
പുലരിത്തൂമഞ്ഞു തുള്ളിയില്‍
ചിത്രം: ഉത്സവപ്പിറ്റേന്ന് [ 1988 ] ഭരത് ഗോപി
രചന: കാവാലം നാരായണപ്പണിയ്ക്കര്‍
സംഗീതം: ജി. ദേവരാജന്‍
പാടിയതു: കെ.ജെ. യേശുദാസ്
പുലരിത്തൂമഞ്ഞുതുള്ളിയില്‍
പുഞ്ചിരിയിട്ടു പ്രപഞ്ചം
ഭാരം താങ്ങാനരുതാതെ
നീര്‍മണി വീണുടഞ്ഞു വീണുടഞ്ഞു (2)
മണ്ണിന്‍ ഈറന്‍ മനസ്സിനെ
മാനം തൊട്ടുണര്‍ത്തീ... (2)
വെയിലിന്‍ കയ്യില്‍ അഴകോലും
വര്‍ണ്ണചിത്രങ്ങള്‍ ..
മാഞ്ഞു വര്‍ണ്ണചിത്രങ്ങള്‍ മാഞ്ഞൂ... (പുലരിപ്പൂ)
കത്തിത്തീര്‍ന്ന പകലിന്റെ
പൊട്ടും പൊടിയും ചാര്‍ത്തീ... (2)
ദുഃഖസ്മൃതികളില്‍ നിന്നല്ലോ
പുലരി പിറക്കുന്നൂ..
വീണ്ടും പുലരി പിറക്കുന്നൂ വീണ്ടും... (പുലരിപ്പൂ)
ഇവിടെ
No comments:
Post a Comment