കണ്ണിണയും കണ്ണിണയും
ചിത്രം: ലേഡീ ഡോക്ടര്‍ [ 1967 ] കെ . സുകുമാരന്‍ നായര്‍
രചന: പി ഭാസ്കരന്‍
സംഗീതം: വി ദക്ഷിണാമൂർത്തി
പാടിയതു: കമുകറ പുരുഷോത്തമന്‍ & ജാനകി
കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു
കണ്ടുവന്ന പൊന്‍കിനാവിന്‍ സ്തീധനം കാഴ്ചവെച്ചു
കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു
കണ്ടുവന്ന പൊന്‍കിനാവിന്‍ സ്തീധനം കാഴ്ച വെച്ചു
ഉം ഉം ആ..ആ..ആ..
വിണ്ണിലുള്ള മാരനോടും സമ്മതം വാങ്ങിച്ചു
കര്‍മ്മ സാക്ഷി കണ്ടു നില്‍ക്കെ കല്യാണം നാം കഴിച്ചു
കണ്ണിണയും കണ്ണിണയും
അന്യരാരുമറിയാതെ നിന്‍ കരം ഞാന്‍ പിടിച്ചു
ധന്യപ്രേമ മധുപാത്രം ചുണ്ടിണയിലടുപ്പിച്ചു
വെണ്ണിലാവിന്‍ മണിയറയില്‍ മധുവിധുവിന്‍ ദിനമല്ലോ
സുന്ദരിയാം ചന്ദ്ര ലേഖ കണ്ടു കണ്ടു കൊതിച്ചോട്ടെ
കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു
കണ്ടു വന്ന പൊന്‍ കിനാവിന്‍ സ്തീധനം കാഴ്ച വെച്ചു
കണ്ണിണയും കണ്ണിണയും
രാക്കിളികള്‍ പാടിടും രാഗ മധുര സംഗീതം
പൂക്കാല ദേവത തന്‍ പുളകത്തിന്‍ ചിരിയല്ലോ
മഹിയിന്നീ രാവിലൊരു മണവാട്ടിപ്പെണ്ണല്ലോ
മറയരുതേ മായരുതെ മധുവിധുവിന്‍ ഈ രാത്രി
കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു
കണ്ടു വന്ന പൊന്‍ കിനാവിന്‍ സ്തീധനം കാഴ്ച വെച്ചു
കണ്ണിണയും കണ്ണിണയും...
ഇവിടെ
Sunday, November 8, 2009
മുത്തു [ 1976 ] യേശുദാസ് & രാധ വിശ്വനാഥ്
_300.jpg)
വിമൂകശോക സ്മൃതികളുണര്‍ത്തി
ചിത്രം: മുത്ത് [ 1976 ] എന്‍.എന്‍. പിഷാരടി
രചന: കെ. എസ്. നമ്പൂതിരി
സംഗീതം: പ്രതാപ് സിംഗ്
പാടിയതു: കെ. ജെ. യേശുദാസ് / രാധ വിശ്വനാഥ്
വിമൂകശോക സ്മൃതികളുണര്‍ത്തി
വീണ്ടും പൌര്‍ണ്ണമി വന്നൂ
വിഷാദവീചികള്‍ മാത്രം വിരിയും
വിപഞ്ചികേ നീ പാടൂ... നീ പാടൂ...
നിഴലിന്‍ പിറകേ നടന്നു
കാലിടറി വീണു പിരിഞ്ഞൂ നാം
നിനക്കു നന്മകള്‍ നേരുന്നൂ ഞാന്‍
നിറഞ്ഞ ഹൃദയവുമായ്... നിറഞ്ഞ ഹൃദയവുമായ്...
(വിമൂക)
വിരിയട്ടേ നിന്‍ ജീവിതവേദിയില്‍
വിശുദ്ധ സ്വര്‍ഗ സുഖങ്ങള്‍
സ്വപ്നം പോലൊരു സ്വപ്നം പോലെന്‍
സ്വയം പ്രഭേ നീ പിരിയൂ... സ്വയം പ്രഭേ നീ പിരിയൂ
(വിമൂക)
വീഡിയോ
ഇവിടെ
പൂവിനു പുതിയ പൂന്തെന്നല്‍ [ 1986 ] യേശുദാസ് & ചിത്ര

പീലിയേഴും വീശി വാ
ചിത്രം: പൂവിന് പുതിയ പൂന്തെന്നല്‍[ 1986 ] ഫാസില്‍
രചന: ബിച്ചു തിരുമല
സംഗീതം: കണ്ണൂര്‍ രാജന്‍
പാടിയതു: കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
പീലിയേഴും വീശി വാ… സ്വരരാഗമാം മയൂരമേ…
ആയിരം വരവര്ണ്ണങ്ങള്‍ ആടുമീ ഋതുസംന്ധ്യയില്‍… (പീലിയേഴും…)
മാധവം മദനോത്സവം വാഴുമീ വനവീധിയില്‍…
പാടുനീ രതി രജിയുടെ താളങ്ങളില്‍…
തേടു നീ ആകാശഗംഗകള്‍ (പീലിയേഴും…)
കാലികം ക്ഷണഭംഗുരം…ജീവിതം മരുഭൂജലം….
കേറുന്നു ദിനനിശകളിലാശാശതം….
പാറുന്നു മായാമയൂരികള്‍….. (പീലിയേഴും…)
നീര്‍ക്കടമ്പിന്‍ പൂക്കളാല്‍ അഭിരാമമാം വസന്തമേ…
ഓര്‍മ്മകള്‍ നിഴലാട്ടങ്ങള്‍…ഓര്‍മ്മകള്‍ നിഴലാട്ടങ്ങള്‍
ഭൂമിയില്‍ പരതുന്നുവോ…. (പീലിയേഴും...
ഇവിടെ
പുറപ്പാട് [ 1990 ] യേശുദാസ്

ദൂരെ ദൂരെ ദൂരെ ഏതോ തീരം തേടി
ചിത്രം: പുറപ്പാട് [ 1990 ] ജെസ്സി
രചന: ഒ എന്‍ വി
സംഗീതം: ഔസേപ്പച്ചന്‍
പാടിയതു: യേശുദാസ്
ദൂരെ ദൂരെ ദൂരെ...
ഏതോ തീരം തേടിത്തേടി
യാത്ര, അനന്തമാം യാത്ര
ആദമിന്‍ മക്കള്‍തന്‍ തുടര്‍യാത്ര
തുടര്‍യാത്ര... തുടര്‍യാത്ര....
(ദൂരെ...)
ആദിയിലരുള്‍മൊഴിയുണ്ടായി
ആകാശം ഭൂമിയുമുണ്ടായി
ആദിത്യചന്ദ്രന്മാരുണ്ടായി
അവര്‍ ആകാശം പങ്കുവച്ചൂ
രാപ്പകലുകളാം ഇരുമുടിക്കെട്ടുമായ്
യാത്ര തുടരുന്നു കാലം, തീര്‍ത്ഥ-
യാത്ര തുടരുന്നു കാലം....
(ദൂരെ...)
നെടുനെടുകെ കേറിപ്പോകാന്‍
പടവുകളില്ല - ഹൈയ്
കൊടുമുടികള്‍ കയറിയിറങ്ങാന്‍
നടവഴിയില്ലാ - ഹൈയ്
ചുമലേറ്റിയ ഭാരവുമായ്
ഹൊയ്യാരേ ഹൊയ്
ചുവടുകളിടറാതെ പോകാം
ഹൊയ്യാരേ ഹൊയ്
പകലറുതിയാവും മുമ്പേ
പറവകള്‍ കൂടണയും മുമ്പേ
അക്കരെയെത്തും നമ്മള്‍ നമ്മെ
കാത്തിരിക്കും മണ്ണില്‍....
കന്നിമണ്ണില്‍ ഉഴുതുമറിച്ചവര്‍
പൊന്നാക്കും മണ്ണില്‍ - 2
(ദൂരെ...)
ഇവിടെ
ലാവ [ 1980 } മാധുരി

