Powered By Blogger

Thursday, June 17, 2010

തിരക്കഥ [2008] ചിത്ര, ശ്വേത, മധു ബാലകൃഷ്ണൻ, കല്പന..







ചിത്രം: തിരക്കഥ [ 2008 ] രഞ്ചിത്




താരങ്ങൾ: പൃത്വിരാജ്, അനൂപ് മേനോൻ, പ്രിയാമണി, സംവൃതാ സുനിൽ


രചന: റഫീക്ക് അഹമ്മദ്
സംഗീതം: ശരത്



1. പാടിയതു: മധു ബാലകൃഷ്ണൻ / റ്റീനു റ്റെലെൻസ്

അരികിൽ നീയില്ലയെന്ന സത്യത്തിനെ
അറിയുവാനായതില്ലെനിക്കിപ്പോഴും
അറിവു മണ്ണിൽ ചിരിക്കാതിരിക്കണം
ഇനിയൊരിക്കലും പിച്ചകപ്പൂവുകൾ
പിച്ചകപ്പൂവുകൾ.. (അരികിൽ..)

ജനലഴികളിൽ പുലരി തൻ പൊൻ വിരൽ
പതിയെ വന്നു തൊടാതിരിക്കണം
ഒരു നിശ്ശബ്ദമാം സമ്മതമെന്ന പോൽ
പുഴയിലോളം തുടിക്കാതിരിക്കണം
പുതുമഴ പെയ്ത്തിനാർദ്രമായ് മണ്ണിന്റെ
നറുമണം വീണ്ടും പുണരാതിരിക്കണം (അരികിൽ..)

ചിറകടിച്ചു വന്നമ്പലപ്രാവുകൾ
കുറുകി സന്ധ്യയെ മീട്ടാതിരിക്കണം
ചിരിയിലെന്തോ മൊഴിഞ്ഞ പോൽ കാറ്റിന്റെ
കുസൃതി വീണ്ടും കിലുങ്ങാതിരിക്കണം
കിളി വെളിച്ചത്തിൽ നിന്നുടലിൽ നിന്നെത്തി
വഴുതി മാറണം നിഴലിൻ ഇരുട്ടിനി
അതുവരേയ്ക്കുമറിയുന്നതെങ്ങനെ (അരികിൽ..)



ഇവിടെ


വിഡിയോ

വിഡിയോ


2. പാടിയതു: ശ്വേത മോഹൻ & നിഷാദ്


പാലപ്പൂവിതളിൽ വെണ്ണിലാപ്പുഴയിൽ
ലാസ്യമാർന്നണയും സുരഭീരാത്രി
അനുരാഗികളാം തരുശാഖകളിൽ;
ശ്രുതി പോൽ പൊഴിയും ഇളമഞ്ഞലയിൽ
കാതിൽ നിൻ സ്വരം (പാലപ്പൂവിതളിൽ..)

മകരമഞ്ഞു പെയ്തു
തരളമാം കറുകനാമ്പുണർന്നു
പ്രണയമാം പിറാവേ
എവിടെ നീ കനവു പോൽ മറഞ്ഞൂ
അത്തിക്കൊമ്പിൽ ഒരു മൺകൂടുതരാം
അറ്റം കാണാവാനം നിനക്കു തരാം
പകരൂ കാതിൽ തെനോലും നിൻ മൊഴികൾ (പാലപ്പൂവിതളിൽ..)


വഴിമരങ്ങളെല്ലാം ഏതോ മഴ നനഞ്ഞു നിന്നൂ
ഇലകളോ നിലാവിൻ
ചുമലിൽ പതിയെ ചാഞ്ഞുറങ്ങീ
നൃത്തം വെയ്ക്കും നക്ഷത്രത്തരികളിതാ
തത്തിതത്തിക്കളിപ്പൂ നിൻ മിഴിയിൽ
പകരൂ നെഞ്ചിൽ നനവോലും നിൻ മൊഴികൾ (പാലപ്പൂവിതളിൽ...


ഇവിടെ



വിഡിയോ


3. പാടിയതു: ചിത്ര/ ശരത്ത്

ഒടുവിലൊരു ശോണരേഖയായ്‌ മറയുന്നു സന്ധ്യ ദൂരേ
ജനിമൃതികള്‍ സാഗരോര്‍മികള്‍ ഒഴിയാതെ ശ്യാമതീരം
പിടയുമീ താരനാളം
പൊലിയാതെ പൊലിയാതെ (ഒടുവിലൊരു...)

പെയ്യാതെ പോയൊരാ മഴമുകില്‍ തുണ്ടുകള്‍
ഇരുള്‍ നീല രാവു നീന്തി വന്നു പൂവുകളായ്‌
ഓഹോ... ഒരു മലര്‍ കണിയുമായ്‌
പുലരിതന്‍ തിരുമുഖം ഇനിയും കാണാന്‍ വന്നുവോ? (ഒടുവിലൊരു..)

ജന്മാന്തരങ്ങളില്‍ എങ്ങോ മറഞ്ഞൊരാ
പ്രിയ ജീവകണമിന്നുതിര്‍ന്നു കതിരൊളിയായ്‌
ഓഹോ..ഒരുമയായ്‌ ജനലഴീ..പഴുതിലൂടണയുമോ?
ഇനിയീ മടിയില്‍ ചായുമൊ? (ഒടുവിലൊരു...)

