
ചിത്രം: യക്ഷിയും ഞാനും [2010] വിനയൻ
താരങ്ങൾ: സാജൻ മാധവ്, ജുബിൽ രാജൻ പി.ദേവ്, മേഘനാ രാജ്, തിലകൻ
രചന: കൈതപ്രം, വിനയൻ
സംഗീതം: സാജൻ മാധവൻ
1. പാടിയതു: മധു ബാലകൃഷ്ണൻ
ആ...ആ...ആ...ആ...
വൃന്ദാവനമുണ്ടോ രാധേ നീയില്ലാതെ
മുരളീരവമുണ്ടോ യമുനേ നീയറിയാതെ
ഹരിമുരളിക പാടി ഗോപാംഗനയോടായ്
നീയില്ലാതിനിയുണ്ടോ യദുകുല സന്ധ്യകൾ
പകലുകൾ ഇരവുകൾ
(വൃന്ദാവനമുണ്ടോ..)
ഏതോ പുളകിതരാവിൽ പ്രണയികളായ് നാം
തനിയേ തമ്മിൽ കണ്ടു
ഏതോ മദകരരാവിൽ രസഭരമധുരം
തേടി നമ്മൾ തമ്മിൽ
പാലപ്പൂമണമുണരുമ്പോൾ
പാർവണമൊരു പാലാഴി ചാരെ
ചിരിയുടെ ഇളമഴ പൊഴിയുമൊരഴകായ് നീ
(വൃന്ദാവനമുണ്ടോ..)
ആ..ആ..ആ...
വിണ്ണിൽ തംബുരു മീട്ടി
അനുരാഗിലമായ് പാടീ ഗന്ധർവന്മാർ
രാവിൻ ഏകാന്തതയിൽ
കിന്നരവീണാ മന്ത്രം തേടി നമ്മൾ
നെഞ്ചിൽ പടരുമൊരുന്മാദം
മന്മഥ രതി സല്ലാപം
ദൂരെ നിഴലും നിലാവും വാരിപ്പുണരുന്നു
(വൃന്ദാവനമുണ്ടോ..)
ഇവിടെ
വിഡിയോ
2. പാടിയതു: ചിത്ര
ആ..ആ.ആ.ആ..
അനുരാഗയമുനേ ഇനിയുമൊഴുകില്ലയോ
ആത്മാവിലലിയാൻ ഇനിയുമൊരു ജന്മമായ്
പ്രണയ മഴ നനഞ്ഞീറനായ്
രതിമൃദുലമദനശരമേൽക്കാൻ
ഒരു മോഹമായ് സ്വയമേകിടാം
ഈ രാവു തൻ താളമായ് ഈണമാകാൻ
(അനുരാഗയമുനേ...)
കരളിലെ കനവുകൾ പൊലിഞ്ഞു പോയ് കാലമേ
അരികിലണിയുവാനായ് നാം രാത്രി നിഴലായ്
ഗായകാ വരിക നീ നെഞ്ചിലെ നാദമായ്
ജന്മ ജന്മാന്തരം ഞാൻ തേടിയലയുന്നു
വരുമോ സ്നേഹലോല തരുമോ ശാപമോക്ഷം
(അനുരാഗയമുനേ...)
മനസ്സിലെ മുറിവുകൾ മായ്ക്കുമോ മറവികൾ
മരണമണിനാദം ദൂരെ മഞ്ചലേറുകയായ്
പിരിയുമോ പ്രിയതമാ യുഗങ്ങൾ പോയ് മറയിലും
പ്രേമവിവശയായ് ഞാൻ നിൻ മാറിൽ അലിയില്ലെ
ഹൃദയം പൂക്കളായി പാടൂ യക്ഷഗാനം
പാടൂ യക്ഷഗാനം..
(അനുരാഗയമുനേ...)
ഇവിടെ

3. പാടിയതു: വിജയ് യേശുദാസ് & മഞ്ജരി
തേനുണ്ടോ പൂവേ മണമുണ്ടോ കാറ്റേ
പാട്ടുണ്ടോ ചുണ്ടിൽ കിളിയേ
തേനുണ്ടെൻ ചുണ്ടിൽ പാട്ടുണ്ടെൻ നെഞ്ചിൽ
പോരാമോ കരളേ കൂടേ
തീരാമോഹം കനവുകളിൽ
തീരാദാഹം നിനവുകളിൽ
എന്തൊരുന്മാദം എന്തൊരാവേശം
നിന്നെ അറിയാൻ നിന്നോടലിയാൻ
നിന്റെ അഴകിലൊഴുകാൻ
തേനുണ്ടെൻ ചുണ്ടിൽ പാട്ടുണ്ടെൻ നെഞ്ചിൽ
പോരാമോ കരളേ കൂടേ
ഉം..ഉം..
