Powered By Blogger

Thursday, August 5, 2010

മൂന്നു പൂക്കൾ: യേശുദാസ്, ജാനകി, പി. ജയചന്ദ്രൻ







ചിത്രം: മൂന്നു പൂക്കൾ [ 1971] പി. ഭാസ്കരൻ
താരങ്ങൾ: സത്യ്ൻ, പ്രേം നസ്സീർ, മധു, വീരൻ, വിൻസെന്റ്, ശങ്കരാടി, ശ്രീലത
ഷീല, ജയഭാരതി, ചന്ദ്രകല, അംബിക

രചന: പി. ഭാസ്കരൻ
സംഗീതം: പുകഴേന്തി


1. പാടിയതു: യേശുദാസ്

കണ്മുനയാലേ ചീട്ടുകള്‍ കശക്കി
നമ്മളിരിപ്പൂ കളിയാടാന്‍
പെണ്ണേ കളിയില്‍ തോറ്റൂ ഞാന്‍
കണ്ണീരാണു നിന്‍ തുറുപ്പുഗുലാന്‍ ഈ
കണ്ണീരാണു നിന്‍ തുറുപ്പുഗുലാന്‍
(കണ്മുനയാലേ...)

കളിച്ചില്ലെങ്കില്‍ വെല്ലുവിളി
കളിക്കാനിരുന്നാല്‍ കള്ളക്കളി(കളിച്ചില്ലെങ്കില്‍)
എപ്പോഴുമെപ്പോഴും നിനക്കു ജയം(2)
ഞാനിസ്പേഡേഴാം കൂലി
വെറുമിസ്പേഡേഴാം കൂലി
(കണ്മുനയാലേ...)

വലിച്ചെറിഞ്ഞാല്‍ തിരികെ വരും
വഴിയേ പോയൊരു വയ്യാവേലി
വല വീശുമ്പോള്‍ എന്നുടെ വലയില്‍
വെറുതേ...വീണൊരു നെയ്യാവോലി

ആളേ കണ്ടാല്‍ ശൃംഗാരി
അടുത്തു ചെന്നാല്‍ കാന്താരി( ആളേ)
കാമദേവന്റെ കല്യാണസദ്യയ്ക്കു
കറിയില്‍ ചേര്‍ക്കണ കാന്താരി (കാമദേവന്റെ)
(കണ്മുനയാലേ...)

ഇവിടെ


2. പാടിയതു: എസ്. ജാനകി

ഒന്നാനാം പൂമരത്തില്‍ ഒരേയൊരു ഞെട്ടിയില്‍
ഒന്നല്ലാ രണ്ടല്ലാ മൂന്നു പൂക്കള്‍ - മൂന്നേ മൂന്നു പൂക്കള്‍
ഒന്നായ് പിറന്നവര്‍ - ഒന്നായ് വളര്‍ന്നവര്‍( ഒന്നായ് പിറന്നവര്‍)
ഒരു നാളും പിരിയാത്ത മൂന്നു പൂക്കള്‍ -
ഒന്നല്ലാ രണ്ടല്ലാ മൂന്നു പൂക്കള്‍ (ഒന്നാനാം )

പുഷ്പകാലമൊരു തുള്ളി തേന്‍ കൊടുത്താല്‍ അവര്‍
ഒപ്പമതു പങ്കുവയ്ക്കും മൂന്നുപേരും (പുഷ്പ)
മൂന്നിലൊരാള്‍ക്കല്പമൊരു നോവു വന്നാല്‍
മൂന്നിലൊരാള്‍ക്കല്പമൊരു നോവു വന്നാല്‍
മൂന്നു പേര്‍ക്കും വേദനിക്കും ഒന്നു പോലെ (ഒന്നാനാം)

കാറ്റടിച്ചു പൂമരത്തെ കുലുക്കിയാലും
കാലവര്‍ഷം കണ്ണുനീരില്‍ മൂടിയാലും (കാറ്റടിച്ചു)
ഒന്നിനൊന്നു തുണയേകും മൂന്നു പൂക്കള്‍
ഒന്നിനൊന്നു തുണയേകും മൂന്നു പൂക്കള്‍
മന്ദഹാസം മായാത്ത മൂന്നു പൂക്കള്‍ (ഒന്നാനാം)


