ആഷാഢം പാടുമ്പോള്‍
ചിത്രം: മഴ [2000]ലെനിന്‍ രാജേന്ദ്രന്‍
രചന; കെ ജയകുമാര്‍
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്, ചിത്ര
ആഷാഢം പാടുമ്പോളാത്മാവിന്‍ -
രാഗങ്ങള്‍ ആനന്ദനൃത്തമാടുമ്പോള്‍...
വെള്ളാരംമുത്തും കൊണ്ടാകാശം പ്രേമത്തിന്‍
കൈക്കുമ്പിള്‍ നീട്ടുമ്പോള്‍ മനസ്സിലും മൃദംഗമം
(ആഷാഢം)
ഈ പുല്‍നാമ്പില്‍ മഴയുടെ തേന്‍സന്ദേശം
ഇനിമുതലീ പുല്‍നാമ്പില്‍ മഴയുടെ തേന്‍സന്ദേശം
ശ്രുതിലയ ഹൃദയമുഖരിത ജലതരംഗം
അമൃതതരളിത നവവികാരം
കുസുമഭംഗികളുയിരിലലിയും
മദനസായക മധുരകദനം
സാസസ ഗാഗഗ സാസസ പാപപ
സാസ ഗാഗ മാമ പാപ നീനി
(ആഷാഢം)
നീ മീട്ടാതെ ഉണരും വീണാനാദം
മനസ്സില്‍ നീ മീട്ടാതെ ഉണരും വീണാനാദം
ഉപവന ദലകുതൂഹല സ്വരപരാഗം
നറുമ വിതറും നിമിഷശലഭം
മിഴിവിളക്കുകള്‍ നിന്നെയുഴിയും
മൗനവീചികള്‍ വന്നു പൊതിയും
സാസസ ഗാഗഗ സാസസ പാപപ
സാസ ഗാഗ മാമ പാപ നീനി
(ആഷാഢം)
Showing posts with label മഴ 2009 വിനീത് / സുജാത. Show all posts
Showing posts with label മഴ 2009 വിനീത് / സുജാത. Show all posts
Sunday, November 8, 2009
Subscribe to:
Posts (Atom)