കണ്ടില്ല ഞാനിതു വരെ
കണ്ടില്ല ഞാൻ
നിന്നഴകിൻ അല ഞൊറികൾ കണ്ടില്ല ഞാൻ
കേട്ടില്ല ഞാൻ ഇതുവരെ കേട്ടില്ല ഞാൻ
ഈ സ്വരവും ഈ ലയവും കേട്ടില്ല ഞാൻ
യമുനയിലൂടെ യുഗയുഗമായ് ഞാൻ തേടുകയല്ലോ
പ്രണയപരാഗങ്ങൾ
പ്രണയപരാഗമാം പരിഭവമോ നിൻ
മൗനങ്ങളിൽ സംഗീതമായ്
ആ രാഗമെൻ അനുരാഗമായ്
തേനുണ്ടോ പൂവേ മണമുണ്ടോ കാറ്റേ
പാട്ടുണ്ടോ ചുണ്ടിൽ കിളിയേ...
പാടാൻ വരൂ തംബുരു മീട്ടാൻ വരൂ
മാനസമാം വനികയിൽ നീ ആടാൻ വരൂ
കൂട്ടായ് വരാം സുന്ദരയാമങ്ങളിൽ
വെണ്ണിലവിൻ പാൽ മഴയായ് പെയ്യാൻ വരാം
സരയൂവിലൂടെ ജന്മങ്ങളിലെ പ്രണയവുമായ് ഞാൻ
നിന്നെ തഴുകി വരാം
എന്തിനു വേറൊരു ചന്ദ്രിക വിണ്ണിൽ
ഈ പുഞ്ചിരി പൂത്തിങ്കളില്ലേ
നിൻ മാനസം നീലാമ്പലല്ലേ
(തേനുണ്ടോ പൂവേ ....)
ഇവിടെ
വിഡിയോ
4. പാടിയതു: സിതാര കൃഷ്ണകുമാരി
പൊന്മാനേ എൻ അല്ലിമുളം കൂട്ടിനുള്ളിൽ
പോരാം ഞാൻ കൂടില്ല ഞാൻ
കുയിലമ്മേ നിന്നോടിഷ്ടം കൂടില്ലെങ്കിൽ
മിണ്ടില്ല മിണ്ടില്ല ഞാൻ
വെള്ളാരം കല്ലിൽ തട്ടി താളം തുളുമ്പും
വെള്ളിൽ ചിലമ്പുള്ള കാട്ടാറേ
നീലാമ്പൽ പൂവിൻ കാതിൽ ചൂളങ്ങൾ മൂളി
പൂമാരൻ ചമയുന്നു പൂത്തുമ്പീ
നീ ഇന്നെന്നെ കാണും നേരം
നാണം കുണുങ്ങുന്നതെന്താണെടീ പെണ്ണേ
(പൊന്മാനേ....)
ആ..ആ.ആ..ആ...
പാടാനല്ലെൻ തീരാമോഹം
കാടിന്റെ സംഗീതം കാതോർക്കുവാൻ
ചൂടാനല്ലെൻ ഉള്ളിൽ ദാഹം
പൂവിന്റെ ഗീതങ്ങൾ കാതോർക്കുവാൻ
പച്ചപ്പുൽ മേട്ടിലെ കൊച്ചരിപ്പൂവിനു
ഉമ്മ കൊടുക്കുവാൻ ഒരു മോഹം
ഒന്നല്ല നൂറല്ലെൻ ഉള്ളിലൊരായിരം
ഈണങ്ങൾ മൂളുന്ന മോഹങ്ങൾ
(പൊന്മാനേ....)
കാറ്റേ കാറ്റേ കുറുമ്പൻ കാറ്റേ
പഞ്ചാരമാവിന്റെ പഴമൊന്നു താ
അണ്ണാറക്കണ്ണാ തൊണ്ണൂറുമൂക്കാ
ഞാവല്‍പ്പഴത്തിന്റെ ചീളൊന്നു താ
മാമലമേലുള്ള കുഞ്ഞൻ സൂര്യനെ
കൈ കൊണ്ടു പിടിക്കാൻ ഒരു മോഹം
ഓമനമുകിലിന്റെ തേരിൽ കേറി
ഓലോലം പായുന്ന മോഹങ്ങൾ
(പൊന്മാനേ....)
ഇവിടെ
വിഡിയോ

No comments:
Post a Comment