വിഡിയോ


3. പാടിയതു: എം.ജയചന്ദ്രൻ [ കെ. സച്ചിദാനന്ദൻ]

ആ.. ആ.. ആ..
നീയില്ലയെങ്കിൽ..
നീയില്ലയെങ്കിൽ എനിക്കൊരു വീടില്ലാ..ഭൂമിയില്ലാകാശമില്ലാ..
നീയില്ലയെങ്കിൽ എനിക്കൊരു വീടില്ലാ..ഭൂമിയില്ലാകാശമില്ലാ..
ഇല്ല നാടോടിയാം കാറ്റും
ആ കാറ്റിൽ മാഞ്ചില്ലയിൽ മൈന തൻ പാട്ടും
നീയില്ലയെങ്കിൽ..ഹാ..

നീയില്ലയെങ്കിൽ..നീയില്ലയെങ്കിൽ ..
എനിക്കു ചിറകില്ല..മേഘവും താരവുമില്ലാ..
ഹാ..ഇല്ല മഴകൾ..മഴകൾ..
ഇല്ലാ മഴകൾ..വെയിലുകൾ..സന്ധ്യകൾ
ഇല്ലാ കടൽമലർക്കാടും
നീയില്ലയെങ്കിൽ..
നീയില്ലയെങ്കിൽ..എനിക്കൊരു വീടില്ലാ..ഭൂമിയില്ലാകാശമില്ലാ..

ആ..ആ..ആ..
സ ഗ മ ധാ.. പാ.. ഗ മ ധ നീ.. ധ സാ നി പ ധ ധ ഗാ
ദൂരമനന്തം കാലമനന്തം-
എൻ ഏകാന്തതയും ഏകാന്തം..
നീയില്ലയെങ്കിൽ നിൻ ഛായയാം ഞാനില്ല
കേവലം സ്വപ്നമീ ഭൂവും..

സ മ രി പ ഗ മ രി സ നി മ പ സ സാ
സ മ രി പ നി ധ നി സ പ ഗാ മ രീ
രി രി നീ ധ മ പ ധ മാ ഗ ഗാ രി നീ ധ
നീ സ നീ ധ
നീ സ നീ ധ
നീ സ ..നീ ഇല്ലയെങ്കിൽ എനിക്കൊരു വീടില്ലാ..
ഭൂമിയില്ലാകാശമില്ലാ..
ഇല്ല നാടോടിയാം കാറ്റും
ആ കാറ്റിൽ മാഞ്ചില്ലയിൽ മൈന തൻ പാട്ടും
നീയില്ലയെങ്കിൽ..

ഇവിടെ

വിഡിയോ



4. പാടിയതു: സുജാത / വേണു ഗോപാൽ [വിനോദ് മങ്കര]

പച്ചിലച്ചാർത്താം ഇരുൾ‌വാസകത്തണലിൽ
ഒറ്റയ്ക്കു തേങ്ങും നിശീഥിനിയാണു ഞാൻ (2)
പേരറിയാത്ത സഹസ്രസൂനങ്ങളിൽ
വാടിക്കരിഞ്ഞ പരാഗം എന്നോർ‌മ്മകൾ
പച്ചിലച്ചാര്‍ത്താം ഇരുള്‍വാസകത്തണലില്‍
ഒറ്റയ്ക്കു തേങ്ങും നിശീഥിനിയാണു ഞാന്‍

ആരും വരില്ലെന്നറിഞ്ഞിട്ടും ആരെയോ
വീണ്ടും പ്രതീക്ഷിച്ചിരിപ്പൂ!.. (2)
ആരവമൊഴിഞ്ഞൊരാ ആരണ്യത്തിലാധിപോൽ
നീറിനിന്നു വിമൂകാനുരാഗിണി!...(2)
പച്ചിലച്ചാര്‍ത്താം ഇരുള്‍വാസകത്തണലില്‍
ഒറ്റയ്ക്കു തേങ്ങും നിശീഥിനിയാണു ഞാന്‍

പ്രേമമേ! നീയെനിക്കാരായിരുന്നെന്നു്
ആരും പറഞ്ഞതില്ലിപ്പൊഴും...(2)
ആത്മപഥങ്ങളിലാരോ കുറിച്ചിട്ട
വേപഥുവെന്നു ഞാൻ നിന്നെ തിരുത്തട്ടെ?...(2)
(പച്ചിലച്ചാര്‍ത്താം‍....)

ഇവിടെ

വിഡിയോ


5. പാടിയതു: ജനാർദ്ദനൻ പുതുശേരി


തന്നാനേ താനേ നാനേ തന്നാന താനാനേ
തന്നാനേ താനേ നാനേ തന്നാന താനാനേ ആ തെയ്താ (2)

വട്ടപ്പറമ്പിലൊരു ഈന്തുപനയുണ്ടെ
വട്ടപ്പറമ്പിലൊരു ഒറ്റപ്പനയുണ്ടേ ആ തെയ്താ
തന്നാനേ താനേ നാനേ തന്നാന താനാനേ
തന്നാനേ താനേ നാനേ തന്നാന താനാനേ ആ തെയ്താ (വട്ടപ്പറമ്പിലൊരു..)


ഒറ്റപ്പനമേലൊരു മൂട്ടിപ്പാണിയുണ്ടേ
മുട്ടിപാണീലൊരു മുന്നാഴിക്കള്ളുണ്ടേ ആ തെയ്താ
തന്നാനേ താനേ നാനേ തന്നാന താനാനേ
തന്നാനേ താനേ നാനേ തന്നാന താനാനേ ആ തെയ്താ (ഒറ്റപ്പനമേലൊരു..‌)


മുന്നാഴി കള്ളു കുടിച്ചാൽ എന്തെല്ലാമാവുമെടോ
മുന്നാഴി കള്ളു കുടിച്ചാൽ ഉന്മത്തമാവുമെടോ ആ തെയ്താ
തന്നാനേ താനേ നാനേ തന്നാന താനാനേ
തന്നാനേ താനേ നാനേ തന്നാന താനാനേ ആ തെയ്താ (മുന്നാഴി..)

മുന്നാഴി കള്ളൂ കുടിച്ചാൽ എന്തെല്ലാം ചെയ്യുമെടോ
മുന്നാഴി കള്ളു കുടിച്ചാൽ കെട്ട്യോളെ തല്ലുമെടോ ആ തെയ്താ
തന്നാനേ താനേ നാനേ തന്നാന താനാനേ
തന്നാനേ താനേ നാനേ തന്നാന താനാനേ ആ തെയ്താ (മുന്നാഴി..)


തന്നാനേ താനേ നാനേ തന്നാന താനാനേ
തന്നാനേ താനേ നാനേ തന്നാന താനാനേ ആ തെയ്താ (3)

ഇവിടെ