ചിറകുള്ള മോഹങ്ങളേ
ചിത്രം: ലാവ [ 1980 ] ഹരിഹരന്‍
രചന: യൂസഫ് അലി കേച്ചേരി
സംഗീതം: ജി ദേവരാജന്‍
പാടിയതു: പി മാധുരി
ചിറകുള്ള മോഹങ്ങളേ ചിത്തിരത്തുമ്പികളേ
ആരും മീട്ടാതെ താനേ പാടും പൊന്‍ വീണക്കമ്പികളേ
തെന്നലേ നീയെന്റെ നാടോടിപ്പാട്ടിന്റെ
പിന്നണിസംഗീതമല്ലേ
എനിക്കും നിനക്കും ഹൃദയം തുറക്കാന്‍
കാടൊരു സങ്കേതമല്ലേ
കാടൊരു സങ്കേതമല്ലേ
പൂവിരിയും നിന്‍ തേന്‍ ചോരും ചുണ്ടത്ത്
ചുംബനപ്പാടുകളാണോ?
എനിക്കും നിനക്കും മനസ്സില്‍ നിറയെ
മായികസ്വപ്നങ്ങളേ
മായികസ്വപ്നങ്ങളേ...
വിഡിയോ
എന്നു സ്വന്തം ജാനകിക്കുട്ടി [ 1997 ] ചിത്ര

ചെമ്പക പൂമൊട്ടിനുള്ളിൽ
ചിത്രം: എന്നു സ്വന്തം ജാനകിക്കുട്ടി [ 1997 ]ഹരിഹരന്‍
രചന: കൈതപ്രം
സംഗീതം: കൈതപ്രം
പാടിയതു: കെ എസ് ചിത്ര
ചെമ്പകപ്പൂ മൊട്ടിനുള്ളില്‍ വസന്തം വന്നു
കനവിലെ ഇളംകൊമ്പില്‍ ചന്ദനക്കിളി അടക്കംചൊല്ലി
പുതുമഞ്ഞുതുള്ളിയില്‍ വാര്‍മഴവില്ലുണര്‍ന്നേ ഹോയ് ഇന്നു കരളിലഴകിന്റെ
മധുരമൊഴുകിയ മോഹാലസ്യം ഒരു സ്നേഹാലസ്യം
തുടിച്ചുകുളിക്കുമ്പോല്‍ പുല്‍കും നല്ലിളംകാറ്റേ
എനിക്കുതരുമോ നീ കിലുങ്ങും കനകമഞ്ചീരം..2
കോടികസവുടുത്താടി ഉലയുന്ന കളിനിലാവേ
നീയും പവിഴവളയിട്ട നാണംകുണുങ്ങുമൊരു പെണ്‍കിടാവല്ലേ
നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത സ്വപ്നങ്ങള്‍(ചെമ്പകപ്പൂ)
കല്ലുമാലയുമായ് അണയും തിങ്കള്‍തട്ടാരേ
പണിഞ്ഞതാര്‍ക്കാണ് മാനത്തെ തങ്കമണിത്താലി..2
കണ്ണാടംപൊത്തിപൊത്തി കിന്നാരംതേടിപോകും മോഹപൊന്മാനേ
കല്യാണചെക്കന്‍വന്നു പുന്നാരംചൊല്ലുമ്പോള്‍ നീ എന്തുചെയ്യും
വീഡിയോ
ഇവിടെ
ഉത്സവപ്പിറ്റേന്ന് [ 1988 ] യേശുദാസ്

പുലരിത്തൂമഞ്ഞു തുള്ളിയില്‍
ചിത്രം: ഉത്സവപ്പിറ്റേന്ന് [ 1988 ] ഭരത് ഗോപി
രചന: കാവാലം നാരായണപ്പണിയ്ക്കര്‍
സംഗീതം: ജി. ദേവരാജന്‍
പാടിയതു: കെ.ജെ. യേശുദാസ്
പുലരിത്തൂമഞ്ഞുതുള്ളിയില്‍
പുഞ്ചിരിയിട്ടു പ്രപഞ്ചം
ഭാരം താങ്ങാനരുതാതെ
നീര്‍മണി വീണുടഞ്ഞു വീണുടഞ്ഞു (2)
മണ്ണിന്‍ ഈറന്‍ മനസ്സിനെ
മാനം തൊട്ടുണര്‍ത്തീ... (2)
വെയിലിന്‍ കയ്യില്‍ അഴകോലും
വര്‍ണ്ണചിത്രങ്ങള്‍ ..
മാഞ്ഞു വര്‍ണ്ണചിത്രങ്ങള്‍ മാഞ്ഞൂ... (പുലരിപ്പൂ)
കത്തിത്തീര്‍ന്ന പകലിന്റെ
പൊട്ടും പൊടിയും ചാര്‍ത്തീ... (2)
ദുഃഖസ്മൃതികളില്‍ നിന്നല്ലോ
പുലരി പിറക്കുന്നൂ..
വീണ്ടും പുലരി പിറക്കുന്നൂ വീണ്ടും... (പുലരിപ്പൂ)
ഇവിടെ
മഴ [ 2000 } യേശുദാസ് & ചിത്ര
ആഷാഢം പാടുമ്പോള്‍
ചിത്രം: മഴ [2000]ലെനിന്‍ രാജേന്ദ്രന്‍
രചന; കെ ജയകുമാര്‍
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്, ചിത്ര
ആഷാഢം പാടുമ്പോളാത്മാവിന്‍ -
രാഗങ്ങള്‍ ആനന്ദനൃത്തമാടുമ്പോള്‍...
വെള്ളാരംമുത്തും കൊണ്ടാകാശം പ്രേമത്തിന്‍
കൈക്കുമ്പിള്‍ നീട്ടുമ്പോള്‍ മനസ്സിലും മൃദംഗമം
(ആഷാഢം)
ഈ പുല്‍നാമ്പില്‍ മഴയുടെ തേന്‍സന്ദേശം
ഇനിമുതലീ പുല്‍നാമ്പില്‍ മഴയുടെ തേന്‍സന്ദേശം
ശ്രുതിലയ ഹൃദയമുഖരിത ജലതരംഗം
അമൃതതരളിത നവവികാരം
കുസുമഭംഗികളുയിരിലലിയും
മദനസായക മധുരകദനം
സാസസ ഗാഗഗ സാസസ പാപപ
സാസ ഗാഗ മാമ പാപ നീനി
(ആഷാഢം)
നീ മീട്ടാതെ ഉണരും വീണാനാദം
മനസ്സില്‍ നീ മീട്ടാതെ ഉണരും വീണാനാദം
ഉപവന ദലകുതൂഹല സ്വരപരാഗം
നറുമ വിതറും നിമിഷശലഭം
മിഴിവിളക്കുകള്‍ നിന്നെയുഴിയും
മൗനവീചികള്‍ വന്നു പൊതിയും
സാസസ ഗാഗഗ സാസസ പാപപ
സാസ ഗാഗ മാമ പാപ നീനി
(ആഷാഢം)
ചിത്രം: മഴ [2000]ലെനിന്‍ രാജേന്ദ്രന്‍
രചന; കെ ജയകുമാര്‍
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്, ചിത്ര
ആഷാഢം പാടുമ്പോളാത്മാവിന്‍ -
രാഗങ്ങള്‍ ആനന്ദനൃത്തമാടുമ്പോള്‍...
വെള്ളാരംമുത്തും കൊണ്ടാകാശം പ്രേമത്തിന്‍
കൈക്കുമ്പിള്‍ നീട്ടുമ്പോള്‍ മനസ്സിലും മൃദംഗമം
(ആഷാഢം)
ഈ പുല്‍നാമ്പില്‍ മഴയുടെ തേന്‍സന്ദേശം
ഇനിമുതലീ പുല്‍നാമ്പില്‍ മഴയുടെ തേന്‍സന്ദേശം
ശ്രുതിലയ ഹൃദയമുഖരിത ജലതരംഗം
അമൃതതരളിത നവവികാരം
കുസുമഭംഗികളുയിരിലലിയും
മദനസായക മധുരകദനം
സാസസ ഗാഗഗ സാസസ പാപപ
സാസ ഗാഗ മാമ പാപ നീനി
(ആഷാഢം)
നീ മീട്ടാതെ ഉണരും വീണാനാദം
മനസ്സില്‍ നീ മീട്ടാതെ ഉണരും വീണാനാദം
ഉപവന ദലകുതൂഹല സ്വരപരാഗം
നറുമ വിതറും നിമിഷശലഭം
മിഴിവിളക്കുകള്‍ നിന്നെയുഴിയും
മൗനവീചികള്‍ വന്നു പൊതിയും
സാസസ ഗാഗഗ സാസസ പാപപ
സാസ ഗാഗ മാമ പാപ നീനി
(ആഷാഢം)
വിഷ്ണുലോകം [ 1991 ] എം.ജി. ശ്രീകുമാര്‍