ഇവിടെ

വിഡിയോ

വിഡിയോ


4. പാടിയതു: ശങ്കർ മഹാദേവൻ & രഞ്ജിനി ഹരിദാസ്

ഒന്നൊടൊന്നു ചേര്‍ന്നാടി വാനിന്‍ നീലമേലാപ്പു തേടും തൂമണി തുമ്പികള്‍
ദൂരേ പൊന്‍ മുകില്‍ തോണി നീന്തും നീല നീരാഴി പോലേ സാന്ധ്യ മൗനാംബരം
മഴതോര്‍ന്ന പാതയില്‍ നനവാര്‍ന്ന മൂടലില്‍
അതിദൂരയായ്‌ കൂട്‌ അതിലേറാന്‍ പോരാമോ ?
ഒന്നൊടൊന്നു ചേര്‍ന്നാടി വാനിന്‍ നീലമേലാപ്പു തേടും തൂമണി തുമ്പികള്‍

മണ്‍തരികല്‍ പൊന്നായ്‌...
[രഞ്ജിനി:] സന്ധ്യേ സന്ധ്യേ
ഈ ദിനം മായുന്ന നേരം
പോരൂ നെഞ്ചില്‍ ചായുമീ നദിയില്‍ നീന്താം
[രഞ്ജിനി:] പൊന്നും മീനായ്‌
നീ നദിയേകാന്ത വാസം
ഏതോ രാവിന്‍ വാതില്‍ ചാരി
ദൂര നില്‍പൂ ഒരു കാവല്‍മാടമോ ?
ഒന്നൊടൊന്നു ചേര്‍ന്നാടി വാനിന്‍
നീലമേലാപ്പു തേടും തൂമണി തുമ്പികള്‍
ദൂരേ പൊന്‍ മുകില്‍ തോണി നീന്തും
നീല നീരാഴി പോലേ സാന്ധ്യ മൗനാംബരം

നിന്‍ പുഴയില്‍ മുങ്ങാം
[രഞ്ജിനി:] പണ്ടെ പണ്ടെ ഈ മണ്ണില്‍ പുതഞ്ഞ കിനാക്കാള്‍
ദൂരം തോറും മാമര നിഴലായ്‌ നീളാം
[രഞ്ജിനി:] ചെല്ലക്കാറ്റില്‍ ഇനി തൂകാം ഈ പൂക്കള്‍4.
വാടാമല്ലി കാടിന്‍ ചാരെ
ആരൊ നീട്ടി ഒരു ദീപനാളമൊ? (ഒന്നൊടൊന്നു...)
[രഞ്ജിനി:] (ഒന്നൊടൊന്നു...)
ഒന്നൊടൊന്നു ചേര്‍ന്നാടി വാനിന്‍ നീലമേലാപ്പു തേടും തൂമണി തുമ്പികള്‍

ഇവിടെ

വിഡിയോ


അനൂപ് മേനോൻ




5. പാടിയതു: കല്പന


മഞ്ഞുനീരില്‍.. ചെന്തീക്കനല്‍, തൊട്ട നേരം ശ്വാസോന്മദം
ഉള്‍തടത്തിന്‍ നടവിലെ ചകിതമാം കപിതലോഹം
മീഴ്മുടി ചാര്‍ത്തുലയവേ, ജലകണം
ചിതറി വീഴ്‌വേ നീഹാര ബാഷ്പമായ്‌
മഞ്ഞുനീരില്‍ ചെന്തീക്കനല്‍, തൊട്ട നേരം ശ്വാസോന്മദം

ഹരിതകം തിരയുന്ന ശിഖരങ്ങളായ്‌, കൊടി മിന്നല്‍ വിറയാര്‍ന്ന മുകില്‍മേനിയില്‍
അടിയിലെ വേരിന്റെ പടലങ്ങളായ്‌, ഉറവകള്‍ കുടികൊള്ളും ആഴങ്ങളില്‍
പരതുമൊരു ദാഹാര്‍ദ്ര വിവശതയില്‍ ഇന്നു നാം ആ പാദം ഇടറുന്നുവോ? (2)
കടലിന്നും പോര ചടുലത, രാവിനിരുളിമ
മഞ്ഞുനീരില്‍ ചെന്തീക്കനല്‍, തൊട്ട നേരം ശ്വാസോന്മദം

കിളിവാതിലിടയിലെ വെയില്‍ നാളമായ്‌ [ആാ..]ആഴങ്ങളറിയുന്ന നിഴല്‍ നാഗമായ്‌
ഒരു ശംഖുപുഷ്പത്തിന്‍ ശലഭമായി, ഒരു ചെമ്പരത്തിതന്‍ തുടുവിയര്‍പ്പായ്‌
ഉതറുമൊരു ജീവാഗ്നി നടനമിതിലലിയുന്നു ബോധങ്ങള്‍ ഉടയാടകള്‍ (2)
മലരിനും പോര മൃദുലത, ഉഷസ്സിനരുണിമ (മഞ്ഞു നീരില്‍ ...)
മഞ്ഞുനീരില്‍ ചെന്തീക്കനല്‍, തൊട്ട നേരം ശ്വാസോന്മദം


ഇവിടെ



വിഡിയോ




ബോണസ്:
ചിറകാർന്ന മൌനം... [കലണ്ടർ]
വിഡിയോ

പ്രിയാമണി: വിഡിയോ

No comments: