കണ്ണിണയും കണ്ണിണയും
ചിത്രം: ലേഡീ ഡോക്ടര്‍ [ 1967 ] കെ . സുകുമാരന്‍ നായര്‍
രചന: പി ഭാസ്കരന്‍
സംഗീതം: വി ദക്ഷിണാമൂർത്തി
പാടിയതു: കമുകറ പുരുഷോത്തമന്‍ & ജാനകി
കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു
കണ്ടുവന്ന പൊന്‍കിനാവിന്‍ സ്തീധനം കാഴ്ചവെച്ചു
കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു
കണ്ടുവന്ന പൊന്‍കിനാവിന്‍ സ്തീധനം കാഴ്ച വെച്ചു
ഉം ഉം ആ..ആ..ആ..
വിണ്ണിലുള്ള മാരനോടും സമ്മതം വാങ്ങിച്ചു
കര്‍മ്മ സാക്ഷി കണ്ടു നില്‍ക്കെ കല്യാണം നാം കഴിച്ചു
കണ്ണിണയും കണ്ണിണയും
അന്യരാരുമറിയാതെ നിന്‍ കരം ഞാന്‍ പിടിച്ചു
ധന്യപ്രേമ മധുപാത്രം ചുണ്ടിണയിലടുപ്പിച്ചു
വെണ്ണിലാവിന്‍ മണിയറയില്‍ മധുവിധുവിന്‍ ദിനമല്ലോ
സുന്ദരിയാം ചന്ദ്ര ലേഖ കണ്ടു കണ്ടു കൊതിച്ചോട്ടെ
കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു
കണ്ടു വന്ന പൊന്‍ കിനാവിന്‍ സ്തീധനം കാഴ്ച വെച്ചു
കണ്ണിണയും കണ്ണിണയും
രാക്കിളികള്‍ പാടിടും രാഗ മധുര സംഗീതം
പൂക്കാല ദേവത തന്‍ പുളകത്തിന്‍ ചിരിയല്ലോ
മഹിയിന്നീ രാവിലൊരു മണവാട്ടിപ്പെണ്ണല്ലോ
മറയരുതേ മായരുതെ മധുവിധുവിന്‍ ഈ രാത്രി
കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു
കണ്ടു വന്ന പൊന്‍ കിനാവിന്‍ സ്തീധനം കാഴ്ച വെച്ചു
കണ്ണിണയും കണ്ണിണയും...
ഇവിടെ
Showing posts with label ലേഡി ഡോക്റ്റര്‍ 1967 കമുകറ...... എസ്. ജാനകി. Show all posts
Showing posts with label ലേഡി ഡോക്റ്റര്‍ 1967 കമുകറ...... എസ്. ജാനകി. Show all posts
Sunday, November 8, 2009
Subscribe to:
Posts (Atom)