ആദ്യവസന്തമേ ഈ മൂക വീണയില്‍
ചിത്രം: വിഷ്ണുലോകം[ 1991 ] കമല്‍
രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്‍
പാടിയതു: എം ജി ശ്രീകുമാര്‍
ആ .... ആ ..... ആ...... ആ..... ആദ്യവസന്തമേ .....
ആദ്യവസന്തമേ ഈ മൂകവീണയിൽ
ഒരു ദേവഗീതമായി നിറയുമോ
ആദ്യവർഷമേ തളിരിലത്തുമ്പിൽ
ഒരു മോഹബിന്ദുവായ് കൊഴിയുമോ
(ആദ്യവസന്തമേ..)
ഏഴഴകുള്ളൊരു വാർമയിൽ പേടതൻ സൌഹൃദപ്പീലികളോടെ (2)
മേഘപടം തീർത്ത വെണ്ണിലാക്കുമ്പിളിൽ (2)
സാന്ത്വനനാളങ്ങളോടെ ...
ഇതിലേ വരുമോ.. ഇതിലേ വരുമോ..
രാവിന്റെ കവിളിലേ മിഴിനീർപ്പൂവുകൾ
പാരിജാതങ്ങളായ് മാറാൻ..
(ആദ്യവസന്തമേ..)
പൊന്നുഷസന്ധ്യതൻ ചിപ്പിയിൽ വീണൊരു
വൈഢൂര്യരേണുവെ പോലെ (2)
താരിളം കൈകളിൽ ഇന്ദ്രജാലങ്ങളാൽ (2)
മംഗളചാരുതയേകാൻ ...
ഇതിലേ വരുമോ.. ഇതിലേ വരുമോ ...
അണയുമീ ദീപത്തിൻ കാണാങ്കുരങ്ങളിൽ
സ്‌നേഹതന്തുക്കളായ് അലിയാൻ..
(ആദ്യവസന്തമേ..)
ഇവിടെ
Saturday, November 7, 2009
നക്ഷത്രങ്ങള്‍ പറയാതിരുന്നതു [ 2001 ] ചിത്ര

കുക്കൂ കുക്കൂ കുയിലേ എന്റെ കൈ നോക്കുമോ
ചിത്രം: നക്ഷത്രങ്ങള്‍ പറയാതിരുന്നതു [ 2001 ]സി.എസ്. സുധേഷ്
രചന: കൈതപ്രം
സംഗീതം: മോഹന്‍ സിതാര
പാടിയതു: ചിത്ര
കുക്കൂ കുക്കൂ കുയിലേ എന്റെ കൈ നോക്കുമോ
ആരും കാണാതെന്നോടൊരു കാര്യമോതുമോ?
അവന്‍ ആരെന്നു ചൊല്ലുമോ നീ ചൊല്ലുമോ
അനുരാഗ രാജയോഗമൊന്നു നീ ഓതുമോ നീ പാടുമോ...
കണ്ണുകള്‍ കഥ പറഞ്ഞാല്‍ എന്തു തോന്നുമോ
പാതി മറഞ്ഞെന്നെ കണ്ടാല്‍ എന്തു തോന്നുമോ
മുന്നില്‍ നിന്നു പുഞ്ചിരിച്ചാല്‍ എന്തു തോന്നുമോ
മെല്ലെ ഒന്നു ചേര്ന്നു നിന്നാല്‍ എന്തു തോന്നുമോ
അവന്‍ ഒന്നു മിണ്ടുമെങ്കില്‍ കൊതി തീരുമെന്റെ മോഹം
സുഖ മഴയെ ഞാന്‍ രോമാഞ്ചമാകും...
ജാതി മല്ലി പൂവേ നീയൊരു ചെണ്ടു നല്‍കുമോ
മഴവില്‍ തോഴീ നീ ഒരു കോടി നല്‍കുമോ
നാലു മണി കാറ്റെ നീ ഒരു ചെമ്പട മേളം നല്‍കുമോ
പൊന്മാന തുമ്പീ നീയൊരു താലി നല്‍കുമോ
ഒരു മന്ത്ര കോടി വേണം കണിമുല്ലപ്പന്തല്‍ വേണം
സ്വരരാഗ ധാര വേണം മലര്‍ മോഹ ശയ്യ വേണം
ഇനി എന്റെ രാവുകളില്‍ ചന്ദ്രിക വേണം...
ഇവിടെ
നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ [ 1986 ] യേശുദാസ്

പവിഴം പോല്‍ പവിഴാധരം പോല്‍.....
ചിത്രം; നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ [ 1986 ] പത്മരാജന്‍
രചന: ഓ എന്‍ വി കുറുപ്പ്
സംഗീതം: ജോണ്‍സണ്‍
പാടിയതു: കെ ജെ യേശുദാസ്
പവിഴം പോല്‍ പവിഴാധരം പോല്‍
പനിനീര്‍ പൊന്മുകുളം പോല്‍
പുതു ശോഭയെഴും നിറമുന്തിരി നിന്‍
മുഖ സൗരഭമോ പകരുന്നൂ
പവിഴം പോല്‍ പവിഴാധരം പോല്‍
പനിനീര്‍ പൊന്മുകുളം പോല്‍
മാതളങ്ങള്‍ തളിര്‍ ചൂടിയില്ലേ
കതിര്‍ പാല്‍ മണികള്‍ കനമാര്‍ന്നതില്ലേ
മദ കൂജനമാര്‍ന്നിണപ്രാക്കളില്ലേ.... (മാതളങ്ങള്‍..)
പുലര്‍ വേളകളില്‍ വയലേലകളില്‍
കണി കണ്ടു വരാം കുളിര്‍ ചൂടി വരാം
പവിഴം പോല്‍ പവിഴാധരം പോല്‍
പനിനീര്‍ പൊന്മുകുളം പോല്‍
നിന്നനുരാഗമിതെന്‍ സിരയില്‍
സുഖഗന്ധമെഴും മദിരാസവമായ്
ഇളമാനിണ നിന്‍ കുളിര്‍മാറില്‍ സഖീ (നിന്നനുരാഗ .. )
തരളാര്‍ദ്രമിതാ തല ചായ്കുകയായ്
വരൂ സുന്ദരി എന്‍ മലര്‍ ശയ്യയിതില്‍
പവിഴം പോല്‍ പവിഴാധരം പോല്‍
പനിനീര്‍ പൊന്മുകുളം പോല്‍
പുതു ശോഭയെഴും നിറമുന്തിരി നിന്‍
മുഖ സൗരഭമോ പകരുന്നൂ (പവിഴം പോല്‍...)
പവിഴം പോല്‍ പവിഴാധരം പോല്‍....
പനിനീര്‍... പൊന്മുകുളം പോല്‍......
ഇവിടെ
ഒരു കഥ ഒരു നുണക്കഥ [ 1986 ] ചിത്ര

അറിയാതെ അറിയാതെ
ചിത്രം: ഒരു കഥ ഒരു നുണകഥ [ 1986 ] മോഹന്‍
സംഗീതം: ജോണ്‍സണ്‍
രചന: എം ഡി രാജേന്ദ്രന്‍
പാടിയതു: കെ എസ് ചിത്ര
അറിയാതെ അറിയാതെ എന്നിലെയെന്നില്‍നീ
എന്നിലെയെന്നില്‍ നീ കവിതയായ്‌വന്നു തുളുമ്പീ
അനുഭൂതിധന്യമാം ശാദ്വലഭൂമിയില്‍ നവനീതചന്ദ്രികപൊങ്ങീ
അറിയാതെ അറിയാതെ എന്നിലെയെന്നില്‍നീ
എന്നിലെയെന്നില്‍ നീ കവിതയായ്‌വന്നു തുളുമ്പീ
അനുഭൂതിധന്യമാം ശാദ്വലഭൂമിയില്‍ നവനീതചന്ദ്രികപൊങ്ങീ
ഒഴുകിന്വന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകള്‍ മധുരം വിളമ്പുന്ന യാമം
ഒരുമുളം കാടിന്റെ രോമഹര്‍ഷങ്ങളില്‍
പ്രണയം തുടിയ്ക്കുന്നയാമം
പ്രണയം തുടിയ്ക്കുന്നയാമം...
അറിയാതെ അറിയാതെ എന്നിലെയെന്നില്‍നീ
എന്നിലെയെന്നില്‍ നീ കവിതയായ്‌വന്നു തുളുമ്പീ..
പദചലനങ്ങളില്‍ പരിരംഭണങ്ങളില്‍
പാടേമറന്നു ഞാന്‍ നിന്നൂ
അയഥാര്‍ഥ മായിക ഗോപുരസീമകള്‍
ആശകള്‍ താനേതുറന്നൂ
ആശകള്‍ താനേതുറന്നൂ
അറിയാതെ അറിയാതെ എന്നിലെയെന്നില്‍നീ
എന്നിലെയെന്നില്‍ നീ
കവിതയായ്‌വന്നു തുളുമ്പീ
അനുഭൂതിധന്യമാം ശാദ്വലഭൂമിയില്‍ നവനീതചന്ദ്രികപൊങ്ങീ...[അറിയാതെ...
ഇവിടെ
----------------------------------
നമ്മള്‍ തമ്മില്‍ ( 2003 ) യേശുദാസ് / ചിത്ര

ഉയിരേ ഉറങ്ങിയില്ലേ/ പ്രിയനേ ഉറങിയില്ലേ
ചിത്രം: നമ്മൾ തമ്മിൽ [ 2003 ] വിജി തമ്പി
രചന: കൈതപ്രം
സംഗീതം: മോഹന്‍ സിതാരാ
പാടിയതു: യേശുദാസ്
ഉയിരേ [ പ്രിയനേ]ഉറങ്ങിയില്ലേ വെറുതേ പിണങ്ങിയല്ലേ (2)
പുലരേ കരഞ്ഞുവല്ലേ ഹൃദയം മുറിഞ്ഞുവല്ലേ..
[ഉയിരേ]
നിന്റെ ഹൃദയസരോദിലെ നോവുമീണം ഞാനല്ലേ...(2)
നിന്റെ പ്രണയ നിലാവിലെ നേർത്ത മിഴിനീർ ഞാനല്ലേ..
പതിയേ ഒരുമ്മനൽകാം അരികേ ഇരുന്നുപാടാം
[ഉയിരേ]
നിന്റെ വേദന പങ്കിടാം കൂടെയെന്നും ഞാനില്ലേ.. (2)
നിന്റെ നെഞ്ചിലെ വേനലിൽ സ്‌നേഹമഴയായ് പെയ്യില്ലേ...
അകലേ പറന്നു പോവാം ഹൃദയം തുറന്നു പാടാം...
[ഉയിരേ]
ഇവിടെ
Friday, November 6, 2009
രാവണ പ്രഭു [ 2001 ] ജയചന്ദ്രന്‍ & ചിത്ര

“അറിയാതെ അറിയാതെ
ചിത്രം: രാവണ പ്രഭു [ 2001 ] രണ്‍ജിത്
രചന: ഗിരീഷ് പുത്തഞ്ചെരി
സംഗീതം: സുരേഷ് പീറ്റേര്‍സ്
പാടിയതു: ജയചന്ദ്രന്‍ & ചിത്ര
അറിയാതെ അറിയാതെ ഈ
പവിഴ വാര്‍തിങ്കള്‍ അറിയാതെ
അലയാന്‍ വാ അലിയാന്‍ വാ ഈ
പ്രണയതല്പത്തിലമരാന്‍ വാ..
ഇതൊരമര ഗന്ധര്‍വ്വ യാമം
ഇതൊരനഘ സംഗീത സല്ലാപം
അല ഞൊറിയുമാഷാഢ തീരം
അതിലമൃതു പെയ്യുമീ ഏഴാം യാമം.. [ അറിയാതെ...
നീല ശൈലങ്ങള്‍ നേര്‍ത്ത
മഞ്ഞല നിന്നെ മൂടുന്നുവോ
രാജ ഹംസങ്ങള്‍ നിന്റെ
പാട്ടിന്റെ വെണ്ണയുണ്ണുന്നുവോ
പകുതി പൂക്കുന്ന പാരിജാതങ്ങള്‍
പ്രാവു പോല്‍ നെഞ്ചിലമരുന്നു
കുറുകി നില്‍ക്കുന്ന നിന്റെ യൌവ്വനം
രുദ്ര വീണയായ് പാടുന്നു
നീ ദേവശില്‍പ്പമായ് ഉണരുന്നു.
ഇതൊരമര ഗന്ധര്‍വ്വ യാമം
ഇതൊരനഘ സംഗീത സല്ലാപം
അല ഞൊറിയുമാഷാഢ തീരം
അതിലമൃതു പെയ്യുമീ ഏഴാം യാമം... [ അറിയാതെ...
വാര്‍മൃദംഗാദി വാദ്യ വൃന്ദങ്ങള്‍
വാനിലുയരുന്നുവോ
സ്വര്‍ണ്ണ കസ്തൂരി കനക കളഭങ്ങള്‍
കാറ്റിലുതിരുന്നുവോ
അരിയ മാന്‍പേടമാന്‍ പോലെ നീയെന്റെ
അരികില്‍ വന്നു നില്‍ക്കുമ്പോള്‍
മഴയിലാടുന്ന ദേവദാരങ്ങള്‍
മന്ത്ര മേലാപ്പു നെയ്യുമ്പോള്‍
നീ വന വലാകയായ് പാടുന്നു
ഇതൊരമര ഗന്ധര്‍വ്വ യാമം
ഇതൊരനഘ സംഗീത സല്ലാപം
അല ഞൊറിയുമാഷാഢ തീരം
അതിലമൃതു പെയ്യുമീ ഏഴാം യാമം... അറിയാതെ...
ഇവിടെ
തിരകള്‍ക്കപ്പുറം [ 1998 ] ചിത്ര

“ മിഴിനീരു കൊണ്ടു തീര്‍ത്ത ദൈവം...
ചിത്രം: തിരകള്‍ക്കപ്പുറം [1998] അനില്‍ അദിത്യന്‍
രചന: യൂസഫ് ആലികീച്ചേരി
സംഗീതം: ജോണ്‍സണ്‍
പാടിയതു: ചിത്ര
ആ...ആ..ആ.....
മിഴിനീരു കൊണ്ടു തീര്‍ത്തു ദൈവം
സപ്ത സാഗരം ...
നെടുവീര്‍പ്പു കൊണ്ടു വാര്‍ത്തു കാലം പ്രേമ നൊമ്പരം...
അനുരാഗ തേന്‍ കണങ്ങള്‍
മധുരിക്കും ഗദ്ഗദങ്ങള്‍
പൊങ്കിനാവുകള്‍ കുളിരും തീക്കനല്‍... [ മിഴിനീരു...
ഏക താര നീട്ടി നീട്ടി വന്നു യാമിനി
ഗാനമാല നീട്ടി നീട്ടി നിന്നു രഞ്ജിനി[2]
പ്രാണനില്‍ പൂവിടും പാട്ടിലൂറും സ്നേഹമായ്
പാടൂ പാടൂ നോവിന്‍ ഗായക... [ മിഴിനീരു...
അല്ലലെന്തു നിന്‍ മനസില്‍ ചൊല്ലു പെണ്‍കിളി
ഉള്ളലിഞ്ഞു സിന്ധു കേട്ടു നിന്റെ ഉള്‍വിളി [2]
ഊഴി തന്‍ മോഹമേ ആഴി തേടും ശോകമേ
പോരൂ പോരൂ നീയെന്‍ കണ്മണി [ മിഴിനീരു...
ഇവിടെ
മധുരനൊമ്പരക്കാറ്റ് [ 2000 ] യേശുദാസ് & സുജാത

ദ്വാദശിയില്‍ മണി ദീപിക തെളിഞ്ഞു
ചിത്രം: മധുരനൊമ്പരക്കാറ്റ് [ 2000 ] കമല്‍
രചന: യൂസഫലി കേച്ചേരി
അംഗീതം: വിദ്യാസാഗര്‍
പടിയതു: യേശുദാസ്, സുജാത
ദ്വാദശിയില്‍ മണി ദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ
ദ്വാദശിയില്‍ മണി ദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ
പാരാകേ ഹരിചന്ദന മഴയില്‍
ശ്രീയേന്തും ശുഭ നന്ദന വനി തന്‍ സംഗീതം
ദ്വാദശിയില്‍ മണി ദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ
വാര്‍കുഴലില്‍ നീര്‍കണങ്ങള്‍ മെല്ലെ മെല്ലെ മുത്തു മാല ചാര്‍ത്തുകയായ്
ആശകളില്‍ തേനലയായ് തുള്ളി തുള്ളി എന്‍റെ ഉള്ളും പാടുകയായ്
കലാലോലം കണ്ണുകള്‍ കളിച്ചെണ്ടായ് കല്പന
നറും തേനോ നിന്‍ സ്വരം നിലാ പൂവോ നിന്‍ മനം
മിഴിക്കോണില്‍ അഞ്ജനം മൊഴിപ്പൂവില്‍ സാന്ത്വനം
കിനാവാകും മഞ്ചലില്‍ വരൂ നീയെന്‍ ജീവനില്‍
ദ്വാദശിയില്‍ മണി ദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ
മഞ്ഞണിയും മല്ലികയോ മിന്നി മിന്നി തെളിഞ്ഞു നിന്‍ മെയ്യഴക്
മാരിയിലും മാര താപം തെന്നി തെന്നി തെന്നല്‍ തന്നൂ പൂങ്കുളിര്
ദിവാസ്വപ്നം കണ്ടതോ നിശാഗന്ധി പൂത്തതോ
വിരുന്നേകാന്‍ മന്മഥന്‍ മഴകാറ്റായി വന്നതോ
നനഞ്ഞല്ലോ കുങ്കുമം കുയില്‍ പാട്ടില്‍ പഞ്ചമം
വരും ജന്മം കൂടിയും ഇതേ രാഗം പാടണം
ദ്വാദശിയില്‍ മണി ദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ
പാരാകേ ഹരി ചന്ദന മഴയില്
ശ്രീയേന്തും ശുഭ നന്ദന വനി തന്‍ സംഗീതം...
ഇവിടെ
മാടമ്പി [2008] യേശുദാസ്
“അമ്മ മഴക്കാറിന്
ചിത്രം: മാടമ്പി [2008 } ബി. ഉണ്ണീകൃഷ്ണന്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം. ജയചന്ദ്രന്‍
പാടിയതു: യേശുദാസ്
അമ്മ മഴക്കാറിന്നു കണ്‍ നിറഞ്ഞു
ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു
കന്നിവെയില്‍ പാടത്തു കനല്‍ എരിഞ്ഞു
ആ മണ്‍കൂടില്‍ ഞാന്‍ പിടഞ്ഞു
മണല്‍ മായ്ക്കും ഈ കാല്‍പാടുകള്‍ തേടി
നടന്നു ജപ സന്ധ്യേ
അമ്മ മഴക്കാറിന്നു .....................
പാര്‍വ്വണങ്ങള്‍ പടിവാതില്‍ ചാരും
ഒരു മനസ്സിന്‍ നടവഴിയില്‍
രാത്രി നേരം ഒരു യാത്ര പോയ നിഴല്‍
എവിടെ വിളികേള്‍ക്കാന്‍
അമ്മേ സ്വയം എരിയാന്‍ ഒരു മന്ത്രഭീക്ഷ തരുമോ
അമ്മ മഴക്കാറിന്നു............
നീ പകര്‍ന്ന നറുപാല്‍ തുളുമ്പും
ഒരു മൊഴി തന്‍ ചെറു ചിമിഴില്‍
പാതി പാടും ഒരു പാട്ടു പോലെ
അതില്‍ അലിയാന്‍ കൊതിയല്ലേ
അമ്മേ ഇനി ഉണരാന്‍ ഒരു സ്നേഹഗാഥ തരുമോ
അമ്മ മഴക്കാറിന്നു...........
ഇവിടെ
ചിത്രം: മാടമ്പി [2008 } ബി. ഉണ്ണീകൃഷ്ണന്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം. ജയചന്ദ്രന്‍
പാടിയതു: യേശുദാസ്
അമ്മ മഴക്കാറിന്നു കണ്‍ നിറഞ്ഞു
ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു
കന്നിവെയില്‍ പാടത്തു കനല്‍ എരിഞ്ഞു
ആ മണ്‍കൂടില്‍ ഞാന്‍ പിടഞ്ഞു
മണല്‍ മായ്ക്കും ഈ കാല്‍പാടുകള്‍ തേടി
നടന്നു ജപ സന്ധ്യേ
അമ്മ മഴക്കാറിന്നു .....................
പാര്‍വ്വണങ്ങള്‍ പടിവാതില്‍ ചാരും
ഒരു മനസ്സിന്‍ നടവഴിയില്‍
രാത്രി നേരം ഒരു യാത്ര പോയ നിഴല്‍
എവിടെ വിളികേള്‍ക്കാന്‍
അമ്മേ സ്വയം എരിയാന്‍ ഒരു മന്ത്രഭീക്ഷ തരുമോ
അമ്മ മഴക്കാറിന്നു............
നീ പകര്‍ന്ന നറുപാല്‍ തുളുമ്പും
ഒരു മൊഴി തന്‍ ചെറു ചിമിഴില്‍
പാതി പാടും ഒരു പാട്ടു പോലെ
അതില്‍ അലിയാന്‍ കൊതിയല്ലേ
അമ്മേ ഇനി ഉണരാന്‍ ഒരു സ്നേഹഗാഥ തരുമോ
അമ്മ മഴക്കാറിന്നു...........
ഇവിടെ
ഉത്സവം [ 1975 ] യേശുദാസ് & ജാനകി
"ആദ്യസമാഗമ ലജ്ജയിൽ
ചിത്രം: ഉത്സവം ( 1975 ) ഐ.വി.ശശി
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: എ ടി ഉമ്മര്‍
പാടിയതു: കെ ജെ യേശുദാസ്,എസ് ജാനകി
ആദ്യസമാഗമ ലജ്ജയിലാതിരാ
താരകം കണ്ണടയ്ക്കുമ്പോള്‍
കായലഴിച്ചിട്ട വാര്‍മുടിപ്പീലിയില്‍
സാഗരമുമ്മവയ്ക്കുമ്പോള്‍
സംഗീതമായ് പ്രേമ സംഗീതമായ്
നിന്റെ മോഹങ്ങള്‍ എന്നില്‍ നിറയ്ക്കൂ.....
ഓ...ഓ......
നഗ്നാംഗിയാകുമീയാമ്പല്‍ മലരിനെ
നാണത്തില്‍ പൊതിയും നിലാവും
ഉന്മാദ നര്‍ത്തനമാടൂം നിഴലുകള്‍
തമ്മില്‍ പുണരുമീ രാവും
നിന്നെയുമെന്നെയും ഒന്നാക്കി മാറ്റുമ്പോള്‍
സ്വര്‍ല്ലോകമെന്തെന്നറിഞ്ഞു
(ആദ്യ സമാഗമ..)
ഓ...ഓ.....
ആകാശ ദ്വീപിലെ നിദ്രാമുറികളില്‍
മേഘമിഥുനങ്ങള്‍ പൂകി
സായൂജ്യമായ് ജന്മ സാഫല്യമാ-
യെന്റെ മാറില്‍ കിടന്നു മയങ്ങൂ
മാറില്‍ കിടന്നു മയങ്ങൂ
ആ.....ആ......
ആ...........
ചിത്രം: ഉത്സവം ( 1975 ) ഐ.വി.ശശി
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: എ ടി ഉമ്മര്‍
പാടിയതു: കെ ജെ യേശുദാസ്,എസ് ജാനകി
ആദ്യസമാഗമ ലജ്ജയിലാതിരാ
താരകം കണ്ണടയ്ക്കുമ്പോള്‍
കായലഴിച്ചിട്ട വാര്‍മുടിപ്പീലിയില്‍
സാഗരമുമ്മവയ്ക്കുമ്പോള്‍
സംഗീതമായ് പ്രേമ സംഗീതമായ്
നിന്റെ മോഹങ്ങള്‍ എന്നില്‍ നിറയ്ക്കൂ.....
ഓ...ഓ......
നഗ്നാംഗിയാകുമീയാമ്പല്‍ മലരിനെ
നാണത്തില്‍ പൊതിയും നിലാവും
ഉന്മാദ നര്‍ത്തനമാടൂം നിഴലുകള്‍
തമ്മില്‍ പുണരുമീ രാവും
നിന്നെയുമെന്നെയും ഒന്നാക്കി മാറ്റുമ്പോള്‍
സ്വര്‍ല്ലോകമെന്തെന്നറിഞ്ഞു
(ആദ്യ സമാഗമ..)
ഓ...ഓ.....
ആകാശ ദ്വീപിലെ നിദ്രാമുറികളില്‍
മേഘമിഥുനങ്ങള്‍ പൂകി
സായൂജ്യമായ് ജന്മ സാഫല്യമാ-
യെന്റെ മാറില്‍ കിടന്നു മയങ്ങൂ
മാറില്‍ കിടന്നു മയങ്ങൂ
ആ.....ആ......
ആ...........
Thursday, November 5, 2009
ക്രോണിക്ക് ബാച്ചലര്‍ [ 2003 ] ജയചന്ദ്രന്‍ & സുജാത

“സ്വയംവര ചന്ദ്രികെ സ്വര്‍ണമണി മേഘമേ“
ചിത്രം: ക്രോണിക്ക് ബാച്ചലര്‍ [ 2003 ] സിദ്ധിക്ക്
രചന: കൈതപ്രം ദമോദരന്‍
സംഗീതം: ദീപക് ദേവ്
പാടിയതു: ജയചന്ദ്രന്‍ & സുജാത
സ്വയംവര ചന്ദ്രികേ സ്വര്‍ണ്ണ മണി മേഘമേ
ഹൃദയരാഗദൂതു പറയാമോ
പ്രണയ മധുരം അവള്‍ക്കായ് പകര്‍ന്നു വരുമോ...
കൊഞ്ചും കിളിത്തെന്നലേ നെഞ്ചിന്‍ കിളികൊഞ്ചലേ
മെല്ലെയൊന്നു ചെന്നു പറയാമോ
പാതിവിടരും കിനാവിന്‍ പരിഭവങ്ങള്‍ [ സ്വയംവര കന്യകെ...
എകാന്ത സന്ധ്യ വിടര്‍ന്നു
സ്നേഹ യമുനാ നദിക്കരയില്‍
ഇന്നും അവള്‍ മാത്രം വന്നീലാ...
വരുമെന്നു വെറുതേ തോന്നി
ഈ വഴിയിലേറെ നിന്നു ഞാന്‍
സ്വര നിശ്വാസമായെന്‍ ഗാനം
ഒരു നക്ഷത്ര മനമിന്നു അകലെ വിതുമ്പിന്നിതാ .. [ സ്വയം വര കന്യകേ...
മുടിവാര്‍ന്നു കോതിയതെല്ലാം
നിറമിഴിയില്‍ അഞ്ജനം മാഞ്ഞൂ
കൈവളകള്‍ പോലും മിണ്ടീലാ..
കുയില്‍ വന്നു പാടിയതെന്തേ
പ്രിയ സഖികള്‍ ഓതിയതെന്താണോ
പൂമിഴികള്‍ എന്തേ തോര്‍ന്നീലാ..
അനുരാഗ പ്രിയ രാഗം
പെയ്തു തീരാതെ പോകുന്നു മോഹം
കടലല പോലെ അലതല്ലി അലയുന്നതെന്‍ മാനസം [ സ്വയം വര കന്യകെ....
ഇവിടെ
യാമിനി [ 1973 ] യേശുദാസ്
സ്വയം വര കന്യകെ സ്വപ്ന ഗായികെ
ചിത്രം: യാമിനി [ 1973 ] എം. കൃഷ്ണന്‍ നായര്‍
രചന: കാനം ഈ.ജെ.
സംഗീതം: എം.കെ. അര്‍ജുനന്‍
പാടിയതു: യേശുദാസ്
സ്വയംവരകന്യകേ സ്വപ്നഗായികേ സഖി
സ്വര്‍ഗ്ഗകവാടം തുറക്കൂ സപ്തസ്വരങ്ങള്‍ മുഴക്കൂ
നിന്‍ ചൊടിയിലടങ്ങാത്ത മധുരമുണ്ടോ നിന്റെ
പുഞ്ചിരിയില്‍ വിടരാത്ത വസന്തമുണ്ടോ?
സുന്ദരീ....
നിന്‍ രാഗതന്രികള്‍ പാടാത്ത ഗന്ധര്‍വ ഗാനങ്ങളുണ്ടോ?
ഗന്ധര്‍വ ഗാനങ്ങളുണ്ടോ (സ്വയംവര കന്യകേ..)
നിന്‍ മതിയിലുണരാത്ത കഥകളുണ്ടൊ നിന്റെ
കണ്മുനയില്‍ വിടരാത്ത കവിതയുണ്ടോ?
കണ്മണീ...
നിന്‍ മോഹഗംഗയില്‍ പൊങ്ങാത്ത സ്വര്‍ണ്ണമരാളങ്ങളുണ്ടോ?
സ്വര്‍ണ്ണമരാളങ്ങളുണ്ടോ? [ സ്വ്യംവര കന്യകെ...
ചിത്രം: യാമിനി [ 1973 ] എം. കൃഷ്ണന്‍ നായര്‍
രചന: കാനം ഈ.ജെ.
സംഗീതം: എം.കെ. അര്‍ജുനന്‍
പാടിയതു: യേശുദാസ്
സ്വയംവരകന്യകേ സ്വപ്നഗായികേ സഖി
സ്വര്‍ഗ്ഗകവാടം തുറക്കൂ സപ്തസ്വരങ്ങള്‍ മുഴക്കൂ
നിന്‍ ചൊടിയിലടങ്ങാത്ത മധുരമുണ്ടോ നിന്റെ
പുഞ്ചിരിയില്‍ വിടരാത്ത വസന്തമുണ്ടോ?
സുന്ദരീ....
നിന്‍ രാഗതന്രികള്‍ പാടാത്ത ഗന്ധര്‍വ ഗാനങ്ങളുണ്ടോ?
ഗന്ധര്‍വ ഗാനങ്ങളുണ്ടോ (സ്വയംവര കന്യകേ..)
നിന്‍ മതിയിലുണരാത്ത കഥകളുണ്ടൊ നിന്റെ
കണ്മുനയില്‍ വിടരാത്ത കവിതയുണ്ടോ?
കണ്മണീ...
നിന്‍ മോഹഗംഗയില്‍ പൊങ്ങാത്ത സ്വര്‍ണ്ണമരാളങ്ങളുണ്ടോ?
സ്വര്‍ണ്ണമരാളങ്ങളുണ്ടോ? [ സ്വ്യംവര കന്യകെ...
ഗായത്രി ( 1973 ) യേശുദാസ്
പത്മതീര്‍ത്ഥമേ ഉണരൂ
ചിത്രം: ഗായത്രി (1973) പി.എന്‍. മേനോന്‍
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയതു: യേശുദാസ്
ഓം തത് സവി ദുര്‍വരേണ്യം
ഭര്‍ഗോ ജീവസ്യ ജീമഹേ
ജീനോ യോന പ്രജൊദയ [2]
പത്മതീര്‍ത്ഥമേ ഉണരൂ
മാനസ പത്മതീര്‍ത്ഥമേ ഉണരൂ
അഗ്നി രഥത്തിലുദിക്കുമുഷസ്സിന്‍
അര്‍ഘ്യം നല്‍കൂ ഗന്ധര്‍വ്വസ്വര ഗംഗ ഒഴുക്കൂ
ഗായത്രികള്‍ പാടൂ...
ഓം തത് സവി ദുര്‍വരേണ്യം
ഭര്‍ഗോ ജീവസ്യ ജീമഹേ
ജീനോ യോന പ്രജൊദയ [2]
പ്രഭാതകിരണം നെറ്റിയില്‍ അണിയും പ്രാസാദങ്ങള്‍ക്കുള്ളില്‍
സഹസ്രനാമം കേട്ടു മയങ്ങും സാളഗ്രാമങ്ങള്‍
അടിമ കിടത്തിയ ഭാരത പൌരന്‍ ഉണരാന്‍
പുതിയൊരു പുരുഷാര്‍ത്ഥത്തിനെയാകെ
പുരകളില്‍ വച്ചു വളര്‍ത്താന്‍..
പ്രപഞ്ച സത്യം ചിതയില്‍ കരിയും
ബ്രഹ്മസ്വങ്ങള്‍ക്കുള്ളില്‍
ദ്രവിച്ച പൂണൂല്‍ ചുറ്റി മരിക്കും
ധര്‍മ്മാധര്‍മ്മങ്ങള്‍
ചിറകു മുറിച്ചൊരു ഭാരത ജീവിതമുണരാന്‍
പ്രകൃതീ ചുമരുകളോളം സര്‍ഗ്ഗ
പ്രതിഭ പടര്‍ന്നു നടക്കാന്‍....
പത്മതീര്‍ത്ഥമേ ഉണരൂ
മാനസ പത്മതീര്‍ത്ഥമേ ഉണരൂ
അഗ്നി രഥത്തിലുദിക്കുമുഷസ്സിന്‍
അര്‍ഘ്യം നല്‍കൂ ഗന്ധര്‍വ്വസ്വരഗംഗ ഒഴുക്കൂ
ഗായത്രികള്‍ പാടൂ...
ഓം തത് സവി ദുര്‍വരേണ്യം
ഭര്‍ഗോ ജീവസ്യ ജീമഹേ
ജീനോ യോന പ്രജൊദയ [2]
ഇവിടെ
ചിത്രം: ഗായത്രി (1973) പി.എന്‍. മേനോന്‍
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയതു: യേശുദാസ്
ഓം തത് സവി ദുര്‍വരേണ്യം
ഭര്‍ഗോ ജീവസ്യ ജീമഹേ
ജീനോ യോന പ്രജൊദയ [2]
പത്മതീര്‍ത്ഥമേ ഉണരൂ
മാനസ പത്മതീര്‍ത്ഥമേ ഉണരൂ
അഗ്നി രഥത്തിലുദിക്കുമുഷസ്സിന്‍
അര്‍ഘ്യം നല്‍കൂ ഗന്ധര്‍വ്വസ്വര ഗംഗ ഒഴുക്കൂ
ഗായത്രികള്‍ പാടൂ...
ഓം തത് സവി ദുര്‍വരേണ്യം
ഭര്‍ഗോ ജീവസ്യ ജീമഹേ
ജീനോ യോന പ്രജൊദയ [2]
പ്രഭാതകിരണം നെറ്റിയില്‍ അണിയും പ്രാസാദങ്ങള്‍ക്കുള്ളില്‍
സഹസ്രനാമം കേട്ടു മയങ്ങും സാളഗ്രാമങ്ങള്‍
അടിമ കിടത്തിയ ഭാരത പൌരന്‍ ഉണരാന്‍
പുതിയൊരു പുരുഷാര്‍ത്ഥത്തിനെയാകെ
പുരകളില്‍ വച്ചു വളര്‍ത്താന്‍..
പ്രപഞ്ച സത്യം ചിതയില്‍ കരിയും
ബ്രഹ്മസ്വങ്ങള്‍ക്കുള്ളില്‍
ദ്രവിച്ച പൂണൂല്‍ ചുറ്റി മരിക്കും
ധര്‍മ്മാധര്‍മ്മങ്ങള്‍
ചിറകു മുറിച്ചൊരു ഭാരത ജീവിതമുണരാന്‍
പ്രകൃതീ ചുമരുകളോളം സര്‍ഗ്ഗ
പ്രതിഭ പടര്‍ന്നു നടക്കാന്‍....
പത്മതീര്‍ത്ഥമേ ഉണരൂ
മാനസ പത്മതീര്‍ത്ഥമേ ഉണരൂ
അഗ്നി രഥത്തിലുദിക്കുമുഷസ്സിന്‍
അര്‍ഘ്യം നല്‍കൂ ഗന്ധര്‍വ്വസ്വരഗംഗ ഒഴുക്കൂ
ഗായത്രികള്‍ പാടൂ...
ഓം തത് സവി ദുര്‍വരേണ്യം
ഭര്‍ഗോ ജീവസ്യ ജീമഹേ
ജീനോ യോന പ്രജൊദയ [2]
ഇവിടെ
ഗായത്രി ( 1973 ) യേശുദാസ്
തങ്കത്തളികയില്‍ പൊങ്കലുമായ്
ചിത്രം: ഗായത്രി (1973) പി.എന്‍. മേനോന്‍
രചന: വയലാർ
സംഗീതം: ദേവരാജൻ
പാടിയതു: യേശുദാസ് കെ ജെ
തങ്കത്തളികയില്‍ പൊങ്കലുമായ് വന്ന
തൈമാസ തമിഴ് പെണ്ണേ
നിന്റെ അരഞ്ഞാണച്ചരടിലെ ഏലസ്സിനുള്ളില്‍
ആരെയും മയക്കുന്ന മന്ത്രമുണ്ടോ
അനംഗമന്ത്രമുണ്ടോ
മുങ്ങിപ്പിഴിയാത്ത ചേലയും ചുറ്റി നീ
മുടിയുലമ്പിക്കൊണ്ടു നിന്നപ്പോളിന്നു
മുഖമൊന്നുയര്‍ത്താതെ മുങ്ങുമ്പോള്‍
പത്മതീര്‍ത്ഥത്തിലെ പാതിവിരിഞ്ഞൊരു
പവിഴത്താമരയായിരുന്നു
കടവില്‍ വന്നൊരു നുള്ളു തരാനെന്റെ
കൈ തരിച്ചു...കൈ തരിച്ചൂ..
പുലരിപ്പൂമുഖ മുറ്റത്ത് കാലത്ത്
പുറംതിരിഞ്ഞിന്നു നീ നിന്നപ്പോള്‍
നീ അരിപ്പൊടിക്കോലങ്ങളെഴുതുമ്പോള്‍
അഗ്രഹാരത്തിലെ ആരും കൊതിക്കുന്നോ
രഴകിന്‍ വിഗ്രഹമായിരുന്നു
അരികില്‍ വന്നൊരു പൊട്ടുകുത്താന്‍ ഞാനാഗ്രഹിച്ചു...ആഗ്രഹിച്ചൂ...
തുളുമ്പും പാല്‍ക്കുടം അരയില്‍ വച്ചു നീ
തൊടിയിലേകാകിയായ് വന്നപ്പോള്‍
നിന്റെ ചൊടികളില്‍ കുങ്കുമം കുതിരുമ്പോള്‍
നിത്യരോമാഞ്ചങ്ങള്‍ കുത്തുന്ന കുമ്പിളില്‍
നിറയെ ദാഹങ്ങളായിരുന്നു
ഒരു പൂണൂലായ് പറ്റിക്കിടക്കാന്‍ ഞാൻ
കൊതിച്ചു നിന്നു...കൊതിച്ചു നിന്നൂ...
(തങ്കത്തളികയിൽ..)
ചിത്രം: ഗായത്രി (1973) പി.എന്‍. മേനോന്‍
രചന: വയലാർ
സംഗീതം: ദേവരാജൻ
പാടിയതു: യേശുദാസ് കെ ജെ
തങ്കത്തളികയില്‍ പൊങ്കലുമായ് വന്ന
തൈമാസ തമിഴ് പെണ്ണേ
നിന്റെ അരഞ്ഞാണച്ചരടിലെ ഏലസ്സിനുള്ളില്‍
ആരെയും മയക്കുന്ന മന്ത്രമുണ്ടോ
അനംഗമന്ത്രമുണ്ടോ
മുങ്ങിപ്പിഴിയാത്ത ചേലയും ചുറ്റി നീ
മുടിയുലമ്പിക്കൊണ്ടു നിന്നപ്പോളിന്നു
മുഖമൊന്നുയര്‍ത്താതെ മുങ്ങുമ്പോള്‍
പത്മതീര്‍ത്ഥത്തിലെ പാതിവിരിഞ്ഞൊരു
പവിഴത്താമരയായിരുന്നു
കടവില്‍ വന്നൊരു നുള്ളു തരാനെന്റെ
കൈ തരിച്ചു...കൈ തരിച്ചൂ..
പുലരിപ്പൂമുഖ മുറ്റത്ത് കാലത്ത്
പുറംതിരിഞ്ഞിന്നു നീ നിന്നപ്പോള്‍
നീ അരിപ്പൊടിക്കോലങ്ങളെഴുതുമ്പോള്‍
അഗ്രഹാരത്തിലെ ആരും കൊതിക്കുന്നോ
രഴകിന്‍ വിഗ്രഹമായിരുന്നു
അരികില്‍ വന്നൊരു പൊട്ടുകുത്താന്‍ ഞാനാഗ്രഹിച്ചു...ആഗ്രഹിച്ചൂ...
തുളുമ്പും പാല്‍ക്കുടം അരയില്‍ വച്ചു നീ
തൊടിയിലേകാകിയായ് വന്നപ്പോള്‍
നിന്റെ ചൊടികളില്‍ കുങ്കുമം കുതിരുമ്പോള്‍
നിത്യരോമാഞ്ചങ്ങള്‍ കുത്തുന്ന കുമ്പിളില്‍
നിറയെ ദാഹങ്ങളായിരുന്നു
ഒരു പൂണൂലായ് പറ്റിക്കിടക്കാന്‍ ഞാൻ
കൊതിച്ചു നിന്നു...കൊതിച്ചു നിന്നൂ...
(തങ്കത്തളികയിൽ..)
സവിധം [ 1992 ] ചിത്ര