ഇവിടെ

3. പാടിയതു: യേശുദാസ് & ജാ‍നകി

സഖീ കുങ്കുമമോ നവ യൌവ്വനമോ നിന്‍
പൂങ്കവിള്‍ത്തടത്തില്‍ നിറം കലര്‍ത്തി?
വെറും പുഞ്ചിരിയോ സ്നേഹമുന്തിരിയോ നിന്‍
മാന്തളിര്‍ച്ചുണ്ടില്‍ മധു പുരട്ടി? (സഖീ കുങ്കുമമോ)

നിന്നുടെ മനസ്സിലെ പ്രേമാര്‍ദ്രചിന്തകളോ..ആ
സുന്ദരസങ്കല്‍പ്പ മധുമാസകന്യകളോ..ആ(നിന്നുടെ).
കണ്മണി നിന്നുടെ കടമിഴിക്ഷേത്രത്തില്‍ മന്മഥപൂജയ്ക്കു മലരൊരുക്കി?
മന്മഥപൂജയ്ക്കു മലരൊരുക്കി?(സഖീ കുങ്കുമമോ)


മാദകമാകുമീ അനുരാഗ ചന്ദ്രികയില്‍....
മാനസം മീട്ടുന്ന മണീവീണാതന്ത്രികളില്‍....(മാദകമാകുമീ)
രാഗങ്ങളോ മൂക മോഹങ്ങളോ
ഗാനസാഗരം പോലെ തുളുമ്പുന്നു?
ഗാനസാഗരം പോലെ തുളുമ്പുന്നു?(സഖീ കുങ്കുമമോ)


ഇവിടെ


4. പാടിയതു: പി.ജയചന്ദ്രൻ

വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ
മണ്ണിതിൽ ഇഴയുന്ന മനുഷ്യനോ
അന്ധനാര്‌ ഇപ്പോൾ അന്ധനാര്‌
അന്ധകാരപ്പരപ്പിതിൽ അന്ധനാര്‌

ലക്ഷ്യമേതുമറിയാതെ ജീവിതത്തിൻ പാതയിൽ
തപ്പിത്തടയുന്നു നിഴലുകൾ
കത്തിജ്വലിക്കുന്നു കതിരവൻ എങ്കിലും
നട്ടുച്ചയും ഇന്നിവർക്കു പാതിരാ ഈ
നട്ടുച്ചയും ഇന്നിവർക്കു പാതിരാ (വിണ്ണിലിരു)

മായാ മരീചികയിൽ മനസ്സിലെ ആശകളാൽ
മാളിക കെട്ടുന്നു മാനവൻ
കാലത്തിൻ കൈയ്യിലുള്ള പീലിയൊന്നുഴിയുമ്പോൾ
കാണുന്നു മുന്നിൽ വെറും ശൂന്യതാ
കാണുന്നു മുന്നിൽ വെറും ശൂന്യതാ (വിണ്ണിലിരു)

ഇവിടെ

5. പാടിയതു: ജാനകി

തിരിയോ തിരി പൂത്തിരി
കണിയോ കണി വിഷുക്കണി
കാലില്‍ കിങ്ങിണി കൈയ്യില്‍ പൂത്തിരി
നാളെ പുലരിയില്‍ വിഷുക്കണി (തിരിയോ തിരി..)

തിരിയോ തിരി പൂത്തിരി

ആകാശത്തിന്‍ തളികയിലാകെ അവിലും മലരും അരിമണിയും
അവിലും മലരും അരിമണിയും ആ..
വെണ്മതിയാകും വെള്ളരിക്കാ (2)
പൊന്മുകിലാകും വെണ്‍പുടവ (തിരിയോ തിരി..)

സംക്രമരാത്രി വാനില്‍ പൂത്തിരി കൊളുത്തി
ചന്ദ്രികതന്‍ പട്ടെടുത്തു പാരിടം ചാര്‍ത്തി( സംക്രമ)
കണികാണാന്‍ ഉണരണം ആ..കണ്ണുപൊത്തി ഉണരണം,,ആ‍ാ .ഹാ,ഹാ
കണികാണാന്‍ ഉണരണം കണ്ണുപൊത്തി ഉണരണം

കാലത്തെ കൈ നിറയെ കൈനേട്ടം വാങ്ങണം
കാലത്തെ കൈ നിറയെ കൈനേട്ടം വാങ്ങണം

കണികാണാന്‍ ഉണരണം കണ്ണുപൊത്തി ഉണരണം

ഇവിടെ

No comments: