Thursday, June 17, 2010
തുടര്‍ക്കഥ [ 1991 ] എം.ജി ശ്രീകുമാര്‍ , ചിത്ര
ചിത്രം: തുടര്‍ക്കഥ [ 1991] ഡെന്നിസ് ജോസഫ്
താരങ്ങൾ: ശ്രീനിവാസൻ, സായികുമാർ,രാജൻ പി. ദേവ്, ജഗതി,ദേവൻ, സുകുമാരി, മാതു, ബിന്ദ്യ
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: എസ് പി വെങ്കിടേഷ്
1. പാടിയതു: എം ജി ശ്രീകുമാര്‍ & ചിത്ര
മാണിക്യകുയിലേ നീ കാണാത്ത കാടൂണ്ടോ
കാണാത്ത കാട്ടിലേതോ നീലക്കടമ്പൂണ്ടോ
ആ...ആ..ആ
മാണിക്യകുയിലേ നീ കാണാത്ത കാടൂണ്ടോ
കാണാത്ത കാട്ടിലേതോ നീലക്കടമ്പൂണ്ടോ
നീലപ്പൂക്കടമ്പില്‍ കണ്ണന്‍ ചാരി നിന്നാല്‍ (2)
നീളേ നീളേ പൂമാരി നീളേ പൂമാരി (മാണിക്യ..)
കാണാക്കാര്‍കുയിലായ് കണ്ണന്‍ ഇന്നും വന്നോ (2)
എന്തേയിന്നീ പൂമാരി
എന്തേ പൂമാരി (മാണിക്യ..)
ഇവിടെ
വിഡിയോ
2. പാടിയതു: എം ജി ശ്രീകുമാർ & കെ എസ് ചിത്ര
അളകാപുരിയിൽ അഴകിൻ വനിയിൽ
ഒരു നാൾ ഒരു നാൾ ഞാൻ വരും
കുളിർ നിഴലെഴും വഴികളിൽ വരവേൽക്കുവാൻ
കിളിമൊഴികളായ് അരുമയാം സ്വര വന്ദനം
മതിമുഖീ നിൻ പ്രമദ വനികയിൽ (അളകാ)
രാജസദസ്സിൽ ഞാനണയുമ്പോൾ
ഗാന വിരുന്നിൻ ലഹരികളിൽ
ഞാനറിയാതെ പാടുവതുണ്ടാം രാജകുമാരീ ഉണരുണരൂ
സുരതരു പുഷ്പ ശോഭമാം മിഴികൾ
തെരുതെരെയെന്നെ ആർദ്രമായ് തഴുകും
വരികയായ് ഹൃദയ വനികയിൽ (അളകാ..)
നീ മടി ചേർക്കും വീണയിലെൻ പേർ
താമരനൂലിൽ നറുമണി പോൽ
നീയറിയാതെ കോർത്തരുളുന്നൂ
രാജകുമാരാ വരൂ വരൂ നീ
മധുരമൊരാത്മഹർഷമാമൊഴിയിൽ
മധുകണമാറുമാ നിമിഷം
വരികയായ് പ്രമദ വനികയിൽ (അളകാ..)
ഇവിടെ
വിഡിയോ
3. പാടിയതു: ചിത്ര
മഴവില്ലാടും മലയുടെ മുകളില്‍
ഒരു തേരോട്ടം മണിമുകിലോട്ടം
കിളിയും കാറ്റും കുറുകുഴല്‍ തകില്‍ വേണം
കളവും പാട്ടും കളി ചിരി പുകില്‍ മേളം (2)
ഇല്ലിലം കാട്ടില്‍ പാടും മൈനേ
നിന്നോടൊത്തൂഞ്ഞാലിലാടാന്‍ വരാം
കിണ്ണത്തിലെന്തേ പാലോ തേനോ
നിന്നോടൊത്തിന്നോണം കൂടാന്‍ വരാം
അരുമയോടരികിലിരുന്നാല്‍
ഒരു കഥ പല കഥ ചൊല്ലാം
കതിരുകള്‍ കൊയ്യാന്‍ കൂടെ വരാം
(മഴവില്ലാടും...)
തച്ചോളി പാട്ടിന്‍ താളം കേട്ടൊ
തത്തമ്മേം പാടത്തു കൊയ്യാന്‍ വന്നൂ (2)
ഉതിര്‍ മണി കതിര്‍മണി തേടീ
പറവകള്‍ പല വഴി വന്നൂ
ഇനിയുമൊരോണം കൂടാന്‍ വരൂ....മഴവില്ലാ
ഇവിടെ
വിഡിയോ
4. പാടിയതു: എം.ജി. ശ്രീകുമാർ
ശരറാന്തല്‍ പൊന്നും പൂവും
വാരിത്തൂവും...
ഒരു രാവില്‍ വന്നൂ നീയെന്‍
വാര്‍തിങ്കളായ്...
നിറവാര്‍ന്നൊരുള്‍പ്പൂവിന്റെ
ഇതള്‍തോറും നര്‍ത്തനമാടും
തെന്നലായ് വെണ്ണിലാവായ്
(ശരറാന്തല്‍)
ഏതോ മണ്‍വീണ തേടീ നിന്‍ രാഗം
താരകങ്ങളേ നിങ്ങള്‍ സാക്ഷിയായ്
ഒരു മുത്ത് ചാര്‍ത്തീ ഞാന്‍
എന്നാത്മാവില്‍...
(ശരറാന്തല്‍)
പാടീ രാപ്പാടി...
കാടും പൂ ചൂടി...
ചൈത്രകംബളം നീര്‍ത്തി മുന്നിലായ്
എതിരേല്‍പ്പൂ നിന്നെ ഞാന്‍
എന്നാത്മാവില്‍...
(ശരറാന്തല്‍...
ഇവിടെ
വിഡിയോ
5. പാടിയതു: ചിത്ര & എം.ജി. ശ്രീകുമാർ
ആതിര വരവായി
പൊന്നാതിര വരവായി
നിളയുടെ പുളിനവുമിന്നാലോലം
അഴകൊടു കമലദളം നീട്ടുന്നു
മംഗല്യഹാരം ദേവിയ്ക്കു ചാര്‍ത്താന്‍
മഞ്ജുസ്വരങ്ങള്‍ കോര്‍ത്തൊരു ഹാരം
ശ്രീരാഗമായ്...
(ആതിര)
ഒരു കാലില്‍ കാഞ്ചനക്കാല്‍ച്ചിലമ്പും
മറുകാലില്‍ കരിനാഗക്കാല്‍ത്താളവും
ഉള്‍പ്പുളകം തുടികൊട്ടുന്നുവോ?
പാല്‍ത്തിരകള്‍ നടമാടുന്നുവോ?
കനലോ നിലാവോ ഉതിരുന്നുലകാകെ?
(ആതിര)
താരാപഥങ്ങളില്‍ നിന്നിറങ്ങി
താണുയര്‍ന്നാടും പദങ്ങളുമായ്
മാനസമാകും തിരുവരങ്ങില്‍
ആനന്ദലാസ്യമിന്നാടാന്‍ വരൂ
പൂക്കുടയായ് ഗഗനം
പുലര്‍കാലകാന്തിയണിയേ
പാര്‍ത്തലമാകെയിതാ ശിവശക്തിതാണ്ഡവം
ധിരന ധീംതനന ധിരന ധീംതനന ധീം ധീം ധീം
തനന ധീം ധിരന ധീം ധിരനന ധീം
(ആതിര
)ഇവിടെ
വിഡിയോ
Subscribe to:
Post Comments (Atom)
No comments:
Post a Comment