“മൗനസരോവര
ചിത്രം: സവിധം [ 1992 ] ജോര്‍ജ് കിത്തു
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയതു: കെ എസ് ചിത്ര
മൗനസരോവരമാകെയുണർന്നു
സ്നേഹമനോരഥവേഗമുയർന്നു
കനകാംഗുലിയാൽ തംബുരു മീട്ടും
സുരസുന്ദരിയാം യാമിനിപോലും
പാടുകയായ് മധുഗാനം..
കാതരമാം മൃദുപല്ലവിയെങ്ങോ
സാന്ത്വനഭാവം ചൊരിയുമ്പോള്‍
ദ്വാപര മധുര സ്മൃതികളിലാരോ
മുരളികയൂതുമ്പോള്‍
അകതാരില്‍ അമൃതലയമലിയുമ്പോള്‍
ആത്മാലാപം നുകരാന്‍ അണയുമോ
സുകൃതയാം ജനനീ..
മാനസമാം മണിവീണയിലാരോ
താരകമന്ത്രം തിരയുകയായ്
മംഗളഹൃദയധ്വനിയായ് ദൂരെ
ശാരിക പാടുകയായ്
പൂമൊഴിയിൽ പ്രണവമധു തൂവുകയായ്
മണ്ണിൻ മാറിൽ കേൾപ്പൂ
സഫലമാം കവിതതൻ താളം..
ഇവിടെ
ഒരു പെണ്ണിന്റെ കഥ [ 1971 ] പി. സുശീല

