Powered By Blogger

Tuesday, August 17, 2010

ഖദീജ [ 1967] യേശുദാസ്, ജാനകി, വസന്ത






ചിത്രം: ഖദീജ(1967)എം. കൃഷ്ണന്‍ നായര്‍
താരങ്ങൾ: സത്യൻ, മധു, ഉമ്മർ, ബഹദൂർ, എസ്.പി. പിള്ള, ജയഭാരതി, സുകുമാരി,
ശ്രീലത...

രചന: യൂസഫലി കേച്ചേരി
സംഗീതം: ബാബുരാജ്

1. പാടിയതു: യേശുദാസ്

സുറുമയെഴുതിയ മിഴികളെ
പ്രണയമധുര തേന്‍ തുളുമ്പും
സൂര്യകാന്തി പൂക്കളേ


ജാലക തിരശ്ശീല നീക്കി
ജാലമെരിയുവതെന്തിനോ
തേന്‍ പുരട്ടിയ മുള്ളുകള്‍ നീ
കരളിലെറിയുവതെന്തിനോ
(സുറുമയെഴുതിയ)


ഒരു കിനാവിന്‍ ചിറകിലേറി
ഓമലാളെ നീ വരു
നീലമിഴിയിലെ രാഗ ലഹരി
നീ പകര്‍ന്നു തരൂ തരൂ
(സുറുമയെഴുതിയ)


ഇവിടെ



2. പാടിയതു: ബി. വസന്ത

കസവിന്റെതട്ടമിട്ട് നാണിച്ചു നില്‍ക്കുന്ന
പതിനാലാം രാവിലെ പൂനിലാവേ
കണ്ണാടിക്കവിളത്തു നീലവര്‍ണ്ണമെന്താണ്?
കാമുകന്‍ നുള്ളിയോ വെണ്ണിലാവേ?
കാമുകന്‍ നുള്ളിയോ വെണ്ണിലാവേ?


മൈലാഞ്ചിക്കൈ പിടിക്കാന്‍ മണിമാരന്‍ വന്നപ്പോള്‍
മാറിക്കളഞ്ഞുഞാനിന്നലെ
മാണിക്ക്യക്കല്ലിന്റെ മുഖമൊന്നുകാണുവാന്‍
മനസ്സിനകത്തിപ്പോള്‍ മോഹം
എന്റെമനസ്സിനകത്തിപ്പോള്‍ മോഹം


പുന്നാരം പറയുവാന്‍ പുതുമാരന്‍ വന്നപ്പോള്‍
പേടിച്ചൊഴിഞ്ഞുഞാനിന്നലെ
കളിത്തോഴനണയുന്ന കാലൊച്ചകേള്‍ക്കുവാന്‍
ഖല്‍ബിന്നകത്തിപ്പോള്‍ ദാഹം എന്റെ
ഖല്‍ബിന്നകത്തിപ്പോള്‍ ദാഹം

ഇവിടെ


3. പാടിയതു: എസ്. ജാനകി


കരളില്‍ വിരിഞ്ഞ റോജാ
മലരാണു നീ കദീജാ
മലരാണു നീ കദീജാ
ഇരുളില്‍ പ്രകാശമേകും
കതിരാണു നീ കദീജാ

മണിവീണതന്നിലുണരും
മൃദുഗാനധാരയല്ലേ
മണിവീണതന്നിലുണരും
മൃദുഗാനധാരയല്ലേ
ഒളിവീശിവീശിവിരിയും
ഓമല്‍പ്രതീക്ഷയല്ലേ (കരളില്‍)

മണിമാറില്‍ ഞാനണിഞ്ഞ
മാണിക്യമാലയല്ലേ
മാനത്തുദിച്ചു നില്‍ക്കും
മധുമാസചന്ദ്രനല്ലേ (കരളില്‍)

മലരിട്ട പൊന്‍കിനാവിന്‍
മണിമഞ്ചലൊന്നിലേറി
ആരോമലിനിയുറങ്ങൂ
ആരാരിരാരിരാരോ (കരളില്‍)





4. പാടിയതു: എൽ. ആർ. ഈശ്വരി


കണ്മുന നീട്ടി മൊഞ്ചും കാട്ടി
കണ്മുന നീട്ടി മൊഞ്ചും കാട്ടി
കാത്തിരിക്കണ മണവാട്ടി
കാത്തിരിക്കണ മണവാട്ടി (കണ്മുന)
കാത്തിരിക്കണ മണവാട്ടി
കാത്തിരിക്കണ മണവാട്ടി
മണവാട്ടി മണവാട്ടി മണവാട്ടി (കണ്മുന)

മണിയറവാതില്‍ തുറന്നുതരാം
മാരനെയരികില്‍ കൊണ്ടുതരാം (മണിയറ)
കല്യാണമൊന്നു കഴിഞ്ഞോട്ടേ..
കല്യാണമൊന്നു കഴിഞ്ഞോട്ടേ
കാണികളെല്ലാം പിരിഞ്ഞോട്ടേ
മൈലാഞ്ചിക്കൈകൊട്ടി ഒപ്പനപാടുന്ന
മൈക്കണ്ണിമാരും പിരിഞ്ഞോട്ടേ (മൈലാഞ്ചി) (കണ്മുന)

കണ്ണില്‍ കിനാവിന്റെ മയിലാട്ടം
കവിളത്തു മഴവില്ലിന്‍ തിരനോട്ടം
ചുണ്ടത്തു മണിമുത്തിന്‍ നിഴലാട്ടം പെണ്ണിന്‍
ഖല്‍ബ്ബില്‍ മുഹാബത്തിന്‍
ചാഞ്ചാട്ടം.. ചാഞ്ചാട്ടം (കണ്ണില്‍) (കണ്മുന)

ആ... ആ.. ഓ..
കാണാന്‍ ചേലുള്ള പുതുമാരന്‍
കണ്ണാടിക്കവിളുള്ള പുതുമാരന്‍
വടിവൊത്തു വിരിവുള്ള നെഞ്ചാണ്
ബദറുല്‍മുനീറിന്റെ മൊഞ്ചാണ് (വടിവൊത്തു)
കല്യാണപ്പെണ്ണിന്റെ കവിളത്തു കൈകൊണ്ട്
കവിത കുറിക്കണ പുതുമാരന്‍
കല്യാണപ്പെണ്ണിന്റെ കവിളത്തു കൈകൊണ്ട്
കവിത കുറിക്കണ പുതുമാരന്‍ (കണ്മുന)




5. പാടിയതു: ബി. വസന്ത & ജാനകി


അനന്തശയനാ.... അരവിന്ദനയനാ...
അഭയം നീയേ ജനാര്‍ദ്ദനാ...
അഭയം നീയേ ജനാര്‍ദ്ദനാ...

കദനമാകും കാളിയനല്ലോ
കരളിന്‍ യമുനയില്‍ വാഴുന്നു
നന്ദകുമാരാ കാളിയമര്‍ദ്ദനാ
നര്‍ത്തനമാടൂ നീ കരളില്‍
നര്‍ത്തനമാടൂ നീ

മാനസമാകും തേരിതു ചിലനാള്‍
മാര്‍ഗ്ഗം കാണാതുഴലുമ്പോള്‍
പാവനമാകും നേര്‍വഴികാട്ടുക
പാര്‍ഥസാരഥേ നീ...

വിഡിയോ

Sunday, August 15, 2010

കാലചക്രം { 1973} യേശുദാസ്, മാധുരി







ചിത്രം: കാലചക്രം [ 1973]എന്‍. നാരായണന്‍
താരങ്ങൾ: പ്രേംനസീർ, വിൻസെന്റ്, അടൂർ ഭാസി, ബഹദൂർ, മുത്തയ്യാ, ജയഭാരതി,
രാണി ചന്ദ്ര, രാധാമണി...

രചന: ശ്രീകുമാരൻ തമ്പി
സംഗീതം: ദേവരാജൻ

1. പാടിയതു: യേശുദാസ്

രാക്കുയിലിൻ രാജസദസ്സിൽ
രാഗമാലികാമാധുരി
രാഗിണിയെൻ മാനസ്സത്തിൽ
രാഗവേദനാ മഞ്ജരി (രാക്കുയിലിൻ..)

വെള്ളിമണിത്തിരയിളകീ
തുള്ളിയോടും കാറ്റിടറി
പഞ്ചാരമണൽത്തറയിൽ
പൗർണ്ണമി തൻ പാലൊഴുകീ (വെള്ളി..)
ജീവന്റെ ജീവനിലെ
ജലതരംഗവീചികളിൽ പ്രേമമയീ
പ്രേമമയീ നിന്നോർമ്മ തൻ
തോണികൾ നിരന്നൊഴുകീ (രാക്കുയിലിൻ..)

മുല്ല പൂത്ത മണമിയലും
മുത്തുമണിച്ചന്ദ്രികയിൽ
നിൻ കൊലുസ്സിൻ കിങ്ങിണികൾ
ഇന്നെന്തേ കിലുങ്ങിയില്ല (മുല്ല..)
ഗാനത്തിൻ ഗാനത്തിലെ
ലയസുഗന്ധധാരകളിൽ
സ്നേഹമയീ സ്നേഹമയീ‍ നിന്നോർമ്മ തൻ
രാഗങ്ങൾ പടർന്നൊഴുകീ (രാക്കുയിലിൻ..)


ഇവിടെ

വിഡിയോ



2. പാടിയതു: പി. മാധുരി

മകരസംക്രമസന്ധ്യയില്‍ ഞാന്‍
മയങ്ങിപ്പോയൊരു വേളയില്‍
മധുരമാമൊരു വേണുഗാനത്തിന്‍
മന്ത്രനാദത്തിലലിഞ്ഞു - കരള്‍ പിടഞ്ഞു (മകര)

സിരകളില്‍ സ്വരമദമിളക്കുമാ
വനമുരളിയെത്തേടി
സിരകളില്‍ സ്വരമദമിളക്കുമാ
വനമുരളിയെത്തേടി
യമുനകാണാത്ത ഗോപിക ഞാനെന്റെ
ഹൃദയമാം മഥുരയിലോടി
ഹൃദയമാം മഥുരയിലോടി
ആ.. ആ.. ആ.. (മകര)

ഒരു കിനാവിന്റെ മലര്‍നികുഞ്ജത്തില്‍
ഉലഞ്ഞു വീണൊരെന്‍ ദാഹം
ഒരു കിനാവിന്റെ മലര്‍നികുഞ്ജത്തില്‍
ഉലഞ്ഞു വീണൊരെന്‍ ദാഹം
അകലെയമ്പലവാതിലില്‍ കണ്ടുവോ
പുതിയൊരു കൃഷ്ണകിരീടം
പുതിയൊരു കൃഷ്ണകിരീടം
ആ.. ആ.. ആ.. (മകര)

ഇവിടെ


വിഡിയോ


3. പാടിയതു: മാധുരി


ചിത്രശാല ഞാന്‍ പ്രണയ ചിത്രശാലഞാന്‍
ചിരിയുടെ ചിത്രങ്ങള്‍ ശൃംഗാരചിത്രങ്ങള്‍
ചുണ്ടില്‍ വരയ്ക്കും മാറ്റിവരയ്ക്കും
ചുംബനവര്‍ണ്ണങ്ങള്‍

കവിതയുറഞ്ഞു വിരിഞ്ഞവയാണെന്‍
കണ്ണിലെ ചിത്രങ്ങള്‍
ഒരുനിമിഷം ആകാശം കാണാം
ഒറ്റനോട്ടത്തില്‍ അലകടല്‍ കാണാം
താമരകാണാം നീലത്താമരകാണാം
താരസഹസ്രം കാണാം കാമ
ദാഹാഗ്നിനാളം കാണാം

മോഹമുണര്‍ന്നു വളര്‍ന്നവയാണെന്‍
മുഖരതിലേഖങ്ങള്‍
കുറുനിരചാര്‍ത്തും കോലങ്ങള്‍ കാണാം
കവിളിണതന്നില്‍ നഖചിത്രം കാണാം
പൂമേനികാണാം പൂക്കും മാറിടം കാണാം
ആപാദചൂഡം തഴുകാം പ്രേമ
രോമാഞ്ചങ്ങള്‍ കാണാം




4. പാടിയതു: മാധുരി & പി. ജയചന്ദ്രൻ

രൂപവതീ നിന്‍ രുചിരാധരമൊരു
രാഗപുഷ്പമായ് വിടര്‍ന്നൂ
ആനവസൂന പരാ‍ഗം നുകരാന്‍
പ്രേമശലഭമായ് പറന്നു ഞാന്‍ പറന്നു

നവനീതസുമങ്ങള്‍ നമ്മുടെ മുന്നില്‍
നാലമ്പലമൊരുക്കീ
നാണിച്ചുവിടരും സന്ധ്യാമലരുകള്‍
നറുമണിത്തെന്നലിലിളകീ ഒഴുകും
നറുമണിത്തെന്നലിലിളകീ
ആ....ആ......
രൂപവതി...........

നിറവാലന്‍ കുരുവികള്‍ കളിവീടുകൂട്ടും
നീലാഞ്ജനമലയില്‍
നാമിരുപേരും തനിച്ചുറങ്ങുമ്പോള്‍
നവരത്നമാളിക തീര്‍ക്കും വസന്തം
നവരത്നമാളിക തീര്‍ക്കും
ആ.....ആ.........
രൂപവതി.............


ഇവിടെ


വിഡിയോ



5. പാടിയതു: യേശുദാസ്


കാലമൊരജ്ഞാതകാമുകന്‍....
ആ.......

കാലമൊരജ്ഞാതകാമുകന്‍ ജീവിതമോ പ്രിയകാമുകി
കനവുകള്‍ നല്‍കും കണ്ണീരും നല്‍കും
വാരിപ്പുണരും വലിച്ചെറിയും
കാലമൊരജ്ഞാതകാമുകന്‍......

ആകാശപ്പൂവാടിതീര്‍ത്തുതരും പിന്നെ
അതിനുള്ളിലരക്കില്ലം പണിഞ്ഞുതരും
അനുരാഗശിശുക്കളേയാവീട്ടില്‍ വളര്‍ത്തും
അവസാനം ദുഃഖത്തിന്‍ അഗ്നിയിലെരിക്കും
കഷ്ടം സ്വപ്നങ്ങളീവിധം....
കാലമൊരജ്ഞാതകാമുകന്‍.....

കാണാത്തസ്വര്‍ഗ്ഗങ്ങള്‍ കാട്ടിത്തരും പിന്നെ
കനകവിമാനത്തില്‍ കൊണ്ടുപോകും
ഹൃദയമാം പൈങ്കിളിയെ പാടിയുറക്കും
ഒടുവിലോ മരുഭൂവില്‍ കൊണ്ടുചെന്നിറക്കും
കഷ്ടം ബന്ധങ്ങളീവിധം....
കാലമൊരജ്ഞാതകാമുകന്‍

വിഡിയോ


6. പാ‍ടിയതു: യേശുദാസ് & സുശീല


ഓര്‍മ്മകള്‍തന്‍ താമരമലരുകള്‍
ഓരോന്നായ് വിടരുന്നു(2)
അവയില്‍തങ്ങിയ മിഴിനീര്‍ മണികള്‍
അമൃതമണികളായടരുന്നു(2)

പ്രാണനും പ്രാണനും ഇരുവേണികളായ്
പ്രണയസന്ധിയില്‍ പുണരുന്നു(2)
ഈസ്വപ്ന സംഗമ സംഗീതസന്ധ്യയില്‍
ഇരവും പകലും ഒഴുകുന്നു(2)
ആ‍..... ആ‍...
(ഓര്‍മ്മകള്‍തന്‍...)

രാഗവും മോഹവുമിണചേര്‍ന്നൊഴുകും
ഹൃദയവീണതന്നിതളുകളില്‍(2)
പൂപോലെവീഴും നിന്നനുഭൂതികള്‍
പുതുവര്‍ണ്ണങ്ങള്‍ പകരുന്നു(2)
ആ....ആ...
(ഓര്‍മ്മകള്‍തന്‍..

ഇവിടെ


വിഡിയോ



7. പാടിയതു: യേശുദാസ്

രാജ്യം പോയൊരു രാജകുമാരന്‍
രാഗാര്‍ദ്രമാനസലോലന്‍
ഒരുനോവിന്‍ വേനല്‍ ഉള്ളിലൊതുക്കി
ഒരുതണല്‍ തേടിനടന്നൂ...
രാജ്യം പോയൊരു......

ഗന്ധര്‍വസുന്ദരി നീരാടുന്നൊരു
ചന്ദനപ്പുഴയുടെകരയില്‍
ഒരു ദു:ഖഗാനത്തിന്‍ താളം പോലെ
വിരഹിയവന്‍ വന്നു നിന്നൂ...
രാജ്യം പോയൊരു......

മന്ദാരപൂവനം മണ്ഡപമായീ
പൂഞ്ചോലസ്വരധാരയായീ
ആ ദേവകന്യക കോരിത്തരിച്ചൂ
അവനെസ്വയംവരം ചെയ്തൂ
രാജ്യം പോയൊരു......

തങ്കനിലാവിന്റെ വിഗ്രഹം പോലൊരു
തങ്കക്കുരുന്നു പിറന്നൂ
മധുരമാ ദാമ്പത്യ സംഗീതമേള
മാനത്തു മാറ്റൊലികൊണ്ടൂ
രാജ്യം പോയൊരു......

വിഡിയോ

കാലാപാനി [ 1996] എം.ജി. ശ്രീകുമാർ, ചിത്ര,മാനോ


സ്വാതന്ത്ര്യ ദിനം ആഗസ്റ്റ് 15, 2010






ചിത്രം: കാലാ പാനി [ 1996] പ്രിയദർശൻ
താരങ്ങൾ: മോഹൻലാൽ, പ്രഭു, താബു, അമരീഷ് പുരി, ഷെരിൻ, ശ്രീനിവാസൻ

രചന: ഗിരീഷ് പുത്തൻ
സംഗീതം: ഇളയ രാജ


1. പാടിയതു: മാനോ കോറസ്

“ വന്ദേ മാതരം.....

ഇവിടെ

വിഡിയോ



2. പാടിയതു: ചിത്ര & ഇളയരാജാ


(F) മാരിക്കൂടിന്നുള്ളില്‍ പാടും മാട പ്രാവേ കണ്മണിയെ കാണാന്‍ വായോ
നിന്‍ കണ്‍ നിറയെ കാണാന്‍ വായോ
പീലിക്കുന്നും കേറി നീലക്കാടും താണ്ടി എന്നുയിരേ മുന്നില്‍ വായോ
നിന്‍ പൂമധുരം ചുണ്ടില്‍ തായോ
ഇള മാങ്കൊമ്പത്തെ.. പുതു പൊന്നൂഞ്ഞാലാടാം നറുമുത്തേ വാ......ഓ.......
മാരിക്കൂടിന്നുള്ളില്‍ പാടും മാട പ്രാവേ കണ്മണിയെ കാണാന്‍ വായോ
നിന്‍ കണ്‍ നിറയെ കാണാന്‍ വായോ

(chorus) രരന ധി രരന താനന താനാ.. (2)
രരന ധിരനനന തന ധിരനാ
താ ധിരനനന നാ നാ ...

(F) ചിന്ദൂര പൊട്ടിട്ട് ഒരു പൊന്‍ വള കയ്യിലണിഞ്ഞു
ചില്ലോലും പൂമ്പട്ടും മെയ്യില്‍ ചാര്‍ത്തീ...
മൂവന്തിക്കൊലായില്‍ നിറ മുത്തു വിളക്കു കൊളുത്തി
നിന്‍ നാമം മന്ത്രം പോല്‍ ഉള്ളില്‍ ചൊല്ലീ......
ഉണ്ണിക്കണ്ണന്നുണ്ണാനായ് വെണ്ണച്ചോറും വച്ചൂ ഞാന്‍
(chorus) ഹുയ്യ ഹുയ്യ ഹുയ്യ ഹുയ്യ
(F) നെയ്യും പാലും പായസവും കദളിപ്പഴവും കരുതി ഞാന്‍
(chorus) ഹുയ്യ ഹുയ്യ ഹുയ്യ ഹുയ്യ
(F) നാലും കൂട്ടിട്ടൊന്നു മുറുക്കാന്‍ ചെല്ലം തേടീ ഞാന്‍
ഉള്ളിന്നുള്ളം തുള്ളിതുള്ളി തൂവും മുമ്പേ നീ വന്നേ പോ വന്നേ പോ
മാരിക്കൂടിന്നുള്ളില്‍ പാടും മാട പ്രാവേ കണ്മണിയെ കാണാന്‍ വായോ
നിന്‍ കണ്‍ നിറയെ കാണാന്‍ വായോ

(M) ഹേ.. തേക്കുമരക്കൊമ്പില്‍ ചായും കാറ്റേ [(chorus) ഓഹോ ]
നിന്‍ തോരാകണ്ണീരാറും കാലം വന്നേ [(chorus) ഓഹോ ഓ ]
ഹേ കൊയ്ത്തും മെതിയും കൂടാറായ്
(chorus) എടി പതിരെല്ലാം കതിരായെ
(M) തിരു തപ്പും തുടിയും കേള്‍ക്കാറായ്
(chorus) എടി പൂവാലന്‍ കുഴലൂത്‌

(F) പത്തായ പുരയല്ലോ നിന്‍ പള്ളിയുറക്കിനൊരുക്കി
ചാഞ്ചാടും മഞ്ചത്തില്‍ പൊന്‍വിരി നീര്‍ത്തീ ..
രാമച്ചപ്പൂ വിശറി നിന്‍ മേനിതണുപ്പിനിണക്കി
ഇനി ആലോലം താലോലം വീശീടാം ഞാന്‍ ....
വിങ്ങി പൊങ്ങും മോഹങ്ങള്‍ തീരെ തീരാ ദാഹങ്ങള്‍
(chorus) ഹുയ്യ ഹുയ്യ ഹുയ്യ ഹുയ്യ
(F) തമ്മില്‍ തമ്മില്‍ ചൊല്ലുമ്പോള്‍ എല്ലാമെല്ലാം നല്‍കുമ്പോള്‍
(chorus) ഹുയ്യ ഹുയ്യ ഹുയ്യ ഹുയ്യ
(F) പാഴ്കളിയാക്കും നിന്നെ കിക്കിളി കൂട്ടി കൊഞ്ചിക്കും
മുത്തു പതിച്ചൊരു നെഞ്ചില്‍ താനേ മുത്തമിടുമ്പോള്‍ ഞാന്‍ നാണത്തിന്‍ പൂ മൂടും

(F) മാരിക്കൂടിന്നുള്ളില്‍ പാടും മാട പ്രാവേ കണ്മണിയെ കാണാന്‍ വായോ
നിന്‍ കണ്‍ നിറയെ കാണാന്‍ വായോ
പീലിക്കുന്നും കേറി നീലക്കാടും താണ്ടി എന്നുയിരേ മുന്നില്‍ വായോ
നിന്‍ പൂമധുരം ചുണ്ടില്‍ തായോ
ഇള മാങ്കൊമ്പത്തെ പുതു പൊന്നൂഞ്ഞാലാടാം നറുമുത്തേ വാ......ഓ.......
മാരിക്കൂടിന്നുള്ളില്‍ പാടും മാട പ്രാവേ കണ്മണിയെ കാണാന്‍ വായോ
നിന്‍ കണ്‍ നിറയെ കാണാന്‍ വാ

ഇവിടെ

വിഡിയോ

3. പാടിയതു: ചിത്ര & എം.ജി. ശ്രീകുമാർ കോറസ്

[ലാ..ലലാ...ലാ..ലലാ....ലാ..ലാ..ലാ.. ......]

(F) ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലീ....
വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരീ.....
(M) ആട്ടുകുന്നിലെ തെങ്ങിലെ തേന്‍ കരിക്കിലെ തുള്ളിപോല്‍
തുള്ളാതെടി തുളുമ്പാതെടി തമ്പുരാട്ടീ....
കൊഞ്ചാതെടി കുണുങ്ങാതെടി കുറുമ്പുകാരീ....
(F) നെഞ്ചിലൊരു കുഞ്ഞിളംതുമ്പി പെണ്ണോ തുള്ളുന്നൂ..
(M) ചെല്ല ചെറു ചിങ്കിരിപൂവായ് താളം തുള്ളുന്നു
(F) ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലീ....
വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരീ.....

(M) മിനുമിനുങ്ങണ കണ്ണില്‍ കുഞ്ഞു മിന്നാമിന്നികളാണോ....
(F) തുടിതുടിക്കണ നെഞ്ചില്‍ നല്ല തൂവാല്‍ മൈനകളാണോ....
(M) ഏലമലക്കാവില്‍ ഉത്സവമായോ നീലനിലാപെണ്ണേ ...
(F) അമ്മനമാടിവരു പൂങ്കാറ്റെ നിന്നോമലൂയലില്‍ ഞാനാടിടാം
(M) മാനേ പൂന്തേനേ നിന്നെ കളിയാക്കാന്‍
പൊന്നാതിര പോറ്റും ചെറു കാണാക്കുയില്‍ പാടി

(F) ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലീ....
വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരീ.....

(F) കരിമഷിക്കണ്ണൊന്നെഴുതാന്‍ പുഴ കണ്ണാടിയായ് നോക്കീ...
(M) കൊലുസുകള്‍ കൊഞ്ചിച്ചണിയാന്‍ നല്ല മുത്താരവും തേടീ...
(F) പൂവനിയില്‍ മേയും പൊന്‍മകളെ നിന്‍ പൊന്നിതളായ് ഞാനും ...
(M) പൂമ്പാളക്കുമ്പിളിലെ തേന്‍ തായോ തൂവാനത്തുംപികളെ നീ വായോ
(F) ദൂരെ വിണ്ണോരം തിങ്കള്‍ പൊലിയാറാന്‍
എന്നുള്ളില്‍ കുളിരാര്‍ന്നൊരു മോഹം വിരിയാറായ്

(M) കാട്ടുകുന്നിലെ തെങ്ങിലെ തേന്‍ കരിക്കിലെ തുള്ളിപോല്‍
തുള്ളാതെടി തുളുമ്പാതെടി തമ്പുരാട്ടീ ...
കൊഞ്ചാതെടി കുണുങ്ങാതെടി കുറുമ്പുകാരീ ..
(F) നെഞ്ചിലൊരു കുഞ്ഞിളംതുമ്പി പെണ്ണോ തുള്ളുന്നൂ
(M) ചെല്ല ചെറു ചിങ്കിരിപൂവായ് താളം തുള്ളുന്നു
(F) ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലീ....
വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരീ.....

ഇവിടെ

വിഡിയോ

4. പാടിയതു: എം.ജി ശ്രീകുമാർ & ചീത്ര കോറസ്

കൊട്ടുംകുഴൽ വിളി താളമുള്ളിൽ തുള്ളി കണ്ണിൽ തെന്നി
തങ്കത്തിങ്കൾ രഥമേറി സ്വരം പാടി വരൂ ദേവി (2)
കളഭപ്പൊട്ടും തൊട്ട് പവിഴ പട്ടും കെട്ടി
അരികിൽ നിൽക്കും നിന്നെ വരവേൽക്കാം ഞാൻ
വരവേൽക്കാം ഞാൻ
പൊന്നാതിരയല്ലേ നെയ്യാമ്പലിലെ പൊന്നൂയലിലാടിടാം
പൊന്നാതിരയല്ലേ നെയ്യാമ്പലിലെ പൊന്നൂയലിലാടിടാം
(കൊട്ടും കുഴൽ..)

നെഞ്ചിന്നുള്ളിലെ മഞ്ജരികളിലോമനേ ഓമനേ
അഞ്ജലിയുടെ പൊൻ മലരിതളാർദ്രമായ് ഓമലേ (2)
ചന്ദനത്തിൽ നനയും തേൻ ചുണ്ടിലെ ഗാനമായ്
മഞ്ഞുമണി പോൽ തിളങ്ങും കണ്ണിലെ നാളമായ്
എന്നും എന്റെയാത്മാവിലെ രാഗാഞ്ജലിയായ്
ശുഭതേ വരദേ പ്രിയതേ സഖീ
നാനനാനാ നാ നാനനനാനാ..
(കൊട്ടും കുഴൽ....)

സന്ധ്യകളുടെ കുങ്കുമനിറ ശോഭയായ് ശോഭയായ്
നിൻ ചിരിയുടെമഞ്ജിമയിനി ഓർമ്മയായ് ഓർമ്മയായ് (2)
അഞ്ജനത്തിൽ കുതിരുമീ വാനിലെ താരമായ്
ഇന്നുമെന്റെ ശൂന്യതയിൽ പുണ്യമായ് പൂക്കുമോ
കാളിന്ദി നിന്റെ കാല്‍പ്പാടുകൾ ഞാൻ തേടി വരാം
ശ്രുതിയായ് സ്മൃതിയായ് സുഖമായ് സ്വയം
(കൊട്ടും കുഴൽ...

ഇവിടെ

ഇവിടെ

വിഡിയോ



5. പാടിയതു: എം.ജി ശ്രീകുമാർ & ചിത്ര

(M) ചെമ്പൂവേ പൂവേ നിറമാറത്തെ ചെണ്ടേലൊരു വണ്ടുണ്ടോ..
(F) ചാന്തേറും ചുണ്ടില്‍ ചുടു മുത്താരം മുത്താനൊരു മുത്തുണ്ടേ..
(M) ചിരിച്ചിലമ്പുലഞ്ഞു ചമയങ്ങള്‍ അഴിഞ്ഞു ഓ ....
(F) കടത്തില തളത്തില്‍ നിലവിളക്കണഞ്ഞു ഓ ...
(M) മിഴികൊണ്ടു മിഴികളില്‍ ഉഴിയുമോ......
(F) നനയുമെന്‍ നെറുകയില്‍ നറുമണം തൂകാമോ.......
(M) ചെമ്പൂവേ പൂവേ നിറമാറത്തെ ചെണ്ടേലൊരു വണ്ടുണ്ടോ
(F) ചാന്തേറും ചുണ്ടില്‍ ചുടു മുത്താരം മുത്താനൊരു മുത്തുണ്ടേ

(M) അന്തിച്ചോപ്പുമായും മാനത്താരോ മാരിവില്ലിന്‍ തൊങ്ങല്‍ തൂക്കും
നിന്റെ ചെല്ല കാതില്‍ കുഞ്ഞി കമ്മലെന്നോണം
(F) തങ്ക തിങ്കള്‍നുള്ളി പൊട്ടുംതൊട്ട് വെണ്ണിലാവില്‍ കണ്ണുംനട്ട്
നിന്നെ ഞാനീ വാകചോട്ടില്‍ കാത്തിരിക്കുന്നൂ
(M) തേന്‍കിനിയും തെന്നലായ് നിന്നരികെ വന്നു ഞാന്‍
കാതിലൊരു മന്ത്രമായ് കാകളികള്‍ മൂളവേ
(F) നാണം കൊണ്ടെന്‍ നെഞ്ചില്‍ താഴംപൂവോ തുള്ളി
(M) ആരും കേള്‍ക്കാതുള്ളില്‍ മാടപ്രാവോ കൊഞ്ചി
(F) ആലോലംകിളി മുത്തേ വാ ആതിര രാവിലൊരമ്പിളിയായ്
(M) ചെമ്പൂവേ പൂവേ നിറമാറത്തെ ചെണ്ടേലൊരു വണ്ടുണ്ടോ
(F) ചാന്തേറും ചുണ്ടില്‍ ചുടു മുത്താരം മുത്താനൊരു മുത്തുണ്ടേ

(F) അല്ലി താമരപൂംചെപ്പില്‍ തത്തി താരകത്തിന്‍ തുമ്പുംനുള്ളി
താണിറങ്ങും പൂന്തേന്‍തുമ്പീ മാറിനിന്നാട്ടെ
(M) ഇന്നും നിന്റെ ഉള്ളില്‍ തുള്ളിതൂവും കുഞ്ഞു വെള്ളികിണ്ണത്തില്‍ നീ
കാച്ചിവയ്ക്കും ചെല്ല പൈമ്പാല്‍ ഞാന്‍ കുടിച്ചോട്ടെ
(F) പീലിമുടിയാടുമീ നീല മയില്‍ കാൺകിലോ
മേലെമുകില്‍ ചായവേ നേരെമിരുളാകയോ
(M) നാടന്‍ കന്നിപെണ്ണേ നാണിക്കാതെന്‍ പൊന്നേ
(F) താഴെ കാവില്‍ നാളേ വേളി താലം വേണ്ടേ
(M) പായാരം കളി ചൊല്ലാതെ പുഞ്ചിരി പൊതിയാന്‍ ചിഞ്ചിലമായ്‌

(F) ചാന്തേറും ചുണ്ടില്‍ ചുടു മുത്താരം മുത്താനൊരു മുത്തുണ്ടേ..
(M) ചെമ്പൂവേ പൂവേ നിറമാറത്തെ ചെണ്ടേലൊരു വണ്ടുണ്ടോ...
(F) കടത്തില തളത്തില്‍ നിലവിളക്കണഞ്ഞു ഓ ...
(M) ചിരിച്ചിലമ്പുലഞ്ഞു ചമയങ്ങള്‍ അഴിഞ്ഞു ഓ ....
(F) മിഴികൊണ്ടു മിഴികളില്‍ ഉഴിയുമോ......
(M) നനയുമെന്‍ നെറുകയില്‍ നറുമണം തൂകാമോ.......
ചെമ്പൂവേ പൂവേ നിറമാറത്തെ ചെണ്ടേലൊരു വണ്ടുണ്ടോ..
(F) ചാന്തേറും ചുണ്ടില്‍ ചുടു മുത്താരം മുത്താനൊരു മുത്തുണ്ടേ..

ഇവിടെ

വിഡിയോ


6. പാടിയതു: ചിത്ര

ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലി
വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരി
കാട്ടുകുന്നിലെ തെങ്ങിലെ തേൻകരിക്കിലെ തുള്ളിപോൽ
തുള്ളാതെടി തുളുമ്പാതെടി തമ്പുരാട്ടി
കൊഞ്ചാതെടി കുണുങ്ങാതെടി കുറുമ്പുകാരി
നെഞ്ചിലൊരു കുഞ്ഞിളം തുമ്പി എന്തോ തുള്ളുന്നൂ
ചെല്ല ചെറു ചിങ്കിരിപൂവായ് താളം തുള്ളുന്നു

മിനുമിനുങ്ങണ കണ്ണിൽ കുഞ്ഞു മിന്നാമിന്നികളാണോ
തുടി തുടിക്കണ നെഞ്ചിൽ നല്ല തൂവാൽ മൈനകളാണോ
ഏലമരക്കാവിൽ ഉത്സവമായോ നീലനിലാപെണ്ണേ
അമ്മാനമാടി വരൂ പൂങ്കാറ്റേ നിന്നോമലൂയലിൽ ഞാൻ ആടീടാം
മാനേ പൂന്തേനേ നിന്നെകളിയാട്ടാൻ
പൊന്നാതിര പോറ്റും ചെറു കാണാക്കുയിൽ പാടി

കരിമഷിക്കണ്ണോന്നെഴുതാൻ പുഴ കണ്ണാടിയായ് നോക്കി
കൊലുസുകൾ കൊഞ്ചിച്ചണിയാൻ നല്ല മുത്താരവും തേടീ
പൂവനിയിൽ മേയും പൊന്മകളേ നിൻ പൊന്നിതളായ് ഞാനും
കൂമ്പാളകുമ്പിളിലെ തേൻ തായോ പൂവാനതുമ്പികളേ നീ വായോ
ദൂരെ വിണ്ണോരം തിങ്കൾപൊലിയാറായ്
എന്നുള്ളിൽ കുളിരാർന്നൊരു മോഹം വിരിയാറായ്


ഇവിടെ

വിഡിയോ

ഗോഡ് ഫാദർ {1991} സുജാത, എം.ജി ശ്രീകുമാർ,....




ചിത്രം: ഗോഡ് ഫാദര്‍ [1991 ] സിദ്ദിക് - ലാല്‍
താരങ്ങൾ: മുകേഷ്,ഇന്നസന്റ്, തിലകൻ, എൻ.എൻ. പിള്ള, സിദ്ദിക്ക്, ജനാർദ്ദനൻ
ഭരതൻ ശങ്കരടി, കനക, ഫിലോമിന, ഉണ്ണി മേരി, കെ.പി. ഏ. സി. ലളിത


രചന: ബിച്ചു തിരുമല
സംഗീതം: എസ്. ബാലകൃഷ്ണന്‍


1, പാടിയതു: സുജാത / എം.ജി. ശ്രീകുമാർ

നീര്‍പ്പളുങ്കുകള്‍ ചിതറിവീഴുമീ
നിമിഷസാഗരം ശാന്തമാകുമോ
അകലെ അകലെ എവിടെയോ
നോവിന്‍ അലഞൊറിഞ്ഞുവോ
(നീര്‍പ്പളുങ്കുകള്‍)

നീലമേഘമേ നിന്‍റെയുള്ളിലേ
നൊമ്പരങ്ങളും പെയ്തൊഴിഞ്ഞുവോ
കണ്ണുനീര്‍ കണം കന്മദങ്ങളായ്
കല്ലിനുള്ളിലും ഈറനേകിയോ
തേങ്ങുമ്പോഴും തേടുന്നു നീ
വേഴാമ്പലിന്‍ കേഴും മനം
ഏതേതോ കനിവിന്‍റെ കനിവിന്‍റെ തീരങ്ങളില്‍
നോവിന്‍ തിര ഞൊറിഞ്ഞുവോ
(നീര്‍പ്പളുങ്കുകള്‍)

പിന്‍നിലാവുമായി മാഞ്ഞ പഞ്ചമി
രാക്കിനാവില്‍ നീ യാത്രയാകുമോ
നീന്തി നീന്തി നിന്‍ പാല്‍നയമ്പുകള്‍
പാതി തേഞ്ഞതും നീ മറന്നുവോ
ശശികാന്തമായി അലിയുന്നു നിന്‍
ചിരിയൊന്നുമായി കിളിമാനസം
ഓരോരോ കരിമേഘനിഴലായി മൂടുന്നുവോ
രാവിന്‍ മിഴി നനഞ്ഞുവോ
(നീര്‍പ്പളുങ്കുകള്‍)

ഇവിടെ


ഇവിടെ
വിഡിയോ

വിഡിയോ






2. പാടിയതു: ഉണ്ണി മേനോൻ & ചിത്ര


പൂക്കാലം വന്നു പൂക്കാലം
തേനുണ്ടോ തുള്ളി തേനുണ്ടോ ?
പെ: പൂത്തുമ്പീ ചെല്ല പൂത്തുമ്പീ
ചൂടുണ്ടോ നെഞ്ചില്‍ ചൂടുണ്ടോ

കുറുനില കൊണ്ടെന്‍ മനസ്സില്‍
എഴുനില പന്തലൊരുങ്ങി
പെ: ചിറകടിച്ചതിനകത്തെന്‍
ചെറുമഞ്ഞക്കിളികുറുങ്ങി

ആ/പെ: കിളിമരത്തിന്റെ തളിര്‍ച്ചില്ലത്തുമ്പില്‍
കുണുങ്ങുന്നുമെല്ലെ കുരുക്കുത്തിമുല്ല
പൂക്കാലം വന്നു പൂക്കാലം
തേനുണ്ടോ തുള്ളി തേനുണ്ടോ ?