“ശ്രാവണ ചന്ദ്രിക പൂ ചൂടിച്ചു
ചിത്രം: ഒരു പെണ്ണിന്റെ കഥ ( 1971 )കെ. എസ്. സേതുമാധവന്‍
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയതു: പി സുശീല
ശ്രാവണ ചന്ദ്രിക പൂ ചൂടിച്ചു
ഭൂമി കന്യക പുഞ്ചിരിച്ചു
അവളുടെ ലജ്ജയില്‍ വിടരും ചൊടികളില്‍
അനുരാഗ കവിത വിരിഞ്ഞൂ ആദ്യത്തെ
അനുരാഗ കവിത വിരിഞ്ഞൂ (ശ്രാവണ...)
നീലാകാശ താമരയിലയില്‍ നക്ഷത്ര ലിപിയില്‍
പവിഴ കൈനഖ മുനയാല്‍
പ്രകൃതിയാ കവിത പകര്‍ത്തി വെച്ചൂ
അന്നതു ഞാന്‍ വായിച്ചൂ
വന്നൂ കണ്ടൂ കീഴടക്കീ
എന്നേ കേളീ പുഷ്പമാക്കി (ശ്രാവണ..)
സ്വര്‍ഗ്ഗാരോഹണ വീഥിക്കരികില്‍
സ്വപ്നങ്ങള്‍ക്കിടയില്‍
കമനീയാംഗന്‍ പ്രിയനെന്‍ മനസ്സിലാ
കവിത കുറിച്ചു വെച്ചൂ
ഞാനവനേ സ്നേഹിച്ചൂ ( ശ്രാവണ...)
ഒരു മേയ് മാസ പുലരിയില്‍ [ 1987 ] ചിത്ര
പുലര്‍കാല സുന്ദര സ്വപ്നത്തില്‍ ഞാനൊരു...
ചിത്രം: ഒരു മെയ്മാസ പുലരിയില്‍ [ 1987 ) വി.കെ. ഗോപിനാഥ്
രചന: പി. ഭാസ്കരന്‍
സംഗീതം: രവീന്ദ്രന്‍
പാടിയതു: ചിത്ര
പുലര്‍കാലസുന്ദര സ്വപ്നത്തില്‍
ഞാനൊരു പൂമ്പാറ്റയായിന്നു മാറി..
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും
വര്‍ണ്ണച്ചിറകുമായ് പാറി
പുലര്‍കാലസുന്ദര സ്വപ്നത്തില്‍
ഞാനൊരു പൂമ്പാറ്റയായിന്നു മാറി.
നീരദ ശ്യാമള നീല നഭസ്സൊരു
ചാരുസരോവരമായി..
ചന്ദ്രനും സൂര്യനും താരാഗണങ്ങളും
ഇന്ദീവരങ്ങളായ് മാറി
ജീവന്റെ ജീവനില്‍ നിന്നുമൊരജ്ഞാത
ജീമൂത നിര്‍ജ്ജരി പോലെ
ചിന്തിയ കൌമാര സങ്കല്‍പ്പധാരയില്‍
എന്നെ മറന്നു ഞാന്‍ പാടി.. [ പുലര്‍കാല...
ഇവിടെ
ചിത്രം: ഒരു മെയ്മാസ പുലരിയില്‍ [ 1987 ) വി.കെ. ഗോപിനാഥ്
രചന: പി. ഭാസ്കരന്‍
സംഗീതം: രവീന്ദ്രന്‍
പാടിയതു: ചിത്ര
പുലര്‍കാലസുന്ദര സ്വപ്നത്തില്‍
ഞാനൊരു പൂമ്പാറ്റയായിന്നു മാറി..
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും
വര്‍ണ്ണച്ചിറകുമായ് പാറി
പുലര്‍കാലസുന്ദര സ്വപ്നത്തില്‍
ഞാനൊരു പൂമ്പാറ്റയായിന്നു മാറി.
നീരദ ശ്യാമള നീല നഭസ്സൊരു
ചാരുസരോവരമായി..
ചന്ദ്രനും സൂര്യനും താരാഗണങ്ങളും
ഇന്ദീവരങ്ങളായ് മാറി
ജീവന്റെ ജീവനില്‍ നിന്നുമൊരജ്ഞാത
ജീമൂത നിര്‍ജ്ജരി പോലെ
ചിന്തിയ കൌമാര സങ്കല്‍പ്പധാരയില്‍
എന്നെ മറന്നു ഞാന്‍ പാടി.. [ പുലര്‍കാല...
ഇവിടെ
Subscribe to:
Posts (Atom)