പൂത്താരകങ്ങള്‍ പൂത്താലി കോര്‍ക്കും
പൂക്കാലരാവില്‍ പൂക്കും നിലാവില്‍
പെ:പൂത്താരകങ്ങള്‍ പൂത്താലി കോര്‍ക്കും
പൂക്കാലരാവില്‍ പൂക്കും നിലാവില്‍
ഉടയും കരിവളതന്‍ ചിരിയും നീയും
പിടയും കരിമിഴിയില്‍ അലിയും ഞാനും
പെ: തണുത്ത കാറ്റും തുടുത്ത രാവും
നമുക്കുറങ്ങാന്‍ കിടയ്ക്കനീര്‍ത്തും
താലോലമാലോലമാടാന്‍ വരൂ

ആ/പെ: കരളിലെയിളം കരിയിലക്കിളി
ഇണങ്ങിയും മെല്ലെ പിണങ്ങിയും ചൊല്ലി

പൂക്കാലം വന്നു പൂക്കാലം
തേനുണ്ടോ തുള്ളി തേനുണ്ടോ ?
പെ: പൂത്തുമ്പീ ചെല്ല പൂത്തുമ്പീ
ചൂടുണ്ടോ നെഞ്ചില്‍ ചൂടുണ്ടോ

പൂങ്കാറ്റിനുള്ളില്‍ പൂചൂടിനില്‍ക്കും
പൂവാകയില്‍ നാം പൂമേട തീര്‍ക്കും
പെ: പൂങ്കാറ്റിനുള്ളില്‍ പൂചൂടിനില്‍ക്കും
പൂവാകയില്‍ നാം പൂമേട തീര്‍ക്കും

ഉണരും പുതുവെയിലിന്‍ പുലരിച്ചൂടില്‍
അടരും നറുമലരിന്‍ ഇതളിന്‍ കൂടില്‍
പെ: പറന്നിറങ്ങും ഇണക്കിളി നിന്‍
കുരുന്നുതൂവല്‍ പുതപ്പിനുള്ളില്‍
തേടുന്നു..തേടുന്നു.. വേനല്‍ കുടില്‍

ആ/പെ: ഒരു മധുകണം ഒരു പരിമളം
ഒരു കുളിരല ഇരുകരളിലും

പൂക്കാലം വന്നു പൂക്കാലം
തേനുണ്ടോ തുള്ളി തേനുണ്ടോ ?
പെ: പൂത്തുമ്പീ ചെല്ല പൂത്തുമ്പീ
ചൂടുണ്ടോ നെഞ്ചില്‍ ചൂടുണ്ടോ

കുറുനില കൊണ്ടെന്‍ മനസ്സില്‍
എഴുനില പന്തലൊരുങ്ങി
പെ: ചിറകടിച്ചതിനകത്തെന്‍
ചെറുമഞ്ഞക്കിളികുറുങ്ങി

ആ/പെ: കിളിമരത്തിന്റെ തളിര്‍ച്ചില്ലത്തുമ്പില്‍
കുണുങ്ങുന്നുമെല്ലെ കുരുക്കുത്തിമുല്ല
പൂക്കാലം വന്നു പൂക്കാലം
തേനുണ്ടോ തുള്ളി തേനുണ്ടോ ?


ഇവിടെ

വിഡിയോ


3. പാടിയതു: മർക്കോസ് , ജോള്ളി ഏബ്രഹാം

ആർപ്പോ ഇർറോ
മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ
ആർപ്പോ ഇർറോ
കൈകൊട്ടിപ്പാടാം വരവേറ്റീടാം വരവെതീരേറ്റീടാം
ആചാരക്കതിന മുഴക്കീടാം തപ്പോ തിപ്പോ
കല്യാണം കൂടാൻ കഴിയാത്തവരേ കഥയറിയാത്തവരേ
ആഭ്യന്തരമന്ത്രിണിയാണേ ആഡംബരമൊത്തിരി വേണേ
ആനപ്പാറേലച്ചമ്മയ്ക്കും കൊച്ചമ്മയ്ക്കും കാവല്‍പ്പട്ടാളം (മന്ത്രിക്കൊച്ചമ്മ...)

പോയേലും വേഗത്തിൽ വന്നേ
വന്നേറും നേരത്തിൽ പൊന്നേ
പൊന്നീച്ച പറക്കുന്നല്ലോ നെഞ്ചിന്നുള്ളിൽ
വക്കീലന്മാരല്ലേ ഞങ്ങൾ
വക്കാലത്തേകൂല്ലേ പിന്നെ
അച്ചാരം തന്നാപ്പോരേ വാദിക്കൂലേ
ജാതകദോഷം പിന്നെ കോടതി വേഷം
ഇനി സിവിലിനു പോണോ അതോ ക്രിമിനലു വേണോ
ഇന്നും നാളേം മറ്റന്നാളും ആനപ്പാറയ്ക്കാകെ പൊല്ലാപ്പ്
അയ്യയ്യയ്യയ്യോ മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ
ഒണ്ടേ ഒണ്ടേ
കൈകൊട്ടിപ്പാടാം വരവേറ്റീടാം വരവെതീരേറ്റീടാം

മൂക്കോളം മുങ്ങുമ്പോ അയ്യോ
മൂന്നാളോ നാലാളോ പാവം
മൂക്കിന്മേൽ കോപം വന്നാൽ അയ്യോ പാവം
നാലാളെ കൊമ്പന്മാർ മേലാളന്മാരല്ലേ നാട്ടിൽ
മാനക്കേടുണ്ടായാലും നാണം വേണ്ടെ
കൊതിച്ചതെസ്കോർട്ട് പക്ഷേ
വിധിച്ചതീ കോർട്ട് ജാംചക്കര ജാംചക്കര..ജാംചക്കര.. ജാം
മന്ത്രി ചതിച്ചെങ്കിലാട്ടേ ഞങ്ങൾ
പൊറുപ്പിക്കാം പോട്ടെ
ആനപ്പാറേലച്ചമ്മയ്ക്കും കൊച്ചമ്മയ്ക്കും കണ്ണീർക്കല്യാണം
അച്ചച്ചച്ചച്ച ച്ച
(മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ...)

ഇവിടെ

വിഡിയോ

Wednesday, August 11, 2010

വെളുത്ത കത്രീന:യേശുദാസ്, പി. ലീല, സുശീല, എൽ.ആർ. ഈശ്വരി, പി. ജയചന്ദ്രൻ...



ചിത്രം: വെളുത്ത കത്രീന { 1968] ശശികുമാർ
താരങ്ങൾ: സത്യൻ, പ്രേം നസീർ, മുത്തയ്യാ, അടൂർ ഭാസി, ജോസ് പ്രകാശ്, ഷീല,
ജയഭാരതി, കവിയൂർ പൊന്നമ്മ, മാള, ശാന്ത,ബഹദൂർ....

രചന: ശ്രീകുമാരൻ തമ്പി
സംഗീതം: ദേവരാജൻ


1. പാടിയതു: യേശുദാസ്

യദായദാഹിധർമ്മസ്യ
ഗ്ലാനിർഭവതി ഭാരത
അഭ്യുധ്ധാനം അധർമ്മസ്സ്യ
തദാത്മാനം സൃജാമ്യഹം
പരിത്രാണായ സാധൂനാം
വിനാശായച ദുഷ്കൃതാം
ധർമ്മ സംസ്ഥാപനാർത്ഥായ
സംഭവാമി യുഗേ യുഗേ


പ്രഭാതം വിടരും പ്രദോഷം വിടരും
പ്രതീചി രണ്ടും കണ്ടു നിൽക്കും
ഉദയമില്ലാതില്ല അസ്തമനം
ഉണരൂ മനസ്സേ ഉണരൂ (പ്രഭാതം വിടരും)

മദഘോഷം മുഴക്കും മഴമേഘ ജാലം
മിഴിനീരായ്‌ ഒടുവിൽ വീണൊഴിയും
ഒരു നാളിൽ വളരും മറു നാളിൽ തളരും
ഓരോ ശക്തിയും മണ്ണിൽ (പ്രഭാതം വിടരും)

മണിവീണ മീട്ടുന്ന മധുമാസകാലം
മധുര വർണ്ണങ്ങൾ വരച്ചു ചേർക്കും
ഒരു ഗ്രീഷ്മ സ്വപ്നം സഫലമാകുമ്പോൾ
ഓരോ ചിത്രവും മാറും (പ്രഭാതം വിടരും)

ഇവിടെ

വിഡിയോ



2. പാടിയതു: പി. സുശീല

പനിനീര്‍ക്കാറ്റിന്‍ താരാട്ടിലാടി
പവിഴമല്ലിയുറങ്ങി
ഏകാന്തദു:ഖത്തിന്‍ മൂടുപടത്തില്‍
എന്റെ ഹൃദയം തേങ്ങീ

ഒരുപാട്ടു പോലും പാടാനില്ല
ഒരുപാപം പുരളാത്തതായി
ഒരു മുത്തം പോലും നല്‍കാനില്ല
ഒരു ശാപം കലരാത്തതായി
പനിനീര്‍ക്കാറ്റിന്‍.....

പിഴചെയ്ത കയ്യാല്‍ താലോലിക്കാം
പിടയുന്ന മാറില്‍ കിടത്താം
മുറിവേറ്റ ഹൃദയം പേടിയ്ക്കുന്നു
ഈ രാത്രി പുലരുകയില്ലേ?
പനിനീര്‍ക്കാറ്റിന്‍.........

ഇവിടെ

വിഡിയോ


3. പാടിയതു: പി.ജയചന്ദ്രൻ & സുശീല


മകരം പോയിട്ടും മാടമുണര്‍ന്നിട്ടും
മാറത്തെക്കുളിരൊട്ടും പോയില്ലേ?
മേടം വന്നിട്ടും പാടമൊഴിഞ്ഞിട്ടും
മേനിത്തരിപ്പു കുറഞ്ഞില്ലെ?

പൊട്ടിച്ചിരിക്കുന്ന പൊന്നാര്യന്‍ നെല്ലേ
പുട്ടിലിലെങ്ങാനും ചൂടൊണ്ടോ?
മിന്നാതെമിന്നുന്ന മിന്നാമിനുങ്ങേ
ഒന്നുറങ്ങാനുള്ള ചൂടൊണ്ടോ?
(മകരം പോയിട്ടും ...)

മുട്ടിയുരുമ്മുമ്പോള്‍ ഇപ്പൊഴും നെഞ്ചില്‍
പൊട്ടിവിടരുമെനിക്കുനാണം
കെട്ടിപ്പിടിക്കുമ്പോള്‍ എന്റെമനസ്സില്‍
ചെട്ടികുളങ്ങര തേരോട്ടം....
(മകരം പോയിട്ടും ...)

ആ.....ആ‍.....

ഇവിടെ

വിഡിയോ


4. പാടിയതു: ഏ.എം. രാജാ


കാട്ടുചെമ്പകം പൂത്തുലയുമ്പോള്‍
കടമ്പുമരം തളിരണിയുമ്പോള്‍
കണ്ണാടിപ്പുഴ തെളിയുമ്പോള്‍
കാണാപ്പൈങ്കിളി പാടുമ്പോള്‍
കരളില്‍മാത്രം കണ്ണീരരുവീ
ഓ......

കരിമലയും വനനിരയും കനകനിലാ കസവുടുത്തൂ
കളമൊഴിപ്പൂങ്കാറ്റുവന്നൂ കതിരിലക്കിളി പാടിവന്നൂ
ഓ..... ഓ.....

ചിറകൊടിഞ്ഞ ഗാനവുമായ്
കാട്ടിലാകെ ഞാന്‍ തിരഞ്ഞൂ
ചിലമ്പുപോലെ ചിരിക്കും പെണ്ണേ
വെളുത്തപെണ്ണേ നീയെവിടേ?
ഓ..... ഓ....

ഇവിടെ

വിഡിയോ


5. പാടിയതു: എൽ.ആർ. ഈശ്വരി


കണ്ണില്‍ കാമബാണം
കവിളില്‍ കള്ളനാണം
ചുണ്ടില്‍ വിരിയും പൂവില്‍
രാഗവണ്ടുമൂളുമീണം

മദജലമല്ല മനസ്സിനുള്ളില്‍
മായാദുഃഖതടാകം
മാറുതുറന്നുകൊടുക്കും കൈവിരല്‍
മറന്നു മീട്ടിയ രാഗം
പണ്ടു മീട്ടിയ രാഗം

വിധിയുടെ മുന്‍പില്‍ സ്ത്രീത്വം തൂകിയ
വിഡ്ഢിച്ചിരിയാണീ ഞാന്‍
തുള്ളിയുലഞ്ഞു രമിക്കാന്‍ വന്നവള്‍
തുറന്ന ജയിലിലടഞ്ഞു
പാപത്തീയിലെരിഞ്ഞു

വിഡിയോ



6. പാടിയതു: പി.ലീല. & പി.ബി. ശ്രീനിവാസ്

ഒന്നാം കണ്ടത്തിൽ ഞാറു നട്ടൂ
രണ്ടാം കണ്ടത്തിൽ ഞാറു നട്ടൂ
ഒന്നല്ല പത്തല്ല നൂറു മേനി
ഓരോ കൊയ്ത്തിനും നൂറു മേനി


വെറും വയറുമായി ചേറിലിറങ്ങി
തലകറങ്ങീ പുലയിപ്പെണ്ണേ
കലത്തിലിത്തിരി കരിക്കാടി വെള്ളം
കരുതിയേക്കണേ പുലയിപ്പെണ്ണേ

ചക്രം ചവിട്ടുന്ന ചങ്ങാതീ
ചക്കിപ്പെണ്ണിനെ കണ്ടോ നീ
കോളോത്തുകാവിലെ താലപ്പൊലിക്ക്
കോമരം തുള്ളിയ പെണ്ണാണോ

കാർത്തികക്കോളു കഴിഞ്ഞേപ്പിന്നെ
കള്ളിയെയിന്നോളം കണ്ടില്ല
പായിപ്പാട്ടാറ്റിലെ വള്ളം കളിക്ക്
പാറൂ നിന്നെ ഞാൻ കൊണ്ടു പോകും

ചുണ്ടന്റെ തുഞ്ചത്തിരുത്തി ഞാൻ പെണ്ണിന്റെ
ചുണ്ടത്തെ പൂക്കളിറുത്തെടുക്കും
പോയ ചിങ്ങത്തിൽ പറഞ്ഞു പറ്റിച്ചു
പൊങ്ങച്ചമൊന്നും പറയണ്ട കേട്ടോ

വിഡിയോ



7. പാടിയതു: യേശുദാസ്

പൂജാപുഷ്പമേ......
പൂജാപുഷ്പമേ പൂഴിയില്‍ വീണ
പൂജാപുഷ്പമേ
പുതിയകോവിലില്‍ പൂജാരിനിനക്കായ്
പൂപ്പാലികയൊരുക്കീ
പൂജാപുഷ്പമേ

നിത്യനിരാശാ നിശാഗന്ധിയില്‍
നിര്‍മ്മലേ നീ വിടര്‍ന്നൂ(2)
തോരാത്ത ദു:ഖത്തിന്‍ ഹിമവര്‍ഷത്തില്‍
ലോലദലങ്ങള്‍ നനഞ്ഞൂ(2)
പൂജാപുഷ്പമേ......

സ്നേഹവസന്തം നിന്നെ വിളിപ്പൂ
മോഹിനീ നീ വരുമോ?(2)
മായാത്തരാഗത്തിന്‍ ദേവപഥത്തില്‍
മധുമതിയായ് നീ വരുമോ?(2)
പൂ‍ജാപുഷ്പമേ.....

ഇവിടെ

വിഡിയോ



ബോണസ്: ശരശയ്യ:

“മുഖം മനസ്സിന്റെ കണ്ണാടി....

വിഡിയോ

Tuesday, August 10, 2010

കാക്കകുയിൽ [ 2001] ചിത്ര,സുജാത, കല്യാണി മേനോൻ, എം.ജി ശ്രീകുമാർ



ചിത്രം: കാക്കക്കുയിൽ [2001] പ്രിയദർശൻ
താരങ്ങൾ: മോഹൻ ലാൽ, നെടുമുടി വേണു, കൊച്ചിൻ ഹനീഫ, ജഗദീഷ്, ജഗതി,
രമ്യാ കൃഷ്ണൻ, സുചിത്ര, കവിയൂർ പൊന്നമ്മ, മുകേഷ്,...

രചന: ഗിരീഷ് പുത്തൻ
സംഗീതം: ദീപൻ ചാറ്റർജി



1. പാടിയതു: കല്യാണി മേനോൻ

ഉണ്ണിക്കണ്ണാ വായോ ഊഞ്ഞാലാടാൻ വായോ
അമ്മയ്ക്കൊരുമ്മ നീ കൊണ്ടു വായോ
പീലിത്തിരുമുടി മാടിത്തരാം ഉണ്ണി
ഓടക്കുഴലൂതി പാടിത്തായോ
ആലോലം താലോലം താരാട്ടാം ഞാൻ നിന്നെ
ആനന്ദശ്രീകൃഷ്ണാ ഓടിവായോ...

ഇവിടെ

വിഡിയോ


2. പാടിയതു: ചിത്ര / എം.ജി. ശ്രീകുമാർ

മേഘരാഗം നെറുകിൽ തൊട്ടു മേലേ നില്പു വാനം
വാനം വാനം
ദൂരെയെങ്ങോ മിഴിയും നട്ടു പൂ പോൽ നില്പു
യാമം യാമം യാമം
(മേഘരാഗം.....)

ഇളവെയിൽ മണിവളയണിയണ
തിനവയലുകൾ തോറും
കതിർ മണിയുടെ നിര തിരയുക
കുറുകുറുകണ പ്രാവേ (2)
മരതകമണി ഇനിയും ഇനിയും
ഇതു കവരുകയാണോ
കനകക്കസവു ചിറകുമായ്
പതുങ്ങി പതുങ്ങി പറന്നു വാ
പകരം നിനക്കു തരുന്നു ഞാനെന്റെ
പവിഴച്ചുണ്ടിലെ മൊഴിമഴ
മൊഴിമഴ മൊഴിമഴ
(മേഘരാഗം.....)


പാ പ പ നിസ നിസ പധ പധപ മഗരി
പാ പ പ നിസരി പധ പധപ മഗരി (2)
മഗരിഗ മപനിസരി സനിസഗമപ നിസരി
പധ നിനി മപനിനി പനിസരിഗമ ഗസ സനി
നിധ ധപ പസ പസപനിനിധമപ രിമഗസരി പപ

പുതിയൊരു മലരിതൾ വിരിയണ ദിവസമിതറിയില്ലേ
കണിയുണരണമതിലിനിയൊരു നറുതിരി തെളിയേണം
കുറുകുഴലുകൾ കുരവ തിമില ചെറു നിറപറ വേ...ണം
കൊതിച്ചു കൊതിച്ചു നടക്കുവാനിങ്ങടുത്തു വാ
കളിച്ചു ചിരിച്ചു രസിച്ചു വാ
പകരം നിനക്കു തരുന്നു ഞാനെന്റെ
പുലർ മനസ്സിലെ കണിമഴ
കണിമഴ കണിമഴ..
(മേഘരാഗം.....)

ഉം..ഉം...ഉം,ഉം..ഉം
ധിരന നന ധിരന ധിരന
ധിര ധിരന ധിരന ധിരന
നം തം തനാന തനാനാ തനാന തനാന താനാ
നം ത നം ത നം ത നം ത നാനാ
(മേഘരാഗം.....)

ഇവിടെ

വിഡിയോ


3. പാടിയതു: ചിത്ര, കല്യാണി മേനോൻ, എം.ജി. ശ്രീകുമാർ

പാടാം വനമാലീ നിലാവിൻ പാൽ മഴ പൊഴിയാറായ്
കുറുമൊഴി പുഴയോരം കിനാവിൻ കുടമുല്ല വിടരാറായ്
അണിമുറ്റത്തൊരു കോണിൽ
രാവിൻ മണിവിളക്കെരിയാറായ്
ഗോപപ്പെൺകൊടിമാരുടെ ഓമല്‍പ്പീലിക്കനവു കവർന്നീടാം
മായക്കാഴ്ചകളോടെ മനസ്സിലെ
മിന്നും പൊന്നും അണിഞ്ഞീടാം
നന്ദകിശോരാ നവനീതചോരാ
മുരളിയിലൊരു ചെറു നറുമൊഴി അരുളുക
(പാടാം വനമാലി...)

കാൽത്തള കേട്ടൂ ഞാൻ
നിന്നോമൽ കള്ളച്ചിരി കണ്ടൂ ഞാൻ
കുണുങ്ങിക്കൊണ്ടൊളിച്ചു വെയ്ക്കും
കുറുമ്പും കുസൃതിയുമറിഞ്ഞൂ ഞാൻ
പരിഭവം പറയാതെ
എൻ രാധേ മൃദുമന്ത്രം ജപിച്ചാട്ടേ
മഥുരയ്ക്കു വരും നേരം
തൃപ്പാദം മിഴി തൊട്ടു തൊഴുതാട്ടെ
പൊന്നുറിയൊന്നുമുടയ്ക്കരുതുരുകും
വെണ്ണ കവർന്നു മറഞ്ഞവനല്ലേ ആ....ആ..ആ...
പൊന്നുറിയൊന്നുമുടയ്ക്കരുതുരുകും
വെണ്ണ കവർന്നു മറഞ്ഞവനല്ലേ
മുരഹരഗിരിധര ഹരിവര ചിന്മയ
മതി മതി ഇനി മതി നിൻ മറിമായം..
പാടാം ഇനിയൊരു ലോലപല്ലവി
(പാടാം വനമാലി ...)
യമുനാകല്യാണി മധുരാഗ വരവാണി
പ്രിയമേറും സുമവേണി വീണാപാണി...

ഇവിടെ

വിഡിയോ


4. പാടിയതു: എം.ജി ശ്രീകുമാർ & സുജാത

ആരാരും കണ്ടില്ലെന്നോ
ആകാശപ്പൊയ്കക്കുള്ളിൽ
അമ്മാനപ്പൊന്നും പൂന്തോണീ
അന്നത്തെപ്പാട്ടും പാടി
അല്ലിപ്പൂമൊട്ടും ചൂടി
ആരാനും കൂടെപ്പോരുന്നോ
(ആരാരും..)

താമരച്ചെപ്പിൽ എള്ളോളം പൂന്തേൻ തേടും തുമ്പീ
നാണം കണ്ണിൽ മിന്നുന്നുണ്ടോ
നീലരാത്രിയും താരകളും വെണ്ണിലാവിന്നിതൾ ചൂടിയോ
നാലില്ലത്തമ്മേ നിന്നെക്കണ്ടാൽ വരവേൽക്കാൻ പോരും വാസന്തം
അന്നത്തെപ്പാട്ടും പാടി അല്ലിപ്പൂമൊട്ടും ചൂടി
ആരാനും കൂടെപ്പോരുന്നോ
(ആരാരും..)

മാമരക്കൊമ്പിൽ ചേക്കേറും ഇല്ലാച്ചോലക്കാറ്റേ
ആമ്പലിൽ ഊഞ്ഞാലാടാം
മഞ്ഞുമേടയിൽ കൂടൊരുക്കാം എന്റെ കുഞ്ഞുകുളിരമ്പിളീ
പൊന്നോലത്തുമ്പിൽ പാടും മൈനേ പതിനേഴായല്ലോ നിൻ പ്രായം
മാണിക്യക്കാവും താണ്ടി തെന്നിത്തെന്നിപ്പോകുന്നുണ്ടോ
മാരന്റെ മരതകക്കളിയോടം
അന്നത്തെപ്പാട്ടും പാടി അല്ലിപ്പൂമൊട്ടും ചൂടി
ആരാനും കൂടെപ്പോരുന്നോ
(ആരാരും..)
ഇവിടെ

വിഡിയോ

5. പാടിയതു: സുജാത, കല്യാണി മേനോൻ/ എം.ജി. ശ്രീകുമാർ

“ പൊന്നുമണി കണ്ണനുണ്ണി....

ഇവിടെ



6. പാടിയതു: എം.ജി ശ്രീകുമാർ
“ കാക്കകുയിലെ...

ഇവിടെ



7. പാടിയതു: എം.ജി ശ്രീകുമാർ, നിഖിൽ, സംഗീത

“ഗോവിന്ദാ, ഗോവിന്ദാ ആലാരെ ഗോവിന്ദാ, അങ്ങാടി പാട്ടിന്റെ......

ഇവിടെ

വിഡിയോ

Thursday, August 5, 2010

മൂന്നു പൂക്കൾ: യേശുദാസ്, ജാനകി, പി. ജയചന്ദ്രൻ







ചിത്രം: മൂന്നു പൂക്കൾ [ 1971] പി. ഭാസ്കരൻ
താരങ്ങൾ: സത്യ്ൻ, പ്രേം നസ്സീർ, മധു, വീരൻ, വിൻസെന്റ്, ശങ്കരാടി, ശ്രീലത
ഷീല, ജയഭാരതി, ചന്ദ്രകല, അംബിക

രചന: പി. ഭാസ്കരൻ
സംഗീതം: പുകഴേന്തി


1. പാടിയതു: യേശുദാസ്

കണ്മുനയാലേ ചീട്ടുകള്‍ കശക്കി
നമ്മളിരിപ്പൂ കളിയാടാന്‍
പെണ്ണേ കളിയില്‍ തോറ്റൂ ഞാന്‍
കണ്ണീരാണു നിന്‍ തുറുപ്പുഗുലാന്‍ ഈ
കണ്ണീരാണു നിന്‍ തുറുപ്പുഗുലാന്‍
(കണ്മുനയാലേ...)

കളിച്ചില്ലെങ്കില്‍ വെല്ലുവിളി
കളിക്കാനിരുന്നാല്‍ കള്ളക്കളി(കളിച്ചില്ലെങ്കില്‍)
എപ്പോഴുമെപ്പോഴും നിനക്കു ജയം(2)
ഞാനിസ്പേഡേഴാം കൂലി
വെറുമിസ്പേഡേഴാം കൂലി
(കണ്മുനയാലേ...)

വലിച്ചെറിഞ്ഞാല്‍ തിരികെ വരും
വഴിയേ പോയൊരു വയ്യാവേലി
വല വീശുമ്പോള്‍ എന്നുടെ വലയില്‍
വെറുതേ...വീണൊരു നെയ്യാവോലി

ആളേ കണ്ടാല്‍ ശൃംഗാരി
അടുത്തു ചെന്നാല്‍ കാന്താരി( ആളേ)
കാമദേവന്റെ കല്യാണസദ്യയ്ക്കു
കറിയില്‍ ചേര്‍ക്കണ കാന്താരി (കാമദേവന്റെ)
(കണ്മുനയാലേ...)

ഇവിടെ


2. പാടിയതു: എസ്. ജാനകി

ഒന്നാനാം പൂമരത്തില്‍ ഒരേയൊരു ഞെട്ടിയില്‍
ഒന്നല്ലാ രണ്ടല്ലാ മൂന്നു പൂക്കള്‍ - മൂന്നേ മൂന്നു പൂക്കള്‍
ഒന്നായ് പിറന്നവര്‍ - ഒന്നായ് വളര്‍ന്നവര്‍( ഒന്നായ് പിറന്നവര്‍)
ഒരു നാളും പിരിയാത്ത മൂന്നു പൂക്കള്‍ -
ഒന്നല്ലാ രണ്ടല്ലാ മൂന്നു പൂക്കള്‍ (ഒന്നാനാം )

പുഷ്പകാലമൊരു തുള്ളി തേന്‍ കൊടുത്താല്‍ അവര്‍
ഒപ്പമതു പങ്കുവയ്ക്കും മൂന്നുപേരും (പുഷ്പ)
മൂന്നിലൊരാള്‍ക്കല്പമൊരു നോവു വന്നാല്‍
മൂന്നിലൊരാള്‍ക്കല്പമൊരു നോവു വന്നാല്‍
മൂന്നു പേര്‍ക്കും വേദനിക്കും ഒന്നു പോലെ (ഒന്നാനാം)

കാറ്റടിച്ചു പൂമരത്തെ കുലുക്കിയാലും
കാലവര്‍ഷം കണ്ണുനീരില്‍ മൂടിയാലും (കാറ്റടിച്ചു)
ഒന്നിനൊന്നു തുണയേകും മൂന്നു പൂക്കള്‍
ഒന്നിനൊന്നു തുണയേകും മൂന്നു പൂക്കള്‍
മന്ദഹാസം മായാത്ത മൂന്നു പൂക്കള്‍ (ഒന്നാനാം)


ഇവിടെ

3. പാടിയതു: യേശുദാസ് & ജാ‍നകി

സഖീ കുങ്കുമമോ നവ യൌവ്വനമോ നിന്‍
പൂങ്കവിള്‍ത്തടത്തില്‍ നിറം കലര്‍ത്തി?
വെറും പുഞ്ചിരിയോ സ്നേഹമുന്തിരിയോ നിന്‍
മാന്തളിര്‍ച്ചുണ്ടില്‍ മധു പുരട്ടി? (സഖീ കുങ്കുമമോ)

നിന്നുടെ മനസ്സിലെ പ്രേമാര്‍ദ്രചിന്തകളോ..ആ
സുന്ദരസങ്കല്‍പ്പ മധുമാസകന്യകളോ..ആ(നിന്നുടെ).
കണ്മണി നിന്നുടെ കടമിഴിക്ഷേത്രത്തില്‍ മന്മഥപൂജയ്ക്കു മലരൊരുക്കി?
മന്മഥപൂജയ്ക്കു മലരൊരുക്കി?(സഖീ കുങ്കുമമോ)


മാദകമാകുമീ അനുരാഗ ചന്ദ്രികയില്‍....
മാനസം മീട്ടുന്ന മണീവീണാതന്ത്രികളില്‍....(മാദകമാകുമീ)
രാഗങ്ങളോ മൂക മോഹങ്ങളോ
ഗാനസാഗരം പോലെ തുളുമ്പുന്നു?
ഗാനസാഗരം പോലെ തുളുമ്പുന്നു?(സഖീ കുങ്കുമമോ)


ഇവിടെ


4. പാടിയതു: പി.ജയചന്ദ്രൻ

വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ
മണ്ണിതിൽ ഇഴയുന്ന മനുഷ്യനോ
അന്ധനാര്‌ ഇപ്പോൾ അന്ധനാര്‌
അന്ധകാരപ്പരപ്പിതിൽ അന്ധനാര്‌

ലക്ഷ്യമേതുമറിയാതെ ജീവിതത്തിൻ പാതയിൽ
തപ്പിത്തടയുന്നു നിഴലുകൾ
കത്തിജ്വലിക്കുന്നു കതിരവൻ എങ്കിലും
നട്ടുച്ചയും ഇന്നിവർക്കു പാതിരാ ഈ
നട്ടുച്ചയും ഇന്നിവർക്കു പാതിരാ (വിണ്ണിലിരു)

മായാ മരീചികയിൽ മനസ്സിലെ ആശകളാൽ
മാളിക കെട്ടുന്നു മാനവൻ
കാലത്തിൻ കൈയ്യിലുള്ള പീലിയൊന്നുഴിയുമ്പോൾ
കാണുന്നു മുന്നിൽ വെറും ശൂന്യതാ
കാണുന്നു മുന്നിൽ വെറും ശൂന്യതാ (വിണ്ണിലിരു)

ഇവിടെ

5. പാടിയതു: ജാനകി

തിരിയോ തിരി പൂത്തിരി
കണിയോ കണി വിഷുക്കണി
കാലില്‍ കിങ്ങിണി കൈയ്യില്‍ പൂത്തിരി
നാളെ പുലരിയില്‍ വിഷുക്കണി (തിരിയോ തിരി..)

തിരിയോ തിരി പൂത്തിരി

ആകാശത്തിന്‍ തളികയിലാകെ അവിലും മലരും അരിമണിയും
അവിലും മലരും അരിമണിയും ആ..
വെണ്മതിയാകും വെള്ളരിക്കാ (2)
പൊന്മുകിലാകും വെണ്‍പുടവ (തിരിയോ തിരി..)

സംക്രമരാത്രി വാനില്‍ പൂത്തിരി കൊളുത്തി
ചന്ദ്രികതന്‍ പട്ടെടുത്തു പാരിടം ചാര്‍ത്തി( സംക്രമ)
കണികാണാന്‍ ഉണരണം ആ..കണ്ണുപൊത്തി ഉണരണം,,ആ‍ാ .ഹാ,ഹാ
കണികാണാന്‍ ഉണരണം കണ്ണുപൊത്തി ഉണരണം

കാലത്തെ കൈ നിറയെ കൈനേട്ടം വാങ്ങണം
കാലത്തെ കൈ നിറയെ കൈനേട്ടം വാങ്ങണം

കണികാണാന്‍ ഉണരണം കണ്ണുപൊത്തി ഉണരണം

ഇവിടെ

Wednesday, August 4, 2010

കാമം, ക്രോധം, മോഹം [ 1975] യേശുദാസ്, സുശീല, അമ്പിളി, സുജാത




ചിത്രം: കാമം, ക്രോധം, മോഹം [ 1975] മധു
താരങ്ങൾ: മധു, കൊട്ടാരക്കര, ശങ്കരാടി, പി.കെ. ഏബ്രഹാം, റ്റി.പി. മാധവൻ
ജയഭാരതി, നന്ദിതാ ബോസ്, ശാന്തി...

രചന: ഭരണിക്കാവു ശിവകുമാർ, ബിച്ചു തിരുമല
സംഗീതം: ശ്യാം



1. പാടിയതു: യേശുദാസ് & സുശീല

ഉം...ഉംഹും...ഉംഹും....ഉംഹും...
രാഗാര്‍ദ്രഹംസങ്ങളോ നമ്മള്‍ രാവിന്റെ രോമാഞ്ചമോ...
രാഗാര്‍ദ്രഹംസങ്ങളോ നമ്മള്‍ രാവിന്റെ രോമാഞ്ചമോ...
ഹേമാംഗിയായ് വന്നൂ നീ പാടുന്നതേതു ഗാനം...
നീ കാണാത്ത സ്വപ്നത്തിന്‍ ഗാനം
നമ്മള്‍ പാടുന്ന മാദകഗാനം...
രാഗാര്‍ദ്രഹംസങ്ങളോ നമ്മള്‍ രാവിന്റെ രോമാഞ്ചമോ...

കാര്‍വേണീ നീയെന്റെയുള്ളില്‍ പൂക്കുമുന്മാദമാണല്ലോ എന്നും...
കാര്‍വേണീ നീയെന്റെയുള്ളില്‍ പൂക്കുമുന്മാദമാണല്ലോ എന്നും...
ഞാനെന്നും മോഹിച്ചിരുന്നൂ....
തൂവെണ്ണയോ....താരുണ്യമോ...
മല്ലാക്ഷീ നീയെന്നെ പുല്‍കില്ലയോ...

രാഗാര്‍ദ്രഹംസങ്ങളോ നമ്മള്‍ രാവിന്റെ രോമാഞ്ചമോ...

രാഗേന്ദൂ നീയെന്റെ ഉള്ളില്‍ ഏതോ സൌരഭ്യമാണല്ലോ എന്നും...
രാഗേന്ദൂ നീയെന്റെ ഉള്ളില്‍ ഏതോ സൌരഭ്യമാണല്ലോ എന്നും...
ഞാനെന്നും സ്നേഹിച്ചിരുന്നൂ....
പൂവല്ലിയോ...തേന്‍തുള്ളിയോ...
കാമാര്‍ദ്രേ നീയെന്നില്‍ പടരില്ലയോ...

രാഗാര്‍ദ്രഹംസങ്ങളോ നമ്മള്‍ രാവിന്റെ രോമാഞ്ചമോ...
ഹേമാംഗിയായ് വന്നൂ നീ പാടുന്നതേതു ഗാനം...
നീ കാണാത്ത സ്വപ്നത്തിന്‍ ഗാനം
നമ്മള്‍ പാടുന്ന മാദകഗാനം...

ഇവിടെ



2. പാടിയതു: യേശുദാസ് & സുജാത

ആ.....ഹോ...ആ......ഹോ...
സ്വപ്നം കാണും പെണ്ണേ....സ്വര്‍ഗ്ഗം തേടും കണ്ണേ....
മണിമാറിലെയ്യാനമ്പു തരൂ.....
മലര്‍ശരം നീ വന്നെടുക്കൂ....അടിമുടി എന്നെ തളര്‍ത്തൂ...
സ്വപ്നം കാണും പെണ്ണേ....

പൂങ്കാട്ടിലെ തേന്മുല്ലപോല്‍ താരുണാംഗീ നീ നില്ക്കേ
വെണ്ണ തോറ്റിടും എന്റെ മേനിയെ വന്നു പുല്‍കിടും നീ...
(പൂങ്കാട്ടിലെ.....)
വരൂ കാറ്റുപോലെ.....തരൂ നിന്റെയെല്ലാം.....
വരൂ കാറ്റുപോലെ.....തരൂ നിന്റെയെല്ലാം......
നീയല്ല്ലോ എന്നുമെന്റെ കളിത്തോഴന്‍...

സ്വപ്നം കാണും പെണ്ണേ......

ശാരോണിലെ സ്വര്‍ണ്ണകന്യപോല്‍ ശ്യാമളാക്ഷീ നീ നില്‍ക്കേ
വീണ നാണിക്കുമെന്റെ മെയ്യാകെ സ്വന്തമാക്കിടും നീ...
(ശാരോണിലെ.....)
വരൂ സ്വര്‍ഗ്ഗദേവാ......തരൂ രാഗചിത്രം...
വരൂ സ്വര്‍ഗ്ഗദേവാ......തരൂ രാഗചിത്രം...
നീയല്ലോ എന്നുമെന്റെ പ്രാണനാഥന്‍..

സ്വപ്നം കാണും പെണ്ണേ....സ്വര്‍ഗ്ഗം തേടും കണ്ണേ....
മണിമാറിലെയ്യാനമ്പു തരൂ.....
മലര്‍ശരം നീ വന്നെടുക്കൂ....അടിമുടി എന്നെ തളര്‍ത്തൂ...
സ്വപ്നം കാണും പെണ്ണേ...


ഇവിടെ

3. പാടിയതു: യേശുദാസ് & അമ്പിളി

ഉന്മാദം.......ഗന്ധർവ്വസംഗീതസായാഹ്നം....
സംഗീതം....നാദബ്രഹ്മത്തിൻ സങ്കേതം....
ചഞ്ചലനയനേ ചന്ദനവദനേ ചാരുലതേ...ലളിതേ.....
ലഹരിയിൽ മുങ്ങിയ മദിരമഹോത്സവ സംഗീതബിന്ദുക്കളാകാം....
ഹേയ്......
ഉന്മാദം.......ഗന്ധർവ്വസംഗീതസായാഹ്നം....
സംഗീതം....നാദബ്രഹ്മത്തിൻ സങ്കേതം....

മുത്തണിഞ്ഞ മലർമാറിടങ്ങളിൽ.....മുത്തമിട്ട മണിമാല്യമേ....
എന്റെ ഉള്ളിലലയാഴി തീർക്കുവാൻ എന്തിനീയഭിനിവേശം.....
ദേവീ......ഓ മൈ ലവ്ബേർഡ്.....
കിസ്സ് മീ ഡാർലിംഗ്.....യൂ കിസ്സ് മീ സോ ഹാർഡ്.....

സ്നിഗ്ധ പത്മദളചിത്രനാഭിയിൽ......എത്തിനോക്കിയ സമീരനിൽ....
എന്റെ ഊഷ്മളവികാരധാരയുടെ സ്വേദനീരുകളലിഞ്ഞുപോയ്....
ദേവീ......ഓ മൈ സ്വീറ്റ്ഹാർട്ട്.....
ലവ് യൂ ഡാർലിംഗ്......ഐ ലവ് യൂ എലോൺ....


ഇവിടെ

ഗുരുവായൂർ കേശവൻ [`1977] യേശുദാസ്, മാധുരി, സുശീല




ചിത്രം: ഗുരുവായൂർ കേശവൻ[[ 1977] ഭരതൻ
താരങ്ങൾ: സോമൻ, ജയഭാരതി, മീന, വീരൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ,...

രചന: പി. ഭാസ്കരൻ
സംഗീതം: ദേവരാജൻ


1. പാടിയതു: യേശുദാസ് & സുശീല

സുന്ദരസ്വപ്നമെ നീയെനിക്കെകിയ വർണ്ണച്ചിറകുകൾ വീശി
പ്രത്യൂഷനിദ്രയിൽ ഇന്നലെ ഞാനൊരു
ചിത്രപതംഗമായ് മാറീ

രാഗസങ്കല്പ വസന്തവനത്തിലെ മാകന്ദമഞ്ജരി തേടീ
എന്നെ മറന്നു ഞാൻ എല്ലാം മറന്നു ഞാൻ
എന്തിനോ ചുറ്റിപ്പറന്നൂ (സുന്ദരസ്വപ്നമെ)

താരുണ്യസങ്കല്പ്പ രാസവൃന്ദാവനതാരാപഥങ്ങളിലൂടെ
പൗർൺനമിത്തിങ്കൾ തിടമ്പെഴുന്നള്ളിച്ച പൊന്നമ്പലങ്ങളിലൂടെ

പുത്താലമേന്തിയ താരകൾ നിൽക്കുന്ന ക്ഷേത്രാങ്കണങ്ങളിലൂടെ
എന്നെ മറന്നു ഞാൻ എല്ലാം മറന്നു ഞാൻ
എന്തിനോ ചുറ്റിപ്പറന്നൂ (സുന്ദരസ്വപ്നമെ)


ഇവിടെ


വിഡിയോ


2. പാടിയതു: മാധുരി


ആ.ആ..
ഇന്നെനിക്കു പൊട്ടു കുത്താൻ
സന്ധ്യകൾ ചാലിച്ച സിന്ധൂരം
ഇന്നെനിക്കു കണ്ണെഴുതാൻ
വിണ്ണിലെ നക്ഷത്ര മഷിക്കൂട്‌ (ഇന്നെനി)

ഏന്റെ സ്വപ്നത്തിൻ എഴുനില വീട്ടിൽ
കഞ്ചബാണന്റെ കളിത്തോഴൻ (എന്റെ)
കണ്ണിലാകെ കതിരൊളി വീശീ
വന്നു കയറീ പോയീ (കണ്ണിൽ)

പാ.. മപ നി ആ ഗ ഗ ഗ മരിസ
മരിപ നി ധ നി സ
മ രി നിസനിധ നിനിസ
നിനിമപ ഗമരിസ
നിസമരി പമപ നിധ നിനിസനിരി
പമരിസ നിസനിധ നിനിസ
നിപമപ ഗമരിസ
മ രി പ മ നിധനിസ
മരിപ ഗമരിസരി ഗമരിസരി
രി നിസരിസ നിപമ മപനിധ നിനിസ
മപനിധ നിനിസ മപനിധ നിനിസ (ഇന്നെനി)

പൊന്നിലഞ്ഞികൾ പന്തലൊരുക്കി
കർണ്ണികാരം താലമെടുത്തു (പൊന്നി)
പുഷ്പിതാഗ്രകൾ മന്ദാരങ്ങൽ
പുഞ്ചിരിത്തിരി നീട്ടീ (പുഷ്പി)
ആ.ആ.ആ.ആ. (ഇന്നെനിക്കു)


ഇവിടെ


വിഡിയോ


3. പാടിയതു: യേശുദാസ്


നവകാഭിഷേകം കഴിഞ്ഞൂ
ശംഖാഭിഷേകം കഴിഞ്ഞൂ
നളിനവിലോചനൻ ഗുരുവായൂരപ്പന്റെ
കമനീയ വിഗ്രഹം തെളിഞ്ഞൂ (നവകാ..)

അഗ്രേപശ്യാമി തേജോ വലയിത രൂപമെന്ന
സ്വർഗീയ കാവ്യസുധ തൂകീ (2)
മേല്പത്തൂർ കൂപ്പിയ വേദ വേദാന്തസാര
കല്പകതരുവിനെ കണ്ടൂ ഞാൻ
കണ്ടു ഞാൻ (നവകാ..)

പൂന്താനം ഭക്തി തൻ കുമ്പിളിൽ പാനയാം
പൂന്തേൻ നിവേദിച്ച നേരം (2)
ഉണ്ണിയായ് മുന്നിൽ വന്നു കണ്ണുനീർ തുടച്ചൊരു
കണ്ണന്റെ കളികളും കണ്ടു ഞാൻ
കണ്ടു ഞാൻ (നവകാ..)


ഇവിടെ


വിഡിയോ


4. പാടിയതു: യേശുദാസ്

ഉഷാകിരണങ്ങൾ പുൽകി പുൽകി
തുഷാരബിന്ദുവിൻ വദനം ചുവന്നൂ
പകലിൻ മാറിൽ ദിനകര കരങ്ങൾ
പവിഴമാലികകൾ അണിഞ്ഞൂ (ഉഷാ..)

കാമദേവന്റെ നടയിൽ പൂജയ്ക്ക്
കാണിക്ക വെച്ചൊരു പൂപ്പാലിക പോൽ (2)
കോമള സുരഭീ മാസമൊരുക്കിയ (2)
താമരപ്പൊയ്ക തിളങ്ങീ
തിളങ്ങീ ....(ഉഷാ..)

വാസരക്ഷേത്രത്തിൽ കാഴ്ച ശീവേലിക്ക്
വാരിദ രഥങ്ങൾ വന്നു നിരന്നൂ (2)
പുഷ്പിത ചൂത രസാല വനങ്ങൾ (2)
രത്ന വിഭൂഷകളണിഞ്ഞൂ
അണിഞ്ഞൂ....... (ഉഷാ..)

ഇവിടെ


വിഡിയോ

Monday, August 2, 2010

സമയമായില്ലാ പോലും [ 1978] യേശുദാസ്, ജാനകി, സുശീല








ചിത്രം: സമയമായില്ലാ പോലും [ 1978} യൂ.പി. റ്റൊമി

രചന: ഓ.എൻ.വി.
സംഗീതം: സലിൽ ചൌധരി



1. പാടിയതു: യേശുദാസ്

ശ്യാമ മേഘമേ നീയെന്‍ പ്രേമ
ദൂതുമായ്‌ ദൂരെ പോയ്‌ വരൂ (2)
എന്റെ ദേവി കേഴും ദൂര
മന്ദിരത്തില്‍ പോയ്‌ വരൂ
ശ്യാമ മേഘമേ നീയെന്‍ പ്രേമ
ദൂതുമായ്‌ ദൂരെ പോയ്‌ വരൂ

കാമരൂപ കാണും നീയെന്‍
കാതരയാം കാമിനിയെ (2)
കണ്ണുനീരിന്‍ പുഞ്ചിരിയായ്‌
കാറ്റുലയ്ക്കും ദീപമായ്‌
വിശ്ലതമാം ? തന്ത്രികളില്‍ (2)
വിസ്മൃതമാം നാദമായ്‌
എന്റെ ദേവി കേഴും ദൂര
മന്ദിരത്തില്‍ പോയ്‌ വരൂ
ശ്യാമ മേഘമേ നീയെന്‍ പ്രേമ
ദൂതുമായ്‌ ദൂരെ പോയ്‌ വരൂ

ചില്ലുവാതില്‍ പാളി നീക്കി
മെല്ലെയെന്‍ പേര്‍ ചൊല്ലുമോ നീ (2)
നീര്‍ മിഴിയാം പൂവിലൂറും
നീര്‍മണി കൈക്കൊള്ളുമോ നീ
ഓമലാള്‍ തന്‍ കാതിലെന്റെ (2)
വേദനകള്‍ ചൊല്ലുമോ
എന്റെ ദേവി കേഴും ദൂര
മന്ദിരത്തില്‍ പോയ്‌ വരൂ
ശ്യാമ മേഘമേ നീയെന്‍ പ്രേമ
ദൂതുമായ്‌ ദൂരെ പോയ്‌ വരൂ
എന്റെ ദേവി കേഴും ദൂര
മന്ദിരത്തില്‍ പോയ്‌ വരൂ
ശ്യാമ മേഘമേ നീയെന്‍ പ്രേമ
ദൂതുമായ്‌ ദൂരെ പോയ്‌ വരൂ.

ഇവിടെ


വിഡിയോ


2. പാടിയതു: യേശുദാസ്

ദേവി ദേവി കാനന പൂവണിഞ്ഞു കവിത പാടുമ്പോള്‍ കരളിന്‍ കൂട്ടിലെ കിളിയുണര്‍ന്നുവോ ? (2)
സ്വരമായ്‌ താളമായ്‌ ഗാനമായ്‌
പോരൂ മെല്ലെ മെല്ലെ നീ (2)

ചമ്പകത്തിന്‍ പൂവിതള്‍ പോലേ ചഞ്ചലം നിന്‍ പാദങ്ങള്‍ തൊട്ടാല്‍ (2)
പാടുന്നു മണ്‍ തരി പൊലും സഖീ ഒരുകുളിര്‍ ചൂടി (ദേവി..)
പോരൂ മെലീ മെല്ലെ നീ (2)

വെണ്ണിലാവിന്‍ തൊഴിമാരല്ലൂ വന്നു ദശപുഷ്പങ്ങള്‍ തന്നൂ (2)
പൂവാം കുറുന്നില ചൂടുന്നിതാ സുമംഗലി രാത്രീ (ദേവി.. )
പോരൂ മെല്ലെ മെല്ലെ നീ (2}

ഇവിടെ


3. പാടിയതു: യേശുദാസ് & സബിത ചൌധരി

മയിലുകളാടും...ആ....മാലിനിതൻ തീരം..ആ....
മാനസത്തിലേതോ..ആ... വനമുല്ലപ്പൂവിൻ സൌരഭം...ആ....
ഭൂമിദേവിയേതോ..ആ.... പ്രേമകഥയോർക്കേ....ആ...
പുളകങ്ങൾപോലെ....ആ... വിരിയുന്നു നീളേ പൂവുകൾ..ആ....

നൂറു നൂറു നൂറു യുഗങ്ങൾ പറവകൾപോലെ പാടിപ്പറന്നു നാം....
പൂ തൂകും നിലാവിൽ പ്രിയതരമേതോ പാട്ടിൻ ഈണം പാടീ...
സ്വരങ്ങളെ സ്വർണ്ണമാക്കൂ നീ..ചിരിയ്ക്കു നീ....
ആ...ആ..ആ....

മയിലുകളാടും..ആ... മാലിനിതൻ തീരം..ആ....
മാനസത്തിലേതോ..ആ... വനമുല്ലപ്പൂവിൻ സൌരഭം...ആ....
ഭൂമിദേവിയെതോ..ആ.... പ്രേമകഥയോർക്കേ....ആ...
പുളകങ്ങൾപോലെ....ആ... വിരിയുന്നു നീളേ പൂവുകൾ..ആ....

ഹായ് ഹായ് ഹായ് മനസ്സിൽ തുടുതുടെ ആടും പൊന്നിൻ പനീർപൂവേ....
ഈ രാവിൻ കിനാവേ....
മധുകരമന്ത്രം കേൾക്കേ തളർന്നുവോ...
നിശാമുഖകുങ്കുമംപോലെ ചിരിയ്ക്കു നീ....
ആ..ആ..ആ...

മയിലുകളാടും..ആ.. മാലിനിതൻ തീരം..ആ....
മാനസത്തിലേതോ..ആ... വനമുല്ലപ്പൂവിൻ സൌരഭം...ആ....
ഭൂമിദേവിയേതോ..ആ.... പ്രേമകഥയോർക്കേ....ആ...
പുളകങ്ങൾപോലെ....ആ... വിരിയുന്നു നീളേ പൂവുകൾ..ആ...

ഇവിടെ


വിഡിയോ


4. പാടിയതു: പി. സുശീല

ഒന്നാം തുമ്പീ നീയോടിവാ
പൊന്നും തേനും നീ കൊണ്ടുവാ
ഉണ്ണിച്ചെടിയിൽ പൊൻപൂ വിടർത്തി
ഉണ്ണിക്കിനാവിൻ സംഗീതമായ് വാ
(ഒന്നാം തുമ്പീ.....)
ഒന്നാം തുമ്പീ നീയോടിവാ
പൊന്നും തേനും നീ കൊണ്ടുവാ

ചിങ്ങപ്പെണ്ണിൻ ചിറ്റാടയിൽ
തൊങ്ങൽ ചാർത്തി പൂഞ്ചില്ലകൾ
ആലിന്റെ കൊമ്പത്തൊരൂഞ്ഞാലു കെട്ടി
ആലോലമെൻ കണ്ണനാടുന്നു നീ
ആരാരും കാണാതെ നീ പോവതെങ്ങോ
ആരോമൽ തുമ്പീ ചഞ്ചാടി ആടിവാ
ഒന്നാം തുമ്പീ നീയോടിവാ
പൊന്നും തേനും നീ കൊണ്ടുവാ

ചെല്ല ചിപ്പി മഞ്ചാടിയും
പൊന്നും നാളിൽ നീ കൊണ്ടു വാ
പൂവായ പൂവാകെ നീ ചൂടി വാ
പാലാട പൊന്നാട നീ ചാർത്തി വാ
ആയില്യം കാവിലെ തേരോട്ടം കാണാ-
നാരോമൽ തുമ്പീ ചാഞ്ചാടി ആടിവാ
(ഒന്നാം തുമ്പീ....)

ഇവിടെ

വിഡിയോ

പറന്നു , പറന്നു,പറന്നു.പറന്നു { 1984] യേശുദാസ്, ജാനകി






ചിത്രം: പറന്നു, പറന്നു, പറന്നു [1984] പി.പത്മരാജൻ
താരങ്ങൾ: നെടുമുടി വേണു, ജഗതി, റഹമാൻ, ജോസെ പ്രകാശ്,സുകുമാരി,
രോഹിണി, കേ.ആർ. വിജയ....

രചന: ഓ.എൻ. വി.
സംഗീതം: ജോൺസൺ



1. പാടിയതു: യേശുദാസ്. ജാനകി


കരിമിഴി കുരുവികള്‍ കവിത മൂളിയോ
കരളിലെ കുയിലുകള്‍ കവിത പാടിയോ (കരിമിഴി)
കദളിക്കൂമ്പിലെ തേന്‍കണം പോലെ നിന്‍
അരുമയാം മൊഴികളില്‍ സ്നേഹാമൃതം (കരിമിഴി)

ഏതു കാട്ടിലോ ഒരു പൂവ് വിരിഞ്ഞു
ഏതു കാട്ടിലെ പൂമണം വന്നുവോ
ഏത് നെഞ്ചിലോ കിളി പാടിയുണര്‍ന്നു
വന്നേ പൂവിടും കാവിലെ
മലര്‍ നിഴലിതാ കുളിര്‍ നിഴലിതാ
ഇതുവഴി നിന്റെ പാട്ടുമായ് പോരൂ നീ (കരിമിഴി)

ഏതു തോപ്പിലോ കുളിര്‍ മുന്തിരി പൂത്തു
ഏതേതു കൈകളോ പനിനീര് കുടഞ്ഞു
ഏതു കന്യതന്‍ മനമാടി ഉലഞ്ഞു
ഏതു നീരിന്‍ പൂവിതള്‍ത്തുമ്പിലെ
നറു മധുവിതാ ഉതിര്‍മണികളാല്‍
കുളിരിതള്‍ത്തുമ്പില്‍ മൂളും ഈ പൂക്കളില്‍ (കരിമിഴി)


ഇവിടെ


2. പാടിയതു: എസ്. ജാനകി കോറസ്

താളമായ് വരൂ മേളമായ് വരൂ
കേളിയാടുമെൻ ജീവശാഖി തൻ താളം മേളം
ലോലചാമരം വീശി വീശി വാ
പീലി ചൂടി വാ കേളിയാടി വാ (താളമായ്...)

താരുണർന്നുവോ തളിരുലഞ്ഞുവോ
താണുയർന്നിടും തരളമാം പദം
ചതുരംഗമാടുമേതോ
ചലനങ്ങൾ പൂത്ത പോലെ
താളം മേളം
കാറ്റേ ഇതിലെ (താളമായ്...)

സൂര്യകാന്തികൾ ഇതൾ വിടർന്നുവോ
മാരിവില്ലിലെ മണികളൂർന്നുവോ
കതിർ കണ്ടുണർന്ന മാനം
കനകാംബരങ്ങൾ കോർത്തു
വാനം ഓളം
തുള്ളും തുടിയായ് (താളമായ്...)


ഇവിടെ


ബോണസ്:


യേശുദാസ്: ‘ സമാഗമം[ 1993]: രചന: ഓ.എൻ..വി.,സംഗീതം: ജോൺസൺ


മഞ്ഞും നിലാവും ഉണര്‍ന്നുവോ
മന്ദാര ഹാരം അണിഞ്ഞുവോ
താരങ്ങളേ താഴ്ത്തിടുക ദീപനാളങ്ങള്‍
പോരികെന്‍ കിനാവേ തലചായ്ക്ക നീ എന്‍ മാറില്‍
മഞ്ഞും നിലാവും ഉണര്‍ന്നുവോ
മന്ദാര ഹാരം അണിഞ്ഞുവോ

പൂമ്പുലര്‍കാലം ഇതിലേ വരും വരെ‌
നാം നുകരും ഏകാന്തതയില്‍ നാക നിര്‍വൃതി
മാന്തളിരുകള്‍ തേടി - അരിയ
പൂങ്കുയിലുകള്‍ പാടി
ഹൃദയ സൗന്ദര്യമായ് സംഗീതമായ്
മാറും നീ

മഞ്ഞും നിലാവും ഉണര്‍ന്നുവോ
മന്ദാര ഹാരം അണിഞ്ഞുവോ

പൂക്കളമായി നിഴലും നിറങ്ങളും
പുല്‍ത്തറയില്‍ ഇങ്ങാടുന്നുവോ നാഗ കന്യകള്‍
ഈ മുരളികയൂതി - ഇനിയും
ഈ വഴിയണയും ഞാന്‍
ഇടയ കന്യേ വരൂ എന്നും വരൂ
ദേവി നീ
(മഞ്ഞും നിലാവും)

ഇവിടെ

ഖദീജ [1967] യേശുദാസ്, ജാനകി, വസന്ത




ചിത്രം: ഖദീജ [1967] എം. കൃഷ്ണൻ നായർ
താരങ്ങൾ: സത്യൻ, മധു,ഉമ്മർ, ബഹദൂർ,ജയഭാരതി, സുകുമാരി, ശ്രീലത, ..

രചന: യൂസുഫ് ആലി കേച്ചെരി
സംഗീതം: ബാബുരാജ്



1. പാടിയതു: യേശുദാസ്

സുറുമയെഴുതിയ മിഴികളേ
പ്രണയ മധുര തേന്‍ തുളുമ്പും
സൂര്യകാന്തി പൂക്കളേ (സുറുമയെഴുതിയ...)
സുറുമയെഴുതിയ മിഴികളേ

ജാലക തിരശ്ശീല നീക്കി
ജാലമെറിയുവതെന്തിനോ?
തേന്‍ പുരട്ടിയ മുള്ളുകള്‍ നീ
കരളിലെറിയുവതെന്തിനോ?
സുറുമയെഴുതിയ മിഴികളേ

ഒരു കിനാവിന്‍ ചിറകിലേറി
ഓമലാളേ നീ വരൂ
നീലമിഴിയിലെ രാഗ ലഹരി
നീ പകര്‍ന്നു തരൂ തരൂ (സുറുമയെഴുതിയ...)
സുറുമയെഴുതിയ മിഴികളേ


ഇവിടെ



2. പാടിയതു: ബി . വസന്ത


കസവിന്റെതട്ടമിട്ട് നാണിച്ചു നില്‍ക്കുന്ന
പതിനാലാം രാവിലെ പൂനിലാവേ
കണ്ണാടിക്കവിളത്തു നീലവര്‍ണ്ണമെന്താണ്?
കാമുകന്‍ നുള്ളിയോ വെണ്ണിലാവേ?
കാമുകന്‍ നുള്ളിയോ വെണ്ണിലാവേ?


മൈലാഞ്ചിക്കൈ പിടിക്കാന്‍ മണിമാരന്‍ വന്നപ്പോള്‍
മാറിക്കളഞ്ഞുഞാനിന്നലെ
മാണിക്ക്യക്കല്ലിന്റെ മുഖമൊന്നുകാണുവാന്‍
മനസ്സിനകത്തിപ്പോള്‍ മോഹം
എന്റെമനസ്സിനകത്തിപ്പോള്‍ മോഹം


പുന്നാരം പറയുവാന്‍ പുതുമാരന്‍ വന്നപ്പോള്‍
പേടിച്ചൊഴിഞ്ഞുഞാനിന്നലെ
കളിത്തോഴനണയുന്ന കാലൊച്ചകേള്‍ക്കുവാന്‍
ഖല്‍ബിന്നകത്തിപ്പോള്‍ ദാഹം എന്റെ


ഇവിടെ

3. പാടിയതു: എസ്. ജാനകി

കരളില്‍ വിരിഞ്ഞ റോജാ
മലരാണു നീ കദീജാ
മലരാണു നീ കദീജാ
ഇരുളില്‍ പ്രകാശമേകും
കതിരാണു നീ കദീജാ

മണിവീണതന്നിലുണരും
മൃദുഗാനധാരയല്ലേ
മണിവീണതന്നിലുണരും
മൃദുഗാനധാരയല്ലേ
ഒളിവീശിവീശിവിരിയും
ഓമല്‍പ്രതീക്ഷയല്ലേ (കരളില്‍)

മണിമാറില്‍ ഞാനണിഞ്ഞ
മാണിക്യമാലയല്ലേ
മാനത്തുദിച്ചു നില്‍ക്കും
മധുമാസചന്ദ്രനല്ലേ (കരളില്‍)

?

Wednesday, July 28, 2010

രവീന്ദ്ര സംഗീത ധാര...[I] 17 ഗാനങ്ങൾ


“എനിക്കു മരണമില്ല.....“


‘ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം”

1.


ചിത്രം: ചിരിയോ ചിരി [1982] ബാലചന്ദ്ര മേനോൻ
താരങ്ങൾ: ബാലചന്ദ്ര മേനോൻ, ബാലൻ കെ. നായർ, സ്വപ്ന....



രചന: ബിച്ചു തിരുമല
സംഗീതം: രവീന്ദ്രൻ

I. പാടിയതു: യേശുദാസ്




ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം..
ഗാനം... ദേവഗാനം.. അഭിലാഷ ഗാനം...
മാനസ്സവീണയില്‍ കരപരിലാളന ജാലം...
ജാലം.. ഇന്ദ്രജാലം...അതിലോല ലോലം..
ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം...


ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ
ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ
ചൊരിയുമളവിലിളമിഴികളിളകിയതില്‍ മൃദുല തരളപദ ചലനനടനമുതിരൂ...ദേവീ..
പൂങ്കാറ്റില്‍ ചാഞ്ചാടും തൂമഞ്ഞിന്‍ വെണ്‍‌തൂവല്‍ കൊടിപോലഴകേ..

ഏതോ താളം മനസ്സിനണിയറയില്‍
ഏതോ മേളം ഹൃദയധമനികളില്‍
ഏതോ താളം മനസ്സിനണിയറയില്‍
ഏതോ മേളം ഹൃദയധമനികളില്‍
അവയിലുണരുമൊരു പുതിയ പുളക മദ ലഹരി ഒഴുകിവരുമരിയ സുഖനിമിഷമേ...പോരൂ..
ആരോടും മിണ്ടാതീ ആരോമല്‍ തീരത്തില്‍ അനുഭൂതികളില്‍-



ഇവിടെ



വിഡിയൊ




II. പാടിയതു: കെ ജെ യേശുദാസ് & പി ജയചന്ദ്രൻ

സമയരഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നൂ
സകലതിനും പൊരുളേ നീ കാത്തരുളീടണമേ
മുന്നില്‍ നടുങ്ങും ഇരുണ്ട ശൂന്യാകാശം മാത്രം
നയിക്കു നീ.....

(സമയ...)

പതിവായ് പലരുമനേകം
പാപഫലങ്ങള്‍ കൊയ്‌തെറിയുമ്പോള്‍
അറിയാതടിയങ്ങളേതോ പിഴകള്‍
ചെയ്‌തുപോയ്, ക്ഷമയേകണേ

(സമയ...)

ഇടഞ്ഞും തലകളരിഞ്ഞും
നീചരിതിലെ തേര്‍‌തെളിക്കുമ്പോള്‍
ഒരുചാണ്‍ വയറിനുപോലും ഗതിയില്ലെങ്കിലും
കുറ്റ-വാളികള്‍‍... കുറ്റവാളികള്‍....

(സമയ...)

ഇവിടെ

വിഡിയോ






ചിത്രം: ബെൽറ്റ് മത്തായി [1983] റ്റി.എസ്. മോഹൻ
താരങ്ങൾ: സുകുമാരൻ, രതീഷ്, വിൻസെന്റ്, വനിത, സത്യകല, ഉണ്ണി മേരി
രചന: പൂവച്ചൽ ഖാദർ



പാടിയതു: യേശുദാസ്

രാജീവം വിടരും നിന്‍ മിഴികള്‍...
കാശ്മീരം ഉതിരും നിന്‍ ചൊടികള്‍... (രാജീവം..)
എന്നില്‍ പൂക്കുമ്പോള്‍...
ഹൃദയമയി നീ കേള്‍ക്കാനായ്
പ്രണയ പദം ഞാന്‍ പാടുന്നു.. (ഹൃദയമായി...)
ഒരു സ്വരമായ് ഒരു ലയമായ്
അരികില്‍ വരാന്‍ അനുമതി നീ അരുളൂ (രാജീവം...)

ഗ ഗമപ പനിസ സനിസ സഗമ മമാഗ ഗഗസ സസനി
സപമാപ ഗമ സാഗ മനി പനി മപ ഗമ
പസനിസ പനിമാപ ഗമപനിസ
സ സ ഗ ഗ ഗ ഗ ഗ ഗ
പ പ സ സ സ സ സ സ
ഗ ഗ പ പ പ പ പ പ
സ സ ഗ ഗ ഗ ഗ ഗ ഗ

പനിനീര്‍ സൂനം കവിളില്‍ പേറും ശാരോണിന്‍
കവികള്‍ വാഴ്ത്തി കുളിരില്‍ മൂളും ശാരോണിന്‍ (പനിനീര്‍..)
അഴകല്ലേ നീ എന്‍ ഉയിരല്ലേ നീ (അഴകല്ലേ..)
നിന്‍ മൗനം മാറ്റാന്‍ എന്നില്‍ നിന്നൊരു ഗാനം... (രാജീവം ....)

പല നാള്‍ നിന്റെ വരവും നോക്കി ഞാന്‍ നിന്നൂ...
കളികള്‍ ചൊല്ലി മധുരം കോരി ഞാന്‍ തന്നൂ... (പലനാള്‍ ...)
അറിയില്ലേ നീ ഒന്നലിയില്ലേ നീ.. (അറിയില്ലേ...)
നിന്‍ രൂപം മേവും നെഞ്ചിന്‍ നാദം കേള്‍ക്കൂ.. (രാജീവം ...)

ഇവിടെ

വിഡിയോ


3.

ചിത്രം: താരാട്ട് (1981) ബാലചന്ദ്ര മേനോന്‍
താരങ്ങൾ: ബാലചന്ദ്ര മേനോൻ, ശ്രീ വിദ്യ്, നെടുമുടി വേണു, ശങ്കരാടി, വേണു നാഗവള്ളി

രചന: ഭരണിക്കാവ് ശിവകുമാര്‍
സംഗീതം: രവീന്ദ്രന്‍

പാടിയതു: കെ.ജെ.യേശുദാസ്, എസ്. ജാനകി

ഉം....ഉം..ഉം..............
രാഗങ്ങളേ...ആ...ആ...മോഹങ്ങളേ
രാഗങ്ങളേ മോഹങ്ങളേ (2)
പൂചൂടൂം ആത്മാവിന്‍ ഭാവങ്ങളേ (2) (രാഗങ്ങളേ...)

പാടും പാട്ടിന്‍ രാഗം
എന്റെ മോഹം തീര്‍ക്കും നാദം (2)
ഉണരൂ പൂങ്കുളിരില്‍ തേനുറവില്‍ വാരൊളിയില്‍ (2)
നീയെന്റെ സംഗീതധാരയല്ലേ (രാഗങ്ങളേ...)

ആടും നൃത്ത ഗാനം
എന്റെ ദാഹം തീര്‍ക്കും താളം (2)
വിടരൂ പൂങ്കതിരില്‍ കാറ്റലയില്‍ വെണ്‍‌മുകിലില്‍ (2)
നീയെന്റെ ആത്മാവിന്‍ താളമല്ലേ (രാഗങ്ങളേ...)

ഇവിടെ



വിഡിയോ


4.



ചിത്രം: ഇത്തിരി പൂവേ ചുമന്ന പൂവേ [1984] ഭരതൻ

താരങ്ങൾ: മമ്മൂട്ടി, റഹമാൻ, ശോഭന, കെ.ആർ. വിജയ...

രചന: ഓ.എൻ.വി.
സംഗീതം: രവീന്ദ്രൻ


പാടിയതൂ: ജാനകി

ഓമനത്തിങ്കള്‍ കിടാവോ
പാടിപാടി ഞാന്‍ നിന്നെയുറക്കാം
സ്വപ്നത്തിലെന്നുണ്ണി പുഞ്ചിരിക്കും അമ്മ
ദു:ഖങ്ങളെല്ലാം മറന്നിരിക്കും ( ഓമന..)

ജാലകവാതിലിലൂടെ ദൂരെ
താരകം കണ്‍ചിമ്മി നിന്നൂ(2)
ഉണ്ണിയേ തേടി വന്നെത്തും (2)
നീല വിണ്ണിന്റെ വാത്സല്യമാകാന്‍ (ഓമന..)

നിദ്രയില്‍ നീ കണ്ട സ്വപ്നമെന്തേ
എന്റെ ഇത്തിരിപൂവേ കുരുന്നു പൂവേ (2)
നിന്‍ കവിളെന്തേ തുടുത്തു പോയീ (2)
ഒരു കുങ്കുമ ചെപ്പ് തുറന്ന പോലെ (ഓമന.


ഇവിടെ


വിഡിയോ


5.



ചിത്രം: ചമ്പക്കുളം തച്ചൻ [ 1992] കമൽ
താരങ്ങൾ: മധു, മുരളി, വിനീത്, ശ്രീനിവാസൻ നെടുമുടി വേണു, മോനിഷാ, അമൃത, കെ.ആർ. വിജയ

രചന: ബിച്ചു തിരുമല
സംഗീതം: രവീന്ദ്രൻ

I. പാടിയതു: കെ ജെ യേശുദാസ്

ഒളിക്കുന്നുവോ... മിഴിക്കുമ്പിളിൽ...
ഓരായിരം കളിത്തുമ്പികൾ...
ചിരിച്ചിപ്പി ചോരും ഇളംമുത്തിലൊന്നേ
കൊരുത്തുള്ളു തുമ്പിൽ മാപ്പു നീ തരൂ.. തരൂ..തരൂ..

പായിപ്പാട്ടെ ഓടിവള്ളമായൊരെൻ
മോഹക്കായൽ മോടിവള്ളമാണു നീ..
മുഴക്കോലും പോലും കൂടാതെന്നേ നിന്നെ ഞാൻ
അളന്നിട്ടു പെണ്ണേ എന്നോടെന്താണീ ഭാവം..
മിനുങ്ങുന്നൊരെൻ നുണുങ്ങോടമേ..

(ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ...)

പാലച്ചോട്ടിൽ കാത്തുനിന്നതെന്തിനോ
നീലപ്പൂവേ നീ കുടന്ന മഞ്ഞുമായ്..
നിറഞ്ഞ നിൻ മൗനം പാടും പാട്ടിൻ താളം ഞാൻ
ഒരിക്കൽ നിൻ കോപം പൂട്ടും നാദം മീട്ടും ഞാൻ
മണിക്കൂട്ടിലേ മണിപ്പൈങ്കിളീ...

(ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ...)

ഇവിടെ

വിഡിയോ




II. പാടിയതു: യേശുദാസ് / ചിത്ര


മകളെ പാതി മലരേ ...
നീ മനസ്സിലെന്നെ അറിയുന്നു..(മകളെ..)
കനവും പോയ ദിനവും
നിന്‍ ചിരിയില്‍ വീണ്ടും ഉണരുന്നു..
ഈ കൊതുമ്പു കളിയോടം
കാണാത്ത തീരം അണയുന്നോ...(മകളെ..)

കുഞ്ഞു താരമായി ദൂരെ വന്നു നീ
മിന്നി നിന്നിരുന്നോമനേ ...
അന്നുറങ്ങാത്ത രാത്രിയില്‍ നിന്റെ
ഓര്‍മ്മതന്‍ നോവറിഞ്ഞു ഞാന്‍...
തഴുകി വീണ്ടുമൊരു തളിരു
പാല്‍നിലാവൊളി നുറുങ്ങു പോല്‍ എന്നെ നീ
അലസ മൃദുലമഴകേ...
ആരിരാരാരി രാരീരോ... ആരിരാരാരി രാരീരോ...(മകളെ..)

ഇന്നിതാ എന്റെ കൈക്കുടന്നയില്‍
പഴയ പൂനിലാ താരകം
ഒരു പളുങ്കു പൊന്‍ ചിമിഴിനുള്ളിലെ
മണ്‍ചിരാതിന്റെ നാളമായി
കതിരിടുമ്പോഴും കാറ്റിലാടാതെ
കാത്തിടും മനം കണ്മണി
ഹൃദയമിവിടെ നിറയും
ഇനിയുരങ്ങാരിരാരിരോ
ആരിരാരാരി രാരീരോ... ആരിരാരാരി രാരീരോ...
ആരിരാരാരി രാരീരോ... ആരിരാരാരി

ഇവിടെ


6.


ചിത്രം: കളിയിൽ അല്‍പ്പം കാര്യം [ `1984 ] സത്യം അന്തിക്കാട്
താരങ്ങൾ: മോഹൻ ലാൽ, നീലിമ, ബഹദൂർ, റഹമാൻ


രചന: സത്യൻ അന്തിക്കാട്
സംഗീതം: രവീന്ദ്രൻ



I. പാടിയതു: കെ ജെ യേശുദാസ് & കെ എസ് ചിത്ര

സരിഗപനിസ സനിപഗരിസ (3)
ആ .
മനതാരില്‍ എന്നും പൊന്‍കിനാവും കൊണ്ടു വാ (2)
ഹൃദയേശ്വരി മമ ജീവനില്‍ പ്രിയരാഗമായ് വാ


ഹിമബിന്ദുഹാരം ചൂടി പുലരിപ്പൊന്‍ ചായം പൂശി
ലാസ്യവതിയായ് ദേവി വരുമോ ഏകാന്തധ്യാനം തീര്‍ക്കാന്‍
കനകനൂപുരം കാണുന്നോ കളകളാരവം കേള്‍ക്കുന്നോ‌‌
ഹൃദയം പിടയും പുതു ലഹരിയില്‍ മിഴികള്‍ തിരയും തവ വദനം
മനതാരില്‍ എന്നും ..

അമലേ നിന്‍ രൂപം കാണാന്‍ അഭിലാഷം എന്നില്‍ നിറയേ
പാദചലനം കേട്ട കുളിരില്‍ ആലോലം ആടി മോഹം
ഇനിയും എന്നെ നീ പിരിയല്ലേ ഇനിയൊരിക്കലും പോകല്ലേ
മൃദുലം മൃദുലം തവ നടനം മധുരം മധുരം മധു വചമനം
മനതാരില്‍ എന്നും...

ഇവിടെ


വിഡിയോ



II. പാടിയതു: യേശുദാസ്

കണ്ണോടു കണ്ണായ സ്വപ്നങ്ങൾ
മോഹങ്ങളിൽ നീരാടുമ്പോൾ
അതിനോരോ ഭാവം
[ കണ്ണോടു കണ്ണായ സ്വപ്നങ്ങൾ ]


പേരാലിൻ തുഞ്ചത്തോരൂഞ്ഞാല്‌
തെന്നലിൽ ഇളകും മലരിൻ തളിരിതൾ
ചാഞ്ചാടും പൊന്നൂഞ്ഞാൽ അലകളിൽ
പുന്നാരം ചൊല്ലികൊണ്ടാടാൻ വാ
കണ്മണിയേ തിരു പുഞ്ചിരിയിൽ
ചുടു ചുംബന മധു പകരാം
[ കണ്ണോടു കണ്ണായ സ്വപ്നങ്ങൾ ]


ഒന്നാനാം കുന്നിന്റെ താഴ്‌വാരം
തുമ്പികൾ അലയും പുലരി
തുടു കതിർ പൂന്തോപ്പിൽ പൊന്നോണ പാട്ടിൽ
കല്യാണ തേരേറി പോരാമോ
അമ്പലവും അതിനങ്കണവും
നവ മംഗള മലർ ചൊരിയും
[ കണ്ണോടു കണ്ണായ സ്വപ്നങ്ങൾ ]

ഇവിടെ


വിഡിയോ

7.

ചിത്രം: ആട്ടക്കലാശം [1983] ശശികുമാർ
താരങ്ങൾ: പ്രേം നസ്സീർ, മോഹൻ ലാൽ, റ്റി.ജി. രവി,ജഗതി, സോമൻ, ലക്ഷ്മി, ചിത്ര, അനുരാധ,
സിൽക് സ്മിത, സുകുമാരി,ശാന്ത കുമാരി, മീന

രചന: പൂവച്ചൽ കാദർ
സംഗീതം: രവീന്ദ്രൻ

പാടിയതു: യേശുദാസ്


മലരും കിളിയും ഒരു കുടുംബം
ഒരു കുടുംബം
നദിയും കടലും ഒരു കുടുംബം
ഒരു കുടുംബം
നദിയുടെ കരയില്‍ കിളികള്‍ പോലെ
നിങ്ങള്‍ വിടര്‍ത്തും വസന്തം (മലരും)

മാനത്തെ കുഞ്ഞുങ്ങള്‍ സിന്ദൂരം ചിന്തുന്ന
മാണിക്ക്യ കുന്നേറി തുള്ളിച്ചാടും (മാനത്തെ )
അഴകുകള്‍ നിങ്ങള്‍ ഉണര്‍വുകള്‍ നിങ്ങള്‍ (2)
അമ്മയ്ക്കും അച്ഛന്നും കണികളായ്
മേവുന്ന എന്‍ കണ്ണിന്‍ മണികളെ
നിങ്ങള്‍ക്കായ് സ്വര്‍ണ്ണപ്പൂംകുടയുമായ്
നില്‍ക്കുന്നു ആരാമം നിറവുമായ്‌ (മലരും )

പാലാഴിപ്പൈതങ്ങള്‍ പാല്‍ക്കഞ്ഞി തൂവുന്ന
പഞ്ചാര പൂഴിയില്‍ മിന്നി മിന്നും (പാലാഴി )
കതിരുകള്‍ നിങ്ങള്‍ കനവുകള്‍ നിങ്ങള്‍ (2)
ഒറ്റയ്ക്കും ഒന്നിച്ചും തിരകളെ തോല്‍പ്പിക്കാന്‍ പോരും
പൊന്നലകളെ നിങ്ങള്‍ക്കായ് അന്തിപൂത്തിരിയുമായ്
വന്നെത്തുന്നാകാശം കുടവുമായ് (മലരും)

ഇവിടെ

വിഡിയോ




8.

ചിത്രം: ഒരു വർഷം ഒരു മാസം [ 1980} ശശികുമാർ
താരങ്ങൾ: സോമൻ, ശങ്കരാടി, മീന ജയഭാരതി, ബഹദൂർ...

രചന: പൂവച്ചൽ കാദർ
സംഗീതം: രവീന്ദ്രൻ


പാടിയതു: യേശുദാസ്

ഇനി എന്റെ ഓമലിനായൊരു ഗീതം ..
ഹൃദയങ്ങള്‍ ചേരും സംഗീതം
മധുരങ്ങളേകും സമ്മാനം
ഒരു ഉയിരാകും നേരം.. (ഇനി.. )

വനികകളില്‍ ചിറകൊതുക്കി ...
ഒരു വസന്തം വളകിലുക്കി..
നീയെന്‍ നെഞ്ചിന്‍ താളങ്ങളായ്..
നീയെന്‍ ചിന്താഭാഗങ്ങളായി ..
മഞ്ഞില്‍ മുങ്ങും മാസങ്ങളില്‍..
വേനല്‍ പൂവിന്‍ ദാഹങ്ങളില്‍..
മാറാതെന്നില്‍ നില്‍പ്പൂ നിന്‍ രൂപം ..(ഇനി...)

തളിരണിയും വനലതയില്‍..
ഒരു മുകുളം ഇനി വളരും..
ഓരോ നാളിന്‍ വര്‍ണ്ണങ്ങളായി ..
ഓരോ രാവിന്‍ സൂനങ്ങളായി...
നിന്നില്‍ ഞാന്‍ എന്‍ ജീവന്‍ ചാര്‍ത്തി..
നിന്നില്‍ എന്റെ രൂപം കാണ്മൂ ..
കണ്ണില്‍ കവിളില്‍ എല്ലാം എന്‍ സ്വപ്നം.. [ഇനിയെന്റെ...

ഇവിടെ


വിഡിയോ



9.



ചിത്രം: അടുത്തടുത്ത് [1984] സത്യൻ അന്തിക്കാട്
താരങ്ങൾ: മോഹൻലാൽ, റഹമാൻ, ലിസ്സി, അഹല്യ, കരമന ജനാർദ്ദനൻ നായർ, തിലകൻ

രചന: സത്യൻ അന്തിക്കാട്
സംഗീതം: രവീന്ദ്രൻ



പാടിയതു: ചിത്ര & യേശുദാസ്


ഇല്ലിക്കാടും ചെല്ലക്കാറ്റും
തമ്മില്‍ ചേരും നിമിഷം
താരും തളിരും ചൂടും ഹൃദയം
മഞ്ഞും മഴയും മലരായ് മാറും

(ഇല്ലിക്കാടും)

താനേ പാടും മാനസം
താളം ചേര്‍ക്കും സാഗരം
ഈ വെയിലും കുളിരാല്‍ നിറയും
കണ്ണില്‍ കരളില്‍ പ്രണയം വിരിയും
കളിയും ചിരിയും നിറമായ് അലിയും

(ഇല്ലിക്കാടും)

മോഹം നല്‍കും ദൂതുമായ്
മേഘം ദൂരേ പോയ്‌വരും
തേനൊലിയായ് കിളികള്‍ മൊഴിയും
അരുവിക്കുളിരില്‍ ഇളമീന്‍ ഇളകും
അരുമച്ചിറകില്‍ കുരുവികള്‍ പാറും

(ഇല്ലിക്കാടും)

ഇവിടെ



10.

ചിത്രം: ഹിസ് ഹൈനസ്സ് അബ്ദുള്ള [1990] സിബി മലയിൽ.

താരങ്ങൾ: മോഹൻ ലാൽ, നെടുമുടി വേണു, സൊമൻ, ശ്രീനിവാസൻ, തിക്കുറിശ്ശി, ജഗദീഷ്, മമ്മുക്കൊയ
സുകുമാരി, ഗൌതമി, കെ.പി.ഏ.സി. ലളിത

രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: രവീന്ദ്രൻ

I. പാടിയതു: കെ ജെ യേശുദാസ & കെ എസ് ചിത്ര




ഗോപികാവസന്തം തേടി വനമാലീ
നവനവ ഗോപികാവസന്തം തേടീ വനമാലീ
എൻ മനമുരുകും... വിരഹതാപമറിയാതെന്റെ
(ഗോപികാവസന്തം തേടി വനമാലീ)

നീലമേഘം നെഞ്ചിലേറ്റിയ-
പൊൻതാരകമാണീ രാധ
അഴകിൽ നിറയും അഴകാം നിൻ
വൃതഭംഗികൾ അറിയാൻ മാത്രം
ഗോപികാവസന്തം തേടി വനമാലി

നൂറുജന്മം നോമ്പുനോറ്റൊരു തിരുവാതിരയാണീ രാധ
അലിയും തോറും അലിയും എൻ
പരിഭവമെന്നറിയാതെന്റെ
(ഗോപികാവസന്തം)



ഇവിടെ


വിഡിയോ






II. പാടിയതു:: കെ ജെ യേശുദാസ് :


ആ ......ആ ......ആ .....ആ ....
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)
ശുഭസായഹ്നം പോലെ (2)
തെളിദീപം കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി

ഏതേതോ കഥയിൽ സരയുവിലൊരു ചുടു-
മിഴിനീർ കണമാം ഞാൻ (2)
കവിയുടെ ഗാനരസാമൃതലഹരിയിലൊരുനവ
കനക കിരീടമിതണിയുമ്പോൾ....ഇന്നിതാ.....
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)

ഏതേതോ കഥയിൽ യമുനയിലൊരു-
വനമലരായൊഴുകിയ ഞാൻ (2)
യദുകുല മധുരിമ തഴുകിയ മുരളിയിലൊരുയുഗ
സംഗമഗീതമുണർത്തുമ്പോൾ....ഇന്നിതാ....
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
ശുഭസായഹ്നം പോലെ
തെളിദീപം കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി ...


ഇവിടെ


വിഡിയോ




11.


ചിത്രം: അമരം[1991] ഭരതന്‍
കഥ, തിരക്കഥ, സംഭാഷണം: ലോഹിതദാസ്
താരങ്ങൾ: മമ്മൂട്ടി, മുരളി, അശോകൻ, പപ്പു, സൈനുദ്ദീൻ മാതു, ചിത്ര, ലളിത[കെ.പി.ഏ.സി.}

രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്‍



I. പാടിയതു: യേശുദാസ്, ലതിക


തെയ്യരത്തെയ്യര തൊം തെയ്‌ തൊം തെയ്‌ തൊം തെയ്യര തൊം
തെയ്യരത്തെയ്യര തൊം തെയ്‌ തൊം തെയ്‌ തൊം തെയ്യര തൊം

പുലരേ പൂങ്കൊടിയില്‍
പെരുമീന്‍ വെള്ളാട്ടമായ്‌
കാണാ പൂന്നൊടിയില്‍
പൂമീന്‍ തുള്ളാട്ടമായ്‌

കഥ പറയും കാറ്റേ
പവിഴത്തിരമാലകള്‍ കണ്ടാ
ചുരലഴിയും പൂഞ്ചുഴിയില്‍
കടലമ്മ വിളങ്ങണ കണ്ടേ
തിരയൊഴിയാ നേരം
ചില്ലുമണി കലവറ കണ്ട
മീനുണരും കോണില്‍
അരമനയണി വടിവാണെ
പൂന്തിരയില്‍ പെയ്തുണരും
പുത്തരി മുത്താണെ
ഈ പൊന്നരയന്‍ കൊയ്തു വരും കന്നി കതിരാണേ

പുലരെ പൂങ്കൊടിയില്‍
പെരുമീന്‍ വെല്ലാട്ടമായ്‌

മുത്താണേ കൈക്കുരുന്നാണെ
പൂമെയ്യില്‍ മീന്‍ പെടപ്പാണെ
കടലമ്മ പോറ്റുന്ന പൊങ്കുഞ്ഞിനുപ്പുല്ലൊരമ്മിഞ്ഞപാലണു
തെങ്കാറ്റൂതി വളര്‍ത്തുന്ന മുത്തിന്റെ പുഞ്ചിരി മഞ്ഞാണു
കൈ വളരു
മെല്ലെ കാല്‍ വലരു
മെല്ലെ അടിമുടി നിന്‍ പൂമെയ്‌ വളരു

കഥ പറയും കാറ്റേ
പവിഴത്തിരമാലകള്‍ കണ്ടാ
ചുരലഴിയും പൂഞ്ചുഴിയില്‍
കടലമ്മ വിളങ്ങണ കണ്ടെ
തിരയൊഴിയാ നേരം
ചില്ലുമണി കലവറ കണ്ട
മീനുണരും കോണില്‍
അരമനയണി വടിവാണെ
പൂന്തിരയില്‍ പെയ്തുണരും
പുത്തരി മുത്താണെ
ഈ പൊന്നരയന്‍ കൊയ്തു വരും കന്നി കതിരാണേ

പുലരെ പൂങ്കൊടിയില്‍
പെരുമീന്‍ വെല്ലാട്ടമായ്‌

കാണെ കാണെ കണ്‍ നിറഞ്ഞെ പൂമ്പൈതല്‍
കാണെ കാണെ കണ്‍ നിറഞ്ഞെ പൂമ്പൈതല്‍
അരയനുള്ളില്‍ പറ നിറഞ്ഞെ ചാകരക്കൊളു
മണലിറംബില്‍ ചോടു വൈക്കണ പൂവണി താളം
പൂമ്പാറ്റ ചിറകു വീശിയ വായ്താരികലായ്‌

തം തം തന തം തം, തന ന ന
തം തം തന തം തം, തന ന ന
തം തം തന തം തം, തന ന ന
തം തം തന തം തം, തന ന ന

ദിനസരങ്ങല്‍ കൊളുകൊയ്യണ കൈ നിറഞ്ഞേരം
വല നിറഞ്ഞെ തുറയിലുത്സവ നാളുറഞ്ഞേ

കഥ പറയും കാറ്റേ
പവിഴത്തിരമാലകള്‍ കണ്ടാ
ചുരലഴിയും പൂഞ്ചുഴിയില്‍
കടലമ്മ വിളങ്ങണ കണ്ടെ
തിരയൊഴിയാ നേരം
ചില്ലുമണി കലവറ കണ്ട
മീനുണരും കോണില്‍
അരമനയണി വടിവാണെ
പൂന്തിരയില്‍ പെയ്തുണരും
പുത്തരി മുത്താണെ
ഈ പൊന്നരയന്‍ കൊയ്തു വരും കന്നി കതിരാണേ

പുലരെ പൂങ്കൊടിയില്‍
പെരുമീന്‍ വെല്ലാട്ടമായ്‌

വേലപ്പറമ്പില്‍ കടലാടും വിളുമ്പില്‍
മെല്ലെ തുടുത്തു മുത്തണിയരയത്തി
പൂമെയ്‌ മിനുങ്ങി പൂകന്നം തിളങ്ങി
ചന്തം തുളുംബും പൊന്മണിയരയത്തി
അവളെ... നുരയഴകാല്‍ തഴുകും
അരയന്‍ ഉള്ളം പതയും
കനവില്‍ പാല്‍കുടങ്ങള്‍
നിറവഴിഞ്ഞു കരകവിഞ്ഞു
കനവില്‍ പാല്‍കുടങ്ങള്‍
നിറവഴിഞ്ഞു കരകവിഞ്ഞു

ഇവിടെ


വിഡിയോ



II. പാടിയതു: യേശുദാസ്

വികാരനൗകയുമായ് തിരമാലകളാടിയുലഞ്ഞു
കണ്ണീരുപ്പു കലര്‍ന്നൊരു മണലില്‍ വേളിപ്പുടവ വിരിഞ്ഞു
രാക്കിളി പൊന്‍മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ
നിന്‍ മൗനം പിന്‍വിളിയാണോ...

വെണ്‍നുര വന്നു തലോടുമ്പോള്‍ തടശിലയലിയുകയായിരുന്നോ
പൂമീന്‍ തേടിയ ചെമ്പിലരയന്‍ ദൂരേ തുഴയെറിമ്പോള്‍
തീരവും പൂക്കളും കാണാക്കരയില്‍ മറയുകയായിരുന്നോ
രാക്കിളി പൊന്‍മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ
നിന്‍ മൗനം പിന്‍വിളിയാണോ...

ഞാനറിയാതെ നിന്‍ പൂമിഴിത്തുമ്പില്‍ കൗതുകമുണരുകയായിരുന്നു
എന്നിളം കൊമ്പില്‍ നീ പാടാതിരുന്നെങ്കില്‍ ജന്മം പാഴ്‌മരമായേനേ
ഇലകളും കനികളും മരതകവര്‍ണ്ണവും വെറുതേ മറഞ്ഞേനേ
രാക്കിളി പൊന്‍മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ
നിന്‍ മൗനം പിന്‍വിളിയാണോ...

ഇവിടെ

വിഡിയോ

12.



ചിത്രം: അഹം[ 1992] രാജീവ് നാഥ്
താരങ്ങൾ: മോഹൻ ലാൽ, നെടുമുടി വേണു, ഉർവ്ശി, രമ്യാ കൃഷ്ണൻ, ജഗതി,...

രചന: കാവാലം
സംഗീതം: രവീന്ദ്രൻ


പാടിയതു: യേശുദാസ്

നിറങ്ങളേ പാടൂ...
കളമിതിലെഴുതിയ ദിവ്യാനുരാഗ
സ്വരമയലഹരിതന്‍ ലയഭരവാസന്ത
നിറങ്ങളേ പാടൂ...

മഴവില്‍‌ക്കൊടിയില്‍ അലിയും മറവിയായ്
മനസ്സിലെയീറനാം പരിമളമായ്‌
വിടരും ദളങ്ങളില്‍ ഒളിയും ലജ്ജയായ്‌
പൊഴിയും പൂമ്പൊടി മഴയുടെയീണമായ്‌
നിറങ്ങളേ പാടൂ...

ഇളതാം വെയിലില്‍ കനവിന്‍ കനിവുമായ്‌
ഝലതതീഝങ്കാര രതിമന്ത്രമായ്
ഉറങ്ങും മനസ്സിലെ ഉണരും രഹസ്യമായ്
ഉറവിന്‍ വായ്ത്താരി കളിയിലെ താളമായ്‌
(നിറങ്ങളേ...)


ഇവിടെ


വിഡിയോ

ചൂള [ 1979] യേശുദാസ്, ജാനകിൽ. ലഥിക, ജെൻസി








ചിത്രം: ചൂള [ 1979] ശശികുമാർ
താരങ്ങൾ: പി.ജെ. ആന്റണി, സോമൻ, ശങ്കരാടി, കെ.പി.ഏ.സി. ലലിത, അടൂർ ഭവാനി....



രചന: സത്യന്‍ അന്തിക്കാട്
സംഗീതം: രവീന്ദ്രന്‍




1. പാടിയതു: യേശുദാസ്

താരകേ...
മിഴിയിതളില്‍ കണ്ണീരുമായി
താഴേ തിരയുവതാരേ നീ...
ഏതോ കിനാവിന്റെ
ഏകാന്ത തീരത്തില്‍
പൊലിഞ്ഞുവോ നിന്‍ പുഞ്ചിരി.....

അജ്ഞാതമേതോ രാഗം
നിന്‍ നെഞ്ചില്‍ ഉണരാറുണ്ടൊ..
മോഹങ്ങളിന്നും നിന്നെ പുല്‍കുമോ..
മനസ്സിന്റെ മായാവാതില്‍
തുറന്നീടും നൊമ്പരത്താല്‍
നീ രാഗപൂജ ചെയ്യുമോ...

(താരകേ)

നോവുന്ന സ്വപ്നങ്ങള്‍ തന്‍
ചിതയില്‍ നീ എരിയാറുണ്ടോ...
കണ്ണീരിലൂടെ ചിരി തൂകുമോ...
തമസ്സിന്റെ മേടയ്ക്കുള്ളില്‍
വിതുമ്പുന്നൊരോര്‍മ്മ പോലെ
എന്നും തപം ചെയ്യുമോ...

(താരകേ)

ഇവിടെ



2. പാടിയതു: യേശുദാസ് & ജാനകി

സിന്ദൂര സന്ധ്യക്ക്‌ മൗനം
മന്ദാര കാടിന് മൗനം
എന്തു പറഞ്ഞാലും എന്നരികില്‍
എന്‍ പ്രിയനെപ്പോഴും മൗനം ...(സിന്ദൂര.. )

മുത്തു വിരിക്കും പുഴയുടെ തീരം
കെട്ടിപുണരും ലതയുടെ നാണം (മുത്തു..)
എത്ര കണ്ടാലും മതിയാവില്ല
ഞാനെന്നില്‍ വരക്കുമീ മോഹന രൂപം (സിന്ദൂര.. )

മെല്ലെ തുടിക്കും ഇണയുടെ ഉള്ളില്‍
ഒന്നിച്ചുണരും നിറങ്ങള്‍ കണ്ടു (മെല്ലെ..)
എന്നുമൊന്നാകാന്‍ അറിയാതിങ്ങനെ
നിന്നെ വിളിക്കുമെന്‍ തീരാത്ത മോഹം (സിന്ദൂര..

ഇവിടെ



3. പാടിയതു: യേശുദാ‍സ്


കിരാത ദാഹം ദാഹം ദാഹം
ഒരു കിളിയുടെ ശവ ദാഹം

കിരാത ദാഹം ദാഹം
ഒരു കിളിയുടെ ശവ ദാഹം
ആത്മാവിന്‍ തീ ചൂളയിലേതോ
പകയുടെ മാംസ ഗന്ധം ...
പടരുന്നു വേദന തന്‍ പുക പടലം (കിരാത ..)

വിശന്ന വയറുകള്‍ എരിഞ്ഞ മണമീ
വിഷാദ ഭൂമിയില്‍ ഒഴുകി ..
അന്ന് വിളിച്ചു കൂവിയ മനുഷ്യാ നിന്നില്‍
തുളച്ചു കയറും ഈ ഗന്ധം ..
മതിയായില്ലേ ജീവിത യാതന അറിയാതുള്ളവരെ
....(കിരാത ...)

നിറഞ്ഞ മിഴികളില്‍ ഉറഞ്ഞ നിണമീ
നിദാന്ത മൌനമുണര്‍ത്തി ..
ഇന്നു ഭയന്നു മാറിയ
മനുഷ്യാ നിന്നെ തുടര്‍ന്നിടട്ടെ ഈ ഗന്ധം ...
മതിയായില്ലേ മാനവ ദുഖം അറിയാതുള്ളവരെ .. (കിരാത ..)


ഇവിടെ


4. പാടിയതു: ജെൻസി & ലതിക


ഉപ്പിന് പോകണ വഴിയേത്..
കായംകുളത്തിന് തെക്കേത്‌...
മുളകിന് പോകണ വഴിയേത് ...
മലയാറ്റൂരിനു തെക്കേത്‌ ...
മല്ലിക്ക് പോകണ വഴിയേത്...
മല്ലിശ്ശേരിക്ക് തെക്കേത്‌...
കണ്ണു തുറന്നോ കണ്ടു പിടിച്ചോ..
കണ്ടില്ലെങ്കില്‍ കടം കുടിച്ചോ.. (ഉപ്പിന് ..)

കണ്ടു പിടിച്ചാല്‍ എന്തു തരും??..
എന്തു വേണം??....
ഉം......ഉം....
എത്താ കൊംബത്തൂഞ്ഞാലാടി
ഏഴാം കടലിന്നക്കര തേടി ..
പാട്ടും പാടി പമ്മി നടക്കുമൊരപ്പൂപ്പന്‍താടി ...
എ??.....
ആ ....
എത്താ കൊംബത്തൂഞ്ഞാലാടി
ഏഴാം കടലിന്നക്കര തേടി ..
പാട്ടും പാടി പമ്മി നടക്കുമൊരപ്പൂപ്പന്‍താടി ...
പാട്ടും പാടി പമ്മി നടക്കുമൊരപ്പൂപ്പന്‍താടി ...
ഹഹ ...ഹഹ... (ഉപ്പിനു ...)

തോറ്റോ??... തോറ്റു.....
കടമെന്താ??.. ..
ഉം....ഉം.....
ആരും കേറാ മലയില്‍ ച്ചെന്നു...
ആരും കാണാ മലരില്‍ നിന്നും ...
പൂന്തേനും കൊണ്ടോടി വരുന്നൊരു പൂവാലന്‍ തുമ്പി ...
പൂന്തേനും കൊണ്ടോടി വരുന്നൊരു പൂവാലന്‍ തുമ്പി ...
പൂന്തേനും കൊണ്ടു ഓടി വരുന്നൊരു പൂവാലന്‍ തുമ്പി ...(ഉപ്പിനു...)

ഇവിടെ

യക്ഷിയും ഞാനും [2010] മധു ബാലകൃഷ്ണൻ, വിജയ് യേശുദാസ്, മഞ്ജരി, ചിത്ര....




ചിത്രം: യക്ഷിയും ഞാനും [2010] വിനയൻ
താരങ്ങൾ: സാജൻ മാധവ്, ജുബിൽ രാജൻ പി.ദേവ്, മേഘനാ രാജ്, തിലകൻ

രചന: കൈതപ്രം, വിനയൻ
സംഗീതം: സാജൻ മാധവൻ



1. പാടിയതു: മധു ബാലകൃഷ്ണൻ

ആ...ആ...ആ...ആ...
വൃന്ദാവനമുണ്ടോ രാധേ നീയില്ലാതെ
മുരളീരവമുണ്ടോ യമുനേ നീയറിയാതെ
ഹരിമുരളിക പാടി ഗോപാംഗനയോടായ്
നീയില്ലാതിനിയുണ്ടോ യദുകുല സന്ധ്യകൾ
പകലുകൾ ഇരവുകൾ
(വൃന്ദാവനമുണ്ടോ..)

ഏതോ പുളകിതരാവിൽ പ്രണയികളായ് നാം
തനിയേ തമ്മിൽ കണ്ടു
ഏതോ മദകരരാവിൽ രസഭരമധുരം
തേടി നമ്മൾ തമ്മിൽ
പാലപ്പൂമണമുണരുമ്പോൾ
പാർവണമൊരു പാലാഴി ചാരെ
ചിരിയുടെ ഇളമഴ പൊഴിയുമൊരഴകായ് നീ
(വൃന്ദാവനമുണ്ടോ..)

ആ..ആ..ആ...
വിണ്ണിൽ തംബുരു മീട്ടി
അനുരാഗിലമായ് പാടീ ഗന്ധർവന്മാർ
രാവിൻ ഏകാന്തതയിൽ
കിന്നരവീണാ മന്ത്രം തേടി നമ്മൾ
നെഞ്ചിൽ പടരുമൊരുന്മാദം
മന്മഥ രതി സല്ലാപം
ദൂരെ നിഴലും നിലാവും വാരിപ്പുണരുന്നു
(വൃന്ദാവനമുണ്ടോ..)



ഇവിടെ


വിഡിയോ


2. പാടിയതു: ചിത്ര

ആ..ആ.ആ.ആ..
അനുരാഗയമുനേ ഇനിയുമൊഴുകില്ലയോ
ആത്മാവിലലിയാൻ ഇനിയുമൊരു ജന്മമായ്
പ്രണയ മഴ നനഞ്ഞീറനായ്
രതിമൃദുലമദനശരമേൽക്കാൻ
ഒരു മോഹമായ് സ്വയമേകിടാം
ഈ രാവു തൻ താളമായ് ഈണമാകാൻ
(അനുരാഗയമുനേ...)

കരളിലെ കനവുകൾ പൊലിഞ്ഞു പോയ് കാലമേ
അരികിലണിയുവാനായ് നാം രാത്രി നിഴലായ്
ഗായകാ വരിക നീ നെഞ്ചിലെ നാദമായ്
ജന്മ ജന്മാന്തരം ഞാൻ തേടിയലയുന്നു
വരുമോ സ്നേഹലോല തരുമോ ശാപമോക്ഷം
(അനുരാഗയമുനേ...)

മനസ്സിലെ മുറിവുകൾ മായ്ക്കുമോ മറവികൾ
മരണമണിനാദം ദൂരെ മഞ്ചലേറുകയായ്
പിരിയുമോ പ്രിയതമാ യുഗങ്ങൾ പോയ് മറയിലും
പ്രേമവിവശയായ് ഞാൻ നിൻ മാറിൽ അലിയില്ലെ
ഹൃദയം പൂക്കളായി പാടൂ യക്ഷഗാനം
പാടൂ യക്ഷഗാനം..
(അനുരാഗയമുനേ...)

ഇവിടെ





3. പാടിയതു: വിജയ് യേശുദാസ് & മഞ്ജരി


തേനുണ്ടോ പൂവേ മണമുണ്ടോ കാറ്റേ
പാട്ടുണ്ടോ ചുണ്ടിൽ കിളിയേ
തേനുണ്ടെൻ ചുണ്ടിൽ പാട്ടുണ്ടെൻ നെഞ്ചിൽ
പോരാമോ കരളേ കൂടേ
തീരാമോഹം കനവുകളിൽ
തീരാദാഹം നിനവുകളിൽ
എന്തൊരുന്മാദം എന്തൊരാവേശം
നിന്നെ അറിയാൻ നിന്നോടലിയാൻ
നിന്റെ അഴകിലൊഴുകാൻ
തേനുണ്ടെൻ ചുണ്ടിൽ പാട്ടുണ്ടെൻ നെഞ്ചിൽ
പോരാമോ കരളേ കൂടേ
ഉം..ഉം..

കണ്ടില്ല ഞാനിതു വരെ
കണ്ടില്ല ഞാൻ
നിന്നഴകിൻ അല ഞൊറികൾ കണ്ടില്ല ഞാൻ
കേട്ടില്ല ഞാൻ ഇതുവരെ കേട്ടില്ല ഞാൻ
ഈ സ്വരവും ഈ ലയവും കേട്ടില്ല ഞാൻ
യമുനയിലൂടെ യുഗയുഗമായ് ഞാൻ തേടുകയല്ലോ
പ്രണയപരാഗങ്ങൾ
പ്രണയപരാഗമാം പരിഭവമോ നിൻ
മൗനങ്ങളിൽ സംഗീതമായ്
ആ രാഗമെൻ അനുരാഗമായ്
തേനുണ്ടോ പൂവേ മണമുണ്ടോ കാറ്റേ
പാട്ടുണ്ടോ ചുണ്ടിൽ കിളിയേ...


പാടാൻ വരൂ തംബുരു മീട്ടാൻ വരൂ
മാനസമാം വനികയിൽ നീ ആടാൻ വരൂ
കൂട്ടായ് വരാം സുന്ദരയാമങ്ങളിൽ
വെണ്ണിലവിൻ പാൽ മഴയായ് പെയ്യാൻ വരാം
സരയൂവിലൂടെ ജന്മങ്ങളിലെ പ്രണയവുമായ് ഞാൻ
നിന്നെ തഴുകി വരാം
എന്തിനു വേറൊരു ചന്ദ്രിക വിണ്ണിൽ
ഈ പുഞ്ചിരി പൂത്തിങ്കളില്ലേ
നിൻ മാനസം നീലാമ്പലല്ലേ
(തേനുണ്ടോ പൂവേ ....)



ഇവിടെ


വിഡിയോ


4. പാടിയതു: സിതാര കൃഷ്ണകുമാരി


പൊന്മാനേ എൻ അല്ലിമുളം കൂട്ടിനുള്ളിൽ
പോരാം ഞാൻ കൂടില്ല ഞാൻ
കുയിലമ്മേ നിന്നോടിഷ്ടം കൂടില്ലെങ്കിൽ
മിണ്ടില്ല മിണ്ടില്ല ഞാൻ
വെള്ളാരം കല്ലിൽ തട്ടി താളം തുളുമ്പും
വെള്ളിൽ ചിലമ്പുള്ള കാട്ടാറേ
നീലാമ്പൽ പൂവിൻ കാതിൽ ചൂളങ്ങൾ മൂളി
പൂമാരൻ ചമയുന്നു പൂത്തുമ്പീ
നീ ഇന്നെന്നെ കാണും നേരം
നാണം കുണുങ്ങുന്നതെന്താണെടീ പെണ്ണേ
(പൊന്മാനേ....)

ആ..ആ.ആ..ആ...
പാടാനല്ലെൻ തീരാമോഹം
കാടിന്റെ സംഗീതം കാതോർക്കുവാൻ
ചൂടാനല്ലെൻ ഉള്ളിൽ ദാഹം
പൂവിന്റെ ഗീതങ്ങൾ കാതോർക്കുവാൻ
പച്ചപ്പുൽ മേട്ടിലെ കൊച്ചരിപ്പൂവിനു
ഉമ്മ കൊടുക്കുവാൻ ഒരു മോഹം
ഒന്നല്ല നൂറല്ലെൻ ഉള്ളിലൊരായിരം
ഈണങ്ങൾ മൂളുന്ന മോഹങ്ങൾ
(പൊന്മാനേ....)

കാറ്റേ കാറ്റേ കുറുമ്പൻ കാറ്റേ
പഞ്ചാരമാവിന്റെ പഴമൊന്നു താ
അണ്ണാറക്കണ്ണാ തൊണ്ണൂറുമൂക്കാ
ഞാവല്‍പ്പഴത്തിന്റെ ചീളൊന്നു താ
മാമലമേലുള്ള കുഞ്ഞൻ സൂര്യനെ
കൈ കൊണ്ടു പിടിക്കാൻ ഒരു മോഹം
ഓമനമുകിലിന്റെ തേരിൽ കേറി
ഓലോലം പായുന്ന മോഹങ്ങൾ
(പൊന്മാനേ....)

ഇവിടെ


വിഡിയോ




രാധാ മാധവം [1990] ചിത്ര, എം.ജി. ശ്രീകുമാർ





ചിത്രം: രാധാമാധവം [1990] സുരേഷ് ഉണ്ണിത്താൻ
കഥ, തിരക്കഥ, സംഭാഷണം: ലോഹിതദാസ്
താരങ്ങൾ: ജയറാം, തിലകൻ, ഗീത, പാർവതി, കേ.പി.ഏ.സി. ലളിത

രചന: ഓ.എൻ. വി.
സംഗീതം : വിദ്യാധരൻ



1. പാടിയതു: ചിത്ര


ഏഴു നിറങ്ങളുള്ള കുപ്പിവള വിൽക്കും
മാരിവിൽ കാവടിക്കാരാ(2)
ഓരോ നിറത്തിലും ഓരോ വള വേണം
ഒന്നിങ്ങു വന്നേ പോ ഒന്നിങ്ങു നിന്നേ പോ (ഏഴു നിറങ്ങളുള്ള..)


എൻ മുഖം നോക്കിയെൻ മാരനോതും
എനിക്കെല്ലാ നിറവുമെന്തിഷ്ടമാണ് (2)
എന്റെയീക്കണ്ണിലെ നീലിമയും (2)
എന്റെയീ ചുണ്ടിലെ ചെഞ്ചുവപ്പും
കവിളിന്നിളം ചുവപ്പും (ഏഴു നിറങ്ങളുള്ള..)

എൻ കരം മാറോടണക്കുമവൻ
ഏഴു വർണ്ണക്കളിക്കയ്യിൽ പാടുമല്ലോ (2)
തെറ്റിപ്പിടഞ്ഞു ഞാൻ മാറുകില്ലാ (2)
കുപ്പിവളകളുടഞ്ഞാലോ
വളകളുടഞ്ഞാലോ (ഏഴു നിറങ്ങളുള്ള..

ഇവിടെ


വിഡിയോ


2. പാടിയതു: എം.ജി ശ്രീകുമാർ

നൃത്യതി തൃത്യതി ജീവപ്രപഞ്ചം (2)
നൃത്യതി ഭാസുര ഭാവ പ്രപഞ്ചം
നൃത്യതി തൃത്യതി ജീവപ്രപഞ്ചം
സർഗ്ഗ സ്ഥിതി ലയ താള തരംഗിത
നിത്യ വിശാലതയിൽ (2) (നൃത്യതി...)

അഞ്ജലി മുകുളം വിടർന്നുലഞ്ഞൊരു
പൊൻ താമരയായീ (2)
ചഞ്ചല പദയുഗ ചാരുത ചമ്പക
തരുവിൻ തളിരായീ (2)
പ്രകൃതീ നിത്യ പ്രണയമയീ നിൻ
ഹൃദയം ചൊരിയും അമൃതം
കുയിലിൻ കളകൂജനമായ് (നൃത്യതി...)

മധുകരമർമ്മരമുണർന്നുലഞ്ഞിടും
അശോകമഞ്ജരികൾ (2)
മഞ്ജുതരം നിൻ പദങ്ങൾ ചാർത്തിയ
പൊൻ നൂപുരമായീ (2)
പ്രകൃതീ സൗന്ദര്യവതീ നീയാം
അഭയം തിരയും പഥികൻ വരവായ്
ഹൃദയാഞ്ജലിയോടെ (നൃത്യതി...)

ഇവിടെ


വിഡിയോ


3. പാടിയതു: എം.ജി. ശ്രീകുമാർ


മന്ദഹാസപുഷ്പങ്ങളിലെ
മധുകണങ്ങൾ മായുകയോ
മനസ്സിൻ കനലുഴിഞ്ഞതാരോ
മാലേയ നിലാവേ
മാലേയക്കുളിർനിലാവേ (മന്ദഹാസ,...)

പാലാഴി നമുക്കു തന്നത്
വിഷമോ പാലമൃതോ (2)
പാലപ്പൂംകൊമ്പിലുണർന്നത്
സ്നേഹത്തിൻ മർമ്മരമോ (2)
ദാഹത്തിൻ നൊമ്പരമോ (മന്ദഹാസ...)


ആടാതെ മറഞ്ഞു നിൽക്കും
ഋതുകന്യകയാരാരോ (2)
ആഴിത്തിരയാടുവതും
ആനന്ദലാസ്യമോ (2)
ആസുര താണ്ഡവമോ (മന്ദഹാസ.

ഇവിടെ




വിഡിയോ



4. പാടിയതു: എം.ജി. ശ്രീകുമാർ

ആ...
നീലാഞ്ജന മിഴിയിതള്‍ നനയും പൂവേ
നീ ഏതു വിഷാദസ്മൃതിയിലലിഞ്ഞു?
നിന്നോടൊരുവാക്കുരിയാടുവാന്‍
നിറമിഴികളിലുമ്മ വയ്ക്കാന്‍
മിഴിനീരൊപ്പാന്‍...
ചാഞ്ചക്കം നിന്നെ വലം വയ്ക്കും
ചന്ദനക്കുളിര്‍ ചാന്തു ചാര്‍ത്തിയ
കാറ്റിനെയറിയില്ലേ ഈ കാറ്റിനെയറിയില്ലേ

ഏതോ വനവീഥിയില്‍ നിന്നൊരു
സോപാനഗാനമുണര്‍ന്നു
ശ്രീ താവും വനദേവതയുടെ കോവിലില്‍ നിന്നല്ല
ആത്മാവില്‍ തിരുമുറിവുള്ളൊരു പാഴ്മുളപാടുന്നു....

കാണാക്കുയില്‍ കാര്‍കുയില്‍ പാടും
ശ്രീരാഗം തഴുകും നേരം
ആരോടും പറയാമൊഴിയിലെ നോവുകളാറുന്നു
മാനത്തെ കനിവുചുരന്നൊരു പാഴ്മുള പാടുന്നു


ഇവിടെ


5 & 6 പാടിയതു: ചിത്ര / എം.ജി ശ്രീകുമാർ

“കൃഷ്ണാ നീ ബേഗേനെ ബാരോ.. [ സ്വാതി തിരുനാൾ കൃതി}

ഇവിടെ



7. പാടിയതു: എം.ജി ശ്രീകുമാർ
“ കസ്തൂരി തിലകം.... [ സ്വാതി തിരുനാൾ കൃതി}

ഇവിടെ


8. പാടിയതൂ: എം.ജി ശ്രീകുമാർ

“സ്മരസദാ മാനസാ ബാല ഗോപാലം.... [ സ്വാതി തിരുനാൾ കൃതി}

ഇവിടെ

Monday, July 26, 2010

ഗമനം [1944] യേശുദാസ്, ചിത്ര..







ചിത്രം: ഗമനം [ 1944] ശ്രീ പ്രകാ‍ശ്
താരങ്ങൾ: തിലകൻ, ബൈജു, ലക്ഷ്മി, മാതു, വിജയകുമാ‍ർ, ഗണേഷ് കുമാർ...

രചന: ബിച്ചു തിരുമല
സംഗീതം: ഔസേപ്പച്ചൻ




1. പാടിയതു: യേശുദാസ് & ചിത്ര


സിന്ദൂരപ്പൂമനസ്സില്‍
ശലഭങ്ങളോ കിളികളോ
ആയിരം മാരിവില്ലോ
ശിങ്കാരത്തേന്‍‌കിനാവിന്‍
നിറക്കൂടിലോ നിഴലിലോ
എന്‍ മനം ഞാന്‍ മറന്നോ

(സിന്ദൂര)

മനസ്സിന്റെ മൗനവാതില്‍
അറിയാതെ നീ തുറന്നു
ഹംസതൂവല്‍ശയ്യയില്‍
മോഹം മലര്‍ ചൊരിഞ്ഞു
നാണം മിഴികളില്‍ മയിലാട്ടമായ്

(സിന്ദൂര)

അനുരാഗവര്‍ണ്ണജാലം
മിഴികൊണ്ടു നീ വരഞ്ഞു
തൂലികാഗ്രരേഖകള്‍
താനെ അഴകണിഞ്ഞു
ധന്യം അതിലൊരു പുനര്‍ജനനം

(സിന്ദൂര)


ഇവിടെ



2. പാടിയതു: യേശുദാസ് / ചിത്ര


കണ്ണനാരാരോ ഉണ്ണിക്കണ്മണിയാരാരോ
കണ്ണുനീര്‍ജന്മം താങ്ങും കൈകളിലാരാരോ
ഒരു തോളില്‍ നീയെന്ന പുണ്യം
താനേ തലചായ്‌ക്കും സൗഭാഗ്യം തേടുന്നെന്‍ മൗനം
എല്ലാം വിടചൊല്ലിയകലുന്നോരേകാകീ ഗമനം

(കണ്ണനാരാരോ)

നെഞ്ചിന്നുള്ളില്‍ ഏതോ ഇരുള്‍മാളങ്ങള്‍
കണ്ണില്‍ നീളും സ്വന്തം നിഴല്‍നാളങ്ങള്‍
കൊതിയോടെ നീ പോയ വഴി മാറിയോ
ഈ മാറിലിനിയും ഈ പൂവിനിടമോ

(കണ്ണനാരാരോ)

തീ‍രാമോഹം ഒന്നായ് ഒരു കൂരയില്‍
ചേരാനോരോ നാളും കഴിയുമ്പോഴും
ഇനി വീണ്ടും ഒരു ജന്മം അതിനേകുമോ
കാതങ്ങളിനിയും കാല്‍‌യാത്ര തുടരാന്‍

(കണ്ണനാരാരോ...


ഇവിടെ

വിഡിയോ



3. പാടിയതു: ചിത്ര


സനിപനി സനിപമ പമപനി പമ
ഗസ നിസ ഗസ നിസ ഗസ നിസ പമ ഗസ
നിസരി നിധനിരി നിരിമ രിമധ
മധനി ഗരിസാ

പീലിവീശിയാടി മയിലുകളുള്ളില്‍
നിറമാല ചൂടി തേനലകളിളനെഞ്ചില്‍
അതിലേഴു നിലയുടെ പന്തല്‍
അനുരാഗ കലയുടെ മഞ്ചല്‍

(പീലി)

ആരുടെ തേന്‍‌കൊഞ്ചല്‍ പൈമ്പാലുണ്ടുള്ളം
ആലിലയാകാന്‍ വെമ്പുന്നു - ഇനി
ഏതു കരങ്ങള്‍‌തന്‍ ലീലാലാളനം
എന്നെയിളം പൂവാക്കുന്നു...
മനസ്സേ പോകൂ നീ...
മനസ്സേ പോകൂ നീ, നിന്‍ വഴിയോരം
ആനന്ദ മാകന്ദശാഖി തോറും
പാടും പാടും കുയില്‍ നാളെ

(പീലി)

പൂവിലെ പൂവാകാന്‍ പൂക്കും മോഹങ്ങള്‍
പൂമദമുണ്ണും യാമങ്ങള്‍ - എന്റെ
ലോലവികാരങ്ങള്‍ സായൂജ്യം നേടും
മാദക മായാമന്ത്രങ്ങള്‍...
അമൃതിന്നാഴിയില്‍...
അമൃതിന്നാഴിയില്‍ ആഴങ്ങള്‍ തേടാന്‍
ജലവീണ മീട്ടുന്ന രാഗമായ് ഞാന്‍
താനേ പായും പുഴയാകും

(പീലി)


ഇവിടെ


വിഡിയോ


4. പാടിയതു: യേശുദാസ്


പവിഴവുമായ് വരും പനങ്കിളികളേയിതാ
പൂന്തേനും മനം നിറയെ മധുരങ്ങളും
പുഴയുടെയരികില്‍ പുലരികള്‍ തഴുകിയ
കുളുര്‍‌ത്തൂമഞ്ഞിന്‍ പൊന്‍‌കൂടും

(പവിഴവുമായ്)

പൂവിളികള്‍ കതിരാടുന്ന കണ്ണില്‍
മൂകതയാര്‍ന്ന രൂപം
കാകളികള്‍ ഇഴപാകുന്ന നെഞ്ചില്‍
പോയ ദിനങ്ങള്‍ മാത്രം
പതിരുകള്‍ പൊഴിയും പഴയൊരു വഴിയെ
പായും നിഴലുകളേ

(പവിഴവുമായ്)

പൂഞ്ചിറകില്‍ മുറിപ്പാടുള്ള മൈനേ
പൂക്കളുറങ്ങും നേരം
ആരുടെ കാലടി കാതോര്‍ത്തു വീണ്ടും
ആ വഴി നീ വരുന്നു
മിഴിയുടെ പിറകെ മനസ്സിനു കുറുകെ
പാറും ചെറുകിളിയേ

(പവിഴവുമായ്...


ഇവിടെ